Tuesday, February 8, 2011

ഇത് എന്‍റെ ലോകമല്ല

സൗമ്യ എന്ന പാവം പെണ്‍കുട്ടിയുടെ മരണം ഒരു ഞെട്ടലോടെ അല്ലാതെ ഒരു മനുഷ്യനും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല . എന്നാല്‍ അതിലും ഞെട്ടലുണ്ടാക്കിയത് മാതൃഭൂമി സ്പെഷ്യല്‍ ന്യൂസ്‌ വായിച്ചപ്പോളാണ്.........
 (Mathrubhumi Special News നമ്മള്‍ ആ പെണ്‍കുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു )

ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ തനിച്ചായിപ്പോയ സൗമ്യ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറുന്നതും   കമ്പാര്‍ട്ടുമെന്റില്‍നിന്ന്   അക്രമി   പെണ്‍കുട്ടിയെ   തള്ളിയിടുന്നതും  അയാള്‍  കൂടെ ചാടുന്നതും  ചിലര്‍ കണ്ടിരുന്നുവത്രേ !!!
എന്നിട്ടും  ഇങ്ങനെയൊക്കെ  സംഭവിച്ചോ ??? അതും  ആവശ്യമുള്ളിടത്തും  ഇല്ലാത്തിടത്തും  ഒക്കെ  കയറി ഇടപെടുന്ന ജനങ്ങള്‍ ഉള്ള നമ്മുടെ കേരളത്തില്‍ ..........
വിശ്വസിക്കാന്‍ ആവുന്നില്ല .  യാത്രക്കാരുടെ കൂട്ടത്തില്‍ മനുഷ്യത്വം ഉള്ള ഒരാള്‍ പോലും ഉണ്ടായിരുന്നില്ലേ ?    ഇങ്ങനെ ഒരു സമൂഹത്തിലാണോ നമ്മള്‍ ജീവിക്കുന്നത് ? പേടിയാകുന്നു ...........
ടി. വി. ചന്ദ്രന്‍റെ  'കഥാവശേഷ'നിലെ ഗോപിനാഥനെപ്പോലെ  ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിപ്പോകുന്നു.
"ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള നാണക്കേടുകൊണ്ട് "........


"यहाँ पर मौत की सयों का डेरा हे ........
यहाँ पर बस अँधेरा ही अँधेरा है ..........
ये दुनिया, मेरी दुनिया तो नहीं है ...  (Lyricist- Gouhar Rasa ) 

25 comments:

 1. ആ പെണ്‍കുട്ടി എന്‍റെ അമ്മയോ പെങ്ങളോ മകളോ ഭാര്യയോ സുഹൃത്തോ ഒന്നും അല്ലല്ലോ?
  ഇങ്ങനെ ആരിക്കില്ലേ ആ ട്രെയിനില്‍ ഉള്ള ആള്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടാവുക?
  .........................................
  ഒന്നും പറയാന്‍ തോന്നുന്നില്ല.

  ReplyDelete
 2. ലിപി, ഒരാള്‍ ചങ്ങല വലിച്ച് നിറുത്തുവാന്‍ തുനിഞ്ഞപ്പോള്‍ വേറൊരാള്‍ വിലക്കിയത്രെ. “അത്യാവശ്യമുള്ള മനുഷ്യരുണ്ട്; അവരുടെ യാത്ര മുടക്കരുതെ”ന്ന് പറഞ്ഞ്. പത്രത്തില്‍ വായിച്ചറിഞ്ഞതാണ്. എനിക്കതില്‍ അത്ഭുതമൊന്നുമില്ല. അത്രത്തോളം അധഃപ്പതിച്ചു പോയിരിക്കുന്നു കേരളം.

  ReplyDelete
 3. വിഷയത്തെ നമുക്ക് അതിവൈകാരികതയോടെയല്ലാതെ സമചിത്തതയോടെ നേരിടാം.
  പ്രിയ സഹോദരി സൗമ്യക്ക് ഒരുപിടി കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കട്ടെ!
  നെഞ്ചുപിളര്‍ക്കുന്നതായിരുന്നു സൗമ്യയുടെ കുഞ്ഞാങ്ങള സന്തോഷിന്റെ ഹൃദയം പിളര്‍ന്നുകൊണ്ടുള്ള പൊട്ടിക്കരച്ചില്‍!!

  ReplyDelete
 4. പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും നെഞ്ചിലേറ്റിയുള്ള യാത്രയില്‍ ഉണ്ടായ ഈ ദുരന്തം ഹൃദയമുള്ള ആരുടെയും മിഴികളെ ഈറനണിയിക്കും... വധശിക്ഷയില്‍ കുറഞ്ഞ ഒന്നും തന്നെ ആ കാപാലികന്‍ അര്‍ഹിക്കുന്നില്ല.

  ReplyDelete
 5. സൌമയുടെ ആ ദുരന്തം സത്യത്തില്‍ ഭീതിയുണര്‍ത്തുന്നു. ഞാനുള്‍പ്പെടെയുള്ള മനുഷ്യന്‍ വല്ലാതെ സ്വാര്‍ത്ഥരായി പോകുന്നു എന്നതില്‍ കുറ്റബോധം തോന്നുന്നു.

  ReplyDelete
 6. സ്വാര്‍ത്ഥനായ ഞാന്‍, എന്റെ ഭാര്യ, എന്റെ മക്കള്‍, എന്റെ ജോലി, എന്റെ പണം, എന്റെ വീട്, എന്റെ ലോകം! അങ്ങനെയങ്ങനെ..
  ഇതല്ലേ ഇന്നത്തെ ആധുനിക ലോകം?
  ഇവിടെ, സാമൂഹിക പ്രതിബദ്ധതയില്ല, പരസ്നേഹമില്ല, കാരുണൃമില്ല, ധര്‍മമാധര്മ്മങ്ങളില്ല!
  പാലക്കാട്ടെ ഷീല, പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍, കഴുത്തറുത്ത് കൊല്ലപ്പെട്ടു.
  ഷീല അല്ല ഇവിടെ പ്രശ്നം, സമ്പത്തിനെ ഉരുട്ടിക്കൊന്നതാണ് ഇപ്പോള്‍ മുഖ്യ വിഷയം!പിന്നെ, ഇവിടെ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ പോരേ?
  ---------------------------------------------
  എന്റെ അഭിപ്രായത്തില്‍, സ്ത്രീ പീഡനക്കാര്‍ കോടതിമുറി കാണരുത്!!!അവര്‍ക്ക്, അതിനുള്ള സമയം കൊടുക്കരുത്!!

  ReplyDelete
 7. ഇയാള്‍ക്ക് കിട്ടാന്‍ പോകുന്നത് പരമാവധി ഒരു ജീവ പര്യന്തം...അതും എട്ടോ ഒന്‍പതോ പത്തോ വര്ഷം കഴിയുമ്പോള്‍ ഇറങ്ങി പോരാം...അമേരിക്കയിലെ പോലെ ലൈഫ് എന്നാല്‍ ലൈഫ് തന്നെ ആവണം..ഇവരൊന്നും ഈ സമൂഹത്തിനു ആവശ്യമില്ലാത്ത ആള്‍ക്കാരാണ്.

  കുറെ കാലം മുന്‍പ് സെബാസ്ടിയന്‍ എന്നൊരുത്തന്‍ ഒരു നാല് വയസ്സുകാരിയെ കൊന്നു കളഞ്ഞു..അയാളും കുറെ നാള്‍ കഴിയുമ്പോള്‍ പുറത്തിറങ്ങും..മാനസിക വൈകല്യമുള്ള ഇവരെ ഒക്കെ വധശിക്ഷക്ക് വിധിച്ചാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ കുറെ പേര്‍ ഉണ്ടല്ലോ..

  ReplyDelete
 8. ശ്യാമേ ....ശരിയാ ....സ്വന്തമായി ഒരു അനുഭവം ഉണ്ടായാലേ നമ്മുടെ ആളുകള്‍ പ്രതികരിക്കൂ....

  അജിത്‌ ഭായ് ... ആ ന്യൂസ്‌ ഞാനും പത്രത്തില്‍ വായിച്ചു . വിശ്വസിക്കാന്‍ ഇപ്പോളും ആവുന്നില്ല.

  ശങ്കരനാരായണന്‍ ജി ...... നമുക്കിനി ആ ആത്മാവിനു വേണ്ടി പ്രാര്‍ത്തിക്കാനല്ലേ ആവൂ ....

  വിനുവേട്ടാ .....ശരിയാ....അയാളെ മാത്രമല്ല അതുകണ്ട് മിണ്ടാതെ നിന്നവരെ കൂടി പ്രതി ക്കൂട്ടില്‍ കയറ്റണം എന്നാണ് എന്‍റെ അഭിപ്രായം.

  മനോരാജ് ... കുറെ പേരെങ്കിലും ഇതുപോലെ ചിന്തിക്കുന്നല്ലോ ....ഇങ്ങനെ മനസുള്ള ആരും അവിടെ ഇല്ലാതെ പോയി ...ആ കുട്ടിയുടെ നിര്‍ഭാഗ്യം അല്ലാതെന്താ ......

  അപ്പച്ചാ ....എന്‍റെയും അഭിപ്രായം ഇവനെയൊന്നും കോടതി കാണാന്‍ സമയം കൊടുക്കരുതെന്നാണ് ...അവിടെ വരെ എത്തിയാലും വല്യ കാര്യമൊന്നും ഉണ്ടെന്നു തോന്നുന്നില്ല .

  villegemaan ..വളരെ ശരിയാണ് ഇവിടെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു പ്രതികരിക്കാന്‍ കുറേ പേരുണ്ട് .....

  ReplyDelete
 9. മനുഷ്യര്‍ക്കേമനസ്സിലാവൂ,
  അവര്‍ക്കു തന്നാ ക്ഷാമവും...

  ReplyDelete
 10. സുജിത്, kottottikkaran ... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒരുപാടു നന്ദിട്ടോ....

  ReplyDelete
 11. സ്വന്തം എന്നാ പദത്തിന് കൂടുതല്‍ അര്‍ഥം ഉണ്ടാകുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.അപ്പോള്‍ ഇതല്ല ഇതിലപ്പ്രവും നമ്മള്‍ ഇനിയും കാണേണ്ടി വരും.പക്ഷെ എങ്ങനെ നമ്മുക്ക് മൃഗങ്ങളെ പോലെ ആകാന്‍ കഴിയും.

  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
  മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

  ReplyDelete
 12. സ്വന്തം എന്നാ പദത്തിന് കൂടുതല്‍ അര്‍ഥം ഉണ്ടാകുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.അപ്പോള്‍ ഇതല്ല ഇതിലപ്പ്രവും നമ്മള്‍ ഇനിയും കാണേണ്ടി വരും.പക്ഷെ എങ്ങനെ നമ്മുക്ക് മൃഗങ്ങളെ പോലെ ആകാന്‍ കഴിയും.

  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 13. അതെ... ഇത് എന്റെയും ലോകമല്ല!! ഇനി ഒരു ‘സൌമ്യ’യ്ക്കും ഈ ഗതി വരാതിരിക്കട്ടെ... അതിന് മുന്‍‌കൈ എടുക്കേണ്ടത് നാമോരോരുത്തരുമാണ്...

  21/0/11-ലെ മാതൃഭൂമി പത്രത്തില്‍ കോഴിക്കോട് നിന്നും അനില്‍കുമാര്‍ (മൊബൈല്‍ # 9447739919) എന്ന സുഹൃത്ത് ഒരു ആഹ്വാനം നടത്തിയിരിക്കുന്നു - സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും കണ്ണില്‍പ്പെടുന്ന ഏതതിക്രമത്തെയും എതിര്‍ക്കുമെന്നും തീരുമാനമെടുക്കാന്‍, ലോക വനിതാ ദിനത്തില്‍ (മാര്‍ച്ച് 8) വൈകുന്നേരം 5 മണിക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം ആളുകള്‍ കൈകോര്‍ക്കുക..

  നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ പ്രസക്തമായ ഒരു ആഹ്വാനം... ആരെന്കിലുമൊക്കെ കൈകോര്‍ത്തിരുന്നെങ്കില്‍..

  ReplyDelete
 14. Very touching post.But it no more attracts our attention.media glare is also over.Wait for another one going through the same trauma.these are all due to insufficient judicial system.the fellow has committed the crime will be out due to lack of witnesses.The girl is no more to give her version.
  regards,
  shanavas.

  ReplyDelete
 15. നമുക്ക് കാലിനു പ്രാന്തും തലയ്ക്ക് മന്തും ഉള്ളതിനാൽ, നിർമ്മമത്വവും സ്വാർത്ഥതയും വേണ്ടുവോളം ഉള്ളതിനാലും ഗോപിനാഥനെപ്പോലെ ആത്മഹത്യ ചെയ്യില്ല.

  ReplyDelete
 16. oru cheriya thettu thiruthiyal onnum thonnaruth... dhuniya alla duniya 'da' malayalathil, tha kazhinju randamathe aksharam... otherwise a great job... tc

  ReplyDelete
 17. I sent another correction in hindi lines.... please correct it.

  ReplyDelete
 18. Evane okke onnum nokkathe kolluka..oru sympathyum venda evane polullavanodu...ethu first incident onnum alla...nammal ariyathepokunna ethrayo incidents vere undakum...!!!!!mediakku oru vartha koodi kitti....

  ReplyDelete
 19. ഇങ്ങനെയൊക്കെ സംഭവിച്ചോ ??? അതും ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ കയറി ഇടപെടുന്ന ജനങ്ങള്‍ ഉള്ള നമ്മുടെ കേരളത്തില്‍ ..........
  കാഴ്ച ക്കാരുടെ ചന്തയില്‍
  ആള്‍ തിരക്ക്
  കൂടുതലാണ് ...?
  ചലവും ,കഫവും ,
  നുണയുന്ന
  ഈച്ചകള്‍
  പെരുകുന്നു
  മനുഷ്യന്‍
  എവിടെയോ പോയി
  മറയുന്നു .
  അല്ലെങ്കില്‍
  നല്ല മനുഷ്യരുടെ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു ....?

  ഈ ചിന്തകള്‍ അഭിനന്തനീയം ........

  ReplyDelete
 20. ഗോവിന്ദച്ചാമിക്കായി വാദിക്കാന്‍ 5 ഘടാഘടിയന്‍ വക്കീലുകള്‍. സൌമ്യക്കായി ആരുമില്ല!!!!!

  ReplyDelete
 21. ലിപി രഞ്ജു,
  സൗമ്യയുടെ കേസിന്റെ വിധി അറിഞ്ഞുകാണുമല്ലോ,
  ശരിക്കും ഈ ലോകത്തില്‍ ജീവിക്കാന്‍ നാണക്കേട്‌ തോന്നുന്നു, സംസ്കാരസംബന്നരായ സാക്ഷരകേരളത്തില്‍ .... ദൈവത്തിന്റെ സ്വന്തം നാട് എന്ന്‍ നമ്മള്‍ അവകാശപെടുന്ന നമ്മുടെ നാട്ടിലാണ് ഇത് നടന്നത് എന്നോര്‍ക്കുമ്പോള്‍ ശരിക്കും മരിച്ചു കളയാന്‍ തോന്നുന്നു.നമുക്ക് ഒന്നിനും സമയമില്ലല്ലോ?! അമേരിക്കയിലെ രാഷ്ട്രീയകാര്യങ്ങളും, ബ്രിട്ടനിലെ രാജവിവാഹവും, അമേരികന്‍ നയങ്ങളോടുള്ള പ്രതിഷേധ ജാഥയും, അയല്‍ക്കാരന്റെ അടുക്കള രഹസ്യങ്ങളും എല്ലാം അന്വേഷിച്ചു കഴിഞ്ഞു നമുക്ക് പിന്നെ ഒന്നിനും സമയമില്ലല്ലോ? അതിനിടയില്‍ ഒരു പാവം പെണ്‍കുട്ടിയുടെ ജീവന് എന്ത് വില! പറഞ്ഞിട്ട് കാര്യമില്ല, നടുറോഡില്‍ ഒരു ജീവന്‍ ചതഞ്ഞരയുന്നതിന്റെയും ആന മനുഷ്യനെ കുത്തികൊല്ലുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പകര്തുന്നതാനല്ലോ മലയാളിയുടെ സംസ്കാരം!
  ഇന്ന് ഒരു സൌമ്യ, നാളെ ഒരുപക്ഷെ എത്രയോ സൌമ്യമാര്‍! അത് ഒരുപക്ഷെ നീയാകാം, ഞാനാകാം, നമ്മുടെ പെങ്ങളാകാം , അമ്മയാകാം, മകളാകാം....
  നമ്മുടെ മക്കളെയെങ്കിലും നമുക്ക് മനുഷ്യരായി വളര്‍ത്താന്‍ കഴിയട്ടെ ..

  ReplyDelete
 22. സുഹൃത്തുക്കളെ.. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതി കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി പോലും ! അയാള്‍ കുറ്റം ചെയ്തോ എന്ന സംശയം കോടതിക്കും പ്രതിയുടെ കൂട്ടാളികള്‍ക്കും മാത്രമേ
  ഉണ്ടായിരുന്നുള്ളൂ ! കേരള ജനതയുടെ കണ്ണില്‍ അയാള്‍ അന്ന് മുതലേ കുറ്റക്കാരനാണ്... നമ്മള്‍ കാത്തിരുന്നത് അയാള്‍ക്ക് കോടതി എന്ത് ശിക്ഷയാവും വിധിക്കുക എന്നറിയാനായിരുന്നില്ലേ... ആ കാത്തിരിപ്പ്‌ ഇനിയും തുടരുക എന്നത് സഹിക്കാന്‍ ആവുന്നില്ല... അതിവേഗ കോടതി ആയിട്ട് പോലും ഇതാണ് അവസ്ഥ ! കേസുകള്‍ കുന്നു കൂടി കിടക്കുന്ന നമ്മുടെ കോടതികളുടെ അവസ്ഥ എന്നാണു അധികാരികള്‍ മനസിലാക്കുക ! കുറ്റം ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ വിധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ എന്നാണു നമ്മുടെ നാട്ടില്‍ നിലവില്‍ വരുക ! ഇതൊക്കെ കാണുമ്പോള്‍ മടുപ്പ് തോന്നുന്നു... അല്ല , ഇതെന്‍റെ ലോകമേ അല്ല...

  ReplyDelete