Sunday, July 3, 2011

ചില മുഖങ്ങള്‍സ്വന്തം കുഞ്ഞ്  ഭര്‍ത്താവിന്‍റെത് തന്നെയെന്നു തെളിയിക്കാന്‍ DNA ടെസ്റ്റ്‌ നടത്തേണ്ടി വരുക,    ഒരു സ്ത്രീയ്ക്ക്  അതില്‍പ്പരം ഒരപമാനമുണ്ടോ! ഞാനാദ്യമായി  നിമ്മിയ്ക്കു  വേണ്ടി  കോടതിയില്‍ ഹാജരാകുമ്പോള്‍ , അവള്‍  അങ്ങനൊരു  അവസ്ഥയിലായിരുന്നു.  അവളുടെ  ഭര്‍ത്താവ്  വിനീഷ്,      DNA   ടെസ്റ്റ്‌     വേണമെന്നും പറഞ്ഞു    കൊടുത്ത    ഹര്‍ജി ,അനുവദിച്ചു കൊണ്ട്  കോടതി  വിധി പറഞ്ഞ  ദിവസം.  

അത്തരം    സാഹചര്യങ്ങളില്‍,    സ്ത്രീകളെ      നിറ കണ്ണുകളോടെയോതലകുനിച്ചോ  അല്ലാതെ  ഞാനന്നുവരെ   കണ്ടിട്ടില്ലായിരുന്നു. പക്ഷെ... അന്നത്തെ വിധി കേട്ട്, ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന നിമ്മിയുടെ മുഖം  ഇപ്പോഴും  എന്‍റെ മനസിലുണ്ട്.    ആ നില്‍പ്പു  കണ്ടു ഞാനടക്കം അവിടെയുണ്ടായിരുന്ന  പലരും  അതിശയിച്ചു.

"ആ പെണ്ണിന്‍റെ ഒരു അഹങ്കാരം കണ്ടില്ലേ, ഇത്രയൊക്കെ സംഭവിച്ചിട്ടും വല്ല കുലുക്കവും   ഉണ്ടോന്നു  നോക്കിയേ,   ഇപ്പോഴത്തെ തലമുറയ്ക്ക് എല്ലാം    തമാശയാണ്.  "   എന്നൊക്കെ    അടുത്തിരുന്ന  വക്കീലന്മാര്‍ നിമ്മിയെകുറിച്ചു   കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.    അതു  കേട്ടപ്പോള്‍ , നിമ്മിയ്ക്കു വേണ്ടി കോടതിയില്‍   ഹാജരായത്   ഞാനാണെന്നതും, എന്‍റെ  അതേ  പ്രായമുള്ള  ആ കുട്ടിയെ  പറയുമ്പോള്‍,    ഞാനടക്കമുള്ള ഒരു തലമുറ മുഴുവനും പഴി  കേള്‍ക്കുന്നല്ലോ, എന്നതുമെല്ലാം എന്നെ അസ്വസ്ഥയാക്കി‌. നിമ്മിയുടെ  ഭാഗത്തുള്ള ന്യായം  അറിയാത്തതിനാല്‍, ആ കുട്ടിയെ അനുകൂലിച്ചു സംസാരിക്കാനും  എനിക്കു തോന്നിയില്ല. 

കേസ്  ഫയലുകളിലൊക്കെ  കേസിനു  ബലം  കൂട്ടാനുള്ള വക്കീലിന്‍റെഭാവനയുമുണ്ടാവും   എന്നതുകൊണ്ട്,   അതിലെഴുതിയിരിക്കുന്നത് മാത്രംവിശ്വസിക്കാന്‍ എനിയ്ക്കായില്ല. സത്യമറിയാന്‍ ഞാന്‍ പലവട്ടം നിമ്മിയോടു  അതിനെക്കുറിച്ച്  ചോദിച്ചിട്ടുണ്ടെങ്കിലും,      " സീനിയര്‍ വക്കീലിന് എല്ലാം അറിയാം,  ഞാന്‍ പറഞ്ഞിട്ടുണ്ട്. "  എന്നും പറഞ്ഞ് ആ   കുട്ടി  ഒഴിഞ്ഞു  മാറും.  അതു  കാണുമ്പോള്‍  അവള്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്ന എന്‍റെ സംശയം  കൂടുകയും  ചെയ്യും. സീനിയര്‍ വക്കീലിനോട്  ചോദിച്ചാല്‍ ,         " ഫയല്‍ പഠിച്ചില്ലേ ? "     എന്ന മറുചോദ്യമാവും ഉത്തരം !  

വിനീഷിന്‍റെ  സമ്പത്തും  പ്രതാപവും  കണ്ടു  മാത്രമാണ്  നിമ്മിയുടെ വീട്ടുകാര്‍  വിവാഹം  നടത്തിയത്,      ഒരു  ഡിഗ്രി പോലും  ഇല്ലാത്ത വിനീഷിനോടു നിമ്മിക്കു  പുച്ഛമായിരുന്നു,  നിമ്മി  ജോലിക്കു പോകുന്നത് ‍ വിനീഷിനു   ഇഷ്ടമല്ലായിരുന്നിട്ടും   അവള്‍  ജോലിക്കു പോയി,       നിമ്മിയുടെ  ബാല്യകാല സുഹൃത്തുമായി അവള്‍ക്കുള്ള ബന്ധവും, എപ്പോഴും  വരുന്ന അയാളുടെ  ഫോണ്‍ കോളുകളുമാണ് വിനീഷിനെ സംശയാലുവാക്കിയത്,   ജോലിത്തിരക്കുകളുടെ പേരും പറഞ്ഞു  ഒരു ലീവ് എടുക്കാന്‍ പോലും തയ്യാറാവാതിരുന്നതൊക്കെ സംശയം  കൂട്ടുകയും  ചെയ്തു,  അവള്‍  ഗര്‍ഭിണിയായപ്പോള്‍  ആ കുഞ്ഞു തന്‍റെതല്ലെന്നു  ഉറപ്പുള്ളതു കൊണ്ടാണ് നിമ്മിയെ അവളുടെ വീട്ടില്‍ കൊണ്ടാക്കിത്,   എന്നിങ്ങനെ, വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു വിനീഷ് നിമ്മിയ്ക്കയച്ച വക്കീല്‍ നോട്ടീസില്‍ സ്വാഭാവികമായും നിമ്മിയുടെ ഭാഗത്തുള്ള കുറ്റങ്ങള്‍ മാത്രം..... ഇതിനെയെല്ലാം   ന്യായീകരിച്ചു  കൊണ്ടും,  എല്ലാ    കുറ്റങ്ങളും വിനീഷില്‍ ചാരിയും, നിമ്മി അയച്ച മറുപടി നോട്ടീസില്‍ പറയുന്ന കഥകള്‍   വേറെ....... !!  

ഞാന്‍ കോടതിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴേക്കുംനിമ്മി പോയി കഴിഞ്ഞിരുന്നു, ഞങ്ങളുടെ ഓഫീസിലെ ജൂനിയേഴ്സ് എല്ലാവരും കൂടി നിമ്മിയെക്കുറിച്ചായി സംസാരം...

"DNA ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുന്നതോടെ നമ്മള്‍ കേസ്  തോല്‍ക്കും, നാണം കെടുത്താന്‍   ഇതുപോലെ  കുറേപ്പേര്‍ വന്നോളും,    ആ കുട്ടിക്ക് സത്യം  പറഞ്ഞുകൂടെ,   എങ്കില്‍  ഈ  ടെസ്റ്റ്‌ ഒക്കെ  ഒഴിവാക്കി  ഒരു  ' മ്യൂച്വല്‍ ഡിവോഴ്സ്  '    ആക്കാമായിരുന്നു,  ഒന്നുമില്ലാതെ അയാളിത്ര ധൈര്യത്തോടെ   ടെസ്റ്റ്‌   വേണമെന്ന്  പറയുമോ ! "  എന്നിങ്ങനെ,  ഓരോരുത്തരും  അവരവരുടെ  അഭിപ്രായങ്ങള്‍ പറഞ്ഞു....

ഏകദേശം  ഒരു  മാസം കഴിഞ്ഞു. അടുത്ത പോസ്റ്റിങ്ങ്‌ ഡേറ്റിന് നിമ്മി  ഓര്‍ഡര്‍  വാങ്ങാന്‍ വന്നു.  നിമ്മിയോടുള്ള  താല്‍പ്പര്യക്കുറവു കൊണ്ടാവാം,   അവളുടെ  കൂടെ  കോടതിയില്‍ ‍പോവാതിരിക്കാന്‍ ഓരോരോ   കാരണങ്ങള്‍ പറഞ്ഞു മറ്റു ജൂനിയേഴ്സ് ഒഴിഞ്ഞുമാറി. അവസാനം നിവര്‍ത്തിയില്ലാതെ എനിക്കുതന്നെ  നിമ്മിയുടെ കൂടെ പോവേണ്ടി വന്നു.

ഓഫീസില്‍  ചെന്നപ്പോള്‍ നല്ല  തിരക്ക്.  ക്ലാര്‍ക്ക് കൃഷ്ണേട്ടന്‍ ഒരു അപേക്ഷ പോലെ  " ഒന്നു വെയിറ്റ് ചെയ്യുമോ,  ഈ  തിരക്ക് കഴിഞ്ഞിട്ട് തരാം "  എന്നു പറഞ്ഞപ്പോള്‍, ഞങ്ങള്‍ പുറത്തു കാത്തിരിപ്പായി. മറ്റു ചില സെക്ഷനിലെ  ഉദ്യോഗസ്ഥരെ  പോലെ,  ഒരു  ഓര്‍ഡര്‍  എടുത്തു തരാന്‍   കിമ്പളം  ഒന്നും  വാങ്ങാത്തതു  കൊണ്ടു   തന്നെ,   കൃഷ്ണേട്ടന്‍ പറഞ്ഞാല്‍ എത്രനേരം  വേണമെങ്കിലും  കാത്തിരിക്കാന്‍ ഞങ്ങള്‍ക്കു മടിയില്ലായിരുന്നു. 

കാത്തിരിപ്പിലെ   വിരസത  ഒഴിവാക്കാനാണ്   നിമ്മിയോടു  പഠിച്ച വിഷയങ്ങളെ   കുറിച്ചും,    ജോലിയെ  കുറിച്ചും,   ഒക്കെ   ചോദിച്ചത്. പഠിക്കാനുള്ള ഇഷ്ടം...   ചെറിയ ക്ലാസ്സ് മുതലേ ഒന്നാമാതായിരുന്നത്... വാശിയോടെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും,   ക്ലാസ്സില്‍  ഫസ്റ്റ് ആയി   വരുമ്പോള്‍  കൈനിറയെ സമ്മാനങ്ങള്‍  കൊടുക്കുകയും ചെയ്തിരുന്ന അവളുടെ   പ്രിയപ്പെട്ട    മാതാപിതാക്കളെ    കുറിച്ച്...  ഭര്‍ത്താവിന്‍റെ     അടുത്തു നിന്നും കിട്ടാത്ത പ്രോത്സാഹനവും, അംഗീകാരവും, കൊടുത്തിരുന്ന സഹപ്രവര്‍ത്തകരെപ്പറ്റി...  എല്ലാം പറഞ്ഞ്,  ആ  കുട്ടി  പതിവില്ലാതെ  വാചാലയായി... 

പി ജി കഴിഞ്ഞു  ജോലിക്കപേക്ഷിച്ചു  കാത്തിരുന്ന  നിമ്മിയെ  തേടി വന്നത് ഇന്റര്‍വ്യൂ കാര്‍ഡുകളേക്കാള്‍ കൂടുതല്‍ വിവാഹാലോചന കളായിരുന്നു.      സ്വാഭാവികമായും   ജോലിയേക്കാള്‍    വീട്ടുകാരെ ആകര്‍ഷിച്ചതും  ' നല്ലകുടുംബത്തിലെ' വിവാഹാലോചനകള്‍ തന്നെ! വിദ്യാഭ്യാസം നിമ്മിയെ അപേക്ഷിച്ചു കുറവാണെന്നതൊഴിച്ചാല്‍, മറ്റെല്ലാ കാര്യത്തിലും  അവര്‍ക്ക്  ഇഷ്ടമായ  ആലോചനയായിരുന്നു വിനീഷിന്‍റെത്. നാട്ടിലെ പ്രമാണിയായ അച്ഛന്‍റെ രണ്ടു ആണ്‍മക്കളില്‍ ഇളയവന്‍, തറവാട്ടു മഹിമയിലും സമ്പത്തിലും നിമ്മിയെക്കാള്‍ ഏറെ മുന്നില്‍.  സ്വന്തമായി ടൌണില്‍ തുണിക്കടയും, പലചരക്കു കടയും. ഇതൊന്നും കൂടാതെ പത്തില്‍ ഏഴു പൊരുത്തമുള്ള  ജാതകവും !  "ഇത്രയും  നല്ല ഒരു ബന്ധം  ഇനി വരില്ല" എന്നായിരുന്നത്രെ   വീട്ടുകാരുടെ  ന്യായം. ജോലിയെക്കാളും മറ്റെന്തിനെക്കാളും വലുത് വിവാഹമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച മാതാപിതാക്കളോടുള്ള പരാതി അവളുടെ വാക്കുകളിലുണ്ടായിരുന്നു. റാങ്കിനോടടുത്തു മാര്‍ക്കുണ്ടായിരുന്നിട്ടും ,     ഒരുപാടാഗ്രഹിച്ചിട്ടും ജോലിക്കു പോകാതിരുന്നതും വിനീഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു.   പക്ഷെ..  പിന്നീട്   സൂപ്പര്‍   മാര്‍ക്കറ്റുകളും,   മാളുകളും ഒക്കെ  അവരുടെ  കച്ചവടത്തിന്   ഭീഷണിയായി. സ്വന്തം ബിസ്സിനസ്സ് തകര്‍ന്നു തുടങ്ങിയതിന്‍റെ ദേഷ്യവും അയാള്‍  അവളില്‍ തീര്‍ക്കാന്‍ തുടങ്ങി. മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചു പുതിയ  പല ബിസ്സിനസ്സുകളെ   കുറിച്ചു പറഞ്ഞു നോക്കിയെങ്കിലും, വിനീഷിനു സമ്മതമായിരുന്നില്ല. അവസാനം വിനീഷിന്‍റെ പകുതി സമ്മതത്തോടെയാണ്  അവളൊരു ജോലിക്കു പോയിത്തുടങ്ങിയതും.  പക്ഷെ, തന്നേക്കാള്‍ വിദ്യാഭ്യാസമുള്ള, തന്‍റേതായ വ്യക്തിത്വം  ഉള്ള, സ്വന്തമായി സമ്പാദിക്കുന്ന നിമ്മിയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
   
"കുടുംബത്തിന്‍റെ   ഭാവി  ആലോചിച്ചു  ജോലിക്കു   പോകാമെന്നു സ്വന്തമായി  ഒരു  തീരുമാനമെടുത്തത്  അത്ര  വലിയ  തെറ്റാണോ!  ആ ജോലി ഇല്ലായിരുന്നെങ്കില്‍ ഇന്നെന്‍റെ  അവസ്ഥ എന്താവുമായിരുന്നു ?" എന്നൊക്കെയുള്ള അവളുടെ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.

"വിവാഹം കഴിഞ്ഞാല്‍  പഴയ സുഹൃത്തുക്കളെയൊക്കെ  മറക്കണമെന്നാണോ ! അതിന്‍റെ   പേരില്‍   എന്നെ സംശയിച്ച  അയാളുടെ കൂടെ ഒരു നിമിഷം പോലും ഇനി ജീവിക്കാന്‍ ആവില്ല,  എനിക്കും കുഞ്ഞിനും അയാളുടെ  ചില്ലിക്കാശു പോലും വേണ്ട,    എന്‍റെ കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള ധൈര്യം എനിക്കിന്നുണ്ട്" എന്നൊക്കെ തന്റേടത്തോടെ അവള്‍ പറഞ്ഞെങ്കിലും, "അന്ന് വീട്ടില്‍ കൊണ്ടാക്കിയ ശേഷം ഒരിക്കല്‍ പോലും  ഒന്നു  കാണാന്‍ വിനീഷ് ‍  ശ്രമിച്ചിട്ടില്ല "  എന്നു പറയുമ്പോള്‍ , ആദ്യമായി ആ കണ്ണുകള്‍ നിറയുന്നതു  ഞാന്‍ കണ്ടു.   പിന്നെയുള്ള ആ കുട്ടിയുടെ  നീണ്ട മൌനം കണ്ടപ്പോള്‍ , ഒന്നും   ചോദിക്കേണ്ടായിരുന്നു എന്നു പോലും എനിക്ക് തോന്നി.

ജീവിതത്തില്‍  ആരും  കൂടെയില്ലെങ്കിലും  സ്വന്തം  കാലില്‍ നില്‍ക്കാന്‍ ഒരു   വരുമാനമാര്‍ഗം   ഉണ്ടെങ്കില്‍    ആരും   തളര്‍ന്നു   പോവില്ലെന്നു ഞാനോര്‍‍ത്തു. ഇവിടെ   വരുന്ന  പല   സ്ത്രീകളും    അവര്‍ക്കും കുട്ടികള്‍ക്കും  ജീവിക്കാനുള്ള ചിലവ്, അവരെ  ഉപേക്ഷിച്ചു പോയ ഭര്‍ത്താക്കന്മാരില്‍ നിന്നും വാങ്ങിച്ചെടുക്കാന്‍ വരുന്നവരല്ലേ! അതില്‍ ഭൂരിഭാഗം സ്ത്രീകളും ജോലിയില്ലാത്തവര്‍. വിവാഹമാണ് ജീവിതത്തിലെ    ഏറ്റവും  വലിയ  ലക്ഷ്യം   എന്നു  കരുതി   പഠിത്തം പൂര്‍ത്തിയാക്കാതെയോ,    തീര്‍ന്നയുടനെയോ   ഒക്കെ    പെണ്‍മക്കളെ വിവാഹം  ചെയ്തയക്കുന്ന രക്ഷിതാക്കളെ ഈ കോടതിയില്‍ കൊണ്ട് വന്നു  കാണിക്കണം. ഇല്ലാത്ത പൈസയുണ്ടാക്കി സ്ത്രീധനം  കൊടുത്തു വിവാഹം    കഴിച്ചയച്ചു   ഉത്തരവാദിത്തം     തീര്‍ക്കുന്നതിനു    പകരം അവരെ  സ്വയം   പര്യാപ്തരാക്കുകയാണ്   വേണ്ടതെന്ന   തിരിച്ചറിവ് എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം. തന്‍റെ കുഞ്ഞിനെ വളര്‍ത്താന്‍ ആരുടെ മുന്നിലും കൈ നീട്ടേണ്ട എന്നതാവാം  നിമ്മിയുടെ ആത്മവിശ്വാസത്തിന് കാരണം. പക്ഷെ പിന്നെയും എന്തിനാണ് നിമ്മി കേസിനു പിറകെ നടക്കുന്നത് എന്നുമാത്രം എനിക്ക് മനസ്സിലായില്ല. ചിന്തകളും ചോദ്യങ്ങളും ഒക്കെ എന്‍റെ  മനസ്സില്‍ നിറഞ്ഞു ശ്വാസം മുട്ടി.

"വിനീഷ് കൊടുത്ത ഡിവോഴ്സ് പെറ്റിഷന്‍ നിനക്ക് സമ്മതിച്ചു കൊടുത്തുകൂടെ വെറുതെ ഇങ്ങനെ കേസിനും വഴക്കിനും നടക്കണോ" ദീര്‍ഘനേരത്തെ മൌനത്തിനു ശേഷം, ഞാനത് ചോദിച്ചപ്പോഴേക്കുംകൃഷ്ണേട്ടന്‍ ഞങ്ങളെ ഓഫീസിനു അകത്തേക്കു വിളിച്ചു .

അവിടെ ഓര്‍ഡര്‍ വാങ്ങാന്‍ വിനീഷും നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടു കൂട്ടര്‍ക്കും ഉള്ള കോടതി ഓര്‍ഡര്‍ തരാനായി ഫയലില്‍ നിന്നും എടുത്ത ശേഷം കൃഷ്ണേട്ടന്‍  ആ കടലാസ്സുകളിലേക്ക്‌  തന്നെ ഒരു നിമിഷം കൂടി  നോക്കിയിട്ട്   എന്നെ   നോക്കി   ചിരിച്ചു.  എന്നിട്ട് അതു രണ്ടും   കൂടി വിനീഷിനു  കൊടുത്തു.  എനിക്കൊന്നും  മനസ്സിലായില്ല എന്തിനാണ് ഞങ്ങള്‍ക്ക്    തരാനുള്ള    പേപ്പര്‍    കൂടി    അയാള്‍ക്കു  കൊടുത്തത് ! എന്തിനാണ്    കൃഷ്ണേട്ടന്‍    ചിരിച്ചത് !     കൈയ്യില്‍  കിട്ടിയ   രണ്ടു പേപ്പറുകളിലേക്കു   നോക്കിയതും    വിനീഷിന്‍റെ  മുഖം വിളറി വെളുക്കുന്നത്‌   കണ്ടതോടെ  എനിക്ക് ആകാംഷയായി.  അതു മനസിലാക്കിയാവും  കൃഷ്ണേട്ടന്‍ വേഗം അതു  രണ്ടും വിനീഷിന്‍റെ കൈയ്യില്‍ നിന്നും  വാങ്ങി  എന്‍റെ നേരെ നീട്ടി. ആ രണ്ടു ഓര്‍ഡറിലും ഒട്ടിച്ചിരിക്കുന്ന   ഫോട്ടോകള്‍   കണ്ടതും ഞാന്‍ അറിയാതെ  നിമ്മിയെ നോക്കിപ്പോയി......   കാര്‍ബണ്‍   കോപ്പി   പോലുള്ള   വിനീഷിന്‍റെയും മകന്‍റെയും  മുഖങ്ങള്‍ !!!

"ഈ  കുഞ്ഞിന്‍റെ  അച്ഛന്‍  ഇയാളാണെന്ന്    തെളിയിക്കാനാണോ  നിമ്മീ, നിങ്ങള്‍ ഹൈദരാബാദ് വരെ പോകുന്നെ! "എന്‍റെ ആ ചോദ്യം കേട്ടതും അതുവരെ ഷോക്കടിച്ച  പോലെ നിന്നിരുന്ന വിനീഷ് എന്‍റെ കൈയ്യില്‍ നിന്നും അയാള്‍ക്കുള്ള ഓര്‍ഡര്‍ തട്ടിപ്പറിച്ച പോലെ  വാങ്ങിക്കൊണ്ടു പുറത്തേക്കു പോയി....

ഒരു  പകരം  വീട്ടലിന്‍റെ  സന്തോഷത്തോടെ  നിമ്മി  നില്‍ക്കുമ്പോള്‍ , ഇനിയും വിധി കാത്തു കിടക്കുന്ന ഫയലുകളുടെ കൂട്ടത്തിലേക്ക്, അവരുടെ ഫയലും കൂടി എടുത്തു വയ്ക്കുകയായിരുന്നു കൃഷ്ണേട്ടന്‍ ...


131 comments:

 1. വാഹ്..
  ഉദ്വേഗജനകത്തോടെ വായിച്ചു തീർത്തു..

  നിമ്മിയേപ്പോലുള്ള ധൈര്യശാലികൾ നമ്മുടെ സമൂഹത്തിലിനിയും ജനിക്കട്ടെ..
  ഒരുപക്ഷേ നിമ്മിയെ ആ അവസ്ഥയിൽ കൊണ്ടെത്തിച്ചത് വിനീഷിന്റെ അകാരണമായ സംശയങ്ങളായിരിന്നിരിക്കണം..
  ഏതായാലും അവസാന വിധി പറച്ചിലിൽ വിനീഷിന്റെ നിലപാട് എന്തായിരുന്നുവെന്ന് അറിയുവാൻ ആകാക്ഷയുണ്ട്..?

  ReplyDelete
 2. ഇതെഴുതിയ ലിപിക്കൊരു ഷേക്ക്‌ ഹാന്‍ഡ്‌!
  ഇത്തരം അനുഭവങ്ങള്‍ തുടര്‍ന്നും എഴുതണം.പെണ്‍കുട്ടികള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യകതയല്ല,അത്യാവശ്യമാണ്.

  ReplyDelete
 3. ഇവിടെ നിമ്മി എന്ന കുട്ടി സ്വന്തം പാതിവ്രത്യം തെളിയിക്കുക എന്നതിനു വേണ്ടി മാത്രമാണ് കേസിനു തുനിഞ്ഞത്. അതല്ലാതെ അവള്‍ക്ക് വിനീഷിന്റെ സ്വത്തോ, സമ്പത്തോ ഒന്നും ആവശ്യമില്ല. പക്ഷെ ഇത്രയേറെ മുഖസാമ്യമുള്ള കുട്ടിയുണ്ടായിട്ടും വിനീഷിന്റെ ബന്ധുക്കളും മറ്റുള്ളവരും വിനീഷിനെ ഈ കേസില്‍ നിന്നും പിന്തിരിപ്പിച്ചില്ല എന്നത് അത്ഭുതം. മറ്റൊരു കാര്യമുള്ളത് ലിപി പറഞ്ഞപോലെ ഒട്ടുമിക്ക ദാമ്പത്യപ്രശ്നങ്ങളുടേയും മൂലഹേതു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ തന്നെയാവുന്നു എന്നത് തന്നെ. ഒരു പരിധിവരെ അവര്‍ മനസ്സാവാചാകര്‍മ്മണാ അറിയാത്ത ഒരു കാര്യം തന്നെയെങ്കില്‍ പോലും പക്വത എത്തുന്നതിനു മുന്‍പ് പെണ്മക്കളെ (ചിലയവസരങ്ങളില്‍ എങ്കിലും ആണ്മക്കളെയും) കല്യാണത്തിന്റെ , ദാമ്പത്യത്തിന്റെ കെട്ടുപാടുകളിലേക്ക് അവര്‍ വലിച്ചിടുന്നു. അത് തന്നെ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം.വലിയ ഫിലോസഫിയും ഫെമിനിസവും പറയുന്നവര്‍ വരെ കാര്യത്തോടടുക്കുമ്പോള്‍ ഇതൊക്കെ തന്നെ. 21 വയസ്സില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ എന്റെ മകള്‍ക്ക് പിന്നെ 32ലേ വിവാഹം നടക്കൂ എന്ന് പറഞ്ഞ് 17ന്റെ തുടിപ്പില്‍ തന്നെ അവള്‍ക്കായി വിവാഹം ആലോചനകള്‍ തുടങ്ങുക. സ്വാഭാവീകമായും ആ അന്വേഷണങ്ങള്‍ എവിടെയെങ്കിലും എത്തുമ്പോഴേക്കും 20 വയസ്സോളം ആയിട്ടുണ്ടാവും. അപ്പോഴേക്കും ആധിയായി. പിന്നെ ആദ്യം വരുന്ന ആര്‍ക്കെങ്കിലും പിടിച്ച് മകളെ ഏല്‍പ്പിക്കുക. എന്നിട്ട് ജീവിതകാലം മുഴുവന്‍ അവളെയോ അവനെയോ (ചിലപ്പോഴൊക്കെ ഇത് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരനെയാവും കൂടുതല്‍ ബാധിക്കുക)വിടാതെ പിന്തുടരുക. ഒടുവില്‍ ലിപിയെ പോലെ കേസ് മുഴുവന്‍ അറിയാതെ കേസ് ഫയല്‍ മാത്രം കണ്ട് വാദിക്കേണ്ടി വരുന്ന ഏതെങ്കിലും ജൂനിയര്‍ വക്കീലിന്റെ ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ വിളികള്‍ക്കും ചിലയവസരങ്ങളില്‍ വിഢിത്തങ്ങള്‍ക്കും എതിര്‍ വക്കീലിന്റെ മാനസീക പീഢനങ്ങള്‍ക്കും ഇരയാക്കുക.. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്.

  വളരെ നന്നായി നിമ്മിയുടെ അവസ്ഥ ലിപി എഴുതി. ഹരീഷ് പറഞ്ഞപോലെ വിധി എന്തായിരുന്നു എന്നും വിനീഷിന്റെ നിലപാടെന്തായിരുന്നു എന്നും അറിയുവാനുള്ള ആകാംഷയുണ്ട്.

  ReplyDelete
 4. മടിയില്‍ കനമില്ലാതവര്‍ക്ക് വഴിയില്‍ ഭയപെടേണ്ട എന്ന് പണ്ടുള്ളവര്‍ പറയുന്നത് നിമ്മിയുടെ അനുഭവങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ എത്ര ശരിയാണ് .

  സ്വന്തം തെറ്റുകള്‍ മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചു രക്ഷപെടാനാണ് എല്ലാ പറജിതരുടെയും വ്യര്‍ഥാലുള്ള ശ്രമം , അവര്‍ അതിലും അമ്പേ പറജയപ്പെട്ടു കോമാളിയക്കുകയാണെന്നുള്ള വിവരം അവര്‍ ഒട്ടറിയുന്നുമില്ല ..

  ഒരു സംശയ രോഗിയായ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിനേക്കാള്‍ ഒരു വലിയ ശിക്ഷ ഒരു പതിവൃതക്ക് കിട്ടാന്‍ ഇല്ല ( ഈ വാക്കിന് പഴ സംശുദ്ധി ഒന്നുമില്ല )
  നിമിചെചിക്ക് എന്റെ ആസംസക്കള്‍ വേഗം അയാളില്‍ നിന്നും ഊരി പോകാന്‍ സാധികട്ടെ ...........സ്നേഹത്തോടെ മണ്‍സൂണ്‍

  ReplyDelete
 5. Great post! you have really succeeded in bringing out the problems face by the girls of today's time period. Appreciate the effort!

  ReplyDelete
 6. ചിലര്‍ ഇങ്ങിനെയാണ് കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ വിനീഷ്‌ ഇത്തരത്തിലുള്ള ഒരാളും.. അപകര്‍ഷതാബോധത്തില്‍ നിന്നാണെന്ന് തോന്നുന്നു ഇത്തരം പ്രശ്നങ്ങളുടെ തുടക്കം.. നിമ്മിക്ക് നല്ലത് വരട്ടെ.. :)
  ലിപി നന്നായി പറഞ്ഞു....!

  ReplyDelete
 7. സ്ത്രീയുടെ വ്യക്തിത്വത്തെയും പദവിയെയും അസ്തിത്വത്തെയും സാമൂഹ്യ പങ്കാളിത്തത്തേയും പദവിയെയും എല്ലാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും..
  അവള്‍ക്ക് ആത്മാവുണ്ടോ ബുദ്ധിയുണ്ടോ എന്നു സംശയിക്കുന്ന സമൂഹം,സാഹചര്യം,സംസ്കാരം, അവസ്ഥ..
  യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ തെളിവാണ് ..
  അനുഭവക്കുറിപ്പ് അക്ഷരങ്ങളാല്‍ നല്ല പോലെ പകര്‍ത്തി..കൂട്ടുകാരിയ്ക്ക് ആശംസകള്‍.

  ReplyDelete
 8. മുതുകിൽ കൂനുണ്ടെങ്കിലേ കുനിഞ്ഞു നടക്കേണ്ടൂന്നു പറഞ്ഞതു പോലെ തോന്നി ഇതു വായിച്ചപ്പോ...നിമ്മിയോടെന്തെന്നില്ലാത്ത ആദരവ്...നന്നായി പറഞ്ഞൂട്ടോ ചേച്ചീ

  ReplyDelete
 9. ലിപി..മലയാറ്റൂരിന്‍റ സര്‍വ്വീസ് സ്റ്റോറിപോലെ മനോഹരം ലിപിയുടെ ഈ എഴുത്ത്.

  ReplyDelete
 10. സംശയ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല.അകാരണമായി സ്വന്തം കുട്ടിയുടെ പിതൃത്വത്തെ സംശയിക്കുന്നയാള്‍ കുടുബ ബന്ധത്തിന്റെ പവിത്രത നഷ്ടപെടുത്തുന്നു.ഒരു സ്ത്രീയുടെ ചാരിത്ര്യശുദ്ധി സംശയിക്കുന്നത് അവളെ അവഹേളിക്കുന്നതിനു തുല്യമാണ്. ഇത്തരക്കാരുടെ കൂടെ ജീവിക്കുന്നതിലും നല്ലത് വേര്‍പിരിയുന്നതാണ്.

  ReplyDelete
 11. നിമ്മിയുടെ കഥ വളരെ ആകര്‍ഷണീയമായി എഴുതി. ഇത്തരം പെണ്‍കുട്ടികളുടെ ധീരകഥകള്‍ പലര്‍ക്കും ഒരു പ്രചോദനമാകട്ടെ

  ReplyDelete
 12. ലിപി, ഈ സുന്ദരമായ കോടതി എഴുത്തുകള്‍ എല്ലാം ചേര്‍ത്ത് ഒരു പുസ്തകമാക്കികൂടെ.....

  ReplyDelete
 13. വളരെ ഹൃദ്യമായി ലിപി എഴുതി. ആശംസകള്‍ .
  നിമ്മിയെ മനസ്സില്‍ കുടിയിരുത്തുന്ന രചന . ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 14. ആഹാ.... നല്ല ഇന്ററസ്റ്റോടെ വായന പൂര്‍ത്തിയാക്കാന്‍ പറ്റി. വീണ്ടും നല്ല എഴുത്ത്. എന്നിട്ട് ആ കേസ്‌ എന്തായി?

  ReplyDelete
 15. "ജീവിതത്തില്‍ ആരും കൂടെയില്ലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു വരുമാനമാര്‍ഗം ഉണ്ടെങ്കില്‍ ആരും തളര്‍ന്നു പോവില്ലെന്നു ഞാനോര്‍‍ത്തു. വിവാഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എന്നു കരുതി പഠിത്തം പൂര്‍ത്തിയാക്കാതെയോ, തീര്‍ന്നയുടനെയോ ഒക്കെ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്ന രക്ഷിതാക്കളെ ഈ കോടതിയില്‍ കൊണ്ട് വന്നു കാണിക്കണം. ഇല്ലാത്ത പൈസയുണ്ടാക്കി സ്ത്രീധനം കൊടുത്തു വിവാഹം കഴിച്ചയച്ചു ഉത്തരവാദിത്തം തീര്‍ക്കുന്നതിനു പകരം അവരെ സ്വയം പര്യാപ്തരാക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം."

  ഞാനിതൊന്നു കൂടി ഉറക്കെ വിളിച്ചു പറയട്ടെ..
  നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

  പത്തിലെട്ടു പൊരുത്തത്തിന്റെ മേന്മ..!!

  ReplyDelete
 16. ഫെമിനിസം തീരെ തൊട്ടു തീണ്ടാതെ ഒരു കാര്യം അറിയിക്കട്ടെ.. സ്ത്രീകൾ ഭാഗ്യവതികളാണു..ഒരു വിവാഹമോചനകേസിനു കാരണമായി അവർക്കു മാതൃത്വം തെളിയിക്കേണ്ടി വരാറില്ല..

  ലിപി...., അനുഭവജ്ഞാനത്തിൽ നിന്നുള്ള എഴുത്തായതു കൊണ്ട് ആത്മാർത്ഥത തെളിഞ്ഞു നിൽക്കുന്നു എഴുത്തിൽ- വായിക്കുന്നവർ എന്തെങ്കിലുമൊക്കെ ചിന്തിച്ചു മനസ്സിലാക്കണം എന്ന ആഗ്രഹത്തോടേയുള്ള ആത്മാർത്ഥത...

  നന്നായിരിക്കുന്നു ഇനിയും ഇനിയും എഴുതൂ..

  ReplyDelete
 17. നിമ്മിയെ സംബന്ധിച്ചിടത്തോളം ഒരു DNA ടെസ്റ്റിനു വിധേയയാവാതെ നിവൃത്തിയില്ലായിരുന്നു. കാരണം പരപുരുഷബന്ധമാരോപിച്ചാണ് ഭർത്താവ് വേർപിരിയാൻ കോടതിയെ സമീപിച്ചത്.

  താൻ പിഴച്ചവളല്ലെന്ന് തെളിയിച്ചിട്ട് വേണമായിരുന്നു അവൾക്ക് വേർപിരിയാൻ. ഇല്ലെങ്കിൽ സമൂഹം അവളെ കാണുന്നത് മറ്റൊരു കണ്ണിലൂടെ ആയിരിക്കുമല്ലൊ. അതിൽ എന്തായാലും അവൾ വിജയിച്ചു.
  അഭിനന്ദനങ്ങൾ നിമ്മി...

  ഇനി അവൻ തെയ്യാറായാലും നിമ്മി അവനെ ഭർത്താവായി സ്വീകരിക്കരുത്. സ്വന്തം ജോലിയുണ്ടല്ലൊ. ധൈര്യമായി ജീവിക്കാൻ അവളെ സർവ്വ ശക്തൻ സഹായിക്കട്ടെ.
  അവൻ ഇതിന്റെ ശിക്ഷ തീർച്ചയായും ഏറ്റുവാങ്ങും...!

  ലിപി... അഭിനന്ദനങ്ങൾ....

  ReplyDelete
 18. ഇങ്ങനെയാണ് ചില മുഖങ്ങള്‍ ..

  അല്ലെങ്കില്‍ ഇങ്ങനെ തന്നെ പല മുഖങ്ങളും ...


  ഇവിടെ ഈയിടെ ഒരു വാര്‍ത്ത വായിച്ചു ...
  കറുത്ത മുത്തുകള്‍ ആയ ആഫ്രിക്കന്‍ ദമ്പതികള്‍ക്ക്
  വെളുത്ത മുത്ത്‌ പോലൊരു സുന്ദരന്‍ പുത്രന്‍ ...

  വിവരം ഉള്ള പിതാവ് മോനെ മാറോടു
  ചേര്‍ത്തു ഉമ്മ വെച്ചു .നെറ്റി ചുളിച്ച
  ഡോക്റെര്സിനോടും നഴ്സുമാരോടും അയാള്‍
  ചിരിച്ചു കൊണ്ടു ഉറക്കെ പറഞ്ഞു ..എനിക്ക്
  ഇവളെ നല്ല വിശ്വാസം ആണ്‌ ...!!!


  പത്തില്‍ എട്ടു പൊരുത്തം ഉള്ള നാം എവിടെ എങ്ങനെ പൊരുത്തപെടാന്‍ ..? !!!
  മനസ്സില്‍ ഒരു നീറ്റല്‍ ബാകി വെച്ചു കൊണ്ടു ലിപിയും ഞങ്ങള്‍ക്ക് വിട്ടു തന്നു ഒരു സുന്ദരന്‍ പോസ്റ്റ്‌ ..

  അഭിനന്ദനങ്ങള്‍ .....

  ReplyDelete
 19. കാലിക പ്രസക്തം!

  ReplyDelete
 20. എപ്പോഴത്തെയും പോലെ ലിപിമോളുടെ അതീവ സുന്ദരമായ ഒരു പോസ്റ്റ്‌. അന്തസ്സുള്ള ഒരു പെണ്ണിനും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് തന്തയെ തീരുംമാനിക്കാനുള്ള ഈ ടെസ്റ്റ്‌. സ്വന്തം ഭാര്യയോടു ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു മണ കൊണാപ്പന്‍ ഭര്‍ത്താവിനെ എനിക്കും അറിയാം . പക്ഷെ നിമ്മിയെപ്പോലെ ധൈര്യം കാണിക്കാന്‍ ആ കൊച്ചിന് ജോലിയില്ല...അഭിനന്ദനങ്ങള്‍ മോളെ, സത്യസന്ധമായ , സുന്ദരമായ ഈ എഴുത്തിനു..

  ReplyDelete
 21. പറഞ്ഞു കേട്ടതിനേക്കാള്‍ സത്യം പലപ്പോഴും വിചിത്രമായിരിക്കും.

  ReplyDelete
 22. അനുഭവങ്ങൾ, കാഴ്ചകൾ, ചെറിയ വാർത്തകൾ.... ഇതൊക്കെ ഒന്നെത്തിനോക്കിയിട്ട് തങ്ങളുടെതായ ലൊകത്ത് തിരികെയെത്തുന്നവരാണ് നമ്മളിൽ പലരും, പക്ഷേ.... ഇവിടെ സഹൃദത്വമുള്ളവർ ആ സംഭവത്തെ മനനം ചെയ്തു നോക്കും... അവിടെ ഒരു കഥ അല്ലെങ്കിൽ കഥയായിതോന്നുന്ന ലേഖനങ്ങളായി തോരും അത്തരത്തിലൊന്നാണ്.. ഇവിടെ ‘ചില മുഖങ്ങളിലൂടെ‘( പൊയ്മുഖം)ലിപി മോൾ വരച്ച് കാട്ടിയത്... ഞാൻ എന്ന വ്യക്തിക്ക് ഒരു കുഴപ്പമുണ്ട് സമാന ചിന്താഗതിയുള്ള രചനകൾ കാണുമ്പോൾ..ഞാനും കണ്ടറിഞ്ഞ കാര്യങ്ങൾ കുത്തിക്കുറിക്കാൻ തോന്നും..ഇതേ പൊലൊരു സംഭവം എന്റെ സ്മരണയിലും വരുന്നൂ.. അത് പിന്നീടോരിക്കൽ ആകാം... എന്റെ ലിപിക്കുഞ്ഞേ...ഇത്തരം നല്ല രചനകൾ വായിച്ച് ഒരാളെങ്കിലും തന്റെ ഉള്ളിലോട്ടോന്ന് തിരിഞ്ഞ് നോക്കിയാൽ???? നോക്കട്ടേ എന്നാശംസിക്കുന്നൂ...എങ്കിൽ താങ്കൾ ധന്യയായി.... ഈ എഴുത്തിന് എന്റെ നമസ്കാരം...ഞാൻ വീണ്ടൂം വരാം....

  ReplyDelete
 23. വശ്യസുന്ദരമായ ഈ അനുഭവക്കുറിപ്പിന് നൂറു മാര്‍ക്കും,
  തിരണ്ടിവാല്‍കൊണ്ട് വിനീഷിന് നൂറു അടിയും ഈ കോടതി വിധിച്ചിരിക്കുന്നു.

  ReplyDelete
 24. എന്തല്ലാം സംഭവങ്ങള്‍ അല്ലേ വല്ലാത്ത അനുഭവം ഇങ്ങനെ ആര്ര്‍ക്കും വരാതിരിക്കട്ടെ

  ReplyDelete
 25. @ ഹരീഷ് തൊടുപുഴ @ mayflowers
  @ Manoraj @ മണ്‍സൂണ്‍ നിലാവ് @ Niya
  @ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] @ വര്‍ഷിണി
  @ സീത* @ ഷാ @ കുസുമം ആര്‍ പുന്നപ്ര
  @ Reji Puthenpurackal @ തെച്ചിക്കോടന്‍
  @ ജെ സി @ Ismail Chemmad @ സുജിത് കയ്യൂര്‍
  @ ആളവന്‍താന്‍ @ ജാനകി @ വീ കെ
  @ ente ലോകം @ ചങ്കരന്‍ @ SHANAVAS
  @ Sukanya @ ചന്തുനായര്‍
  @ ഇസ്മായില്‍ കുറുമ്പടി (തണല്‍) @ കൊമ്പന്‍

  എല്ലാ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി ... എല്ലാവരുടെയും അഭിപ്രായം പോലെ ആ കുട്ടി ഇനിയും
  അയാളുടെ കൂടെ ജീവിക്കരുത് എന്ന് തന്നെയായിരുന്നു ഞങ്ങളുടെയും അഭിപ്രായം... പക്ഷെ ....
  കോടതി ഒരു നിവര്‍ത്തിയും ഇല്ലെങ്കിലല്ലേ
  വിവാഹമോചനം അനുവദിക്കൂ ... അല്ലെങ്കില്‍ പിന്നെ
  Mutual Divorce ആയിരിക്കണം... പക്ഷെ കുറ്റബോധം
  കൊണ്ടാവാം...വിനീഷിനു പിരിയാന്‍ സമ്മതമായിരുന്നില്ല, നിമ്മിയ്ക്ക് അയാളുടെ കൂടെ ജീവിക്കാന്‍ താല്പ്പര്യമില്ലായിരുന്നിട്ടും, വീട്ടുകാരുടെയും കോടതിയുടെയും അഭിപ്രായം മാനിച്ചു അയാളുടെ കൂടെ പോയി... വീണ്ടും ഒരു പരീക്ഷണം കൂടി...

  ReplyDelete
 26. ലിപി നന്നായി എഴുതി. പണമോ മറ്റെന്തെങ്കിലുമോ യോഗ്യത മാത്രം നോക്കി, തന്‍റെ മക്കള്‍ക്ക്‌ ചേരുന്നതാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാതെ വിവാഹം കഴിപ്പിക്കുന്ന മാതാ പിതാക്കലാണ് കുറ്റക്കാര്‍.

  ReplyDelete
 27. ഒരു OT


  ഇവിടെ ഒന്ന് വന്നു നോക്കൂ..
  http://goweri2.blogspot.com/2011/07/awareness-initiative.html
  ലിപിക്കും ഇവിടെ എന്തെങ്കിലുമൊക്കെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും, പ്രത്യേകിച്ചും നിയമം അറിയാവുന്ന ഒരാള്‍ എന്ന നിലയ്ക്ക്.

  ReplyDelete
 28. പ്രിയപ്പെട്ട ലിപി,
  മനോഹരമായ ഈ സായാഹ്നത്തില്‍ കൂട്ടുകാരിയുടെ പോസ്റ്റ്‌ വായിച്ചു വായിച്ചു .
  നിമ്മിയുടെ കാര്യത്തില്‍ എന്താ പറയുക?ആലോചനകള്‍ നടക്കുമ്പോള്‍ വിദ്യാഭ്യാസ പൊരുത്തം മാതാപിതാക്കള്‍ നോക്കണം.ധനം പിന്നെയും ഉണ്ടാകും. ഇല്ലാത്ത ഒരാള്‍ അധ്യാപികയായ ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നത് എന്നോട് പറഞ്ഞിട്ടുണ്ട്.
  ഈ സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ ഒരു പാട് വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകണം!പ്രതേകിച്ചു ഒരു കുട്ടിയുള്ള സ്ത്രീക്ക് !ഈഗോ കാരണം ഒരു കുട്ടിക്കും സന്തോഷകരമായ ബാല്യം നിഷേധിക്കരുത്!
  ലിപി വളരെ നന്നായി നിമ്മിയുടെ ജീവിതം വരച്ചു കാട്ടി.അഭിനന്ദനങ്ങള്‍...സ്ത്രീകള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിക്കണം. എന്റെ മ്മയും അച്ഛനും ചെറുപ്പത്തില്‍ തന്നെ ഞങ്ങളെ പഠിപ്പിച്ച പാഠം!

  മനോഹരമായ ഒരുസായാഹ്നം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 29. പഠിക്കുമോ, പാഠം ആരെങ്കിലും.. ?

  ReplyDelete
 30. പെണ്‍കുട്ടികള്‍ സാമ്പത്തീകമായി കരുത്തുള്ളവരാകുക തന്നെയാണ് പുരുഷ മേല്‍ക്കോയ്മയുള്ള സമൂഹത്തില്‍ സ്ത്രീ വംശത്തിനു പ്രാഥമീകമായി സാദ്ധ്യതയുള ഒരു പ്രതിരോധ സംവിധാനം. വിഷയത്തെ വളരെ നന്നായി ലളിതമായി അവതരിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 31. തുടര്‍ന്നും ഒരുമിച്ചു ജീവിക്കെണ്ടുന്ന ഗതികേടിനെ എന്ത് പേര് ചൊല്ലി വിളിക്കണം.??
  വിനീഷിലുണ്ടായ ജാള്യത പിന്നീട് കുറ്റബോധമായി വളരുകയും ശേഷം നിമ്മിക്കയാളുടെ കുറ്റത്തെ ക്ഷമിക്കാനും സാധിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു ഞാന്‍. എങ്കില്‍, കുറഞ്ഞ അളവിലെങ്കിലുമൊരു 'മനുഷ്യ മുഖം' ചേര്‍ത്തു വിനീഷിനെ വായിക്കാമായിരുന്നു. അല്ലാത്ത പക്ഷം ഈ അവഹേളനവും സഹിച്ചു ജീവിക്കാന്‍ നിമ്മിയെ നിര്‍ബന്ധിപ്പിക്കുന്ന വിനീഷിന്‍റെ ഏതൊരു സാഹചര്യവും ഏറെ ക്രൂരവും നീതികേടുമാണ്.

  ലിപിയുടെ 'വ്യവഹാര കഥകള്‍' കോടതിഭാഷക്കപ്പുറം ഹൃദയഭാഷയില്‍ സംസാരിക്കുന്നു. അഭിനന്ദനങ്ങള്‍..!!

  ReplyDelete
 32. ആകാംക്ഷയോടെയാണ് ഞാനും ഇത് വായിച്ചു തീര്‍ത്തത്..നിമ്മിയെ പോലെ ബോള്‍ഡ് ആയ തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ പഠിക്കേണ്ടിയിരിക്കുന്നു..വക്കീലില്‍ നിന്ന് ഇത്തരം അനുഭവ കഥകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു..ഞമ്മന്റെ വകയും ഒരു ബല്യ ഷേക്ക്‌ ഹാന്‍ഡ്‌ !!

  ReplyDelete
 33. ഇങ്ങിനെ സംശയ രോഗിഗളുടെ കൂടെ ജീവിച്ചു ജീവിതം പാഴാക്കുന്നതിലും നല്ലത് വേര്‍പിരിയുന്നത്‌ തന്നെ
  ലിപി കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞു , ഇത്തരം കാര്യങ്ങള്‍ ഇങ്ങിനെ തുറന്നെഴുതുക തന്നെ വേണം
  ഭാവുകങ്ങള്‍ ലിപി.

  ReplyDelete
 34. പോസ്റ്റിനും വക്കീലിനും ആശംസോള്.
  സംഭകഥയായതുകൊണ്ട് അവസാനം വരേം ഒരു ആകാംഷ ഉണ്ടാവേണ്ടതാണ്. എന്നാലും എഴുതുന്നത് വക്കീലായതോണ്ടും, നിമ്മീടെ ഒടുക്കത്തെ ആത്മവിശ്വാസവും കണ്ടപ്പഴേ തോന്നിയിരുന്നു ഇത് മാത്രേ സംഭവിക്കൂ എന്ന്. നിമ്മിയോട് ചേര്‍ന്ന് തന്നെ ചിന്തിക്കുന്നു.

  അടുത്തകാലത്ത് ചെറുതൊരു കണക്കെടുപ്പിന്‍‌റെ വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ബാല-സ്ത്രീ-പുരുഷ-പീഡനങ്ങളും, ആത്മഹത്യകളും, കൊലപാതങ്ങളെ കുറിച്ചുമൊക്കെയുള്ള ഒന്ന്. അതില്‍ ഈ ഡി എന്‍ എ ടെസ്റ്റിന്‍‌റെ കണക്കും സൂചിപ്പിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരവും, ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരവുമൊക്കെ ഈ ടെസ്റ്റ് നടത്തുന്നവരുടെ കണക്കുകള്‍. അതില്‍ മുപ്പതില്‍ താഴെ ശതമാനത്തോളം ഈ ടെസ്റ്റ് കഴിഞ്ഞ് പിരിയുന്നവരുണ്ടെന്ന് പറയുന്നു. എന്ന് വച്ചാല്‍ കൊച്ചിന്‍‌റച്ഛന്‍ ഏതോ സാഹചര്യത്തില്‍ അറിഞ്ഞോ അറിയാതെയോ മാറിപോയിട്ടുണ്ടെന്ന്.

  അഗ്നിശുദ്ധി ആവശ്യപെടുന്ന അഭിനവരാമന്മാരോട് വിയോജിപ്പ് തന്നെ. പക്ഷേ സീതേച്ചിമാര്‍ക്ക് ഇതെന്ത് പറ്റി ;)

  ആരാ ഈ കല്യാണൊക്കെ കണ്ടുപിടിച്ചേ ആവോ!!!! ത്ഫൂ........(( ശോര്യേ)) :(

  ReplyDelete
 35. നിമ്മിയുടെ സ്വാഭിമാനവും തന്റേടവും എല്ലാ പെൺകുട്ടികൾക്കും മാതൃകയാവേണ്ടതാണ്. ഏറെ കനമുള്ളൊരു അനുഭവം തികച്ചും ആകർഷകമായി പറഞ്ഞു ലിപി.

  ReplyDelete
 36. ഇതു കഥയല്ല്ലല്ലോ മോളേ സത്യം അല്ലേ?നല്ല അവതരണം.

  ReplyDelete
 37. വളരെ ക്രിയേറ്റിവായ് എഴുതിയിരിക്കുന്നു.. വായിച്ചു വന്നപ്പോള്‍ കഥ പെട്ടെന്ന് തീര്‍ന്നോ എന്ന് തോന്നി. ആശംസകളോടെ..

  ReplyDelete
 38. ഒരു ഡിഗ്രി പോലും ഇല്ലാത്ത
  വിനീഷിനോടു നിമ്മിക്കു പുച്ഛമായിരുന്നു, ... ee varikal arum kandilla ennu thonnunnu...

  nalla katha

  ReplyDelete
 39. ശിഥിലമാകുന്ന കുടുംമ്പ ബന്ധങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു കണ്ണീരായി നിമ്മിയുടെ ജീവതവും ...,.തെറ്റ് തിരുത്തി സന്തോഷമായി ജീവിക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാം അല്ലേ ....

  ReplyDelete
 40. സത്യത്തിന്റെ മുഖം!.. ആളുകൾക്ക്‌ ഒരാളെ മോശമാക്കാനും അതു പറഞ്ഞു രസിക്കാനും നല്ല രസമാണ്‌...മിക്കവാറും സത്യം അറിയുമ്പോഴേക്കും സാധാരണ സ്ത്രീകൾ തളരുകയോ അല്ലെങ്കിൽ ജീവിതം ഹോമിക്കുകയോ ചെയ്തിരിക്കും.. എന്തായാലും സ്വഭാവ ശുദ്ധിയെ തെളിയിച്ചതിനു നിമ്മിക്ക്‌ അഭിനന്ദനം!
  ഒപ്പം ഇതെഴുതിയ താങ്കൾക്കും!

  ReplyDelete
 41. നല്ലൊരു കഥയുക്കുള്ളതെല്ലാമുള്ളതിനെ
  ഓർമ്മക്കുറിപ്പിന്റെ ഉടുപ്പിടുവിക്കേണ്ടിയിരുന്നില്ല.

  ReplyDelete
 42. ഹാ വിനീഷ് ,
  നിങ്ങള്‍ ഞങ്ങളെ അപമാനിച്ചുവല്ലോ !
  രക്തത്തിന്റെ കണക്കുകള്‍ കൂട്ടിക്കിഴിച്ചിട്ടല്ലല്ലോ മനുഷ്യന്‍ എന്ന പദത്തിന്റെ മഹത്വ മളക്കുന്നത് !
  നിങ്ങള്‍ തോറ്റുപോയിരിക്കുന്നു .
  ഞങ്ങള്‍ ലജ്ജിച്ചും !

  ReplyDelete
 43. നമ്മുടെ സമൂഹത്തില്‍ ചില ധാരണകള്‍ സംസ്ക്കാരമെന്ന പേരില്‍ ഇപ്പോഴും വച്ചു പുലര്‍ത്തുന്നുണ്ട് വലിയൊരു വിഭാഗം. അതോടൊപ്പം തന്നെ കൂടുതല്‍ ആളുള്ള ഭാഗത്തേക്ക്‌ തിരിയുന്ന അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന മറ്റൊരു വിഭാഗം. അവിടെയെല്ലാം സത്യവും നീതിയും കാഴ്ച്ചക്കാരെപ്പോലെ....പെട്ടെന്ന് മാറ്റാന്‍ കഴിയാത്ത ഈ രോഗം അല്പമെങ്കിലും കുറച്ചു കൊണ്ടു വരുന്നതിന് കൂടുതല്‍ സഹിച്ച് തന്റേടം കാണിക്കുന്ന നിമ്മിമാരെ പോലുള്ളവര്‍ ഒരു മാറ്റത്തിന് അല്ലെങ്കില്‍ ഒരു പുനര്ചിന്തക്ക് പ്രേരണയാകും എന്ന കാര്യത്തില്‍ സംശയമില്ല.
  വളരെ ഭംഗിയായി അവതരിപ്പിച്ചു.

  ReplyDelete
 44. നല്ല പോസ്റ്റ്.

  ഇത്തരം വിനീഷുമാർ എക്കാലവും ഉണ്ടാവും.
  എന്നാൽ അവരെ ന്യായീകരിക്കാൻ ആളുണ്ടാവാത്ത കാലം ഉണ്ടായി വരട്ടെ!

  ReplyDelete
 45. പ്രിയപ്പെട്ട ലിപി ,ഞാന്‍ ആദ്യമായാണിവിടെ..തിരക്കുപിടിച്ച ജീവിതത്തില്‍ ഞാനതിനെ ഒരു നഷ്ടമായി തന്നെ കരുതുന്നു ..സമാന ചിന്താഗതികളുള്ള ആളുകളുടെ കൂട്ട് ഞാനെന്നും ആഗ്രഹിക്കുന്ന ഒന്നാണ് .ലിപിക്ക് പക്ഷെ എന്റെ അത്ര രോഷം ഇല്ലാന്ന് തോന്നുന്നു .അല്ലെങ്ങില്‍ എന്നെക്കാള്‍ ക്ഷമയും പക്വതയും ഉള്ളത് കൊണ്ടാവാം .കാരണം ഞാനായിരുന്നേല്‍ ഇത്ര ക്ഷമയോടെ, ഭംഗിയോടെ ,ഒതുകത്തോടെ പറയുന്നതിനു പകരം പുരുഷന്മാര്‍ക്ക് നേരയുള്ള ചീത്തവിളിയിലായിരിക്കും തുടക്കവും,ഒടുക്കവും ...(അതുകൊണ്ടാവാം എനിക്ക് പുരുഷ സുഹ്ര്തുക്കള്‍ കുറയാന്‍ കാരണം !!!!)നന്നായി പകര്‍ത്തി നിമ്മിയുടെ ജീവിതം ഞങ്ങള്‍ക്ക് മുന്നില്‍ .ലിപിക്കും കൂടെ "നിമ്മിക്കും ".ജീവിതത്തില്‍ എന്നും നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ...സ്നേഹത്തോടെ

  ReplyDelete
 46. ഇതിപ്പോള്‍ മുഴുവ്ശ്ന്‍ സമൂഹത്തിണ്റ്റേയും പ്രശ്നമായി വേണം കാണേണ്ടത്‌.വിവാഹം ഒരു ഒഴിയാബാധയായി നമ്മെ ഗ്രസിച്ചിരിക്കുന്ന്. അതിനാലാണ്‌ എന്തു വില കൊടുത്തും മതാപിതാക്കള്‍ വിവാഹം നടത്തുന്നത്‌. പലപ്പോഴു വിവാഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുട പൂര്‍ണ്ണ സമ്മതമോ അഭിലാഷങ്ങളോ കണക്കിലേടുക്കാതെയാവും വിവാഹം നടത്തുന്നത്‌. ഇവിടെ നിമ്മിയ്ക്ക്‌ വിനീഷിനെ പുശ്ചമാണ്‌. അതൊരു പക്ഷേ ആരോപണമാവാം. പുരുഷന്‍ ആദ്യം തിരിച്ചറിയുന്ന വികാരണ്‍ഗളില്‍ ഒന്ന്‌ വെറുപ്പാണ്‌. നിലനില്‍ക്കുന്നൊരു സ്നേഹത്തിനുമാത്ര്മേ കുടുബത്തിനെ അതിണ്റ്റെ കുറവുകളിലും പിടിച്ചു നിര്‍ത്താനാവു. സ്നേഹം ഇപ്പ്പ്പോള്‍ ഒരു വിലകെട്ട വാക്കാണ്‌ ഈയിടെ ഒരു ടോക്ക്‌ ഷോയില്‍ ഒരു പ്രോഫസര്‍ സ്നേഹത്തെക്കുറിച്ചു പറഞ്ഞു. മറ്റുള്ളവര്‍ അദ്ദേഹത്തെ കൊന്നില്ല എന്നേയുള്ളൂ. സമൂഹം അത്തരമൊരു മൂല്യത്തെക്കുറിച്ച്‌ കാര്യമായി ചിന്തിച്ചു തുടങ്ങുമ്പോള്‍ ഇത്തരം തിന്‍മകള്‍ കുറയും ചെറിയലിപിയ്ക്ക്‌ ആശംസകള്‍

  ReplyDelete
 47. @ Firefly @ anupama
  @ khader patteppadam @ ഭാനു കളരിക്കല്‍
  @ നാമൂസ് @ ഒരു ദുബായിക്കാരന്‍
  @ സിദ്ധീക്ക. @ ചെറുത്* @ ശ്രീനാഥന്‍
  @ ഉഷശ്രീ (കിലുക്കാംപെട്ടി)
  @ Pranavam Ravikumar a.k.a. Kochuravi
  @ Veejyots @ faisalbabu
  @ മാനവധ്വനി @ Kalavallabhan
  @ pushpamgad kechery @ പട്ടേപ്പാടം റാംജി
  @ jayanEvoor @ സൊണറ്റ്
  @ http://venattarachan.blogspot.com

  എല്ലാ സുഹൃത്തുക്കളുടെയും വായനയ്ക്കും
  പ്രോത്സാഹനത്തിനും ഒത്തിരി നന്ദി ...

  ചെറുത്‌ പറഞ്ഞപോലെ ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുമ്പോള്‍ പിരിയുന്നവരും ഉണ്ട് . അവിടെ സംശയിച്ച ഭര്‍ത്താവിനെ
  നമുക്ക് കുറ്റം പറയാന്‍ കഴിയില്ലല്ലോ...
  സൊണറ്റ് പറഞ്ഞപോലെ പുരുഷന്മാരെ മുഴുവന്‍ കുറ്റം പറയാന്‍ എനിക്ക് കഴിയാത്തത് വഞ്ചിക്കുന്ന സ്ത്രീകളെയും ഞാനൊരുപാട് കണ്ടിട്ടുള്ളതുകൊണ്ടാവാം...
  'ഒരു ഡിഗ്രി പോലും ഇല്ലാത്ത വിനീഷിനോടു നിമ്മിക്കു
  പുച്ഛമായിരുന്നു' എന്നു ഫയലില്‍ കണ്ടത് സത്യമായിരുന്നോ
  അതോ വക്കീലിന്റെ കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നോ
  എന്നെനിക്കറിയില്ല... വീട്ടുകാരുടെ ഇഷ്ടത്തിന് വിവാഹം ചെയ്തിട്ട്, പരസ്പരം പുച്ഛത്തോടെ ജീവിച്ചു തീര്‍ക്കുന്നവരും ഉണ്ട്...
  സ്നേഹിച്ചു വിവാഹം കഴിച്ചവര്‍ തമ്മില്‍ പിരിയുന്നതും
  ഒരുപാട് കണ്ടിട്ടുണ്ട് ...
  അപ്പോള്‍ ചുരുക്കം പറഞ്ഞാല്‍ ഒരു വിവാഹ ജീവിതം
  വിജയമാകുമോ പരാജയമാകുമോ എന്ന് പ്രവചിക്കാന്‍ ആര്‍ക്കും ആവില്ല... അതുകൊണ്ട് തന്നെ
  വിവാഹത്തെക്കാളും പ്രാധാന്യം മറ്റു പലതിനും ഉണ്ടെന്നു മാതാപിതാക്കള്‍ തിരിച്ചറിയണം. മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയത്തിനു ശേഷം, അവര്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രം നടത്തേണ്ട ഒന്നാണ് വിവാഹം
  എന്നു എല്ലാ മാതാപിതാക്കളും ഒന്നു മനസിലാക്കിയിരുന്നെങ്കില്‍ ...

  ഈ ഒരു പോസ്റ്റിലൂടെ ഞാന്‍ ആഗ്രഹിച്ചത്‌ നിമ്മിയുടെ
  ദു:ഖം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതായിരുന്നില്ല... മറിച്ച്, വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും വലിയ ലക്‌ഷ്യം എന്ന് പറയാനായിരുന്നു. പക്ഷെ ഞാന്‍ എഴുതി വന്നപ്പോള്‍ , അതു സംശയാലുവായ ഭര്‍ത്താവില്‍ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കും പോലായിപ്പോയി... മനസ്സില്‍ ഉള്ളത് ഹൈലേറ്റ് ചെയ്യാന്‍ കഴിയാതിരുന്നത് എന്‍റെ കുഴപ്പമാണ്.

  ReplyDelete
 48. "നിമ്മി അയച്ച മറുപടി നോട്ടീസില്‍ പറയുന്ന
  കഥകള്‍..." കൂടി കൊടുക്കമായിരുന്നു. പെണ്‍ പക്ഷത്ത് നിന്നു മാത്രം നോക്കി കണുന്നതിന്റെ പ്രശ്നമാണോ?

  ReplyDelete
 49. ഇത്രയൊക്കെ കണ്ടിട്ടും, കേട്ടിട്ടും ഈ കല്യാണം എന്നത് അത്ര അത്യാവശ്യമുള്ള ഒന്നാണോ എന്ന് എന്താ ആരും ചിന്തിക്കാത്തത്? ഇനി മറ്റൊന്ന്; DNA ടെസ്റ്റ്‌ ഒക്കെ നടത്തിയിട്ടും അതൊന്നും വിശ്വസിക്കാത്ത ചിലര്‍ ഉണ്ട്. "മെഷീനും തെറ്റ് പറ്റാമല്ലോ" എന്ന ഒരു ലൈന്‍ ....

  ലിപി, വായിക്കാന്‍ സുഖമുള്ള രീതിയില്‍ തന്നെ എഴുതി. All the Best !!

  ReplyDelete
 50. മനോഹരമായി അവതരിപ്പിച്ചു ചേച്ചിക്ക് എന്റെ ആശംസകള്‍

  ബൈ എം ആര്‍ കെ http://apnaapnamrk.blogspot.com/

  ReplyDelete
 51. ആദ്യമായിട്ട എവിടെ വന്നത് ന്നന്നായി ..
  നിമ്മി ..ഒരു സ്ത്രി തന്നെയാണ് ...

  വളരെ നന്നായിട്ട് എഴുതി ആശംസകള്‍
  സ്നേഹത്തോടെ
  പ്രദീപ്‌

  ReplyDelete
 52. വളരെ ഹൃദയ സ്പര്‍ശിയായി തന്നെ പറഞ്ഞു കാര്യങ്ങള്‍.. പണ്ട് അഗ്നിയില്‍ ചരിത്ര ശുദ്ധി വരുത്തിയിരുന്നത് എന്നാ ആശയം DNA യിലേക്ക് മാറിയിരിക്കുന്നു. കാലങ്ങളായുള്ള ഈ പ്രശ്നത്തിനു എങ്ങും എത്താത്ത പരിഹാരങ്ങള്‍.. എങ്കിലും നിമ്മിയുടെ പുച്ച മനോഭാവതോടുള്ള വിയോജിപ്പും എല്ലാ പഴികളും ഏറ്റുവാങ്ങുവാനുള്ള ജീവിതമല്ല തന്റേതു എന്നാ കാഴ്ചപ്പാടിന്റെ ധീരതയും അംഗീകരിക്കുന്നു, ഒപ്പം ലിപിക്കു ഹൃദയം നിറഞ്ഞ ആശംസകള്‍..

  ReplyDelete
 53. പോസ്റ്റ് വയിച്ചു. നന്നായി എഴുതിയിട്ടുണ്ട്.

  ദിവാരേട്ടൻ എഴുതിയ പോലെ മെഷീനും തെറ്റ് പറ്റാമെന്ന് പറയുന്നവർക്ക് മുൻപിൽ എന്തു ചെയ്യണമെന്നറിയാതെ കോടതി അന്തം വിട്ടിരുന്നു!

  ReplyDelete
 54. ചെറിയ ലിപിയില്‍ പറയുന്ന ഈ വലിയ കാര്യങ്ങള്‍
  വായിക്കുമ്പോള്‍ ലിപിയുടെ തെളിഞ്ഞ എഴുത്ത് മാത്രമല്ല സാമൂഹ്യപ്രതിബദ്ധതയുള്ള തെളിഞ്ഞ ഒരു മനസ്സും
  ദൃശ്യമാകുന്നു.നേര്‍ക്ക്‌ നേര്‍ അനുഭവങ്ങളില്‍ നിന്ന് മാത്രമേ
  നിര്‍മലമായ ഇത്തരം രചനകള്‍ പിറവി കൊള്ളുകയുള്ളൂ.
  ശരിക്ക് പറഞ്ഞാല്‍ നല്ല ഒരു കഥയുടെ തലത്തിലേക്ക് ഉയരുന്ന
  തലത്തിലാണ് ഈ അനുഭവക്കുറിപ്പ് കുരിക്കപ്പെട്ടത്. വിനിഷും,
  നിമ്മിയും. അപകര്‍ഷ ബോധത്തില്‍ അന്ധനായി പോയ വിനിഷ്‌,
  അപമാനിക്കപ്പെടുമ്പോഴും ആത്മാഭിമാനത്തില്‍ തലയുയര്‍ത്തി
  നില്‍ക്കുന്ന നിമ്മി. എന്നിട്ടും വറ്റിപ്പോവാതെ വിനിഷിനോടുള്ള
  സ്നേഹവും. മറക്കാനാവാത്ത അവതരണം

  ReplyDelete
 55. ലിപി...ഈ വിവരണം ശരിക്കും നൊമ്പരപ്പെടുത്തുന്നു...ജീവിതം അതിനു തിരിച്ചു കിട്ടട്ടെ...നമ്മുടെ കുട്ടികളെ പ്രണയതിലെക്കെതിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസം എന്നാണാവോ നമ്മുടെ കുട്ടികള്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കും കഴിയുക...ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു വായന വനിതയില്‍ പണ്ടെപ്പോഴോ വായിച്ചതോര്‍ക്കുന്നു..എയിഡ്സ് ബാധിച്ചു മരിച്ച ഒരു മനുഷ്യന്റെ ഭാര്യയുടെ അഭിമുഖം...അതിലവര്‍ ഏറെ പറയുന്നു അവരുടെ പ്രധാന വിഷയം എന്താണെന്നു പോലും എനിക്കോര്‍മ്മയില്ല പക്ഷെ ഒരു വാക്ക് വല്ലാതെ ഇന്നും എന്നെ വേട്ടയാടുന്നുണ്ട്, " അന്ന് ഏട്ടന്‍ എന്നെ ചേര്‍ത്ത് പിടിച്ചു പണ്ട് സ്നേഹിക്കുമ്പോള്‍ ചെയ്യാറുള്ള പോലെ..." ഈശ്വരാ...പണ്ട് സ്നേഹിക്കുമ്പോള്‍.....അപ്പോള്‍ സ്നേഹം ..പ്രണയം നിങ്ങള്ക്ക് തിരിച്ചു പിടിക്കാന്‍ കഴിയും അത് മനസ്സുകളുടെ മാത്രം അസംസ്കൃത വസ്തു ആവശ്യമുള്ള ഒന്നാണ്....അത് ഏതു സമയവും കഴിയും..പക്ഷെ അവരെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തം വേണ്ടി വന്നു അതോര്‍മിപ്പിക്കാന്‍..അപ്പോഴേക്കും ഏറെ വൈകിയിരുന്നു...ഇന്ന് ഞാന്‍ കാണുന്ന ലോകം അങ്ങനെയാണ് വിവാഹത്തോടെ പ്രണയം അവധിക്കു കേറുന്നു പിന്നെ ഏതെന്കിലും ദുരന്തത്തില്‍ മാത്രം തിരിച്ചറിയും എത്രയോ മുന്നേ ഇത് ഞങ്ങള്‍ക്ക് തിരിച്ചു പിടിക്കാമായിരുന്നു എന്ന്....അങ്ങനെ തിരിച്ചു പിടിക്കുന്നവര്‍ ആയിരുന്നെങ്കില്‍ നമ്മുടെ കുട്ടികള്‍....

  ReplyDelete
 56. അവതരണം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു. ഇനിയും കൂടുതല്‍ എഴുതുക. ഇതെല്ലാം കൂടി 'ഒരു അഭിഭാഷകയുടെ കേസ് ഡയറി' എന്ന പേരില്‍ പ്രസിദ്ധീകരിക്കാം.

  ReplyDelete
 57. വളരെ വലിയ സത്യമാണ് ചേച്ചി പറഞ്ഞത്.ഇന്ന് എല്ലാവരിലും ഈഗോ വളരെ സ്പഷ്ട്ടമായി പ്രകടമാണ്..ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല...ഇന്ന് കുടുംബ ബന്ധങ്ങള്‍ താളം തെറ്റുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇതൊക്കെയാണ്.ഇനിയും കൂടുതല്‍ എഴുതുക. ഇതെല്ലാം കൂടി 'ഒരു അഭിഭാഷകയുടെ കേസ് ഡയറി' എന്ന പേരില്‍ പ്രസിദ്ധീകരിക്കണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം..

  ReplyDelete
 58. അനുഭവവിവരണംതന്നെയല്ലേ ഇത്? നല്ല ഒരു രംഗം നല്ലതായിത്തന്നെ അവതരിപ്പിച്ചു, ആശംസകൾ.....

  ReplyDelete
 59. ലിപി, വളരെ മനോഹരമായി, ലളിതമായി നിമ്മിയുടെ ജീവിതം അവതരിപ്പിച്ചു. എനിക്ക് തോന്നുന്നു മാതാപിതാക്കള്‍ക്ക് നിമ്മിയുടെ കഥ ഒരു പാഠപുസ്തകമാണ്. പണവും പത്രാസും മാത്രം നോക്കി മക്കളുടെ വിവാഹം നടത്തുന്ന എല്ലാ മാതാപിതാക്കള്‍ക്കുമുള്ള ഒരു നല്ല പാഠപുസ്തകം.

  ReplyDelete
 60. എനിക്കു നിമ്മി എന്ന അമ്മയേ കുറിച്ച്‌ ഓർത്തതിനേക്കാൾ ആ കൊച്ചു കുഞ്ഞിന്റെ കാര്യം ഓർത്തപ്പോൾ വിഷമം തോന്നി. ആ കുട്ടി വളർന്നു വരുമ്പോൾ, ഈ കാര്യം അറിയുമ്പോൾ എന്തു മാത്രം വിഷമം ആയിരിക്കും തോന്നുക..എങ്ങനെയാ അതിനെ ഒന്നാശ്വസിപ്പിക്കുക.. സത്യം എത്ര വിചിത്രമാണ്‌.. അയാളുടെത്‌ മനോഭാവമാണോ മനോവൈകല്യമാണൊ എന്നു തിരിച്ചറിയാൻ കഴിയുന്നില്ല. വിഷമം തോന്നുന്നുണ്ട്‌..

  ReplyDelete
 61. പരസ്പരം മനസിലാക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ അതിനു ശ്രമിക്കാത്ത ദാമ്പത്യ ബന്ധങ്ങള്‍ എത്രയേറെയാണ്?.
  ഭാര്യഭര്‍ത്താക്കന്മാര്‍ അവരവരുടെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ മുറുകുകയും വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്യുക എന്നാണെന്റെ അഭിപ്രായം.

  ഇവിടെ നിമ്മി എന്ന കുട്ടി അവളുടെ കുഞ്ഞിന്റെ പിതൃത്തം സ്ഥാപിച്ചെടുത്താലും വിനീഷ് എന്ന ഭര്‍ത്താവിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
  കാരണം, അയാളുടെ ഇഷ്നാനിഷ്ടങ്ങള്‍ അവള്‍ മനസ്സിലാക്കി പെരുമാറിയിരുന്നെങ്കില്‍ അയാള്‍ക്ക്‌ സംശയം ഉണ്ടാക്കുന്ന കാര്യങ്ങള്‍ അവള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു.
  അങ്ങനെ ചെയ്തിരുന്നെകില്‍ ഒരുപക്ഷെ DNA പരിശോധനയുടെ ചിന്ത വിനീഷിന്റെ മനസ്സില്‍ മുളയ്ക്കുമായിരുന്നില്ല.

  എന്തായാലും ലിപി നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 62. @ പടാര്‍ബ്ലോഗ്‌, റിജോ @ ദിവാരേട്ടn
  @ mrk @ Pradeep paima @ Jefu Jailaf
  @ Echmukutty @ Salam @ രഞ്ജിത്
  @ ഹാഷിക്ക് @ Odiyan @ വി.എ || V.A
  @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  @ Sabu M H @ രഘുനാഥന്‍

  എല്ലാ സുഹൃത്തുക്കളുടെയും വായനയ്ക്കും
  പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.


  @ പടാര്‍ബ്ലോഗ്‌, റിജോ - ഞാന്‍ ഒരിക്കലും
  പെണ്‍ പക്ഷത്ത് നിന്നു മാത്രം സംസാരിച്ചിട്ടില്ലട്ടോ
  റിജോ ... മറുപടി നോട്ടീസ് കൂടി വിശദീകരിച്ചു ആളുകളെ ബോറടിപ്പിക്കണ്ട എന്നെ കരുതിയുള്ളൂ..
  "വിനീഷ് പറഞ്ഞതിനെയെല്ലാം ന്യായീകരിച്ചു കൊണ്ടും, എല്ലാ കുറ്റങ്ങളും വിനീഷില്‍ ചാരിയും, നിമ്മി അയച്ച മറുപടി നോട്ടീസില്‍ പറയുന്ന കഥകള്‍ വേറെ...."
  എന്ന് , ചുരുക്കി പറഞ്ഞത് അതുകൊണ്ടാണ് .

  ഈ പോസ്റ്റിലെ പേരുകള്‍ ശരിയായ പേരുകള്‍
  തന്നെയാണോ എന്ന് ചില സുഹൃത്തുക്കള്‍ സംശയം
  പറഞ്ഞു. എന്‍റെ ഒരു പോസ്റ്റിലും ഞാന്‍ ശരിയായ
  പേരുകള്‍ വച്ചിട്ടില്ല. എന്‍റെ സീനിയര്‍ വക്കീല്‍ അടക്കം മറ്റെല്ലാ പേരുകളും (എല്ലാ പോസ്റ്റുകളിലും )
  ഞാന്‍ മാറ്റിയാണ് എഴുതിയത് . വായനക്കാര്‍ അത് ഊഹിക്കും എന്നാണു ഞാന്‍ കരുതിയത്‌. പക്ഷെ
  ചിലര്‍ മെയില്‍ വഴി സംശയം ചോദിച്ചപ്പോളാണ്
  വായനക്കാരില്‍ ഇങ്ങനെ ഒരു സംശയം ഉണ്ടായേക്കാം
  എന്നെനിക്കു മനസിലായത്. ആരെങ്കിലും തെറ്റിദ്ധരിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 63. വക്കീലേ, ഒരു കമ്പ്ലെയിന്റ്. വക്കീലിന്റെ പോസ്റ്റുകളൊന്നും എന്റെ ഡാഷ് ബോര്‍ഡില്‍ വരുന്നില്ല. അതുകൊണ്ട് ആദ്യകാലഫോളോവര്‍ ആയ ഞാന്‍ അത് കാന്‍സല്‍ ചെയ്ത് ഒന്നുകൂടി ഫോളോ ചെയ്യാന്‍ തീരുമാനിച്ചു. ഹല്ല പിന്നെ.

  നിമ്മിയ്ക്ക് ഒരു ജയ് വക്കീലിന് ഒരു കീ ജയ് എഴുത്തിന് ത്രീ ചിയേര്‍സ്.

  ഒരു സംശയം, വിദ്യാഭ്യാസമില്ലാത്ത വിനീഷിനെ നിമ്മിയ്ക്ക് പരമപുച്ഛമായിരുന്നു എന്ന് വായിച്ചു. ഏത് പുരുഷനാണ് അത് സഹിക്കാനാവുക? ആരെങ്കിലും നമ്മെയൊന്ന് പുച്ഛിച്ച് മാറ്റി നിര്‍ത്തുമ്പോള്‍ എത്ര രോഷവും വിഷമവുമാണ് നമുക്കുണ്ടാവുക! അപ്പോള്‍ പിന്നെ സ്വന്തം ജീവിതപങ്കാളിതന്നെ അത് ചെയ്യുമ്പോഴോ?

  ReplyDelete
 64. ലിപിയുടെ അഭിഭാഷക ജീവിതത്തിലെ അനുഭവങ്ങൾ വ്യത്യസ്തമാണെന്നു പറയാനാവില്ല.എങ്കിലും, ആ അനുഭവങ്ങളെ വായനക്കാരന്റെ മനസ്സിൽ തട്ടും വിധം പകർത്താനുള്ള ലിപിയുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.

  ReplyDelete
 65. വീണ്ടും ഒരു പരീക്ഷണം എന്ന ഭാഗം മാത്രം ശരിയാകില്ല,എൻകിലും നന്നായിവരട്ടെ എന്ന പ്രാർത്ഥനയുണ്ടാകും, എന്നൂം.ഒരു വക്കീലാണല്ലേ ലിപി,ആശംസകൾ.ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു.

  ReplyDelete
 66. ലിപിയുടെ വിവരണങള്‍ക്ക് പ്റത്യേക വശ്യതയുണ്ട്..രസകമായ ആവിഷ്കരണം വായനേയെ വിരസമാക്കാറില്ല..മുകളില്‍ പറഞ്ഞത് പോലെ നിമ്മിയുടെ മറുപടി കൂടി കൊടുക്കാരുന്നു.....
  വിധി അറിയാന്‍ ആകാംക്ഷയുണ്ട്...ഇനിയും ഇത് പോലുള്ളവ പ്രതീക്ഷിക്കുന്നു..

  ReplyDelete
 67. ഇപ്പൊഴാ വായിച്ചത്. നന്നായിരിക്കുന്നു.ഓരോ സ്ത്രീയ്ക്കുമുണ്ട് ഇത്തരം ഒരുപാടു വിഷയങ്ങൾ. കഥയല്ലാത്ത, കളിയല്ലാത്ത വ്യത്യസ്തമായ വിഷയങ്ങൾ.പക്ഷേ, സ്ത്രീ പക്ഷത്തു നിന്നുകൊണ്ട്, ഇങ്ങനെയൊരു എഴുത്ത് എല്ലാവർക്കും വഴങ്ങില്ല. അഭിനന്ദനങ്ങൾ.

  ReplyDelete
 68. എല്ലാം കോടതിയിലെ വിസ്താരകൂട്ടിലേക്കു മാത്രമായിചുരുക്കാതെ കോടതിയിൽ നിന്നു കിട്ടിയത് മറ്റൊരു കഥാസന്ദർഭത്തിലേക്കു പറിച്ചുനടാവുന്നതാണ്‌...താങ്കൾക്ക് അതിനു തീർച്ചയായും കഴിയും....
  ആശംസകളോടെ...

  ReplyDelete
 69. വായിച്ചു തീര്‍ന്നപ്പോള്‍ കൃഷ്ണേട്ടന്റെ ചിരി മാതിരി ഒരു ചിരി ഞാനും ചിരിച്ചു പോയി.
  ---
  കുടുംബങ്ങള്‍ ശിഥിലമാകാന്‍ വളരെ ശുഷ്കമായ കാരണങ്ങള്‍ മാത്രം മതി. നിമ്മി വളരെ ശക്തമായി നില കൊള്ളട്ടെ.

  നല്ലൊരു വായന അനുഭവത്തിന് ആശംസകള്‍ !..

  ReplyDelete
 70. കണ്ണൂർ കുടുംബ കോടതി അതിന്റെ ആസ്ഥാനം മാറ്റുന്ന അവസരത്തിൽ ഒരു വലിയ ലോറിനിറയെ ഫയലുകളും മാറ്റുന്നത് കാണാനിടയായി. അപ്പോൾ തോന്നിയ ഞെട്ടൽ കാരണം ലിപിയുടെ പോസ്റ്റ് എന്നെ ഞെട്ടിച്ചില്ല. എത്രയായിരം കുടുംബങ്ങളാണിങ്ങനെ ഡി.എൻ.ഏ യിലും മറ്റും പെട്ട് കിടക്കുന്നതെന്ന് അന്നേ തോന്നിയതാണ്. ഒരു കണക്കിന് എന്തു പണ്ടാരത്തിനാണീ കുടുംബമെന്ന് കൂടി തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്ന് തോന്നുന്നു./ / സ്വന്തം കുഞ്ഞ് ഭര്‍ത്താവിന്‍റെത് തന്നെയെന്നു തെളിയിക്കാന്‍
  DNA ടെസ്റ്റ്‌ നടത്തേണ്ടി വരുക, ഒരു സ്ത്രീയ്ക്ക് അതില്‍പ്പരം
  ഒരപമാനമുണ്ടോ!/ / ഇത് അപമാനമായല്ല ഒരു മിനക്കേടായിട്ടാണ് മാറിക്കൊണ്ടിരിക്കുന്നതിപ്പോൾ.‘അങ്ങനെയുള്ള ഒരാളുടെ കുഞ്ഞല്ല ഇതെന്ന് ’ കേൾക്കുന്നതാണ് നല്ലതെന്ന് സ്ത്രീകൾ പറയുന്ന കാലവും വിദൂരമല്ലെന്ന് തോന്നുന്നു. ഒരു കാലത്ത് സീരിയലുകളിൽ മാത്രം കണ്ടിരുന്ന ഏർപ്പാടുകൾ ഇപ്പോൾ നാട്ടിൻപുറത്ത് പോലും സുലഭം! നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!

  ReplyDelete
 71. ലിപീ ..
  ഇത് മാറിയ കാലത്തിന്റ നേര്‍ക്കാഴ്ച .
  കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിള്ളലുകള്‍ വളര്‍ന്നു വരികയാണ് ..
  ആളുകള്‍ വളരെ പെട്ടെന്ന് പരസ്പരം, മടുക്കുകയും അകന്നു പുതിയ തുരുത്തുകളിലേക്ക് പോകാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു ,,
  പെണ്‍കുട്ടികളെ പ്രായമാകുമ്പോള്‍ "ആരുടെയെങ്കിലും കയ്യില്‍ " പിടിച്ചേ ല്പ്പിച്ചു ഉത്തരവാദിത്തവും ഭാരവും ഒഴിവാകാനാണ് എല്ലാകാലത്തും രക്ഷിതാക്കളുടെ ശ്രമം..പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തരായി മാനസികമായും സാംസ്കാരിക മായും തുല്യ നിലയില്‍ ഉള്ളവരെ കണ്ടെത്തി വേണമെങ്കില്‍ ജീവിത പങ്കാളി ആക്കാം ..ലിപി പറഞ്ഞ ഈ കേസ് നു സമാന്തരമായി നീങ്ങുന്ന സമകാലിന യഥാര്‍ത്ഥ്യം ഇന്ന് ഞാനൊരു കഥയില്‍ വായിച്ചു ,,നമ്മുടെ അഞ്ജുവിന്റെ ചാമ്പല്‍ ബ്ലോഗില്‍ വൈ ടു കെ ..എല്ലാവരും ഒന്ന് വായിച്ചു നോക്ക് ..ലിപിയുടെ എഴുത്ത് എന്നത്തെയും പോലെ ഗംഭീരമായി ..(കുറച്ചു ദിവസമായി ഡാഷ് ബോര്‍ഡില്‍ വെള്ളെഴുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അതാ വരാന്‍ വൈകിയത് )

  ReplyDelete
 72. നിയമവും ന്യായവും കീറി മുറിച്ചാല്‍ ഒരാളുടെ പക്ഷത്തു ന്യായീകരണം കാണാമെങ്കിലും...............

  ReplyDelete
 73. ലിപിയുടെ അനുഭവമാണെന്നു കരുതുന്നു
  വളരെ ഭംഗിയായി അത് എഴുതുകയും ചെയ്തു
  (''പക്ഷെ... അന്നത്തെ വിധി കേട്ട്, ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന
  നിമ്മിയുടെ മുഖം ഇപ്പോഴും എന്‍റെ മനസിലുണ്ട്. ആ നില്‍പ്പു കണ്ടു
  ഞാനടക്കം അവിടെയുണ്ടായിരുന്ന പലരും അതിശയിച്ചു.

  " ആ പെണ്ണിന്‍റെ ഒരു അഹങ്കാരം കണ്ടില്ലേ, ഇത്രയൊക്കെ സംഭവിച്ചിട്ടും
  വല്ല കുലുക്കവും ഉണ്ടോന്നു നോക്കിയേ, ഇപ്പോഴത്തെ തലമുറയ്ക്ക്
  എല്ലാം തമാശയാണ്. " എന്നൊക്കെ അടുത്തിരുന്ന വക്കീലന്മാര്‍
  നിമ്മിയെകുറിച്ചു കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. അതു കേട്ടപ്പോള്‍ ,
  നിമ്മിയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായത് ഞാനാണെന്നതും,
  എന്‍റെ അതേ പ്രായമുള്ള ആ കുട്ടിയെ പറയുമ്പോള്‍, ഞാനടക്കമുള്ള
  ഒരു തലമുറ മുഴുവനും പഴി കേള്‍ക്കുന്നല്ലോ, എന്നതുമെല്ലാം എന്നെ
  അസ്വസ്ഥയാക്കി‌. നിമ്മിയുടെ ഭാഗത്തുള്ള ന്യായം അറിയാത്തതിനാല്‍ ,
  ആ കുട്ടിയെ അനുകൂലിച്ചു സംസാരിക്കാനും എനിക്കു തോന്നിയില്ല. '')
  പക്ഷെ ഇങ്ങനെ എത്ര എത്ര സഹോദരികള്‍
  ഈ സമൂഹത്തില്‍ തീ തിന്നു ജീവിക്കുന്നു
  അവര്‍ ഒരിത്തിരി ധൈര്യവും തന്റേടവും
  പ്രകടിപ്പിച്ചാല്‍ സ്ത്രീകള്‍ പോലും അവരെ പ്രതിക്കൂട്ടില്‍ നിര്ത്തുന്നില്ലേ
  സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കേണ്ട മാന്യത ഇല്ലതെപോകുന്നതിന്റെ
  കാരണമെന്താണ് വളരെ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്
  പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ അകം പൊള്ളയായ ഫെമിനസ്ത്തില്‍ തട്ടി
  ഇല്ലാതാവുകയാണ് ചെയ്യുന്നത്.
  പലപ്പോഴും സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ച സ്ത്രീ പുരുഷ സമത്വമെന്ന ഉട്ടോപ്യന്‍ ആശയത്തില്‍ നിന്നുമാണ്
  യഥാര്‍ത്തത്തില്‍ വേണ്ടത് സ്ത്രീപുരുഷ നീതിയാണ് (സമത്വത്തെക്കാള്‍ വേണ്ടതും പ്രയോഗവല്‍ക്കരിക്കാന്‍ പറ്റുന്നതും നീതിയാണ് )

  ReplyDelete
 74. ലിപി, ഇത് വായിച്ചപ്പൊ തൃശ്ശൂരിലെ കുടുംബകോടതി മൻസ്സിൽ വന്നു.. മുകളിലെ നിലയിൽ ശ്വാസം മുട്ടിക്കുന്ന ആ ഹാൾ.. രണ്ടു തവണ ഞാനും കേറിയിട്ടുണ്ട് അവിടെ.. മുഖഛായകൾ മാറുമ്പൊഴും ഒരേ മുഖഭാവമാണവിടെ എല്ലാർക്കും.. പരസ്പരം സംശയത്തോടെ നോക്കുന്നവർ..

  ReplyDelete
 75. Brilliant write-up. Honestly, soul touching! In this real life incident, Nimmy was educated and moreover financially stable and that helped her in resilience. There could be hundred or thousand 'Nimmies' right around us, who have endured the pain of this kind of staggering, and living at the edge of sheepish looks and weird comments.
  In this era, every women should be able to stand on her legs, not to show off but to stand strong against storms and fight against the brutal harassment.

  Excellent writing and thank you for sharing it in a most touching way. Did not sound like I was reading, but I was 'living'...:)

  ReplyDelete
 76. @ ajith @ moideen angadimugar
  @ Sapna Anu B.George @ അനശ്വര
  @ ലതി @ നികു കേച്ചേരി
  @ PrAThI @ വിധു ചോപ്ര -
  @ രമേശ്‌ അരൂര്‍ @ വഴിപോക്കന്‍ | YK
  @ ജിക്കുമോന്‍ - Thattukadablog.com
  @ കെ.എം. റഷീദ് @ ഇട്ടിമാളു @ Nishana
  എല്ലാ സുഹൃത്തുക്കളുടെയും വായനയ്ക്കും
  പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...


  @ ajith - 'ഒരു ഡിഗ്രി പോലും ഇല്ലാത്ത വിനീഷിനോടു
  നിമ്മിക്കു പുച്ഛമായിരുന്നു' എന്നു ഫയലില്‍ കണ്ടത് സത്യമായിരുന്നോ അതോ വക്കീലിന്റെ കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നോ എന്നെനിക്കറിയില്ല... വീട്ടുകാരുടെ
  ഇഷ്ടത്തിന് വിവാഹം ചെയ്തിട്ട്, പരസ്പരം പുച്ഛത്തോടെ ജീവിച്ചു തീര്‍ക്കുന്നവരും ഉണ്ട്... അജിത്തേട്ടന്‍ പറഞ്ഞപോലെ
  സ്വന്തം ജീവിതപങ്കാളിയില്‍ നിന്നും അങ്ങനെ ഒരു സമീപനം
  ആര്‍ക്കും സഹിക്കാന്‍ ആവില്ല...

  @ വിധു ചോപ്ര - "അങ്ങനെയുള്ള ഒരാളുടെ കുഞ്ഞല്ല
  ഇതെന്ന് ’ കേൾക്കുന്നതാണ് നല്ലതെന്ന് സ്ത്രീകൾ പറയുന്ന കാലവും വിദൂരമല്ലെന്ന് തോന്നുന്നു. " ഈ പറഞ്ഞതും ശരിയാ മാഷേ ....

  @ കെ.എം. റഷീദ് - വളരെ ശരിയാണ്, ഈ തുറന്ന
  ചോദ്യത്തിന് നന്ദിയുണ്ട്...
  എനിക്ക് ഫെമിനിസ്റ്റുകളോട് ഒരു യോജിപ്പും ഇല്ല, കാരണം സ്ത്രീയുടെ ശത്രു പുരുഷനാണെന്നാണ് അവരുടെ
  മതം. പക്ഷെ പലപ്പോഴും ഒരു സ്ത്രീക്കുപോലും മറ്റൊരു
  സ്ത്രീയെ മനസിലാക്കാനോ അംഗീകരിക്കാനൊ കഴിയാറില്ല. അല്ലായിരുന്നെങ്കില്‍ അമ്മായിയമ്മ മരുമകള്‍ പ്രശ്നം
  ഉണ്ടാവുമായിരുന്നോ ഇവിടെയും സത്യം അറിയാതെ
  ഞാനടക്കമുള്ള സ്ത്രീകള്‍ തന്നെയായിരുന്നു ആ കുട്ടിയെ
  കുറ്റം പറഞ്ഞത് എന്നതു ഞാന്‍ നിഷേധിക്കുന്നില്ല ! സമൂഹത്തില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കേണ്ട മാന്യത ഇല്ലാതെ പോകുന്നതിന്റെ ശരിയായ കാരണം, സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിലെ
  ഒരു വിഭാഗത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണെന്നാണ്
  എനിക്ക് തോന്നുന്നത്.

  ReplyDelete
 77. എന്തൊരു അവസ്ഥയാവും അത് .എഴുത്ത്‌ മനസ്സില്‍ കൊള്ളുന്നതായി.ആശംസകള്‍

  ReplyDelete
 78. കാലിക പ്രസക്തമായ ഒരു വിഷയം, നല്ലൊരു സന്ദേശം. നല്ല അവതരണം.വായിക്കാനും അഭിപ്രായം പറയാനും വൈകി.

  ReplyDelete
 79. വരാന്‍ വൈകി. പനി.
  ഒരുപാട് നിമ്മിമാര്‍ ആരോടും പറയാണ്ട് സഹിക്കുന്നുണ്ടാകും ഇങ്ങനെ..കഷ്ടം.പോസ്റ്റ് നന്നായി കേട്ടോ.ആശംസകള്‍..

  ReplyDelete
 80. ഞാനും വരാൻ വൈകി. അപ്പോൾ ഈ സർവീസ് അനുഭവങ്ങൾ അങ്ങ് തുടരുകയല്ലേ? നല്ല ഭാഷ കൈയിലുണ്ടല്ലോ ... വായിക്കാൻ ഞങ്ങളും... എല്ലാ വിധ ആശംസകളും...

  ReplyDelete
 81. ഇന്നത്തെ പത്രങ്ങൾ കണ്ടപ്പോൾ ഒന്നുകൂടി വരണമെന്നു തോന്നി, ക്ഷമിക്കണം. അഴിമതി, പീഡനങ്ങൾ, കൈക്കൂലി, അക്രമം.....മനസ്സുവേദനിപ്പിക്കുന്ന വാർത്തകൾ. ഇത്തരത്തിലെ പിടിക്കപ്പെടുന്ന കുറ്റവാളികളെയൊക്കെ, ഏതൊക്കെ സമയത്ത് എങ്ങനെയൊക്കെ, ആരുടെയൊക്കെ സൃഷ്ടികളായി ഈ നല്ല ഭൂമിയിൽ വന്നതെന്ന് ‘ഒരു ഡി.എൻ.എ. ടെസ്റ്റ്‘ നടത്തേണ്ടിയിരിക്കുന്നു.

  ReplyDelete
 82. ചില ജന്മങ്ങള്‍ പുരുഷ ജന്മങ്ങലാണ്. ചില ജന്മങ്ങള്‍ സ്ത്രീ ജന്മങ്ങളും. ഇത് രണ്ടുമല്ലാത്ത ജന്മങ്ങളും നമ്മുടെ ചുറ്റിലും ധാരാളമുണ്ട്. പ്രത്യുല്പാദന ശേഷി ഉള്ള നപുംസകങ്ങള്‍. ലിപി പറഞ്ഞ ഒരു കാര്യം നൂറു ശതമാനവും സമ്മതിക്കാതെ വയ്യ. ഇനിയങ്ങോട്ട് പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണം. അല്ലെങ്കില്‍ ജീവിതം അവര്‍ക്കൊരു ഭാരമാവും.

  ReplyDelete
 83. വളരെ വ്യതസ്തമായ ഒരു പോസ്റ്റ്‌ എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട്. ഒരു ആകാംക്ഷ അവസാനം വരെ നിലനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു.

  ചിലപ്പോള്‍ ശിഷ്ടകാലം അവര്‍ നന്നായി ജീവിചെക്കും എന്ന് തോന്നുന്നു.

  ReplyDelete
 84. പോസ്റ്റിനും വക്കീലിനും ആശംസകള്‍!

  ReplyDelete
 85. ഈ വക്കീല് അധിക കാലം നാട്ടില്‍ നില്‍ക്കാഞ്ഞത് കഷ്ടമായി...
  ഇതുപോലത്തെ അനുഭവ കഥകള്‍ ഇനിയും കിട്ടിയേനെ !!!
  സ്വന്തമായി കേസ് ഏറ്റെടുത് നടത്തി തോറ്റ അനുഭവങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ പങ്കു വക്കുമല്ലോ?

  ReplyDelete
 86. വിചിത്രമാവുന്ന ബന്ധങ്ങള്‍. കഥ കാര്യമായി. നല്ലൊരു ആസ്വാദനം ലഭിച്ചു.

  ReplyDelete
 87. LIPI
  im too late .............:)
  നല്ല ഒരു ലേഘനം ...........

  നന്നായി എഴുതിരിക്കുന്നു

  ReplyDelete
 88. പലപ്പോഴും ഒരു സ്ത്രീക്കുപോലും മറ്റൊരു
  സ്ത്രീയെ മനസിലാക്കാനോ അംഗീകരിക്കാനൊ കഴിയാറില്ല.
  itotalu agree vid u nalla ezhuyh ,thanks

  ReplyDelete
 89. ഇത് പോലെ പ്രൊഫെഷണല്‍ ജീവിതത്തില്‍ ഉണ്ടായ നല്ല അനുഭവങ്ങള്‍ എഴുതണം. എന്നിട്ടതൊക്കെ ശേഖരിച്ചു ഒരു പുസ്തകമാക്കണം. വഴിയറിയാതെ വിഷമിക്കുന്നവര്‍ക്കതൊരു വഴി കാട്ടിയാകണം. നല്ല എഴുത്ത്‌.

  ReplyDelete
 90. ലിപി ..നന്നായി എഴുതി.
  നിമ്മിയെ ഒരുപാട് ഇഷ്ടമായി
  hats off to nimmi...

  ReplyDelete
 91. ഞാന്‍ ആദ്യമായാണ്‌ ലിപിയുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്. എഴുത്ത് വളരെ ഇഷ്ടമായി.

  ഇതിലെ നിമ്മിയോടു എന്തെന്നില്ലാത്ത ബഹുമാനം തോന്നുന്നു.അവള്‍ക്കു യോജിച്ച ഒരു പങ്കാളിയെ എത്രയും പെട്ടെന്ന് കിട്ടുവാന്‍ ആശംസിക്കുന്നു. ആ വിനീഷില്‍ നിന്നും അവള്‍ രക്ഷപ്പെടട്ടെ

  ReplyDelete
 92. ലിപി.., പോസ്റ്റും..അതിനുള്ള കമന്റുകളും എല്ലാം വായിച്ചു


  ഞാൻ ആദ്യമായാണ് ബൂലോകത്ത് എത്തുന്നത്..
  ഇടയ്ക്കൊന്നു വന്നു നോക്കണേ..

  ReplyDelete
 93. വിനീഷിനെയും നിമ്മിയെയും വേറെ പല രൂപത്തിലും നമ്മളും കാണാറുണ്ട്.

  ReplyDelete
 94. ലിപിയുടെ ഭാഷാവരം അപാരം.
  അയ്പ്‌ പാറമേലിനു ശേഷം വായിക്കുന്ന നല്ല വക്കീല്‍ കഥകളാണ്.
  നന്മകള്‍.

  ReplyDelete
 95. ആ‍ാകാംഷ അങ്ങ് വളര്‍ത്തി, അത് എഴുത്തിലും നിലനിര്‍ത്തി അവസാനം വരെ.
  ലളിതമായൂം ആകര്‍ഷകമായും എഴുതി

  എഴുത്തിന് അഭിനന്ദനങ്ങള്‍.

  ഇത്തരം കാര്യങ്ങള്‍ എല്ലാവരും വായിക്കട്ടെ, പെണ്ണിന്റെ ആത്മവിശ്വാസം വളരട്ടെ..

  പോസ്റ്റ് ഇപ്പഴാ കാണുന്നത് :-/
  വിവരത്തിനൊരു കത്തിട്ടാല്‍ നന്നായിരുന്നൂ :)

  ReplyDelete
 96. നിമ്മിയോട് വലിയ ആദരവു തോന്നുന്നു.

  സ്വഭാവദൂഷ്യം ഒന്നും ഇല്ലെങ്കിലും അപകാര്‍ഷതാബോധം കൊണ്ട് ചില പുരുഷന്‍മാര്‍ ഇങ്ങിനെയൊക്കെ പെരുമാറാറുള്ളതായി കേട്ടിട്ടുണ്ട്.അവരുടെ ഉപബോധ മനസ് തന്നെക്കാള്‍ പലതുകൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഭാര്യയില്‍ കുറ്റം കണ്ടു പിടിച്ചു കൊണ്ടിരിക്കും.പുരുഷ മേധാവിത്വ സമൂഹത്തില്‍ ഇതിന്റെയൊക്കെ ഇരകളാവുക എന്നതു മാത്രമാണ് സ്ത്രീകളുടെ നിയോഗം.

  നിമ്മി അയാളോടൊപ്പം പോവുന്നതിനു പകരം ധീരതയോടെ ജീവിതത്തെ നേരിടണമായിരുന്നു.ഒരു പക്ഷേ തന്റെ ജീവിത സാഹചര്യങ്ങളും പരിമിതികളും ആ കുട്ടിയെക്കൊണ്ട് മറിച്ചു ചിന്തിപ്പിച്ചതായിരിക്കാം.

  വക്കീല്‍ കഥകള്‍ രസകരമാണ്. പച്ചയായ ജീവിതം.ഇനിയും എഴുതുക.കുറച്ചു കൂടി ആയ ശേഷം നല്ല ഒരു പുസ്തകമാക്കി പുറത്തിറക്കണം.

  ReplyDelete
 97. വരാന്‍ വൈകി .........ഗൂഗിള്‍ പണി മുടക്ക് കാരണം പല ബ്ലോഗ്ഗുകളിലും കമന്റ്‌ ഇടാന്‍ പറ്റിയില്ല ( എന്റെ ബ്ലോഗ്‌ ഉള്‍പ്പടെ ) ..
  പല ബ്ലോഗും വായിക്കാനും.
  ഇന്ന് മോസില്ല ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷമാണു എല്ലായിടത്തും ഒന്ന് കയറുന്നത് .........

  നന്നായി എഴുതി ,,... ചില ജീവിതത്തിന്റെ നേര്‍ക്കാഴ്ച ........
  ആശംസകള്‍

  ReplyDelete
 98. എല്ലാവരും പറഞ്ഞത് പോലെ, നിമ്മിയെ പോലുള്ള കുട്ടികൾ ഇനിയും ഉണ്ടാവട്ടെ... അതിനേക്കാൾ, ഇത്തരം രോഗങ്ങൾ ഇല്ലാതിരിക്കാനാണ് ആശിക്കേണ്ടത്...

  ReplyDelete
 99. സ്വന്തം കുഞ്ഞ് ഭര്‍ത്താവിന്‍റെത് തന്നെയെന്നു തെളിയിക്കാന്‍
  DNA ടെസ്റ്റ്‌ നടത്തേണ്ടി വരുക, ഒരു സ്ത്രീയ്ക്ക് അതില്‍പ്പരം
  ഒരപമാനമുണ്ടോ!

  vaayikkan vaiki manssine pidichulchu..

  ReplyDelete
 100. ഒരു അനുഭവത്തിന്റെ നല്ല വിവരണം ...

  ReplyDelete
 101. എത്രയോ സഹോദരിമാരുടെ സംശയ രോഗത്തിനിരയായി ജീവിതം തള്ളിനീക്കുന്നു. ചിലയിടത്ത് തിരിച്ചും..

  ഇതിലെ കഥാപാത്രത്തിന്റെ /സഹോദരിയുടെ മനക്കരുത്ത് അഭിനന്ദനീയം ...

  ഈ എഴുത്തിനും അഭിനന്ദനന്ങൾ

  ReplyDelete
 102. Dropping in to say that really like your blog. Keep posting.

  ReplyDelete
 103. വക്കീലേ... കഥയും കളിയുമല്ലാത്ത കറതീര്‍ന്ന പോസ്റ്റ്‌...!!(സത്യത്തില്‍ നമുക്ക് ചുറ്റും എത്രയോ നിസ്സഹായകരായ നിമ്മിമാര്‍ ഉണ്ട്..?
  പലപ്പോഴും ഇവര്‍ക്ക് താങ്ങും തണലുമാവേണ്ടവര്‍ തന്നെ കുറ്റപ്പെടുത്തുവാന്‍ മുന്നിട്ടു ഇറങ്ങുന്നതും കാണാം ..സമൂഹത്തിന്‍റെ കാഴ്ചപ്പാടല്ലേ മാറേണ്ടത്.... മാറും എന്ന്‌ വിശ്വസിക്കാം അല്ലേ...!!)

  ReplyDelete
 104. @ the man to walk with @ Haneefa Mohammed
  @ മുല്ല @ വിനുവേട്ടന്‍ @ വി.എ || V.A
  @ ശങ്കരനാരായണന്‍ മലപ്പുറം @ ആസാദ്‌
  @ Villagemaan @ നിതിന്‍‌ @ പത്രക്കാരന്‍
  @ Vp Ahmed @ MyDreams @ സുന്ദരവിഡ്ഢി
  @ Arif Zain @ INTIMATE STRANGER
  @ റോസാപൂക്കള്‍ @ ചിലകാര്യങ്ങൾ
  @ Shikandi @ മനോജ്‌ വെങ്ങോല
  @ നിശാസുരഭി @ Pradeep Kumar
  @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ @ Thooval
  @ കോമൺ സെൻസ് @ അനില്‍കുമാര്‍. സി.പി
  @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ @ Jay
  @ ജിജോസ്

  എല്ലാ സുഹൃത്തുക്കളുടെയും വായനയ്ക്കും
  പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 105. നല്ല അവതരണം... പുരുഷന്മാർ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകളെക്കാളും ഉയർന്നവരായിരിക്കണം എന്ന മിഥ്യാധാരണ അല്ലേ ഒരു പരിധിവരെ അപകർഷതാ ബോധത്തിൽ നിന്നുടലെടുക്കുന്ന ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം. നമ്മൾ മൂലകാരണം തേടി ചികിൽസിക്കുക അല്ലേ വേണ്ടത് ? ഒറ്റപ്പെട്ട സംഭവങ്ങളിലെ കുറ്റക്കാരനെ തിരഞ്ഞു പിടിച്ചു പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ എന്താണ്‌ അർത്ഥം ?

  ReplyDelete
 106. ആദ്യമായാണ്‌ ബ്ലോഗ്‌ കാണുന്നത് .ആദ്യത്തേതാണ് എന്‍റെ ഈ comment-ഉം ...ആശംസകള്‍ !!

  ReplyDelete
 107. valare aazhathil sparshikkunna ezhuthu....... bhavukangal...........

  ReplyDelete
 108. "ഒരു പകരം വീട്ടലിന്‍റെ സന്തോഷത്തോടെ നിമ്മി നില്‍ക്കുമ്പോള്‍ ,
  ഇനിയും വിധി കാത്തു കിടക്കുന്ന ഫയലുകളുടെ കൂട്ടത്തിലേക്ക്,
  അവരുടെ ഫയലും കൂടി എടുത്തു വയ്ക്കുകയായിരുന്നു കൃഷ്ണേട്ടന്‍ ... "

  തീർച്ചയായും എനിക്ക് അസൂയ തോന്നുന്നു. താങ്കളുടെ ഈ കൈയ്യൊതുക്കത്തിൽ. എവിടെ, എങ്ങനെ അവസാനിപ്പിക്കണം എന്നറിയാത്തവരാണ് പലരും. എന്നാൽ താങ്കളുടെ രചനകൾ വായിക്കുമ്പോൾ ഇത് ഇങ്ങനെയല്ലാതെ മറ്റൊരു തരത്തിലായിരുന്നെങ്കിൽ എത്ര മോശമായിമായിപ്പോകുമായിരുന്നു എന്നു തോന്നും.

  ഓരോ അനുഭവത്തെയും മനോഹരമായ കഥയുടെ തലത്തിലേക്ക് ഉയർത്തിക്കെട്ടുന്ന ഈ മഹാസിദ്ധിക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ!!!

  ReplyDelete
 109. സുന്ദരമായ എഴുത്ത്.

  ReplyDelete
 110. കൊള്ളാം......., എഴുത്ത്.....,
  വെറും ഒരു സംശയം...., പക്ഷേ.......,
  ആ കുഞ്ഞ് വളർന്ന് ജീവിതത്തിൻറെ വിശാലതയിലേക്ക് ഇറങ്ങുമ്പോൾ, ഈ വാർത്ത അവനറിയുമ്പോൾ......

  ഒരു ജീവിതം കൂടി തകർക്കപ്പെടുകയല്ലേ.......?

  ReplyDelete
 111. excellent! its really heart throbbing experience.
  congrats dear

  ReplyDelete
 112. ഒരു കൂട്ടുകാരന്റെ അനുഭവം ഓര്‍ത്തുപോയി..! കഥ ഇതിനു നേരേ വിപരീതമാണ്. അവള്‍ക്കവനെ വേണ്ട..! ചങ്ങാത്തം അയല്പക്കത്തെ താന്തോന്നിപ്പയ്യനോട്..!ഭര്‍ത്താവ് അവള്‍ക്കും മക്കള്‍ക്കുംവേണ്ടി ഗള്‍ഫില്‍ പണിയെടുക്കുന്നു..!പണം അവള്‍ കാമുകനു കൈമറിക്കുന്നു..!പിന്തിരിക്കാനുള്ള ഭത്താവിന്റെ ശ്രമങ്ങള്‍ വിഫലമായി..! അവസാനം കാര്യം കോടതിയിലെത്തി. റിസള്‍ട്ടറിയാറായില്ല ഈ ഓഗസ്റ്റ് 6 ന് വിളിച്ചിട്ടുണ്ട്.
  കുടുംബബന്ധങ്ങളുടെ പവിത്രത, മൂല്യം, ഇതൊന്നും ആരും ചിന്തിക്കുന്നില്ലേ..? വെറും ആണും പെണ്ണും തമ്മിലുള്ള ബന്ധം മാത്രമേ ദാമ്പത്യത്തിനുള്ളൊ..? നുഷ്യന്റെ ഈ ഓട്ടം എങ്ങോട്ടാണ്..? പരസ്പരം കരിതേച്ചും തെളിവെടുത്തും ആരാണിവിടെ വിജയിക്കുക..?അല്ലെങ്കില്‍ത്തന്നെ ആവിജയത്തിനെന്തുണ്ട് തിളക്കം..?

  ലിപി ഏതായാലും എഴുത്ത് നന്നായിട്ടുണ്ട് ..!!
  ആശംസകള്‍..!!

  ReplyDelete
 113. ആ കേസില്‍ അവള്‍ വിജയിച്ചതായി DNA ടെസ്റ്റില്‍ ഫലം വന്നാല്‍ ആ ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ അവള്‍ തയ്യാറാവേണ്ടതുണ്ടോ എന്നാണ് കഥയിലുടനീളം ഞാന്‍ ചിന്തിച്ചത്‌. സ്വന്തം ചാരിത്ര്യത്തെ സംശയിക്കുന്ന ജീവിതപങ്കാളിയോടൊപ്പമുള്ള ജീവിതം എന്നും രസം അറ്റു പോയതായിരിക്കും.

  നല്ല എഴുത്ത്. സമകാലികങ്ങളില്‍ എഴുതാറുണ്ടോ?

  ReplyDelete
 114. a very touching incident.yes women need job,may be that could b a ray of hope when they are shattered to the core...nice post

  ReplyDelete
 115. ഇത്തരം അനുഭവങ്ങള്‍ ചിന്തിപ്പിക്കുകയും കണ്ണുകള്‍ നിറക്കുകയും ചെയ്യുന്നു. ജോലിയുടെ ഭാഗമാണെങ്കിലും ഇവ നല്ല അനുഭവ സമ്പത്ത് തന്നെ.
  കൃഷ്നെട്ടനെപ്പോലുള്ളവര്‍ ധാരാളം ഉണ്ടാവട്ടെ.

  ReplyDelete
 116. കുറ്റബോധത്തിനും പുച്ഛ ഭാവങ്ങള്‍ക്കുമപ്പുറം ഒരു സ്നേഹവലയം അവരെ പൊതിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .....ലിപിയുടെ എഴുത്ത് നന്നായിരിക്കുന്നു

  ReplyDelete
 117. നന്നായി എഴുതി ..ഇഷ്ടായി ...

  ReplyDelete
 118. ഞാന്‍ ആദ്യമായാണ്‌ ലിപിയുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്.
  നിമ്മിയുടെ ജീവിതം വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.
  അഭിമാനം പണയം വയ്ക്കാനിഷ്ട്പ്പെടാത്ത നിമ്മിയുടെ ജീവിതം
  നിയത്തിന്റെയും ,സമൂഹത്തിന്റെയും,മാതാപിതാക്കളുടെയും തീരുമാനത്തിലൂടെ
  വീണ്ടും ഒരു പരീക്ഷണമാവുന്നു.........  ആശംസകള്‍.......ലിപി....

  ReplyDelete
 119. ""ഇല്ലാത്ത പൈസയുണ്ടാക്കി സ്ത്രീധനം കൊടുത്തു
  വിവാഹം കഴിച്ചയച്ചു ഉത്തരവാദിത്തം തീര്‍ക്കുന്നതിനു പകരം
  അവരെ സ്വയം പര്യാപ്തരാക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ്
  എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം.""

  Well said !
  naj

  ReplyDelete
 120. വളരെ നന്നായിരിക്കുന്നു...
  മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
  അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

  ReplyDelete
 121. This comment has been removed by the author.

  ReplyDelete
 122. വിഷയം ആകാംഷ ജനിപ്പിക്കുന്നതായതിനാലോ എന്തോ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു
  ഗഗനമായ ഒരു വിഷയം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച കഥാകാരി ഇവിടെ വിജയിച്ചു
  എന്നു പറയട്ടെ.
  പുതിയ വിഭവങ്ങളുമായി വീണ്ടും വരുമല്ലോ
  നന്ദി നമസ്കാരം
  വീണ്ടും വരാം
  വളഞ്ഞവട്ടം പി വി ഏരിയല്‍
  സിക്കന്ത്രാബാദ്

  ReplyDelete
 123. ഞാനിവിടെ ആദ്യമാണ് ... ഇന്നത്തെ ഇരിപ്പിടം വായിച്ചാണ് ഇവിടെയെത്തിയത് .
  ശ്രീമതി ലിപി പറഞ്ഞ പോലുള്ള സംഭവത്തിനു സമാനമായുള്ള സംഭവങ്ങള്‍ പെരുകി വരുന്നു .
  മനസ്സില്‍ സംശയം വിത്തിട്ടാല്‍ പിന്നെ സര്‍വ നാശം ഫലം ... കാറ്റത്തെ കിളിക്കൂട്‌ പോലെ എത്ര ബന്ധങ്ങള്‍ .
  ഒരു അഡ്വക്കേറ്റ് കൂടിയായ എഴുത്തുകാരിയുടെ രചന വളരെ നന്നായി ... ആശംസകള്‍

  ReplyDelete
 124. അനുഭവക്കുറിപ്പില്‍ ആത്മാര്‍ഥത തെളിഞ്ഞു കാണാം. ആ കാരണം കൊണ്ടുതന്നെ വായന സന്തോഷപ്രദമാകുന്നു. Best wishes.

  ReplyDelete
 125. ഞാന്‍ ഈ വഴിയില്‍ ഒരു പുതിയ യാത്രക്കാരിയാണ്‌..വായിക്കുകയായിരുന്നു ഈ ചെറിയ ലിപികളിലെഴുതിയ വലിയ കാര്യങ്ങള്‍..നന്നായിരിക്കുന്നു ചേച്ചി, ആശംസകള്‍.......

  ReplyDelete
 126. "DNA ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുന്നതോടെ നമ്മള്‍ കേസ് തോല്‍ക്കും, നാണം കെടുത്താന്‍ ഇതുപോലെ കുറേപ്പേര്‍ വന്നോളും, ആ കുട്ടിക്ക് സത്യം പറഞ്ഞുകൂടെ, എങ്കില്‍ ഈ ടെസ്റ്റ്‌ ഒക്കെ ഒഴിവാക്കി ഒരു ' മ്യൂച്വല്‍ ഡിവോഴ്സ് ' ആക്കാമായിരുന്നു, ഒന്നുമില്ലാതെ അയാളിത്ര ധൈര്യത്തോടെ ടെസ്റ്റ്‌ വേണമെന്ന് പറയുമോ ! "

  ആ രണ്ടു ഓര്‍ഡറിലും ഒട്ടിച്ചിരിക്കുന്ന ഫോട്ടോകള്‍ കണ്ടതും ഞാന്‍ അറിയാതെ നിമ്മിയെ നോക്കിപ്പോയി...... കാര്‍ബണ്‍ കോപ്പി പോലുള്ള വിനീഷിന്‍റെയും മകന്‍റെയും മുഖങ്ങള്‍ !!!


  "ഈ കുഞ്ഞിന്‍റെ അച്ഛന്‍ ഇയാളാണെന്ന് തെളിയിക്കാനാണോ നിമ്മീ, നിങ്ങള്‍ ഹൈദരാബാദ് വരെ പോകുന്നെ! "എന്‍റെ ആ ചോദ്യം കേട്ടതും അതുവരെ ഷോക്കടിച്ച പോലെ നിന്നിരുന്ന വിനീഷ് എന്‍റെ കൈയ്യില്‍ നിന്നും അയാള്‍ക്കുള്ള ഓര്‍ഡര്‍ തട്ടിപ്പറിച്ച പോലെ വാങ്ങിക്കൊണ്ടു പുറത്തേക്കു പോയി....

  നിമ്മിയുടെ കഥ വളരെ ആകര്‍ഷണീയമായി എഴുതി.ആശംസകള്‍,ലിപി....

  ReplyDelete
 127. നന്നായിരിക്കുന്നു !!!

  http://echirikavitakal.blogspot.com/

  ReplyDelete