Thursday, April 14, 2011

കള്ളസാക്ഷി

മേലേടത്ത് രാഘവ മേനോന്‍ അഥവാ എം. ആര്‍.മേനോന്‍ എന്ന മേനോന്‍ വക്കീലിനെ കുറിച്ച് 'ഒരു ചൂടന്‍' എന്നാണ് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ നാട്ടില്‍ ഏറ്റവുംകൂടുതല്‍ കേസുള്ള വക്കീലാണെന്ന് അറിഞ്ഞിട്ടും, എന്‍റെ ആദ്യ പ്രാക്ടീസ് അദ്ദേഹത്തിന്‍റെ കീഴില്‍ തുടങ്ങാന്‍ എനിക്കു തീരെ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഒരു 'നല്ല ഭാവി'ക്കു വേണ്ടി, എന്ന അച്ഛന്‍റെ നിര്‍ബദ്ധത്തിനു വഴങ്ങിയാണ് ഞാന്‍ മേനോന്‍ വക്കീലിന്‍റെ ജൂനിയര്‍ ആയി പ്രാക്ടീസ് തുടങ്ങിയത്.

എല്‍ എല്‍ ബിയ്ക്ക് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്വപ്നം കണ്ടിരുന്ന ആ കറുത്ത ഗൌണ്‍... അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, അതിട്ടു കോടതിയില്‍ പോയിതുടങ്ങിയപ്പോള്‍ എനിക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും ഒക്ക ആയിരുന്നുവെങ്കിലും, അതിനു ആയുസ്സും തീരെ കുറവായിരുന്നു... 

ഒരുപാട് സീനിയൊരിറ്റി ഒക്കെ ഉള്ള വക്കീലന്മാര്‍ പോലും ജൂനിയേഴ്സായുള്ള മേനോന്‍ സാര്‍, കൂടുതലും സിവില്‍ കേസുകള്‍, അഡിഷണല്‍ സബ് കോര്‍ട്ട്, മുന്‍സിഫ്‌ കോര്‍ട്ട്, ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്രെട്ട് കോര്‍ട്ട്, MACT, എന്നിങ്ങനെ എല്ലാ കോടതികളും ഒരു കെട്ടിടത്തില്‍. ഏറ്റവും കൂടുതല്‍ കേസുള്ള കോടതിയില്‍ പോവാനും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഫയലുകള്‍ പ്രതിനിധാനം ചെയ്യാനും മത്സരിക്കുന്ന ജൂനിയേഴ്സ്, അവര്‍ക്കിടയില്‍  'ഞാനിന്നു പോവുന്ന കോടതിയില്‍ ഫയല്‍ ഒന്നും ഉണ്ടാവല്ലേ... ഉണ്ടെങ്കില്‍ തന്നെ എന്നെ ഏല്പ്പിക്കല്ലേ...' എന്ന് പ്രാര്‍ത്ഥിക്കുന്ന  ഞാന്‍... ഓരോ ഫയലിലും ഒളിച്ചിരിക്കുന്ന കള്ളത്തരങ്ങള്‍ പഠിച്ചു കഴിയുമ്പോള്‍, അത് പ്രതിനിധാനം ചെയ്താല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും രക്ഷപെടാന്‍ വേണ്ട അടവുകളുടെയും   തോലിക്കട്ടിയുടെയും കുറവും ഒക്കെയാണ്, അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത്... പക്ഷെ ഒരിക്കല്‍ പോലും എന്‍റെ പ്രാര്‍ത്ഥനകള്‍ എത്തേണ്ടിടത്ത് എത്തിയിരുന്നില്ല... അങ്ങനെസന്തോഷവും  അഭിമാനവുമൊക്കെ പോയി, പകരം എന്‍റെ തൊഴിലിനേയും, വിധിയെയും, ശപിച്ചുകൊണ്ട് മുള്‍മുനയില്‍ ഓരോ ദിവസവും ഞാന്‍ തള്ളി നീക്കി...
  
"തന്‍റെ കേസിനൊരു സാക്ഷിയെ കിട്ട്വോ രാജാ?" എന്ന് മേനോന്‍ സാര്‍ ഒരു കേസിലെ കക്ഷിയോടു ചോദിക്കുന്നത് കേട്ടു കൊണ്ടാണ് ഒരു ദിവസം ഞാന്‍ ഓഫിസിലേക്കു കയറി ചെല്ലുന്നത്.

"അതിപ്പോ സാറെ... അത് ബുദ്ധിമുട്ടാ... എതിര്‍ കക്ഷിയുടെ വീടല്ലാതെ എന്‍റെ പറമ്പിന്‍റെ അരികില്‍ ഉള്ളത് ഒരു മാധവനാ, പുള്ളിക്കാരനും കുടുംബവും രണ്ടു ദിവസം  സ്ഥലത്ത് ഇല്ലായിരുന്നു." തെല്ലു സങ്കടത്തോടെ രാജന്‍ പറഞ്ഞു. 

"ഈ 'മാധവന്‍'‍ എന്നു പറയുന്ന ആളെങ്ങനെയാ തന്നോട്... കൂറുള്ളോനാണോ?" സാറിന്‍റെ ചോദ്യം കേട്ടതും രാജന് ആവേശമായി, "പിന്നേ... അതിനു സംശയോന്നൂല്ല സാറേ, ആള്‍ക്ക് നമ്മുടെ എതിര്‍ കക്ഷി സുരേഷിനെ കണ്ണെടുത്താ കണ്ടൂടാ..."


"അയാള് തനിക്കു വേണ്ടി ഒന്ന് കോടതില് വന്നു സാക്ഷി പറയ്വോ രാജാ?" വളരെ ലാഘവത്തോടെ ആയിരുന്നു സാറിന്‍റെ ചോദ്യം.


"അതിപ്പോ സാറേ... അയാള് ഒന്നും കണ്ടിട്ടില്ലല്ലോ... പിന്നെങ്ങനെയാ സാക്ഷിയാവാന്‍ സമ്മതിക്ക്യാ... എന്നാലും ഞാനൊന്നു ചോദിക്കട്ടെ..." രാജന്‍ വെപ്രാളപ്പെട്ട് മൊബൈലില്‍ നമ്പര്‍ തപ്പിക്കൊണ്ടു പുറത്തേക്കു പോയി. 

എനിക്കൊരു ചെറിയ ഞെട്ടല്‍ ഉണ്ടാവാതിരുന്നില്ല.  'കള്ള സാക്ഷിയെ കൊണ്ടുവരാനല്ലേ സാറ്  പറയുന്നത്! ഇങ്ങനൊക്കെ നടക്കുമെന്ന് കേട്ടിട്ടുണ്ട്, സിനിമയിലൊക്കെ കണ്ടിട്ടും ഉണ്ട്. പക്ഷെ ഞാന്‍ പ്രാക്ടീസ് ചെയ്യുന്ന ഓഫീസില്‍ ഇങ്ങനൊക്കെ നടക്കുമോ? സാറിന്‍റെ ചോദ്യം കേട്ടാല്‍ ഇതൊക്കെ സാധാരണ സംഭവം പോലുണ്ട്! എല്ലാ ഓഫിസിലും ഇങ്ങനൊക്കെ ആയിരിക്കും.' ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. 

പത്തുമിനുറ്റ്‌ കഴിഞ്ഞപ്പോള്‍ "മാധവന് സമ്മതമാണ്, എന്ന് വരാന്‍ പറയണം?" എന്നും ചോദിച്ചു കൊണ്ട് രാജന്‍ തിരികെ വന്നു. 

"എങ്കില്‍ ഈ ശനിയാഴ്ച അയാളെ കൂട്ടി വന്നോള്ളൂ, അപ്പോള്‍ എല്ലാം പഠിപ്പിച്ചു കൊടുക്കാനും അഫിഡവിറ്റ് എഴുതാനുംഒക്കെ സമയം കിട്ടും. അടുത്ത തിങ്കളാഴ്ച തന്നെ സാക്ഷി പട്ടിക ഫയല്‍ ചെയ്യാം." സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്കു ഒരുപാടുസങ്കടം വന്നു 'ഞാന്‍ ഇല്ലാത്തപ്പോള്‍ വന്നാല്‍ കള്ളസാക്ഷിയെ പഠിപ്പിക്കുന്നത്‌ എനിക്കെങ്ങിനെ കാണാന്‍ പറ്റും? എന്നാലുംകേസിന്‍റെ അന്ന് കാണാമല്ലോ' എന്ന് ഞാന്‍ സമാധാനിച്ചു.  


ഒരു മാസം കഴിഞ്ഞായിരുന്നു രാജന്‍റെ കേസിന്‍റെ അടുത്ത പോസ്റ്റിംഗ്. അന്ന് രാവിലെ ഞാന്‍ നേരത്തെ എത്തി, ആ കേസ് ഫയല്‍ വായിച്ചു. മിക്ക കേസ്സുകളിലെയും പോലെ അതിര്‍ത്തി തര്‍ക്കം തന്നെ 
വിഷയം. ഫയല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ രാജന്‍റെ ഭാഗത്താണ് ന്യായം എന്നെനിക്കു തോന്നി. കേസ് നടന്നുകൊണ്ടിരിക്കെ, കമ്മീഷന്‍ വച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവായ ശേഷമാണു എതിര്‍കക്ഷി അതിര്‍ത്തിക്കല്ല് മാറ്റി കുഴിച്ചിട്ടത്. രാജന്‍ അത് കണ്ടുപിടിച്ചത് അളവ് കഴിഞ്ഞായിരുന്നു. അതുകൊണ്ട് കല്ല് മാറ്റി കുഴിച്ചിട്ടതിനു ഒരു സാക്ഷി ഉള്ളത് കേസിന്‍റെ വിജയത്തിന് അത്യാവശ്യമാണെന്നു എനിക്കും തോന്നി. കള്ളസാക്ഷിയെങ്കില്‍ കള്ളസാക്ഷി, സത്യം ജയിക്കാനല്ലേ?മാര്‍ഗം വിഷയമല്ല... എന്തായാലും ആ പാവം രാജനെ പറ്റിച്ച എതിര്‍ കക്ഷിയെ അങ്ങനെ വെറുതെ വിടരുത്. ഞാന്‍ എല്ലാത്തിനെയും സ്വയം ന്യായീകരിച്ചുകൊണ്ടിരുന്നു. 

അധികം വൈകാതെ രാജനും കൂടെ കുറച്ചു കൂടി പ്രായം കുറഞ്ഞ ഒരാളും വന്നു. അയാളെ കണ്ടപ്പോള്‍ എനിക്കതിശയമായി... 'ഇതോ രാജന്‍ പറഞ്ഞ മാധവന്‍! കണ്ടാല്‍ രാജനെക്കാള്‍ പാവത്താന്‍.' ഒരു കള്ളസാക്ഷിക്ക് എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന രൂപത്തിന്‍റെ ഏഴയലത്ത് വരില്ലായിരുന്നു  ആ വന്ന മനുഷ്യന്‍! 

"മാധവന്‍ എത്തിയോ?  പേടിയൊന്നും ഇല്ലല്ലോ അല്ലെ?"  അയാളെ കണ്ടതും സര്‍ ചോദിച്ചു.  

"ഏയ് ഇല്ല" എന്ന് പറഞ്ഞുവെങ്കിലും ആ മുഖത്തെ അങ്കലാപ്പ് എല്ലാവര്‍ക്കും മനസിലാവുമായിരുന്നു. 

അയാളോട് ഇരിക്കാന്‍ ആഗ്യം കാണിച്ചിട്ട് സര്‍ പറഞ്ഞു " താന്‍ കണ്ട സംഭവം ഒന്നു പറഞ്ഞോളൂ "

"അയ്യോ സാര്‍...    സത്യമായും ഞാന്‍ ഒന്നും കണ്ടില്ല.  ഞാനന്ന് ഭാര്യ വീട്ടില്‍ ഉത്സവത്തിന്‌ പോയകാര്യം അന്ന് പറഞ്ഞത് സാറ് മറന്നോ?" അന്തം വിട്ടായിരുന്നു അയാളുടെ ചോദ്യം.

"ശ്ശേ...  ഇയാളിതെവിടുത്തുകാരനാ! ഞാന്‍ അന്ന് പഠിപ്പിച്ചു തന്നതൊക്കെ താന്‍ മറന്നോ? തന്നോടാരാ ഇവിടിപ്പോ സത്യം ചോദിച്ചേ?" സാറിന്‍റെ ദേഷ്യവും പുച്ഛവും കലര്‍ന്ന ചോദ്യം ആ പാവത്തിനെ വല്ലാതാക്കി. സര്‍ അഫിഡവിറ്റിന്‍റെ കോപ്പി അയാളുടെ കൈയ്യില്‍ കൊടുത്തിട്ട് ഒന്നൂടെ വായിച്ചു നോക്കാന്‍ പറഞ്ഞു. 

"ഇപ്പൊ തനിക്കെന്തെങ്കിലും ഓര്‍മ്മവന്നോ?" അയാളത്  വായിച്ചു തീരും മുന്‍പേ സര്‍ വീണ്ടും ചോദിച്ചു 
  
"ഉവ്വ് സാര്‍, എല്ലാം ഓര്‍മയുണ്ട്" അയാള്‍ വേഗം പറഞ്ഞു. "എങ്കില്‍ താന്‍ കണ്ട സംഭവം ഒന്ന് പറഞ്ഞോളൂ..." എന്ന് സര്‍. "സുരേഷ് അതിര്‍ത്തി കല്ല് ഇളക്കി മാറ്റുന്നതും, അത് രാജന്‍റെ പറമ്പിലേക്ക് കുറച്ചുകൂടി നീക്കി കുഴിച്ചിടുന്നതും ഞാന്‍ കണ്ടതാണ്." മാധവന്‍ പറഞ്ഞു. "എന്നാണു സംഭവം നടന്നതെന്ന് ഓര്‍മ്മയുണ്ടോ?" അടുത്ത ചോദ്യം. "കഴിഞ്ഞ ഏപ്രില്‍ ഇരുപതിന് രാത്രി പന്ത്രണ്ടു മണിക്ക്" പഠിച്ചത് പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രതയോടെ ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു. അത് കേട്ടതും സര്‍ ഒച്ചവെച്ചു... "തന്നോട് എന്നാന്നല്ലേ ചോദിച്ചുള്ളൂ, എപ്പോളാണെന്നു ചോദിച്ചോ? ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി... പിന്നെ, കൃത്യം പന്ത്രണ്ടുമണി എന്നാണോ ഞാന്‍ പറഞ്ഞു തന്നത് ? ഒരു ഏകദേശ സമയം പോലെയേ പറയാവൂ... അതെന്താ ആ ഡേറ്റ്  ഇത്ര ഓര്‍മ്മ എന്നു ചോദിച്ചാല്‍ താന്‍ എന്താ പറയേണ്ടതെന്നു ഓര്‍മ്മയുണ്ടോ?" "അന്നെന്‍റെ മകന്‍റെ പിറന്നാള്‍ ആയിരുന്നു" മാധവന്‍ വിനയത്തോടെ പറഞ്ഞു.


പിന്നെയും കുറെയേറെ ചോദ്യങ്ങള്‍.... എല്ലാം ചോദിച്ചു കഴിഞ്ഞിട്ട്, അവസാനം ചോദ്യവും ഉത്തരങ്ങളും എഴുതിയ പേപ്പര്‍ കൊടുത്തിട്ട്     "ഒന്നൂടെ   ഒക്കെ പഠിച്ചോളൂ"   എന്നൊരു ഉപദേശവും സാര്‍ അയാള്‍ക്ക് കൊടുത്തു.  

ആദ്യമായി  കോടതിയിലെ മുന്‍നിരയില്‍ തന്നെ അന്ന്  ഞാന്‍ ഇരിപ്പുറപ്പിച്ചു. പിന്നില്‍ ഇരുന്നാല്‍ ആ സാക്ഷി പറയുന്നതൊക്കെ ശരിക്ക് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ! എന്‍റെ അതെ തോന്നല്‍ ഞങ്ങളുടെ ഓഫീസിലെ എല്ലാ  ജൂനിയേഴ്സിനുംതോന്നിക്കാണണം, അതാവും എല്ലാവരും മുന്‍ നിരകളില്‍ സ്ഥാനം പിടിച്ചത്... മറ്റു വക്കിലന്മാരൊക്കെ 'ഇതെന്തു പറ്റി '  എന്ന മട്ടില്‍ ഞങ്ങളെ നോക്കിക്കൊണ്ട്‌ പുറകില്‍ പോയിരുന്നു.

കോടതി തുടങ്ങി കഴിഞ്ഞും മാധവന്‍ സൈഡില്‍ നിന്ന് പറയാനുള്ള ഉത്തരങ്ങള്‍ കാണാതെ പഠിക്കുന്നത് കണ്ടപ്പോള്‍, അയാളത് കുളമാക്കുമോ എന്നെനിക്കു സംശയമായി...    മുന്‍ നിരയില്‍ തന്നെ വന്നിരുന്നും പോയി, കോടതി തുടങ്ങിയതു കൊണ്ട് എഴുന്നേറ്റു മാറാനും ധൈര്യം വന്നില്ല. 

കേസ് വിളിച്ചപ്പോള്‍ സാക്ഷിക്കൂട്ടിലേക്ക് കയറി നിന്ന മാധവന്‍ വിറയ്ക്കുന്ന പോലെ എനിക്കു തോന്നി. സത്യം ചെയ്യിപ്പിച്ച് പേരുവിവരങ്ങള്‍ ഒത്തു നോക്കിയ ശേഷം എതിര്‍ഭാഗം വക്കീല്‍ ചോദ്യങ്ങള്‍ തുടങ്ങി,


"താന്‍ കണ്ടു എന്ന് അഫിഡവിറ്റില്‍  പറയുന്ന സംഭവം ഒന്ന്      വിശദീകരിക്കാമോ? " 

ആദ്യ  ചോദ്യം  കേട്ടപ്പോള്‍  എനിക്കു സമാധാനമായി, സര്‍ പഠിപ്പിച്ച  ആദ്യ ചോദ്യം തന്നെ. ഉത്തരം പറഞ്ഞു കഴിഞ്ഞ് 'ശരിയായില്ലേ?' എന്ന ഭാവത്തില്‍ മാധവന്‍ ഞങ്ങളെ നോക്കി. ഞങ്ങളെല്ലാം അത് കാണാത്തപോലിരുന്നു. 

"സംഭവം നടന്ന ഡേറ്റ് ഓര്‍മ്മയുണ്ടോ?" വക്കിലിന്റെ അടുത്ത ചോദ്യം കേട്ടപ്പോള്‍  ഞാന്‍ അറിയാതെ  മേനോന്‍  സാറിനെ നോക്കിപ്പോയി...


സാറും  എതിര്‍ഭാഗം  വക്കീലും  തമ്മിലുള്ള  ഒത്തു കളിയാണോ എന്നുപോലും തോന്നിപ്പോകുന്ന പോലെയായിരുന്നു പിന്നീടുള്ള ഓരോ ചോദ്യങ്ങളും. സര്‍ പഠിപ്പിച്ച ചോദ്യങ്ങള്‍ അതേപടി ക്രമം തെറ്റാതെ എതിര്‍ഭാഗം ചോദിച്ചു കൊണ്ടിരുന്നു. ഓരോ ഉത്തരവും പറഞ്ഞ ശേഷം മാധവന്‍ ഞങ്ങളെ നോക്കുന്നതും ഞങ്ങള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നതും തുടര്‍ന്ന് കൊണ്ടും ഇരുന്നു. 

"ഇനി ഒരു ചോദ്യം കൂടി " എന്ന് പറഞ്ഞു വക്കീല്‍ ചോദിച്ചു... "ഇതെല്ലാം നിങ്ങള്‍ സുഹൃത്തായ രാജന് വേണ്ടി കള്ളം പറയുന്നതല്ലേ?" "അല്ല" ഉറച്ച ശബ്ദത്തില്‍ മാധവന്‍റെ മറുപടി കിട്ടി. അതു കേട്ടപ്പോള്‍ അയാളുടെ ആദ്യത്തെ  പേടിയൊക്കെ പോയെന്നെനിക്ക് തോന്നി... അത്രയും നേരം ശ്വാസം അടക്കി പിടിച്ചിരുന്ന ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തു. 

സാക്ഷിയുടെ ആദ്യത്തെ പേടി കണ്ടപ്പോള്‍ അയാളില്‍ നിന്നും എന്തെങ്കിലും വീണു കിട്ടിയേക്കാം എന്ന് എതിര്‍ഭാഗം വക്കീല്‍ പ്രതീക്ഷിച്ചു കാണും... തിരിച്ചും മറിച്ചും ചോദിച്ചതൊക്ക വെറുതെയായതിന്‍റെ   നിരാശയോടെ അദ്ദേഹം സീറ്റിലേക്ക് നടന്നു. ഞാന്‍ ഒരാരാധനയോടെ സാറിനെ നോക്കി. ആ മുഖത്തു ചെറിയൊരു അഹങ്കാരം ഉള്ളത് പോലെ... അത് കണ്ടപ്പോള്‍ എന്‍റെ മനസിലും ആ അഹങ്കാരം വന്നു... 'ഹും.. ഞങ്ങളുടെ സാറിനോടാ കളി!' 

സീറ്റിലേക്കു  നടന്നു തുടങ്ങിയ എതിര്‍ഭാഗം വക്കീല്‍ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചു വന്നു സാക്ഷിയോട് ചോദിച്ചു, "ഇതൊക്കെ പറയാന്‍ നിങ്ങളെ ആരാ പഠിപ്പിച്ചു തന്നത് ? " 

മറുപടി പറയാന്‍ സാക്ഷി മാധവന് ഒരു നിമിഷം പോലും ആലോചിക്കേണ്ടായിരുന്നു.... "മേനോന്‍ സാറ് "                                                                           
                            "ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍"  


പറഞ്ഞതും ഒരു കള്ള ചിരിയോടെ, എതിര്‍ഭാഗം വക്കീല്‍ സാറിനെ നോക്കിയിട്ട്,  ഒരു വിജയ ഭാവത്തോടെ  സീറ്റിലേക്കു നടക്കുമ്പോള്‍, അകമ്പടിയായി ഒരു കൂട്ടച്ചിരി ആ കോടതി മുറിയില്‍ ഉയര്‍ന്നിരുന്നു... പറഞ്ഞത് അബദ്ധമായി പോയെന്നു മനസിലായ മാധവന്‍,  പിന്നെ ഞങ്ങളെ നോക്കിയേ ഇല്ല.


എനിക്കീ  സാക്ഷിയെ അറിയില്ല,  ഞാന്‍  ഈ മേനോന്‍ സാറിന്‍റെ ഓഫിസിലേ അല്ല, എന്ന മട്ടില്‍ ഇരിക്കാന്‍ ഞാന്‍ വൃഥാ ഒരു ശ്രമം നടത്തി. ഞങ്ങള്‍ ജൂനിയേഴ്സ് എല്ലാം തല കുമ്പിട്ടു ഇരുന്നപ്പോള്‍ സാര്‍ പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റു പറഞ്ഞു...

                          " ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ "  


"ഈ സാറിനു മിണ്ടാതിരുന്നു കൂടെ ഇനിയെന്ത് ഒബ്ജക്ഷന്‍!" ഞാന്‍ അടുത്തിരുന്ന  വക്കീലിനോട് പിറുപിറുത്തു. സാര്‍ സാക്ഷിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, "താങ്കളുടെ അവസാനത്തെ ഉത്തരം വ്യക്തമല്ല" കോടതി വീണ്ടും നിശബ്ദമായി. ഇതില്‍ കൂടുതല്‍ എന്ത് വ്യക്തമാക്കാന്‍ എന്ന മട്ടില്‍ ജഡ്ജി അടക്കം എല്ലാവരും സാറിനെ നോക്കി. സാര്‍ തുടര്‍ന്നു...  " എല്ലാം പറയാന്‍ പഠിപ്പിച്ചത് മേനോന്‍ സാര്‍ ആണെന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ, തൃശൂര്‍ തന്നെ ഹരിദാസ മേനോന്‍, രാജീവ്‌ മേനോന്‍, തുടങ്ങി എത്രയോ മേനോന്മാരുണ്ട്, ഹൈകോര്‍ട്ടിലും മറ്റു കോടതികളിലും ആയി ഒരുപാടുണ്ട് മേനോന്മാര്‍, ഇതില്‍ ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചത്?‍" സാക്ഷി  മിണ്ടുന്നില്ല...
"എം ആര്‍ മേനോന്‍, അതായതു മേലേടത്ത് രാഘവ മേനോന്‍ എന്ന, എന്നെ ആണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?" സാര്‍ ദഹിപ്പിക്കും പോലെ മാധവനെ നോക്കി... മറ്റു വഴിയില്ലാതെ മാധവന്‍ പറഞ്ഞു...  "അല്ല" അയാളുടെ ശബ്ദം, നിശബ്ദമായ ആ കോടതിയില്‍ മുഴങ്ങി. 

ഞാന്‍ തരിച്ചിരുന്നുപോയി, ആരും വിശ്വസിക്കാത്ത അങ്ങനൊരു നുണ ആ പാവം സാക്ഷിയെകൊണ്ട് പറയിപ്പിച്ചിട്ട് എന്ത് ഫലം! ഞാന്‍ എതിര്‍ഭാഗം വക്കീലിനെ നോക്കി, ഒരു ഒബ്ജക്ഷന്‍ അവിടെനിന്നും  ഉണ്ടാവും  എന്നു കരുതിയ എനിക്കു തെറ്റി... അദ്ദേഹത്തിനു ഒരു കുലുക്കവും ഇല്ല. ഞാന്‍ വേഗം ജഡ്ജിയെ നോക്കി, ആ മുഖത്തു അതിശയിപ്പിക്കുന്ന  ഒരു ചിരി മാത്രം! 


ആ പാവത്തിനെ കൊണ്ട്  കള്ളങ്ങള്‍ പറയിപ്പിച്ചതോര്‍ത്തിട്ടോ... അല്ലെങ്കില്‍ സാക്ഷി പറഞ്ഞു കൂട്ടിയതെല്ലാം അവസാനം ഒറ്റ ചോദ്യം കൊണ്ട് പൊളിച്ചടുക്കിയ എതിര്‍ഭാഗം വക്കീലിന്‍റ സാമര്‍ത്ഥ്യം ആലോചിച്ചോ... അതോ, ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയക്കാരെപ്പോലെ, പറഞ്ഞു  ജയിക്കാന്‍ വേണ്ടി  മാത്രം  മേനോന്‍  സാര്‍ ഉപയോഗിച്ച അടവ്  ഓര്‍ത്തിട്ടോ...
എന്തിനായിരിക്കും  അദ്ദേഹം ചിരിച്ചത്??? 

111 comments:

 1. ഈ കേസിന്‍റെ വിധി എന്താവും എന്നെനിക്ക്‌ ഒരുപാടു
  ആകാംക്ഷ ഉണ്ടായിരുന്നു. പക്ഷെ ആറുമാസം കഴിഞ്ഞ്
  ഒരു ജോലികിട്ടി ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടും വരെ
  ആ കേസ് അവസാനിച്ചിരുന്നില്ല. പിന്നിട് എനിക്കത്
  അറിയാനും കഴിഞ്ഞില്ല.

  ReplyDelete
 2. രന്‍ജൂ, ഒരു വക്കീലിന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ വളരെ ചാരുതയോടെ പറഞ്ഞിരിക്കുന്നു.
  ഭാവുകങ്ങള്‍..
  പിന്നെ,ഈ വരികള്‍ എനിക്ക് സുപരിചിതമാണ്.കാരണം എന്റെ ഇക്കാക്കയുമൊരു വക്കീലാണ്..
  വിഷുദിനാശംസകള്‍..

  ReplyDelete
 3. പ്രിയപ്പെട്ട ലിപി,

  ഒരു മനോഹര സുപ്രഭാതം!

  നര്‍മം നിറഞ്ഞ കോടതി ജീവിതാനുഭവങ്ങള്‍ വായിച്ചു സന്തോഷിക്കുന്നു!ഈ മേനോന്‍ സാറിനെ ഒന്ന് പരിചയപ്പെടണം...ഒരു ആരാധനയോക്കെ തോന്നുന്നുണ്ട്!:)തൃശൂര്‍ നിറയെ മെനോന്മാരാണല്ലോ...അപ്പോള്‍ ആ ചോദ്യം കലക്കി!

  ഇനിയും വരട്ടെ,അനുഭവ കഥകള്‍!വായിക്കാന്‍ നല്ല രസം!

  പിന്നെ,എന്റെ വാഗ്വിലാസംകേട്ട് പലരും പറയാറുണ്ട്‌,''അനു ഒരു വക്കീല്‍ ആയിരുന്നെകില്‍ തിളങ്ങിയേനെ എന്ന്!'' :) വീട്ടില്‍ ഈ ജോലിയില്‍ വേറെ ആള്‍ക്കാരുണ്ട്,കേട്ടോ...പത്രത്തില്‍ സ്ഥാനം പിടിക്കാറുള്ള ആള്‍ തൊട്ടു...:)

  അല്ല,ലിപി,വായനക്കാര്‍ക്ക് വിഷു ആശംസിക്കാന്‍ മറന്നു പോയോ?

  ഒരു സുന്ദര ദിനം ആശംസിക്കുന്നു!

  ഐശ്വര്യപൂര്‍ണമായ വിഷു ദിന ആശംസകള്‍!

  സസ്നേഹം,

  അനു

  ReplyDelete
 4. mayflowers - അപ്പോള്‍ ഇക്കാക്ക പറഞ്ഞു കേട്ട കഥകള്‍
  കുറെ കാണും അല്ലെ? പിന്നെ ഞാന്‍ ലിപി ആണ് ട്ടോ ,
  രഞ്ജു ഭര്‍ത്താവിന്‍റെ പേരാണ് .

  anupama - അനൂ... ഞാന്‍ വിഷു ആശംസിക്കാന്‍ വിട്ടുപോയി...
  ഓര്‍മിപ്പിച്ചതിനു ഒരുപാട് നന്ദി ട്ടോ ....

  എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം
  നിറഞ്ഞ 'വിഷു ആശംസകള്‍.'

  ReplyDelete
 5. ലിപി, ഗംഭീരമായി അവതരിപ്പിച്ചു കേട്ടോ..... കോടതിക്കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത് പറഞ്ഞ ഒരു രീതി വെച്ച് വ്യത്യസ്തത പുലര്‍ത്തി... ഒഴുക്കോടെ, വലിച്ചു നീട്ടാതെ പറഞ്ഞു.... കുറച്ചു കാലം കൂടി ആ തൊഴിലുമായി തുടരാമായിരുന്നു..കുറെ പാവം കക്ഷികള്‍ അഴി എണ്ണെണ്ടി വന്നേനെ...എന്നാലെന്താ...കുറെ കഥകള്‍ കേള്‍ക്കാമായിരുന്നു...:-)
  കണിക്കൊന്നയുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു വിഷു ആശംസിക്കുന്നു........

  ReplyDelete
 6. ലിപീ... കോടതി നര്‍മങ്ങള്‍ വളരെ ഹൃദ്യമായി എഴുതി ട്ടോ....
  എന്റെയും വിഷു ആശംസകള്‍ ...!

  ReplyDelete
 7. ശരിക്കും ഒരു കോടതി മുറിയില്‍ ഇരുന്നു കാണുന്നപോലെ തോന്നിച്ചു ലിപീ ഈ അവതരണം .
  ശരിയോ തെറ്റോ എന്നത് വേറെ വിഷയം. പക്ഷെ മേനോന്‍ സാറിനോട് എനിക്കൊരു ഹീറോ വര്‍ഷിപ്പ് തോന്നി ട്ടോ .
  അല്ലെങ്കില്‍ സാക്ഷി കുളമാക്കിയിട്ടും അത് തിരിച്ചു പിടിച്ചു എന്നത് ചില്ലറ കാര്യമാണോ. അതുകൊണ്ട് തന്നെ പറഞ്ഞില്ലെങ്കിലും ഈ കേസ് ജയിച്ചിരിക്കും
  എന്ന് ഞാന്‍ കരുതുന്നു.
  ഒരു സംഭവത്തെ വളരെ നാച്ച്വറല്‍ ആയി അവതരിപ്പിച്ചു. ഇഷ്ടായി.
  കൂടെ വിഷു ആശംസകളും

  ReplyDelete
 8. ഹഹഹഹ എന്നിട്ട് വിധി എന്തായി

  ReplyDelete
 9. മഞ്ചേരി ബോയ്സ്‌ ഹൈസ്ക്കൂളിണ്റ്റെ മതിലും ജില്ലാ കോടതിയുടെ മതിലും ഒന്നാണ്‌. ക്ളാസ്‌ കട്ട ചൈത്‌ കേസിണ്റ്റെ വിസ്‌താരം കേള്‍ക്കാന്‍ പോകാറുണ്ടായിരുന്നു ഞാനൊക്കെ. അതൊരു രസമായിരുന്നു. ഒന്നാമത്തെ രസം ക്ളാസ്‌ കട്ടു ചെയ്യുന്നത്‌. പിന്നെ കോടതിയിലെ വക്കീലന്‍മാരുടെ ചില കൊനിഷ്ട്‌ ചോദ്യത്തിന്‌ കൂട്ടിലിരിക്കുന്നവന്‍മാരു കിടന്ന്‌ പെടാപാടു പെടുന്നത്‌ കാണാനും. പിന്നെ പിന്നെ വളര്‍ന്നപ്പോള്‍ വക്കീലന്‍മാരോട്‌ ഒരു തരം ഇഷ്ടമില്ലായിമയായി. അവര്‍ സത്യത്തിണ്റ്റെ മുഖത്ത്‌ കറുത്ത ഗൌണണിഞ്ഞ പോലൊരു തോണല്‍. പോലീസുകാര്‍ അകപ്പെടുത്തിയ ഒരു നിരപരാധിയെ രക്ഷിക്കാന്‍ ഒരു വിക്കീലിണ്റ്റെ സഹായം ലഭിക്കേണ്ടി വരുന്നു ആ വെറുപ്പൊന്നു മാറിക്കിട്ടാന്‍. ഇപ്പോള്‍ കരുതും എല്ലാവരിലുമുണ്ടല്ലൊ നല്ലതും ചീത്തയും എന്ന്‌. പോസ്റ്റിംഗ്‌ നന്നായിരുന്നു എന്നല്ല, വളരെ നന്നായിരുന്നു. ഇപ്പോള്‍ വിഷു സദ്യയുമായി.. സന്തോഷമായി ചങ്ങാതീ,, സന്തോഷമായി..

  ReplyDelete
 10. ലിപീ... ആദ്യം വിഷുദിനാശംസകൾ.... പൊതുവേ ആൾക്കാർക്ക് ഇഷ്ടമുള്ള വിഷയമാണ് കോടതിക്കഥകൾ....ഞാങ്ങൾ തിരുവന്തപുരത്ത്കാർക്ക് എന്നും ഓർമ്മിക്കാനും ഉപമ പറയാനും ഒരു വക്കീലുണ്ടായിരുന്നൂ... മള്ളൂർ ഗോവിന്ദപിള്ള “ഉണ്ട വിഴുങ്ങീ” എന്നാണ് അദ്ദേഹത്തിന്റെ അപരനാമം..ഒരു പക്ഷേ ആകഥ വക്കീലായ ലിപിക്കറിയാമായിരിക്കും..ഒരു സഭവത്തെ വായനാനുഭവമാക്കി അവതരിപ്പിച്ച ലിപിക്ക് എല്ലാ ഭാവുകങ്ങളും..നല്ല രചനാശൈലി.. ജഡ്ജിയെപ്പോലെ ഞാനും ചിർച്ചുപോയി.ആ പാവത്തിനെ കൊണ്ട് കള്ളങ്ങള്‍ പറയിപ്പിച്ചതോര്‍ത്തിട്ടോ...
  അല്ലെങ്കില്‍ സാക്ഷി പറഞ്ഞു കൂട്ടിയതെല്ലാം അവസാനം ഒറ്റ
  ചോദ്യം കൊണ്ട് പൊളിച്ചടുക്കിയ എതിര്‍ഭാഗം വക്കീലിന്‍റെ
  സാമര്‍ത്ഥ്യം ആലോചിച്ചോ...അതോ, ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയക്കാരെപ്പോലെ,പറഞ്ഞു ജയിക്കാന്‍ വേണ്ടി മാത്രംമേനോന്‍സാര്‍ഉപയോഗിച്ച
  അടവ് ഓര്‍ത്തിട്ടോ.... അല്ലല്ല്ലാ ലിപിയുടെ നല്ല അവതര രീതി കണ്ടിട്ട്.... നന്മകൾ നേരുന്നൂ.

  ReplyDelete
 11. ഹ ഹ ഇഷ്ടപ്പെട്ടു, ലിപി .

  പറയാന്‍ മറന്നു..ഹാപ്പി വിഷു

  ReplyDelete
 12. മനസ്സില്‍ കഥ നടക്കുന്നതുപോലെ ഫീല്‍ ചെയ്യിപ്പിക്കാന്‍ പറ്റി. അവതരണം മനോഹരമായിരിക്കുന്നു.

  ReplyDelete
 13. നന്നായിട്ടുണ്ട്.
  ചിലപ്പോ ഈ കേസ് ഇപ്പോഴും അവസാനിച്ചുകാണില്ല.
  !! Happy Vishu !!

  ReplyDelete
 14. അസ്സലായി പോസ്റ്റ്‌ ശരിക്കും ചിരിപ്പിച്ചു .
  സത്യം പറയാതിരിക്കാന്‍ വല്യ ബുദ്ധിമുട്ടാണ് .

  ആശംസകള്‍

  ReplyDelete
 15. valare nannayittundu.... hridayam niranja vishu aashamsakal.....

  ReplyDelete
 16. വീണതും വിദ്യയാക്കി ചക്ക കുഴയുന്ന പോലെയുള്ള പ്രകടനങ്ങള്‍ ചുരുക്കം ചില മിടുക്കന്മാരുക്ക് മാത്രം സാധിക്കുന്നതാണ്. പ്രധാനമായത് ഇങ്ങനെ കീഴ്മേല്‍ ചാടുന്നവരെ ഭാഗ്യം കൂടെ നിന്ന് സഹായിക്കും എന്നതാണ്...
  ----------
  അവതരണം നന്നായിരിക്കുന്നു. ഇനിയും ഇങ്ങനത്തെ നര്‍മ്മം പോരട്ടെ..
  ..
  വിഷു ആശംസകളോടെ ...

  ReplyDelete
 17. ഡോക്ടറോടും വക്കീലിനോടും കള്ളം പറയാന്‍ പാടില്ല .
  പക്ഷെ അവര്‍ക്ക് എന്തും പറയിപ്പിക്കാം!
  അല്ലെങ്കില്‍ ഫലം ഗോതമ്പുണ്ട ...
  ഹാ ..തലവിധി !
  അല്ലാണ്ടെന്താ ...
  'ഹാപ്പി വിഷു ..'

  ReplyDelete
 18. ഹ..ഹ. ജഡ്ജി ചിരിച്ചത് മറ്റൊന്നും ഓര്‍ത്താവില്ല. ഈ സീനിയറിനു കീഴില്‍ വര്‍ക്ക് ചെയ്യുന്ന ജൂനിയേര്‍സിന്റെ അവസ്ഥയോര്‍ത്താവും. :):) എഴുത്തില്‍ ഒരു കോടതി മുറി ദര്‍ശിച്ചു. അക്ഷരതെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കുക.. വിഷു ആശംസകള്‍

  ReplyDelete
 19. ഞാന്‍ എന്റെ വക്കീല്‍ സുഹൃത്ത്‌ക്കളോടോന്നു ചോദിച്ചു നോക്കണം ഇങ്ങനെയുല്ലപോള്‍ എന്താണ് സംഭവിക്കുക എന്ന്.
  വിഷു ആശംസകള്‍ ...

  ReplyDelete
 20. 'കള്ളന്‍മാരഞ്ചുപേര്‍ ഫുള്‍ ബെഞ്ച്കൂടി....' എന്‍.എന്‍.പിള്ളയുടെ പ്രസിദ്ധമായ നാടകത്തിലെ ഡയലോഗ്‌ ഓര്‍ത്തുപോയി പോസ്റ്റ്‌ വായിച്ചപ്പോള്‍.

  ReplyDelete
 21. ലിപി വളരെ നന്നായി എഴുതി .ലളിതമായ
  ഭാഷ വായനാ സുഖം നല്‍കി .അതിര് വിടാതെ
  ഉപയോഗിച്ച നര്‍മം നന്നായി ആസ്വദിക്കുമ്പോഴും
  ചില ചിന്തകള്‍ എന്നേ അലോസരപ്പെടുത്തി ...നിയമം
  കൈകാര്യം ചെയ്യപ്പെടുന്ന രീതി .യാഥാര്‍ത്യങ്ങള്‍
  വളച്ചു ഒടിക്കുന്നതില്‍ ഒരു ജാള്യതയും ഇല്ലാത്ത ഒരു
  profession. (അതിപ്പോ ഏതില്‍ ആണ് ഇല്ലാത്തത് അല്ലെ?)
  ഇതൊക്കെ കഴിഞ്ഞു വേണ്ടേ public prosecutor‍
  ഉം judge ഉം ഒക്കെ ആകാന്!!
  ‍അപ്പോള്‍ ഈ കള്ളത്തരങ്ങള് എല്ലാം പഠിച്ചുള്ള വിധി നന്മയുടെ
  ഉത്തരം ആകാം എന്ന് vishwasikkaam അല്ലെ .athu
  kondalle നീതി ന്യായ vyavasthithiye ഇന്നും നാം ആദരവോടെ അവസാന ആശ്രയമായി കാണുന്നത് ?വിഷു ആശംസകള്‍ ..

  ReplyDelete
 22. അവസാനം അതിഗംഭീരം. അവസാനത്തെ ഫുൾസ്റ്റോപ്പിൽ നിന്നാണ് യഥാർത്ഥത്തിൽ ഒരു കഥ ആരംഭിക്കുന്നത് എന്ന് ഒരിക്കൽ എം.ടി. പറയുകയുണ്ടായി. അത് ഓർമ്മിപ്പിക്കുന്ന ഒരു കഥ തന്നെയാണ് ഇത്. ഒരു വക്കീലിന്റെ വാൿസാമർത്ഥ്യം ഉപയോഗിച്ച് തെറ്റിനെ ശരിയും ശരിയെ തെറ്റും ആക്കാൻ കഴിയുന്ന നമ്മുടെ കോടതി സമ്പ്രദായത്തെ എനിക്കെന്തോ ഇഷ്ടപ്പെടാൻ കഴിയുന്നില്ല. മറ്റു രാജ്യങ്ങളിലെ രീതികൾ നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട് എന്നു തോന്നുന്നു. അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ. വിഷു ആശംസകൾ

  ReplyDelete
 23. ഈ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയത് അടുത്താണ്. നന്നായി എഴുതുന്നുണ്ട്. ഒരിക്കല്‍ കള്ള സാക്ഷി പറഞ്ഞ ഒരു അനുഭവം ഉള്ളതുകൊണ്ട് മാധവന്റെ ടെന്‍ഷന്‍ ശരിക്കും ആസ്വദിക്കാന്‍ പറ്റി. എല്ലാ ആശംസകളും

  ReplyDelete
 24. സാക്ഷിക്കൂട്ടിൽ നിന്ന് വേദഗ്രന്ഥങ്ങൾ പിടിച്ച് സത്യം ചെയ്യുന്നതൊക്കെ വെറുതെയാണല്ലേ..?
  ലിപിയുടെ ‘അഭിഭാഷകയുടെ ഡയറി’ ഇനിയും പോരട്ടെ.എഴുത്ത് വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 25. ഞങ്ങളുടെ അടുത്ത്‌ ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ഒരു വാശിക്കാരന്‍ കാരണവര്‍ ഉണ്ടായിരുന്നു. ഇത് പോലെ ഒരു വസ്തു തര്‍ക്കം കോടതിയില്‍. കാരണവേക്കൊണ്ട് വസ്തുവിന്റെ ആധാരം ഉണ്ട് എന്ന് കോടതിയില്‍ പറയിക്കണം. എങ്ങിനെ തിരിച്ചും മറിച്ചും ചോദിച്ചിട്ടും അയാള്‍ ഇല്ല എന്ന് തന്നെ പറയുന്നു. ചോദ്യം തുടര്‍ന്നപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം വന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു, ആധാരോല്യ..കീതാരോല്യാന്നു. ഉണ്ട് എന്ന് പറയാത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ കോടതിയില്‍ കീതാരം എന്ന് പറഞ്ഞിതിനു കയറിപ്പിടിച്ച്ചു മറുഭാഗം വക്കീല്‍.
  കാരണവര്‍ പിഴ അടക്കനമെന്നായി വാദം.
  ഞങ്ങളുടെ നാട്ടിലൊക്കെ ആധാരം പൊതിയാല്‍ ഉപയോഗിക്കുന്ന കടലാസ്സിനെ കീതാരം എന്നാണു പറയുക എന്നാ കാരണവരുടെ മറുപടി കൂട്ടച്ചിരി പടര്‍ത്തി.

  കോടതി മുറി നന്നായി അവതരിപ്പിച്ചു.
  വിഷു ആശംസകള്‍.

  ReplyDelete
 26. വലിയ കാര്യങ്ങള്‍ പറയാറുള്ള ചെറിയ ലിപികള്‍ക്ക് ഹൃദയംഗമായ വിഷു ദിനാശംസകള്‍ നേരുന്നു.

  ഒരിക്കല്‍ ഇതെല്ലാം ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍ ഒരു സാധ്യത മുന്നില്‍ കാണുന്നുണ്ട്. കോടതി കഥകള്‍ എന്നപേരില്‍... കഥയിലെ (കഥാകാരിയുടെ)ഹ്യൂമര്‍ നന്നായിരിക്കുന്നു. ഇതു വായിച്ചപ്പോള്‍ ചില വി കെ എന്‍ കഥകള്‍ ഓര്‍ത്തു പോയി കേട്ടോ,.അഭിനന്ദനങ്ങള്‍. ന്യൂസിലാന്റിലെ ജീവിതത്തിരക്കിനിടയിലും മാതൃഭാഷയിലുള്ള ഈ ബ്ലോഗ്‌ എഴുത്തിനെ, ബ്ലോഗറെ ആ ഒരു നന്മയുടെ പേരിലും കൂടി അഭിനന്ദിക്കുന്നു.(പിന്നെ അക്ഷരത്തെറ്റുകള്‍ ഉണ്ടാകുന്നത് നമ്മള്‍ ബ്ലോഗര്‍മാരുടെ തെറ്റാണോ. അല്ല. അത് ഗൂഗിളന്മാരുടെ തെറ്റാണ്. അല്ലേ ചേച്ചി?!) ചില വാക്കുകള്‍ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും എനിക്കും കൃത്യമായി ടൈപ്പാന്‍ പറ്റാതെ വരാറുണ്ട്. അന്നേരം പിന്നെ തോന്നിയതുപോലെ എന്തേലും അങ്ങ് ടൈപ്പ്കയാണ്‌ എന്റെ പതിവ്. പലരും അങ്ങനെയാണെന്നു തോന്നിയിട്ടുമുണ്ട്. ഗൂഗിള്‍ നമ്മളെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. പക്ഷേ നമ്മള്‍ തോറ്റു കൊടുക്കില്ലല്ലോ..! കഥയില്‍ പറഞ്ഞിരിക്കുന്ന ആത്മഗതം പോലെ അന്നേരം നമ്മളും സ്വയം പറയും, ' ഹും.. ഞങ്ങളുടെ മലയാളത്തോടാ കളി! ' :)

  ReplyDelete
 27. വക്കീല്‍ സ്റ്റോറി
  ഉഗ്രനായിട്ടോ...ലിപീ..,
  ഇനിയും ഇതുപോലുള്ളത് പോന്നോട്ടെ..
  വായിക്കാന്‍ നല്ല രസമുണ്ട് വക്കീലേ..

  ReplyDelete
 28. നുണ പറയുന്നതും പോരാഞ്ഞ് കല്ലുവെച്ചനുണ എഴുതി പഠിപ്പിക്കുന്നു. ഭാഗ്യം, ഞാനൊരു വക്കീലാവഞ്ഞത്. എന്തായാലും മേനോന്‍ സര്‍ കലക്കി. വീണിടത്ത് നിന്നും ഉരുളാതെ സടകുട എഴുനേറ്റു നിന്നില്ലേ....?

  വിഷു ആശംസകള്‍.....

  ReplyDelete
 29. ലിപിയുടെ കോടതി കഥകള്‍ ഉഗ്രന്‍ ആവുന്നുണ്ട്‌.ഓരോ അനുഭവങ്ങളും വളരെ രസകരമായി അവതരിപ്പിക്കുന്നു. ഇനിയും ഇനിയും പോരട്ടെ നര്‍മ്മം ഊറുന്ന ഓര്‍മ്മകള്‍.വിഷു ആശംസകളോടെ.

  ReplyDelete
 30. എന്തിനായിരിക്കും അദ്ദേഹം ചിരിച്ചത്???

  (കണ്ണൂരാന്റെ കോടതിയില് കണ്ണൂരാന് തന്നെ വാദിയും പ്രതിയും വക്കീലും ജഡ്ജിയും..
  ഹ..ഹ..ഹാ.....)

  ReplyDelete
 31. ലിപി ചേച്ചീന്ന് വിളിക്കാം ന്ന് മനസിലായി.
  ആദ്യം തന്നെ ഒരു വിഷു ആശംസ നേരട്ടെ..
  വക്കീലാണ് അല്ലേ? ശോ...ഞാന്‍ മാത്രം അറിഞ്ഞില്ല.
  ഞാനും സിനിമയില്‍ മാത്രേ കണ്ടിട്ടുള്ളു ഈ കള്ളസാക്ഷി പറയുന്നതും, എതിര്‍ ഭാഗം വക്കീല്‍ ഒന്നുകില്‍ അത് പൊളിക്കും അല്ല സെന്റി ഫിലിം ആണെങ്കില്‍ നായകന്‍ കാഴ്ചക്കാരെ കരയിച്ചുകൊണ്ട് ജയിലില്‍ പോകും.
  അതൊക്കെ നടക്കുന്ന കാര്യങ്ങള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഒരു അത്ഭുതം.
  ആകെമൊത്തം എം ആര്‍ മേനോന്‍, അതായതു മേലേടത്ത് രാഘവ മേനോന്‍ ഒരു സംഭവം തന്നെ.
  നല്ല അവതരണം, ഞാനും ആ കോടതിമുറിയില്‍ ഉണ്ടായിരുന്നോ ന്ന് ഒരു സംശയം.

  ReplyDelete
 32. നന്നായി പറഞ്ഞു... കോടതിക്കഥകൾ ഇഷ്ടപ്പെടൂന്നുൻട്...
  ന്നാലും കേസിന്റെ വിധി കൂടി അറിയാൻ താല്പര്യമുണ്ടായിരുന്നു...
  എല്ലാ ആശംസകളൂം

  ReplyDelete
 33. സാധാരണ അധികവും ഗള്‍ഫുകാരുടെ ഗ്രഹാതുരത്വം നിറഞ്ഞ പോസ്റ്റുകള്‍ വായിച്ചാസ്വദിക്കുന്നതിനിടയ്ക്ക് ഇത് തികച്ചും വ്യത്യസ്തമായ വായന നല്ക്കുന്നു. വ്യവഹാരങ്ങളും കോടതിയും. വായിപ്പിക്കുന്ന നല്ല നര്‍മവും. നല്ല ചിന്തകളും

  ReplyDelete
 34. സത്യത്തിനു നേരെ കണ്ണ് മൂടി കെട്ടിയ
  നീതി ദേവത ഇതൊന്നും കാണുന്നുണ്ടാവില്ല

  ReplyDelete
 35. കോടതി മുറിയിൽ ഇരുന്ന പ്രതീതി...ജഡ്ജിയുടെ ചിരി പോലും കണ്മുന്നിൽ കണ്ട പോലെ...നന്നായി അവതരിപ്പിച്ചു സഖീ....ആശംസകൾ..

  വൈകിയ വിഷുദിനാശംസകൾ ലിപിക്കും കുടുംബത്തിനും...

  ReplyDelete
 36. ലിപി..നന്നായി എഴുതി. അഭിനന്ദനങ്ങള്‍..ലിപിക്ക് കോടതി വിഷയങ്ങള്‍ നന്നായി എഴുതി രസിപ്പിക്കാനുള്ള ഈ കഴിവ് പ്രശംസനീയം തന്നെ.

  ReplyDelete
 37. കള്ള സാക്ഷി പറയിപ്പിക്കുന്നതിന്റെ ഈ ദൃക്സാക്ഷി വിവരണം ചിരിയും ചിന്തയും ഉണര്‍ത്തി. മാത്രമല്ല നമ്മുടെ ജഡീഷറിയുടെ പിന്നിലെ അന്തര്‍ നാടകങ്ങളിലേക്ക് ഒരു ചൂണ്ടു പലകയാണ് ഈ പോസ്റ്റ്. പലതും നമുക്കറിയാം. എന്നാല്‍ അടുത്തറിയുന്നവര്‍ ഇത് പോലെ പറയുമ്പോള്‍ നാം വീണ്ടും ഞെട്ടുകയാണ്.

  അപ്പൊ വക്കീല്‍ പണി വേണ്ടാ എന്നു തീരുമാനിച്ചോ. അവതരണം ഗംഭീരമായി. എന്ത് പറയുന്നു എന്നതല്ല. അതു എങ്ങിനെ പറയുന്നു എന്നതിലാണ് വായനയുടെ പൊരുള്‍. നന്നായി തന്നെ പറഞ്ഞു വായിപ്പിച്ചു. നന്ദി.

  ReplyDelete
 38. എഴുത്തിലൂടെ ആ കോടതി മുറി ശരിക്ക് വരച്ചുകാട്ടി

  ReplyDelete
 39. valare shakthamaya bhasha ....... aashamsakal............

  ReplyDelete
 40. ഫീനിക്സ് പക്ഷിയാണ് മേനോന്‍ സാര്‍ .. നമിക്കുന്നു സാറേ .. കോടതി മുറി അവതരണം വളരെ നന്നായിരിക്കുന്നു.. നന്ദി..

  ReplyDelete
 41. ശരിക്കും കോടതി മുറിക്കുള്ളിലിരിക്കുന്ന ഫീലിങ്ങ് തോന്നി. അക്ബര്‍ക്ക പറഞ്ഞ പോലെ വളരെ രസകരമായി കോടതിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍
  അവതരിപ്പിച്ചു...

  പുതിയ പോസ്റ്റിടുമ്പോള്‍ ഒരു മെയില്‍ അയക്കണേ...
  mizhineerthully@gmail.com

  ReplyDelete
 42. മാസത്തില്‍ ഒരു തവണയെങ്കിലും ഞാന്‍ കോടതിയില്‍ പോകാറുണ്ട്.(പള്ളി കേസുമായി ബന്ധപെട്ടു).ഇതല്ല ഇതിലപ്പുറവും കോടതിയില്‍ നടക്കും. ഈ കേസിന്റെ വിധി എന്താണന്നു അറിയാന്‍ എനിക്കും ആകാംഷ ഉണ്ട്. ഏറ്റവും നന്നായി നുണ പറയുന്നവരാണ് ഏറ്റവും നല്ല വക്കീല്‍. ലിപി വക്കീല്‍ പണി ഉപെഷിച്ചത് നന്നായി.

  ReplyDelete
 43. ഈ കോടതീന്നു കേള്‍ക്കുമ്പോഴേ എനിക്ക് കലിപ്പാ...


  എഴുത്ത് നന്നായി ആശംസകള്‍

  ReplyDelete
 44. നേരത്തെ വായിച്ചു സമയക്കുറവു മൂലം മൂന്നു തവണ കമന്റെഴുതല്‍ പിന്നത്തേക്ക് നീട്ടിയതാ ..ഇപ്പോള്‍ ഓര്‍ത്ത്‌ വന്നപ്പോള്‍ ഏതാണ്ട് എല്ലാ കാര്യങ്ങളും പലരും പറഞ്ഞു കഴിഞ്ഞു ..ലിപി യുടെ എഴുത്ത് വളരെ നന്നായി എന്നത് സന്തോഷം ഉണ്ടാക്കുന്നു .ബൂലോകത്തെ (കേസില്ലാ )വക്കീല്‍ ആയിക്കഴിഞ്ഞു ,,അതും സന്തോഷം ,പക്ഷെ യുവര്‍ ഓണര്‍..ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അക്ഷരാഭ്യാസമുള്ള പ്രതി ആവര്‍ത്തിക്കുന്ന അക്ഷര തെറ്റുകള്‍ എന്ന അക്ഷന്തവ്യമായ തെറ്റിന് ഈ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് താഴ്മയായി അപേക്ഷിച്ച് കൊള്ളുന്നു ,,,ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍ ....:)

  ReplyDelete
 45. നടാടെയാണ് കോടതിക്കഥ ബ്ലോഗില്‍ വായിക്കുന്നത്. ചെട്ടിയങ്ങാടിയില്‍ ഒരു ബ്ലോഗര്‍ വക്കീലുണ്ട്. അദ്ദേഹത്തിന്റെ ബ്ലൊഗില്‍ പ്രൊഫഷണല്‍ ഇന്ററസ്റ്റിങ്ങ് മാത്രമേ ഉള്ളൂവെന്നാണ് എന്റ്റെ ഓര്‍മ്മ.

  this message i am sending to all of my blog friends.

  greetings from thrissivaperoor.
  trichur pooram is on may 12th. u are welcome. my home is 500 meters away from the പൂരപ്പറമ്പ്

  ReplyDelete
 46. ലിപി .. നന്നായി എഴുതി ...... ഒരു കോടതി പിരിഞ്ഞ പോലെ .........
  ഇനിയും വക്കീല്‍ കഥകള്‍ പോരട്ടെ .........

  ReplyDelete
 47. എത്ര മനോഹരമായ അവതരണം..!!!സംഭവസ്ഥലത്ത് വായനക്കാരും ഉണ്ടായിരുന്നത് പോലൊരു അനുഭവം കിട്ടുന്നുണ്ടായിരുന്നു..ആശംസകൾ.....

  ReplyDelete
 48. കൊള്ളാം നന്നായി, രസം തോന്നി

  ReplyDelete
 49. നല്ല കഥകള്‍ പ്രതേകിച്ചു അത് നടന്ന സംഭവങ്ങളെ ആസ്പദമാക്കി വായനാ സുഖത്തിനപ്പുറം പുതിയ അറിവുകള്‍ പകരുന്നത് കൊള്ളാമി ലിപിയുടെ പ്രയത്നം സ്ലാഹനീയം തന്നെ വിണ്ടും എഴുതുമല്ലോ

  ReplyDelete
 50. കൊള്ളാം നന്നായ് പറഞ്ഞു.

  ReplyDelete
 51. രസായി എഴുതി.ശരിക്കും സിനിമയിലൊക്കെയാണ് ഇത്തരം കോടതിമുറി ട്വിസ്റ്റുകള്‍ കാണുകയെന്നായിരുന്നു എന്റെ വിചാരം.:)

  ReplyDelete
 52. This comment has been removed by the author.

  ReplyDelete
 53. ഇങ്ങനെ പോയ ഈ വക്കീല് മിക്കവാറും കോടതി അലക്ഷ്യത്തിന് അകത്താകും. ഗൂഗിള്‍ പരദേവതകളെ കാത്തോളനെ

  ReplyDelete
 54. ഞങ്ങള്ക്കികടയില്‍ ‘സ്വലിഹായ കളവ്‌' എന്നൊരു തമാശ പ്രയോഗമുണ്ട്. ‘സ്വാളിഹായത്’ എന്നത്‌ കൊണ്ട് ഉദ്ദേശിക്കുന്നത് അനുവദനീയമായാത് എന്നാ..
  അവതരണം മനോഹരമായിരിക്കുന്നു.

  ReplyDelete
 55. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. കേസിന്റെ അവസാന വിധി എന്തായി എന്ന് അറിയാന്‍ പറ്റിയില്ലല്ലോ..

  ReplyDelete
 56. kalakki lipi... good sense of writing...

  ReplyDelete
 57. ഒന്നും കണ്ടില്ല, കേട്ടില്ല, മിണ്ടിയില്ല..എന്ന മട്ടിലുള്ള ലിപിയുടെ ഇരുത്തം കണ്ടിട്ടാവാം ജഡ്ജി ചിരിച്ചത്!
  ഒന്‍പതാം ക്ലാസിലെ ദിവാകരന്‍ മാഷ്‌ എപ്പോഴും പറയുമായിരുന്നു- എന്ത് ജോലി ചെയ്താലും വക്കീല്‍ ജോലി തെരഞ്ഞെടുക്കരുതെന്ന്!
  കാരണം കളവു പറയാന്‍ വേണ്ടി മാത്രം ഉള്ള ജോലിയാണ് അതെന്നായിരുന്നു.
  ഇത്തരം മേനോന്മാര്‍ ഉള്ളതുകൊണ്ടല്ലേ നമ്മക്കൊക്കെ വല്ല കുറ്റവും ചെയ്യാന്‍ ധൈര്യം കിട്ടുന്നത്!
  (വളരെ സരസമായി എഴുതാന്‍ കഴിഞ്ഞു...ആശംസകള്‍)

  ReplyDelete
 58. ഹൃദ്യമായ ശൈലി.... ഞാന്‍ ശരിക്കും അസ്വദിച്ചു ആശംസകള്‍

  ReplyDelete
 59. @കുഞ്ഞൂസ് (Kunjuss) @ചെറുവാടി @ആസാദ്‌ @firefly
  @Shyam @the man to walk with @jayarajmurukkumpuzha @PrAThI @pushpamgad kechery @nilamburkaran @khader patteppadam @ente lokam @പത്രക്കാരന്‍
  @moideen angadimugar @ex-pravasini @ഷമീര്‍ തളിക്കുളം
  @SHANAVAS @K@nn(())raanകണ്ണൂരാന്‍ @ജയലക്ഷ്മി
  @Naseef U Areacode @Salam @കെ.എം.റഷീദ്
  @സീത @കുസുമം ആര്‍ പുന്നപ്ര @സലീമ്ബപ്
  @മുരളീമുകുന്ദൻ, ബിലാത്തിപട്ടണം BILATTHIPATTANAM.
  @Jefu Jailaf @Vinnie @റിയാസ് (മിഴിനീര്‍ത്തുള്ളി)
  @Reji Puthenpurackal @റഫീക്ക് കിഴാറ്റൂര്‍ @AJAY
  @ജെ പി വെട്ടിയാട്ടില്‍ @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
  @അനശ്വര @അനുരാഗ് @ജീ . ആര്‍ . കവിയൂര്‍ @മുല്ല
  @Rare Rose @Pradeep Kumar @ബെഞ്ചാലി @ഏപ്രില്‍ ലില്ലി
  @B Shihab @naimishika @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  @anju nair, @chattamazha.
  എല്ലാ പ്രിയ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്കും
  പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...

  @ഹാഷിക്- പറഞ്ഞപോലെ പാവം കക്ഷികളെ കൂടി
  ഓര്‍ത്താണ് ഞാന്‍ വേഗം ആ തൊഴില്‍ അവസാനിപ്പിച്ചത്.
  പക്ഷെ പിന്നെ കുറെ നാള്‍ കഴിഞ്ഞു കുടുംബകോടതി ഒന്ന്
  പരീക്ഷിച്ചു നോക്കി, അവിടെയും അനുഭവം വ്യത്യസ്തമല്ല
  എന്നറിഞ്ഞപ്പോള്‍ ഇങ്ങോട്ട് രക്ഷപ്പെട്ടു... :)

  @ഫെനില്‍- ആഗ്രഹമുണ്ടായിരുന്നു, പക്ഷെ എനിക്കും
  ഈ കേസിന്‍റെ വിധി അറിയാന്‍ കഴിഞ്ഞില്ല.

  @ചന്തു നായര്‍- “ഉണ്ട വിഴുങ്ങീ” കഥകള്‍ ഞാനും കേട്ടിട്ടുണ്ട്.
  ഞാന്‍ കുറച്ചു നാള്‍ തിരുവനന്തപുരം കുടുംബകോടതിയില്‍
  പ്രാക്ടീസ് ചെയ്തിരുന്നു.

  @ദിവാരേട്ടn - ശരിയാ, ചിലപ്പോ ഈ കേസ് ഇപ്പോഴും
  അവസാനിച്ചുകാണില്ല.

  @പട്ടേപ്പാടം റാംജി - ആ കാരണവര്‍ എങ്ങാനും വക്കീല്‍
  ആയിരുന്നെങ്കില്‍ എന്തായേനെ കഥ!

  @മനോരാജ് @shaji @രമേശ്‌ അരൂര്‍ -
  ആവര്‍ത്തിക്കുന്ന അക്ഷര തെറ്റുകള്‍ എന്ന തെറ്റിന് എന്ത് ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ് യുവര്‍ ഓണര്‍. :)
  കുറെ അക്ഷര തെറ്റുകള്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്, ഇനിയും
  തെറ്റുകള്‍ വരാതെ ശ്രമിക്കാം....

  @പടാര്‍ബ്ലോഗ്‌, റിജോ- അക്ഷരത്തെറ്റുകള്‍ ഉണ്ടാകുന്നത്
  നമ്മള്‍ ബ്ലോഗര്‍മാരുടെ മാത്രം തെറ്റല്ല, അത് ഗൂഗിളന്മാരുടെ
  കൂടി തെറ്റാണ് എന്നു പറഞ്ഞു എനിക്ക് ജാമ്യം എടുക്കാന്‍
  വന്നതിനു ഒരു സ്പെഷ്യല്‍ താങ്ക്സ് ... :)

  @Akbar - വക്കീല്‍ പണി വേണ്ടാ എന്നു തല്ക്കാലം
  തീരുമാനിച്ചു, പിന്നെ ഇപ്പൊ കുറെ കള്ളത്തരങ്ങള്‍
  പഠിച്ചതുകൊണ്ട് നാട്ടില്‍ തിരിച്ചു വരുമ്പോള്‍ ‍ ഒരിക്കല്‍
  കൂടി ഒരു കൈ നോക്കണം എന്നുണ്ട്. :)

  @പത്രക്കാരന്‍- ഇത് കോടതി അലക്ഷ്യമാവുന്നത് എങ്ങനെയാ
  മാഷെ!

  @ ഉമേഷ്‌ പിലിക്കൊട് - കോടതീന്നു കേള്‍ക്കുമ്പോഴേ
  കലിപ്പിക്കല്ലേട്ടോ, നമ്മുടെ നാട്ടില്‍ എപ്പോളും ഉള്ള ആകെ
  പ്രതീക്ഷ കോടതികള്‍ തന്നെയാണ്.

  ReplyDelete
 60. ബോര്‍ അടിപ്പിക്കാതേ നന്നായി പറഞ്ഞു നല്ല പോസ്റ്റ്‌ .....

  ReplyDelete
 61. ഇത് ഏതു മേനോന്‍ സാറിനെ കുറിച്ച എഴുത്ത് ?

  എം ആര്‍ മേനോന്‍, അതായതു മേലേടത്ത് രാഘവ മേനോന്‍
  എന്ന, സാറിനെ ആണോ നിങ്ങള്‍ ഉദ്ദേശിച്ചത് ? "

  ReplyDelete
 62. ആദ്യമായി വരികയാ. പുതിയ ആളാ. എഴുത്ത് ഇഷ്ടമായി. ഒന്നും ചെയ്യില്ല. എന്നെ തൊടാം. പക്ഷേ, തൊട്ടാല്‍ കുളിക്കേണ്ടിവരും. ചാലിയാറില്‍

  ReplyDelete
 63. പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. നന്നായി പറഞ്ഞിരിക്കുന്നു.

  നീതിദേവത എന്തു കൊണ്ട് കണ്ണു കെട്ടിയിരിക്കുന്നു എന്ന് ഇപ്പോഴല്ലേ മനസ്സിലായത്..!

  ReplyDelete
 64. നല്ല വിവരണം .ഹൃദ്യമായ ഭാഷ. തീരല്ലേ തീരല്ലേ എന്ന് ആശിച്ചു പോയി
  ആഭിനന്ദനങ്ങള്‍

  ReplyDelete
 65. കോടതിക്കഥ നന്നായി,
  ഇമ്മാതിരിക്കഥകള്‍ കൂടുതലും സിനിമയില്‍ കണ്ടത് കൊണ്ട്
  മേനോന്‍ വക്കീലിനേ ജനാര്‍ദ്ധനന്റെ രൂപത്തിലും കള്ളസാക്ഷികൊച്ചിന്‍ ഹനീഫയായും ആണ് മനസ്സില്‍തെളിഞ്ഞത്.
  ഇഷ്ടമായി.

  ReplyDelete
 66. ഞാന്‍ വൈകീലല്ലോ. ആന്റീ gr8. കോടതിക്കാര്യം പറഞ്ഞു കുറെ ചിരിപ്പിചൂട്ടോ. പിന്നേം വരാം.

  ReplyDelete
 67. ഹ ഹ....വായിച്ചു കഴിഞ്ഞപ്പോള്‍ ചാണ്ടിയുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി...
  ഞാനും ആദ്യമായാ ഇവിടെ....ഓരോ വരികളും വായിക്കുമ്പോള്‍, ആ രംഗങ്ങള്‍ മനസ്സില്‍ കാണുന്നുണ്ടായിരുന്നു....നല്ല അവതരണം...ഒഴുക്കും....
  ജഡ്ജി എന്തിനായിരിക്കും ചിരിച്ചത്??? അദ്ദേഹവും, എന്നെങ്കിലും ഈ മേനോന്‍ സാറിന്റെ ജൂനിയര്‍ ആയിരുന്നുവോ???
  വീണ്ടും വീണ്ടും വരാന്‍ വേണ്ടി ഫോളോവറും ആയിട്ടുണ്ടേ....

  ReplyDelete
 68. രസകരമായ വായന തന്നു. ഓരോ വരിയും ചാണ്ടി പറഞ്ഞപോലെ ചെറുചിരിയോടെ വായിച്ചു.

  ReplyDelete
 69. അദ്യമായിട്ടാ വരുന്നത്. ഒത്തിരി ഇഷ്ടമായി. വീണ്ടും വരാം

  ReplyDelete
 70. തകര്‍പ്പന്‍ എഴുത്താണ്.പറയാതെ വയ്യ.
  ആ കോടതിമുറി വരച്ചുവെച്ചപോലെ കണ്മുന്നില്‍....
  ഈ വഴി ആദ്യമായിട്ടാണ്.നന്മകള്‍.

  ReplyDelete
 71. വെറുതെ ഇരിക്കുമ്പോ "ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നത് കാണാന്‍ പോയി" എന്ന് പറഞ്ഞതിന് കെ.സുധാകരന്‍ MP ഇപ്പൊ കോടതിയുടെ തിണ്ണ നിരങ്ങുകയല്ലേ? ജഡ്ജിമാരെ സ്നേഹത്തോടെ "ശുംഭന്മാര്‍" എന്ന് വിളിച്ച ജയരാജന്‍ സഖാവിനും പണി കിട്ടി. നീതിന്യായ കോടതിയില്‍ പട്ടാപകല്‍ നടന്ന ഈ കള്ള സാക്ഷ്യത്തിന്റെ തുറന്നു പറച്ചില്‍ കോടതി അലക്ഷ്യമാനെന്നു LLB പഠിക്കാത്ത ഞാന്‍ പറഞ്ഞാല്‍?

  ReplyDelete
 72. കൊള്ളാം... നന്നായി എഴുതുന്നുണ്ട്. എല്ലാ നന്മകളും നേരുന്നു

  ReplyDelete
 73. ചില കാര്യങ്ങൾ ഇങ്ങനെയാണ്...ഒടുവിൽ ഒരു ചോദ്യമെങ്കിലും മനസ്സിൽ അവശേഷിപ്പിക്കും...ഇവിടേയും...നല്ല എഴുത്ത്..ആശംസകൾ

  ReplyDelete
 74. very nice, നന്നായിരിക്കുന്നു,

  ReplyDelete
 75. ഈ കള്ളത്തരങ്ങളുടെ സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയാൻ തുടങ്ങിയാൽ ...

  ReplyDelete
 76. 'adikkurippu" ishatta cinemayakan karanamenthanu, athile JAGATHI(Basheer)yude kathapathrmano LIPI....?

  ReplyDelete
 77. വളരെ രസകരമായി വായിച്ചു.

  ReplyDelete
 78. ഹമ്പടാ... അപ്പൊ നിങ്ങൾ വക്കീലന്മാരുടെ പണി ഇതാണല്ലേ...? കേസും കോടതിയും പരിചയമില്ലാത്ത എനിക്ക് കോടതിയുടെ ഒരു ഏകതേശ രൂപം ഈ അനുഭവത്തിൽ നിന്നും കിട്ടി. ഇനിയിപ്പോ ഏതെങ്കിലും സാഹചര്യത്തിൽ കോടതിയെങ്ങാൻ കയറേണ്ടി വന്നാൽ...?

  ReplyDelete
 79. നന്നായി പറഞ്ഞു ഈ കഥ. അഭിനന്ദനങ്ങള്‍

  ReplyDelete
 80. അദ്യമായിട്ടാ വരുന്നത്...രസകരമായി വായിച്ചു.അഭിനന്ദനങ്ങള്‍

  ReplyDelete
 81. വൈകിയാണെത്തിയതെങ്കിലും... അഭിനന്ദനം അറിയിക്കാതെ വയ്യ.
  ഒരു കോടതിക്കഥ ഇത്രഹ്ര്യദ്യമായി അവതരിപ്പിച്ചതിന് ....
  ഒത്തിരി നന്നായീട്ടോ...ആശംസകള്‍....!!!

  ReplyDelete
 82. നന്നായിരിക്കുന്നു

  ReplyDelete
 83. കൊള്ളാം.
  നല്ല കഥ!

  ഒരു സംശയം.
  വക്കീലിനോടും വൈദ്യരോടും കള്ളം പറയരുതെന്നാ പ്രമാണം.

  വക്കീലിന് വൈദ്യരോട് കള്ളം പറയാമോ?
  വൈദ്യർക്ക് വക്കീലിനോട് കള്ളം പറയാമോ?

  ReplyDelete
 84. കൊള്ളാം നന്നായിരിക്കുന്നു. ഏതായാലും
  രക്ഷപ്പെട്ടല്ലോ.

  ReplyDelete
 85. @ ഫിസല്‍ബപ് @ ശങ്കരനാരായണന്‍ മലപ്പുറം

  @ വി കെ ബാലകൃഷ്ണന്‍ @ ഷാ @ ജനാര്‍ദ്ദനന്‍.സി.എം

  @ (കൊലുസ്) @ ചാണ്ടിക്കുഞ്ഞ് @ Sukanya

  @ കിങ്ങിണിക്കുട്ടി @ മനോജ്‌ വെങ്ങോല @ Thommy

  @ Dileep ഭാര്‍ഗവന്‍ @ ഗൌരീനന്ദൻ @ നന്ദന

  @ കുമാരന്‍ | kumaran @ ഭാനു കളരിക്കല്‍

  @ »¦മുഖ്‌താര്‍¦udarampoyil¦« @ lekshmi.lachu

  @ പ്രഭന്‍ ക്യഷ്ണന്‍ @ ABDULLA JASIM ഇബ്രാഹിം

  എല്ലാ പ്രിയ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്കും
  പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...


  @ MyDreams - ഈ ചോദ്യം കൊള്ളാം... :D

  @ ishaqh ഇസ്‌ഹാക് - ഭാവന സമ്മതിച്ചിരിക്കുന്നു... :)

  @ പത്രക്കാരന്‍ - സമ്മതിച്ചു മാഷേ ... തോറ്റു.. :)

  @ saleembabu - ജഗതിയെ അല്ല അതിലെ മമ്മൂട്ടിയെ
  കണ്ടിട്ടാണ്...അതുപോലെ ഒക്കെ ആവണം എന്നായിരുന്നു പഠിക്കുന്ന സമയത്തെ ആഗ്രഹം! പക്ഷെ അതൊക്കെ
  സിനിമയിലെ നടക്കൂ എന്ന് വൈകിയാണ് മനസിലായത്.

  @ Kalavallabhan - അറിയില്ല മാഷേ ... വരുന്നത് വരട്ടെ :)

  @ കുറ്റൂരി - കയറേണ്ടി വരാതെ നോക്കിക്കോ.... :)
  അങ്ങനെ പേടിക്കണ്ടട്ടോ... അവിടെ ചില പാവങ്ങളും
  കാണും... എന്നെപ്പോലെ ... :)

  @ jayanEvoor- ചോദ്യം കലക്കി വൈദ്ദ്യരേ.... നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും കള്ളം പറയാമെന്നെ... :)

  @ ജയിംസ് സണ്ണി പാറ്റൂര്‍- ശരിയാ മാഷേ, രക്ഷപ്പെട്ടു :)

  ReplyDelete
 86. ലിപി, ജഡ്ജി പുഞ്ചിരിച്ചതിന്റെ പൊരുൾ ഇപ്പൊഴാ എനിക്കു മനസ്സിലായത്. “ ഞാനും ഒരു മേനോനാഡൊ..”എന്ന ചിന്തയായിരിക്കും....!!

  കോടതി നടപടികളിൽ കൂടിയുള്ള എഴുത്ത് നന്നായിട്ടുണ്ട്.
  ‘സത്യത്തെ തോൽ‌പ്പിച്ച് വിധി നേടുക’ എന്നാണല്ലൊ കോടതി വിധിയെപ്പറ്റി പറയുന്നത്. അതു കൊണ്ടായിരിക്കുമല്ലൊ ഒരു കോടതി വിധി മറ്റൊരു കോടതിക്ക് തെറ്റായി തോന്നുന്നത്. മൂന്നാമത്തെ കോടതി മറ്റൊരു തരത്തിലും വിധിക്കും..

  ആശംസകൾ...

  ReplyDelete
 87. വളരെ വൈകിയാണെത്തിയത്. എങ്കിലും കോടതിക്കഥകൾ രസകരമായി വായിച്ചു.

  ആശംസകൾ!

  ReplyDelete
 88. @ ഫിസല്‍ബപ് @ ശങ്കരനാരായണന്‍ മലപ്പുറം

  @ വി കെ ബാലകൃഷ്ണന്‍ @ ഷാ @ ജനാര്‍ദ്ദനന്‍.സി.എം

  @ (കൊലുസ്) @ ചാണ്ടിക്കുഞ്ഞ് @ Sukanya

  @ കിങ്ങിണിക്കുട്ടി @ മനോജ്‌ വെങ്ങോല @ Thommy

  @ Dileep ഭാര്‍ഗവന്‍ @ ഗൌരീനന്ദൻ @ നന്ദന

  @ കുമാരന്‍ | kumaran @ ഭാനു കളരിക്കല്‍

  @ »¦മുഖ്‌താര്‍¦udarampoyil¦« @ lekshmi.lachu

  @ പ്രഭന്‍ ക്യഷ്ണന്‍ @ ABDULLA JASIM ഇബ്രാഹിം

  @ അലി.

  എല്ലാ പ്രിയ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്കും
  പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...


  @ MyDreams - ഈ ചോദ്യം കൊള്ളാം... :D

  @ ishaqh ഇസ്‌ഹാക് - ഭാവന സമ്മതിച്ചിരിക്കുന്നു... :)

  @ പത്രക്കാരന്‍ - സമ്മതിച്ചു മാഷേ ... തോറ്റു.. :)

  @ saleembabu - ജഗതിയെ അല്ല അതിലെ മമ്മൂട്ടിയെ
  കണ്ടിട്ടാണ്...അതുപോലെ ഒക്കെ ആവണം എന്നായിരുന്നു പഠിക്കുന്ന സമയത്തെ ആഗ്രഹം! പക്ഷെ അതൊക്കെ
  സിനിമയിലെ നടക്കൂ എന്ന് വൈകിയാണ് മനസിലായത്.

  @ Kalavallabhan - അറിയില്ല മാഷേ ... വരുന്നത് വരട്ടെ :)

  @ കുറ്റൂരി - കയറേണ്ടി വരാതെ നോക്കിക്കോ.... :)
  അങ്ങനെ പേടിക്കണ്ടട്ടോ... അവിടെ ചില പാവങ്ങളും
  കാണും... എന്നെപ്പോലെ ... :)

  @ jayanEvoor- ചോദ്യം കലക്കി വൈദ്ദ്യരേ.... നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും കള്ളം പറയാമെന്നെ... :)

  @ ജയിംസ് സണ്ണി പാറ്റൂര്‍- ശരിയാ മാഷേ, രക്ഷപ്പെട്ടു :)

  @ വീ കെ - ശരിയാ മാഷേ... ഇപ്പൊ കോടതിയിലുള്ള
  പ്രതീക്ഷയും ആളുകള്‍ക്ക് ഇല്ലാതായി ......

  ReplyDelete
 89. ശെ..! ആ കല്ല്‌ ഇപ്പൊ രാജന്‍റെ പറമ്പിലാണോ അതോ സുരേഷിന്‍റെ പറമ്പിലാണോ എന്നറിയാന്‍ ഒരു വഴിയുമില്ലേ??
  എഴുത്ത് അസ്സലായി...വിധി അറിയാനുള്ള ആകാംഷ തന്നത് എഴുത്തിന്‍റെ ഗുണമാണ്.

  ReplyDelete
 90. ആദ്യമായാണ്‌ ഈ വഴി...
  ഇ പോസ്റ്റു മാത്രമേ വായിച്ചുള്ളൂ...
  ഏതായാലും നന്നായിട്ടുണ്ട്...
  വീണ്ടും വരാം കേട്ടോ...
  ആശംസകള്‍....!

  ReplyDelete
 91. സത്യത്തിനു വേണ്ടി പറയുന്ന പരയിപിക്കുന്ന കള്ളങ്ങളെ ഓര്‍ത്താവും ആയാല്‍ ചിരിച്ചത് അല്ലെ

  ReplyDelete
 92. നൂറാം കമന്റ് എന്റെ വക ..ചെലവു ചെയ്യണം ...കേസില്ലാ വക്കീലെ :)

  ReplyDelete
 93. സമ്മതിക്കണം നിങ്ങളെ, ഈ വക്കീലന്മാരെ.
  ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും ഞാനെന്തേ ഒരു വക്കീലാകാതിരുന്നത് എന്ന്. അല്ലെങ്കില്‍ കളവു പറഞ്ഞു കളവു പറഞ്ഞു മടുത്തെനും.
  നല്ല അവതരണ ശൈലി. എനിക്ക് ഇഷ്ടമായി.
  തുടര്‍ന്നും എഴുതണേ, ഏതെങ്കിലും പാവപ്പെട്ടവനെ കൊണ്ട്പോയി കള്ളസാക്ഷിയാക്കിയ അനുഭവങ്ങള്‍.
  ആശംസകള്‍.

  ReplyDelete
 94. ലിപി, സാഹിത്യകാരിയായ ഒരു വക്കീല്‍.
  നല്ല ഭാഷയിലുള്ള ഒരു വിവരണം. കാമ്പൊന്നും ചോര്‍ന്നുപോകാതെ എഴുതിയല്ലോ.

  ReplyDelete
 95. ഇഷ്ട്ടമായി ട്ടാ നല്ല അവതരണം
  ആശംസകളോടെ എം ആര്‍ കെ മോന്‍
  http://apnaapnamrk.blogspot.com/

  ReplyDelete
 96. എന്തിനായിരിക്കും അദ്ദേഹം ചിരിച്ചത്??? ശോ! എന്റെ ഉറക്കം പോയല്ലോ? അല്ല, എന്തിനായിരിക്കും?

  ആത്മഗതം: കിടക്കാന്‍ നേരത്ത് ഇത് വായിക്കാന്‍ പോണ്ട വല്ല ആവശ്യവുമുണ്ടോ? :)) എഴുത്ത് ഇഷ്ടമായി. കോടതി മുറിയില്‍ ഞാനും ഉണ്ടായിരുന്നതു പോലെ തോന്നി. അഭിനന്ദനങ്ങള്‍.

  ReplyDelete
 97. ഉം കണ്ടതില്‍ സന്തോഷം

  ReplyDelete
 98. ലിപി വളരെ നന്നായി എഴുതി .ലളിതമായ
  ഭാഷ വായനാ സുഖം നല്‍കി .അതിര് വിടാതെ
  ഉപയോഗിച്ച നര്‍മം നന്നായി ആസ്വദിച്ചു,,,,,എല്ലാ ഭാവുകങ്ങളും

  ReplyDelete
 99. ആദ്യമായിട്ട് വരുവാ എന്നാലും അഭിപ്രായം പറയാമല്ലോ അല്ലേ നല്ല സൂപ്പറായിട്ടുണ്ട് കഥ

  ReplyDelete
 100. പണ്ട്‌ വീഡിയോ കാസറ്റിൽ സിനിമ കണ്ടത്‌ പോലെയായി പോയി :(
  അവസാനം ക്ലൈമാക്സ്‌ മാത്രം കാണാൻ പറ്റിയില്ല!
  എങ്കിലും നല്ല സിനിമയായിരുന്നു!.
  അഭിനന്ദനങ്ങൾ!.

  ReplyDelete
 101. @ വരയും വരിയും : സിബു നൂറനാട്
  @ Noushad Koodaranhi @ കൊമ്പന്‍
  @ രമേശ്‌ അരൂര്‍ @ കൊടികുത്തി
  @ Ashraf Ambalathu @ ajith
  @ mrk @ Vayady @ മണ്‍സൂണ്‍ നിലാവ്
  @ പ്രദീപ്‌ കുറ്റിയാട്ടൂര്‍ @ നെല്‍സണ്‍ താന്നിക്കല്‍
  @ Sabu M H
  എലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .

  ReplyDelete