Tuesday, May 17, 2011

ഒരു രാത്രി യാത്ര


                                                        
                           



                                     'പെണ്ണിന്‍റെ  രാത്രി യാത്ര  -  ഒരു  ബസ്സനുഭവം ' എന്ന പേരില്‍ 15-5-2011 ല്‍ വര്‍ത്തമാനം   പത്രത്തിന്‍റെ    വാരാന്തപ്പതിപ്പില്‍ പെണ്ണിടം  എന്ന   കോളത്തില്‍   പ്രസിദ്ധീകരിച്ചത്. 


  
           


ചെറിയ കേസ്സുകളില്‍ കോടതി കമ്മീഷന്‍ ആയി നിയമിക്കുമ്പോള്‍ പൊതുവേ വക്കീലന്മാര്‍ക്ക് സന്തോഷമാണ്. കോടതിക്ക് കണ്ടു ബോധ്യമാവേണ്ട കാര്യങ്ങള്‍,  കോടതിയെ റെപ്രസന്റ്റ് ചെയ്തു നേരിട്ട് പോയി കാണുക എന്ന ഒറ്റ ദിവസത്തെ ജോലിയെ ഉള്ളൂ, റിപ്പോര്‍ട്ട്‌ കൊടുക്കാന്‍  ഒരാഴ്ചയോളം  സമയവും കിട്ടും.  വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഒരു തുക കമ്മീഷന്‍ ബത്ത  കിട്ടുമെന്നതും ഒരു ആശ്വാസമാണ്.

ആറ്റുനോറ്റിരുന്നു   എനിക്ക്  ആദ്യമായി   കമ്മീഷന്‍ കിട്ടിയത്  ഒരു വെള്ളിയാഴ്ച.  കമ്മീഷന്‍   ഓര്‍ഡര്‍ സൈന്‍ ചെയ്തു, കൈയ്യില്‍ കിട്ടിയപ്പോഴേക്കും  വൈകുന്നേരം ഏകദേശം അഞ്ചുമണി ആയി. വൈകിയതുകൊണ്ട്  ഞാന്‍ ‍ അന്ന്  കമ്മിഷന്‍ പോവണ്ട, അടുത്ത ദിവസം പോയാല്‍ മതി എന്ന് പ്രതി ഭാഗത്തിന്‍റെ വക്കീല്‍  പറഞ്ഞു. അന്ന് പോയില്ലെങ്കില്‍ പിന്നെ തിങ്കളാഴ്ചയെ പോകുവാന്‍ പറ്റുള്ളൂ എന്നും, അപ്പോഴേക്കും ഏതിര്‍കക്ഷി റിപ്പോര്‍ട്ട്‌ അനുകൂലമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ അവിടെ ചെയ്തിരിക്കുമെന്നും, പിന്നെ പോയിട്ട് കാര്യമില്ലെന്നും ഒക്കെ കമ്മീഷന്‍ റിക്വസ്റ്റ് കൊടുത്ത വാദി ഭാഗം വക്കീല്‍ തര്‍ക്കിച്ചു. അത് ശരിയാണെന്നെനിക്കും തോന്നി. പക്ഷെ എതിര്‍ഭാഗം വക്കീല്‍ വീണ്ടും ഒരു ലേഡി കമ്മിഷണര്‍ക്ക് വൈകുന്നേരം  ആയതുകൊണ്ട്    പോവാനുള്ള    ബുദ്ധിമുട്ടുകളും പറഞ്ഞു തര്‍ക്കിച്ചു കൊണ്ടിരുന്നു.  എതിര്‍ഭാഗം അന്ന് കമ്മിഷന്‍ പോവാതിരിക്കാന്‍  ഞാനെന്ന പെണ്ണിനെ കരുവാക്കുകയാണെന്നു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല, മാത്രമല്ല സ്ത്രീ സമത്വം എന്നൊക്കെ സ്ത്രീകള്‍ പ്രസംഗിച്ചു നടന്നിട്ട്,  ഒരു ജോലി ഏല്‍പ്പിച്ചാല്‍ സ്ത്രീയെന്ന പരിഗണന ചോദിക്കുന്നതില്‍ എന്തര്‍ത്ഥം എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി...    ആ ആവേശത്തില്‍  ഇപ്പോള്‍  തന്നെ  പോവാന്‍ തയ്യാറാണെന്നു,   ആരോടും  ചോദിക്കാതെ ഞാന്‍ പറഞ്ഞു .  പിന്നീടു വീട്ടില്‍  വിളിച്ചു വൈകിയേ എത്തൂ എന്ന് പറഞ്ഞപ്പോള്‍  എനിക്കു കേട്ട  വഴക്ക്   മാതാപിതാക്കളുടെ  അതിര്  കവിഞ്ഞ   ആധിയായെ ഞാന്‍  കണ്ടുള്ളു.

കമ്മീഷന്‍ കഴിഞ്ഞു അവര്‍ തിരിച്ചു ഓഫീസില്‍ കൊണ്ടാക്കിയപ്പോള്‍ സമയം ഏഴു മണിയോട് അടുത്തിരുന്നു. ഇരുട്ടായി ഇനി തന്നെ പോവണ്ട, കൊണ്ടുപോയി വിടാമെന്ന് സാറ് പറഞ്ഞുവെങ്കിലും എനിക്ക് സമ്മതമല്ലായിരുന്നു. ഓഫീസില്‍ നിന്നും ഇറങ്ങുകയാണെന്നു പറയാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍, ഒറ്റയ്ക്ക് വരണ്ട അവിടെ തന്നെ നിന്നോളൂ. അവിടെ വന്നു കൊണ്ടുപോരാം, എന്നായി അച്ഛന്‍, എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാന്‍ സ്ഥിരമായി വന്നു പോകുന്ന വഴി, ബസ്സില്‍ പതിനഞ്ചു മിനുറ്റ് മതി വീടെത്താന്‍ ,   ആകെ ആറു സ്റ്റോപ്പ്‌, ഒന്നിരുട്ടു വീണു എന്നുകരുതി എല്ലാവരും എന്തിനാ ഇത്ര പേടിക്കുന്നത്! ഏതായാലും ഇറങ്ങുന്ന സ്റ്റോപ്പില്‍ എങ്കിലും വന്നു നില്‍ക്കുമെന്ന അച്ഛന്‍റെ നിര്‍ബന്ധം സമ്മതിച്ചു കൊടുക്കേണ്ടി വന്നു. 

ഓഫീസില്‍ നിന്നും ബസ്സ്‌ സ്റ്റോപ്പില്‍ എത്തിയപ്പോഴേ ഏഴര ആയിരുന്നു. സ്റ്റോപ്പിലൊന്നും ഒറ്റ സ്ത്രീകള്‍ ഇല്ല. അഞ്ചു മിനിറ്റിനുള്ളില്‍ ബസ്സ്‌ വന്നു. തിരക്ക് കാരണം ബസ്സില്‍  ഒറ്റക്കാലില്‍ നിന്നും, തൂങ്ങിപ്പിടിച്ചും ഒക്കെ വൈകിട്ട് വീട്ടില്‍ പോവാറുള്ള എനിക്ക് ഒട്ടും തിരക്കില്ലാത്ത ആ ബസ്സ്‌ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരു ഒഴിഞ്ഞ ഒരു സീറ്റില്‍, ജനലിനരുകില്‍ പോയിരിക്കുമ്പോള്‍  ആളുകളുടെ പേടിയെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്. പെണ്‍കുട്ടികളെ  ഇങ്ങനെ പൊതിഞ്ഞു വളര്‍ത്തിയാല്‍ അവരെങ്ങിനെ അബലകള്‍ ആവാതിരിക്കും! ജോലിക്ക് പോകുന്ന സ്ത്രീകള്‍ ഇരുട്ടും മുന്‍പ് വീട്ടില്‍ എത്തണം എന്ന് വാശി പിടിക്കരുതെന്ന് അച്ഛനോടും, അമ്മയെപ്പോലെ എന്നും അഞ്ചു മണിക്ക്  വീട്ടില്‍  തിരിച്ചെത്താന്‍ എന്‍റെത്  ടീച്ചറുദ്യോഗമല്ലെന്നു അമ്മയോടും പറഞ്ഞു മനസിലാക്കണം,  ഞാനുറപ്പിച്ചു... ഒരു പെണ്ണായിപ്പോയെന്ന  പേരില്‍ എന്നെ ഏല്‍പ്പിച്ച ജോലി മാറ്റി വയ്ക്കേണ്ടിവരാതിരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.

സീറ്റില്‍ ചാരി പുറത്തേക്കും നോക്കി ഇരുന്നിരുന്ന എന്‍റെ കഴുത്തില്‍ എന്തോ തട്ടിയപ്പോള്‍  ഷോക്കടിച്ച പോലെ  ഞാന്‍  നേരെ  ഇരുന്നിട്ടു തിരിഞ്ഞു നോക്കി. തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നിരുന്ന ആള്‍ ഞാന്‍ ചാരിയിരുന്ന സീറ്റിന്റെ കമ്പിയില്‍ പിടിച്ചിരിക്കുന്നു. ഒച്ചിഴയും പോലെ പോകുന്ന ബസ്സില്‍ പിടിച്ചിരിക്കെണ്ട ഒരാവശ്യം ഇല്ലാത്തതുകൊണ്ട് അയാള്‍ മനപ്പൂര്‍വ്വം തൊടാന്‍ വേണ്ടി ചെയ്തതാണോ എന്നൊരു സംശയം  തോന്നാതിരുന്നില്ല. വെറുതെ ഒന്ന് ചുറ്റും  കണ്ണോടിച്ചപ്പോളാണ്  മറ്റു  സ്ത്രീകള്‍ ആരും  ബസ്സില്‍ ഇല്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ കയറുമ്പോള്‍ രണ്ടു മൂന്നു സ്തീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടു സ്റ്റോപ്പുകളിലായി അവര്‍ ഇറങ്ങുന്നത് കണ്ടിരുന്നുവെങ്കിലും ചിന്തകള്‍ക്കിടയില്‍ ഞാന്‍ ഒറ്റക്കായെന്ന ബോധം മനസിനെ അലട്ടിയിരുന്നില്ല. 

സീറ്റില്‍ ചാരാതിരിക്കാന്‍  ബലം പിടിച്ചു മുന്‍പിലെ സീറ്റില്‍ പിടിച്ചു കൊണ്ടു ഞാനിരുന്നു. അപ്പോഴാണ്‌ പുറകിലെവിടെയോ ഇരുന്നിരുന്ന ഒരാള്‍ വേച്ചു  വേച്ച്  മുന്നിലെ  സീറ്റില്‍ വന്നിരുന്നത്. അയാള്‍ കുടിച്ചിട്ടുണ്ടോ എന്ന എന്‍റെ സംശയം മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. തിരിഞ്ഞു നോക്കി ഒരു വല്ലാത്ത ചിരി ചിരിക്കുന്ന അയാളുടെ കണ്ണുകള്‍  ചുമന്നിരുന്നിരുന്നു. സിഗരറ്റിന്റെയും മദ്യത്തിന്റെയും ഒക്കെ വല്ലാത്ത രൂക്ഷ ഗന്ധം എനിക്കനുഭവപ്പെട്ടു. മുന്നിലെ സീറ്റിന്‍റെ കമ്പിയില്‍ പിടിച്ചിരുന്ന എന്‍റെ കൈയ്യിലേക്ക് അയാള്‍  ചാരി ഇരിക്കാന്‍ തുടങ്ങിയതും ഞാന്‍ കൈ വലിച്ചു, സൈഡിലെ കമ്പിയില്‍ പിടിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള്‍, ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടാവും അയാള്‍ സൈഡിലേക്ക് ചെരിഞ്ഞു കമ്പിയില്‍ ചാരി. തല ചെരിച്ചു, പുറകില്‍ ഇരിക്കുന്ന എന്നെത്തന്നെ  നോക്കി ഇരുപ്പുറപ്പിച്ചു. 'എവിടെയായിരുന്നു ഇത്ര നേരം..., എങ്ങോട്ട് പോകുന്നു...' എന്നൊക്കെയാണ് ആ ചിരിയുടെയും നോട്ടത്തിന്റെയും അര്‍ഥം എന്നെനിക്കു മനസിലായി. 

അവിടെ നിന്നും എഴുന്നേറ്റു എതിരെ ഉള്ള സീറ്റില്‍ പോയിരുന്നാലോ എന്ന്  ചിന്തിച്ചപ്പോളെക്കും  പുറകില്‍ നിന്നും പെട്ടെന്ന്  ഒരാള്‍ ഞാനിരുന്ന സീറ്റിന്‍റെ സൈഡില്‍ വന്നു ചാരി നില്‍പ്പായി. എനിക്കു എഴുന്നേറ്റു മാറണമെങ്കില്‍ അയാള്‍ മാറിത്തരണം എന്ന അവസ്ഥ.   ഇരിക്കാനും ചാരി നില്‍ക്കാനും മറ്റനേകം സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ ഞാനിരിക്കുന്ന സീറ്റിന്‍റെ സൈഡില്‍ തന്നെ വന്നു ചാരി നില്‍ക്കുന്നു, പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു ഭയം എന്‍റെ  ഉള്ളില്‍  നിറയുന്നത് ഞാന്‍ അറിഞ്ഞു. 

അവരാരും എന്നോട് അസഭ്യമായി ഒന്നും പറഞ്ഞില്ല. എന്നെ ഉപദ്രവിച്ചു എന്നും പറയാന്‍ ആവില്ല. ആ സ്ഥിതിക്ക് ഇവരിലാരുടെയും നേര്‍ക്ക്‌ ഒച്ച വെക്കാനോ പരാതി പറയാനോ പറ്റില്ലല്ലോ എന്നു ഞാനോര്‍ത്തു.  സ്ഥിരം ഈ റൂട്ടില്‍ ഓടുന്ന ബസ്സിലല്ലേ ഞാന്‍ ഇരിക്കുന്നത് പിന്നെന്തിനു പേടിക്കണം എന്നൊക്കെ ഞാന്‍ ആശ്വസിക്കാന്‍  ശ്രമിച്ചു. സ്ഥിരം വരുന്ന ബസ്സ്‌ അല്ലാത്തത് കൊണ്ടു ഡ്രൈവറെയും കണ്ടക്ടറെയും ഒക്കെ   അറിയില്ലെങ്കിലും അതിലിരിക്കുന്ന യാത്രക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തം കാണുമല്ലോ, ഒരാശ്വാസത്തിന് ഞാന്‍ അവരെ നോക്കി. ലാസ്റ്റ് ട്രിപ്പ്‌ ഓടുന്നതിന്‍റെസന്തോഷത്തിലാണ് അവര്‍. അല്ലെങ്കില്‍ മരണപ്പാച്ചില്‍ പായാറുള്ള അവര്‍ക്ക് ആ അവസാനത്തെ ട്രിപ്പില്‍ ഒരു തിരക്കും ഇല്ല. അന്താരാഷ്‌ട്ര കാര്യങ്ങള്‍ ചര്‍ച്ച  ചെയ്ത് ഉറക്കെ ചിരിച്ചും കൊണ്ടു  ഡ്രൈവറും എതിരെ ഉള്ള സീറ്റില്‍  കണ്ടക്ടറും  കിളിയും ഇരിക്കുന്നു. ഞാന്‍ അലറി വിളിക്കാതെ അവരാരും ശ്രദ്ധിക്കുക പോലും ഇല്ലെന്നു തോന്നി. ഡ്രൈവറാണെങ്കില്‍ വല്ലപ്പോഴുമേ റോഡിലേക്ക് പോലും നോക്കുന്നുള്ളൂ. അതുകണ്ടപ്പോള്‍ അയാള്‍ ബസ്സ് എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കുമോ എന്നായി എന്‍റെ പേടി.

വൈകിയത് കൊണ്ടു ഒരു സ്ത്രീ എന്ന പരിഗണനയില്‍ അന്ന് കമ്മീഷന്‍ പോവണ്ട എന്നു ആ വക്കീല്‍ പറഞ്ഞത്, അയാള്‍ക്ക്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ വരുത്താനാണെന്നെനിക്ക്‌  മനസിലായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞത്  കേള്‍ക്കാമായിരുന്നു എന്നും ഞാന്‍ കാണിച്ചത് സാഹസമായിപ്പോയെന്നും എനിക്ക് തോന്നി. വീട്ടില്‍ കൊണ്ടുപോയി വിടാം എന്നു പറഞ്ഞ സാറിനെയും, വന്നു വിളിച്ചു കൊണ്ടു പോവാം എന്നു   പറഞ്ഞ അച്ഛനെയും അനുസരിക്കാതിരുന്നതിനു ഞാന്‍ എന്നെത്തന്നെ ശപിച്ചു. ഞാന്‍ കാണിച്ച  അഹങ്കാരത്തിനുള്ള ശിക്ഷയാണോ ഇതെന്ന് ഓര്‍ത്ത് പുറത്തേക്കും നോക്കി ഞാനിരുന്നു. ഒന്നും കാണാന്‍ ആവാത്ത വിധം കൂരിരുട്ടായിരുന്നു പുറത്ത്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം എട്ടു മണി  ആവാറായിരുന്നു. അല്ലെങ്കില്‍ പതിനഞ്ചു മിനിട്ട് എടുക്കാറുള്ള യാത്ര ഇരുപതു മിനിട്ട് കഴിഞ്ഞിട്ടും തീരുന്നില്ല, ഇനിയും രണ്ടു സ്റൊപ്പും കൂടി.  ആരെങ്കിലും അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയെങ്കില്‍ എന്നു പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാനിരുന്നുവെങ്കിലും ആരും കയറാനോഇറങ്ങാനോ ഇല്ലാത്തതിനാല്‍ സ്റ്റോപ്പിലോന്നും നിറുത്താതെ ബസ്സ്‌ ഇഴഞ്ഞുകൊണ്ടിരുന്നു. പുറകില്‍ മറ്റാരെങ്കിലും ഇരുപ്പുണ്ടോ എന്നു നോക്കാന്‍ തോന്നിയെങ്കിലും അതു മൂലം എന്‍റെ ഭയം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞാലോ എന്ന ചിന്ത  എന്നെ  അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഞാന്‍ വേഗം ബാഗില്‍ നിന്നും മൊബൈല്‍ കൈയ്യില്‍ എടുത്തു പിടിച്ചു. അതു ചാര്‍ജു തീര്‍ന്നു ഓഫായി പോയതുകൊണ്ട് വീട്ടിലേക്ക് ഓഫീസിലെ ഫോണില്‍ നിന്നും വിളിച്ച കാര്യം അവര്‍ക്കറിയില്ലല്ലോ, ഞാന്‍ ആരെയെങ്കിലും വിളിക്കാനാണ് ഫോണ്‍ എടുത്തതെന്ന് അവര്‍  കരുതിക്കോട്ടെ എന്നായിരുന്നു എന്‍റെ ചിന്ത. എനിക്കിറങ്ങേണ്ട സ്റ്റോപ്പിനു  തൊട്ടു മുന്‍പിലെ സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു. സീറ്റില്‍ ചാരി നിന്നിരുന്ന ആളോടു  ' മാറിത്തരുമോ '  എന്നു  ഞാന്‍  അപേക്ഷിച്ചപ്പോള്‍  ഒരു വല്ലാത്ത നോട്ടത്തോടെ മാറി തന്നുവെങ്കിലും, ഇറങ്ങാനായി സ്റ്റെപ്പിനു അരികില്‍   ഞാന്‍  നില്‍ക്കുബോളും   അയാളുടെ  ശ്വാസം  എന്‍റെ പിറകില്‍ തട്ടും വിധം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അയാളുണ്ടായിരുന്നു. അടക്കാനാവാത്ത   ദേഷ്യം  വന്നപ്പോളും   ഒരു  പ്രശ്നമുണ്ടാക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറാന്‍ എന്‍റെ ഉള്ളിലിരുന്നു ആരോ ഉപദേശിക്കും പോലൊരു തോന്നല്‍ .   ദൂരെ നിന്നും  ഇറങ്ങേണ്ട  സ്റ്റോപ്പ്‌  കണ്ടപ്പോഴേ ഞാന്‍ സ്റ്റെപ്പിലേക്കു  ഇറങ്ങി നിന്ന് കഴിഞ്ഞിരുന്നു. സ്റ്റോപ്പില്‍ കാത്തു നിന്നിരുന്ന അച്ഛന്‍റെ  അരികിലേക്ക് ബസ്സ്  നിറുത്തും    മുന്‍പേ  ചാടി ഇറങ്ങുമ്പോള്‍ വലിയൊരു  ആപത്തില്‍ നിന്നും   തലനാരിഴയ്ക്ക് രക്ഷപെട്ടത് പോലൊരു ആശ്വാസം ആയിരുന്നു മനസ്സില്‍ .  

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ആ അനുഭവത്തിനു ശേഷം രാത്രി  ഒറ്റയ്ക്ക്  യാത്ര  ചെയ്യാനുള്ള  സാഹചര്യങ്ങള്‍  ഞാന്‍ ഒഴിവാക്കുമായിരുന്നു. പക്ഷെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍!വൈകി എത്തുന്നു എന്ന പേരില്‍ ജോലി വേണ്ടെന്നു വയ്ക്കാനോ, സ്വന്തമായി വണ്ടിവാങ്ങി, ബസ്സ്‌, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനോ ഒക്കെ  സാമ്പത്തിക  നില  അനുവദിക്കാത്ത എത്രയോ  പേര്‍ ! അങ്ങിനെ പലരും  നേരിട്ട ദുരന്തങ്ങള്‍ ഇപ്പോഴും  വാര്‍ത്തകള്‍ ആവുമ്പോള്‍ , വര്‍ഷങ്ങള്‍ കഴിയും തോറും നമ്മുടെ നാടിന്റെ അവസ്ഥ മോശമായി വരുന്നുവെന്ന ദയനീയ സത്യം വല്ലാതെ ഭയപ്പെടുത്തുന്നു.

എന്നെപ്പോലുള്ള സാധാരണ സ്ത്രീകള്‍ക്ക് സമത്വമെന്നും സ്വാതന്ത്ര്യം എന്നും ഒക്കെ പറഞ്ഞാല്‍ രാത്രി തിയേറ്ററില്‍ പോയി സെക്കന്റ്റ് ഷോ സിനിമ കാണണം  എന്നോ  ആരും കുറ്റപ്പെടുത്താത അല്‍പ്പവസ്ത്രത്തോടെ ഫാഷന്‍ ഷോ നടത്തണം എന്നോ അല്ല. പുരുഷന്മാരെ പോലെ തന്നെ തങ്ങളെ ഏല്‍പ്പിക്കുന്ന ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാനും,  ജോലി  സംബന്ധമായി അല്‍പ്പം വൈകിപ്പോയാല്‍ പേടിക്കാതെയും, മറ്റുള്ളവരെ  ബുദ്ധിമുട്ടിക്കാതെയും വീട്ടില്‍ എത്താനും കഴിയണം. അതിനു ‍പോലും അര്‍ഹരല്ലേ സ്ത്രീകള്‍! അതിനോക്കെ അനുകൂലമായ ഒരു സമൂഹികാന്തരീക്ഷം   ഇല്ലാത്തിടത്തോളം കാലം സ്തീ സ്വാതന്ത്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും തര്‍ക്കങ്ങളും നിരര്‍ഥകം   ആണെന്നു വേദനയോടെ    ഞാന്‍    മനസിലാക്കുന്നു.  

144 comments:

  1. ഈ അടുത്ത് കണ്ട രഞ്ജിത്തിന്റെ കഫെ " (അത് തന്നെ അല്ലെ പേര് ) അതില്‍ ഒരു കഥ ഇത് പോലെ ഉള്ളതാ ....ജഗതി നന്നായി അഭിനയിച്ചു ....അത് സംവിധാനം ചെയ്തത്ഹു ഇത് പോലെ ഒരു സ്ത്രീ ആണ് (പേര് മറന്നു )ശരിക്കും ഒരു ആക്ഷന്‍ ഫിലിം പോലെ ഉണ്ട് .........പക്ഷെ ക്ലൈമാക്സ്‌ ...............:)

    ReplyDelete
  2. നൂറു ശതമാനം സാക്ഷരര്‍ ആയ്ന്നു സ്വയം അഹങ്കരിക്കുന്ന നമ്മള്‍ ഇത്തരം വിഷയങ്ങളില്‍ എന്നാണു സ്വയം പര്യാപ്തരാവുക ?..അയല്‍ സംസ്ഥാനങ്ങള്‍ പോലും ഇക്കാര്യത്തില്‍ എത്രയോ മുന്നിലാണ് ..അവിടേ ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും യാത്ര ചെയ്യുന്നു .ഗള്‍ഫ്‌ നാടുകളില്‍ രാത്രി വയ്കിയും സ്ത്രീകള്‍ ഷോപ്പിങ്ങിനും ഔട്ടിങ്ങിനും ഒറ്റയ്ക്ക് പോകുമ്പോള്‍ ചില്പോള്‍ ഞാനും ആലോചിക്കാറുണ്ട്‌ ഇതേ വിഷയം .....നന്നായി എഴുതി ..

    ReplyDelete
  3. ലോകത്തിലെ ഏറ്റവും വലിയ സങ്കുചിതചിന്താഗതിക്കാര്‍ ആണ് മലയാളികള്‍....വിവരം ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ മാത്രമേ ഉള്ളൂ.....പ്രവൃത്തിയില്‍ ഇല്ല....
    കേരളം വിട്ടാ ഈ കുഴപ്പമില്ലല്ലോ...അവിടെ ആണും പെണ്ണും രാത്രിയിലും ഒരേ സീറ്റിലിരുന്നു യാത്ര ചെയ്യുന്നു...പരസ്പര വിശ്വാസത്തോടെയും, ബഹുമാനത്തോടെയും....

    ReplyDelete
  4. ഇതാണ് സാക്ഷര സുന്ദര കേരളം
    സുന്ദരന്‍ മാരും സുന്ദരികളും
    അഭിമാനത്തോടെ പറയും
    ദൈവത്തിന്റെ സ്വന്തം നാട് എന്ന്
    മറിച്ചു അവിടെ ഉള്ള അനുഭവങ്ങള്‍
    പത്ര മാധ്യമങ്ങളിലുടെയും അറിയുമ്പോള്‍
    ഭയം ഏറുന്നു അകലത്തു കഴിയും എന്റെ
    രണ്ടു പെണ്‍ കുട്ടികളെ ഓര്‍ക്കുമ്പോള്‍
    എന്ത് സുരക്ഷയാണ് കേരള സംസ്ഥാനത്ത് ഉള്ളത്
    തികച്ചും ചിന്തനീയമായ പോസ്റ്റ്‌

    ReplyDelete
  5. ലിപിമോള്‍ എഴുതിയത് എപ്പോഴത്തെ കാര്യമാണ്.?കഴിഞ്ഞ മാസം ഒരു ഗവ.ഉദ്യോഗസ്ഥയെ ബസ് കണ്ടക്ടര്‍ തന്നെ കയറി പിടിച്ചു.ഓരോ ദിവസവും കേരളത്തിലെ സ്ത്രീകളുടെ കാര്യം ദയനീയം ആയി മാറി കൊണ്ടിരിക്കുന്നു.മോള്‍ അന്ന് രക്ഷപെട്ടല്ലോ,ആശ്വാസം ആയി.ആഭാസത്തരം ഇത്രയും ഉള്ള സ്ഥലം വേറെ ഈ ദുനിയാവില്‍ എങ്ങും ഉണ്ടാവില്ല.ഇവിടെ സംസ്കാരം അസ്തമിച്ചിരിക്കുന്നു.മാഫിയാവല്‍ക്കരണം എല്ലാ രംഗങ്ങളിലും പൂര്‍ണമായി.കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ നമ്മള്‍ സ്വാതന്ത്ര്യം ഇട്ടു തട്ടി കളിക്കുന്നു.

    ReplyDelete
  6. പെണ്മക്കള്‍ വലുതാവുമ്പോള്‍ മാതാപിതാക്കളുടെ ഉള്ളില്‍ ആധിയാണ്!
    ചുറ്റും പ്രലോഭനങ്ങള്‍, ഭീഷണികള്‍,റാക്കറ്റുകള്‍,വാണിഭങ്ങള്‍, ബലാല്‍ക്കാരങ്ങള്‍ ....
    മകളെ ശല്യപ്പെടുത്തിയ പൂവാലനെ ചോദ്യം ചെയ്ത അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ നാടാണ് നമ്മുടെ ദൈവത്തിനെ സ്വന്തം നാട്!
    അരയില്‍ സദാ കത്തിയും കൊണ്ട് നടക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത് നമ്മുടെ നിയമസംഹിതയുടെയും സാമൂഹിക അവസ്തയുടെയും ജീര്‍ണ്ണതയാണ്.
    വളരെ നന്നായി എഴുതി..

    ReplyDelete
  7. ഒന്നേ പറയാനുള്ളൂ സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുക, സ്ത്രീ ആയാലും പുരുഷന്‍ ആയാലും. സാമൂഹിക വ്യവസ്ഥിതിയില്‍ ഒരു കാതലായ മാറ്റം എളുപ്പം ഉണ്ടാവും എന്ന് തോനുന്നില്ല

    ReplyDelete
  8. ഹായ് ലിപി... ഒരു സാധാരണ സ്ത്രീയുടെ വിഷമാവസ്ഥ നന്നായി പറഞ്ഞിരിക്കുന്നു. പണ്ട് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നാ വിളിച്ചേ.. ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അതിനൊപ്പം വേറെ എന്തെങ്കിലും കൂടി പറഞ്ഞേനെ. ഗോഡ്സ് ഓണ്‍ കണ്ട്രി എന്നൊക്കെ കൂട്ടുകാരോടൊക്കെ ബടായി പറയുമ്പോള്‍ ഞാനും ഓര്‍ക്കും..വീട്ടിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നും നേരെ വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ ആണല്ലോ ഈശ്വരാ എന്ന്. ഇതിനൊക്കെ ഒരു മാറ്റം വരുമോ? ആശിക്കാം

    ReplyDelete
  9. ശരിക്കും ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചു തീര്‍ത്തത്.
    ഇത്തരം അനുഭവങ്ങളെ എന്താണ് വിശേഷിപ്പിക്കേണ്ടത്?സ്ത്രീകളുടെ വിധിയെന്നോ?
    വല്ലാതെ ധാര്‍മിക രോഷം കൊണ്ടുപോകുന്നു..
    ഒരു ബസ്സില്‍ പോലും ഇവന്മാരെ ഭയപ്പെടണമെങ്കില്‍ വഴിയില്‍ ഒറ്റപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും?
    ദൈവം കാക്കട്ടെ..

    ReplyDelete
  10. വര്‍ത്തമാനത്തിലൂടെ അച്ചടിയുടെ ലോകത്തിലേക്ക് കടന്നതിന് ആദ്യമേ ഒരു കണ്‍ഗ്രാചുലേഷന്‍സ്.
    പോസ്റ്റിനെ പറ്റി പറയുകയാണെങ്കില്‍ ഇതില്‍ പറഞ്ഞത് ഇന്നും നിത്യസംഭവമാണ്. ഒരു പരിധി വരെ സ്ത്രീകള്‍ പ്രതികരിക്കാത്തതാവാം ഇതിന് കാരണം. പക്ഷെ പ്രതികരിക്കുന്നവരുടെ അവസ്ഥയും അത്ര നല്ലതല്ല എന്നും പലരുടേയും അനുഭവങ്ങള്‍ തെളിയിക്കുന്നു. നന്നായി എഴുതി.

    ReplyDelete
  11. ബസില്‍ എന്തിന് സീറ്റും ട്രെയിനില്‍ എന്തിന് കമ്പാര്‍ട്ട്‌മെന്റും സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്യണം എന്നുള്ള സംശയങ്ങള്‍ക്ക് ഒരു മറുപടി കൂടിയാണ് ഈ പോസ്റ്റ്‌.....

    ReplyDelete
  12. ചേച്ചി..
    ഇത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. എന്‍റെ യാത്രകളില്‍ മിക്കവാറും കൂട്ടുകാരോ അച്ഛനോ ഒക്കെ ഉണ്ടാകുന്നത് കൊണ്ട് അനുഭവങ്ങള്‍ കുറവാണ്, ഭാഗ്യം എന്ന് കരുതുന്നു. എങ്കിലും പലപ്പോഴും ചുറ്റും നില്‍ക്കുന്നവരെ പേടിച്ചു കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട് ഇത്തരം കാഴ്ചകള്‍.സ്ത്രീയും പുരുഷനെപ്പോലെയുള്ള സാഹചര്യങ്ങളില്‍ തന്നെ ജീവിക്കുന്നവള്‍ ആണ് എന്ന് അംഗീകരിക്കാന്‍ ആരും തയാറാവുന്നില്ല. അല്പം താമസിച്ചു വന്നു പോയാല്‍ പിന്നെ അവളെ പറ്റി ചിന്തിക്കുന്നത് ഇത്ര മോശമായിട്ടാണ്.
    ഒരു കാര്യം കൂടി പറയട്ടെ, പ്രതികരിക്കാത്ത കുറെ സ്ത്രീകളും നാം ജീവിക്കുന്ന സമൂഹത്തില്‍ ഉണ്ട്.

    ReplyDelete
  13. >>>>>>>എന്നെപ്പോലുള്ള സാധാരണ സ്ത്രീകള്‍ക്ക് സമത്വമെന്നും സ്വാതന്ത്ര്യം
    എന്നും ഒക്കെ പറഞ്ഞാല്‍ രാത്രി തിയേറ്ററില്‍ പോയി സെക്കന്റ്റ് ഷോ
    സിനിമ കാണണം എന്നോ ആരും കുറ്റപ്പെടുത്താതെ അല്‍പ്പ വസ്ത്രത്തോടെ ഫാഷന്‍ ഷോ നടത്തണം എന്നോ അല്ല. പുരുഷന്മാരെ
    പോലെ തന്നെ തങ്ങളെ ഏല്‍പ്പിക്കുന്ന ജോലി ഉത്തരവാദിത്തത്തോടെ
    ചെയ്യാനും, ജോലി സംബന്ധമായി അല്‍പ്പം വൈകിപ്പോയാല്‍
    പേടിക്കാതെയും, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയും വീട്ടില്‍
    എത്താനും കഴിയണം. അതിനു ‍ പോലും അര്‍ഹരല്ലേ സ്ത്രീകള്‍ !
    അതിനോക്കെ അനുകൂലമായ ഒരു സമൂഹികാന്തരീക്ഷം ഇല്ലാത്തിടത്തോളം കാലം സ്തീ സ്വാതന്ത്യത്തെ കുറിച്ചും
    സമത്വത്തെക്കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും തര്‍ക്കങ്ങളും
    നിരര്‍ഥകം ആണെന്നു വേദനയോടെ ഞാന്‍ മനസിലാക്കുന്നു. >>>>>>>>>>

    ഇതാണ് നമ്മുടെ നാടിന്‍റെ അവസ്ഥ. വിദ്യാഭ്യാസവും സംസ്കാരികവുമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഇതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  14. ലാസ്റ്റ് ബസ് മദ്യപന്മാർക്കായി റിസർവ് ചെയ്ത മട്ടാണ് കാണുന്നത്. മിക്കവാറും എല്ലാ സ്ത്രീകൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും.

    ReplyDelete
  15. വായിച്ചു.
    ചോദ്യവും ഉത്തരവും പോസ്റ്റിലുണ്ട്.
    പക്ഷെ പ്രായോഗിക തലത്തില്‍ ചോദ്യങ്ങള്‍ക്ക് ശരിക്കും ഉത്തരം കിട്ടാതെ പോകുന്നു.
    ഉള്ള ഉത്തരങ്ങള്‍ ശരിയാകതെയും പോകുന്നു.
    ചര്‍ച്ചകളും അന്യോഷണങ്ങളും നടക്കും ,കമ്മീഷന്‍ വരും .
    പക്ഷെ റിസള്‍ട്ട് മാത്രം ഉണ്ടാവില്ല.
    ഓരോ അന്യോഷണങ്ങളും പ്രഹസനം മാത്രം. അടുത്ത പ്രശ്നം വരുന്നത് വരെ. പിന്നെ അതിന് പിറകെ.

    ReplyDelete
  16. രാത്രി വൈകിയും യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല പകലിലും ആള്‍തിരക്കിലും മിത്രങ്ങള്‍ക്ക് ചാരെയും ബന്ധുക്കളാലും പരിചിതരാലും അന്യരാലും ഒരുപോലെ ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ധാരാളം ആളുകളെ നാം ദിനേനയെന്നോണം വിവിധങ്ങളായ മാധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. മിക്കതും ഒരു വലിയ ആഘോഷമായി ഒന്ന് രണ്ടു ദിവസങ്ങളിലെ ചാനല്‍ വെളിച്ചത്തിലൂടെ കടന്നു പോകുന്നു. വീണ്ടും പുതിയവക്ക് മുമ്പില്‍ അവയെല്ലാം പഴങ്കഥകളാകുന്നു. അതില്‍ കവിഞ്ഞു മറ്റൊന്നും തന്നെ പുതിയതായി ഈ കാര്യത്തില്‍ നമ്മുടെ 'ഭാര്‍ഗ്ഗവ ക്ഷേത്രത്തില്‍' നടക്കുന്നെ ഇല്ലാ... ഇനി പ്രതികരിക്കുന്നവരോ അവര്‍ '[എന്തിനാ വെറുതെ ഈ വയ്യാവേലി എടുത്തു തലയില്‍ വെച്ചേ..?'' ഈ ചോദ്യത്തിന് മുമ്പില്‍ ആത്മവീര്യം ചോര്‍ന്നവരായി പോകുന്നു. സത്യത്തില്‍, മാറേണ്ടത് അനീതിക്കും അക്രമത്തിനും എതിരിലുള്ള നമ്മുടെ സമൂഹത്തിന്‍റെ നിസ്സംഗതയാണ്. അതിന്‍റെ ചിലവിലാണ് ഈ വേട്ടക്കാര്‍ കരുത്തരാകുന്നത്. ശക്തമായും പ്രതികരിക്കുക. ഉറക്കെ കലിച്ചു കരയുക. അനീതിക്കെതിരിലുള്ള പോരാട്ടത്തില്‍ മനസ്സും ആത്മാവും അര്‍പ്പിക്കാന്‍ ഒട്ടും താമസമോ ഭയമോ വേണ്ടാ... !

    അച്ചടി മഷി പുരണ്ട വരികളെ { ആശംസകള്‍} ഞങ്ങള്‍ക്കായി ഇങ്ങനെ ഒരുക്കിയതിനു നന്ദി.

    ReplyDelete
  17. ഉപദേശിക്കാനും സഹതപിക്കാനും ആശ്വസിപ്പിക്കാനും നിരാശപ്പെടാനും കുറ്റപ്പെടുത്താനും എന്തെളുപ്പമാണ്! ഇതു കൊണ്ടാണ് ഗാന്ധിജി പറഞ്ഞത്: സഹനസമരമല്ല തന്റെ സത്യഗ്രഹമെന്ന്

    ReplyDelete
  18. ചേച്ചി പോസ്റ്റ്‌ വായിച്ചു. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ തന്നെ... ലോകത്ത്‌ എല്ലായിടത്തും ഇന്ന് സ്ത്രീകള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. വീട്ടില്‍, ഓഫീസില്‍, യാത്രകളില്‍, വിദ്യാലയങ്ങളില്‍, ആരാധനാലയങ്ങളില്‍.. അങ്ങനെ എല്ലായിടത്തും. സ്ത്രീയെ ബഹുമാനിക്കാത്ത, അവരെ വെറും ഒരു ലൈഗിക ഉപകരണം ആയി മാത്രം കാണുന്ന ഒരു സമൂഹമായി ലോകം അധപധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ മാത്രം അല്ല. എല്ലായിടത്തും ഇതൊക്കെ തന്നെയാണ് സ്ത്രീകളുടെ അവസ്ഥ...

    ReplyDelete
  19. ആദ്യം അച്ചടി ക്ക് മുന്നില്‍ ഈ വാക്കുകള്‍ വഴങ്ങിയതിനുള്ള സന്തോഷം ഇന്നാ പിടിച്ചോ :)
    മിണ്ടാതിരുന്ന് ആധി പിടിക്കുന്നതാണ് ഇത്തരം അവസ്ഥകളില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമം .പക്ഷെ തിരിച്ചു അനിഷ്ടം പ്രകടിപ്പിക്കുന്ന ഒരു നോട്ടം ..വക്കീല്‍ പ്പണി നല്‍കുന്ന സുരക്ഷിതത്വ ബോധത്തിനുള്ളില്‍ നിന്ന് കൊണ്ടുള്ള ഒരു താക്കീത് ,, അത് കൊണ്ട് ഒതുങ്ങുന്നവരാണ് സാധാരണ ഗതിയില്‍ തൊണ്ണൂറു ശതമാനം "പീഡകരും" പേടിപ്പിക്കാന്‍ വക്കീല്‍ ആകണം എന്നൊന്നും ഇല്ല .സ്വയം അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന നിസ്സഹായതയാണ് പൊതു സ്ഥലങ്ങളില്‍ സ്ത്രീ കള്‍ക്കെതിരെയുള്ള പ്രകടനങ്ങള്‍ക്ക് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ..:)

    ReplyDelete
  20. പെണ്ണ്ടം വായിച്ചിരുന്നു .ആശംസകള്‍ .
    നന്നായി എഴുതി .പ്രതികരിക്കാന്‍ പേടി .
    പ്രതികരിക്കാതിരുന്നാല്‍ ജീവിക്കാന്‍ പേടി .
    വല്ലാത്ത അവസ്ഥ തന്നെ .Gods own country
    goons own country ആയി മാറി ...എഴുതിയ കാലത്തേക്കാള്‍ കൂടുതല്‍ മോശം ആണ്‌ ഇപ്പോഴത്തെ അവസ്ഥ എന്നാണു
    വാര്‍ത്തകള്‍ തെളിയിക്കുന്നത്...

    ReplyDelete
  21. അഭിനന്ദനങ്ങള്‍.
    എനിക്ക് തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. പഴയതില്‍ നിന്നും അല്പം ചില വ്യത്യാസങ്ങള്‍ ഇപ്പോള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. ഇന്ന് ഇത്തരം ഒരനുഭവം നേരിടുന്ന വ്യക്തി ഒന്നുറച്ച് പ്രതികരിച്ചാല്‍ സഹയാത്രികര്‍ അതില്‍ ഇടപെടും എന്നായിരിക്കുന്നു. പ്രതികരിക്കാതെ തന്നെ ബസ്സ്‌ തൊഴിലാളികള്‍ ഇടപെടേണ്ടത് തന്നെ. അത്തരം ഒരു ചിന്ത വന്നാല്‍ ഇത്തരം വിഷയങ്ങള്‍ക്ക്‌ ഒരു പരിഹാരം ആയേക്കാം.രാത്രിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന പല ബസ്സ്‌ തൊഴിലാളികളെയും കാണാന്‍ ഇട വന്നിട്ടുണ്ട്.
    നന്നായ്‌ അവതരിപ്പിച്ചു.

    ReplyDelete
  22. ആശംസകള്‍ .
    നന്നായി എഴുതി .

    ReplyDelete
  23. ദൈവത്തിന്റെ സ്വന്തം നാടാണത്രേ! ഒന്ന് കാര്‍ക്കിച്ചു തുപ്പാനാണ് തോന്നുന്നത്..ലിപി ഈ എഴുതിയ കാര്യങ്ങള്‍ രാത്രി യാത്രക്കാരായ ഓരോ പെണ്ണും അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.എന്നാണാവോ ഇതിനൊക്കെ ഒരു മാറ്റം കാണുക, സ്ത്രീകള്‍ തന്നെ സധൈര്യം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

    ReplyDelete
  24. ലിപി,വാക്കുകള്‍ക്കകത്ത് വേവുന്നൊരു മനസ്സ് കാണാനാവുന്നു.
    എത്ര പറഞ്ഞാലും, എഴുതിയാലും മാറാത്തൊരു
    മനോരോഗം പടരുക തന്നയാണ്.
    സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ബസ് മാത്രം ആശ്രയമായ
    ജീവനക്കാരികള്‍ക്കും പറയാനുള്ളത് കൂട്ടിച്ചേര്‍ത്താല്‍
    നമ്മുടെ കേരളത്തിന്റെ സാമൂഹിക ഭൂപടം മറ്റൊന്നായി മാറും.
    ആലംബമറ്റ അനേകം നിലവിളികള്‍ക്ക് താങ്ങാവാന്‍
    അഭിഭാഷകയെന്ന നിലയില്‍ അനേകം കാര്യങ്ങള്‍ ചെയ്യാനാവും.
    ഇത്തരം തിരിച്ചറിവുകള്‍ അത്തരം വഴികളിലേക്കു നയിക്കട്ടെ എന്നാഗ്രഹിക്കുന്നു.

    ReplyDelete
  25. വർത്തമാനം!! വർത്തമാനകാലം....!
    വർത്തമാനകാല വിവർത്തനങ്ങൾ...
    ഉത്തരം കിട്ടാത്ത/ഉത്തരങ്ങളില്ലാത്ത വർത്തമാനകാലം..
    പങ്കു വെച്ചതിനു നന്ദി

    ReplyDelete
  26. ജീവിതത്തില്‍ പലതവണ ജോലിയോടോ പഠനതോടോ ബന്ധപെട്ടുള്ള യാത്രകള്‍ക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നു പോയിട്ടുള്ളതിനാല്‍ ഈ ലേഖനത്തിന്റെ പ്രസക്തിയും യാഥാര്‍ത്യവും നന്നായി ഉള്‍കൊള്ളാന്‍ ആവുന്നുണ്ട്‌... പലപ്പോഴും ഇത്തരത്തില്‍ വീണ്ടു വിചാരമില്ലാതെ ഇറങ്ങി പുറപ്പെടുമ്പോള്‍ എന്റെ ഉപ്പ എന്നോട് പറയുന്ന ഒരു വാചകം ഉണ്ട് - " ധൈര്യം രണ്ടു തരത്തില്‍ അവതരിക്കാര് ഉണ്ട്, ഒന്ന് ശാരീരികം ആയും മാനസികമായും ഏതു പ്രതിസന്ധിയെയും ഒറ്റയ്ക്ക് തരണം ചെയ്യാനുള്ള കഴിവില്‍ നിന്ന് - രണ്ടാമതെത് ആകട്ടെ അജ്ഞത കൊണ്ട്, നിന്റേതു രണ്ടാമതെതാണ് എന്ന് " . അത് സത്യമാണെന്ന് അറിയാമെങ്കിലും ഇയാള്‍ പറഞ്ഞപോലെ പല യാത്രകളും ഒഴിച്ച് കൂടാന്‍ ആവതതാണ്- പലപ്പോഴും ജോലി സംബന്ധം ആയി വരുന്നവ.. എങ്കിലും കേള്‍ക്കുമ്പോള്‍ പഴഞ്ചന്‍ ചിന്താഗതി എന്ന് തോന്നുമെങ്ങിലും നമ്മുടെ ചുറ്റിലും ഇന്ന് കേള്‍ക്കുന്ന, പത്ര മാധ്യമങ്ങള്‍ ആഘോഷിക്കുന്ന സ്ത്രീ പീഡനങ്ങളുടെ നിര തന്നെ കാണുമ്പോള്‍, സ്വയംരക്ഷ ഉറപ്പു വരുത്താതെ ചാടിക്കേറി തീരുമാനം എടുക്കുന്ന സ്വഭാവം നമ്മള്‍ ഉപേക്ഷിക്കെണ്ടിയിരിക്കുന്നു എന്നതാണ് തോന്നുന്നത്.. എന്തായാലും ലേഖനം നന്നായി.. ആശംസകള്‍

    ReplyDelete
  27. എഴുതി പേടിപ്പിച്ചു കളഞ്ഞല്ലോ.
    വായിച്ചു കുറച്ചു കഴിഞ്ഞപ്പോൾ, ഇനി കുങ്ങ്‌ഫൂ, കരാട്ടെ, അള്ള്‌, മാന്ത്‌, പോലീസ്‌ സ്റ്റേഷൻ.. ഇതൊക്കെ പ്രതീക്ഷിച്ചു..ഭാഗ്യം അതൊന്നുമുണ്ടായില്ലല്ലോ.

    സ്ത്രീകൾ ടൂ വീലർ, ത്രീ വീലർ ഡ്രൈവിംഗ്‌ പഠിക്കേണ്ട പ്രാധാന്യം മനസ്സിലാക്കുക. ടൂ വീലർ എങ്കിലും സ്വന്തമായി ഉണ്ടായിരിക്കുക. ഏതെങ്കിലും ഒരു martial art അറിഞ്ഞിരിക്കുന്നതും നല്ലതാണ്‌.
    സ്കൂളുകളിൽ, സൈക്കിൾ ഓടിക്കുവാനും, നീന്തൽ പഠിപ്പിക്കുവാനും വേണ്ട നടപടികൾ എടുക്കേണ്ട കാലം കഴിഞ്ഞു.. (അതെങ്ങനെ നടക്കും? കൊടി പിടിക്കാനും മറ്റുമല്ലേ നമുക്ക്‌ താത്പര്യം. ജന സംഖ്യ കൂടുതലായുള്ള നമ്മുടെ നാട്ടിൽ, കുടിവെള്ളത്തിനേക്കാൾ മദ്യത്തിനു ലഭ്യത ഉള്ള നാട്ടിൽ സ്വയം രക്ഷിക്കുക എന്ന ഒരു വഴി മാത്രമേ ഉള്ളൂ.

    One suggestion:
    I think the photo in the varthamanapathram is a better one(good clarity). You can use that as ur profile picture.

    ReplyDelete
  28. ‘വർത്തമാനം’ ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു. വീണ്ടും വായിക്കാനവസരം നൽകിയതിനു നന്ദി...

    നമ്മുടെ നാട്ടിലുള്ളവർക്ക് നല്ല അടി കിട്ടാത്തതിന്റെ സൂക്കേടാ!
    അല്ലെങ്കിൽ, നമ്മൾ കേരളീയർ ഗൾഫ് നാടുകളിലും എന്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങളിലും ജീവിക്കുന്നില്ലേ? അവിടങ്ങളിൽ രാത്രി പന്ത്രണ്ടു മണിക്കും ആണും പെണ്ണും യാത്ര ചെയ്യുന്നുമുണ്ട്, ഒരു ഭയവുമില്ലാതെ സുരക്ഷിതത്വ ബോധത്തോടെ!!
    അതേ ‘മാന്യൻ’ കേരളത്തിൽ സ്വന്തം നാട്ടിലെത്തുമ്പോൾ അവന്റെ ‘കണ്ട്രോൾ’ ബ്രേക്ക്ഡൌൺ ആകുന്നത് അടി കിട്ടാത്ത അസുഖമല്ലാതെ മറ്റെന്ത്?!

    ReplyDelete
  29. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തുറിച്ചു നോക്കുകയും , അവരെ "കൈയേറ്റം " ചെയ്യുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.ദിവസവും പത്രത്തില്‍ കാണുന്ന വാര്‍ത്തകള്‍ സാക്ഷര കേരളത്തിനു അപമാനം തന്നെയാണ്.വിദ്യാഭ്യാസത്തിന്റെ കുറവെന്നു പറയാന്‍ പറ്റില്ല.സംസ്കാരത്തിന്റെയാണന്നു തന്നെ പറയേണ്ടി വരും.രാത്രിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ മോശക്കാരാണന്നു കുറെയാളുകളെങ്കിലും ധരിച്ചു വച്ചിരിക്കുന്നു.അങ്ങനെയൊരു ചിന്ത നമ്മുടെ നാട്ടില്‍ പണ്ട് മുതലേ ആരൊക്കെയോ അടിച്ചേല്‍പ്പിചിരിക്കുന്നു.രാത്രിയില്‍ ബസില്‍ മദ്യപാനികളുടെ തേര്‍വാഴ്ചയാണ്. മദ്യം കഴിച്ചു ബസില്‍ യാത്ര ചെയ്യുന്നത്തിനെതിരെ നിയമം കൊണ്ട് വരണം.കേരളത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സാഹചര്യം ഉണ്ടാവാന്‍ ഇനി എത്ര കാലം കാത്തിരിക്കണം?

    ReplyDelete
  30. നന്നായി എഴുതി . തീര്‍ത്തും വര്‍ത്തമാന കാല ചിത്രം

    ReplyDelete
  31. നന്നായി പറഞ്ഞൂട്ടോ...സ്ത്രീ സമത്വം ഇങ്ങനെ ചില ചെറിയ കാര്യങ്ങളിലെങ്കിലും അനുവദിച്ച് കിട്ടിയിരുന്നെങ്കിൽ..

    ReplyDelete
  32. നമ്മ ബാംഗ്ലൂര്‍ എത്രയോ ഭേദം...
    ബസിലും വിജനമായ തെരുവുകളിലൂടെ ഏകയായി നടന്നും പോകുന്ന എത്രയോ സ്ത്രീകള്‍ ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകി ഈ നഗരത്തിലൂടെ സഞ്ചരിക്കുന്നു..ഇവിടെ പ്രശ്നങ്ങള്‍ താരതമ്യേന കുറവാണ്... ഇനി അഥവാ ഇവിടെയും അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ പ്രതി മിക്കവാറും ഒരു മലയാളി ആകാനെ സാധ്യത ഉള്ളൂ...

    ReplyDelete
  33. ഇതൊരു നിത്യ സംഭവമായി മാറിയിരിക്കുന്നു.
    നന്നായി എഴുതി.
    ലിപിയുടെ രചന അച്ചടി മഷി പുരണ്ടു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
    അഭിനന്ദങ്ങള്‍, ആശംസകള്‍

    ReplyDelete
  34. ലിപി അനുഭവിച്ച മാനസികാവ്യഥ നിങ്ങളുടെ വാക്കുകളില്‍ നിന്ന് അറിയാന്‍ കഴിയുന്നുണ്ട്. അതിന് ഒരു 100 മാര്‍ക്ക്. :-)
    പകല്‍ സമയത്ത് പെണ്ണിനെ കണ്ടാല്‍ സിരകളില്‍ കാമം നുരയ്ക്കുന്ന ഞരമ്പുരോഗികള്‍ക്ക് രാത്രി സമയത്ത് കാണുന്ന പെണ്ണിനെ കാണുമ്പോള്‍ അസുഖം ഉണ്ടായില്ലെങ്കില്ലേ അത്ഭുതമുള്ളൂ. പെണ്ണെന്നത് ഒരു ഉപഭോഗവസ്തു അല്ലെന്നുള്ള തിരിച്ചറിവ് ആണ്‍മക്കള്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. ആ തിരിച്ചറിവ് ഇല്ലാത്തിടത്താണ് ഇത്തരം ഞരമ്പുരോഗങ്ങള്‍ തല പൊക്കുന്നത്.

    ReplyDelete
  35. ആദ്യമായി അഭിനന്ദനങ്ങള്‍... സ്വന്തം രചനകള്‍ അച്ചടി മഷി പുരളുക ഒരു വലിയ കാര്യം തന്നെ.

    പോസ്റ്റ്‌ വായിച്ചു. കേരളത്തില്‍ ഇങ്ങനെ ഒക്കെ ആണ് എന്ന് അറിഞ്ഞതില്‍ ഒരു വിഷമം ആണ് ആദ്യമായി തോന്നിയത് .

    ReplyDelete
  36. ലിപി,

    വായിച്ചു. ഇത് ലിപിയുടെ മാത്രം അനുഭവമല്ല. രാത്രിയില്‍ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതായിരിക്കും. എനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് - വേണ്ടത് പോലെ കൈകാര്യം ചെയ്തു വിട്ടു :). ഇപ്പോഴും രാത്രിയില്‍ യാത്ര ചെയ്യേണ്ടി വരാറുണ്ട്. പക്ഷെ എന്റെ ഇപ്പോഴത്തെ നഗരം കുറച്ചൊക്കെ സഹിഷ്ണുതയോടെ രാത്രിയിലെ സ്ത്രീ യാത്രക്കാരെ നോക്കുന്നുന്ടെന്നാണ് തോന്നുന്നത്.

    ReplyDelete
  37. എന്തായാലും പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ട. ഇന്ത്യയിലെ മറ്റ് പട്ടണങ്ങളിലെ സ്ഥിതി വെച്ച് നോക്കുമ്പോള്‍ പ്രബുദ്ധ കേരളത്തില്‍ സ്ത്രീകളോടുള്ള മനോഭാവം തീര്‍ത്തും അപലപനീയം. ലില്പി ആഗ്രഹാക്കുന്നതുപോലെ ഒരു സാമൂഹികന്തരീഷം ഇവെടെയും ഉണ്ടാവട്ടെ എന്നാശിക്ക മാത്രം ചെയ്യാം. ......സസ്നേഹം

    ReplyDelete
  38. ലിപീ, ആദ്യം അഭിനന്ദനങ്ങള്‍ ...!

    സ്ത്രീ സമത്വം എന്നത് ഇത്തരം കുഞ്ഞു കാര്യങ്ങളില്‍ എങ്കിലും ലഭിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ ല്ലേ...? നമ്മുടെ നാട്ടില്‍ അതിന്നും വിദൂര സ്വപ്നം മാത്രം..! സാധാരണ സ്ത്രീയുടെ മനസ്സ് വളരെ നന്നായി വരച്ചിട്ടു ഇവിടെ...

    ReplyDelete
  39. ഗംഭീരം. ഈ ബ്ലോഗിലെ ഇതുവരെയുള്ള (ഒരു ക്ഷമാപണം, ഒരു പ്രതികരണം എന്നീ പോസ്റ്റുകള്‍ക്കു ശേഷം) ഏറ്റവും മികച്ച പോസ്റ്റുകളില്‍ ഒന്ന്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇപ്പോള്‍ ഒരു പംക്തി തുടങ്ങിയിട്ടുണ്ട്. കണ്‍‌മഷി എന്നാണെന്ന് തോന്നുന്നു അതിന്റെ പേര്. അതില്‍ ഇതുപോലെയുള്ള പെണ്‍ അനുഭവങ്ങളാണ് എഴുതപ്പെടുന്നത്‌.എഴുത്തുകാരി പ്രീയ എ.എസ്‌ ഇത്തരം ചില അനുഭവങ്ങള്‍ അതില്‍ പങ്ക് വെച്ചിരുന്നു.

    ബാംഗ്ലൂര്‍ ബോംബെ തുടങ്ങിയ നഗരങ്ങളില്‍ ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ സഞ്ജരിക്കാം. പക്ഷേ നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ കഷ്ട്ടം തന്നെയാണു. ഇത്തരം വിഷയങ്ങളില്‍ ഇനിയും പ്രതികരിക്കുക.

    (പത്രങ്ങളിലും, മാസികകളിലും എഴുതുന്ന വല്യ പുള്ളിയാണ്‌ അല്ലേ. അമ്പടാ...)

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. രാത്രി മാത്രമല്ല പകലും പ്രശ്നം തന്നെയാണു ലിപീ.പിന്നെ പോകേണ്ടിടത്തേക്ക് പോയല്ലെ പറ്റു.ഒരിക്കല്‍ കോഴിക്കൊട്ട് നിന്ന് കാലത്ത് വയനാട്ടിലെക്കുള്ള ബസില്‍ കയറിയ എന്റടുത്ത് ഒരാള്‍ വന്നിരുന്നു.സീറ്റില്‍ ഇരിക്കേണ്ടാന്ന് എനിക്ക് പറയാന്‍ ആവില്ലല്ലൊ.കുറച്ച് കഴിഞ്ഞ് അയാല്‍ എടുക്കാം ടികറ്റ് അയാലെടുത്ത് ചെയിഞ്ച് ഇല്ല എന്നു.വേണ്ടാന്ന് പറഞ്ഞിട്ടും അയള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സ്വരം താഴ്ത്തി പറഞ്ഞു.നായിന്റെ മോനെ,മര്യാദക്കാണെല്‍ അവിടിരുന്നൊ..അല്ലേല്‍ പല്ലു ഞാന്‍ അടിച്ച് കൊഴിക്കുമെന്നു.
    ഒന്നും മിണ്ടാതെ ഇരുന്ന അയാല്‍ അടുത്ത സ്റ്റൊപ്പില്‍ ഇറങ്ങിപ്പോയി.അതാ കാര്യം.

    ReplyDelete
  42. ലിപി, അനുഭവങ്ങൾ പാളിച്ചകൾ നന്നായി പറഞ്ഞു. ഇങ്ങനെയുള്ള കാര്യം ഏറ്റെടുക്കുമ്പോൾ ഇത്തിരിയെങ്കിലും ധൈര്യം മനസ്സിൽ സൂക്ഷിക്കണം മുല്ലയെപോലെ.

    ReplyDelete
  43. അഭിനന്ദനങ്ങള്‍..
    പാഠശാലകളില്‍.വഴിയോരങ്ങളില്‍,ഓട്ടോറിക്ഷയില്‍,ബസ്സില്‍,തീവണ്ടിയില്‍,വിമാനത്തില്‍,കേരളത്തില്‍,ഇന്‍ഡ്യയില്‍,ലോകത്തില്‍......!!!
    ...:(

    ReplyDelete
  44. പോസ്റ്റു വായിച്ചു തീരും വരെ അത്ര പ്രശ്നമൊന്നും തോന്നിയിരുന്നില്ല !.
    ഇപ്പോള്‍മുതല്‍ ലിപി കരാട്ടെ പഠിച്ചിട്ടില്ലല്ലോ എന്നോര്‍ത്തു ഒരാധി തുടങ്ങിയിരിക്കുന്നു !
    വേഗം കോഴ്സ് തുടങ്ങിയാട്ടെ .
    ഞങ്ങള്‍ക്കെങ്കിലും തീ തിന്നാതെ ഇരിക്കാമല്ലോ !

    ReplyDelete
  45. @@ മുല്ല :അയാള്‍ തേടിയ (മുല്ല) വള്ളി യല്ല കാലില്‍ ചുറ്റിയത് അല്ലെ !! എന്നാലും ആള് കൊള്ളാട്ടോ ..സമ്മതിച്ചിരിക്കുന്നു !!!:)

    ReplyDelete
  46. @മുല്ല : അപ്പോള്‍ ആളു കിടുവാണല്ലേ..മുല്ലയെ കണ്ട് പടി ലിപി :)

    ReplyDelete
  47. മനുഷ്യനില്‍ മനുഷ്യത്വം അസ്തമിക്കുകയും മൃഗീയത വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മദ്യവും മയക്കുമരുന്നും നമ്മുടെ വലിയ സാംസ്കാരിക അടയാളങ്ങളാണിന്ന്‌. സ്ത്രീകളും ആ അടയാളങ്ങളെ മനസ്സാ വരിക്കുന്ന കാര്യത്തില്‍ അതിവേഗം മുന്നേറുന്നു എന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ഇതൊക്കെയാണെങ്കിലും ഒരു സ്ത്രീക്ക്‌ സ്വതന്ത്രമായൊന്ന്‌ യാത്ര ചെയ്യാന്‍ പോലും കഴിയാത്ത ദുരവസ്ഥ എത്രയോ പരിതാപകരമാണ്‌!. ഇതൊരു വശം. ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരനുഭവം ഇത്തരുണത്തില്‍ ഇവിടെ കുറിക്കട്ടെ. ഇരിഞ്ഞാലക്കുടയില്‍ നിന്നും തൃശ്ശൂരിലേക്കുള്ള ബസ്‌ യാത്ര. ബസ്സില്‍ അല്‍പം തിരക്കുണ്ട്‌. ഞാനൊരു സൈഡ്‌ സീറ്റില്‍ ഇരിക്കുന്നു. തൊട്ടപ്പുറത്ത്‌ സ്ത്രീകളുടെ സീറ്റ്‌. കരുവന്നൂരില്‍ നിന്നും ഒരു യുവതി ബസ്സില്‍ക്കയറി അവരുടെ തോളില്‍ ഒരു കുഞ്ഞുണ്ട്‌. കൈയില്‍ അല്‍പം വലിയ ഒരു ബാഗ്‌ തൂങ്ങുന്നു. അവര്‍ തിക്കിത്തിരക്കി സ്ത്രീകളുടെ സീറ്റിനരികില്‍ വന്നു. ബസ്‌ ആടിയുലയുന്നു. ഒരു കൈകൊണ്ട്‌ അവര്‍ കുഞ്ഞിനെ മുറുകെപ്പിടിച്ചിരിക്കുന്നു. മറു കൈകൊണ്ട്‌ അവര്‍ മുകളിലെ കമ്പിയില്‍തൂങ്ങാന്‍ ശ്രമിക്കുന്നു.പലപ്പോഴും അവര്‍ വീഴാന്‍ ആയുന്നുണ്ട്‌. ഇരിക്കുന്ന മഹിളാരത്നങ്ങളോട്‌ ഇരിപ്പിടത്തിനായി അവര്‍ കണ്ണുകൊണ്ട്‌ കെഞ്ചുന്നു. പക്ഷെ എല്ലാവരും അവരെ കണ്ടില്ല എന്ന മട്ടിലിരിക്കുകയാണ്‌. അവസാനം ഞാന്‍ എഴുന്നേറ്റ്‌ അവര്‍ക്ക്‌ എണ്റ്റെ സീറ്റ്‌ ഒഴിഞ്ഞുകൊടുത്തു. അപ്പോഴും പ്രശ്നം. ഞാനൊഴിഞ്ഞ സീറ്റിന്‌ തൊട്ടടുത്തിരിക്കുന്നത്‌ മറ്റൊരു പുരുഷന്‍. എങ്ങനെ അവര്‍ അയാളുടെ അടുത്തിരിക്കും. അല്‍പം ശുണ്ഠിയോടെ ഞാനവരോട്‌ പറഞ്ഞു:' നിങ്ങളവിടെയിരിക്കൂ മാഡം'. സഹികേടുകൊണ്ടായിരിക്കാം അവര്‍ അവിടെ ഇരുന്നു. ഇതില്‍ രണ്ടു കാര്യം അടങ്ങിയിട്ടുണ്ട്‌. കൈക്കുഞ്ഞുമായിക്കയറിയ ഒരു സ്ത്രീക്ക്‌ സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാത്ത മറ്റു സഹജീവികളെ എന്ത്‌ പേരെടുത്താണ്‌ വിളിക്കേണ്ടത്‌..? നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ പോലും ഒരു അന്യ പുരുഷണ്റ്റെ അടുത്ത്‌ ഇരുന്നുപോയാല്‍ എല്ലാം തകര്‍ന്നുപോയി എന്നു കരുതുന്ന സ്ത്രീയുടെ മനോഭാവം അഭിലഷണീയമോ..? (കേരളീയ വനിതകള്‍ക്ക്‌ മാത്രം എന്തേ പുരുഷനോടിത്ര അകല്‍ച്ച..? മറ്റിടങ്ങളിലൊന്നും യാത്രയിലെങ്കിലും ഇത്ര അകല്‍ച്ച കാണുന്നില്ലല്ലൊ. പുരുഷനെ പ്രകോപിപ്പിക്കുന്നതില്‍ സ്ത്രീകളുടെ ഈ മനോഭാവം കാരണമാകുന്നുണ്ടോ.. ?)

    ReplyDelete
  48. നന്നാവില്ലെന്നു മലയാളി തീരുമാനീച്ചു കഴിഞ്ഞു. വിദ്യാഭ്യാസവും,സാക്ഷരതയുമൊക്കെ കൊട്ടിഘോഷിക്കുമ്പോഴും സംസ്കാരം തറയാണെന്നു ലോകത്തോട് നാം വിളിച്ചുപറയുന്നു.

    ReplyDelete
  49. പോസ്റ്റ് വായിച്ചു ... എഴുതിയതും കൊള്ളാം ..പറഞ്ഞതെല്ലാം ശരിയാണ് ,....വസ്തുനിഷ്ട്ടം ... ..കേരളത്തിന്റെ ദുരവസ്ഥ തന്നെ സമ്മതിക്കുന്നു ....

    പക്ഷെ .... എനിക്ക് തോന്നിയ ചില സംശയങ്ങള്‍ ചോദിക്കട്ടെ .......
    ആ ബസ്സില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ട് എന്തുകൊണ്ട് ലിപി പ്രതികരിച്ചില്ല ....?
    സ്ഥിരം പോകുന്ന റൂട്ടും ,ബസ്സും ഒക്കെയല്ലേ .. ആ ഡ്രൈവറെയും ബസ്സിലെ മറ്റു ജോലിക്കാരെയും എന്തുകൊണ്ട് ഈ വിവരം അറിയിച്ചില്ല ...?
    ഒറ്റയ്ക്ക് രാത്രിയില്‍ യാത്ര ചെയ്യുവാന്‍ കാണിച്ച ആ ദൈര്യം ആ സമയം എവിടെപ്പോയോളിച്ചു ..?
    ചുറ്റും കൂടി നിന്ന ആ ആഭാസന്മാര്‍ക്കെതിരെ ഒരു കടുത്ത നോട്ടമെങ്കിലും എന്തേ കൊടുത്തില്ല ..?
    ഒരു വക്കീലായിരുന്നിട്ടു കൂടി എന്തേ ആറു സ്റ്റോപ്പുകള്‍ കഴിയും വരെ ഭയന്നിരുന്നു ...?
    സ്റ്റോപ്പില്‍ ഇറങ്ങിയിട്ടും അവിടെ കാത്തു നില്‍ക്കുന്ന അച്ചനുണ്ടായിരുന്നിട്ടും ഒരു വാക്ക് പോലും അവരോടു ചോദിക്കാതിരുന്നതെന്തേ ..?

    എന്റെ ഒരനുഭവം ..പറയട്ടെ ..
    ഞാന്‍ നൈറ്റ്‌ ഷിഫ്റ്റ് കഴിഞ്ഞു വരും വഴിക്ക് ഒരുദിവസ്സം ഞങ്ങളുടെ കമ്പനി ബസ്സ്‌ വഴിയില്‍ കേടായി ( രാവിലെ 8 മണിക്ക് )..അവിടുന്ന് ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ വീട്ടിലേക്കു വരികയായിരുന്നു ഞാന്‍ .. കണ്ടക്റ്റര്‍ സീറ്റില്‍ ഇരിക്കാന്‍ സ്ഥലം കിട്ടിയ ഞാന്‍ നോക്കുമ്പോള്‍ .. ഇന്‍ ഷര്‍ട്ട് ഒക്കെ ചെയ്തു ടിപ്പ് ടോപ്പായ ഒരു സുന്ദര മദ്യവസയ്ക്ക്ന്‍ അടുത്ത സീറ്റില്‍ ഇരുന്ന സ്ത്രീയെ മുട്ടിയുരുമ്മി നില്‍ക്കുന്നു , പുള്ളീടെ സ്നേഹം കണ്ടപ്പോ ഭര്‍ത്താവയിരിക്കും എന്നാ ഞാന്‍ വിചാരിച്ചത് , പിന്നീടു ആ സ്ത്രീയുടെ അസ്വസ്ഥത കണ്ടപ്പോളാണ് എനിക്കയാളുടെ രോഗം മനസ്സിലായത്‌ ,അയാളെ കണ്ടാല്‍ ഈ അസുഗമുള്ള ആളാണെന്ന് ആരും പറയില്ല , സീട്ടുണ്ടായിരുന്നിട്ടു കൂടി ആ സ്ത്രീയെ മുട്ടിയുരുമ്മി യാത്രചെയ്ത അയാളോട് ഞാന്‍ ..ചേട്ടാ ആ സീറ്റില്‍ ഇരുന്നൂടെ എന്ന് ചോദിച്ചു .. നോ താങ്ക്സ് എന്നായിരുന്നു മറുപടി .. ഞാന്‍ കാണുന്നതരിഞ്ഞിട്ടും ഈ കലാപരുപാടി പിന്നെയും അയാള്‍ തുടര്‍ന്നു ആ സ്ത്രീയില്‍ എന്തോ അവകാശമുള്ള പോലെ ....ഞാന്‍ സഹികെട്ട് എഴുന്നേറ്റു അയാളോട് ചൂടായി ..എന്തൊക്കെയോ പറഞ്ഞു .. ഒന്നും അറിയാത്ത നിഷ്ക്കലങ്കനായി അയാള്‍ എല്ലാം കേട്ടു നിന്നു.. അതോടെ ആ കലാപരിപാടി അവിടെ സ്റ്റോപ്പായി ( ഇല്ലേല്‍ ചിലപ്പോ ഞാന്‍ ഒന്ന് പൊട്ടിച്ചേനെ ).... ആ ചേച്ചിയാണെങ്കില്‍ നായിക താനാണെന്ന യാതൊരു ഭാവവുമില്ലാതെ കൂളായിരുന്നു ... ഭ്രാന്തനെ പോലെ എന്തൊക്കെയോ വിളിച്ചുപറയുന്ന എന്നെ നോക്കി യാത്രക്കാരും , കുറച്ചു കഴിഞ്ഞപ്പോ എന്റെ സ്റ്റോപ്പില്‍ ഞാനിറങ്ങി നടന്നു ....ശൂ .... എന്നാരോ വിളിക്കുന്ന കേട്ടു തിരിഞ്ഞു നിന്നപ്പോ ആ ചേച്ചിയാണ് .. വളരെ ഉപകാരം ട്ടോ .. പേടിച്ചിട്ടാ ഞാന്‍ മിണ്ടാതിരുന്നത് .. ഭയങ്കര ശല്യായിരുന്നു അയാളെകൊണ്ട് .. താങ്ക്സ് ...

    ഞാന്‍ അയാളോട് ചൂടായിട്ടു കൂടി ചേച്ചി ഒരക്ഷരം പോലും മിണ്ടിയില്ലല്ലോ ... ഇത്രക്ക്പേടിയാണെങ്കില്‍ വീട്ടിലിരുന്നാപ്പോരെ ചേച്ചീ , എന്നും പറഞ്ഞു ഞാന്‍ പോന്നു ..

    പ്രതികരിക്കേണ്ടിടത് പ്രതികരിക്കാത്തത് കൊണ്ടാണ് ഈ തരത്തില്‍ പലര്‍ക്കും പലതും സംഭവിക്കുന്നത്‌ , നിങ്ങളെപ്പോലുള്ളവര്‍ ഭയന്നിരിക്കുന്നത് കൊണ്ടാണ് ഈ ഞെരമ്പ് രോഗികളുടെ അസുഗം കൂടുന്നത് , സ്ത്രീ സമത്വം പ്രസംഗത്തില്‍ മാത്രം പോര ..അത് കിട്ടിയില്ലെങ്കില്‍ പ്രതികരിക്കണം ..ഒച്ചവയ്ച്ചു ആളെക്കൂട്ടി പിടിച്ചു തന്നെ വാങ്ങണം .. ഇല്ലെങ്കില്‍ അപമാനിക്കപ്പെടുന്നത് നിങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന അമ്മമാരും ,ജോലിക്ക് പോകുന്ന പങ്ങന്മാരും ,ഭാര്യമാരും ഉള്ള പുരുഷന്മാര്‍ കൂടിയാണ് .. ഒന്നോ രണ്ടോ കുടിയന്മാരോ ആഭാസന്മാരോ ,ക്രിമിനല്സ്സോ , ഞെരമ്പ് രോഗികളോ ഈ വിധം പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ സ്ത്രീകള്‍ ഒന്ന് പ്രതികരിച്ചാല്‍ നിങ്ങള്ക്ക് കൂട്ടിനു നൂറു പേര്‍ വരും ....


    ഇനി യാത്രയില്‍ ഒരു കത്തി കൂടി കരുതുക .. ഒന്നുകില്‍ ഇത്തരത്തിലുള്ളവരെ അത് കൊണ്ട് നേരിടാം , അല്ല ... ഇനി പ്രതികരിക്കാന്‍ പേടിയാണെങ്കില്‍ കരലാളനങ്ങള്‍ എല്ക്കുന്നതിനുമുന്‍പ് അതുകൊണ്ട് സ്വയം കുത്തിയെങ്കിലും മരിക്കാല്ലോ .. അല്ലാതെ ഈ നാട് നന്നായിട്ട് പുറത്തിറങ്ങാം എന്ന് മാത്രം കരുതണ്ട ...

    എന്റെ വാക്കുകള്‍ ലിപിയെ വേദനിപ്പിച്ചെങ്കില്‍ അത് .... മനപ്പൂര്‍വ്വമാണ്‌ ....മനപ്പൂര്‍വ്വമാണ്‌ ....മനപ്പൂര്‍വ്വമാണ്‌ ..
    ദൈര്യം വേണം വക്കീലെ ദൈര്യം ..ഹും ഒരു വക്കീല്‍ വന്നിരിക്കുന്നു .

    ReplyDelete
  50. മുല്ല ചേച്ചിയേം , ജാന്‍സി റാണിയേം കണ്ടു പഠിക്കൂ ..വക്കീലേ ...

    ReplyDelete
  51. ചില സമയങ്ങളില്‍ പകലുപോലും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ എന്റെ ഇത്താത്ത മൊട്ടുസൂചി ഉപയോഗിച്ച് പ്രതിരോധിച്ച സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്.

    ReplyDelete
  52. ഒരു സസ്പെന്‍സ് ത്രില്ലെര്‍ കഥ പോലെ എഴുതിയത് ശ്വാസം അടക്കി പിടിച്ചിരുന്നാണ് വായിച്ചത്. പെണ്ണിനെ harassment torture നടത്തുന്നതില്‍ രതി കാണുന്ന വികലമാനസനായ മലയാളിയെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ലളിതമായി വരച്ചിട്ടപ്പോള്‍ ആ ബസില്‍ ചേചിയോടൊപ്പം ആ ചുവന്ന്ന കണ്ണുകളുള്ള, മദ്യം മണക്കുന്ന മുഖങ്ങളെ അറുപ്പോടെ കണ്ടു. ആ നാട്ടുകാരന്‍ ആണല്ലോ ഞാനും എന്നോര്‍ക്കുമ്പോള്‍ എന്തെഴുതണം എന്നറിയുന്നില്ല. മാറ്റുവിന്‍ ചട്ടങ്ങളെ, ചികിത്സ വേരില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.
    congrats that the article got published.

    ReplyDelete
  53. എല്ലാ സുഹൃത്തുക്കളുടെയും സന്ദര്‍ശനത്തിനും പ്രതികരണത്തിനും
    അഭിപ്രായങ്ങള്‍ക്കും ഒക്കെ ഹൃദയം നിറഞ്ഞ നന്ദി

    @ MyDreams- കേരള കഫെ തന്നെയാണ് , ആ പെണ്‍കുട്ടിയെ
    പ്പോലെ അവസരോചിതമായി പെരുമാറുക തന്നെയാണ്
    രക്ഷപ്പെടാനുള്ള പോംവഴി .

    @ faisalbabu @ചാണ്ടിച്ചായന്‍ - ശരിയാണ് ഈ അവസ്ഥ കേരളത്തില്‍ ആണ് കൂടുതല്‍ എന്ന് പുറത്തു പഠിച്ചിട്ടുള്ള
    എനിക്കും തോന്നിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ സാക്ഷരതയുടെ
    കാര്യത്തില്‍ പിന്നിലാണെങ്കിലും സംസ്കാരത്തിന്‍റെ കാര്യത്തില്‍
    നമ്മളെക്കാള്‍ മുന്നിലാണെന്ന് തോന്നുന്നു.

    @ ജീ . ആര്‍ . കവിയൂര്‍ - പ്രകൃതി ഭംഗിയാണ് കേരളത്തെ
    ദൈവത്തിന്‍റെ സ്വന്തം നാടാക്കിയത്. പക്ഷെ സമൂഹം അത്
    ചെകുത്താന്‍ മാരുടെ നാടാക്കി മാറ്റി.

    @ SHANAVAS - നമ്മുക്ക് സ്വാതന്ത്ര്യം കുരങ്ങന്മാരുടെ കൈയ്യിലെ
    പൂമാല തന്നെ... എത്ര ശരി !

    @ ഇസ്മായില്‍ കുറുമ്പടി (തണല്‍)- വന്നു വന്നു നമ്മുടെ നാട്ടില്‍
    പെണ്‍കുട്ടികള്‍ വലുതാവണം എന്നുപോലും ഇല്ലാ.... രണ്ടും
    മൂന്നും വയസ്സുള്ള കുട്ടികളെപ്പോലും കഴുകന്മാരില്‍ നിന്നും
    രക്ഷിക്കേണ്ട അവസ്ഥ.

    @ mottamanoj - നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ ഒരു മാറ്റം
    ഉണ്ടാവും വരെ പരിമിതികള്‍ അറിഞ്ഞു ജീവിക്കുക എന്നതു
    ഒരു പോംവഴി തന്നെ, പക്ഷെ എല്ലാവരും അങ്ങനെ ജീവിച്ചാല്‍
    മാത്രം, ഇവിടെ എന്നാണൊരു മാറ്റം ഉണ്ടാവുക !

    @ ഏപ്രില്‍ ലില്ലി - പണ്ട് സ്വാമി വിവേകാനന്ദന്‍ അത്
    പറയുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ഭ്രാന്തന്മാര്‍ പെറ്റു പെരുകി
    ചികിത്സയും കിട്ടാതെ മുഴു ഭ്രാന്തന്മാര്‍ ആയി മാറിയിരിക്കുന്നു !

    @ mayflowers - ശരിയാണ് നമ്മെ ദൈവം കാക്കട്ടെ.... പക്ഷെ ചിലപ്പോഴൊക്കെ ദൈവം പോലും കണ്ണടക്കുന്നു...
    അതിനെയാണോ വിധി എന്ന് പറയേണ്ടത് !!!

    Manoraj- ഒരു പരിധി വരെ സ്ത്രീകള്‍ പ്രതികരിക്കാത്തതും ഒരു കാരണം ആവാം. പക്ഷെ പ്രതികരിച്ചിട്ട് പ്രയോജനം ഇല്ല
    എന്നും അപകടമേ ഉണ്ടാവൂ എന്നും തിരിച്ചറിഞ്ഞാല്‍
    പ്രതികരിക്കാതിരിക്കുന്നത് തന്നെയാണ് ഉചിതം.

    @ ഹാഷിക്ക് - ഈ സമൂഹം മാറാത്തിടത്തോളം സ്ത്രീകള്‍ക്കായി
    സീറ്റും കമ്പാര്‍ട്ട്‌മെന്റും ഒക്കെ റിസര്‍വ് ചെയ്യുന്നത് തുടരുകയെ
    നിവൃത്തിയുള്ളൂ.

    @ ജയലക്ഷ്മി - ശരിയാണ് അല്പം താമസിച്ചു പോയാല്‍ സ്ത്രീയെ
    മറ്റു കണ്ണുകൊണ്ട് നോക്കുന്നവരാണ് അധികവും. എന്തെങ്കിലും
    നടക്കുമെങ്കില്‍ നടക്കട്ടെ എന്ന മട്ട്. എന്തിനു വൈകി, നിനക്കൊക്കെ സമത്വം വേണോ, അടങ്ങി ഒതുങ്ങി ജീവിച്ചൂടെ, എന്നൊക്കെ ചിന്തിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്.

    @ ismail chemmad - അതെ വിദ്യാഭ്യാസവും സംസ്കാരികവുമായി
    ഉയര്‍ന്നു നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ്
    ഒറ്റയ്ക്ക് യാത്രചെയ്യാന്‍ സ്തീകള്‍ ഭയക്കുന്നതു, അങ്ങനെയെങ്കില്‍
    നമ്മള്‍ സാംസ്കാരികമായി ഉയര്‍ന്നിട്ടുണ്ടോ !

    @ അലി -സ്വബോധം ഉള്ളവരെ തന്നെ പേടിക്കണം അപ്പൊ
    പിന്നെ മദ്യപിച്ച് ബോധമില്ലാത്തവരുടെ കാര്യം പറയുകയും
    വേണ്ട ...

    @ ചെറുവാടി - അതെ ചര്‍ച്ചകളും അന്യേഷണങ്ങളും നടക്കും ,
    കമ്മീഷന്‍ വരും പക്ഷെ റിസള്‍ട്ട് മാത്രം ഉണ്ടാവില്ല. വരുന്നതോ
    കുറെ കൂടി സങ്കുചിതമായ ചില നിയമങ്ങളും...

    @ നാമൂസ് - വളരെ ശരിയാണ് , സത്യത്തില്‍, മാറേണ്ടത് അനീതിക്കും അക്രമത്തിനും എതിരിലുള്ള നമ്മുടെ സമൂഹത്തിന്‍റെ
    നിസ്സംഗതയാണ്.

    @ shaji - എന്നാണ് ഇതിനൊരു മാറ്റം ഉണ്ടാവുക !

    @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി - ഇല്ല ശ്രീജിത്ത്‌ , കേരളത്തിന്‌ പുറത്തു പഠിച്ചിട്ടുള്ള എന്‍റെ അറിവ്
    വച്ച് കേരളത്തിലെ അവസ്ഥ മറ്റൊരിടത്തും ഇല്ല.

    @ രമേശ്‌ അരൂര്‍ - മിക്കപ്പോഴും സ്ത്രീകള്‍ നിസ്സഹായരാണ്
    രമേശേട്ടാ, പറ്റുന്ന സാഹചര്യങ്ങളില്‍ പ്രതികരിക്കണം എന്നു
    തന്നെയാണ് എന്‍റെയും അഭിപ്രായം. തിരക്കുള്ള ബസ്സുകളില്‍
    കൈയ്യില്‍ സൂചിയും പിടിച്ചു ഞാന്‍ നിന്നിട്ടുണ്ട്. താക്കീതോടെയുള്ള
    ഒരു നോട്ടം കൊണ്ടും സൂചിയുടെ കുത്ത് കൊണ്ടും ഒക്കെ
    ശല്യക്കാരെ ഒഴിവാക്കിയിട്ടും ഉണ്ട്. പക്ഷെ അതൊന്നും വക്കീല്‍ പ്പണി നല്‍കുന്ന സുരക്ഷിതത്വ ബോധത്തിനുള്ളില്‍ നിന്നുകൊണ്ടല്ല, ഏതു സ്ത്രീക്കും ചെയ്യാവുന്ന ചില കാര്യങ്ങള്‍ ആണ് അതൊക്കെ. പലരുടെയും ഉള്ളില്‍ സ്ത്രീ വക്കീലൊ പോലീസോ ആരൊക്കെ
    ആണെങ്കിലും അവള്‍ വെറും സ്ത്രീയാണ് .

    @ ente lokam - അതെ .Gods own country,
    goons own country ആയി മാറി ... സമൂഹം മാറ്റി.

    @ പട്ടേപ്പാടം റാംജി - സഹയാത്രികര്‍ ഉണ്ടെങ്കില്‍ അതില്‍ ഇടപെടുമായിരുന്നു എന്നും അന്ന് ഞാന്‍ ഒറ്റയ്ക്കായിപ്പോയതാണ് പ്രശ്നം എന്നുമൊക്കെ അന്ന് ഞാനും കരുതിയിരുന്നു. പക്ഷെ
    ട്രെയിനില്‍ നിന്നും വീണു മരിച്ച സൌമ്യയുടെ അനുഭവം
    വായിച്ചതോടെ സഹയാത്രികരിലുള്ള പ്രതീക്ഷയും
    നഷ്ടമായിരിക്കുന്നു റാംജി...

    @ kARNOr(കാര്‍ന്നോര്) - നന്ദിട്ടോ...

    @ സിദ്ധീക്ക.. - ഇതിനൊരു മാറ്റം ഉണ്ടാവുമോ !

    ReplyDelete
  54. @ഒരില വെറുതെ - നമ്മുടെ നാട്ടിലെ സമൂഹികാന്തരീക്ഷം മാറ്റാന്‍ ഒരു അഭിഭാഷക മാത്രം വിചാരിച്ചാല്‍ കഴിയുമോ! അതിനു ഓരോരുത്തരും വിചാരിക്കണം, ചെറുപ്പം മുതലേ ആണ് പെണ്ണ് എന്ന വ്യത്യാസത്തില്‍ മാത്രം കുട്ടികളെ വളര്‍ത്തുന്ന നമ്മുടെ
    സമൂഹത്തിന്‍റെ ഇടുങ്ങിയ ചിന്താഗതി മാറണം. ഒരുമിച്ചു കളിച്ചു വളരാനും ഒരു ബഞ്ചില്‍ ഇരുന്നു പഠിക്കാന്‍ പോലും
    സമ്മതിക്കാതെ നെഴ്സ്സറി ക്ലാസ്സ് മുതല്‍ പരസ്പരം അകറ്റി
    വളര്‍ത്തുന്നത് കൊണ്ടല്ലേ പെണ്ണുങ്ങളോട് നമ്മുടെ നാട്ടില്‍ മാത്രം ഇത്രയും ആക്രാന്തം! ബാംഗ്ലൂര്‍ ഉണ്ടായിരുന്നപ്പോള്‍
    ഞാന്‍ കണ്ടിട്ടുണ്ട് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സുഹൃത്തുക്കള്‍ ബൈക്കില്‍ ലിഫ്റ്റ്‌ കൊടുക്കുന്നത്. ആ അവസരം മുതലെടുത്ത്‌ ആരും മുട്ടാനോ ഉരുമാനോ ശ്രമിക്കുന്നത് കണ്ടിട്ടില്ല. അവിടെ
    ഒരു ആണ്‍ സുഹൃത്തിന്‍റെ കൂടെ വന്നിറങ്ങുന്ന പെണ്‍ കുട്ടികളെ
    അച്ഛനമ്മമാര്‍ വഴക്ക് പറഞ്ഞും കണ്ടിട്ടില്ല.അതുകൊണ്ടൊ
    ക്കെയാവും പെണ്ണെന്നു കേട്ടാല്‍ അവര്‍ക്ക് ഞരമ്പ്‌ രോഗം
    വരാത്തതും. അവിടെയും നമ്മുടെ മലയാളി പയ്യന്മാര്‍ മുതലെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മലയാളികളുടെ ബൈക്കില്‍ കയറാന്‍ ഇഷ്ടമല്ല എന്ന് എന്റെ ഒരു കന്നടക്കാരി
    കൂട്ടുകാരി എന്നോട് പറഞ്ഞിട്ടും ഉണ്ട്.

    @ Ranjith Chemmad / ചെമ്മാടന്‍ - അതെ ഉത്തരങ്ങളില്ലാത്ത വർത്തമാനകാലം..

    @ Nishana -ശരിയാണ്, നമ്മുടെ ചുറ്റുപാടില്‍ സ്വയംരക്ഷ ഉറപ്പു വരുത്താതെ ചാടിക്കേറി തീരുമാനം എടുക്കുന്ന സ്വഭാവം നമ്മള്‍ ഉപേക്ഷിക്കെണ്ടിയിരിക്കുന്നു, ഈ അനുഭവത്തിന് മുന്‍പ് പഴഞ്ചന്‍ ചിന്താഗതി എന്ന് ഞാനും കരുതിയിരുന്ന ഒന്നു തന്നെയിത്.

    @ Sabu M H - സ്ത്രീകള്‍ ഒരു martial art അറിഞ്ഞിരിക്കുന്നതു നല്ലതാണ്‌. മക്കളെ ഡാന്‍സും പാട്ടും ഒക്കെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന ഉത്സാഹം ഇത്തരം വിഷയങ്ങളില്‍ കാണാറില്ല....
    പിന്നെ ടൂ വീലർ സ്വന്തമായി ഉണ്ടായിട്ടും ഇപ്പൊ രക്ഷയില്ല ,
    സ്കൂട്ടറിനു പോയ ഒരു സ്ത്രീയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി
    ഉപദ്രവിച്ച കേസും കേട്ടിരുന്നു.

    @ മലയാ‍ളി - ശരിയാ അന്യ നാട്ടില്‍ പോയാല്‍ നമ്മുടെ
    ആളുകള്‍ എത്ര മാന്യരാ .. :) കിട്ടുന്ന അവസരങ്ങള്‍ പാഴാക്കുകയും ഇല്ലാട്ടോ !

    @ Reji Puthenpurackal - അതെ ഇത് വിദ്യാഭ്യാസത്തിന്‍റെ കുറവല്ല... സംസ്കാരമില്ലായ്മ തന്നെ ....

    @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ @ റിയാസ് (മിഴിനീര്‍ത്തുള്ളി) - നന്ദിട്ടോ

    @ മഹേഷ്‌ വിജയന്‍ - ശരിയാണ് മഹേഷ്‌ ഭായ് ഞാനും അഞ്ചു വര്‍ഷം അവിടെ ഉണ്ടായിരുന്നു.

    @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു - കുഞ്ഞു മുതലേ മാതാ
    പിതാക്കള്‍ പറയുന്നതും പ്രവൃത്തിക്കുന്നതും കണ്ടല്ലേ മക്കള്‍ വളരുന്നത്‌ , അതുകൊണ്ടുതന്നെ ഷാബു പറഞ്ഞപോലെ
    അവര്‍ക്ക് ഇതില്‍ നല്ല പങ്കുണ്ട്.

    @ Villagemaan - നന്ദിയുണ്ടേ ...

    @ Firefly - രാത്രി സ്ത്രീ യാത്രക്കാര്‍ ഒരു സ്ഥിരം കാഴ്ചയായാല്‍ ഇതിനൊരു മാറ്റം ഉണ്ടായേക്കാം... പക്ഷെ കേരളത്തില്‍ അത്തരം കാഴ്ചകള്‍ കുറവാണ്.

    @ ഒരു യാത്രികന്‍ - പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ട
    എന്ന് മാത്രമല്ല അവസ്ഥ കൂടുതല്‍ വഷളായി വരുകയുമാണ്...

    @ കുഞ്ഞൂസ് (Kunjuss) - ശരിയാ കുഞ്ഞൂസ് സമത്വം എന്നാല്‍ സാധാരണ സ്ത്രീയുടെ മനസ്സില്‍ ഇത്തരം കാര്യങ്ങളെ ഉള്ളൂ...

    @ പടാര്‍ബ്ലോഗ്‌, റിജോ - മാതൃഭൂമി ആഴ്ചപ്പതിപ്പിലെ
    പംക്തി ഞാന്‍ കണ്ടിട്ടില്ലട്ടോ... ഞാന്‍ ഒരു ചെറിയ
    പുള്ളിയാണ് റിജോ, ഇതാദ്യമായാണ് ഞാന്‍ എഴുതിയ ഒന്ന് അച്ചടി മഷി പുരളുന്നത്.

    @ saleembabu- ഞാന്‍ അന്നനുഭവിച്ച മാനസികാവസ്ഥ മനസിലാക്കി എന്നറിഞ്ഞതില്‍ വളരെ നന്ദി.

    @ മുല്ല - മിടുക്കി , അങ്ങിനെ തന്നെ വേണം, സ്വരം
    താഴ്ത്തി പറഞ്ഞതുകൊണ്ട് ഒരു ഗുണം കൂടിയുണ്ട്, തല്‍ക്കാലം മറ്റുള്ളവരുടെ മുന്നില്‍ നാണം കേട്ടില്ല എന്ന
    ചിന്ത ഇനിയും ഒരു പ്രശ്നം ഉണ്ടാക്കി മറ്റുള്ളവരെ
    അറിയിക്കുന്നതില്‍ നിന്നും അയാളെ വിലക്കും.

    @ നന്ദന - ഒറ്റയ്ക്കായി എന്ന ചിന്ത എന്‍റെ ധൈര്യം കുറച്ചു
    എന്നത് ശരിയാണ്. പക്ഷെ ചില സാഹചര്യങ്ങളില്‍
    പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം.

    @ ishaqh ഇസ്‌ഹാക്- ഇല്ലാട്ടോ ലോകത്തെല്ലായിടത്തും
    ഇതില്ലാ ...

    @ pushpamgad kechery - ഇനി ഞാന്‍ കരാട്ടെ
    പഠിച്ചില്ലെങ്കിലും കുഴപ്പം ഇല്ലാട്ടോ പുരുഷന്മാരേക്കാള്‍
    സ്തീകള്‍ക്ക് സ്വാതന്ത്യം ഉള്ള നാട്ടിലാണ് ഞാന്‍ ഇപ്പൊ.

    @ moideen angadimugar- അതെ കൊട്ടിഘോഷിക്കാന്‍ നമുക്ക് സാക്ഷരതയുണ്ട്, അത് മാത്രം

    ReplyDelete
  55. @ khader patteppadam- മറ്റൊരു രീതിയില്‍ ചിന്തിച്ചതിനു
    നന്ദി, കാരണം ഞാനും കണ്ടിട്ടുണ്ട് ഇത്തരം കാഴ്ചകള്‍,
    ഒരിക്കല്‍ സ്ത്രീകള്‍ എന്നെഴുതിയതിനു താഴെയുള്ള സീറ്റില്‍
    ഇരുന്നിരുന്ന രണ്ടു പുരുഷന്മാരെ ഒച്ചവച്ചു എഴുന്നേല്‍പ്പിച്ചു
    വിട്ട ഒരു സ്തീയെ കണ്ടു ഞാന്‍ അന്തം വിട്ടിട്ടുണ്ട്, അവര്‍ക്ക്
    ഇരിക്കാന്‍ വേറെ സീറ്റ് ഇല്ലാതെയല്ല, ആണുങ്ങള്‍ അവിടെ
    ഇരുന്നതില്‍ ഉള്ള ദേഷ്യം. അത്തരം സ്ത്രീകളും നമ്മുടെ
    സമൂഹത്തില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. സ്തീ സമത്വം
    പറഞ്ഞും ഒരു കാര്യവും ഇല്ലാതെ ആണുങ്ങളുടെ മെക്കിട്ടു
    കേറിയും നടക്കുന്ന അത്തരക്കാരോടുള്ള ദേഷ്യം ചിലര്‍
    തീര്‍ക്കുന്നത് ഇങ്ങനെ ഒറ്റയ്ക്ക് കിട്ടുന്ന പെണ്ണുങ്ങളോടാവാം.
    കുട്ടിക്കാലം മുതലേ ആണ്‍ പെണ്‍ വ്യത്യാസം പറഞ്ഞു പഠിപ്പിച്ചു പരസ്പരം അകറ്റി വളര്‍ത്തുന്നതാണ് പല പ്രശ്നങ്ങള്‍ക്കും
    കാരണം എന്നെനിക്കു തോന്നുന്നു.

    @ SUDHI - ഈ ആവേശം എനിക്കിഷ്ടമായി. സുധിയുടെ
    വാക്കുകള്‍ മനപ്പൂര്‍വ്വം എന്നെ വേദനിപ്പിക്കാന്‍ ആണെന്ന്
    പറഞ്ഞിട്ട് കൂടി എനിക്ക് വേദനിച്ചില്ല എന്ന്
    അറിയിക്കട്ടെ... :)

    സഹോദരാ, ആവേശം കൊള്ളാനും ഉപദേശിക്കാനും
    എളുപ്പമാണ്. സ്ത്രീകള്‍ ശക്തമായി പ്രതികരിക്കുക തന്നെ
    വേണം. പക്ഷെ എപ്പോള്‍, എവിടെ, എങ്ങനെ
    പ്രതികരിക്കണം എന്ന് അറിയാതെയുള്ള പ്രതികരണങ്ങള്‍
    ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ഞാന്‍ പറഞ്ഞുവല്ലോ
    ആ ബസ്സില്‍ മറ്റാരും ഇല്ലായിരുന്നു എന്നെ പിന്തുണയ്ക്കാന്‍.
    മാത്രമല്ല എന്നെ ഉപദ്രവിച്ചു എന്നും പറയാന്‍ കഴിയില്ല.
    ഞാന്‍ ഒച്ചവച്ചാലോ തല്ലിയാലോ അവര്‍ക്ക് പറയാന്‍
    നൂറു ന്യായങ്ങള്‍ കാണും, എന്‍റെ ഒപ്പം ആ ബസ്സിലെ ഡ്രൈവറും
    കണ്ടക്ട്ടരും പോലും ഉണ്ടാവുമെന്നു ഉറപ്പില്ലാത്ത ഒരു അവസ്ഥ.

    സുധി പറഞ്ഞ അനുഭവത്തിലെ സ്ത്രീ പ്രതികരിക്കാതിരുന്നത്
    എന്‍റെ കുറ്റമല്ല, അത്തരം അവസരങ്ങളില്‍ സൂചികൊണ്ടും
    നോട്ടം കൊണ്ടും ഒക്കെ ഞാന്‍ ശല്യങ്ങള്‍ ഒഴിവാക്കിയിട്ടും ഉണ്ട്. പക്ഷെ ഇത്.....
    പുറകില്‍ ഇരുന്ന ആളോട് കമ്പിയില്‍ പിടിച്ച് ഇരിക്കണ്ട
    എന്നെനിക്കു പറയാന്‍ കഴിയുമോ! മുന്‍പില്‍ ഇരുന്ന
    ആളാണെങ്കില്‍ മദ്യത്തിന്‍റെ പുറത്താണ്, അയാളോട് എന്തെങ്കിലും പറയുന്നതിലും വലിയ മണ്ടത്തരം വേറെ ഉണ്ടോ!
    പിന്നെ സൈഡില്‍ ചാരി നിന്നിരുന്ന ആള്‍.. അയാള്‍ എന്നെ മുട്ടി ഉരുമി അല്ല നിന്നിരുന്നത് സീറ്റില്‍ ചാരിയാണ്.
    പിന്നെ ആകെ പ്രതികരിക്കാന്‍ കിട്ടിയ ഒരവസരം
    ഇറങ്ങാന്‍ നേരത്താണ്, അപ്പോഴും തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് നിന്നത്. അന്ന്‍ എന്‍റെ മനസ്സ് പറഞ്ഞത് ഞാന്‍ കേട്ടു, അതിലെനിക്ക് ഇന്നും കുറ്റബോധം ഇല്ല. ഞാന്‍
    തിരിഞ്ഞു ഒന്ന് പൊട്ടിച്ചിരുന്നു എങ്കില്‍ അപകടം ക്ഷണിച്ചു വരുത്തും പോലെ ആയേനെ എന്ന് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോഴും
    കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്‍റെ ആ വിശ്വാസത്തെ
    ഉറപ്പിക്കുന്നു.

    ഈ പോസ്റ്റിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്, രാത്രി യാത്ര ചെയ്യുന്ന ഒരു സ്ത്രീയോട് നമ്മുടെ സമൂഹത്തിനുള്ള കാഴ്ചപ്പാടാണ്. ഇതേ ആളുകള്‍ പകല്‍ ഒരു പക്ഷെ ഇങ്ങനെ പെരുമാറണം
    എന്നില്ല.

    പിന്നെ 'മുല്ലയെയും ജാന്‍സി റാണിയേയും കണ്ടു പഠിക്കൂ'
    എന്നു തന്നെയാണ് എനിക്കും എല്ലാ പെണ്‍കുട്ടികളോടും
    പറയാനുള്ളത് :)

    @ ഷമീര്‍ തളിക്കുളം- സൂചി വിദ്യ ഞാനും പ്രയോഗിച്ചിട്ടുണ്ട്.
    അതുപോലുള്ള ചില കാര്യങ്ങള്‍ പഠിച്ചാലേ പെണ്‍കുട്ടികള്‍ക്ക്
    രക്ഷയുള്ളൂ

    @ Salam- ശരിയാണ് ചികിത്സ വേരില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു...

    ReplyDelete
  56. ക്ഷമിക്കണം... ഇവിടെ ഞാൻ എന്റെ പ്രായവും,പക്വതയുമൊക്കെ വിടുന്നൂ...ഞാൻ വാചാലനാകുന്നൂ... ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കുന്നൂ.... ഞാൻ തിരുവനന്തപുരത്ത് പടിക്കുന്ന സമയം... കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്ത് എത്താൻ 22 കിലോമീറ്റർ.. അന്നും ബസ്സിൽ തിരക്കായിരുന്നൂ. ബസ്സുകളും വളരെക്കുറവ്.. അന്നൊരുദിവസം രാവിലെ തിരക്കിട്ട് ബസ്സിൽ കയറിയത് ഞാനും രവിയും സുചിതയും.. സുചിത ബസ്സിന്റെ മുൻഭാഗ്ഗത്തേക്ക് ഊളയിട്ടു.. ഞാനും രവിയും പിൻ ഭാഗത്ത് ഡോറിനകടുത്തായി ജനകീയ വടിയിൽ പിടിച്ച് കോണ്ട് നിൽ‌പ്പാണ്.. സൂചികുത്താൻ ഇടമില്ലാത്ത തിരക്ക്. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ.. മുൻ വശത്ത് നിന്നുംഒരു പെൺകുട്ടിയുടെ അയ്യോ എന്ന നിലവിളി... കൂടെ കുറേയാൾക്കാരുടെ ചിരിയോശയും.. ശബ്ദം സുചിതയുടെയാണെന്ന തോന്നൽ എന്നിൽ. ഞാൻ രവിയുടെ മുഖത്ത് നോക്കി ‘അതെ’ എന്ന അവന്റെ നോട്ടം.. ഞങ്ങൾ തിരക്കിനിടയിലൂടെ തിരക്കിട്ട് മുൻ വശത്തെത്തി.സുചിത കരയുകയാണു.. കാരണം തിരക്കി അവൾ തൊട്ട് വശത്ത് നിൽക്കുന്ന ഒരു കരിങ്കുറ്റിയെ നോട്ടത്താൽ കാട്ടിത്തന്നൂ, ഞങ്ങളെ കണ്ടത്കൊണ്ടവാം അവൾ നിലവിളിച്ച് കരഞ്ഞു... ഞങ്ങൾക്ക് സത്യത്തിൽ കാര്യം പിടികിട്ടിയില്ലാ “എന്താസുചിതേ...എന്തിനാ നിലവിളി മതിയാക്കൂ”അവൾ കാര്യം പറയാതെ വീണ്ടും കരഞ്ഞു.മനസ്സിലോർത്തൂ ആ കരിങ്കുറ്റി അവളുടെ മാറിലോ മറ്റോ കയറിപ്പിടിച്ചിരിക്കും. അതിനു ഇത്രയും കരയണമോ? എനിക്കെന്തോ പന്തികേട് തോന്നി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി” നീ.. കരയാതെ കാര്യം പറ” എന്ന് ശബ്ദം താഴ്ത്തി ചോദിച്ചൂ..അവൾ അവൾ അവളുടെ കറുത്ത പാവാടയിലേക്ക് നോക്കി.. എന്റെയും രവിയുടേയും.. നോട്റ്റം അവിടേക്ക് ... അവളൂടെ പാവാടയുടെ പുറത്ത് ഒലിച്ചിറങ്ങുന്ന ശുക്ലം... അവളുടെ വശത്ത് നിൽക്കുന്ന കരിങ്കുറ്റിയുടെ സിബ്ബിടാത്ത പാന്റ്സിൽ ചുരിങ്ങിക്കൊണ്ടിരിക്കുന്ന ജനനേന്ദ്രിയം.. അതൊക്കെ കണ്ട്, രസിച്ച് നിൽക്കുകയും ഇരിക്കുകയും ചെയ്യുന്ന അവന്റെ കൂട്ടുകാർ...എനിക്കും രവിക്കും ഒരേ മനസ്സ് ...ഞാൻ ആദ്യം അവന്റെ ജനനേന്ദ്രിയം അടക്കി ഒരു ഇടികൊടുത്തു,, രവിയുടെ കൈകൾ അവണ്ടെ കരണത്ത് ആഞ്ഞ് പതിച്ചൂ.. പിന്നെ നടന്നത് അതിശക്തമായ പോരാട്ടം.. ഞാനും രവിയുംഒരു ഭാഗത്ത് അവനും അവന്റെ കൂട്ടുകാരും മറുഭാഗത്ത്... അവൻ പിന്നെ അധികനാൾ ജീവിച്ചിരുന്നില്ലാ എന്ന സത്യം എന്നെ അലട്ടുന്നുണ്ടെങ്കിലും( ഒരു പെണ്ണിന്റെ പാവാടത്തുമ്പു കണ്ടാലുടനെ സ്കലിച്ച് പോകുന്ന ഇതുപോലുള്ള ഞരമ്പു രോഗികൾ ജീവിക്കാതിരിക്കുന്നതു തന്നെ നല്ലത്) ഏറെ എന്റെ മനസ്സിനെ വിഷമിപ്പിച്ചതു പിറ്റേ ദിവസം സുചിതയെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന വാർത്തയാണ്... ഇവിടെ സുചിതയുടെ പേർ ഞാൻ മാറ്റിയിട്ടുണ്ട്..( തുടരുന്നൂ)

    ReplyDelete
  57. ലിപി അന്ന് പ്രതിഷേധത്തിന്റെ, അനിഷ്ടത്തിന്റെ ഒരു നോട്ടം നോക്കിയിരുന്നെങ്കില്‍ അവന്മാരൊക്കെ പോയ വഴിക്ക് പുല്ലു മുളക്കില്ലായിരുന്നു. എന്തായാലും സംഗതി കൂടുതലോന്നുമാവാതെ കഴിഞ്ഞല്ലോ. ശ്രീ ചന്തു നായര്‍ പറഞ്ഞത് ശ്രദ്ധിച്ചില്ലേ. അതാണ്‌ കേരളത്തിലെ ഒരു കൂട്ടം ജനങ്ങള്‍. സ്ത്രീകളെ കാണുമ്പോഴേ ഉദ്ധരിക്കുന്ന ലിംഗവും ഒന്ന് തൊടുമ്പോഴേക്കു സ്ഖലിക്കുന്ന പൌരുഷവും. പറഞ്ഞിട്ട് കാര്യമില്ല. മാതാ പിതാക്കള്‍ നന്നെല്ലെങ്കില്‍ അങ്ങിനെയേ വരൂ. പുരുഷന്മാര്‍ മരുമെന്നോന്നും പ്രതീഷിച്ചു സ്ത്രീകള്‍ നില്‍ക്കണ്ട. സ്വയം മാറിക്കോ. മാര്‍ഷ്യല്‍ ആര്‍ട്ട്സ് പഠിക്കുന്നത് ഒരു നല്ല കാര്യമാണ്. വില്‍ പവര്‍ കൂടും. സ്ത്രീ പുരുഷ സമത്വതിലോന്നും എനിക്ക് വിശ്വാസമില്ല. പകരം സ്ത്രീക്കും പുരുഷനും തുല്ല്യമായ ജീവിത സ്വാതന്ത്ര്യമുണ്ടാവനം. പുരുഷന്മാര്‍ കേട്ട സമൂഹത്തില്‍ സ്ത്രീകള്‍ നന്നാവണം എന്ന് വാശി പിടിക്കുന്നത് പുരുഷന്മാരുടെ വകതിരിവില്ലായിമയാണ്. സാംസ്ക്കാരികമായി കേരളം വളരുന്നു മക്കളെ.. പടവലങ്ങാ പോലെ കീഴ്പ്പോട്ടാനെന്നു മാത്രം.

    മുല്ലക്ക് ഒരു കൈ കൊടുത്താല്‍ പോര.. രണ്ടു കയ്യും കൊടുക്കണം. അങ്ങിനെയാ മിടുക്കികള്‍. സംഗതി വേണ്ട സമയത്ത് വേണ്ട പോലെ കൈകാര്യം ചെയ്യും.

    ReplyDelete
  58. നന്നായിരിക്കുന്നു..കേരളത്തില്‍ ഇങനെ ഉള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും.പലപ്പോഴും സ്ത്രീകള്‍ പ്രതികരിക്കാത്തത് എങനെ ഉള്ള മാനസിക രോഗികളെ കൂടുതല്‍ സന്തോഷിപ്പിക്കുകയാവും ചെയ്യുക,ഇവര്‍ക്ക് രാത്രിയെന്നോ പകലെന്നോ ഇല്ല.തമിള്‍ നാട്ടില്‍ രാത്രി പത്തു മണിക്ക് പ്രൊജക്റ്റ്‌ വര്‍ക്ക്‌ കഴിഞ്ഞു വന്നിട്ടുള്ള എനിക്ക് എങനെ ഉള്ള അനുഭവം ഉണ്ടായിട്ടില്ല.പക്ഷെ കേരളത്തില്‍,അതും എറണാകുളത്തു രാവിലെ എട്ടു മണിക്ക് ലിപിക്കു ഉണ്ടായതു പോല്ലുള്ള ഒരനുഭവം അനുണ്ടയത്.

    ReplyDelete
  59. (ഞാൻ തുടരുന്നൂ)ബസുകളിൽ, ഇത്തരത്തിലുള്ള അനുഭവങ്ങൾ പെൺകുട്ടികളെ വല്ലതെ വിഷമിപ്പിക്കുനുണ്ട്.. ലിപി എനിക്ക് മോളെപ്പോലെയാണു അതുകൊണ്ട് തന്നെ എന്റെ മറ്റൊരു മകളുടെ അനുഭവം കൂടെ ഞാൻ ഇവിടെ എടുത്തെഴുതട്ടെ.. ലേഖനത്തെക്കാൾ വലിയ കമന്റ് ആയിപ്പോയതിൽ ക്ഷമിക്കാൻ വീണ്ടും അപേക്ഷ... ഇത് രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം..തിരുവനന്തപുരത്താണ് എന്റെ എറ്റവും ഇലയ സഹോദരി താമസിക്കുന്നത്.. കോളേജ് പ്രൊഫസർ ആണ്.. ഒരു ആക്സിഡന്റിൽ അവളുടെ ഒരൊ കാലിനു ഒടിവ്.. ആശുപത്രിയിൽ നിന്നും അവളെ തിരിച്ച് കൊണ്ട് വന്നത് ഞാൻ താമസിക്കുന്ന കുടുംബവീട്ടിൽ. അമ്മയും ,പരിചാരികയും അവൾക്ക് സഹായം.. അവളുടെ മൂത്തമകൾ മെഡിക്കൽ കോളേജിൽ അവസാനവർഷ വിദ്യാർത്ഥി.. ആറ് മണി കഴിഞ്ഞുകാണും എന്റെ മോബയിലിൽ മോളുടെകോൾ “മാമാ.. ഞാൻ കാട്ടാക്കടയിലേക്ക് വന്നു കൊണ്ടിരിക്കുന്നൂ...ബസ്സിലാണ്..ഒരാൾ എന്നേ ശല്ല്യപ്പടുത്തുന്നൂ” “ മോളെ ഇപ്പോൾ എവിടെ എത്തിയെന്നറിയാമോ? ഏത് ബസ്സിലാണ് “ എന്റെ ചോദ്യത്തിന് അവളൂടെ മറുപടി “ തിരുവനതപുരം – കീഴാറൂർ.. തച്ചോട്ട് കാവു എന്നാണെന്നുതോന്നുന്നൂ സ്ഥലത്തിന്റെ പേർ” “കണ്ടക്റ്ററോട് പറയുകാ.. ഞാനിതാ എത്തി” . ഞാൻ വളരെ വേഗതയിൽ ഓഫീസിൽ നിന്നും കാറിനടുത്തെത്തി.. എന്റെ വേഗ്ഗത കണ്ടത് കോണ്ടാവാം എന്റെ മകൻ( വളർത്ത് മകൻ) എന്നോടൊപ്പ്ം കാറിൽ കയരി..ഞാൻ അത്രയും വേഗതയിൽ ഒരിക്കലും കാറ് ഓടിച്ചിട്ടില്ലാ എന്നാണെന്റെ വിശ്വാസം..നല്ല മഴയും... വീണ്ടും മോളൂടെ കോൾ.. “മാമാ... ഞാൻ ബസ്സിൽ നിന്നും ഇറങ്ങി നിൽക്കുകയാണ്... എനിക്ക് സ്ഥലം ഈതെന്ന് മനസ്സിലാകുന്നില്ലാ” “ മോളു അവിടെ നിൽക്കണ്ടാ..മുന്നോട്ട് നടന്നോളൂ..മാമൻ ഇതാ എത്തി “ ഞാൻ അങ്ങനെ പറഞ്ഞൂവെങ്കിലും അവളുടെ ശബ്ദത്തിൽ മുന്നിട്ട് നിൽക്കുന്ന ദുഖം എനിക്ക് അലോസരമായി... ആക്സിലേറ്റരിൽ കാൽ അമർന്നൂ.. കുറച്ച് ദൂരം ചെന്നപ്പോൾ മഴ നനഞ്ഞ് നടക്കുന്ന എന്റെ മോളെ കണ്ടൂ.. വണ്ടി നിർത്തിയതും അവൾ വേഗത്തിൽ കാറിൽ കയറിയിരുന്ന് പൊട്ടികരഞ്ഞ് ... “മോളെ അയ്യാൾ ഉപദ്രവിച്ചോ.. കണ്ടക്റ്ററോട് പറഞ്ഞില്ലേ“ എന്റെ ചോദ്യങ്ങൾക്ക് അവൾ കരച്ചിലോടെ മറുപടി പറഞ്ഞൂ..“അയ്യാൾ എന്റെ ബ്രസ്റ്റിൽ പീടിച്ചൂ... കണ്ടക്റ്ററോട് ഒരാൾ എന്നെ ശല്ല്യപ്പെടുത്തുന്നൂ എന്ന് പറഞ്ഞ്പ്പോൾ, ബസ്സാണു ചിലപ്പോൾ ആരെങ്കിലും തട്ടിയും മുട്ടിയും ഇരിക്കും അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ താൻ കാറ് പീടിച്ച് പൊയ്ക്കോ” എന്നു ഞാൻ ബല്ലടിച്ച് വണ്ടി നിർത്തി ഇറങ്ങി” അവൾ പറഞ്ഞ് തീരുന്നതിനു മുൻപ് തന്നെ ഞാൻ വണ്ടി തിരിച്ചൂ... ബസ്സിനെ ലക്ഷ്യം വച്ച് പറന്നൂ.. ഓവർടേക്ക് ചെയ്ത് ബസ്സിന്റെ മുൻപിൽ കാറ് നിർത്തി.. ചാടിയിറങ്ങി ക്കൂടെ മോനും.. ആറടാ അതു എന്ന് പറഞ്ഞ് ആദ്യം ഇറങ്ങിയാ കണ്ടക്റ്ററുടെ കവിളിൽ തന്നെ ആദ്യം ഞാനൊന്ന് പൊട്ടിച്ചൂ... അനന്തിരവൾ അടുത്തെത്തിയപ്പോൾ അയ്യാൾക്ക് കര്യത്തിന്റെ ഗൌരവം മനസ്സിലായി ബസ്സിൽ നിന്നും ആൾക്കാരെല്ലാം പുറത്തിറങ്ങി. അതിനിടയിൽ ഞരമ്പ് രോഗിയെ ചൂണ്ടി മകൾ പറഞ്ഞ് അയ്യാളാണ്... ഞാൻ അവന്റെ ഉടുപ്പിൽ കുത്തിപ്പിടിച്ച് എടുക്കുന്നതിന് മുൻപേ ആൾക്കാർ എന്റെ അടുത്തേക്കെത്തി ..മിക്കപേർക്കും എന്നെ അറിയാമായിരുന്നൂ..” എന്താ സാർ” അവരുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞ് തീരും മുൻപേ യാത്രക്കാർ ആ നരാധമനെയും, കണ്ടക്റ്ററെയും ശരിക്ക് കൈ കാര്യം ചെയ്ത് തുടങ്ങി.... ഞാൻ A.T.O ക്ക് കമ്പ്ലയന്റ് കൊടുത്തു.. കണ്ടക്റ്ററെ സസ്പെന്റ് ചെയ്തു.. ഞാനിവിടെ ചെയ്തത് ശരിയല്ലേ വായനക്കാരെ... പ്രതികരണ ശേഷി നഷ്ടപ്പേട്ട നമ്മുടെ കേരളിയർ... ഇങ്ങനെയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ നാളെ ബസ്സിനുള്ളിൽ ബലാത്സംഗവും നടക്കും എന്നുറപ്പാ..... എല്ലാ കേരളീയനും ഒരു കാര്യം മനസ്സിലാക്കണം.. ഇങ്ങനെയുള്ള ഞരമ്പ് രോഗികളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളിലൊന്ന് നമ്മുടെ മകളോ, അനന്തി രവളോ, ഭാര്യയോ ഒക്കെ ആവാം... അതുകൊണ്ട് അവരുടെ രക്ഷക്കെത്തുക എന്നതാണ് എതൊരു പുരുഷന്റേയും കടമ... ലിപിയുടെ നല്ലൊരു ലേഖനമാണ് എന്നെ ഇത്രയും ഉറക്കെപ്പറ്യിപ്പിച്ചത്... കാലിക പ്രസക്തമായ ലിപിമോളൂടെ ലേഖനത്തിന് എന്റെ എല്ലാ ഭാവുകങ്ങളും...

    ReplyDelete
  60. എത്ര സ്വാതന്ത്രയ്മുണ്ടായാലും സ്ത്രീകളുടെ അരക്ഷിതബോധം മാറണമെങ്കില്‍ വല്ല വിജയശാന്തിയും ആകേണ്ടി വരും. കുറെയൊക്കെ പട്ടില്‍പൊതിഞ്ഞു വളര്‍ത്തുന്നത്തിന്റെയും ആവാം.

    എന്നാലും സ്ത്രീകളുടെ സുരക്ഷക്ക് കടുത്ത നിയമനിര്‍മാണവും പ്രായോഗികതലത്തില്‍ അതിന്റെ കാര്യക്ഷമത ഉറപ്പു വരുത്തുകയും വേണം.

    ഇവിടെ പുന:പ്രസിദ്ധീകരിച്ചതിന് നന്ദി.

    ReplyDelete
  61. ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികള്‍ ആയാലും അച്ഛനമ്മമാര്‍ വളരെ കെയര്‍ കൊടുത്തു വളര്‍ത്തും.അതിനു പട്ടില്‍ പൊതിയുക എന്ന് പറയാമോ?പട്ടില്‍ പോതിയാത്തത് കൊണ്ടാണോ ആണ്‍കുട്ടികള്‍ എങനെ ഞരമ്പ്‌ രോഗികള്‍ ആകുന്നത്.

    ReplyDelete
  62. അതിനോക്കെ അനുകൂലമായ ഒരു സമൂഹികാന്തരീക്ഷം ഇല്ലാത്തിടത്തോളം കാലം സ്തീ സ്വാതന്ത്യത്തെ കുറിച്ചും
    സമത്വത്തെക്കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും തര്‍ക്കങ്ങളും
    നിരര്‍ഥകം ആണെന്നു വേദനയോടെ ഞാന്‍ മനസിലാക്കുന്നു.

    ഞാനും ലിപി..
    നല്ലതായി എഴുതി. 7 മണികഴിഞ്ഞാല്‍‌ പേടിച്ചിട്ട് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എന്തു ചെയ്യാന്‍. ഒരു വശേ കള്ളന്മാരുടെ ശല്യം മറുവശേ കള്ളു കുടിയന്മാരുടേം ആഭാസന്മാരുടേം. സാക്ഷര കേരളം അധഃപ്പതിച്ചു കൊണ്ടിരിയ്ക്കുന്നു.
    എല്ലാവരും ഘോര ഘോരം പ്രസംഗിക്കും. സ്ത്രീ പീഡനമൊന്നും ഇപ്പോളൊരു കുറച്ചിലേ അല്ല.

    ReplyDelete
  63. എന്താ പറയാ. നാറുന്ന ഇത്തരം ചുറ്റുപാടുകളിൽ മാതൃകാപരമായ ശിക്ഷ നല്കാത്തിടത്തോളം ഇതിനൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഒരു വക്കീലിന്റെ ഭാഗത്തുനിന്നും നോക്കുമ്പോൾ എന്തു തോന്നുന്നു. പോസ്റ്റിനു ആശംസകൾ ഒപ്പം മുല്ലക്കും.

    ReplyDelete
  64. എല്ലാ സുഹൃത്തുക്കളുടെയും സന്ദര്‍ശനത്തിനും
    പ്രതികരണത്തിനും അഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ
    നന്ദി


    @ സീത*- ശരിയാ സീത, സമത്വം എന്നാല്‍ സാധാരണ സ്ത്രീയുടെ മനസ്സില്‍ ഇത്തരം കാര്യങ്ങളെ ഉള്ളൂ... (നേരത്തെ വിട്ടുപോയതാ .. ക്ഷമിക്കണേ..)

    @ ചന്തു നായര്‍ - ഇത്രയും വിശദമായ ഒരു തുറന്ന
    അഭിപ്രായത്തിനു നന്ദി ചന്തുവേട്ടാ... ശക്തിയും ചങ്കുറപ്പും
    ഉള്ള പുരുഷന്മാര്‍ പ്രതികരിക്കാന്‍ ശക്തിയില്ലാത്ത സ്ത്രീകളെ
    കുറ്റപ്പെടുത്താതെ, അവരുടെ രക്ഷയ്ക്ക് എത്തുമെന്ന് കരുതാം...

    @ ആസാദ്‌ - >>സാംസ്ക്കാരികമായി കേരളം വളരുന്നു മക്കളെ.. പടവലങ്ങാ പോലെ കീഴ്പ്പോട്ടാനെന്നു മാത്രം.<< ആസാദ്
    ആ പറഞ്ഞത് വളരെ ശരിയാ... ഒന്ന് ചോദിച്ചോട്ടെ
    സ്ത്രീയുടെ ഒരു നോട്ടം കൊണ്ട് പേടിച്ചു പോകുന്നവരാണോ
    ആണുങ്ങള്‍ ! അങ്ങനെയുള്ളവരും കണ്ടേക്കാം... പക്ഷെ
    പുരുഷന്മാരില്‍ കൂടുതലും പെണ്ണിന് മുന്‍പില്‍ തോല്‍ക്കാതിരി
    ക്കാന്‍ ഏതടവും പ്രയോഗിക്കുന്നവരാണ്....

    @ Vinnie - ശരിയാണ് കേരളത്തില്‍ മാത്രമേ ഇത്തരം
    അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ

    @ Shukoor - ഇനിയെങ്കിലും മാതാപിതാക്കള്‍ പെണ്മക്കളെ
    പാട്ടും ഡാന്‍സും ഒക്കെ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ മാര്‍ഷ്യല്‍ ആര്‍ട്ട്സ്
    പഠിപ്പിക്കേണ്ടിയിരിക്കുന്നു...

    @ Vinnie- ദേഷ്യപ്പെട്ടിട്ടു കാര്യമില്ല വിന്നി,
    നമ്മുടെ നാട്ടിലെ എത്ര പെണ്‍കുട്ടികള്‍ക്ക് ആണുങ്ങളോട് എതിര്‍ക്കാനുള്ള തന്റേടവും ശാരീരിക ബലവും ഉണ്ട് ? പെണ്‍കുട്ടികളെ കൂടുതല്‍ കെയര്‍ കൊടുത്തു വളര്‍ത്തുന്നു എന്നതാവാം ഈ 'പട്ടില്‍ പൊതിയല്‍' പ്രയോഗം കൊണ്ട്
    ഷുകൂറിക്ക ഉദ്ദേശിച്ചത്. ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം എത്ര പേര്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട് ? എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ അവള്‍ പ്രതികരി
    ച്ചില്ല എന്ന് കുറ്റപ്പെടുത്താന്‍ ആയിരം നാവുകള്‍ ഉണ്ടാവും, പക്ഷെ അവളെ പ്രതികരിക്കാന്‍ പ്രാപ്തയാക്കിയാണോ
    വളര്‍ത്തിയത്‌ എന്ന് എത്ര പേര്‍ ചിന്തിക്കും ? ഒന്ന്
    പ്രതികരിച്ചാല്‍ ഉടന്‍ മാപ്പ് പറഞ്ഞു പിന്മാരുന്നവരോ
    ഈ ഞരമ്പ്‌ രോഗികള്‍ !

    @ jiya | ജിയാസു - താങ്ക്സ്

    @ കുസുമം ആര്‍ പുന്നപ്ര - അതെ സ്ത്രീ പീഡനമൊക്കെ
    ഇപ്പൊ ഒരു സാധാരണ സംഭവം ആയി !

    @ Jefu Jailaf s- മാതൃകാപരമായ ശിക്ഷ തന്നെ വേണം. ആണുങ്ങളുടെ ഒപ്പം ഇരിക്കാനും നില്‍ക്കാനും പേടിക്കേണ്ടാത്ത
    ഒരു അവസ്ഥ വരണം, അല്ലാതെ ഇപ്പോഴുള്ളത് പോലെ
    സ്ത്രീകള്‍ക്ക് പ്രത്യേകം ബസ്സ്‌, സീറ്റ്‌ ,ക്യൂ പോലുള്ള സങ്കുചിത നിയമങ്ങള്‍ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നു നാം
    കണ്ടുകൊണ്ടിരിക്കുന്നു...

    ReplyDelete
  65. പ്രിയ സുഹൃത്തുക്കളെ ഇവിടെ സ്ത്രീകള്‍ പ്രതികരിക്കുന്നില്ല
    എന്ന് കുറ്റപ്പെടുത്തിയവരോട് ഒരു ചോദ്യം...

    പ്രതികരിക്കാന്‍ ധൈര്യമില്ലാത്ത , ശക്തിയില്ലാത്ത ഒരു
    പെണ്‍കുട്ടി പീഡിപ്പിക്കപ്പെടേണ്ടവളാണ് എന്നാണോ ???

    സ്ത്രീകള്‍ കത്തി കൈയ്യില്‍ കൊണ്ട് നടക്കാന്‍ ചിലര്‍ പറയുന്നു.. എന്നിട്ടെന്തിനാ ആരെയെങ്കിലും കുത്തികൊന്നു ജയിലില്‍ പോകാനോ? അതോ എതിര്‍ക്കാതിരുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ല സ്വയം കുത്തി ചത്തോളൂ എന്നോ ! പരിഹാസങ്ങളും പീഡനങ്ങളും ഏല്‍ക്കാതെ ജീവിക്കുക
    എന്നത് കൈയ്യൂക്കുള്ളവരുടെ മാത്രം അവകാശമാണോ ? "കത്തിയും സൂചിയും ഒന്നുമില്ലാതെ ഈ സമൂഹത്തില്‍
    നിങ്ങള്‍ ആണുങ്ങള്‍ എങ്ങനെ പേടിക്കാതെ നടക്കുന്നു, അങ്ങനെ നടക്കാനുള്ള അവകാശം ഞങ്ങള്‍ക്കും ഇല്ലേ "
    എന്ന ചോദ്യത്തിന് പലരുടെയും മറുപടി കാണുമ്പോള്‍
    ഒന്നെനിക്ക് ഉറപ്പായി, സ്ത്രീകള്‍ക്ക് ഒന്നിനും അവകാശമില്ല
    എന്ന്....

    സ്വയം സുരക്ഷ ഉറപ്പാക്കുക എന്നത് ഓരോ സ്ത്രീയുടെയും കടമ, അവളുടെ മാത്രം ഉത്തരവാദിത്തം, അതിനു കഴിവില്ലാത്ത സ്ത്രീകളേ നിങ്ങള്‍ പോയി ചത്തോളൂ... ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ ചുരുണ്ട് കൂടിക്കോളൂ, ഈ സമൂഹത്തില്‍ നിന്നും
    ഒരിക്കലും നിങ്ങള്‍ക്കു നീതി കിട്ടില്ല.

    ഇനിയെങ്കിലും വായനക്കാരില്‍ ആര്‍ക്കെങ്കിലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പെണ്ണായി വളര്‍ത്താതെ, ആണിന്‍റെ
    ശക്തി കിട്ടാന്‍ വേണ്ട ആയുധ കലകള്‍ അഭ്യസിപ്പിക്കൂ, കാരണം നാളെ നിങ്ങളുടെ മകള്‍ക്ക് എന്തെങ്കിലും ദുരന്തങ്ങള്‍ നേരിട്ടാല്‍, അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചു ജയിച്ചു വരാന്‍
    നിങ്ങള്‍ ഓമനിച്ചു വളര്‍ത്തുന്ന പാവം പുത്രിമാര്‍ക്കു കഴിഞ്ഞില്ലെങ്കില്‍, " അവള്‍ അതനുഭവിക്കേണ്ടവള്‍ " എന്നേ നമ്മുടെ സമൂഹം പറയൂ... അന്ന് വിലപിച്ചിട്ട് പ്രയോജനം ഇല്ല ....

    ReplyDelete
  66. ലിപിയുടെ അവസാന കമന്റിനു താഴെ ഒരു കയ്യൊപ്പ്.

    ReplyDelete
  67. ആദ്യം തന്നെ ചെറുതിന്‍‌റെ വക ചെറിയൊരു അഭിനന്ദനം. പേപ്പറേലൊക്കെ പടം വന്നതല്യോ.

    പറയാന്‍ വന്നാഭിപ്രായം പലരും പറഞ്ഞു. പലരുടേം ചങ്കൂറ്റം കണ്ട് ഞെട്ടുകേം ചെയ്തു. ഇതൊക്കെയാണ് കേരളം. മറ്റുള്ളിടത്തെ സംസ്കാരം കണ്ട് അമിതാവേശം കാണിക്കുന്നത് മണ്ടത്തരം എന്നേ പറയാന്‍ പറ്റൂ. അല്ലെങ്കില്‍ അതിനുള്ള ചങ്കൂറ്റം കയ്യില്‍ ഉണ്ടാവണം. അപകടമാണെന്നറിഞ്ഞ് അതില്‍ തല വച്ച് കൊടുത്ത് വിലപിച്ചിട്ടെന്ത് കാര്യം. കുറേ പേര്‍ ദുഖിക്കും. വാര്‍ത്തകളും ചര്‍ച്ചകളും ഉണ്ടാകും. പതുക്കെ എല്ലാം പഴയപോലെ തന്നെ.

    സമത്വസുന്ദര കേരളത്തെ ഇനിയുള്ള തലമുറ വാര്‍ത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. അക്രമികള്‍ അവസരം പാര്‍ത്തിരിക്കുന്നത് തെരുവിലാണ്. അവ്ടെ പ്രതികരിക്കാനുള്ള അവസരം നിങ്ങളായി പാഴാക്കിയിട്ട് ബ്ലോഗില്‍ വന്ന് രോഷം കൊണ്ടാല്‍ ഇത്പോലെ കുറേ അഭിപ്രായങ്ങള്‍ കാണാം എന്ന് മാത്രം.

    ഇനീം പറഞ്ഞാ ഒന്നും മൂന്നും ആല്ലാത്തിടത്തെത്തും. അതോണ്ട് നിര്‍ത്തി. ദുഃഖിച്ചാല് സൂക്ഷിക്കണ്ട. അത്രന്നെ.

    ReplyDelete
  68. ഫയര്‍ഫ്ലൈ കയ്യൊപ്പിട്ട ലിപിയുടെ കമന്‍‌റ് ഇപ്പോഴാണ് ശ്രദ്ധിച്ചത്. പിന്നേം ആവേശം അലയടിക്കുന്നു. ഹ ഹ

    വിമര്‍ശിക്കാന്‍ നിന്നാല്‍ പരസ്പരം എത്ര വേണേലും പറയാം. വളര്‍ന്നുപോയ തലമുറയെ വളര്‍ത്തിയ കാര്യത്തില്‍ ചെറുതിനഭിപ്രായമില്ല. അവര് വളര്‍ന്നത് പഴയ കേരള സംസ്കാരങ്ങളിലാണ്. മാറിയ സംസ്കാരം അവര് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ കാര്യമായി തന്നെ പ്രതികരിക്കുന്നവരെന്നാണ് ചെറുതിന്‍‌റെ പക്ഷം. മാതാപിതാക്കളും ബോധവാന്മാരാണ്.

    നേരം കുറേയായി ഇതിനകത്ത് തന്നെ
    ഇനിയല്പം ഉറങ്ങട്ടെ
    രാത്രിമഴ!

    ReplyDelete
  69. ലിപീടെ ആ ലാസ്റ്റ് കമന്റ് എടുത്ത് പോസ്റ്റിനവസാനം വാല്‍ക്കഷണം എന്നും പറഞ്ഞ് കൂട്ടിച്ചേര്‍ക്കൂ :)

    ഡ്രൈവറാണെങ്കില്‍ വല്ലപ്പോഴുമേ റോഡിലേക്ക് പോലും നോക്കുന്നുള്ളൂ. അതുകണ്ടപ്പോള്‍ അയാള്‍ ബസ്സ് എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കുമോ എന്നായി എന്‍റെ പേടി. :-o
    ==
    എഴുത്ത്-
    അമര്‍ഷവും പ്രതിഷേധവും നിസ്സഹായതയും, എല്ലാം നന്നായ് എഴുതി, അടുക്കും ചിട്ടയോടെയും. what to say, simply like it..
    ആശംസകള്‍, ഒപ്പ അച്ചടിമഷി പുരണ്ട അക്ഷരങ്ങള്‍ക്കും രചയിതാവിനും അഭിനന്ദനങ്ങളും.

    ReplyDelete
  70. പ്രിയപ്പെട്ട ലിപി,

    സുപ്രഭാതം!

    മനസ്സിലാക്കാന്‍ കഴിയുന്നു,സ്ത്രീയുടെ അരക്ഷിതാവസ്ഥ!പകല്‍ പോലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല...അപ്പോഴാണ്‌ ഞാന്‍ താമസിക്കുന്ന നാട്ടില്‍ രാത്രി പത്തു മണിക്കും സ്ത്രീകള്‍ തനിയെ സഞ്ചരിക്കുന്ന മനോഹരമായ സത്യം അറിഞ്ഞത്!അവിടെ എനിക്ക് വീര്‍പ്പുമുട്ടലില്ല..ആരെയും പേടിക്കേണ്ട..ആരും തുറിച്ചു നോക്കുന്നില്ല..കണ്ണുകള്‍ കൊണ്ട് കര്‍പ്പൂരം ഉഴിയുന്നില്ല..ഞാന്‍ വസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും സംശയം ഉണ്ടാക്കുന്നില്ല.അത് കൊണ്ട് തന്നെ ആ നാട് വിട്ടു വരന്‍ തോന്നുന്നില്ല.

    അവധിയില്‍ നാട്ടില്‍ വന്നാല്‍ ദുരനുഭവങ്ങള്‍ ഇപ്പോഴും ഉണ്ടാകും!

    വളരെ നന്നായി എഴുതി.....ലിപി,അഭിനന്ദനങ്ങള്‍!

    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ReplyDelete
  71. എന്തോ കുഴപ്പമുണ്ട് നമ്മുടെ നാടിനു ...

    ആശംസകള്‍

    ReplyDelete
  72. ലിപി, വളരെ വൈകി ഈ പോസ്റ്റ്‌ വായിക്കാന്‍ - സോറി. 70 കമന്റുകള്‍ വന്നത് തന്നെ, ഈ പോസ്റ്റിന്റെ ഗാംഭീര്യം വര്ധിപപ്പിക്കുന്നു...

    കപട സദാചാരത്തിന്റെ വക്താക്കളായ മലയാളി സമൂഹത്തില്‍, സ്ത്രീകള്‍ എന്നും submissive ആയി പെരുമാറുന്നു... ഇത്തരം സന്ദര്ഭറങ്ങളില്‍, തിരിച്ചടിക്കാന്‍ ഒരു സ്ത്രീ ധൈര്യം കാണിച്ചാല്‍ , അവളെ പുച്ചിക്കുന്നവരാണ് പുരുഷന്മാരും,എന്തിനു മറ്റു സ്ത്രീകള്‍ പോലും…… "ഒന്ന് അറിയാതെ തൊട്ടുവെങ്കില്‍ കൂടി, ഇത്ര violent ആയി പ്രതികരിക്കനമായിരുന്നോ" - എന്ന് പോലും അവര്‍ ഉപദേശിച്ചു കളയും....

    നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍

    ReplyDelete
  73. ഇത്തരം ആഭാസത്തരങ്ങള്‍ കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്നവരുടെ ഇടയില്‍ ഒരു സ്ത്രീക്ക് ഭയപ്പാടോടു കൂടിയേ കഴിയാനാവൂ.

    ReplyDelete
  74. @ Firefly - ഒരായിരം നന്ദി...

    @ ചെറുത്*- ആദ്യമായുള്ള ഈ വരവിനും ചെറിയ
    അഭിനന്ദനത്തിനും വലിയ നന്ദിയുണ്ട്ട്ടോ...

    എനിക്ക് ചെറുതിന്‍റെ അഭിപ്രായത്തില്‍ നിന്നും എന്താണ്
    ഉദ്ദേശിച്ചത് എന്നങ്ങോട്ടു ശരിക്കും കത്തിയില്ലാ...
    'അതും ശരിയാ, ഇതും ശരിയാ' എന്ന ഒരു നയം അല്ലെ
    ചെറുത്‌ സ്വീകരിച്ചത് എന്ന് ഞാന്‍ സംശയിക്കുന്നു...

    പിന്നെ >> അവിടെ പ്രതികരിക്കാനുള്ള അവസരം നിങ്ങളായി
    പാഴാക്കിയിട്ട് ബ്ലോഗില്‍ വന്ന് രോഷം കൊണ്ടാല്‍ ഇത്പോലെ
    കുറേ അഭിപ്രായങ്ങള്‍ കാണാം << എന്ന് പറഞ്ഞത് ശരിക്കും
    മനസിലായി... അവിടെ പ്രതികരിച്ചാല്‍ അപകടം ക്ഷണിച്ചു വരുത്തും പോലെയാണ്, അതിനെ ചെറുത്തു നില്‍ക്കാന്‍ മനസിന്‌ ധൈര്യം ഉണ്ടായതുകൊണ്ടായില്ല, ശാരീരിക ബലവും വേണം,
    അതില്ലാത്തതുകൊണ്ട് അവിടെ പ്രതികരിച്ചില്ല. പിന്നെ ഇവിടെ രോക്ഷം കൊണ്ടത്‌..., രാത്രി യാത്ര ചെയ്യുന്ന
    സ്ത്രീകളോടുള്ള നമ്മുടെ സമൂഹത്തിന്‍റെ കാഴ്ചപ്പാട് പറഞ്ഞാല്‍ വായിക്കുന്നവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ വേണ്ടി
    തന്നെയാണ് ... അതുകൊണ്ട് പ്രയോജനം ഉണ്ടായില്ലേ?
    ചിലരുടെ അഭിപ്രായങ്ങളില്‍ നിന്നും പലതും മനസിലാക്കാന്‍ കഴിഞ്ഞില്ലേ!!
    സ്ത്രീകളുടെ രക്ഷ സ്ത്രീകളുടെ മാത്രം ചുമതലയാണ്, നമ്മുടെ
    സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറാനൊന്നും പോകുന്നില്ല,
    വേണമെങ്കില്‍ സ്ത്രീകള്‍ പ്രതികരിക്കൂ, അക്രമികളെ തിരിച്ചു ഉപദ്രവിക്കൂ, നിലനില്പ്പില്ലെങ്കില്‍ കുത്തിക്കൊല്ലുകയോ
    സ്വയം കുത്തി ചാവുകയോ ചെയ്യൂ ,എന്നൊക്കെ മനസിലാക്കാന്‍ കഴിഞ്ഞുവല്ലോ! അതുകൊണ്ട് ഒരു ഗുണമുണ്ടായി...
    എന്‍റെ മകളെയും കൊണ്ട് തിരിച്ചു നമ്മുടെ നാട്ടിലേക്ക് വരും
    മുന്‍പ് അവളെ ഒരു മാര്‍ഷല്‍ ആര്‍ട്സ് പഠിപ്പിച്ചു,
    ഏതാക്ക്രമണത്തില്‍ നിന്നും സ്വയം രക്ഷ നേടാന്‍
    പ്രാപ്തയാക്കണം എന്ന ബോധം എനിക്കുണ്ടായി...
    അതിനു ഈ പോസ്റ്റിലെ അഭിപ്രായങ്ങള്‍ ആണ് എന്നെ
    സഹായിച്ചത്. ഇനി ചെറുത്‌ പറയൂ ഞാന്‍ ബ്ലോഗില്‍ രോക്ഷം കൊണ്ടത്‌ എനിക്കെങ്കിലും പ്രയോജനം ഉണ്ടായില്ലേ?

    മാറിയ സംസ്കാരം എന്ന് ചെറുത്‌ പറഞ്ഞത് എന്താ ?
    അപ്പൊ പണ്ട് ഇവിടെ നല്ല സംസ്കാരം ആയിരുന്നു
    എന്നാണോ ! അതോ ഇപ്പോളാണ് നല്ല സംസ്കാരം എന്നോ !


    @ നിശാസുരഭി - ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി... അമര്‍ഷവും പ്രതിഷേധവും നിസ്സഹായതയും, ഒക്കെ
    എഴുതിയെങ്കിലും നമുക്ക് തീര്‍ക്കാമല്ലോ.....

    @ anupama - വരവിനും ആശംസയ്ക്കും ഒത്തിരി നന്ദി അനൂ.
    അനു പറഞ്ഞപോലെ കണ്ണുകള്‍ കൊണ്ട് കര്‍പ്പൂരം ഉഴിയുന്നത് കാണുമ്പോള്‍ ‍ വസ്ത്രം നേരെയല്ലേ കിടക്കുന്നതെന്ന് എന്ന് വീണ്ടും വീണ്ടും ഉറപ്പു വരുത്താറുണ്ട്... ഞാനിപ്പോള്‍ താമസിക്കുന്ന നാട്ടിലും സ്ത്രീകള്‍ സുരക്ഷിതരാണ്‌... നമ്മുടെ നാടിന്‍റെ ദയനീയ അവസ്ഥ മറ്റൊരിടത്തും ഇല്ലെന്ന തിരിച്ചറിവാണ് ഈ പ്രതിഷേധത്തിന് ശക്തി കൂട്ടുന്നതും.

    @ the man to walk with -നന്ദിയുണ്ട്ട്ടോ നമ്മുടെ നാടിനാണ് കുഴപ്പം എന്ന് സമ്മതിച്ചതിന്.... സ്ത്രീകള്‍ പ്രതികരിക്കാത്തതാണ് കുഴപ്പം എന്ന് കുറ്റപ്പെടുത്താതിരുന്നതിന്....

    @ മനോഹര്‍ കെവി - ഒരുപാട് നന്ദി മാഷേ "ഒന്ന് അറിയാതെ തൊട്ടുവെങ്കില്‍ കൂടി, ഇത്ര violent ആയി
    പ്രതികരിക്കണമായിരുന്നോ" - എന്ന് പോലും
    ഉപദേശിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ കപടസദാചാരം
    തുറന്നു പറഞ്ഞതിന്....

    @ keraladasanunni - ഈ സന്ദര്‍ശനത്തിനും
    അഭിപ്രായത്തിനും ഒത്തിരി നന്ദി.

    ReplyDelete
  75. ningalude prathishethathil njaanum pangaaliyaakunnu ... bold aayi prathikarichaal ithu oru parithi vare thadayaam ...

    ReplyDelete
  76. @ ലിപി രഞ്ജു

    താങ്കള്‍ തൊഴില്‍പരമായി ഒരു അഡ്വക്കേറ്റായതിനാല്‍ നമ്മുടെ നാട്ടിലെ നിയമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും ഒരു പരിധി വരെയെങ്കിലും സ്വാഭാവികമായും മനസ്സിലാക്കിയിട്ടുണ്ടാകും.

    പ്രബുദ്ധമെന്നു പുരപ്പുറത്തു കയറി വിളിച്ചുകൂവുമെങ്കിലും പഴയ ഫ്യൂഡല്‍ ഹാംഗോവറിലാണിന്നും കേരളീയരുടെ സാംസ്‌കാരിക ജീവിതം. പുരോഗമനത്തിന്റെ പുറംതോടിനുള്ളില്‍ സ്വന്തം അനാശാസ്യതകളെല്ലാം അവര്‍ അതിവിദഗ്ധമായി ഒളിപ്പിച്ചു വെച്ചിരിക്കുന്നു. പൊതുയാത്രാബസ്സുകള്‍ കൃത്യമായും അതിന്റെ പരിഛേദമാണ്.

    സ്ത്രീക്കു മാത്രമല്ല, ശക്തികുറഞ്ഞവരും മര്യാദക്കാരുമായ ഏതൊരാള്‍ക്കും സ് ത്രീപുരുഷ വ്യത്യാസമില്ലാതെ കേരളത്തിലെ യാത്രാബസ്സുകളില്‍ ആധിപത്യത്തിന്റെ ദുരനുഭവങ്ങളുടെ ഭാണ്ഡങ്ങളിഴക്കുവാന്‍ ഏറെയുണ്ടാകും.

    സ്വാര്‍ത്ഥതയുടെ ചുളിവുകളൊന്നും മറ്റുള്ളവര്‍ കാണാതിരിക്കുവാന്‍ ഇസ്തിരിയിട്ട സമീപനങ്ങളുമായി 'സുരക്ഷിതജീവിതം' നയിക്കുന്ന കേരളത്തിലെ പൊതുസമൂഹം ദരിദ്രസമ്പന്ന വ്യത്യാസമില്ലാതെ മുതലാളിത്ത മൂല്യങ്ങളുടെ പരിരംഭണത്തിലൂടെ അധികാരത്തിന്റെ അശ് ളീലതക്കും സ്വകാര്യമായ ആത്മരതിക്കും കീഴടങ്ങിക്കഴിഞ്ഞിരിക്കെ സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് (സ്ത്രീകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, മറ്റു പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍..) നീതിബോധത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിയമപരിരക്ഷയില്‍ മാത്രമേ പ്രതീക്ഷ അര്‍പ്പിക്കാനാവൂ.

    എന്നാല്‍ നമ്മുടെ നിയമമോ? പലപ്പോഴും അത് ആനന്ദിന്റെ 'ഗോവര്‍ദ്ധന്റെ യാത്രകളെ' ഓര്‍മ്മിപ്പിക്കുന്നു. 'നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് അവ ലംഘിക്കുവാന്‍ വേണ്ടിയാണെ'ന്ന് പറഞ്ഞതെത്ര ശരി!

    സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, അതെത്ര ചെറുതായാലും വലുതായാലും, പ്രതിരോധിക്കുവാന്‍ നിയമങ്ങളുടെ കാര്‍ക്കശ്യത്തിലൂടെ മാത്രമേ സാധ്യമാവൂ. പക്ഷെ., അതിനാവശ്യമായ നിയമസാക്ഷരതയും നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും സാംസ് കാരികൗന്നിത്യവും ശ്വസിക്കുവാനുള്ള വാതായനങ്ങള്‍ നമ്മുടെ സാമൂഹ്യസ്ഥാപനങ്ങള്‍ക്കുണ്ടോയെന്നതാണ് നാം പരസ്പരം ചോദിക്കേണ്ട സുപ്രധാന കാര്യം.

    ReplyDelete
  77. ലിപി-
    ആദ്യംതന്നെ ആശംസകള്‍....
    ഇത്തരം ഒരു വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ചതിന്.
    വരാന്‍ വൈകി. വായിച്ചപ്പോള്‍ രണ്ടു വാക്ക് പറയാതെ വയ്യന്നായി..!
    കേരളത്തിനു വെളിയിലൊക്കെ നാം എത്രയോ യാത്ര ചെയ്തിരിക്കുന്നു..ഇത്രയും ‘ആക്രാന്ത’മുള്ളോരെ എവിടേലും കണ്ടിട്ടൊണ്ടോ..? ഈയുള്ളോനും പെണ്ണുങ്ങടെ കൂടെയിരുന്നു യാത്രചെയ്തിട്ടുണ്ട്..നല്ല ‘മുടുമൂടുക്കികള്‍’ അടുത്തുവന്നിരിക്കാറുമുണ്ട്
    ഞാനെങ്ങും ഇതുവരെ ‘മാന്തീ’ ട്ടില്ല..!അനിനര്‍ത്ഥം നമുക്കീ വികാരങ്ങളൊന്നുമില്ല എന്നല്ലല്ലോ.വികാരങ്ങള്‍ സദാചാരത്തിനു വഴിമാറുന്നു അത്രമാത്രം.എവിടേയും,എന്തുമാവാം എന്ന ചിന്തയാണ് നമ്മുടെനാട്ടിലെ ഈ ചെയ്തികള്‍ക്കു കാരണം. അതു മാറണം. മാറണമെങ്കില്‍, തൊടുന്നവനു‘പൊള്ളണം’.നിയമപരമായി നമ്മുടെനാട്ടില്‍ ഒരു കുന്തോം നടക്കില്ല.സ്പോട്ടില്‍ത്തന്നെ നടപടിയുണ്ടാകണം.(അതിന് ചന്തുവേട്ടനെ പ്പോലുള്ളവര്‍ ഉത്തമം..!) ലിപിയുടെ കാര്യത്തില്‍ അപകടം മണത്തതേയുള്ളു.അതാണ് വക്കീല് പ്രതികരിക്കാഞ്ഞത്. അല്ലേല്‍ എപ്പോ ഒച്ചവച്ചെന്നു ചോദിച്ചാമതി..!!ഇനി ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ അധവാ ഉണ്ടായാല്‍ എന്തുവേണമെന്ന് ഇനിയാരും പറയണ്ടല്ലോ..!ഒരിക്കല്‍ക്കൂടി ആശംസകള്‍..!

    വാല്‍ക്കഷണം-

    ഒരിക്കല്‍ ബോംബെ-പൂനെ റോഡില്‍ ചിഞ്ചുവാഡ് സ്റ്റോപ്പില്‍ രാവിലെ ഒരു ബഹളം.തിരക്കുള്ള ബസ്സില്‍ നിന്നും ഒരുത്തനെ കുത്തിനു പിടിച്ചിറക്കുന്നു..ഇഷ്ടന്‍ ഏതോ ഒരു മറാത്തിപ്പെണ്ണിന്റെ പിന്നാമ്പുറം ‘തപ്പി’യെന്ന്..!
    ങേ...! ഇവിടെയും ഇങ്ങനെയൊക്കെയോ...?ഈയുള്ളോന്‍ വണ്ടിയൊതുക്കിയിറങ്ങി. അധികമൊന്നും കഷ്ട്ടപ്പെടേണ്ടിവന്നില്ല അതൊരു ‘കേരളാവാലാ’ആണെന്നറിയാന്‍..!!(അവര്‍ക്കേ ഇത്തരം കുഴപ്പങ്ങളുള്ളുപോലും..!)
    തൊട്ടടുത്ത ബാര്‍ബര്‍ഷോപ്പില്‍ കയറ്റി തല മൊട്ടയടിച്ച് ‘ആര്‍ഭാടത്തോടെ‘ അവനെയവര്‍ ‘സല്‍ക്കരിച്ച‘യച്ചു..!
    നോം മെല്ലെ അവിടെനിന്നു വലിഞ്ഞു. ഞാനാ നാട്ടുകാരനേ...യല്ല...!!!!

    ReplyDelete
  78. ചെറുത് പറഞ്ഞതങ്ങോട്ട് കത്തിയില്ലാന്നറിഞ്ഞതില്‍ സന്തോഷം :) മനസ്സിലുള്ളത് വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ അറിയാത്തതുകോണ്ടാണല്ലോ വെറും ‘ചെറുതാ’യി പോയത്.
    ചെറുതിന്‍‍റെ അറിവിലുള്ളതും, ചുറ്റുപാടുകളില്‍ കണ്ടതും വച്ചുള്ള അഭിപ്രായമേ ചെറുതിനെകൊണ്ട് പറയാന്‍ പറ്റൂ.
    നമ്മുടെ സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകളും പുരുഷന്മാരും അടങ്ങിയതാണെന്നാണ് ചെറുത് കരുതിയത്. അതുകൊണ്ടാണ് രണ്ട് ഭാഗത്ത് നിന്നും ചിന്തിക്കേണ്ടി വരുന്നത്.

    ഒരു കൂട്ടമാളുകള്‍ക്കിടയില്‍ ഒരു സ്ത്രീ അപമാനിത ആകുന്നെങ്കില്‍ അതിന് കാരണം സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മുഴുവന്‍ ആളുകളുമാണ്. ഇപ്പഴത്തെ “യൂത്ത്ബ്ലഡ്” അതിനെതിരെ പ്രതികരിക്കുന്നവരാണെന്നാണ് ചെറുതിന്‍‍റെ അനുഭവം. കുറച്ച് നാളുകള്‍ സ്വന്തം നാട്ടില്‍ നിന്നകന്ന് കൊച്ചി പട്ടണത്തിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അവിടത്തെ സംഭവങ്ങളും, അനുഭവങ്ങളും ഇല്ലാരുന്നെങ്കില്‍ ചെറുതും മറ്റുള്ളവരേ പോലെ സ്ത്രീപക്ഷത്ത് നിന്ന് മാത്രം സംസാരിക്കുമായിരുന്നു.

    സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി പൊരുതുന്നവര് തന്നെ നടത്തുന്ന കൊള്ളരുതായ്മകള്‍. സമൂഹത്തിന്‍‍റെ കണ്ണില്‍ പെട്ടാല്‍ പിന്നെ അവള്‍ വെറും അബല. സംഭവിച്ചതോര്‍ത്ത് വിലപിക്കാന്‍ മാത്രം വിധിക്കപെട്ടവള്‍, നിസ്സഹായതയുടെ കപടമുഖം. എന്ന് വച്ച് എല്ലാവരും അങ്ങനെയെന്നല്ല. അതുപോലെ തന്നെ അപൂര്‍വ്വം ചിലരുടെ പെരുമാറ്റ ദൂഷ്യങ്ങള്‍ കണ്ട് ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപെടുത്തുന്ന അവസ്ഥ. കാടടച്ച് വെടിവക്കല്‍. അതിനോട് യോജിക്കാന്‍ ചെറുതിനാകുന്നില്ലെന്ന് മാത്രം.

    അപരിചിതരെ കണ്ടാല്‍ നായ്ക്കളൊന്ന് പേടിപ്പിച്ചോടിക്കാന്‍ നോക്കും. സ്ഥിരം കണ്ടാലത് മാറിക്കോളും. അല്ലാതെ തിരിഞ്ഞോടാന്‍ നോക്കിയാല്‍ കടി ഉറപ്പ്. ഇത്തരം ‘പന്ന’കളെ അത്തരത്തില്‍ കണ്ടാല്‍ മതി. ഈ വിഷയത്തില്‍ ചെറുതിനിത്രയേ അഭിപ്രായമുള്ളൂ.((നായ്ക്കളോട് ഉപമിച്ചതിന്‍‍റെ പേരില്‍ ഇനി വല്ല നായ്ക്കളുടേം കടി കിട്ടുമോന്നാ പേടി)) ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്ന അവസ്ഥയായിരുന്നെങ്കില്‍ ചെറുത് പൂര്‍ണ്ണമായും ഒരുഭാഗത്ത് മാത്രം ന്യായം കണ്ടേനെ.

    വക്കീലാണെന്ന് ഇപ്പഴാ അറിയണത്. വക്കീലിനോടൊരു വാഗ്ഗ്വാദത്തിനാളല്ല. അതോണ്ട് നിര്‍ത്തുന്നു. ഇതിലെ അഭിപ്രായങ്ങള്‍ കണ്ട് പഠിപ്പിച്ചെന്ന് പറഞ്ഞ ആ ;മാര്‍ഷല്‍ അര്‍ട്സ്’. അതെന്തുവാ. ഒരാഴ്ചത്തെ പണിയേ ഉള്ളെങ്കില്‍ പിള്ളാരെ മുഴുവന്‍ അതൊന്ന് പഠിപ്പിച്ചെടുക്കുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണ്. :)

    മനസ്സിലുള്ളതൊന്നും ഇവ്ടേം ശരിക്ക് ഉണ്ടാകാന്‍ ഇടയില്ല. ഇപ്പൊ പറഞ്ഞതും മനസ്സിലാവില്ലെന്നുള്ള ശുഭപ്രതീക്ഷയോടെ യാത്ര.
    പടച്ചോന്‍ കാക്കട്ടെ :)

    ReplyDelete
  79. വലിയ കാര്യങ്ങള്‍ പറഞ്ഞ ചെറിയ ലിപി , നൂറു ശതമാനം സാക്ഷരര്‍ എന്ന് ഊറ്റം കൊള്ളുന്ന, ഇന്ത്യയിലെ ഏറ്റവും മികച്ച ജീവിത നിലവാരവും സുരക്ഷയും ഉണ്ടെന്നു ഏതൊക്കെയോ കണക്കുകള്‍ നിരത്തി അഹങ്കരിക്കുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അതി ഭീകരമാണ്..ദിവസവും പത്രം വായിക്കുമ്പോള്‍ പിടിച്ചു പറിയുടെയും, കൊലപാതകങ്ങളുടെയും, സ്ത്രീ പീഡനങ്ങളുടെയും വാര്‍ത്തകള്‍ മാത്രമേയുള്ളൂ...ട്രെയിനില്‍ പീഡനം ,ഓട്ടോയില്‍ പീഡനം ,പ്ലൈനില്‍ പീഡനം. ദൈവത്തിന്റെ നാട് ചെകുത്താന്മാരുടെ നാടായോ? താങ്കള്‍ ഒരു വക്കീല്‍ അല്ലെ? നമ്മുടെ നാട്ടിലെ നിയമങ്ങള്‍ ദുര്‍ബലമായത് കൊണ്ടാണോ ഇതൊക്കെ സംഭവിക്കുന്നത്‌? അങ്ങനെയാണേല്‍ കാലഹരണപ്പെട്ട ദുര്‍ബലമായ നിയമങ്ങള്‍ പൊളിച്ചടുക്കാന്‍ സമയം അതിക്രമിച്ചില്ലേ? ബലാത്സംഗ പരമ്പര നടത്തുന്നവരെയും ശിശുപീഡനം നടത്തുന്നവരെയും ഷണ്ഡരാക്കണമെന്ന് ഡല്‍ഹിയിലെ ഏതോ ഒരു വനിതാ ജഡ്ജ് അഭിപ്രായപ്പെട്ടതായി വായിച്ചിരുന്നു. ഏതൊക്കെയോ പാശ്ചാത്യ രാജ്യങ്ങളില്‍ ഇതുപോലെയുള്ള നിയമങ്ങള്‍ ഉണ്ടത്രേ..

    ഇതുപോലെ സാമൂഹിക പ്രസക്തിയുള്ള പോസ്റ്റുകള്‍ ഇനിയും എഴുതുമെന്നു പ്രതീക്ഷിച്ച് കൊണ്ട്‌..ആശംസകളോടെ ..

    ReplyDelete
  80. ലിപി ..
    പ്രതികരിക്കാത്ത സ്ത്രീകള്‍ പീഡിപ്പിക്ക പെടെണ്ടാവരാനെന്നോ .. സ്വയം കുത്തി ചാവനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല ..
    ദിനം പ്രതി വര്‍ദ്ദിച്ചു വരുന്ന അക്രമങ്ങള്‍ ( സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല ട്ടോ )കണ്ടും കെട്ടും മടുത്ത ഒരു സാമൂഹിക ജീവി എന്ന നിലയില്‍ , കാര്യങ്ങളെ നിങ്ങള്‍ സ്ത്രീകള്‍ കുറച്ചുകൂടെ ദൈര്യപൂര്‍വ്വം സമീപിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ ..
    (ഇതൊരുതരം രോഗമാണ് .. ചിലരുടെ മനസ്സുകളില്‍ മാത്രം പിടിപെടുന്ന വൃത്തികെട്ട പുഴുവരിക്കുന്ന മാനസ്സിക രോഗം ..... അതിനു ചുട്ട മരുന്ന് തന്നെ കൊടുക്കണം )
    അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്ന ഏതവനും സ്ത്രീയുടെ വേദന അറിയാം ലിപി ....
    ഈ തരത്തില്‍ ഒരു പ്രവൃത്തി കണ്ടാല്‍ അത് ചെയ്തവനെ ആദ്യത്തെ അടി അടിക്കുന്നതും ഒരു പുരുഷനായിരിക്കും ,
    അതുകൊണ്ട് എല്ലാ പുരുഷന്മാരെയും നിങ്ങളാ ഗണത്തില്‍ പെടുത്തരുത് ..

    ReplyDelete
  81. എന്റെ ചേച്ചീ, ഇത്തരം സന്ദർഭങളിൽ വശപിഷകാണെന്ന് കണ്ടുകഴിഞാൽ, എഴുന്നേറ്റ് നിന്ന് ചെപ്പക്കുറ്റിക്ക് ഒരെണ്ണമങ് കൊടുക്കണം. എന്നിട്ട് അടുത്ത് നിൽക്കുന്ന ഒരുത്തനെ നോക്കി ചിരിക്കണം. ബാക്കി അവൻ നോക്കിക്കോളും. ഹല്ല പിന്നെ :)

    ReplyDelete
  82. @ My...C..R..A..C..K....Words- ആദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി. >>ബോള്‍ഡ് ആയി പ്രതികരിച്ചാല്‍ ഒരു പരിധി വരെ തടയാം <<
    ഈ പറഞ്ഞത് സമ്മതിക്കുന്നു. ഒത്തിരി സ്ത്രീകള്‍ ഇവിടെ
    ബോള്‍ഡ് ആയി പ്രതികരിക്കുന്നും ഉണ്ട്. പക്ഷെ ആ പരിധിക്കപ്പുറം എന്ത് ചെയ്യും !

    @ prakash - ശരിയാണ്, നമ്മുടെ നാട്ടിലെ
    നിയമങ്ങളുടെ ദൗര്‍ബല്യവും ഈ അരക്ഷിതാവസ്ഥയ്ക്ക്
    ഒരു കാരണമാണ്. അതില്‍ കൂടുതല്‍ ഉള്ള നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും കാലതാമസവും
    മറ്റൊരു പ്രധാന കാരണമാണ്. സന്ദര്‍ശനത്തിനും
    അഭിപ്രായത്തിനും നന്ദി സുഹൃത്തേ...

    @ പ്രഭന്‍ ക്യഷ്ണന്‍ - എങ്ങനെ നന്ദി പറയണം
    എന്നറിയില്ല സുഹൃത്തേ... ഈ പോസ്റ്റിനെ അതിന്‍റെ
    ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടതിനു.. പിന്നെ
    ആ വാല്‍ക്കഷ്ണത്തില്‍ പറഞ്ഞപോലെ ഒക്കെ തന്നെ
    ചെയ്യണം, അല്ലാതെ നമ്മുടെ നിയമങ്ങള്‍ ഉപയോഗിച്ച് അവനെയൊക്കെ ശിക്ഷിക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും മുന്‍പേ അവന്‍ രക്ഷപ്പെട്ടിരിക്കും.

    @ ചെറുത്*- ഇത്തവണ മനസിലുള്ളത് ശരിക്കും എനിക്ക് പിടികിട്ടിട്ടോ :)

    സമൂഹം സ്ത്രീയും പുരുഷനും അടങ്ങുന്നതാണെന്നു തന്നെ
    യാണ് ഞാനും കരുതുന്നത്. ഞാന്‍ സ്ത്രീകളുടെ ദോഷ
    വശങ്ങള്‍ പറയാതിരുന്നിട്ടില്ല. khader patteppadam
    സര്‍ പറഞ്ഞപോലെയും, അതിനുള്ള മറുപടി കമന്റില്‍ ‌
    ഞാന്‍ പറഞ്ഞപോലെയും ഉള്ള അനുഭവങ്ങളും ഉണ്ടായത് നമ്മുടെ നാട്ടില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഈ സമൂഹം മാറണം എന്നാണു ഞാന്‍ പറഞ്ഞത്. അല്ലാതെ
    പുരുഷന്മാര്‍ മാത്രം മാറണം എന്നല്ല. വീണ്ടും വന്നതിനും ഗൂഗിളിനെ തോല്‍പ്പിച്ചു കമന്റ്‌ ചെയ്യാന്‍
    കാണിച്ച ക്ഷമയ്ക്കും ഒത്തിരി നന്ദി. :)

    'മാര്‍ഷല്‍ അര്‍ട്സ്’. എന്തുവാ. ഒരാഴ്ച കൊണ്ട് പിള്ളാരെ
    മുഴുവന്‍ പഠിപ്പിച്ചെടുക്കാമോ എന്ന ചോദ്യം
    തമാശയാണെന്ന് വിശ്വസിക്കുന്നു :)

    @ ഒരു ദുബായിക്കാരന്‍ - ആദ്യ സന്ദര്‍ശനത്തിനും
    അഭിപ്രായത്തിനും പ്രസക്തമായ ആ ചോദ്യത്തിനും ഒത്തിരി
    നന്ദി... ചില വിദേശ രാജ്യങ്ങളില്‍ അത്തരത്തില്‍ നിയമം
    ഉണ്ട്. നമ്മുടെ നാട്ടിലും ഈ നിയമം വന്നാല്‍ ‍ ഒരു പക്ഷെ
    കുറച്ചു കൂടി അവസ്ഥ മെച്ചപ്പെട്ടേക്കാം എന്നെ പറയാനാവൂ. കാരണം നമ്മുടെ നാട്ടിലെ നിയമങ്ങളേക്കാള്‍ കുഴപ്പം അത്
    നടപ്പില്‍ വരുത്താന്‍ എടുക്കുന്ന നടപടിക്രമങ്ങളും കാല
    താമസവും ഒക്കെയാണ്. ഒരു പ്രശ്നം ഉണ്ടായാല്‍ ആ സംഭവ സ്ഥലത്ത് സഹായിക്കാന്‍ ആളുകള്‍ ഉണ്ടായേക്കും(അതുപോലും
    ചില കേസുകളില്‍ ഇല്ലെന്നതാണ് കഷ്ടം) പക്ഷെ കേസ് പിന്നെ കോടതിയില്‍ എത്തി വിചാരണ കഴിഞ്ഞു ശിക്ഷ വിധിക്കണമെങ്കില്‍ തെളിവുകള്‍ നിരത്തി പ്രതി കുറ്റം ചെയ്തു
    എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. അതിനു എടുക്കുന്ന കാലതാമസവും ബുദ്ധിമുട്ടുകളും എല്ലാവര്‍ക്കും അറിയാവുന്ന
    താണല്ലോ. ഈ അവസ്ഥ മാറണം.നമ്മുടെ കോടതികളില്‍ കുമിഞ്ഞു കിടക്കുന്ന കേസുകള്‍ കാരണമാണ് ഓരോ കേസും
    നീണ്ടു പോകുന്നത്. സൗമ്യയുടെ കേസ് ഫാസ്റ്റ് ട്രാക്ക് കോര്‍ട്ട്
    ആയതു കൊണ്ടാണ് ഇത്രയെങ്കിലും വേഗത്തില്‍ കേസ്
    നടക്കുന്നത്.

    @ SUDHI - മറുപടിയ്ക്ക് നന്ദി സുധി . >> ഇനി യാത്രയില്‍
    ഒരു കത്തി കൂടി കരുതുക .. ഒന്നുകില്‍ ഇത്തരത്തിലുള്ളവരെ
    അത് കൊണ്ട് നേരിടാം , അല്ല ... ഇനി പ്രതികരിക്കാന്‍ പേടിയാണെങ്കില്‍ കരലാളനങ്ങള്‍ എല്ക്കുന്നതിനുമുന്‍പ് അത
    ുകൊണ്ട് സ്വയം കുത്തിയെങ്കിലും മരിക്കാല്ലോ .. അല്ലാതെ ഈ നാട് നന്നായിട്ട് പുറത്തിറങ്ങാം എന്ന് മാത്രം
    കരുതണ്ട ...<< ഇത് സുധി ആദ്യ കമന്റില്‍ പറഞ്ഞതാണ്. ഇതില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യങ്ങളോടുള്ള എന്‍റെ പ്രതികരണങ്ങള്‍ ആണ് പിന്നീടുള്ള കമന്റ്സില്‍
    ഞാന്‍ പറഞ്ഞതും. ഇപ്പോള്‍ സുധി പറയുന്നു ഇതല്ല ഉദ്ദേശിച്ചത് എന്ന് !!

    സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നമ്മുടെ സമൂഹത്തിന്‍റെ
    കാഴ്ചപ്പാടുകളോടുള്ള പ്രതിഷേധം എനിക്കറിയാവുന്ന
    ഭാഷയില്‍, എനിക്കുണ്ടായ ഒരു അനുഭവത്തിലൂടെ ഞാന്‍
    പറയാന്‍ ശ്രമിച്ചു. അല്ലാതെ പുരുഷന്മാര്‍ എല്ലാവരും
    പെണ്ണുങ്ങളോട് അപമര്യാദയായി പെരുമാറുന്നവരാണെന്നു
    ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല... പറയുകയുമില്ല.

    എല്ലാ പുരുഷന്മാരെയും ഞാന്‍ ആ ഗണത്തില്‍ പെടുത്തി
    എന്ന് ഇത് വായിച്ച മറ്റാര്‍ക്കും തോന്നിയിട്ടില്ലല്ലോ സുധി, പിന്നെങ്ങനെ സുധിക്ക് മാത്രം അത് തോന്നി!!

    @ ഭായി-അങ്ങനെ ഒരു സൂത്രം അറിയില്ലായിരുന്നു ഭായി :)
    ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിട്ടോ.

    ReplyDelete
  83. നന്നായി എഴുതി ലിപി. പക്ഷേ ഇതില്‍ നിന്നു നമുക്കു മോചനം കിട്ടണമെങ്കില്‍ പുരുഷന്‍മാര്‍ വിചാരിക്കണം. വീട്ടുകാരുടെ ആധി ന്യായം. പക്ഷേ പേടിച്ച് വീട്ടിലിരിക്കുന്നതു കൊണ്ടും കാര്യമില്ലല്ലോ. ഒരു സിറ്റ്വേഷന്‍ വരുമെന്നും വന്നാല്‍ എങ്ങിനെ നേരിടണമെന്നും മനസ്സിനെ സജ്ജമാക്കി വച്ചിരിക്കണം എപ്പോഴും. ഇതേ നമ്മള്‍ക്കു ചെയ്യാനാവൂ. .

    ReplyDelete
  84. വായിക്കുന്നതിനിടയില്‍ ശ്വാസം നിന്നത് പോലെ തോന്നി.സീറ്റില്‍ ചാരി നിന്നപ്പോള്‍ ഇയാള്‍ക്ക് ഒരു ലോക്ക് വീണത്‌ പോലെ തോന്നിയത് സ്ത്രീയുടെ മനസ്സിനെ തുറന്നു കാണിക്കുന്നു. എനിക്ക് തോന്നുന്നത് കോളേജിന്റെ പടി കാണാത്ത അല്ലെങ്കില്‍ സ്ത്രീകളുമായി സംസാരിക്കാന്‍ കഴിയാത്ത പുരുഷന്മാരായിരിക്കും ഇങ്ങനെ അസുഖവുമായി നടക്കുന്നത്. കാമ വികാരം മൃഗത്തെപ്പോലെ പരസ്യമായി ബസ്സിലും തെരുവിലും കാണിക്കുന്നത് എന്ത് ജാതി സ്വഭാവമാണ്?

    ReplyDelete
  85. ബസ്സില്‍ മാത്രമല്ല ട്രെയിനിലും എവിടെയും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റാത്തത വിധമായിരിക്കുന്നു കാര്യങ്ങള്‍. ദിവസവും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു വെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. പരാതിക്കാരിയെ സമൂഹം അപമാനിച്ചു വിടുകയാണ് മിക്ക സംഭവങ്ങളിലും കാണാറ്.

    ലിപിയും പ്രതികരിക്കാതിരുന്നത് സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് ഭയന്നാണ് എന്നറിയാം. അനുഭവക്കുറിപ്പ് നന്നായി. സമൂഹം ചിന്തിക്കട്ടെ.

    ReplyDelete
  86. സങ്കടം തോന്നി വായിച്ചപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥയോർത്ത്..ഒരു സ്ഥലത്തല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് ഇത്തരം സംഭങ്ങൾ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നുണ്ടാവാം.....കാണുന്നിടത്തിടച്ച് വെച്ച് പ്രതിഷേധിക്കുക യെന്നാല്ലാതെ എന്താപ്പൊ ഇതിനൊക്കെ പറയാ.......

    ReplyDelete
  87. പ്രിയ ലിപി ..
    വക്കീലിനോട് വാതാടാന്‍ ഞാന്‍ ആളല്ല
    പുറത്തു നിന്നും ആളെ ഇറക്കി വാദിക്കാന്‍ ഇനിയ്ക്കോട്ടു കഴിവുമില്ല ..
    എങ്കിലും ......ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ ......

    ഞാന്‍ പറഞ്ഞത് ഇത്ര മാത്രം ..
    ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായാല്‍ അത് കടിച്ചമര്‍ത്തി സഹിക്കരുത് പ്രതികരിക്കണം ..
    കുറഞ്ഞ പക്ഷം കടുത്ത ഒരു നോട്ടം കൊണ്ടെങ്കിലും ... ഇനിയും മുഴുവനായി അധപതിചിട്ടില്ലാത്ത ഈ നാട്ടില്‍ ആരെങ്കിലുമൊക്കെ കൂടെ കാണും ഒരു സഹായത്തിന് , അന്ന് ആ ബസ്സിലെ ജോലിക്കാര്‍ പോലും ആ സംഭവം അറിഞ്ഞിരുന്നില്ല , ഒരു സ്ഥിരം യാത്രക്കാരിയുടെ വാക്കുകള്‍ അവര്‍ കേള്‍ക്കതിരിക്കുമോ, അവളെ സഹായിക്കാതിരിക്കുമോ ..? ,

    പിന്നെ സ്ത്രീകളോട് പ്രതികരിക്കാന്‍ പറഞ്ഞതില്‍ തന്നെ ഞാന്‍ ഉറച്ചു നില്‍ക്കുന്നു .. മാര്‍ഷല്‍ ആര്‍ട്സ് ഇല്ലാതെയും പ്രതികരിക്കാം ..നിങ്ങള്‍ പ്രതികരിക്കാതെ ഇത്തരം സംഭവങ്ങള്‍ പറഞ്ഞു നടന്നിട്ട് എന്ത് കാര്യം , ഈ വൃത്തികേടുകള്‍ കാണിക്കുന്ന ഒരുത്തനെ ഒന്ന് പൊട്ടിച്ചു വിട്ടില്ലെങ്കില്‍ നാളെ അവന്‍ വേറൊരാളോട് ഇത് പോലെ തന്നെ പെരുമാറും .. ( പ്രതികരിക്കതിരിക്കല്‍ ചിലപ്പോള്‍ അവനൊരു പ്രോത്സാഹനമായി മാറിയേക്കാം ) ഒരു തെറ്റു കണ്ടാല്‍ അല്ലെങ്കില്‍ ഇത്തരം വൃത്തികേടുകള്‍ കണ്ടാല്‍ അതിനെ ചോദ്യം ചെയ്യാന്‍ സാമൂഹ്യജീവിഎന്ന നിലയില്‍ ഓരോ മനുഷ്യന്റെയും കടമയല്ലേ , ഇത്തരം
    വൃത്തികേടുകള്‍ ചെയ്യുന്നവന്‍ ആഭാസനാണ് , ഞെരമ്പുരോഗി ആണ് അതൊരു തര്‍ക്ക വസ്തുവല്ല .. പക്ഷെ അവരുടെ സ്വഭാവം സ്വമേധയാ മാറും എന്ന് ഞാന്‍ കരുതുന്നില്ല ..
    ചോദിക്കാന്‍ ആളില്ലാത്തതും , നാണക്കേടുകൊണ്ടും , ഭയം കൊണ്ടും , സമയമില്ലായ്മ്മ കൊണ്ടും നമ്മളെന്തിനു ഈ പുലിവാല് പിടിയ്ക്കണം എന്ന മനുഷ്യന്റെ ചിന്തയും , നിയമങ്ങളിലെ പഴുതുകളോ ശിക്ഷയുടെ മൃദുത്വമോ .. ഇത്തരത്തിലുള്ള ഏതെങ്കിലും ഒരവസ്ഥയാണ് നാട്ടില്‍ നടക്കുന്ന എല്ലാ വൃത്തികേടുകള്‍ക്കും പോത്സാഹനം ..

    അന്ന് ഒറ്റയ്ക്ക് ആ രാത്രിയില്‍ ലിപിയ്ക്ക് പരിമിതികളുണ്ടായിരുന്നു സമ്മതിക്കുന്നു ..
    പക്ഷെ ഈ പോസ്റ്റ്‌ എഴുതിയതിനു പിന്നിലെ ഒരു സതുദ്ദേശം (ഒരു കഥ പറയുക അല്ലായിരുന്നു ലിപിയുടെ ഉദ്ദേശം എന്ന് ഞാന്‍ വിശ്വസിക്കുന്നു )കണക്കിലെടുത്താണ് ഞാനെന്റെ കമെന്റ്റ് അയച്ചത് . എല്ലാ സ്ത്രീകള്‍ക്കും വേണ്ടി , നല്ലത് മാത്രം ഉദ്ദേശിച്ച് ..
    ഇതെല്ലാം മാറണം രാമരാജ്യമോ , സ്വര്‍ഗ്ഗരാജ്യമോ , ദൈവരാജ്യമോ ഒന്നും തന്നെ വന്നില്ലെങ്കിലും ..
    സ്വല്‍പ്പം സമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ സാധാരണക്കാര്‍ക്കും പറ്റണം ...

    സ്തീ സ്വാതന്ത്യത്തെ കുറിച്ചുംസമത്വത്തെക്കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും തര്‍ക്കങ്ങളും
    നിരര്‍ഥകം ആയിപ്പോയെന്ന് കരുതി വിഷമിക്കേണ്ട .. അതും രാജ്യത്തെ അമ്മയായി കണ്ട് ...ഭാരതമാതാ കി ജയ് ...വിളിക്കുന്ന ഭാരതത്തില്‍

    (ഇത്തരം വൃത്തികേടുകള്‍ കണ്ടും കെട്ടും മടുത്ത്, ഈ ബ്ലോഗു കൂടി വായിച്ചപ്പോള്‍ ഉണ്ടായ ആവേശം കൊണ്ട് വീര്‍പ്പുമുട്ടി , കത്തിയെടുത്തു കുത്തി ചാവാന്‍ ഞാന്‍ പറഞ്ഞത് അങ്ങനങ്ങോട്ടു പാടേവിഴുങ്ങി ഈ പാവം എന്നെ വാദിച്ചു കൊല്ലണമായിരുന്നോ പോന്നു വക്കീലെ ..)
    ഒരു കാര്യത്തില്‍ സന്തോഷം ..എന്നോട് ലിപി പ്രതികരിച്ചല്ലോ .. ഹോ ...

    ഈ പ്രതിയെ ഇനി വെറുതെ വിടുമോ അതോ തൂക്കി കൊല്ലുമോ ആവോ ..??

    ReplyDelete
  88. പഴയതിനേക്കാൾ മോശമായിരിക്കുന്നു ഇപ്പോൾ....
    സന്ധ്യ കഴിഞ്ഞാൽ പിന്നെ പട്ടണത്തിൽ പോലും ആളുകളില്ല...
    ഒരു ഭീകരാന്തരീക്ഷം പോലെ തോന്നും...

    ReplyDelete
  89. എല്ലാ സുഹൃത്തുക്കളുടെയും സന്ദര്‍ശനത്തിനും
    അഭിപ്രായത്തിനും ഒത്തിരി നന്ദി...

    @ maithreyi - അതെ, എപ്പോഴും മനസ്സിനെ
    സജ്ജമാക്കി വച്ചിരിക്കണം, ഒപ്പം ‍ ശരീരത്തിനു കരുത്തും വേണം...

    @ എന്റെ മലയാളം - ആ പറഞ്ഞതിനോട് ഞാനും
    യോജിക്കുന്നു.

    @ ഹാക്കര്‍ - സന്ദര്‍ശിച്ചിരുന്നു...

    @ പ്രദീപ്‌ പേരശ്ശന്നൂര്‍ - Thank you so much

    @ Akbar - അതെ, പരാതിപ്പെടുകയും പ്രതികരിക്കുകയും
    ചെയ്യുന്നവര്‍ മിക്കപ്പോഴും ഒറ്റപ്പെടും, സമൂഹം ഒറ്റപ്പെടുത്തും...

    @ sids - നന്ദി ഈ ആദ്യ വരവിനും വായനയ്ക്കും.

    @ SUDHI- Objection Sustained :))

    >> അന്ന് ഒറ്റയ്ക്ക് ആ രാത്രിയില്‍ ലിപിയ്ക്ക് പരിമിതികളുണ്ടായിരുന്നു സമ്മതിക്കുന്നു << ഹാവൂ ആശ്വാസമായി... സുധിയെ ഇതൊന്നു സമ്മതിപ്പിക്കാന്‍ എനിക്ക് എത്ര തര്‍ക്കിക്കേണ്ടി വന്നു... :) സുധി വക്കീലല്ലാഞ്ഞിട്ടു ഇങ്ങനെ അപ്പൊ വക്കീലും കൂടി
    ആയിരുന്നെങ്കില്‍... ഞാന്‍ തെണ്ടിപ്പോയേനെ !!
    മറ്റു അനുകൂല സാഹചര്യങ്ങളില്‍ (വിവേകത്തോടെ ) പ്രതികരിക്കണം എന്നു തന്നെയാണ് എന്‍റെയും അഭിപ്രായം. ആവേശത്തിന്‍റെ പുറത്തു സുധി പറഞ്ഞ ബാക്കിയെല്ലാം
    വിട്ടു കളഞ്ഞിരിക്കുന്നു. :D

    @ വീ കെ - ശരിയാണ് കടകള്‍ പണ്ടത്തേക്കാള്‍ നേരത്തെ
    അടക്കുന്നത് കൊണ്ട് രാത്രി ആയാല്‍ പട്ടണങ്ങള്‍ പോലും
    വിജനമാവുന്നു.

    ReplyDelete
  90. ഞാന്‍ ഈ ബ്ലോഗ് ഫോളോ ചെയ്യുന്നുണ്ട്. പക്ഷെ എന്റെ ഡാഷ് ബോര്‍ഡില്‍ ഈ പോസ്റ്റുകളൊന്നും വരുന്നില്ല. ലിപിയുടെ വക്കീല്‍ കഥകളൊന്നും കാണുന്നില്ലല്ലോന്ന് വച്ച് എന്താ പ്രശ്നം എന്നറിയാന്‍ ഈ വഴി വന്നതാണ്. ലിപി, വല്ലപ്പോഴും നാട്ടില്‍ അവധിക്കു പോകുമ്പോള്‍ രാത്രി ലാസ്റ്റ് ബസിലിരിയ്ക്കാന്‍ ചിലപ്പോള്‍ ഭയം തോന്നിയിട്ടുള്ള അനുഭവമുണ്ട്. അന്നത്തെ ലിപിയുടെ മാനസികാവസ്ഥ തീര്‍ച്ചയായും എനിക്ക് മനസ്സിലാക്കാനാവും. കപടസദാചാരബോധവും കാമരോഗാതുരമനസ്സുമുള്ളതാണ് കേരളമനസ്സെന്ന് പത്രങ്ങള്‍ വായിച്ചാല്‍ തോന്നും. ഇന്നുമുണ്ട്..കുമളിയില്‍ നാലുവയസ്സുകാരിയെ കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. എന്തു ചെയ്താലും രക്ഷപ്പെട്ടുപോകാമെന്നൊരു സ്ഥിതി വന്നാല്‍ പിന്നെ അവിടെ നിയമവ്യവസ്ഥയുണ്ടാകുമോ?

    ReplyDelete
  91. "അതിനോക്കെ അനുകൂലമായ ഒരു സമൂഹികാന്തരീക്ഷം ഇല്ലാത്തിടത്തോളം കാലം"
    ഈ നാടിനെ ഭ്രാന്താലയം എന്നു വിളിച്ച ആ ദീഘദൃഷ്ടിയെ നമിക്കാം.
    അറിയാത്ത കുഞ്ഞ് ചൊറിയുമ്പോഴെങ്കിലും പഠിക്കണം.
    ഈ അടുത്ത് ദിവസങ്ങളിൽ ഓട്ടോയിൽ നിന്നെമെടുത്തുചാടിയ സംഭവങ്ങൾ അറിഞ്ഞിരിക്കുമല്ലോ ? രണ്ടുപേരും മെഡിക്കൽ ഫീൽഡിലുള്ളവർ, ഇവർക്ക് പകൽ മാത്രം ജോലി ചെയ്താൽ പോരല്ലോ ? ഇങ്ങനെയുള്ളിടത്ത് സ്ഥാപങ്ങൾക്കും ചെറിയ ഉത്തരവാദിത്തം ഉണ്ടെന്നും ഇവരുമായി സംസാരിക്കാൻ സ്ത്രീ സംഘടനകളോ സർക്കാരോ തായ്യാറാവുക കൂടി ചെയ്യേണമെന്നും അഭിപ്രായമുണ്ട്. ഇതിനൊക്കെ ഉപരിയായി, ഈ ചാടിയ സ്ത്രീകൾക്ക് അല്പം ബുദ്ധിയുപയോഗിക്കാമായിരുന്നു. പിറകിലിരിക്കുന്ന ഇവർക്ക് തങ്ങളുടെ ചുരീദാറിന്റെ ഷാളുകൊണ്ടോ സാരിയുടെ തലപ്പുകൊണ്ടോ ഡ്രൈവറുടെ പിടലിയ്ക്കിട്ട് വലിച്ചാൽ പോരായിരുന്നോ ? മറ്റൊരപകടത്തിലേക്ക് എടുത്തി ചാടണമായിരുന്നോ ?

    ReplyDelete
  92. ഞാന്‍ മകനും,സഹോദരനും,അച്ഛനും,അമ്മാവനും , നല്ല അയല്‍ക്കാരനും ആണെന്ന ബോധം മനസ്സിലുണ്ടെങ്കില്‍ ഒരു സ്ത്രീയോടും ഒരാളും അപമര്യാദയായി പെരുമാറില്ല. ആരെയാണ് നമ്മള്‍ പഴിക്കുന്നത്? ആരെയാണ് ഞരമ്പ് രോഗികളെന്നു കുറ്റപ്പെടുത്തുന്നത്? ലിപിയുടെ പോസ്റ്റ്‌ ഈ ചിന്തയാണെന്റെ മനസ്സിലേക്ക് കൊണ്ട് വരുന്നത്. ആശംസകള്‍

    ReplyDelete
  93. വായിച്ചു സങ്കട പെടനല്ലാതെ എന്ത് ചെയ്യാന്‍ ..നന്നായിട്ടുണ്ട് .. സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

    http://apnaapnamrk.blogspot.com/

    ബൈ റഷീദ് എം ആര്‍ കെ

    ReplyDelete
  94. പതിവ് തെറ്റിക്കേണ്ട... ഇക്കുറിയും ഞാന്‍ തന്നെ സെഞ്ചുറി അടിക്കാം ,,ഇതും കൂട്ടി രണ്ടായെ ..ജസ്റ്റ്‌ റിമംബര്‍ ദാറ്റ് ....:-)

    ReplyDelete
  95. ചെറിയ ലിപികള്‍ തിരഞ്ഞെത്തിയപ്പോള്‍ കിട്ടിയത് ...
    വലിയ വായന !

    ReplyDelete
  96. ഞാന് ഈ വഴിക്ക് ആദ്യമോ അതോ പണ്ട് വന്നിട്ടുണ്ടോ എന്നും ഓര്മ്മയില്ല. ഇനി ഇടക്ക് വന്നിരുന്നുവെന്നും ഓര്ക്കാതില്ല. വയസ്സായില്ലേ ഓര്മ്മക്കുറവുണ്ട് എന്ന് തോന്നുന്നു.

    എന്തായാലും കുറച്ചൊക്കെ വായിക്കും. പണ്ടത്തെ അത്ര വോള്ട്ടേജ് പോരാ കണ്ണിന്. പിന്നെ അധികം നേരം നോക്കിയിരിക്കുമ്പോള് കണ്ണിന് ഒരു നൊമ്പരം. ചിന്ന ചിന്ന പോസ്റ്റുകളാണെങ്കില് കുത്തിയിരുന്ന് വായിക്കും. ചിലത് ചിന്നതാണെങ്കില് പോലും വായിക്കാന് നേരം കിട്ടില്ല.

    ബ്ലോഗ് അഗ്രഗേറ്ററുകള് നോക്കാറില്ല. ചിലപ്പോള് ചിലതൊക്കെ കയറി നോക്കും, കമന്റിടാന് മറക്കും. അതിനാല് എന്റെ ബ്ലോഗില് എത്തിനോക്കുന്നവര് കുറവാണ് എന്ന് എന്റ് പെമ്പിറന്നോത്തി പറഞ്ഞു.

    ഞാന് ഓളോട് ഓതി.

    “എടീ ആനന്ദവല്ലീ....……….. ഞാന് എഴുതുന്നത് നിനക്കും നിന്റെ പിള്ളേര്ക്കും അവരുടെ സന്താനങ്ങള്ക്കും അതായത് നമ്മുടെ പേരക്കുട്ടീസിനും പിന്നെ നാലുപുറത്തെ വീട്ടുകാര്ക്കും – പിന്നെ നമ്മുടെ ക്ലബ്ബിലെ മെംബര്മാര്ക്കും ഒക്കെ വായിക്കാനാ.”
    നാലോര്ത്തെ ആളുകള്ക്ക് വായിക്കാനാണല്ലോ നമ്മുടെ കയ്യാലയില് ഞാന് തന്നെ ഒരു സിസ്റ്റം വാങ്ങി വെച്ചിട്ടുള്ളത്. അവര് വായിച്ച് പോകും. അവരുടെ കമന്റുകള് അവര് പാടത്ത് ഞാറു നടുമ്പോളും കള പറിക്കുമ്പോളും അവരെന്നോട് പറായും.

    ക്ലബ്ബിലെ മെംബേര്സ് ഫെല്ലോഷിപ്പ് സമയത്താണ് പറയാറ്.

    അതൊക്കെ ഇവിടുത്തെ വിശേഷം.
    ഈ വഴിക്ക് വീണ്ടും വരാം. വായിക്കാം. ഞാനിതെഴുതുന്ന സമയം എന്റെ പേരക്കുട്ടി കുട്ടാപ്പു കീബോര്ഡില് അടിക്കുവാന് തുടങ്ങി. മറ്റൊരാള് ഇതാ താഴത്ത് നിന്ന് കരയുന്നു. അവള്ക്ക് മൌസ് വേണം.

    അതിനാല് ശേഷം ഭാഗങ്ങള് പിന്നീടെഴുതാം.

    സ്നേഹത്തോടെ
    ജെ പി വെട്ടിയാട്ടില്

    തൃശ്ശൂര്ക്ക് വരുമ്പോള് എന്റെ വീട്ടില് വരുമല്ലോ?

    ReplyDelete
  97. ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെ അരക്ഷിതമായത് എന്ന് തൊട്ടാണ്!!??

    ReplyDelete
  98. ഇതിന് ഒറ്റ വഴിയേയുള്ളൂ സാറേ, ‘സുരക്ഷ’യെന്ന ഞങ്ങളുടെ സേനയിൽ ചേരൂ, സ്ത്രീയുടെ കഴിവ് എത്രമാത്രമാണെന്ന് അപ്പോൾ മനസ്സിലാകും. സ്വയം അബലകളാണെന്ന രൂഢവിശ്വാസം നിയമം ഉരുട്ടിവിഴുങ്ങുന്ന നിങ്ങൾക്കുമുണ്ടെങ്കിൽ, പിന്നെന്തിനാ സാറേ ‘പെണ്ണിന്’വിശേഷബുദ്ധി? ഇക്കാര്യങ്ങളൊക്കെ കുറേനാളായി പലരും പറഞ്ഞുകേൽക്കുന്നു, എഴുതിക്കാണുന്നു. ഒരു പരിഹാരം ആരും നിർദ്ദേശിക്കുന്നുമില്ല. ഒന്നു ശ്രമിച്ചുനോക്കട്ടെ.....

    ReplyDelete
  99. എല്ലാ സുഹൃത്തുക്കളുടെയും സന്ദര്‍ശനത്തിനും വായനക്കും
    ഹൃദയം നിറഞ്ഞ നന്ദി.

    @ ajith - ശരിയാണ് എന്തു കുറ്റം ചെയ്താലും രക്ഷപ്പെട്ടു
    പോകാമെന്നൊരു സ്ഥിതിയാണ് ഇന്ന് നാട്ടില്‍...
    ആ ന്യൂസ്‌ വായിച്ച ഷോക്ക് ഇനിയും മാറിയിട്ടില്ല.

    @ Kalavallabhan- ആ സംഭവം വായിച്ചപ്പോള്‍ ആദ്യം
    എന്‍റെ മനസ്സില്‍ തോന്നിയതും അതു തന്നെയാണ്.
    വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്യാമായിരുന്നു, അങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ ഏല്ലാവര്‍ക്കും
    തോന്നും... പക്ഷെ പെട്ടെന്നൊരു ആക്രമണം
    ഉണ്ടാകുമ്പോള്‍ അവസരോചിതമായി പെരുമാറാന്‍ ഉള്ള
    കഴിവ് ഏല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല...
    അല്ലെങ്കില്‍ ഇതൊക്കെ പരിശീലിപ്പിച്ചു വളര്‍ത്തണം.

    ഇനി ആ സ്ത്രീ അങ്ങനെ എടുത്തു ചാടാതെ ബുദ്ധിയുപയോഗിച്ചു
    എന്ന് തന്നെ വയ്ക്കുക, അവര്‍ രക്ഷപ്പെടും എന്നുറപ്പുണ്ടോ?
    ആ സ്ത്രീ അപ്രതീക്ഷിതമായി അയാളുടെ കഴുത്തില്‍ ഷോളോ
    സാരിത്തലപ്പോ മുറുക്കിയാല്‍ എന്താവും സംഭവിക്കുക ?
    ഒന്നുകില്‍ വണ്ടി നിയന്ത്രണം വിട്ടു എവിടെയെങ്കിലും ഇടിച്ചു
    മറിയും. അയാള്‍ക്ക്‌ ജീവന്‍ ബാക്കി കിട്ടിയാല്‍ ആ
    പെണ്ണിനെ വെറുതെ വിടുമോ ? കൈയ്യോ കാലോ
    ഓടിഞ്ഞോ, തലയിടിച്ചോ ഒക്കെ പ്രതികരിക്കാന്‍ പോലും
    കഴിയാത്ത അവസ്ഥയില്‍ ആവും ആ പാവം സ്ത്രീ
    എന്നല്ലാതെ വേറെ എന്ത് ഗുണം !
    ഇനി വണ്ടി ഇടിക്കാതെ അയാള്‍ എങ്ങനെയെങ്കിലും നിറുത്തി
    എന്ന് വയ്ക്കുക, തന്നെ കൊല്ലാന്‍ നോക്കിയ ആ സ്ത്രീയെ
    അയാള്‍ വെറുതെ വിടുമോ!

    ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍, അക്രമികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ സ്ത്രീകള്‍ക്ക് ശക്തിയുണ്ടാവണം, അതിനു വേണ്ട പരിശീലനങ്ങള്‍ ലഭിച്ചിരിക്കണം...

    @ Haneefa Mohammed- ഈ പറഞ്ഞത് എത്ര ശരി.. എല്ലാ മനുഷ്യരും അങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍ ...

    @ mrk - അവിടെ വന്നിരുന്നുട്ടോ :)

    @ രമേശ്‌ അരൂര്‍ - ഓര്‍മ്മയുണ്ടേ... നന്ദിയും ഉണ്ടേ :)

    @ എം പി.ഹാഷിം- 'വലിയ വായന' എന്നൊക്കെ
    പറഞ്ഞു ഉത്തരവാദിത്തം കൂട്ടല്ലേ :))

    @ ജെ പി വെട്ടിയാട്ടില്‍ - സമയം കിട്ടുമ്പോള്‍ ഞാന്‍ അവിടെ വരാറുണ്ട് :)

    @ ശ്രദ്ധേയന്‍ |shradheyan- 'ദൈവ ത്തിന്‍റെ സ്വന്തം
    നാടെന്നു' നമ്മള്‍ കൊട്ടിഘോഷിക്കാന്‍ തുടങ്ങിയതു
    തൊട്ടാവണം !

    @ Absar - ഒത്തിരി നന്ദി

    @ വി.എ || V.A - ഈ ‘സുരക്ഷ’ യില്‍ ചേരാന്‍
    എന്ത് ചെയ്യണം ? അതു പറയൂ...

    അബലകളായ സ്ത്രീകളെ വെല്ലുവിളിച്ചുള്ള ഈ കമന്റ്‌ കണ്ടു
    ഞാന്‍ ഓടി പോയി നോക്കി, സുരക്ഷയില്‍ ചേരാന്‍! എന്നിട്ട് അബലയല്ലെന്നു ഉറക്കെ പറയാന്‍... പക്ഷെ അവിടെ
    കണ്ടത് ഒരു കഥ !! ആ ഒരു കഥ എഴുതിയ ധൈര്യത്തിലായിരുന്നോ മാഷേ ഈ വെല്ലുവിളി !!
    അതും ഒരു പൂര്‍ത്തിയാവാത്ത കഥ !!!

    ReplyDelete
  100. സത്യം പറഞ്ഞാല്‍ ..നമ്മളും ചില ഇത് പോലത്തെ വേലത്തരങ്ങള്‍ ഒക്കെ ഒപ്പിചിട്ടുണ്ട് പക്ഷെ ഇത് വയിച്ചപം എവിടെയോ കൊണ്ട പോലെ ........ഇപ്പം സങ്ങടം തോന്നുന്നു .....ഒരു പെണ്ണ് ഒറ്റകാകുമ്പോള്‍ .......ശെരിക്കും ഒരു വല്ലാത്ത എഴുത്തായിപൊയ് ..

    ReplyDelete
  101. @ ബ്ലാക്ക്‌ മെമ്മറീസ് - ഒത്തിരി നന്ദി....സത്യം തുറന്നു
    പറഞ്ഞതിനും, ആ അവസ്ഥ ഉള്‍ക്കൊണ്ടതിനും ...
    അന്ന് എന്നെ ആരും ഉപദ്രവിച്ചു എന്നു പറയാനാവില്ല. പക്ഷെ ഒറ്റയ്ക്കായ ഒരു പെണ്ണിനെ പേടിപ്പിക്കാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയുമില്ല ... അവരില്‍ ചിലരെങ്കിലും വെറും തമാശക്കോ, അല്ലെങ്കില്‍ സ്ത്രീകള്‍
    ഷൈന്‍ ചെയ്യുകയാണോ എന്ന ഈഗോ കൊണ്ടോ
    ഒക്കെയാവാം അങ്ങനെ ചെയ്തത്. ഈ പോസ്റ്റ്‌
    വായിച്ചിട്ട്, അങ്ങനെ ഒരു അവസ്ഥയില്‍ പെട്ടുപോകുന്ന
    സ്ത്രീയുടെ മാനസികാവസ്ഥ മനസിലാക്കി, ഇനി അങ്ങനെ ചെയ്യില്ല എന്നോ, അങ്ങനെ ചെയ്യുന്ന സുഹൃത്തുക്കളെ അതില്‍ നിന്ന് വിലക്കുമെന്നോ,
    ഒരാളെങ്കിലും തുറന്നു പറഞ്ഞാല്‍ അതില്‍ കൂടുതല്‍ ഒരു സന്തോഷം എന്താണുള്ളത് !
    ഒത്തിരി നന്ദി സുഹൃത്തേ....

    ReplyDelete
  102. lipi, you told a good story in a good manner ( i m sorry ... not story, but reality)

    abhinandanangal!!!

    i do have so many stories written in malayalam, but have no time to blog it.... one day i will do it... wish you great happiness...

    ReplyDelete
  103. ചെറിയ ലിപികള്‍ തിരഞ്ഞെത്തിയപ്പോള്‍ കിട്ടിയത് ...
    വലിയ വായന !

    ReplyDelete
  104. സാധാരണ സ്ത്രീകള്‍ക്ക് സമത്വമെന്നും സ്വാതന്ത്ര്യം
    എന്നും ഒക്കെ പറഞ്ഞാല്‍ രാത്രി തിയേറ്ററില്‍ പോയി സെക്കന്റ്റ് ഷോ
    സിനിമ കാണണം എന്നോ ആരും കുറ്റപ്പെടുത്താതെ അല്‍പ്പ വസ്ത്രത്തോടെ ഫാഷന്‍ ഷോ നടത്തണം എന്നോ അല്ല........:)

    ReplyDelete
  105. പോസ്റ്റും കമന്റുകളും വായിച്ചു,എല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു.
    എഴുത്തുകാരിക്ക് അഭിനന്ദങ്ങള്‍, ആശംസകള്‍ നേരുന്നു...

    ReplyDelete
  106. നല്ല പോസ്റ്റ് ലിപി..
    ഫയർഫ്ലൈ പറഞ്ഞത് പോലെ ഇത്തരം സന്ദർഭത്തിലൂടെ ഏറെക്കുറെ എല്ലാരും കടന്ന് പോയിട്ടുണ്ടാകും. ഇത് പോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.ഫോണിന്റെ കട്ടകൾ കുറയുമ്പോഴും ഒരോരൊ സ്ത്രീകൾ ഇറങ്ങുമ്പോഴും ഞാൻ അനുഭവിച്ച അതേ tension ലിപിയുടെ വരികളിലൂടെ ഇവിടെ വായിച്ചു..എനിക്കന്ന് പോകേണ്ടി വന്നത് ഒരു കുഗ്രാമത്തിലേക്കായിരുന്നു..യാദൃശ്ചികമായി സമയം വൈകുകയായിരുന്നു..എന്റെ വീട്ടിൽ നിന്നും ഞാൻ പോകുന്ന ബന്ദു വീട്ടിൽ നിന്നും വിളിച്ചു കൊണ്ടെ ഇരുന്നു..7.30 കഴിഞ്ഞു കാണും..ബസിലെ സ്ത്രീയാത്രക്കരെല്ലാം ഇറങ്ങി കഴിഞ്ഞു.. എന്റെ സ്റ്റോപ്പ് എത്താൻ 4-5 സ്റ്റോപ്പ് ബാക്കി നില്ക്കെ ബസ്സിനെ ആളുകൾ തടഞ്ഞു..നേരത്തെ ഉള്ള trip ഇൽ ചെയ്ത എന്തൊ പ്രശ്നം..പ്രശ്നം രൂക്ഷമായി..ബസ്സിൽ നിന്ന് ഒരു വിധം ഇറങ്ങി..ഓട്ടൊ പിടിക്കൻ ചെന്നപ്പോഴാണ്‌ ഓട്ടൊക്കാരും ബസ്സുകാരും തമ്മിലാണ്‌ പ്രശ്നമെന്ന് അറിഞ്ഞത്..ലിപിയെ പോലെ ഭയം പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചിട്ട് നടന്നില്ല..കൈകളും കാലുകളും വിറക്കുന്നത് ആർക്കും അറിയാം..കടകൾ പൂട്ടി പോകാൻ കൂടി തുടങ്ങിയപ്പോൾ എന്റെ സർവ്വ ധൈര്യവും ചോർന്നു പോയി..തീവണ്ടിയിലെ soumya മാത്രമെ മനസ്സിൽ ഉണ്ടായിരുന്നുള്ളു..ഒടുവിൽ കട പൂട്ടി പോകുന്ന ഒരു കടക്കാരനോട് എന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വരും വരെ എന്നെ തനിച്ചാക്കി പോകല്ലെ എന്ന് പറഞ്ഞു..ഒരു പരിചയവും ഇല്ലാതിരുന്നിട്ടും അദ്ദേഹം എനിക്ക് കൂട്ടു നിന്നു..എന്റെ കസിൻ വണ്ടിയുമായി വിളിക്കാൻ എത്തും വരെ അദ്ദേഹം അവിടെ ആ കലുഷിത അന്തരീക്ഷത്തിൽ എനിക്കായി കൂട്ടു നിന്നു...
    എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസത്തെ ഓർമ്മപ്പെടുത്തി ലിപിയുടെ പോസ്റ്റ്..

    ReplyDelete
  107. ചഛെ, നശിപ്പിച്ച്.!
    ആദ്യപകുതി കഴിഞ്ഞപ്പോ ഞാങ്കരുതി ചേച്ചി ആരുടെയെങ്കിലും കരണക്കുറ്റി അടിച്ചു പൊളിച്ചേക്കുമെന്ന്. ഇപ്പം പൊളിക്കും ഇപ്പം പൊളിക്കും എന്നും ചിന്തിച്ചു ചോരപതപ്പിച്ച് ഒറ്റശ്വാസത്തില്‍ വായിച്ചു തീര്‍ത്ത എന്നെവേണം തല്ലിക്കൊല്ലാന്‍.
    ഹും. നിരാശനായിട്ടാ പോകുന്നെ. അത് മറക്കണ്ട.

    ReplyDelete
  108. നല്ല പോസ്റ്റ്‌.

    ReplyDelete
  109. @ naimishika - Thank you so much.

    @ വി കെ ബാലകൃഷ്ണന്‍ - നന്ദി സുഹൃത്തേ...

    @ ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെയാണ് അറിഞ്ഞത് , കാരണം ഇന്നലെ വരെ ഞാന്‍ ഒരു സെന്ടിമെന്ടല്‍ ഇടിയറ്റ് ആയിരുന്നു - സത്യമായും അതൊന്നും ഞങ്ങള്‍ സാധാരണ സ്ത്രീകളുടെ അവകാശ വാദങ്ങളില്‍ പെടുന്നില്ലാട്ടോ :)
    വായനയ്ക്ക് ഒത്തിരി നന്ദി...

    @ അണ്ണാറക്കണ്ണന്‍ - നന്ദിട്ടോ...

    @ ..naj - Thank you so much for your visit and comment.

    @ അനശ്വര - ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
    നന്ദിട്ടോ ... നമ്മുടെ സമൂഹത്തില്‍ രാത്രി
    ഒറ്റയ്ക്കായാല്‍ തന്നെ പേടിക്കണം എന്ന അവസ്ഥയായി...
    അനശ്വര പറഞ്ഞ ആ കടക്കാരനെ പോലെ നല്ല
    മനസ്സുള്ളവര്‍ ചിലരെങ്കിലും ഉള്ളതാണ് ഒരാശ്വാസം.

    @ K@nn(())raan*കണ്ണൂരാന്‍!- ഒന്നു ക്ഷമിക്ക് കണ്ണൂര്‍ക്കാരാ... അത്ര പെട്ടെന്ന് നിരാശനാവല്ലേ... ഇനി ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ കുറഞ്ഞത്‌ ഒരുത്തന്‍റെ എങ്കിലും
    പല്ലടിച്ചു കൊഴിച്ചിട്ടെ ഞാന്‍ പോസ്റ്റ്‌ ഇടൂ, ഇല്ലെങ്കില്‍ എഴുതാന്‍ നില്‍ക്കില്ല, പോരേ :))
    വരവിനും വായനയ്ക്കും ഒത്തിരി നന്ദിട്ടോ ...

    @ മനോജ്‌ വെങ്ങോല- നന്ദിയുണ്ടേ

    ReplyDelete
  110. ഈ പറയുന്ന നമ്മളുടേയും മനോഭാവങ്ങൾ മാറാത്തിടത്തോളം ഇങ്ങനെ പോസ്റ്റിട്ട് നെടുവീർപ്പിട്ട് കാലായാപം കഴിക്കാം...കുട്ടികളെ ചെറുപ്പത്തിലേ വേർതിരിച്ചു വളർത്തുന്നു എന്ന് ഒരു മറുപടിയിൽ കണ്ടതുകൊണ്ട് ചോദിക്കുകയാണ്‌ പ്രൈമറിതലംവരെയെങ്കിലും കുട്ടികളെ മിംഗ്ലുചെയ്ത് ക്ലാസുമുറികളിൽ ഇരുത്തുന്നതിനെ,.. കമന്റു ചെയ്തവർ പോട്ടെ താങ്കൾ സപ്പോർട്ട് ചെയ്യുമോ...ഞാൻ നാട്ടിലെ കാര്യമാണ്‌ ചോദിച്ചത്...ന്യൂസിലാന്റിലെ അല്ല.
    പോസ്റ്റ് ഉയർത്തുന്ന ചർച്ചകൾക്ക് ആശംസകൾ.

    ReplyDelete
  111. @ നികു കേച്ചേരി - പ്രിയ സുഹൃത്തേ സംശയം തുറന്നു ചോദിച്ചതിനു നന്ദി...
    'പ്രൈമറിതലംവരെയെങ്കിലും' എന്നുള്ള താങ്കളുടെ കമന്‍റു
    കേട്ട ഷോക്ക് എനിക്കിനിയും മാറിയിട്ടില്ല... പ്രൈമറി
    ക്ലാസ്സുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളെ പോലും ഇടകലര്‍ത്തി
    ഇരുത്തുന്നതിനോട് താങ്കള്‍ യോജിക്കുന്നില്ല എന്നല്ലേ
    ആ കമന്റില്‍ നിന്നും മനസിലാക്കേണ്ടത് !! ആദ്യം ഈ മനോഭാവം മാറ്റൂ.....

    'ന്യൂസിലാന്റിലെ കാര്യം അല്ല' എന്ന് താങ്കള്‍ പറഞ്ഞു അതെന്താ ഇവിടെ ആണെങ്കില്‍ അനുകൂലിക്കാം,
    നാട്ടിലാണെങ്കില്‍ പാടില്ല എന്നാണോ!!! ഇവിടെ
    ആണ്‍ പെണ്‍ വ്യതാസം ഇല്ലാതെ വളര്‍ത്തുന്നത് കൊണ്ട് ആണ്‍കുട്ടികള്‍ക്ക് പെണ്ണെന്നു കേള്‍ക്കുമ്പോള്‍ ആക്രാന്തം
    ഇല്ല. ഈ ഒരു അവസ്ഥ നാട്ടില്‍ വരാത്തതിനു കാരണം
    ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതിയാണ്.
    നമ്മുടെ നാട്ടില്‍ പ്രൈമറിതലംവരെയെങ്കിലും കുട്ടികളെ
    വേര്‍തിരിച്ചിരുത്താത്ത ക്ലാസുമുറികള്‍ ഉള്ള സ്കൂള്‍
    ഉണ്ടെങ്കില്‍ ഞാന്‍ എന്‍റെ കുട്ടിയെ അവിടെയെ വിടൂ.
    കാരണം ഒരു കളങ്കവും ഇല്ലാത്ത കുഞ്ഞുങ്ങളുടെ മനസ്സില്‍ പോലും പെണ്‍കുട്ടികള്‍ ഇരിക്കുന്നിടത്ത് ഇരിക്കരുത്, ആണ്‍കുട്ടികളുടെ കൂടെ കളിക്കരുത് എന്നൊക്കെ പഠിപ്പിച്ചു വളര്‍ത്തുന്നതിനോട് എനിക്കൊരിക്കലും യോജിക്കാന്‍
    കഴിയില്ല. ഇത് ജയിക്കാന്‍ വേണ്ടി പറയുന്നതാണെന്ന് കരുതരുതേ സുഹൃത്തേ. നമ്മുടെ നാട്ടിലെ ഈ അവസ്ഥ
    മാറാന്‍ അതാണ്‌ വേണ്ടത് എന്ന് വ്യക്തമായി മനസിലാക്കിയത് കൊണ്ടാണ് ഞാന്‍ പറയുന്നത് . ഇവിടെ കമന്റ്‌ ഇട്ട മറ്റുള്ളവര്‍ അനുകൂലിക്കുമോ എന്നെനിക്ക് അറിയില്ല. എല്ലാവരും
    അനുകൂലിച്ചാല്‍ നമ്മുടെ നാട് നന്നാവാന്‍ പോകുന്നു എന്ന്
    ഞാന്‍ സമാധാനിക്കും.

    ഇത്രയും ധൈര്യമായി എനിക്കിത് പറയാന്‍ ആവുന്നത് എന്നെ എന്‍റെ അച്ഛനും അമ്മയും ആവശ്യത്തിനു സ്വാതന്ത്ര്യം
    തന്നു വളര്‍ത്തിയത്‌ കൊണ്ടാണ്. ആണ്‍കുട്ടികളോട് മിണ്ടരുത് എന്നോ, ആണ്‍ സുഹൃത്തുക്കള്‍ പാടില്ല എന്നോ എന്‍റെ
    മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ ആ സൗഹൃദം ഏതു അതിരുവരെ പോകാം എന്ന് വ്യക്തമായി
    പറഞ്ഞു തന്നിട്ടും ഉണ്ട്. അതുകൊണ്ട് വീട്ടില്‍ അറിയാത്ത സുഹൃത്തുക്കള്‍ എനിക്കില്ലായിരുന്നു, മാത്രമല്ല ആരുടെയെങ്കിലും അടുത്തുനിന്നും മോശമായ എന്തെങ്കിലും
    പെരുമാറ്റം ഉണ്ടായാല്‍ എന്‍റെ വീട്ടില്‍ പറയാനും
    കഴിയുമായിരുന്നു . എന്‍റെ ചില സുഹൃത്തുക്കള്‍ പല പ്രശ്നങ്ങളും വീട്ടില്‍ പറയാന്‍ മടിച്ചിരുന്നത്‌, പറഞ്ഞാല്‍
    എന്തിനാണ് ആണുങ്ങളോടൊക്കെ മിണ്ടാന്‍ പോയതെന്ന്
    ചോദിച്ചു അവരെ തന്നെ ശിക്ഷിക്കുമെന്ന ഭയം കൊണ്ടായിരുന്നു. വീട്ടുകാര്‍ അനുവദിക്കാതിരുന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടാവില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? അനുവദിച്ചില്ലെങ്കില്‍ ആ സൌഹൃദങ്ങള്‍ അവര്‍ രഹസ്യമാക്കി
    വയ്ക്കും. അതില്‍ നിന്നും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ തന്നെ
    പരിഹരിക്കാന്‍ ശ്രമിക്കും, കൈവിട്ടു പോകുന്ന അവസരങ്ങളില്‍ പോലും വീട്ടുകാര്‍ അറിയാതെ കൂട്ടുകാരുടെ സഹായം തേടും.

    ഇനി മറ്റൊരു വശമുണ്ട്. ഒരാണ്‍കുട്ടിക്ക് തന്‍റെ
    കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കും തന്നെ അറിയാം എന്നും, തെറ്റായ എന്തെങ്കിലും പെരുമാറ്റം ഉണ്ടായാല്‍ അവള്‍ വീട്ടില്‍ പറയും എന്നും ഉള്ള ബോധം അവനിലെ സദാചാര ബോധം
    കൂട്ടും. എന്നാല്‍ താനെന്തു ചെയ്താലും അവള്‍ ആരോടും
    പറയില്ല എന്നൊരു ചിന്തയില്‍ ഒരു പക്ഷെ
    സൌഹൃദങ്ങള്‍ പരിധി കടന്നേക്കാം.
    ഇനി പറയൂ ഇതില്‍ ഏതാണ് നല്ലത് ?

    ReplyDelete
  112. ആയിരം കാരണങ്ങള്‍ പറഞ്ഞാല്ലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുവാനാവില്ല.

    ReplyDelete
  113. നികു കേച്ചേരിയുടെ ചോദ്യത്തിനുള്ള ലിപിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.
    അങ്ങനെയൊരു വേര്‍‍തിരിവ് ആദ്യക്ലാസുകള്‍ മുതല്‍ ഇല്ലാതാകാണം.

    ഒരുആത്മവിശ്വാസത്തിന്‍‍റെ പുറത്ത് സ്വയം വരുത്തിവച്ച അനുഭവമാണ്‍ ലിപിയുടേതെങ്കില്‍.... അനശ്വരയുടെ കഥയിലെ പോലെയുള്ള സംഭവങ്ങള്‍ അപ്രതീക്ഷിതമായവയാണ്‍. അവിടേയും അങ്ങനൊരാളെ കണ്ടെത്താന്‍ കഴിഞ്ഞു എന്നത് നല്ല കാര്യം.

    ReplyDelete
  114. ആഹാ...വക്കീലെത്ര മനോഹരമായി എന്റെ ചോദ്യത്തെ എനിക്കുനേരെതന്നെ തിരിച്ചു.കുഞ്ഞുങ്ങളെ മിംഗ്ല് ചെയ്യുന്നതിനെ ഞാനെവിടെയാണ്‌ യോജിക്കാതിരുന്നത്. “നമ്മളുടേയും മനോഭാവങ്ങൾ മാറാത്തിടത്തോളം” എന്ന എന്റെ ആദ്യവരിയിൽനിന്ന് താങ്കളതാണോ മനസിലാക്കിയത്.അതോ എന്റെ കമന്റിനെ ആ ഒരു പോയിന്റിൽ കെട്ടിയാലെ മറുപടിയിലൊരു “ഷോക്ക്” ഉണ്ടാക്കാൻ പറ്റൂ എന്ന ചിന്തയോ???
    പിന്നെ ന്യൂസിലാന്റിന്റെ കാര്യം സൂചിപ്പിച്ചത് താങ്കളവിടെ താമസിക്കുന്നതുകൊണ്ടും ചോദ്യം താങ്കളോടായതുകൊണ്ടും ഇവിടെയൊക്കെ അങ്ങിനെയാണ്‌ എന്ന ഡിഫൻസീവ് പോയ്ന്റുമായി വരരുതെന്ന് കരുതിയാണ്‌. നമ്മളൂടെ വിഷയം അങ്ങ് കേരളത്തിലാണല്ലോ.അതിനു താങ്കൾ നല്കിയ മറുപടിയുടെ വരികൾക്കിടയിലൂടെ വായിച്ച് ന്യൂസിലാന്റിൽ സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങൾ നടക്കുന്നേയില്ല എന്ന് ഞാൻ കരുതണോ???
    പിന്നെ പ്രൈമറിതലം എന്ന് കുറിച്ചത് ഏതുവരെ പോകാം എന്നറിയാൻ തന്നെയാണ്‌ . താങ്കളുടെ മറുപടിയിലും അതുവരയേ പോയിള്ളൂ.അതിനുശേഷം മതിലുകെട്ടി തിരിക്കാമെന്നാണോ????
    അതുകൊണ്ടുതന്നെ എന്റെ ചോദ്യം നിലനില്ക്കുന്നു നമ്മുടെ ദുഷിച്ച സാമൂഹിക,കപട സദാചാര മനോഭാവങ്ങൾ മാറണോ അതോ കുഞ്ഞുനാളിലേ മുതൽ മാർഷ്യൽ ആർട്ടും ആയുധങ്ങളും കൊടുത്ത് പെൺകുഞ്ഞുങ്ങളെ അസമത്വത്തിനെതിരെ പോരാടാൻ പഠിപ്പിക്കണോ???

    ദാറ്റ്സ് ഓൾ യുവർ ഓണർ..

    (ഉത്തരം ഏതായാലും ഞാൻ യോജിക്കും...ഒരു മകളെനിക്കും ഉണ്ടേ...അതായത് ജയമല്ല എന്റേയും ലക്ഷ്യമെന്ന്.)

    ReplyDelete
  115. @ sankalpangal- വളരെ ശരിയാണ് സുഹൃത്തേ
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.

    @ ചെറുത്*- നന്ദി ചെറുതേ...

    @ നികു കേച്ചേരി - പ്രിയ സുഹൃത്തേ, താങ്കളുടെ ആദ്യ
    കമെന്റ് വായിച്ചപ്പോള്‍ എനിക്ക് മനസിലായത് അത് താങ്കള്‍ അടക്കം ആരും ഉള്‍ക്കൊള്ളാത്ത ഒരു കാര്യമാണെന്നാണ്, എന്തിനു, എഴുതിയ ഞാന്‍ പോലും എന്‍റെ മകളെ അങ്ങനെ
    മിഗിള്‍ ചെയ്യിക്കില്ല എന്ന ഒരു സംശയവും ആ കമെന്റില്‍ ഉണ്ടായിരുന്നു. താങ്കള്‍ അതിനോട് യോജിക്കുന്നു എന്നും ഞാന്‍ അടക്കം മറ്റുള്ളവരുടെ കാര്യത്തില്‍ ഉള്ള സംശയമായിരുന്നു അതെന്നും ഞാന്‍ മനസിലാക്കാതെ പോയത് എന്‍റെ തെറ്റ്.

    പിന്നെ പ്രൈമറിതലം വരെയെങ്കിലും എന്ന് ചോദിച്ചതു
    കൊണ്ടാണ് അതുവരെയുള്ള കാര്യം എഴുതിയത് അതുപോലും
    ഉള്‍ക്കൊള്ളാന്‍ ആവാത്ത ഒരാളോട് അതിനു ശേഷം ഉള്ള കാര്യം പറയണോ എന്ന് കരുതി. താങ്കള്‍ അതിനു എതിരാണെന്നായിരുന്നു ഈ കമെന്റ് വായിക്കും വരെ
    ഞാന്‍ ധരിച്ചത്... അതും എന്‍റെ തെറ്റ്...

    >> നമ്മുടെ ദുഷിച്ച സാമൂഹിക, കപട സദാചാര
    മനോഭാവങ്ങൾ മാറണോ അതോ കുഞ്ഞുനാളിലേ മുതൽ
    മാർഷ്യൽ ആർട്ടും ആയുധങ്ങളും കൊടുത്ത് പെൺകുഞ്ഞുങ്ങളെ
    അസമത്വത്തിനെതിരെ പോരാടാൻ പഠിപ്പിക്കണോ???<< അവസാനം ചോദിച്ച ഈ ചോദ്യം വളരെ പ്രസക്തമാണ്... നമ്മുടെ സാമൂഹികാവസ്ഥ പെട്ടെന്ന് ഒരു ദിവസം കൊണ്ട്
    മാറാന്‍ പോകുന്നില്ല. ഇനിയുള്ള തലമുറയെ എങ്കിലും
    ഇത്തരം ഇടുങ്ങിയ ചിന്താഗതി ഇല്ലാതെ വളര്‍ത്തിയാല്‍
    ഭാവിയില്‍ എങ്കിലും നമുക്ക് നല്ലൊരു സമൂഹം പ്രതീക്ഷിക്കാം. അതുവരെ നമ്മുടെ പെൺകുഞ്ഞുങ്ങളെ പുറത്തിറക്കാതിരിക്കാന്‍ നമുക്കാവില്ലല്ലോ... അതുകൊണ്ട് അവരെ പോരാടാന്‍ സജ്ജമാക്കി നമുക്ക് വളര്‍ത്താം...
    വിശദമായ ചര്‍ച്ചയ്ക്കു ഒത്തിരി നന്ദി...

    ReplyDelete
  116. വളരെ നല്ല കുറിപ്പ്. ഇന്നേ വരെ ഇങ്ങോട്ട് വന്നിട്ടില്ല. എന്റെ ബ്ലോഗിലേക്ക് ഇവിടെ നിന്നും ആരൊക്കെയോ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് കണ്ടു. ആ വഴി ഒന്ന് നോക്കാന്‍ ഇറങ്ങിയതാ.

    (സാബു ചേട്ടന്റെ കമന്റ് ചിരിപ്പിച്ചു)

    ReplyDelete
  117. ങാ... ഒരു പോസ്റ്റ്‌ ഉണ്ട്. സമയം പോലെ നോക്കൂ.. കോസ്റ്റ്യൂം ഡിസൈനിംഗ്!

    ReplyDelete
  118. താങ്കളുടെ അനുഭവം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ സുലഭമാണ് എന്നതാണ്... പെണ്‍കുട്ടികള്‍ അത്യാവശ്യം മാര്‍ഷല്‍ ആര്‍ട്സ്‌ പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്..
    :)

    ReplyDelete
  119. അല്ല വക്കീ ലേ ഈ യാത്ര തീര്‍ന്നില്ലേ

    ReplyDelete
  120. കൊള്ളാം നല്ല പോസ്റ്റ്‌ .വീണ്ടും എഴുതുക

    ReplyDelete
  121. Good to meet you greet you and read you here

    ReplyDelete
  122. നല്ല പോസ്റ്റ്.......!!
    പറയാനുള്ളത് പലരും പറഞ്ഞു കഴിഞ്ഞു.....!!
    ആശംസകള്‍ ലിപീ.........!!

    ReplyDelete
  123. ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നാണ് ബ്ലോഗ് വായനക്കായി ഇരുന്നത്. പലതും വായിച്ചെങ്കിലും, കൂട്ടത്തില്‍ എല്ലാവരും വായിച്ചിരിക്കണം എന്നു എനിക്കു തോന്നിയ ഒരു പോസ്റ്റാണിത്. ബസ്സില്‍ ഒന്നും സംഭവിച്ചില്ലെങ്കിലും, മനസ്സിലെ വേവലാതികളും,മറ്റും വായിച്ചപ്പോള്‍ എനിക്കും അനുഭവപ്പെട്ടു. അഭിനന്ദങ്ങള്‍..

    ReplyDelete
  124. New in blog world. Read ur experience . soumya was not that mcuh lucky .Why malayalee thinks ladies travel in night is public property ?

    http://www.mirror-kerala.blogspot.com

    ReplyDelete
  125. All malayalees want to rethink about their attitude towards WOMAN.

    Really good writing. Whn I am reading this..I felt I was travelling in the same bus.

    ReplyDelete
  126. വൈകി വന്നു വായിച്ചു !!

    ഇനിയും ഈ വിഷയത്തില്‍ ഇവിടെ പറയാന്‍ കാര്യമായി ഒന്നുമില്ല (എല്ലാരും പറഞ്ഞു കഴിഞ്ഞില്ലേ , പാവം ഞാന്‍ !! :( )

    ആശംസകള്‍ !! :))

    ReplyDelete
  127. താങ്കൾ ഒരു വക്കീലായിരുന്നിട്ടും ശ്വാസം വിടാൻ പേടിച്ചു.. അപ്പോൾ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ പറയേണ്ടല്ലോ?.. ഒട്ടു മിക്ക സ്ത്രികളും ഇതു പോലുള്ള സംഭവങ്ങൾ, ഇതിനേക്കാൾ കടുത്ത താണെങ്കിൽ കൂടിയും ഇല വന്ന് മുള്ളിൽ വീണാലും മുള്ള്‌ വന്ന് ഇലയിൽ വീണാലും കേട്‌ ഇലയ്ക്കാണല്ലോ എന്നോർത്ത്‌ മിണ്ടാതിരിക്കുന്നവരാണ്‌...

    ..തന്റേടം കൊണ്ടു മാത്രമേ ഇത്തരക്കാരെ നേരിടാൻ പറ്റൂ...

    "..മാറി നില്ലെടോ എന്ന് പറയണം.. ഇല്ലെങ്കിൽ കടുപ്പിച്ചൊന്ന് നോക്കുകയെങ്കിലും ചെയ്യണം.. എങ്കിലേ ഞരമ്പു രോഗികൾ ഒന്ന് പേടിക്കുകയുള്ളൂ.."

    ആശംസകള്‍ !!

    ReplyDelete
  128. സ്ത്രീ സ്വാതന്ത്ര്യവും സമത്വവും വെറും കടലാസ് പടക്കങ്ങൾ മാത്രം..

    ReplyDelete
  129. ഈ കാര്യത്തില്‍ ഒന്നാം സ്ഥാനം മലയാളികള്‍ക്കാണെന്നു തോന്നുന്നു.'ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വെച്ച് വഴിനടക്കുന്ന ഒരു യുവതിയെ ആര്‍ത്തിക്കണ്ണോടെ തുറിച്ചുനോക്കി നില്‍ക്കുന്ന ആരെയെങ്കിലും കണ്ടാല്‍ അവനൊരു മലയാളി ആണെന്ന് ഉറപ്പിക്കാം' എന്നൊരു പുതിയ ചൊല്ല് ഇറങ്ങിയിട്ടുണ്ട്.സമത്വചിന്തയുടെ കാര്യത്തിലും,സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തിലുമെല്ലാം മലയാളികള്‍ ഇപ്പോഴും മധ്യകാലത്തിനും അപ്പുറത്താണ്.ഒരു അഡ്വക്കറ്റിനുപോലും സന്ധ്യമയങ്ങിയുള്ള യാത്ര ഭയാശങ്കകളുണര്‍ത്തുന്നുവെങ്കില്‍ സാധാരണ സ്ത്രീകളുടെ കാര്യം എത്ര ദയനീമാണ്.
    ക്ഷമിക്കുക.വൈകിപ്പോയി ഈ പോസ്റ്റ് കാണാന്‍.
    വക്കീല്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരുപാട് പറയാന്‍ കാണുമല്ലോ.തുടര്‍ന്നു എഴുതുക.
    എഴുത്തില്‍ അച്ചടിമഷി പുരണ്ടതിന് എന്റെ അഭിനന്ദനങ്ങളും സ്വീകരിക്കുക.

    ReplyDelete
  130. പത്രപ്രവര്‍ത്തക ഷാഹിനയുടെ ഒരു ലേഖനത്തില്‍ കണ്ടിട്ടുണ്ട്, എല്ലാവരും സ്ത്രീകളോട് അങ്ങനെ ചെയ്യരുത്, ട്രെയിനില്‍ പോവുമ്പോള്‍ സൂക്ഷിക്കണം, ഇങ്ങനെയേ ചെയ്യാവൂ എന്നൊക്കെ ഉപദേശങ്ങള്‍ കൊണ്ടുപദേശങ്ങള്‍ നല്കാറുണ്ട്.
    ആദ്യം വൃത്തി കേട്ട സ്വഭാവമുള്ള ഈ ചെകുത്താന്മാരെയാണ് ശരിയാക്കേണ്ടതെന്നു ഒരു മീഡിയയും പാടുന്നില്ല.
    അപ്പടി ശരിയാണാ പറഞ്ഞത്.

    എപ്പോഴും മാലയും മാനവും കാക്കാന്‍ പെണ്ണിനാവില്ല. എന്നാല്‍ പെണ്ണിനാവുന്ന കാര്യങ്ങള്‍ അവള്‍ ചെയ്യുക തന്നെ വേണം. അങ്ങനെ ചെയ്യുന്നവരെ മാത്രമേ പെണ്ണായി കൂട്ടാവൂ.

    നന്മ നിറഞ്ഞ സമൂഹത്തില്‍ തിന്മയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ ചെയ്യുന്ന എല്ലാ പരാക്രമങ്ങള്‍ക്കും ഇരയാവേണ്ടി വരുന്നത് സ്ത്രീ സമൂഹം തന്നെയാണ്. ആ തിന്മകള്‍ക്കെതിരില്‍ പ്രതികരിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ഊര്‍ജ്ജവും അത് കൊണ്ട് ഈ ലോകത്തിനു കിട്ടുന്ന അനുഭൂതിയും ഏറെയാണ്‌. അത് മനസ്സിലാക്കുന്നിടത്ത് സ്ത്രീ വിജയിച്ചു.യഥാര്‍ത്ഥ അമ്മ വിജയിച്ചു.

    ReplyDelete
  131. നല്ല പോസ്റ്റ്.......!!
    പറയാനുള്ളത് പലരും പറഞ്ഞു കഴിഞ്ഞു.....!!
    ആശംസകള്‍

    ReplyDelete
  132. ഈ പോയ്ക്കാലത്തിന്റെ പോയ്യല്ലാത്ത വിവരണം....ഒരു വാക്കെങ്കിലും കുറിക്കാതെ പോകാന്‍ കഴിയില്ല ഈ പോസ്റ്റില്‍ നിന്നും...ഒരു പെണ്‍കുട്ടിയുടെ അച്ചനാവും വരെയെങ്കിലും എന്റെ പുരുഷ വാഴ്ചകള്‍ താലോലിക്കുന്ന വികൃത സത്യങ്ങള്‍....എല്ലാ പെന്മക്കളുടെയും അച്ഛനമ്മമാരും സഹോദരങ്ങളും തിന്നു തീര്‍ക്കുന്ന സമ്യ'തീയു....എല്ലാവരും ഭക്തര്‍...എല്ലവരും വിപ്ലവകാരികള്‍...എല്ലാവരും യുക്തിവാദികള്‍..എല്ലവരും തത്വഞാനികള്‍....ഒരു മനുഷ്യനെ ഇതിനിടയില്‍ തിരയാതെ.....!!!!

    ReplyDelete
  133. വൈകി വായിച്ചു അല്ലേലും ഞാന്‍ പണ്ടേ അങ്ങനെയാ സ്കൂളില്‍ പോക്ക് തുടങ്ങിയത് മുതലേ...
    ഇത്തരം ശല്യങ്ങ്ങ്ങള്‍ ഇന്ത്യയില്‍ തന്നെ കേരളത്തിലാണെന്ന് തോന്നുന്നു ഏറ്റവും കൂടുതല്‍...
    ++
    ഒരു മീറ്റ് കൂടാനുള്ള ആള്‍ക്കാരുണ്ടല്ലോ ഇവിടെ നമ്മളെല്ലാം കൂടിയാല്‍ ഒന്ന് ആലോചിച്ചു കൂടെ ?

    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  134. @ ആളവന്‍താന്‍ @ പരിണീത മേനോന്‍

    @ കൊമ്പന്‍ @ Sibin @ Sapna Anu B.George

    @ മനു കുന്നത്ത് @ s menon @ പുന്നക്കാടൻ

    @ Phayas AbdulRahman @ Sijo Johnson

    @ ഉമേഷ്‌ പിലിക്കോട് @ adsgod @ മാനവധ്വനി

    @ ആയിരങ്ങളില്‍ ഒരുവന്‍ @ Pradeep Kumar

    @ വാല്യക്കാരന്‍.. @ പ്രദീപ്‌ കുറ്റിയാട്ടൂര്‍

    @ രഞ്ജിത് @ വഴിപോക്കന്‍ | YK

    എല്ലാ സുഹൃത്തുക്കളുടെയും സന്ദര്‍ശനത്തിനും
    അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി ....

    പ്രതികരിക്കാന്‍ ശ്രമിച്ച തസ്നി ഭാനുവിന്‍റെ അനുഭവവും
    പ്രതികരിക്കാന്‍ നിന്നതുമൂലം അവര്‍ കേട്ടുകൊണ്ടിരുക്കുന്ന
    അപവാദങ്ങളും വാര്‍ത്തകളായി നമുക്കു മുന്നിലുള്ളപ്പോള്‍ ,
    പ്രതികരിക്കാന്‍ സ്ത്രീകള്‍ ഭയക്കുന്നതിന്‍റെ കാരണം
    മനസിലാക്കാവുന്നതെ ഉള്ളൂ. കുറേപേരെങ്കിലും അവരെ
    പിന്തുണയ്ക്കുന്നത്‌ കാണുമ്പോള്‍ ഒരു മാറ്റം ഉണ്ടായേക്കാം
    എന്ന ഒരു പ്രതീക്ഷയും വരുന്നുണ്ട്....

    ReplyDelete
  135. പെണ്‍കുട്ടികളെ ഇങ്ങനെ പൊതിഞ്ഞു
    വളര്‍ത്തിയാല്‍ അവരെങ്ങിനെ അബലകള്‍ ആവാതിരിക്കും !
    ജോലിക്ക് പോകുന്ന സ്ത്രീകള്‍ ഇരുട്ടും മുന്‍പ് വീട്ടില്‍ എത്തണം എന്ന് വാശി പിടിക്കരുതെന്ന് അച്ഛനോടും, അമ്മയെപ്പോലെ എന്നും അഞ്ചു
    മണിക്ക് വീട്ടില്‍ തിരിച്ചെത്താന്‍ എന്‍റെത് ടീച്ചറുദ്യോഗമല്ലെന്നു അമ്മയോടും പറഞ്ഞു മനസിലാക്കണം, ഞാനുറപ്പിച്ചു...
    ഒരു പെണ്ണായിപ്പോയെന്ന പേരില്‍ എന്നെ ഏല്‍പ്പിച്ച ജോലി മാറ്റി
    വയ്ക്കേണ്ടി വരാതിരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍ . / /എന്നാലും നമ്മുടെ സംസ്കാരം പിന്നീടെങ്കിലും ലിപി തിരിച്ചറിഞ്ഞല്ലൊ. ഇപ്പോഴെന്തു തോന്നുന്നു.യാത്ര ഒറ്റക്കാകാമോ? നല്ല പോസ്റ്റ് .ആശംസകൾ.

    ReplyDelete
  136. അഭിനന്ദനങ്ങള്‍...:) വക്കീലാണെന്നു പറഞ്ഞിട്ടെന്താ കാര്യം..!:))

    ReplyDelete
  137. വായിക്കാന്‍ കുറച്ചു വൈകി എങ്കിലും വായിച്ചപ്പോള്‍ തീര്‍ത്തും വായിച്ചങ്ങനെ ഇരുന്നു പോയി ,ശെരിക്കും നമ്മുടെ നാട്ടില്‍ ബസില്‍ കാണാറുള്ള ഒരനുഭവം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു,
    ഒരു കണക്കിന് ചിന്തിച്ചാല്‍ അച്ഛനും, സാറും പറഞ്ഞത് കേട്ടിരുന്നു എങ്കില്‍ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ല്ലായിരുന്നല്ലോ ? ശെരിക്കുംനാട്ടിലെ ബസില്‍ യാത്ര ചെയ്ത ഒരു തോന്നല്‍, ആശംസകള്‍ ....

    ReplyDelete
  138. ലിപി /ചേച്ചി എനിക്ക് തോന്നുന്നത് പെണ്‍കുട്ടികള്‍ക്ക് നല്ല പുരുഷ സുഹൃത്തുക്കള്‍ ഉള്ളത് ഇത് പോലെയുള്ള സമയങ്ങളില്‍ ഉപകാരപ്പെടും എന്നാണ് .കാരണം അവര്‍ക്ക് വീട്ടുകാരേക്കാള്‍ പെട്ടെന്ന് സ്ഥലത്ത് എത്താനും സഹായിക്കാനും കഴിയും.
    @മുല്ല അതിനു +1

    ReplyDelete