Thursday, March 10, 2011

ഇങ്ങനെ എത്രയോ കല്യാണിക്കു ട്ടികള്‍...

    
ഓഫീസിലേയ്ക്കുള്ള ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ എന്‍റെ  ശ്രദ്ധ തൊട്ടു മുന്‍പിലിരുന്ന സ്ത്രീയിലും അവരുടെ രണ്ടുകുട്ടികളിലും ആയിരുന്നു, ഓമനത്വമുള്ള ആ  മുഖങ്ങളായിരിക്കണം എന്നെ ആകര്‍ഷിച്ചത്. അതില്‍ ഇളയ കുട്ടി സീറ്റില്‍ എഴുന്നേറ്റ് പുറകിലേക്കും നോക്കി കമ്പിയില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നു. രണ്ടു വയസ്സോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി, അമ്മയുടെ അതേ ഛായ. അവളെന്നെ നോക്കി ചിരിച്ചപ്പോള്‍ ഞാന്‍ പേര് തിരക്കി, "കല്യാണി"    കൊഞ്ചലുള്ള മറുപടി കിട്ടി.എന്തു ഭംഗിയായിട്ടാണ് അവളെ ഒരുക്കിയിരിക്കുന്നത്! പിങ്ക് ഡ്രസ്സ്‌നു  മാച്ചു ചെയ്തു വളകളും സ്ലെയ്ടും എല്ലാം, എന്തിനു പൊട്ടു വരെ  പിങ്ക്! 

ഞാനെന്‍റെ ലക്ഷ്മിക്കുട്ടിയെ ഓര്‍ത്തു. ദൈവമേ... എന്തു വൃത്തികേടായാണ് ഇന്നവള്‍  ഡേ കെയറില്‍ പോയിരിക്കുന്നത്! അതെങ്ങനെയാ, എട്ടരയ്ക്ക് വാന്‍ വരും മുന്‍പ് രണ്ടു  വയസുകാരിയെ എഴുന്നേല്‍പ്പിച്ചു  റെഡിയാക്കി വിടുന്ന കഷ്ട്ടപ്പാട്  എനിക്കല്ലേ  അറിയൂ.  ഇത്ര ചെറുപ്പത്തിലെ ഇഷ്ട്ടമുള്ള ഡ്രെസ്സ് ഇടണംന്നാ വാശി. അതുകൊണ്ടുതന്നെ  മിക്കപ്പോഴും ഒരു മാച്ചും കാണില്ല. ഇന്നുതന്നെ,  മഞ്ഞ  മിഡിയും ചുവന്ന ടോപ്പും ഇട്ടുകൊടുക്കുമ്പോള്‍ ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞു നോക്കി 
"ഒരു ഭംഗിയും ഇല്ല മോളൂ"ന്ന്, ആരു കേള്‍ക്കാന്‍.  "നിന്നെ അച്ഛന്‍ റെഡിയാക്കുമ്പോള്‍ ഈ വാശിയൊന്നും ഇല്ലല്ലോ, എന്നാ പിന്നെ നിന്‍റെ അച്ഛനിതൊക്കെ ഒന്നു  ചെയ്താലെന്താ? " ഞാന്‍ എന്തു മണ്ടത്തരമാണ് പറയുന്നത് എന്ന മട്ടില്‍ അവള്‍ എന്നെയൊന്നു നോക്കി.     "അച്ഛ ഓഫീസില്‍ പോവാന്‍ റെഡി ആവുവല്ലേ" അവള്‍ വേഗം അച്ഛനെ സപ്പോര്‍ട്ട് ചെയ്തു . 'പെണ്‍കുട്ടികള്‍ക്ക് അച്ഛനോടാണ് കൂടുതലിഷ്ട്ടം'  എന്നു  പലരും പറയുന്നത്  എത്ര  ശരിയാ. 

കമ്പിയില്‍ പിടിച്ചു പുറകിലേക്കും നോക്കിക്കൊണ്ട്‌ നിന്നിരുന്ന കല്യാണിയെ അപ്പോളേയ്ക്കും അവളുടെ ഏട്ടന്‍ വഴക്ക് പറഞ്ഞു നേരെയിരുത്തിയിരുന്നു. കല്യാണിയെ അവളുടെ  അച്ഛനായിരിക്കുമോ ഒരുക്കിയത്? "കോടതിപ്പടി" കിളിയുടെ  ഉറക്കെയുള്ള  വിളിയാണ് സ്ഥലകാല  ബോധം ഉണ്ടാക്കിയത്. പിന്നെ ഒന്നും നോക്കാതെ തിക്കിത്തിരക്കി, ഒരുകണക്കിന്  അയ്യാളുടെ  ചീത്ത കേള്‍ക്കും  മുന്‍പ്  ഇറങ്ങി, ഓഫീസിലേയ്ക്കു നടന്നു. 

ഒരു കേസിന്‍റെ ആര്‍ഗ്യുമെന്റ്റ് നോട്ട്സ്സു ഫയല്‍ ചെയ്യാനുള്ളതുകൊണ്ട് അല്‍പ്പം  നേരത്തെ  തന്നെ  ഞാന്‍  കോടതിയിലെത്തി. ഫയല്‍  ചെയ്തു ഇറങ്ങിയപ്പോളുണ്ട്  ബസ്സില്‍ വച്ച്  കണ്ട അമ്മയും  കുട്ടികളും  വരാന്തയില്‍ നില്‍ക്കുന്നു. ദൈവമേ... ഇവരെന്തേ ഇവിടെ?  ഡിവോഴ്സിനായിരിക്കുമോ?ഏയ്... ഇനി ആണെങ്കില്‍ തന്നെ ഒത്തുതീര്‍പ്പായിക്കോളും, ആ കുട്ടികളുടെ മുഖം കണ്ടാല്‍ ആര്‍ക്കാണ് പിരിയാന്‍ കഴിയുക?

എന്‍റെ ആശങ്കയോടെ ഉള്ള നോട്ടം കണ്ടു ബിന്ദു വക്കീല്‍ ചോദിച്ചു. "ഇവരെ  പരിചയമുണ്ടോ?  എന്തേ  ഇങ്ങനെ  നോക്കുന്നത്?"

"ഇവര് ഞാനിന്നു വന്ന ബസ്സില്‍  ഉണ്ടായിരുന്നു. ബിന്ദൂന് അറിയാമോ ഇവരെ? ഏതു ഓഫീസിലെയാ?" എനിക്ക് അറിയാന്‍ ആകാംഷയായി. "ഇവരു നമ്മുടെ കുസുമത്തിന്‍റെ കക്ഷികളാ. ഡിവോഴ്സ് ആയതാ, ഇപ്പോള്‍  ജീവനാംശ കുടിശിക  ഈടാക്കാനുള്ള  കേസ്  നടക്ക്വാ, എല്ലാ മാസവും വരുന്ന കാണാം." പറയുമ്പോള്‍ ബിന്ദൂന്‍റെ മുഖത്ത്‌ സഹതാപം.  

ഞാന്‍ നോക്കിയപ്പോള്‍ കുറച്ചകലെ മാറി നില്‍ക്കുന്ന അച്ഛനെ തന്നെ നോക്കി നില്‍ക്കുകയാണ് കല്യാണിക്കുട്ടി. അയാള്‍ അവിടെനിന്നും അവളെ കൈ കാണിച്ചു വിളിക്കുന്നുണ്ടെങ്കിലും പോകാന്‍ അമ്മ സമ്മതിക്കുന്നില്ല.  അമ്മയുടെ  കൈ  വിടീച്ചു  പോകാനുള്ള കഠിനശ്രമത്തിലാണവള്‍, ഒരുവിധത്തില്‍ അതിനു സാധിച്ചപ്പോളുണ്ട് ഏട്ടന്‍ അവളെ വട്ടം പിടിച്ചു നിറുത്തുന്നു. അഞ്ചു വയസ്സ് പോലും കാഴ്ചയില്‍ തോന്നിക്കുന്നില്ലെങ്കിലും അവന്‍റെ ഭാവം കണ്ടാല്‍, അമ്മയുടെയും അനുജത്തിയുടെയും പൂര്‍ണ്ണ  ഉത്തരവാദിത്വം അവനിലാണെന്നു തോന്നും.  സാഹചര്യങ്ങള്‍ ഇത്ര ചെറുപ്പത്തിലെ ആ കുഞ്ഞില്‍ പക്വത വരുത്തിയിരിക്കുന്നു.  

ഞാന്‍  പതുക്കെ  അയാളുടെ  അടുത്തേക്ക്  ചെന്നിട്ടു  ഒച്ച  താഴ്ത്തി ചോദിച്ചു, "നിങ്ങള്‍ക്ക് ഇവരുടെ ചിലവിനുള്ള പൈസ കൃത്യമായിട്ട് അയച്ചു കൊടുത്തുകൂടെ,   സ്വന്തം  കുഞ്ഞുങ്ങള്‍ക്ക്‌   വേണ്ടിയല്ലേ? അതിനു വേണ്ടി  ഇങ്ങനെ  കോടതി  കയറ്റണോ?" 

അയാളുടെ ഉത്തരം വെടിപോട്ടിക്കും പോലെയായിരുന്നു "എന്തറിഞ്ഞിട്ടാ വക്കീലെ നിങ്ങളീ ചോദിക്കുന്നെ? വിധിയായ അന്നു മുതല്‍  കൃത്യമായിട്ടു  ഞാന്‍  പൈസ  അയച്ചോണ്ടിരുന്നതാ. മാസത്തിലൊരിക്കലെങ്കിലും കുട്ടികളെ എന്നെ കാണിക്കണംന്നു കൂടി വിധിയിലുണ്ടായിരുന്നു,  അവളതു  ചെയ്യാത്തോണ്ടല്ലേഎനിക്കിങ്ങനൊരു കടുംകൈ ചെയ്യേണ്ടി വന്നേ ? ഇപ്പൊ കണ്ടില്ലേഎല്ലാ മാസോം പിള്ളേരെ കൊണ്ടുവന്നു കാണിക്കുന്നത്? ആറുമാസംഅവരെ ഒന്നു കാണാന്‍ പോലും പറ്റാതെ ഞാനെത്ര വിഷമിച്ചൂന്നു നിങ്ങള്‍ക്കറിയ്യോ?"  കുറച്ചകലെ നില്‍ക്കുന്ന ആ സ്ത്രീയെക്കൂടികേള്‍പ്പിക്കാനാണ് അയാള്‍ അത്ര ഉറക്കെ പറഞ്ഞതെങ്കിലും ചുറ്റും നിന്നവരൊക്കെ  നോക്കിയപ്പോള്‍  ചമ്മിയതു   ഞാനായിരുന്നു. 'കുഞ്ഞുങ്ങളെ ഒന്നു കാണാന്‍ പോലും സമ്മതിക്കാതിരിക്കാന്‍ മാത്രം എന്തു ക്രൂരതയാണ് നിങ്ങളവരുടെ അമ്മയോടു ചെയ്തത്, ഒരു കാരണവും ഇല്ലാതെ ആ സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യോ?' എന്നൊക്കെക്കൂടെ  ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും എനിക്കു ധൈര്യം വന്നില്ല. ഒന്നു ചമ്മിയതിന്‍റെ ക്ഷീണം മാറിയില്ല, ഇനിയുമെന്തിനാ വെറുതെ വടികൊടുത്ത്........................... ഞാന്‍ വേഗം കോടതിക്കകത്തേയ്ക്ക്  നടന്നു.

അകത്തു കയറിയിട്ടും അവരെ കാണാനാവും വിധം സൈഡില്‍ തന്നെയാണു ഞാന്‍ നിന്നത്. അപ്പോളും അച്ഛന്‍റെ അരികിലെത്താന്‍ പാവം കല്യാണിക്കായിട്ടില്ല. "അയാള്‍ക്കു വേണമെങ്കില്‍  ഇപ്പോമുതലേ കുട്ടികളെ കൂടെ നിറുത്താല്ലോ, കേസ് വിളിക്കും വരെ വെയിറ്റ് ചെയ്യേണ്ടകാര്യമൊന്നുമില്ല.  ആ സ്ത്രീ എന്താ കുട്ടികളെ വിടാത്തത്‌."  ആ കുഞ്ഞിന്‍റെ വിഷമം കണ്ടിട്ടാവും ബിന്ദു വക്കീല്‍ എന്നോടായി പറഞ്ഞു. "അത്രയ്ക്ക് സ്നേഹവും പരസ്പര ധാരണയും ഒക്കെ ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇവിടം വരെ എത്തുമായിരുന്നില്ലല്ലോ ബിന്ദു" അവരെത്തന്നെ നോക്കി ഞാനതു പറയുമ്പോള്‍ ജഡ്ജ്, ജോസ് സര്‍ വന്നതും കോടതി നിശബ്ദമായതും ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ഇരിക്കും മുന്‍പു സര്‍ എന്നെയൊന്നു നോക്കിയോ? ഏയ്......  തോന്നിയതാവും.

കേസ്  വിളിച്ചപ്പോള്‍  തിങ്ങി  നിറഞ്ഞ  കോടതിയിലേക്ക്  ആദ്യം അയാള്‍ മാത്രമേ കയറിയുള്ളൂ. 'കുട്ടികളെ കൊണ്ടുവന്നില്ലേ' എന്നു സര്‍ ചോദിച്ചപ്പോളാണ് കുട്ടികളെയും കൊണ്ടു അവരുടെ അമ്മ കൂടി കയറിയത്. സ്ഥലപരിമിതി മൂലം  മനസില്ലാമനസോടെ അവര്‍ക്ക് അടുത്തടുത്ത്‌ നില്‍ക്കേണ്ടിവന്നു. എല്ലാ കണ്ണുകളും അവരിലായി, പുറമേ നിന്നു നോക്കുമ്പോള്‍ എന്തൊരു ചേര്‍ച്ചയാണ് അവര്‍ തമ്മില്‍, വിവാഹത്തിനും  ഈ ചേര്‍ച്ചയും ജാതകപൊരുത്തവും ഒക്കെയാവും നോക്കിയിട്ടുണ്ടാവുക! അയാള്‍ പൈസ  വക്കീലിന്‍റെ കൈയ്യില്‍ കൊടുത്ത്, ബെഞ്ച്‌ ക്ലാര്‍ക്കിനെ കൊണ്ടു നോട്ട് ചെയ്യിപ്പിച്ചു. ചിലര്‍ പൈസ നേരിട്ട് ഭാര്യയെ ഏല്‍പ്പിക്കും ചിലര്‍ക്ക് അതിനുകൂടി മടിയാണ്, ശത്രുക്കളെക്കാള്‍ കഷ്ടം ! 

ഈ സമയം മുഴുവന്‍ അച്ഛനെ അരികില്‍ കിട്ടിയ സന്തോഷത്തിലായിരുന്നു  കല്യാണിക്കുട്ടി.  അവള്‍ അച്ഛന്‍റെ ഷര്‍ട്ടില്‍ പിടിച്ചും കൈയ്യില്‍ തൂങ്ങിയും ഒക്കെ അയാളുടെ  ശ്രദ്ധ പിടിച്ചുപറ്റാന്‍ പാടുപെടുന്നുണ്ടായിരുന്നു, കോടതിയ്ക്കകത്താണെന്ന അയാളുടെ ടെന്‍ഷന്‍ വല്ലതും അവള്‍ക്കറിയുമോ? അച്ഛന്‍ നോക്കാതായപ്പോള്‍ അയാളുടെ കൈയ്യിലിരുന്ന കവറിലായി അവളുടെ കളി. "അമ്മേ ദേ പട്ടുപാവാട" അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. കോടതി മുഴുവന്‍ അങ്ങോട്ടുതിരിഞ്ഞു. കവറിനകത്തു തനിക്കായി അച്ഛന്‍ കൊണ്ടുവന്ന  പട്ടുപാവാട കണ്ട സന്തോഷത്തില്‍, അവള്‍ അതു വലിച്ചു പുറത്തെടുത്തുകഴിഞ്ഞിരുന്നു.

കേസിന്‍റെ അടുത്ത പോസ്റ്റിംങ്ങ്  ഡേറ്റ് എഴുതുകയായിരുന്ന ജോസ് സര്‍ തലയുയര്‍ത്തി ആ കുഞ്ഞിനെ നോക്കി ഇരുന്നു, ഒരു നിമിഷം സാറും പരിസരം മറന്നുവെന്നു തോന്നി... "കുട്ടികളെ അച്ഛന്‍റെ കൂടെ വിട്ടോളൂ."   അവിടെ ഒരു സീന്‍ ഉണ്ടാവണ്ട എന്നു കരുതിയാവും സര്‍ പെട്ടെന്ന് പറഞ്ഞു. അനുവാദം കിട്ടിയ സന്തോഷത്തില്‍ അച്ഛന്‍ കുട്ടികളെയും കൊണ്ടു വേഗം പുറത്തേക്കു നടന്നു. 

ലഞ്ച് ബ്രേക്കിന് ഇറങ്ങുമ്പോള്‍  ആ അച്ഛനും മക്കളും ചിരിച്ചു കളിച്ചു മുന്‍പിലുള്ള ഒരു ഹോട്ടലിലേക്ക് കയറിപ്പോകുന്നതാണ് കണ്ടത്. ആ അഞ്ചുവയസ്സുകാരന്‍റെ    മുഖത്തു രാവിലെ കണ്ട ഗൌരവമോ പക്വതയോ ഒന്നും കാണാനില്ല. അച്ഛന്‍റെ കൈയ്യില്‍ തൂങ്ങി നടക്കുമ്പോള്‍ അവനതിന്‍റെയൊന്നും ആവശ്യമില്ലല്ലോ...

ഉച്ചകഴിഞ്ഞു  കോടതിയിലിരിക്കുംബോളും മനസ്സില്‍ മുഴുവന്‍ കല്യാണിയും അവളുടെ ഏട്ടനുമായിരുന്നു. ബ്രേക്ക്‌ കഴിഞ്ഞു കോടതിയിലേയ്ക്കു  വന്നപ്പോള്‍ അവരെ എങ്ങും കണ്ടില്ലല്ലോ! അടുത്തു വല്ലയിടതും  പോയതായിരിക്കും,   ദൂരെയെങ്ങും പോകാന്‍ അനുവാദമില്ലല്ലോ. 'തിരിച്ചിറങ്ങുമ്പോള്‍ അവരെ കാണല്ലേ' എന്നായിരുന്നു പ്രാര്‍ത്ഥന. ആ കുട്ടികള്‍ അച്ഛനെ പിരിയുന്നതു കാണാനാവില്ല.

പക്ഷെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടില്ല, ഇറങ്ങിയപ്പോള്‍ നേരെ  മുന്‍പില്‍  തന്നെ  അവര്‍ നില്‍ക്കുന്നു..... കല്യാണി അച്ഛന്‍റെ കൈ മുറുകെ പിടിച്ചിരിക്കുന്നു, അതു വിടുവിക്കാന്‍ പാടുപെടുന്നുണ്ട്  അവളുടെ  അമ്മ.  ഏട്ടന്‍ നേരത്തെ തന്നെ അമ്മയുടെ പക്ഷത്തു നിലയുറപ്പിച്ചിട്ടുണ്ട്. അമ്മയുടെ ഉദ്ധ്യമത്തിനു  ഒരു കൈ സഹായിയായും അവനുണ്ട്. പക്ഷെ കല്യാണി  ചിണുങ്ങിക്കൊണ്ടു  അച്ഛന്‍റെ  കൈ വിടാന്‍ തയ്യാറാവാതെ നില്‍ക്കുന്നു....

അതു കാണാതിരിക്കാന്‍  അവരെ പുറകിലാക്കി ഞാന്‍ വേഗം നടന്നു. പക്ഷെ പെട്ടെന്ന്  പുറകില്‍ നിന്നും കല്യാണിക്കുട്ടിയുടെ  ഉറക്കെ ഉറക്കെയുള്ള കരച്ചില്‍ ഉയര്‍ന്നു.......   അവള്‍  അച്ഛന്‍റെ  കൈവിട്ടിരിക്കുന്നു  എന്നു വിളിച്ചറിയിക്കുന്ന കരച്ചില്‍........

അതു കേള്‍ക്കാത്തത്ര ദൂരത്തേയ്ക്കു ഓടി അകലണം എന്നെനിക്കു തോന്നി, അതിനായി ഞാന്‍ ആവുന്നത്ര വേഗത്തില്‍ നടന്നുവെങ്കിലും, ആ കരച്ചില്‍ എന്‍റെ തൊട്ടു പിറകെ, എന്നെ തന്നെ പിന്‍തുടരുന്നതായി എനിക്കു തോന്നി...     
        

94 comments:

  1. കുഞ്ഞുമനസ്സുകളുടെ നിഷ്കളങ്കതക്ക് മുന്‍പില്‍ ചെറിയ ചെറിയ ഈഗോകള്‍ മുഴച്ചു നില്‍ക്കുമ്പോള്‍ ഭാര്യ ഭര്‍ത്ത്ബന്ധം നിലനിര്‍ത്തുവാന്‍ ഈ മാതാപിതാക്കള്‍ക്ക് ശ്രമിക്കാമായിരുന്നു. സത്യത്തില്‍ ഇതൊക്കെ കണ്ട് വളരുന്ന കുട്ടികള്‍ വലുതാമ്പോള്‍ ഉണ്ടായേക്കാവുന്ന വിപത്തുകള്‍ ഇവരൊന്നും ചിന്തിക്കുന്നില്ല എന്നതാണ് കഷ്ടം. ഉത്തരവാദിത്വബോധം എന്ന് ലിപി സൂചിപ്പിച്ചെങ്കിലും ആ ആണ്‍കുട്ടിയുടെ കണ്ണുകളില്‍ തിളങ്ങുന്ന നിശ്ശ്ചയ ദാര്‍ഡ്യം ഒരു പക്ഷെ പ്രതീകാരത്തിന്റെകൂടെയാവാം. തന്നെയും അനുജത്തിയേയും ഇത്ര ചെറുപ്പത്തിലേ മുതല്‍ പരിഹാസ്യ പാത്രരാക്കുന്ന മാതാപിതാക്കളോടാവാം ഒരു പക്ഷെ അവന്റെ ആദ്യ പ്രതികാരം. അതിലൂടെയാവും ഒരു പുതിയ താന്തോന്നിയുടെ ഉദയം. കഷ്ടം...

    പോസ്റ്റ് നന്നായെഴുതി..

    ReplyDelete
  2. എന്തിനാണോ ഇവരൊക്കെ വെറുതെ പിരിയുന്നത്.ഒന്നുമല്ലേലും പിള്ളേര്‍ക്ക് വേണ്ടി ഒന്നിച്ചു ജീവിച്ചു കൂടെ

    ReplyDelete
  3. ആ കരച്ചില്‍ ഒരു പിന്‍‌വിളിപോലെ ഞങ്ങളും കേള്‍ക്കുന്നു... നന്നായി എഴുതി..

    ReplyDelete
  4. കല്യാണി കുട്ടിയുടെ പട്ടു പാവാട എന്ന് അല്ലെ ഇതിനു നല്ല തലകെട്ട് എന്ന് തോന്നുന്നു ...നന്നായി എഴുതിരിക്കുന്നു ...കോടതി കഥകള്‍ വീണ്ടും എഴുതു..നല്ല സ്കോപുള്ള ഇടം അല്ലെ കോടതി ...

    ReplyDelete
  5. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത എത്രയോ കാരണങ്ങള്‍ കൊണ്ട് കുതറിമാറിയ ദാമ്പത്യങ്ങള്‍ ..അവര്‍ക്കിടയില്‍ പെട്ട് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ ..ഒരു മിച്ചു കഴിയുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ പോലും പരസ്പരമുള്ള ദേഷ്യവും വാശിയും വൈരാഗ്യവും തീര്‍ക്കുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ നേരെയാണ് ..എന്തിനീ ക്രൂരത ചെയ്യുന്നു ? ഒരു പക്ഷെ നമ്മള്‍ പോലും ഇങ്ങനെ ചില സമയങ്ങളില്‍ ചിന്തിക്കാറില്ല..കോടതിയിലെ ആ ദുഃഖ നിമിഷങ്ങള്‍ ലിപി വളരെ വ്യക്തമായി വരച്ചു കാണിച്ചു ..കല്യാണിയുടെ കരച്ചില്‍ ഇപ്പോള്‍ എന്റെ കാതിലും മുഴങ്ങുന്നുണ്ട് ..

    ReplyDelete
  6. Manoraj - പറഞ്ഞ പോലെ ആ കുട്ടിയുടെ മുഖത്തു
    എനിക്കു തോന്നിയ നിശ്ശ്ചയ ദാര്‍ഡ്യം
    പ്രതീകാരത്തിന്റെകൂടെയാവാം........

    ഫെനില്‍ - ചോദിച്ച ചോദ്യം തന്നെയാവും
    അന്നവിടെയുണ്ടായിരുന്ന ഓരോരുത്തരുടെയും
    മനസ്സില്‍ .

    kARNOr(കാര്‍ന്നോര്)-നന്ദി,ആ കരച്ചില്‍ കേള്‍ക്കാനുള്ള
    നല്ല മനസിന്‌...

    MyDreams - സത്യത്തില്‍ ഇത് എഴുതുമ്പോള്‍ മനസ്സില്‍
    മുഴുവനും പട്ടുപാവാട എന്ന പേരായിരുന്നു,
    പക്ഷേ എഴുതിക്കഴിഞ്ഞപ്പോള്‍ വായിക്കുന്നവര്‍ക്ക്
    അതെത്രത്തോളം ഫീല്‍ കിട്ടും എന്ന കാര്യത്തില്‍
    എനിക്കു സംശയമായിരുന്നു.അതാണ് പേരുമാറ്റിയത്.
    ആ പട്ടുപാവാടയ്ക്കു ഞാന്‍ ഉദ്ദേശിച്ച ഫീല്‍
    കിട്ടിയെന്നു ഈ കമന്റ്‌ കണ്ടപ്പോളാണ് അറിഞ്ഞത്.
    ഒരുപാടു നന്ദി.

    രമേശ്‌അരൂര്‍ - നന്ദി രമേശ്‌ ജി,
    ശരിയാണു പലപ്പോഴും നമ്മളും കുഞ്ഞുങ്ങളുടെ
    മുന്‍പില്‍ വച്ച് ഓര്‍ക്കാതെ പരസ്പരമുള്ള
    വാശി തീര്‍ക്കാറുണ്ട്, ആ കുഞ്ഞുമനസുകളില്‍
    അതുണ്ടാക്കുന്ന മുറിവ് നമ്മളാരും ശ്രദ്ധിക്കാറില്ല

    ReplyDelete
  7. ഞാന്‍ പിടിച്ച മുയലിന് നാല് കൊമ്പ്. എല്ലായിടത്തും എല്ലാ കാര്യത്തിലും ആണായാലും പെണ്ണായാലും ഇത്തരം ഒരു മോനോഭാവം വളരെ വളര്‍ന്നിരിക്കുന്നു. ഇതിനിടയില്‍ പ്രയാസം അനുഭവിക്കുന്നത് മറ്റുള്ളവര്‍. വളരെ നിസ്സായമായ കാരണങ്ങള്‍ കൊണ്ട് വേര്‍പിരിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. എട്ടും പൊട്ടും തിരിയാത്ത നിഷ്ക്കളങ്കരായ കുട്ടികള്‍,അവരുടെ മാനസികമായ പ്രയാസങ്ങളും വേദനകളും ഒരു നിമിഷം പോലും ചിന്തിക്കാനാകാതെ കോടതി കയറുന്നവരെക്കുറിച്ച് ഒരു തരം വെറുപ്പ്‌ തോന്നുന്നു.
    മാതാപിതാക്കളില്‍ കുറ്റം ചാര്ത്താതെ കുഞ്ഞുങ്ങളുടെ ആ നിഷ്ക്കളങ്ക ഭാവം കുറച്ച് വരികളിലൂടെ വളരെ ലളിതമായി പകര്‍ത്തിയത്‌ ഒരനുഭവത്തെക്കാള്‍ സൌന്ദര്യമുള്ള ഒരു കഥ പോലെ മനോഹരം. വായിച്ച് തീരുമ്പോള്‍ അത്തരം (എന്തിന്റെ പേരിലായാലും) മാതാപിതാക്കളോട് തോന്നുന്ന വികാരം വായനക്കാര്‍ മനസ്സിലേറ്റുന്നു. ഒരു നൊമ്പരം അറിയാതെ പൊഴിയുന്നു എങ്കിലും ഭംഗിയാക്കി.

    ReplyDelete
  8. A touching note. ദൈവമേ, എന്നാണ്‌ ഒരു സാന്ത്വനത്തിണ്റ്റെ കഥ കേള്‍ക്കാന്‍ കഴിയുക.. ?

    ReplyDelete
  9. ലിപിയുടെ എഴുത്തുകള്‍ നന്നാവുന്നുണ്ട്. തുടരുക. സാധാരണയുള്ള പെണ്ണെഴുത്ത്കളെ അപേക്ഷിച്ച് നല്ല നിലവാരം പുലര്‍ത്തുന്നു.(പെണ്ണെഴുത്ത് എന്നൊക്കെ പറയാമോ എന്നെനിക്കറിയില്ല. എല്ലാരും എഴുതുന്നു. അതില്‍ ഇനി എന്തു തരം തിരിവ്? പക്ഷേ ഇവിടെ അങ്ങനെ പ്രയോഗിക്കാന്‍ കാരണം, പല പെണ്‍കുട്ടികളും ഇന്നും എഴുതുന്നത് മലയാളത്തിലെ "മ" വാരികകള്‍ പഠിപ്പിച്ച "കളകളം ഒഴുകുന്ന പുഴകളും, പച്ചപ്പട്ടു വിരിച്ച വയലുകളും, ആകാശച്ചരുവില്‍ ചായം പൂശി സൂര്യന്‍ അന്തിയുറങ്ങാന്‍ പോയതും പോലുള്ള തരംതാണ പൈങ്കിളിയാണ്‌.)ലിപിയുടെ എഴുത്ത് രീതി മനോഹരമാണ്. ഒപ്പം മറ്റൊരു കാര്യം കൂടി. എഴുതിയ പോസ്റ്റുകളുടെ ലിസ്റ്റുകളും, ലിന്‍കുകളും ബ്ലോഗില്‍ കൊടുക്കണം. അതുപോലെ എന്റെയും മറ്റു ബ്ലോഗര്‍മാരുടെയും ബ്ലോഗില്‍, പോസ്റ്റുകളുടെ താഴെയുള്ള'You might also like'എന്ന LinkWithin ഗാഡ്ജറ്റ് കൂടി ചേര്‍ക്കുകയാണെന്കില്‍ വായനക്കാര്‍ക്ക് പഴയ പോസ്റ്റുകളും വായിക്കാന്‍ കഴിയും.
    ശ്രദ്ധിക്കുമല്ലോ...

    ReplyDelete
  10. നല്ല പോസ്റ്റ്‌, നാള്ള വായന നല്‍കി

    ReplyDelete
  11. ഇവിടെ ആദ്യമാണ്. നല്ല എഴുത്ത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലെ നിരവധി കല്യാണിക്കുട്ടികള്‍ കണ്ണീര്‍ ഒഴുക്കുകയാണ്.. :( വീണ്ടും സന്ദര്‍ശിക്കാം.. ആശംസകള്‍ നേരുന്നു...

    ReplyDelete
  12. ഒരു ദാമ്പത്യം തകരുമ്പോൾ യത്ഥാർത്ഥത്തിൽ രക്തസാക്ഷികളാകുന്നത് കുട്ടികളും അവരുടെ സ്വപ്നങ്ങളുമാണ്‌.
    വിടരും മുൻപേ കൊഴിയാൻ വിധിക്കപ്പെട്ട പൂമൊട്ടുകളുടെ ഒരു ഓർമ്മപ്പെടുത്തലായി ഈ കഥ.

    ലളിതമായ ശൈലി ഇഷ്ടമായി.

    ReplyDelete
  13. നിസ്സരകാര്യത്തിനു പോലും പിണങ്ങിപിരിഞ്ഞു മക്കളുടെ അനാഥത്വം ഉറപ്പാക്കുന്ന രക്ഷിതാക്കള്‍ !
    അവരുടെ ലോകത്തേക്ക് കൊണ്ടുപോയ ലിപി നന്നായി എഴുതി .
    അഭിനന്ദനങ്ങള്‍ ..................

    ReplyDelete
  14. പാവം കല്യാണികുട്ടി...കാര്‍ന്നോരു പറഞ്ഞപോലെ ആ കരച്ചില്‍ ഇപ്പോളും കേള്‍ക്കുന്നു...അവള്‍ക്കു അച്ഛന്റെയും അമ്മയുടെയും ഒപ്പം ജീവിക്കാന്‍ എന്നെങ്കിലും ഭാഗ്യമുണ്ടാവട്ടെ...

    ReplyDelete
  15. ഇവര്‍ക്കാണോ രണ്ടു കുട്ടികള്‍ ഉണ്ടായത്?
    വളരെ നന്നായി എഴുതി.

    ReplyDelete
  16. കുഞ്ഞുമനസ്സിന്ടെ കുഞ്ഞുനൊമ്പരം മനസ്സില്‍ നോവു പടര്‍ത്തി.
    നല്ല അവതരണം.ആശംസകള്‍....!

    ReplyDelete
  17. നല്ല ഓജസ്സുള്ള എഴുത്ത്. ശക്തമായ
    ആഖ്യാനം. തുടരുക

    ReplyDelete
  18. പോസ്റ്റ് നന്നായെഴുതി..

    ReplyDelete
  19. തിരിച്ചിറങ്ങുമ്പോൾ അവരെ കാണല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന.- ഇവിടെ വെച്ച് ഞാൻ എന്റെ വായന നിർത്തുന്നു. മനോഹരം. ഇഷ്ടമായി. ഒരുപാട്. തുടർന്നെഴുതുക

    ReplyDelete
  20. ഈ എഴുത്തില്‍ ചില സുന്ദരമായ നിമിഷങ്ങളുണ്ടായിരുന്നു. താങ്കള്‍ അവിടെ നിര്‍ത്തുമെന്ന്‌ ഞാന്‍ വെറുതെ വ്യാമോഹിച്ചു. പക്ഷെ കല്ല്യാണിക്കുട്ടിയുടെ കരളില്‍ കുത്തുന്ന ആ കരച്ചില്‍ ഞങ്ങള്‍ വായനക്കാരെയും കേള്‍പ്പിച്ചല്ലോ താങ്കള്‍! ആ കോടതി മുറ്റത്ത്‌ ശരിക്കും നില്‍ക്കുന്ന അനുഭവം. നന്ദി. പിന്നെ ഭാര്യയും ഭര്‍ത്താവുമെന്ന രണ്ടു കൊസറാ കൊള്ളികളല്ലേ ഈ ദുനിയാവിലെ ഏറ്റവും വലിയ മഹാത്ഭുതങ്ങള്‍! ഒരുമിച്ച്‌ സ്നേഹത്തോടെ ജീവിക്കുമ്പോള്‍ എന്തൊക്കെ എങ്ങിനെയൊക്കെ ആയിരുക്കും. പക്ഷെ എങ്ങാനും പിരിഞ്ഞാലോ? പിന്നെ അവക്കില്ലാത്ത കുറ്റം അവനോ അവനില്ലാത്ത കുറ്റം അവള്‍ക്കോ ഉണ്ടാവില്ല. പിന്നെ അവര്‍ തമ്മില്‍ തമ്മില്‍ പറയുന്നത്‌ കേട്ടാല്‍ തോണും, എണ്റ്റെ കര്‍ത്താവേ ഇവരെങ്ങിനെയാ ഇത്രേം കാലം ഒരുമിച്ചു കഴിഞ്ഞതെന്ന്‌. അതാണ്‌ ചങ്ങാതീ ഈ ദാമ്പത്യം എന്നു പറയുന്നത്‌..

    ReplyDelete
  21. പട്ടേപ്പാടം റാംജി - നന്ദി റാംജി,
    നിഷ്ക്കളങ്കരായ കുട്ടികളുടെ മാനസികാവസ്ഥ
    ഒരു നിമിഷം പോലും ചിന്തിക്കാതെ കോടതി
    കയറുന്നവരോട് റാംജി പറഞ്ഞ പോലെ,
    വെറുപ്പാണ് തോന്നുന്നത് .

    khader patteppadam- ഇന്ന് നമ്മുടെ സമൂഹത്തിന്റെ
    അവസ്ഥ വച്ച് നോക്കുമ്പോള്‍ ഒരു സാന്ത്വന കഥ
    എന്ന് കേള്‍ക്കാന്‍ കഴിയും, എന്നത് ഒരു ചോദ്യം
    തന്നെയാണ്!

    പടാര്‍ബ്ലോഗ്‌, റിജോ- പ്രോത്സാഹനത്തിനു
    ഒരുപാടു നന്ദി റിജോ.
    പിന്നെ എത്രയായാലും പൈങ്കിളിക്കു അതിന്റെതായ
    ഒരു സുഖം ഉണ്ടെന്നാണ് ട്ടോ എന്‍റെ വിശ്വാസം.

    ajith- Thank‌ you ajith bayi,Lets pray to god.

    Salam- നന്ദി സലാമിക്ക.

    Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി- നന്ദിയുണ്ട്ട്ടോ
    ആദ്യമായുള്ള വരവിനും അഭിപ്രായത്തിനും

    Satheesh Haripad - ആദ്യമായുള്ള വരവിനും
    അഭിപ്രായത്തിനും ഒരുപാടു നന്ദി.

    pushpamgad - ഒത്തിരി നന്ദി.

    abith francis - നന്ദി അഭിത്ത്, ആ പ്രാര്‍ത്ഥനയ്ക്ക്.

    ദിവാരേട്ടn- നന്ദി ദിവാരേട്ടാ, സത്യത്തില്‍ ഈ ചോദ്യം
    അവിടെ വരുന്ന പല കേസുകളിലും ഞങ്ങള്‍ ചോദിച്ചു
    പോവാറുണ്ട്.

    ഷമീര്‍ തളിക്കുളം- നന്ദി ഷമീര്‍

    ജയിംസ് സണ്ണി പാറ്റൂര്‍ - ആദ്യമായുള്ള വരവിനും
    അഭിപ്രായത്തിനും വളരെ നന്ദി.

    ഫെമിന ഫറൂഖ്- നന്ദി ഫെമിനാ, ആദ്യമായുള്ള ഈ
    വരവിനും അഭിപ്രായത്തിനും.

    ജുവൈരിയ സലാം - ആദ്യമായുള്ള വരവിനും
    അഭിപ്രായത്തിനും നന്ദിയുണ്ട്ട്ടോ .

    shaji - ആദ്യമായുള്ള വരവിനും പ്രോത്സാഹനത്തിനും
    ഒരുപാടു നന്ദി.

    ആസാദ്‌ - ശരിയാണ് ആസാദ്, "Matrimony is a book
    of which the first chapter is written in poetry
    and the remaining chapters in prose."
    Beverley Nichols ഇങ്ങനെ പറഞ്ഞത് ഇതുപോലുള്ള
    ദാമ്പത്യങ്ങള്‍ കണ്ടിട്ടായിരിക്കണം.

    നസീര്‍ പാങ്ങോട്- നന്ദി നസീര്‍ ആദ്യമായുള്ള
    വരവിനും അഭിപ്രായത്തിനും.

    ReplyDelete
  22. വളരെ നല്ല എഴുത്ത് .ഒരു സാധാരണ സംഭാഷണം
    പോലെ വായനക്കാരുമായി സംവദിക്കുന്ന ഈ രീതി
    കഥയ്ക്ക് തന്നെ ഒരു ലാളിത്യം വരുത്തിയിട്ടുണ്ട് ...

    സഹ പ്രവര്‍ത്തക പറഞ്ഞത് പോലെ ഇതൊക്കെ ആകുമായിരുന്നെങ്കി അവര്‍ പിരിയില്ലാല്ലോ എന്ന് ഒറ്റ വാക്കില്‍ പറയാം എങ്കിലും ആ കുഞ്ഞു
    ദുഃഖങ്ങള്‍ മനസ്സില്‍ നിന്നു പോവില്ല ...

    ഒരു വേറിട്ട സംശയം . profession ജീവിതവും ആയി കുഴയുമ്പോള്‍ ജോലി ബുദ്ധിമുട്ട് ആവില്ലേ ? സ്വന്തം കക്ഷികള്‍ ഇങ്ങനെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാരുണ്ടോ?

    ReplyDelete
  23. അതു കേള്‍ക്കാത്തത്ര ദൂരത്തേയ്ക്കു ഓടി അകലണം
    എന്നെനിക്കു തോന്നി, അതിനായി ഞാന്‍ ആവുന്നത്ര വേഗത്തില്‍ നടന്നുവെങ്കിലും, ആ കരച്ചില്‍ എന്‍റെ തൊട്ടു പിറകെ, എന്നെ തന്നെ
    പിന്‍തുടരുന്നതായി എനിക്കു തോന്നി .

    ReplyDelete
  24. ആകെക്കൂടി കുറച്ച്‌ കാലം മാത്രമുള്ള ഈ ജീവിതത്തില്‍ എന്തിനിങ്ങനെ പരസ്പരം കലഹിക്കുന്നു... അറിയില്ല... ഇതിനേക്കാള്‍ എത്രയോ വലിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ നമുക്ക്‌ ചുറ്റും ഉണ്ടെന്ന് ഒരു നിമിഷം ഇവര്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഈ അവസ്ഥയില്‍ എത്തുമായിരുന്നോ...? അറിയില്ല...

    എഴുത്ത്‌ വളരെ നന്നായി കേട്ടോ...

    ReplyDelete
  25. നോക്കൂ, അനുഭവം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു...എന്നാലും രണ്ടു വയസുകാരിയെ ഡേ കെയറിൽ വിട്ടിട്ടാണെന്ന് ഓർക്കണം.

    ReplyDelete
  26. നന്നായി എഴുതി.
    എല്ലാ ആശംസകളും

    ReplyDelete
  27. നല്ലൊരു പോസ്റ്റ്....!
    അതെ ചില കരച്ചിലുകള്‍ നമ്മെ വിടാതെ പിന്തുടരും..!!
    ഊണിലും ഉറക്കത്തിലൂമെല്ലാം...!!!
    നന്നായി അവതരിപ്പിച്ചുട്ടോ...!

    ReplyDelete
  28. വളരെ ചിന്ത ഉണര്‍ത്തുന്ന പോസ്റ്റ്‌.അച്ചന്മാരെയും അമ്മമാരെയും പിരിഞ്ഞിരിക്കേണ്ടി വരുന്ന കുരുന്നുകളുടെ കാര്യം മഹാ കഷ്ടമാണ്.മനുഷ്യത്വമുള്ളവര്‍ക്ക് ഇതൊന്നും കാണാതിരിക്കാനും വയ്യ.ചെറിയ ചെറിയ നീക്കുപോക്കുകള്‍ക്ക് തയ്യാറായാല്‍ ഇതുപോലെയുള്ള കാഴ്ചകള്‍ കുറക്കാന്‍ പറ്റും.പക്ഷെ ഈഗോ അതിനു സമ്മതിക്കുകയില്ലല്ലോ.

    ReplyDelete
  29. ആദ്യമായാണിവിടെ, സുന്ദരവും ലളിതവുമായ രചന... കല്യാണിക്കുട്ടിമാർ ഇന്നു ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജീവിതം അറിയാതെ, ജീവിക്കാൻ അറിയാതെ നാം വളർത്തിക്കൊണ്ടൂ വരുന്ന മക്കൾ തന്നെയല്ലേ ഈ ഭാര്യ/ഭർത്താവ്...? അവരിൽനിന്നും നാം കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്...?

    ReplyDelete
  30. അനുഭവങ്ങൾ..പാളിച്ചകൾ
    ഓരോരുത്തർക്കും ഓരോ വിധിയുണ്ട്‌.
    അതവർക്ക്‌ വിട്ടു കൊടുത്തേക്കുക..

    ReplyDelete
  31. ലിപീ..
    കല്യാണിക്കുട്ടി ദേ ഇവിടെ
    http://www.nattupacha.com/content.php?id=942

    ReplyDelete
  32. നല്ല വായനാനുഭവം,
    ***
    വന്നു വന്നു നമ്മുടെ ഈ ദ്വീപുരാഷ്ട്രത്തില്‍ ഒരു മീറ്റ്‌ നടത്താന്‍ മാത്രം ബ്ലോഗര്‍മാര്‍ ഉണ്ടല്ലോ...

    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  33. ലിപി,ഓരോ ദാമ്പത്യം തകരുമ്പോഴും യഥാര്‍ഥത്തില്‍ തകരുന്നത് കുഞ്ഞു മനസ്സുകളാണ് എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തി.

    ReplyDelete
  34. തുടക്കത്തില്‍ ഒരു കഥ പോലെ വായിച്ചു തുടങ്ങി.
    പക്ഷേ ഒടുക്കം കഥ കദാകാരിയില്‍ നിന്നും തെന്നി മാറിയോ?
    ആഖ്യാന ശൈലിയില്‍ മാറ്റം വന്ന പോലെ തോന്നി.മാത്രവുമല്ല നല്ല ഒരു അവസാനം കണ്ടില്ല. അത് നല്ലതായാലും ചീത്ത ആയാലും.
    ഈ ബ്ലോഗിലെ ആദ്യ വായന ആണിത്. കൊള്ളാം. തുടര്‍ വായനയിലും ഉണ്ടാവും.

    ReplyDelete
  35. ആ കരച്ചില്‍ എന്‍റെ തൊട്ടു പിറകെ, എന്നെ തന്നെ
    പിന്‍തുടരുന്നതായി എനിക്കു തോന്നി...


    still haunting..

    All the Best

    ReplyDelete
  36. ente lokam - ഒരുപാടു നന്ദി. ഇപ്പോള്‍ പ്രാക്ടീസ്
    ചെയ്യുന്നില്ല. പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍
    ഉണ്ടായിട്ടുള്ള ചില സംഭവങ്ങള്‍... ഇപ്പോഴും
    മറക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവ... അതിലൊന്നാണ്
    ഈ പോസ്റ്റും

    അതിരുകള്‍/മുസ്തഫ പുളിക്കൽ - നന്ദിയുണ്ട്ട്ടോ
    ഈ വരവിന്.

    വിനുവേട്ടന്‍ - നന്ദി വിനുവേട്ടാ...എല്ലാവര്‍ക്കും
    സ്വന്തം പ്രശ്നങ്ങള്‍ ആണ് ഏറ്റവും വലുത്....

    nikukechery - നന്ദിയുണ്ട്ട്ടോ ആ അവസ്ഥ മനസിലാക്കിയല്ലോ...(വീട്ടില്‍ നിന്നും അകലെ
    താമസിച്ചു ജോലി ചെയ്യുന്നഎല്ലാ കുടുംബങ്ങളുടെയും
    ആശ്രയം ഡേ കെയര്‍ തന്നെ)

    മുല്ല - നന്ദി മുല്ലേ

    മനു കുന്നത്ത് - നന്ദി മനു , ആദ്യമായുള്ള ഈ
    വരവിനും അഭിപ്രായത്തിനും

    SHANAVAS - ഒരുപാടു നന്ദി.
    ഈഗോ തന്നെയാണ് പല കേസിലും വില്ലന്‍

    കുഞ്ഞൂസ് (Kunjuss)- ആദ്യമായുള്ള വരവിനും
    പ്രോത്സാഹനത്തിനും ഒത്തിരി നന്ദിയുണ്ടുട്ടോ.
    കുഞ്ഞൂസ് പറഞ്ഞതാണ്‌ ശരി, ജീവിതം അറിയാതെ,
    ജീവിക്കാൻ അറിയാതെ നാം വളര്‍ത്തികൊണ്ട് വരുന്ന
    മക്കൾ തന്നെയാണല്ലോ ഈ ഭാര്യ/ഭർത്താവ്..അവരില്‍
    നിന്നും നാം കൂടുതൽ പ്രതീക്ഷിക്കുന്നത് മണ്ടത്തരം തന്നെ!

    Sabu M H - ചിലതൊക്കെ വിധിയാണെന്ന് കരുതി സമാധാനിക്കാനേ നമുക്കൊക്കെ ആവൂ ..

    മുല്ല - മുല്ല പറഞ്ഞപ്പോളാണ് കണ്ടത്. അറിയിച്ചതിനു
    നന്ദിയുണ്ടേ ...

    വഴിപോക്കന്‍ - ശരിയാണ് ട്ടോ , ഒരു മീ റ്റിനുള്ള ആളായി

    ദിയ - നന്ദി ദിയാ, ആദ്യമായുള്ള ഈ
    വരവിനും അഭിപ്രായത്തിനും.

    Sulfi Manalvayal -ആദ്യമായുള്ള വരവിന് ഒത്തിരി നന്ദി.
    ഒരു പക്ഷെ ഇതൊരു കഥ അല്ലാത്തതുകൊണ്ടാവും നല്ല
    ഒരു അവസാനം ഇല്ലാതെ പോയത്. ഈ പോസ്റ്റില്‍
    ഇങ്ങനെയല്ലാതെ മറ്റൊരു അവസാനം എഴുതി
    പിടിപ്പിക്കാന്‍ എന്നില്‍ ഒരു കഥാകാരിയും ഇല്ലട്ടോ...

    ശങ്കരനാരായണന്‍ മലപ്പുറം - സത്യത്തില്‍ എനിക്ക്
    ആ കമന്റ്‌ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു
    മനസിലായില്ലട്ടോ ... ഈ പോസ്റ്റ്‌ വായിച്ചൂന്നു
    മാത്രം മനസിലായി, അതിനു നന്ദിയുണ്ടേ...

    the man to walk with - ഒരുപാടു നന്ദി, ആ കരച്ചില്‍ കേള്‍ക്കാനുള്ള നല്ല മനസിന്‌

    ReplyDelete
  37. കല്യാനിക്കുട്ടിമാര്‍ എന്നും അച്ഛനോടോപ്പവും , ഏട്ടന്മാര്‍ എപ്പോഴും അമ്മയുടെ പക്ഷത്തു ആണെന്ന് തോന്നുന്നു കൂടുതലും..

    കോടതി കഥകള്‍ ഇനിയും എഴുതു! പക്ഷെ കോടതി മാത്രമായി ലിമിറ്റ് ചെയ്യാതെയും ഇരിക്കു !

    ആശംസകള്‍..

    ReplyDelete
  38. http://ienjoylifeingod.blogspot.com/
    ആദ്യമായാണ്‍ ഇവിടെ കൂട്ടു കൂടാമോ..?

    ReplyDelete
  39. ഇന്നാണ് ഈ പോസ്റ്റ്‌ കണ്ടത്...നല്ല എഴുത്ത്..ലളിതമായ ശൈലി.....അഭിനന്ദനങ്ങള്‍

    ReplyDelete
  40. ഇത് റിയൽ സ്റ്റോറി ആണോ? മനസ്സിനെ വളരെ സ്പർശിച്ചെഴുതി... വിട്ട് വീഴ്ച്ചകളില്ലെങ്കിൽ ജീവിതം കട്ടപുക!

    ReplyDelete
  41. പാവം കല്യാണിക്കുട്ടി...
    ഒരു നൊമ്പരമായി മനസില്‍ തങ്ങി നില്‍ക്കുന്നു...
    ആര്‍ക്കും ഇതു പോലെയൊന്നും സംഭവിക്കാതിരിക്കട്ടെ.
    നന്നായി എഴുതീട്ടോ...

    ReplyDelete
  42. ഒരു നൊമ്പരത്തോടെ വായിച്ചു തീര്‍ത്തു.
    വേര്‍പ്പാടിന്റെ വേദന എഴുത്തിലൂടെ ശരിക്കും പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
    കല്യാണികുട്ടി എന്റെയും വേദനയായി മാറി

    ReplyDelete
  43. വായന അനുഭവമാക്കി മാറ്റിയ ഒരെഴുതിന്റെ സാക്ഷിയം
    അഭിനന്ദനങ്ങള്‍

    ReplyDelete
  44. ലിപി,
    നല്ല ഒരു കഥ...
    നല്ല എഴുത്ത്...
    കഥ നൊമ്പരപ്പെടുത്തി...
    പ്രമേയങ്ങളില്‍ വിത്യസ്തത പുലര്‍ത്തി എഴുത്ത് തുടരുക..ആശംസകള്‍...

    ReplyDelete
  45. valare yadharthyam thanneyanu, vedanichenkilum.... abhinandanangal....

    ReplyDelete
  46. മനോഹരമായിരിക്കുന്നു........... കഥ വായിച്ചുതീര്‍ന്നപ്പോള്‍ ഒരു തേങ്ങല്‍ ബാക്കി നില്‍ക്കുന്നപോലെ........
    ആശംസകള്‍.....

    ReplyDelete
  47. ഇത് ചെറിയ ലിപിയല്ല....
    വളരെ വലീയ ലിപിയാണ്.....

    സ്‌നേഹത്തോടെ
    പാമ്പള്ളി
    www.pampally.com

    ReplyDelete
  48. ചില ശബ്ദങ്ങള്‍ അങ്ങനെയാണ്....നിലവിളികളായ് അതെന്നും നമ്മുടെ പിന്നാലെയുണ്ട
    ാവും......പലതിനും ഒരോര്‍മ്മെപ്പെടുത്തലായ്.......www.oridath.blogspot.com

    ReplyDelete
  49. നന്നായെഴുതി..ആ കരച്ചില്‍ ഇപ്പോഴും കേള്‍ക്കുന്ന പോലെ..

    ReplyDelete
  50. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സു വേദനിച്ചു

    ReplyDelete
  51. Villagemaan -എനിക്കും അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

    ഫന -കൂട്ടുകൂടി ട്ടോ ...

    ഹാഷിക്ക് -ഒത്തിരി നന്ദി ഹാഷിക്ക് ...

    ബെഞ്ചാലി -ഇത് റിയൽ സ്റ്റോറി ആണ് ട്ടോ, ബസ്സിലെ
    സീന്‍ മാത്രമേ ഞാന്‍ കൈയ്യില്‍ നിന്നിട്ടിട്ടുള്ളൂ.

    റിയാസ് (മിഴിനീര്‍ത്തുള്ളി)- കുടുംബ കോടതിയിലെ ഒരു സ്ഥിരം കാഴ്ചയായി ഇത്തരം കല്യാണിക്കുട്ടികള്‍ ഒരുപാടുണ്ട്.

    ചെറുവാടി - ഒരുപാടു നന്ദിട്ടോ...

    P.M.KOYA - ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി.

    മഹേഷ്‌ വിജയന്‍ - ഒത്തിരി നന്ദി.

    jayarajmurukkumpuzha - ഒത്തിരി നന്ദി.

    meera prasannan - ആദ്യമായുള്ള വരവിനും
    അഭിപ്രായത്തിനും ഒത്തിരി നന്ദി.

    സന്ദീപ്‌ പാമ്പള്ളി -ചെറിയ ലിപിയായി തന്നെ ഇരിക്കാനാണ് ഇഷ്ടം സന്ദീപ്‌,വലുതായാല്‍ ഉത്തരവാദിത്വങ്ങള്‍ കൂടില്ലേ :)

    sadiq pathirippatta - ശരിയാണ് സാദിഖ്‌, ഒരോര്‍മ്മെപ്പെടുത്തലായ്, ചില നിലവിളികള്‍ എന്നും നമ്മെ പിന്തുടരും.

    Rare Rose - ആദ്യമായുള്ള വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.

    Faizal Kondotty - Thank you so much for the visit
    and comment

    ശ്രീ - ആദ്യമായുള്ള വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.

    ReplyDelete
  52. അച്ഛനമ്മമാരുടെ പിണക്കത്തിനും വേര്‍പിരിയലിനും ഇടയില്‍ 
    സങ്കടപ്പെടുന്നത് കുട്ടികള്‍. കല്യാണിയുടെ കരച്ചില്‍ കേള്‍ക്കുന്നത്
    പോലെ.

    ReplyDelete
  53. ഈഗോയുടെ ഒരു കൂമ്പാരമാണ്‌ ഈ ചിത്രം നല്‍കുന്നത്.ഇതു കണ്ടു വളരുന്ന കുട്ടികള്‍ സമൂഹത്തില്‍ എന്തായി തീരുമെന്നു പ്രവചിക്കുവാന്‍ പോലും കഴിയില്ല.ഇതൊക്കെ കാണേണ്ടത് മാതാപിതാക്കളാണ്.ജാതകപൊരുത്തമല്ല പ്രധാനം,ജീവിതത്തിന്റെ പൊരുത്തമാണ്‌ വേണ്ടത്.കണ്ടും,കേട്ടും ജീവിക്കാനുള്ള കഴിവ് ഉണ്ടാകണം.

    ReplyDelete
  54. കുടുംബ കോടതികളെല്ലാം പറയുന്നത് അച്ഛന്‍മാരുടെ നിസ്സഹായകളാണല്ലോ.
    കുഞ്ഞുമനസ്സുകളും പറയുന്നത് അതു തന്നെ.ഒരു പക്ഷേ, കുടുംബ കോടതികള്‍ നമ്മുടെ വയസ്സായ കാര്‍ന്നോന്‍മാരെപ്പോലെയാവാം.
    ഇലയും മുള്ളും കഥ പറഞ്ഞ് കാലം കഴിക്കുന്ന കാര്‍ന്നോന്‍മാര്‍.

    കുട്ടികള്‍ കുട്ടികള്‍ മാത്രമാണ്. അവര്‍ക്കറിയില്ല വീട്ടകങ്ങളിലെ പുകച്ചിലുകളുടെ നേര്‍ക്കാഴ്ചകള്‍.

    ReplyDelete
  55. നന്നായിട്ടുണ്ട് .... ആശംസകളോടെ,

    ReplyDelete
  56. കല്യാണിക്കുട്ടി എല്ലാവരുടെയും ഹൃദയത്തിലേക്ക് കയറി ഇരുന്നു കളഞ്ഞു.
    ഇങ്ങിനെ എത്ര എത്ര കുഞ്ഞുങ്ങള്‍..
    അച്ഛനമ്മമാരുടെ വഴക്കിനിടയില്‍ അവരുടെ ബാല്യം ബലികഴിക്കേണ്ടി വരുന്നു.
    പരസ്പരം പോരടിക്കുമ്പോള്‍ ഇതൊക്കെ കണ്ടും കേട്ടും മക്കളുണ്ടെന്നും അതവരുടെ ഭാവിയെക്കൂടി തകരാറിലാക്കുമെന്നും ആരുമോര്‍ക്കാറില്ല.
    അര്‍ത്ഥവത്തായ പോസ്റ്റ്‌.
    അഭിനന്ദങ്ങള്‍.

    ReplyDelete
  57. നന്നായിട്ടുണ്ട്. അഭിനന്ദങ്ങള്‍.
    (I am from Thrissur too)

    ReplyDelete
  58. കഥയറിയാതെ പൊഴിഞ്ഞു പോകുന്ന എത്ര ബാല്യങ്ങള്‍...

    നല്ല വായനാ സുഖം കിട്ടി ട്ടൊ.., നല്ല എഴുത്ത്...ആശംസകള്‍.

    ReplyDelete
  59. ആ കരച്ചിൽ ഞാനിപ്പോഴും കേൾക്കുന്നു....!

    ReplyDelete
  60. തകര്‍ന്ന ദാമ്പത്യത്തിന്റെ ഇരകള്‍..അവരുടെ കരച്ചില്‍ മനസ്സില്‍ നിന്ന് മായുന്നില്ല.നന്നായിരിക്കുന്നു ഈ അനുഭവ അവതരണം.

    ReplyDelete
  61. ആദ്യമാണ് ഇവിടെ. കൊള്ളാം ജീവിതത്തില്‍ നിന്നൊരേട്. പിരിയുന്നവര്‍ക്കു മാത്രമേ അറിയൂ യഥാര്‍ത്ഥ കാരണം. മറ്റുള്ളവര്‍ പറയുന്നതൊന്നും ശരിയാവില്ല.

    ReplyDelete
  62. എന്നെനിക്കു തോന്നി, അതിനായി ഞാന്‍ ആവുന്നത്ര വേഗത്തില്‍ നടന്നുവെങ്കിലും, ആ കരച്ചില്‍ എന്‍റെ തൊട്ടു പിറകെ, എന്നെ തന്നെ
    പിന്‍തുടരുന്നതായി എനിക്കു തോന്നി . enikkum ..
    . nice post , visiting ur blog for the first time .. nice reading ..thanks

    ReplyDelete
  63. ലിപിയുടെ ഈ എഴുത്തുലിപികളൂം നല്ല ലയത്തോടെ വായിച്ച് പോകാവുന്നത് തന്നെ കേട്ടൊ

    ReplyDelete
  64. വല്ലാതെ സ്പര്‍ശിച്ചു...
    ചെറിയ .. നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുന്ന എന്റെ ഈഗോ ഒന്ന് മാറ്റിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു...
    അച്ഛന്റെ മനസ്സ് . കുട്ടികളുടെയും കാണാതെ പോകുന്നു ഞാനടക്കമുള്ള ചില സ്ത്രീകള്‍... സ്വയം ശപിക്കട്ടെ !!
    നന്ദി പ്രിയ സഖി ഈ ... ഈ ശക്തമായ എഴുത്തിനു...

    ഇതാദ്യ വരവ്.. ഒരു comment എന്റെ പോസ്റ്റില്‍ കണ്ടപ്പോള്‍ തിരിച്ചൊന്നു എത്തി നോക്കിയതാണ്.. പക്ഷെ പിടിച്ചിരുത്തി.. ഉലച്ചു കളഞ്ഞു..ഹോ!!

    ReplyDelete
  65. first time I am coming here...sorry, I am in office, here in this PC , I dont have Malayalam fonts...
    the story is so touching, and you have your own way of writing.which is unique....you made me to introspect myself..are we doing justice to our kids?
    Nice LIPI...and the caption is also nice - I mean the blog name :)

    ReplyDelete
  66. ഞാനിവിടെ വെറുതെ യൊന്നു കേറീതാ..ഇതുവഴി പോയപ്പോഴെ..
    പക്ഷെ വന്നതു കൊണ്ടല്ലേ ഈ കല്യാണിക്കുട്ടിയെ അറിയാന്‍ കഴിഞ്ഞത്. ശരിയാണ്..എത്രയോ കല്യാണിക്കുട്ടിമാര്‍.. എല്ലാം കുട്ടികളെ ഓര്‍ത്ത് ക്ഷമിയ്ക്കണം. കുഞ്ഞുങ്ങള്‍.കഷ്ടം അവരെന്തു പിഴച്ചു.
    വക്കീലാപ്പീസിലായതിനാല്‍, വിഷയം തിരക്കി നടക്കേണ്ട കേട്ടോ..ഇതേപോലെ ഭംഗിയായി അങ്ങെഴുതിയാല്‍ മതി. പിന്നെ പോസ്റ്റിടുമ്പോളൊന്നറിയിച്ചാല്‍ കൊള്ളാം.

    ReplyDelete
  67. തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചു....എന്തോ തേടി വന്നു...മനസ്സ് നിറഞ്ഞ് പോകുന്നു..നിറകണ്ണുകളോടെ....ഇനിയും വരാൻ...മനസ്സിലെവിടെയോ കല്യാണി തേങ്ങുന്നു...

    ReplyDelete
  68. കഠിനശ്രമത്തിലാണവള്‍, ഒരുവിധത്തില്‍ അതിനു സാധിച്ചപ്പോളുണ്ട്
    ഏട്ടന്‍ അവളെ വട്ടം പിടിച്ചു നിറുത്തുന്നു. അഞ്ചു വയസ്സ് പോലും
    കാഴ്ചയില്‍ തോന്നിക്കുന്നില്ലെങ്കിലും അവന്‍റെ ഭാവം കണ്ടാല്‍,
    അമ്മയുടെയും അനുജത്തിയുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം
    അവനിലാണെന്നു തോന്നും. സാഹചര്യങ്ങള്‍ ഇത്ര ചെറുപ്പത്തിലെ
    ആ കുഞ്ഞില്‍ പക്വത വരുത്തിയിരിക്കുന്നു.

    ReplyDelete
  69. ലിപി..എല്ലാവരും എല്ലാം പറഞ്ഞുകഴിഞ്ഞു...എങ്കിലും എനിക്ക് തോന്നിയത്..ആ കുഞ്ഞിന്‍റെ വേദനയിപ്പോള്‍ എന്റേതായി..അച്ഛന്‍റെ സ്നേഹം,കരുതല്‍ അതിന്‍റെ നഷ്ടം എത്ര വലുതാണ്‌...

    ReplyDelete
  70. ചെറിയ ചെറിയ ഈഗോ പ്രശ്നങ്ങളുടെ പേരില്‍ ദാമ്പത്യബന്ധം തകര്‍ത്തെറിയുന്നവര്‍ പലപ്പോഴും മറന്നു പോകുന്നതാണ് കുട്ടികളില്‍ അത് ചെലുത്തുന്ന ആഴത്തിലുള്ള മാനസിക പ്രശ്നങ്ങളും അരക്ഷിതബോധവും. കുറെ ക്രിമിനലുകളെ സമൂഹത്തിലേക്ക് സൃഷ്ടിച്ചു വിടാനും ഇത് കാരണമാകാറുണ്ട്.
    ഈയൊരു സാമൂഹ്യപ്രശ്നത്തിലേക്ക് വെളിച്ചം വീശിയ വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിനു ഹൃദയം നിറഞ്ഞ നന്ദി.

    അവസാന ഭാഗങ്ങളൊക്കെ ഹൃദയത്തില്‍ തന്നെ ചെന്ന് തറച്ചു.
    എഴുത്ത് തുടരുക. ആശംസകള്‍.

    ReplyDelete
  71. ഭാര്യ ഭര്‍ത്താവിനോടും തിരിച്ചും വാശി തീര്‍ത്ത്‌ ബന്ധം ഒഴിയുമ്പോള്‍ കഷ്ടത്തിലാകുന്നത് കുട്ടികളാണ്. നിസ്സാര പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി എല്ലാം തകര്‍ക്കുന്നവര്‍ തങ്ങളുടെ കുട്ടികളെ പറ്റി ഓര്‍ത്തിരുന്നെങ്കില്‍. നല്ല വിഷയം. നല്ല എഴുത്ത്.

    ReplyDelete
  72. കോടതിക്കഥ നന്നായി.. മനസ്സിലേക്ക് ഇറങ്ങുന്ന വായനാ സുഖമുള്ള ശൈലി... എല്ലാ ആശംസകളൂം

    ReplyDelete
  73. പ്രിയപ്പെട്ട ലിപി,

    ഒരു മനോഹര സുപ്രഭാതം!

    ആദ്യമായാണ്‌ ഇവിടെ...വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളില്‍ ഈര്പ്പമുണ്ട്..

    കല്യാണികുട്ടിയുടെയും ഏട്ടന്റെയും വേര്‍പിരിഞ്ഞ അച്ഛനമ്മമാരുടെയുടെയും കഥന കഥ എല്ലാവര്ക്കു, ഒരു പാഠമാകട്ടെ !ജീവിതം എത്ര പെട്ടെന്നാണ് കൈപിടിയില്‍ നിന്നും ചോര്‍ന്നു പോകുന്നത്!

    ഈ കുട്ടികളാണ് പിന്നീട് മനസ്സില്‍ മായാത്ത വേദനയുമായി വളരുന്നത്‌.പിന്നെ,ഈ സമൂഹം എങ്ങിനെ നന്നാകും?

    ലിപി,ഈ പോസ്റ്റിന്റെ തലേക്കെട്ട് മാറ്റാമായിരുന്നു..

    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍...

    സസ്നേഹം,

    അനു

    ReplyDelete
  74. പിരിയുന്നവര്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാറില്ല .
    പരിണത ഫലങ്ങള്‍ അനുഭവിക്കുന്നത് കുഞ്ഞുങ്ങളും അവരെ പൊട്ടി വളര്‍ത്താന്‍ വിധിച്ചിട്ടുള്ളവരും ..
    പാവം കുഞ്ഞു എന്ത് പിഴച്ചു ?
    ---
    വിവരണം മനസില്‍ തട്ടി ...

    ReplyDelete
  75. Simply superb..Really touching one..

    ReplyDelete
  76. വല്ലാതെ നൊമ്പരപ്പെടുത്തി.........നല്ല എഴുത്ത്

    ReplyDelete
  77. കല്യാണിയുടെ കഥ ഹൃദയസ്പർശിയായി എഴുതി...
    ആശംസകൾ!

    ReplyDelete
  78. @ keraladasanunni @ ഉണ്ണികൃഷ്ണന്‍ @ ഒരില വെറുതെ ‍

    @ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി @ mayflowers

    @Thommy @ junaith @ വര്‍ഷിണി @ വീ കെ

    @ nisha jinesh @ maithreyi @ ചേച്ചിപ്പെണ്ണ്

    @ naimishika @ പദസ്വനം @ മനോഹര്‍ കെവി

    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

    @ കുസുമം ആര്‍ പുന്നപ്ര @ സീത* @ Thanal

    @ മഞ്ഞുതുള്ളി (priyadharsini) @ Thooval..

    @Shukoor @ Akbar @ Sandeep.A.K @ RAJ

    @ Naseef U Areacode @ പ്രദീപ്‌ പേരശ്ശന്നൂര്‍

    @ anupama @ പ്രതി @ Vinnie @ നന്ദന @ അലി

    എല്ലാ പ്രിയ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്കും
    പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...

    ReplyDelete
  79. നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ്‌ "വഴിയോര കാഴ്ചകള്‍ "www.newhopekerala.blogspot.com സസ്നേഹം ... ആഷിക്

    ReplyDelete
  80. കഥയുടെ കാല്പനികതക്കും അപ്പുറത് ജീവിത യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാക്കുന്ന വൈകാരികത. അനുഭവിച് അറിഞ്ഞത് പറഞ്ഞു കേട്ടപ്പോള്‍ കഥാകാരന്‍ അനുഭവിച്ച അതെ വേദന. അത് എന്തായാലും ഒരിക്കലും ആ കുടുംബം അനുഭവിച്ച വേദനയോലമില്ല.....വക്കീലെ.... നല്ല എഴുത്ത്

    ReplyDelete
  81. വായിച്ചു...ഞാന്‍ എന്നതില്‍ നിന്നും നമ്മള്‍ എന്നതിലേക്ക് മാറാത്ത ദമ്പതികളും അവരെ അതിനു പ്രാപ്തരാക്കാത്ത സമൂഹവും....ഈ വായനകള്‍ ഏറെ മുന്‍കരുതലുകള്‍ എടുക്കാന്‍ ...ഏറെ പാകപ്പെടലുകള്‍ നടത്താന്‍ എല്ലാവര്ക്കും പ്രേരകമാവട്ടെ....

    ReplyDelete
  82. @ VAZHIYORA KAZHCHAKAL
    @ ജെ സി
    @ രഞ്ജിത്
    അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി

    ReplyDelete
  83. Achanum kutyolum hottelil kayarippokumbol aa amma...kashtam, kashtamthanne

    ReplyDelete
  84. ആദ്യമായാണ്‌ ഈ ബ്ലോഗില്‍. വരാന്‍ താമസിച്ചതു നഷ്ടമായി എന്നു തോന്നുന്നു.

    നാം നമ്മുടെ കുട്ടികളെ ജീവിക്കാനല്ല മല്‍സരിക്കാനും ജയിക്കാനും ആണ്‌ പഠിപ്പിക്കുന്നത്‌ അതിന്റെ പരിണാമം അല്ലെ ഇതെല്ലാം

    ജയിക്കാന്‍ ആരെങ്കിലും ഒരാള്‍ക്കെ പറ്റൂ.

    രണ്ടു പേര്‍ക്കും ജയിക്കണം എങ്കില്‍ ജീവിക്കാന്‍ പഠിപ്പിക്കണം. അതിന്‌ സ്നേഹിക്കാനും ബഹുമാനിക്കാനും മറ്റുള്ളവരെ അംഗീകരിക്കാനും അറിയണം. അത്‌ അച്ചനമ്മമാര്‍ ചെറുപ്പത്തിലെ പഠിപ്പിക്കണം. പക്ഷെ അതിനു സമയം ഇല്ലല്ലൊ. ക്രഷിലും ഡേ കെ യറിലും നഴ്സറിയിലും, പിന്നെ റ്റ്യൂഷന്‍ ക്ലാസിലും

    അങ്ങനെ അങ്ങനെ മക്കള്‍ക്ക്‌ അച്ഛനമ്മമാരോടൊത്ത്‌ ഇരിക്കാന്‍ പോലും നേരമില്ലാതെ അല്ലെ വരുന്നത്‌.

    ബാക്കി ടി വി യും ഇന്റര്‍നെറ്റ്‌ ഉം കൂടി ശരി ആക്കിക്കോളും കഷ്ടം

    ഏതായാലും ഇക്കഥകള്‍ ഒക്കെ കൂടി മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നു

    ReplyDelete
  85. അനുഭവം, മനസ്സില്‍ തട്ടും വിധം ഭംഗിയായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍.

    ReplyDelete
  86. ഈ കാലഘട്ടത്തില്‍ ഇതുപോലെ നിരവധി കല്യാണിക്കുട്ടികള്‍ കണ്ണീര്‍ ഒഴുക്കുകയാണ്

    ആശംസകൾ!

    ReplyDelete