Monday, August 15, 2011

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം 2006 ഒക്ടോബറില്‍ നിലവില്‍ വന്നിട്ടും, ഇന്നും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നു ! ഈ നിയമത്തെ കുറിച്ച് ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാര്‍ അല്ലെന്നല്ലേ ഇത്തരം വാര്‍ത്തകളില്‍ നിന്നും നാം മനസിലാക്കേണ്ടത് !! ഇനിയും അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍  കഴിയുന്നത്ര ആളുകളെ ഈ നിയമത്തെ കുറിച്ചു ബോധവാന്മാരാക്കുക എന്ന   ലക്ഷ്യത്തോടെ നാളത്തെ കേരളത്തില്‍ ഇതിനെ കുറിച്ച് ഇട്ടിരിക്കുന്ന പോസ്റ്റിന്‍റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. 


കഴിയുന്നത്ര ആളുകളിലേക്ക്‌ ഇതെത്തിക്കാന്‍ എല്ലാ സുഹൃത്തുക്കളുടെയും  സഹായം അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവിടെയുള്ള  കമന്റ്‌ ബോക്സ്‌ വഴി അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.   

Wednesday, August 10, 2011

നാളത്തെ കേരളം

പ്രായഭേദമന്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങള്‍ , ഭ്രൂണഹത്യകള്‍ ,  ശിഥിലമായിക്കൊണ്ടിരിക്കുന്ന  കുടുംബ ബന്ധങ്ങള്‍ , എന്നിങ്ങനെ  ഇന്നത്തെ നമ്മുടെ കേരളത്തിന്‍റെ ശോചനീയ അവസ്ഥ കാണുമ്പോള്‍ ,   ' ഇങ്ങനെ പോയാല്‍ നാളത്തെ കേരളത്തിന്‍റെ അവസ്ഥ എന്താവും '  എന്ന ചോദ്യം നമ്മുടെയെല്ലാം ഉള്ളില്‍ ഉയരുന്നില്ലേ? നമ്മില്‍ പലരും പോസ്റ്റുകളിലൂടെയും, പലയിടത്തും കമന്റ്സിലൂടെയും നമ്മുടെ ആവലാതി ഉറക്കെ പറയാന്‍ ശ്രമിച്ചിട്ടും ഇല്ലേ? പക്ഷെ ഒറ്റയ്ക്കുള്ള  ശ്രമങ്ങള്‍ക്ക് പരിധിയുണ്ട്. കുറെ ചര്‍ച്ചകളും കമന്റ്സും ഒക്കെയായി പല ശ്രമങ്ങളും അവസാനിക്കുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടാവുന്നില്ല ! ഇനി നമുക്കൊരുമിച്ചൊന്ന് ശ്രമിച്ചാലോ?   'പലതുള്ളി പെരുവെള്ളം '   എന്നല്ലേ ...

സാമൂഹ്യമായി മെച്ചപ്പെട്ട നാളത്തെ കേരളത്തെ കുറച്ചു , കുറെപ്പേര്‍ ഒരുപോലെ ചിന്തിച്ചതില്‍ നിന്നും ഉണ്ടായ ഒരു പുതിയ സംരംഭത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്...  ഒരു ബോധവല്‍ക്കരണ സംരംഭം... അതിനായി  പ്രസന്ന ടീച്ചര്‍  (മാവേലികേരളം)  മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ‘നാളത്തെ കേരളം‘ എന്ന പേരില്‍ കൂട്ടായ ഒരു ബ്ലോഗ് തുടങ്ങാനും, അതിന്‍റെ  ഇ-ലോഞ്ചിങ്ങ്, ആഗസ്റ്റ് 15ന് നടത്താനും തീരുമാനമായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ...  ഇതു നമുക്കു വേണ്ടി നാം തന്നെ രൂപീകരിക്കുന്ന ഒരു സംരംഭം ആണ്. കുറച്ചു പേര്‍ അതിന്റെ സംഘാടകത്വം നടത്തുന്നു എന്നു മാത്രം. ഈ ചെറിയ സംരംഭത്തിന് എല്ലാ ബ്ലോഗേര്‍സിന്റെയും ആത്മാര്‍ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു...       ‘നാളത്തെ കേരളത്തിനു‘  വേണ്ടി ഓരോരുത്തരും അവരവര്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു... കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗിനോടനുബന്ധിച്ച് പോസ്റ്റ്‌ ചെയ്യാം ... ഇതിനു കാരണമായ   ചര്‍ച്ചകളുടേയും  പോസ്റ്റുകളും ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു... 



1. An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം) 

[ നാളത്തെ കേരളം എന്ന ബ്ലോഗിനെക്കുറിച്ചും, അതു മെച്ചപ്പെടുത്തുന്നതിലേക്കും, നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ അഭിപ്രായങ്ങള്‍ക്കായി കൊടുത്തിട്ടുള്ള പേജില്‍ രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.]