Monday, February 21, 2011

മറുപടി നോട്ടീസ്

സ്റ്റോപ്പില്‍  നിറുത്താതെ   പോകുന്ന  ബസ്സുകള്‍ , ട്രാഫിക് ബ്ലോക്ക്‌ , റോഡിന്‍റെ  ദയനീയാവസ്ഥ .....എന്തിനധികം  പറയുന്നു  അന്ന് വൈകിയാണ്  ഓഫീസില്‍ എത്തിയത്.  കുടുംബ കോടതിയില്‍,  ജയശ്രീ വക്കീലിന്‍റെ  ജൂനിയര്‍  ആയി   പ്രാക്ടീസ് തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നത്തെ ഉള്ളു.  മാഡം എന്ത് വിചാരിക്കുമോ ആവൊ ...

രണ്ടുമൂന്നു പേര്‍ ദേഷ്യപ്പെട്ടു  ഇറങ്ങിപ്പോകുന്നതും കണ്ടുകൊണ്ടാണ് ഞാന്‍  ഓഫീസിലേക്ക് കയറുന്നത്.  ഈശ്വരാ ശകുനപ്പിഴയാണല്ലോ.....

"ഓരോരുത്തര്  രാവിലെ വന്നോളും മനുഷ്യരെ മിനക്കെടുത്താന്‍ ..." പോയവരെ നോക്കി മാഡം പിറുപിറുക്കുന്നത് കണ്ടു ഞാന്‍ ചോദിച്ചു "എന്തുപറ്റി ? ആരാ വന്നത്? "   മറുപടി ദേഷ്യത്തിലായി രുന്നു .   " ആ പെങ്കൊച്ചിന്‍റെ  കെട്ടിയവന്‍  അവളെ ഒന്ന് തല്ലിയത്രെ ...അവന്‍റെ  അച്ഛനോട് തര്‍ക്കുത്തരം പറഞ്ഞതിന്.  ആ വാശിക്ക് പെണ്ണ് വീട്ടുകാരെയും വിളിച്ചോണ്ട് വന്നിരിക്കുന്നു വിവാഹമോചനം കിട്ടുമോന്നറിയാന്‍ ....   ഇതൊക്കെ നമുക്ക് പറഞ്ഞു തീര്‍ക്കാവുന്നതല്ലേ  ഉള്ളു,  വെറുതെ പ്രശ്നമാക്കണോ എന്ന് ഞാന്‍ അറിയാതെ ചോദിച്ചു പോയി  അതിനാ വേറെ വക്കീലമ്മാരുണ്ടോന്നു നോക്കട്ടെന്നും പറഞ്ഞു  ഇറങ്ങിപ്പോയത്."             മാഡം ഒന്ന് നിറുത്തി     "എനിക്കും 2 ആണ്‍കുട്ടികളാ ഇങ്ങനാണേല്‍ അവരുടെ കല്യാണം കഴിഞ്ഞാല്‍ ഞാന്‍ വല്ല വൃദ്ധ സദനത്തിലും  പോകും ".. മാഡത്തിന്‍റെ ദേഷ്യം തീരുന്നില്ല ...
"എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയാവില്ലല്ലോ മാഡം..."   ഞാനൊന്നു തണുപ്പിക്കാന്‍ നോക്കിയെങ്കിലും ഏറ്റമട്ടില്ല .... എന്നാലും ഈ ചൂടില്‍ എന്‍റെ   വൈകി വരവ് ശ്രദ്ധിക്കാതെ പോയതിന്‍റെ ആശ്വാസത്തിലായിരുന്നു  ഞാന്‍.

സീറ്റില്‍ ഇരുന്നപ്പോളെക്കും അതാ മറ്റൊരു അച്ഛനും മോളും. ഭര്‍ത്താവയച്ച വക്കില്‍ നോട്ടീസുമായാണ് വരവ്.  എന്‍റെ  നേരെ നീട്ടിയ നോട്ടീസ് ഞാന്‍ ഉറക്കെ  വായിച്ചു.   ഭര്‍ത്താവിന്‍റെ  വീട്ടില്‍  ഒട്ടും  അഡ്ജസ്റ്റ് ചെയ്യാത്ത ഭാര്യയെക്കുറിച്ചുള്ള പരാതികളായിരുന്നു  അത് നിറയെ.  എപ്പോളും മുറിയടച്ചിരിക്കും,  കഴിക്കാന്‍ നേരത്ത് മാത്രം അടുക്കള ഭാഗത്ത്‌ പ്രത്യക്ഷ പ്പെടുന്ന മരുമകളെ നോക്കി അമ്മ ഒന്ന് മുഖം കറുപ്പിച്ചാല്‍ അത് അമ്മായിയമ്മ പോരായി ...    പിന്നെ വീട്ടില്‍ വിളിച്ചു കരച്ചിലും ഭര്‍ത്താവു വരുമ്പോള്‍ പറഞ്ഞു സ്വൈര്യം കെടുത്തലും ഒക്കെ കുറെ കാലമായി അയാള്‍ സഹിക്കുകയായിരുന്നുവത്രേ,   അവസാനം അവന്‍റെ ശമ്പളം ഒന്നിനും   തികയുന്നില്ല,  അവളുടെ ഗള്‍ഫിലുള്ള സഹോദരന്‍ വഴി   അവിടെ   ജോലി   ശരിയാക്കാം,   അല്ലെങ്കില്‍ അവളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ പോകാം   എന്നൊക്കെയുള്ള ആവശ്യ ങ്ങള്‍ക്ക് ചെവികൊടുക്കാതെ വന്നപ്പോള്‍ പുള്ളിക്കാരി സ്വന്തം വീട്ടിലോട്ടു പോന്നതാണ്. തിരിച്ചു ചെല്ലാതായപ്പോള്‍ അയച്ചതാണീ നോട്ടീസ്.

വായിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു പൊട്ടിച്ചിട്ട്  'ഭര്‍ത്താവിന്‍റെ വീട്ടില്‍ പോടീ' എന്ന്  പറയാനാണ് എനിക്ക് തോന്നിയത്. 

പക്ഷേ നമ്മള്‍ 2 ഭാഗവും കേട്ടില്ലല്ലോ ... മാത്രമല്ല ഇത് ഒരു വക്കീല്‍ ഡ്രാഫ്റ്റ്‌ ചെയ്തതല്ലേ ... അതുകൊണ്ടൊക്കെയാവും 20 വര്‍ഷത്തോളം പ്രാക്ടീസ് ഉള്ള  മാഡം അവരോടു "ഇതില്‍ വല്ല സത്യവും ഉണ്ടോ " എന്ന് ചോദിച്ചത് . മറുപടി പറഞ്ഞത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു . " വക്കീലിനറിയോ മോള്‍ അടുക്കള്ലേല്‍ കയറി എന്ത് ചെയ്താലും കളിയാക്കലാ.... പിന്നെ മുറി അടച്ചിരിക്കുകയല്ലാതെ എന്തുചെയ്യാനാ ?   അവള്‍ക്കു അടുക്കളപ്പണി ഒന്നും വല്യ വശമില്ല . മീനിലിടാന്‍ പുളി എടുത്തു കൊടുത്തത് വാളന്‍ പുളിയായിപ്പോയി ... അതിനൊക്കെ കളിയാക്കണോ? പറഞ്ഞു കൊടുത്താല്‍ പോരേ... കുടംപുളീം വാളന്‍പുളീം തമ്മിലുള്ള വെത്യാസം വല്ലതും മോള്‍ക്കറിയുമോ?" 

'മോള്‍ക്ക്‌ പിന്നെ എന്താ അറിയ്യ' എന്‍റെ മനസിലെ സംശയത്തിനു പിന്നീടുള്ള അയാളുടെ വാക്കുകളില്‍ മറുപടിയുണ്ടായിരുന്നു. 

"വക്കീലിനറിയോ ഇവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നു. പിന്നെ ഡിഗ്രി കഴിയും മുന്‍പേ കല്യാണം ശരിയായത് കൊണ്ട് പടിപ്പു നിന്നു. ടീച്ചര്‍സിനോക്കെ മോളെ എന്തിഷ്ട്ടമായിരുന്നു ...അച്ഛന്‍ വാചാലനായി ...ഡാന്സിലും പാട്ടിലും ഒക്കെ ഫസ്റ്റ് ആയിരുന്നില്ലേ...."

'അതുകൊണ്ടൊക്കെ എന്ത് കാര്യം നിങ്ങളിവളെ ജീവിക്കാന്‍ പഠിപ്പിച്ചില്ലല്ലോ..' ഇതുതന്നെ ആണോ ഇപ്പൊ മാഡവും ചിന്തിക്കുന്നത്? ഞാന്‍ ഇടംകണ്ണിട്ടു നോക്കി..ആ     മുഖത്ത്‌ ഗൌരവം മാത്രം.

അയാള്‍ ‍ പറഞ്ഞു കൊണ്ടേ ഇരുന്നു... "അവന്‍ ഒറ്റ മോനാ ... അതുകൊണ്ട് വേറെ വീടെടുത്ത് മാറി താമസം ഒന്നും നടക്കില്ലാ... ഇവള്‍ക്ക്  അവിടെ   അഡ്ജസ്റ്റ് ചെയ്യാനും പറ്റുന്നില്ല.  അതുകൊണ്ടാ അവനോടു ഗള്‍ഫില്‍ പോകാന്‍ ഞാന്‍ പറഞ്ഞത് അപ്പോള്‍ അവള്‍ക്കും  കൂടെ പോകാമല്ലോ...    അതിനു സമ്മതിക്കണ്ടേ ...എന്നാ പിന്നെ ഞങ്ങളുടെ കൂടെ വന്നു നിക്കാന്‍ പറഞ്ഞു നോക്കി ഒരു രക്ഷയും ഇല്ലാ ... സഹികെട്ട് മോള്‍ തന്നെ വീട്ടിലേക്കു പോന്നു. കുറച്ചു ദിവസം കാണാതിരുന്നാല്‍ അവന്‍ വരുംന്നാ ഞങ്ങള്‍ കരുതിയത്‌ . പക്ഷേ ദാ ഈ നോട്ടീസ് ആണ് വന്നത്. ഇനിയിപ്പോ ഞങ്ങളും വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലാ..കേസേങ്കില്‍ കേസ്..."   അയാള്‍ പറഞ്ഞു നിറുത്തി .

"ഇതിനിപ്പോള്‍ ഒരു മറുപടി നോട്ടീസ് അയക്കുകയാണ് വേണ്ടത്. കേസൊക്കെ അത് കഴിഞ്ഞല്ലേ..... പക്ഷേ മോള്‍ വീട്ടില്‍ നിന്നും   ഇറങ്ങിപ്പോന്നതിനു    തക്ക കാരണം കാണിക്കണം, എന്നാലേ കേസായാല്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവൂ... നിങ്ങളീ പറഞ്ഞതൊന്നും തക്കതായ കാരണങ്ങളല്ല,"    മാഡം ഒന്ന് നിറുത്തി ...
"അവന്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടോ?"
പെണ്കുട്ടിയോടായിരുന്നു ചോദ്യം ... "ഒരിക്കല്‍ തല്ലാന്‍ കൈ ഓങ്ങിയിട്ടുണ്ട്"
ഒന്നാലോചിച്ച ശേഷം  അവള്‍ പറഞ്ഞു.   "ഞങ്ങള്‍ ഒരു ഈര്‍ക്കിലി കൊണ്ടുപോലും മോളെ തല്ലിയിട്ടില്ല." അച്ഛന്‍ ഇടയ്ക്കു കയറി .....
"അവനെന്തെങ്കിലും ദു :ശീലങ്ങള്‍ ....? മദ്യപാനമോ... പരസ്ത്രീബന്ധമോ.... അങ്ങിനെ എന്തെങ്കിലും..?"   മാഡം ആ കുട്ടിയുടെ മുഖത്ത്‌ നോക്കി...     "കമ്പനിയില്‍  പാര്‍ടി ഉള്ളപ്പോള്‍ കുടിച്ചിട്ട് വരാറുണ്ട് ............. പിന്നെ പരസ്ത്രീബന്ധം.......ഏയ്..... ഹരിക്ക് അങ്ങനെ ആരോടും .............ആ........ പിന്നെ പ്രൊജക്റ്റ്‌ മാനേജര്‍ ആണെന്ന് പറഞ്ഞു ഒരു സ്ത്രീ ഇടയ്ക്കു മൊബൈല്‍ ലേക്ക് വിളിക്കാറുണ്ട്, അല്ലാതെ ......"
ഉം ..മാഡം ഒന്നമര്‍ത്തി മൂളി .
ഉപദേശിച്ചു വിടുമായിരിക്കും ....ഇവരും വഴക്ക് പറഞ്ഞു ഇറങ്ങിപ്പോകുന്നത് കാണേണ്ടി വരുമോ ? ഞാന്‍ ഇന്നാരെയാണ്  കണി കണ്ടത് ? എന്‍റെ ചിന്തകള്‍ കാട് കയറും  മുന്‍പേ  മാഡത്തിന്‍റെ വാക്കുകള്‍ ....
"വക്കാലത്ത് ഒപ്പിട്ടു തന്നിട്ട് പോയിക്കോളു..മറുപടി നോട്ടീസ് ഞാന്‍ ഡ്രാഫ്റ്റ്‌ ചെയ്തു വച്ചേക്കാം. നാളെ രാവിലെ കോടതി തുടങ്ങും മുന്‍പ് വന്നാല്‍ നമുക്ക് അതയക്കാം."

എനിക്കൊന്നും മനസിലാവുന്നില്ല ...എന്‍റെ സംശയം അവര്‍ പോയ ഉടനെ മാഡത്തെ അറിയിച്ചു ... "ഞാന്‍  കരുതി നമ്മള്‍ ആ കേസ് എടുക്കില്ലാ ....."
എന്‍റെ ചോദ്യം പൂര്‍ത്തിയാവും മുന്‍പ്  മറുപടി വന്നു .
"പിന്നെ നമ്മള്‍ എന്ത് ചെയ്യാനാ, ഉപദേശിച്ചാല്‍  ഇവരും   പോയി   വേറെ   വക്കീലിനെ കണ്ടു കേസ് കൊടുക്കും. ഞാന്‍ ഈ ഓഫീസ് പൂട്ടി വേറെ ജോലിക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല... കുറെ കോടതി കയറി ഇറങ്ങുമ്പോള്‍ ഇവളുമാരോക്കെ പഠിച്ചോളും... ഇതിലും ഭേദം അവന്‍റെ കൂടെ   ജീവിക്കുന്നതാണെന്ന് മനസിലാക്കി ഒത്തുതീര്‍പ്പിന് വന്നോളും ..."  പറഞ്ഞു തീര്‍ന്നതും  മാഡം കോടതി യിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. 

 "വേഗം വാ  ലേറ്റ് ആയാല്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടില്ല നില്‍ക്കേണ്ടി വരും" എന്നോടായി പറഞ്ഞു.  ശരിയാ ... ആകെ 5 ബെഞ്ച്‌ മാത്രമുള്ള ആ കോടതി മുറിയില്‍ തിക്കി തിരക്കി നില്‍ക്കാനുള്ള ബുദ്ധിമുട്ടാലോചിച്ചപ്പോള്‍  ഞാനും വേഗം ഇറങ്ങി നടന്നു.  

ഉച്ചകഴിഞ്ഞ് മാഡത്തിന്‍റെ കേസ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ കോടതിയില്‍ പോയില്ല .എന്തൊക്കെയോ എഴുതിക്കുത്തി വച്ചിട്ട് മാഡം നേരത്തേ വീട്ടില്‍ പോയി. ശങ്കരേട്ടന്‍  ലീവ് ആയതു കൊണ്ട് ഒരു താക്കോല്‍ എന്നെ   ഏല്‍പ്പിച്ചിട്ടാണ് പോയത് . വൈകിട്ടു പൂട്ടി ഇറങ്ങാന്‍ വേണ്ടി   എഴുന്നെറ്റപ്പോളാണ് മാഡത്തിന്‍റെ മേശപ്പുറത്തിരുന്ന മറുപടി നോട്ടീസ്  ശ്രദ്ധയില്‍പെട്ടത്.                                          ഓ ...അപ്പോള്‍ ഇതായിരുന്നു എഴുതിക്കൊണ്ടിരുന്നത്. നാളെ അയക്കാനുളളതാണല്ലോ... ഞാന്‍ അതിലെ വരികളിലൂടെ കണ്ണോടിച്ചു .
'.................. മദ്യപാനിയായ ഹരിഹരന്‍  എന്ന നിങ്ങളുടെ   കക്ഷിയും   ടിയാളുടെ അമ്മയും കൂടി എന്‍റെ കക്ഷിയെ ശാരീരിക മായി പീഡിപ്പിക്കുമായിരുന്നിട്ടും അവള്‍ അവിടെ എല്ലാം സഹിച്ചു കഴിഞ്ഞു കൂടുകയായിരുന്നു ... സ്വന്തം ഭര്‍ത്താവിന്‍റെ  പരസ്ത്രീബന്ധം  അറിഞ്ഞതോടെ   മാനസികമായി   തളര്‍ന്ന എന്‍റെ   കക്ഷി ആ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു പോരുകയായിരുന്നു . നാളിതുവരെയായിട്ടും ഒന്ന് ഫോണ്‍ ചെയ്തു അന്വേഷിക്കുക  പോലും  ചെയ്യാത്ത നിങ്ങളുടെ കക്ഷിയെ............................................  ....................................................................................................................................................'

ഈശ്വരാ  എന്‍റെ പ്രാക്ടീസ് തുടരണമെങ്കില്‍ ഞാനിനിയും എന്തൊക്കെ പഠിക്കണം ????? 

  

68 comments:

 1. പോസ്റ്റ്‌ നന്നായി ...സാദാരണ കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞിരിക്കുന്നു ............

  ReplyDelete
 2. ഹോ വക്കീലന്‍മാരെ സമ്മതിക്കണം.പക്ഷെ എനിക്ക് തോന്നുന്നത് ഇന്നത്തെ പെണ്‍കുട്ടികള്‍ ഒക്കെ ഇത്ര മണ്ടികള്‍ അല്ലെന്നാ

  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 3. വിവാഹം ഒരു തമാശ അല്ലെ ഇപ്പോള്‍... അപ്പോള്‍ വിവാഹ മോചനവും ഒരു തമാശയായി തന്നെ ആണ് കണ്ടു വരുന്നത്. തെക്കൊട്ടടിക്കേണ്ട കാറ്റ് വടക്കൊട്ടടിച്ചു എന്ന് പറഞ്ഞു വിവാഹ മോചനം നേടിയവരുണ്ട്. രണ്ടു ഉപയോഗമുണ്ട് - കൊറേ കാലം സമയം പോകുന്നതറിയില്ല, പിന്നെ മറ്റൊരു തമാശയും ആസ്വദിക്കാം....

  ജീര്‍ണതയില്ലാത്ത യേത് മേഖല ഉണ്ട് ഇപ്പോള്‍?

  ReplyDelete
 4. ലിപി,

  എഴുതിതുടങ്ങിയിട്ടേ ഉള്ളൂ എന്നതിന്റെ ചില പരാധീനതകള്‍ ഒഴിച്ചാല്‍ കുറ്റമറ്റ ഒരു പോസ്റ്റ്. അനുഭവം എന്ന കാറ്റഗറിയില്‍ ഇത് നന്നായി. അക്ഷരതെറ്റുകള്‍ വരാതെ നോക്കുക. പഠിപ്പ് മുതലാവയ ഉദാഹരണം.

  പലര്‍ക്കും അറിയാത്ത കോടതി കാര്യങ്ങള്‍ ലിപിക്ക് ഈ ബ്ലോഗിലൂടെ അനുഭവരൂപത്തിലും കഥയുടെ രൂപത്തിലും പകര്‍ത്താം. അതിലൂടെ മറ്റുള്ളവര്‍ക്ക് ഉപകാരവുമാവും.. ഈ ഒരു അറ്റം‌പ്റ്റിന് എന്റെ ഒരു കൈയടി.

  ReplyDelete
 5. നല്ല പോസ്റ്റ്‌ ..ഇഷ്ടായി
  ആശംസകള്‍

  ReplyDelete
 6. ഇങ്ങനെ എഴുതുക എന്തൊരു സുഖം !!!

  ReplyDelete
 7. ലിപി,
  ഒരു നല്ല എഴുത്തുകാരി തന്നില്‍ ഒളിച്ചിരുപ്പുണ്ട്. ഒന്നു തേച്ചു മിനുക്കിയെടുത്താല്‍ മതി. ഒരു കഥക്കു വേണ്ട അസംസ്കൃത വസ്തുക്കള്‍, ഓരോ ദിവസവും, ആപ്പീസില്‍ ലഭിക്കും. അതു വേണ്ട വിധം ഉപയോഗിച്ചാല്‍ മതി. നന്നായിട്ടുണ്ട്, ആശംസകള്‍!
  നല്ല മാതാ പിതാക്കള്‍ക്കു ജനിച്ച മക്കള്‍, ചെറുപ്പത്തില്‍ മാതാ പിതാക്കളെ വെറുക്കും. പക്ഷെ, ശിഷ്ട ജീവിതത്തില്‍ അവരെ സ്തുതിക്കും. അവര്‍ക്ക് ജീവിതം സ്വര്‍ഗ്ഗ തുല്യമായിരിക്കുകയും ചെയ്യും. നാലു വയസ്സില്‍ പറയേണ്ട കാര്യങ്ങള്‍, നാല്പതില്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ? വിവാഹം മോചനം ശരണം!

  ReplyDelete
 8. ലിപീ
  അനുഭവ വിവരണം ആസ്വാദ്യകരമായി എഴുതി ..കുറച്ചു കൂടി മിനുക്കി ഭാഷ ആകര്‍ഷകമാക്കാന്‍ ശ്രമിക്കണം ...മെച്ചപ്പെടാനുള്ള കഴിവുണ്ട് ,,ആശംസകള്‍ ....:)

  ReplyDelete
 9. അപ്പൊ ഇങ്ങനെ ഒക്കെ ആണ് അല്ലെ വക്കീലന്മാര്‍ ജീവിച്ചുപോകുന്നത്?
  എഴുത്ത് നന്നായിട്ടുണ്ട്. ചിഹ്നങ്ങളുടെ ആധിക്യം ശ്രദ്ധിക്കണം ട്ടോ...
  All the Best

  [എന്തിനാ വെറുതെ ഒരു word verification? ]

  ReplyDelete
 10. പിന്നെ .കോടതിക്കാര്യങ്ങള്‍ കൌതുകകരമാണ് ...അവ അറിയാന്‍ വായനക്കാര്‍ക്ക് ഇഷ്ടമേ കാണൂ ...:)കൂടുതല്‍ അനുഭവങ്ങള്‍ എഴുതൂ ..

  ReplyDelete
 11. കേരളത്തിലെ 'ഫെമിനിസ്റ്റു'കള്‍ ഇത്‌ വായിക്കാന്‍ ഇടയാക്കല്ലെ തമ്പുരാനേ..! അവര്‍ ചൂലുംകൊണ്ട്‌ തെരുവിലേക്കിറങ്ങും പ്രതിഷേധിക്കാന്‍.

  ReplyDelete
 12. ഈശ്വരാ എന്‍റെ പ്രാക്ടീസ് തുടരണമെങ്കില്‍ ഞാനിനിയും എന്തൊക്കെ പഠിക്കണം ?
  എന്തൊക്കെ സഹിക്കണം..? നല്ല പോസ്റ്റ്.ആശംസകൾ

  ReplyDelete
 13. കോടതി വിവരങ്ങള്‍ ഇവിടെ നല്‍കുന്നത് വളരെ നല്ല കാര്യമാണ്‌. അത്തരം വിവരങ്ങള്‍ ഇതുപൊലെ ലളിതമായി തന്നെ അവതരിപ്പിക്കുന്നത് കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഒരു സാധാരണ സംഭവം സാധാരണ പോലെ അവതരിപ്പിച്ചത് നന്നായി.
  ആശംസകള്‍.

  വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

  ReplyDelete
 14. അങ്ങനെ ഓരോന്നായി പോരട്ടെ കോടതി വിശേഷങ്ങള്‍... അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ... 'വയ്‌കി' എന്നതിന്‌ പകരം വൈകി (vaiki) എന്നും 'ഭേതം' എന്നതിന്‌ പകരം 'ഭേദം' (bhEdam) എന്നും ടൈപ്പ്‌ ചെയ്താല്‍ ശരിയാവും.

  ReplyDelete
 15. MyDreams, ഫെനില്‍, Shyam , Manoraj , jayarajmurukkumpuzha ,
  the man to walk with, എന്റെ മലയാളം, appachan,
  രമേശ്‌അരൂര്‍, ദിവാരേട്ടn ,റിയാസ് (മിഴിനീര്‍ത്തുള്ളി),
  khader patteppadam , moideenangadimugar ,
  പട്ടേപ്പാടം റാംജി , വിനുവേട്ടന്‍.
  പ്രിയ സുഹൃത്തുക്കളെ, എനിക്ക് കഥ എഴുതി ഒരു മുന്‍പരിചയം ഇല്ല. ഈ അടുത്തകാലത്ത്‌ 'മോശമായ വസ്ത്രധാരണത്തിന്‍റെ പേരില്‍ വിവാഹമോചനം'
  എന്നൊരു വാര്‍ത്ത‍ കണ്ടപ്പോള്‍, എന്‍റെ അനുഭവങ്ങള്‍
  എഴുതണം എന്ന് തോന്നി. ആ വാര്‍ത്തയിലെ സത്യം
  എന്താണെന്നു ആ കേസ് ഡ്രാഫ്റ്റ്‌ ചെയ്ത വക്കീലിനെ
  അറിയൂ...

  ഈ കഥ ക്ഷമയോടെ വായിക്കുവാനും, അഭിപ്രായങ്ങള്‍
  എഴുതാനും സന്മനസ്സ് കാണിച്ച എല്ലാ സ്നേഹിതര്‍ക്കും,
  ഒത്തിരി നന്ദി.

  khader patteppadam sir പറഞ്ഞ പോലെ 'ഫെമിനിസ്റ്റു'കള്‍ ഇത്‌
  വായിക്കാത്തത് എന്‍റെ ഭാഗ്യം....

  അക്ഷരത്തെറ്റുകള്‍, ചിഹ്നങ്ങളുടെ ആധിക്യം, ഭാഷയുടെ
  ആകര്‍ഷകകുറവ് ...തുടങ്ങി പ്രിയ സുഹൃത്തുക്കള്‍
  ചൂണ്ടിക്കാണിച്ച എല്ലാ തെറ്റുകളും ഇനിയുള്ള എഴുത്തുകളില്‍ വരാതിരിക്കാന്‍ ഞാന്‍ എന്‍റെ കഴിവതും ശ്രദ്ധിക്കാം.

  ReplyDelete
 16. യാഥാര്‍ത്ഥ്യം കക്ഷി ചെര്‍ക്കപെടാത്ത നോട്ടിസുകള്‍ , അല്ലെ ??
  പിടിച്ചു നില്ക്കാന്‍ , ഒരുപാട് പഠിക്കണം !!

  നല്ല എഴുത്ത്
  നന്മകള്‍ ലിപി
  ..

  ReplyDelete
 17. അത് ശരി അപ്പൊ ഇതൊന്നും മനസ്സിലായില്ലേ ഇത്ര കാലമായിട്ടും

  ReplyDelete
 18. മാഡം അറിയണ്ട രഹസ്യങ്ങൾ ബ്ലോഗ് വഴി ചോരുന്നത് :)

  ഈയടുത്ത് എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഒരു വസ്തുസംബന്ധിച്ച തർക്കമാണ്. എതിർഭാഗം കേസ് കൊടുത്തിട്ട് വർഷം 5 ആയി. ഒത്തുതീർപ്പ് ശ്രമങ്ങൾ 3 എണ്ണം ചീറ്റിപ്പോയി. അവസാനം പൂഴിക്കടകൻ ഇറക്കി. എതിർഭാഗം വക്കീലിനെ സ്വാധീനിച്ചു. 1.25 ലക്ഷം അധികച്ചിലവ് വരുന്ന സ്ഥാനത്ത് 50,000 രൂപയോളം വക്കീലിന് കൊടുത്തപ്പോൾ കേസ് അദാലത്തിൽ വെച്ച് ഒത്തുതീർപ്പായി. കേസുകൾ നടന്ന് പോകേണ്ടത് പലപ്പോഴും വക്കീലന്മാരുടെ കൂടെ ആവശ്യമാണെന്നാണ് അത് മനസ്സിലാക്കിത്തന്നത്. ഞാൻ കുറ്റം പറയുകയല്ല. സത്യങ്ങൾ തുറന്ന് പറയാൻ ചങ്കൂറ്റം കാണിക്കുന്നതിൽ അഭിനന്ദിക്കുകയാണ്.

  ReplyDelete
 19. ഈ കഥ സാധാരണ നടക്കുന്ന ഒരു സംഭവം പോലെയാണ് തോന്നിയത്. അഡ്വക്കേറ്റ് ആയ താങ്കള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അവഗാഹമുണ്ടാവുമല്ലോ.

  തനിമയോടെ പറഞ്ഞ കഥ.

  ReplyDelete
 20. "വായിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു പൊട്ടിച്ചിട്ട് 'ഭര്‍ത്താവിന്‍റെ വീട്ടില്‍ പോടീ' എന്ന് പറയാനാണ് എനിക്ക് തോന്നിയത്"

  ചില സന്ദര്‍ഭങ്ങളില്‍ ഇത് തന്നെ ആണ് വേണ്ടത് എന്ന് തോന്നിയിട്ടുണ്ട് !

  അവതരണം നന്നായി കേട്ടോ. പിന്നെ ഇത് വായിച്ചിട്ട് "എഴുതി തുടങ്ങിയതിന്റെ പരാധീനത " ഒന്നും ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല കേട്ടോ.! അല്ലെങ്കില്‍ തന്നെ എന്താണ് ആ "പരാധീനത " അളക്കാനുള്ള അളവുകോല്‍ ? ബ്ലോഗ്ഗര്‍ അവരുടെ തനതായ ശൈലി തന്നെ പിന്തുണ്ടാരണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. "പുലി " ആവാന്‍ എല്ലാവര്ക്കും ആവില്ലല്ലോ ! അല്ലെങ്കില്‍ തന്നെ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവര്‍ ആരുണ്ട്‌ !

  ReplyDelete
 21. നന്ദി- gopan nemom. മിക്കപ്പോളും അതാണ് സംഭവിക്കാറ്.

  പ്രദീപൻസ് - എല്ലാം മനസിലാക്കാന്‍ വൈകി പ്പോയി ...

  നന്ദി- ശങ്കരനാരായണന്‍ മലപ്പുറം.

  നിരക്ഷരൻ- പറഞ്ഞത് വളരെ ശരിയാണ്,
  സിവില്‍ കോര്‍ട്ടില്‍ പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍
  ഇത്തരം ഒരുപാടു അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .
  പലപ്പോഴും കേസുകൾ നീട്ടിക്കൊണ്ടു
  പോകേണ്ടത് വക്കീലന്മാരുടെ മാത്രം ആവശ്യമാണ്.
  പിന്നെ അഭിനന്ദനങ്ങള്‍ തിരിച്ചെടുത്തോളൂട്ടോ കാരണം
  പ്രാക്ടീസ് നിറുത്തി രണ്ടു വര്‍ഷമായതിന്‍റെ ചങ്കൂറ്റമാണിത്.

  നന്ദി-Shukoorikka

  നന്ദി-Villagemaan , പക്ഷെ കുറ്റങ്ങളും കുറവുകളും
  ചൂണ്ടിക്കാണിക്കുന്നതില്‍ സന്തോഷമേ ഉള്ളുട്ടോ,
  ഇനി എഴുതുമ്പോള്‍ അത് നികത്താന്‍ ശ്രെമിക്കാമല്ലോ.

  ReplyDelete
 22. ഒരു വക്കീലിന് ഒരിക്കലും സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. താങ്കള്‍ നന്നായി കള്ളം പറയാന്‍ പഠിക്കുക. തീര്‍ച്ചയായും നല്ല വക്കീലാകും. സാമ്പത്തികമായി വളരെ ഉന്നതി ഉണ്ടാകും. ചെറിയ ഒരു നഷ്ടമേ ഉണ്ടാകൂ." മനസമാധാനം മാത്രമേ നഷ്ടമാകൂ . "

  ReplyDelete
 23. നല്ല സ്റ്റൈലൻ എഴുത്ത്. ‘വയ്കിയാണ്‘ എന്നല്ല, വൈകിയാണ് എന്ന് തിരുത്തുമല്ലോ. (please avoid word verification)

  ReplyDelete
 24. Reji Puthenpurackal - മനസമാധാനം അല്ലെ
  എല്ലാത്തിലും വലുത്?

  നന്ദി- കുമാരന്‍, തിരുത്തിയിട്ടുണ്ട് ഓര്‍മിപ്പിച്ചതിനു
  നന്ദിയുണ്ട്ട്ടോ.

  ദിവാരേട്ടn , പട്ടേപ്പാടം റാംജി, കുമാരന്‍,
  'word verification' ഒഴിവാക്കിയിട്ടുണ്ട്.
  അത് ഇപ്പോളാണ് കണ്ടു പിടിച്ചത്. ക്ഷമിക്കുമല്ലോ ...

  ReplyDelete
 25. ലിപീ ...... ലിപികളെ നല്ല വണ്ണം ഉപയോഗപ്പെടുത്തിക്കൊണ്ട് പറഞ്ഞ നല്ല രചന..തെറ്റും കുറ്റങ്ങളും മുൻപേ കടന്ന് പോയവർ ചൂണ്ടിക്കാണിച്ചത് കൊണ്ട് ഞാനും അതിലേക്ക് കടക്കുന്നില്ല എങ്കിലും,2,10 തുടങ്ങിയ അക്കങ്ങൾ ഒഴിവാക്കി ( രണ്ട്,പത്ത് ) എന്നിങ്ങനെയുള്ള അക്ഷരങ്ങൾ ഉപയോഗിക്കുക, പിന്നെ ആദ്യത്തെ കഥയാണെന്ന സൂചന കണ്ടൂ... ഒരു നല്ല എഴുത്തുകാരി ഉള്ളിലുണ്ട്... എഴുതുക ഇനിയും,ഇനിയും

  ReplyDelete
 26. അവിചാരിതമായാണ് ഈ ബ്ലോഗിലെത്തിപ്പെട്ടത്. ഒറ്റ ശ്വാസത്തിന് വായിച്ചുതീർത്തു. നന്നയിട്ടുണ്ട്, അഭിനന്ദനങ്ങൾ.

  ReplyDelete
 27. എഴുത്തിന്റെ ശൈലി നന്നായി ലിപി ,..ന്യൂ സിലാണ്ടില്‍ നിന്നും ഒരു ബ്ലോഗ്ഗോദയം , ഈ രീതിയില്‍ തന്നെ തുടരുക
  നല്ല വായനാ സുഖം ..

  ReplyDelete
 28. പറയാന്‍ മറന്നു ജാലകം ചിന്ത പോലുള്ള അഗ്രിഗേട്റ്റ്റുകളില്‍ ബ്ലോഗ്‌ ചേര്‍ക്കുക ,കൂടുതല്‍ വായനക്കാര്‍ എത്തും , ആശംസകള്‍

  ReplyDelete
 29. സ്നേഹപൂര്‍വ്വം അനിയന്‍,
  ചന്തു നായർ,ആരഭി,
  ഷംസു ചേലേമ്പ്ര,
  സിദ്ധീക്ക.
  വരവിനും,അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി.

  ReplyDelete
 30. Very good post.you will be a seasoned writer when time goes on.
  regards.

  ReplyDelete
 31. ണ്റ്റെ പടച്ചോനേ, എണ്റ്റെ തറുതല പറച്ചിലും ഉറുളക്കുപേരി ന്യായം പറച്ചിലും കണ്ടതു കൊണ്ടാവാം പണ്ടെണ്റ്റെ മുത്തശ്ശന്‍ പറഞ്ഞിരുന്നത്‌ ഇവനെ വക്കീലാക്കണം എന്നായിരുന്നു. കോളേജില്‍ പോകാതെ അതിനാവില്ല എന്ന്‌ പുള്ളിക്കറിയാമായിരുന്നോ എന്നറിയില്ല. അങ്ങിനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍, ഇന്ത്യന്‍ ജുഡീഷ്വറിക്ക്‌ അതൊരു വരദാനമായേന്നെ. എനിക്കാകെയുള്ള യോഗ്യത നന്നായി കള്ളം പറയാനറിയും എന്നാണ്‌. ഇപ്പോ വക്കീലിണ്റ്റെ ഈ കറിപ്പു വായിച്ചപ്പോള്‍ മനസ്സിലായി, ഇക്കണക്കിനെനിക്ക്‌ സുപ്രീം കോടതിയിലെ വക്കീലു വരെ ആകാമെന്ന്‌. ഒരു പോസ്റ്റ്‌ ഒഴിവുണ്ടെങ്കില്‍ പറയണേ.

  വക്കീലേ, സംഗതി കിടിലന്‍. നന്നായിരുന്നു. അക്ഷരങ്ങളോട്‌ കുറച്ചു കൂടി സൌമ്യത കാണിക്കുക. ശുഭാശംസകളോടെ..

  ReplyDelete
 32. ആനയെ ആമ്മയാക്കാനും,ആമ്മയെ ആനയാക്കാനും പഠിച്ചാല്‍ ഒരു നല്ല വക്കീലാവാം....പ്രാക്ടീസ് തുടരട്ടെ.....നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്‍

  ReplyDelete
 33. ഈശ്വരാ എന്‍റെ പ്രാക്ടീസ് തുടരണമെങ്കില്‍ ഞാനിനിയും എന്തൊക്കെ പഠിക്കണം ?????

  ജീവിതം ഇങ്ങനെയൊക്കെയാണെന്നു സമാശ്വസിയ്ക്കുക..

  ആശംസകളോടേ..

  ReplyDelete
 34. എന്റെ അനുജത്തിയും ഇതേ പ്രൊഫഷനിലാണ്‌. ഇത്തരം കഥകൾ ഞാൻ നേരത്തെ കേട്ടിട്ടും ഉണ്ട്. സത്യത്തിൽ ദൈവം കൂട്ടിച്ചേർത്തത്, ഇല്ലാത്ത കാരണം കണ്ടുപിടിച്ച്, നിങ്ങളായിട്ട് മുറിച്ചു മാറ്റുകയല്ലേ ചെയ്യുന്നത്. കക്ഷികളുടെ താത്പര്യം നോക്കി അവർക്ക് നമ്മുടെ സർവ്വീസ് കൊടുക്കുന്നു. ഇതായിരിക്കാം നിങ്ങളുടെ മറുപടി. ശരി തന്നെ.
  പക്ഷേ ഈ ഒരു സംവിധാനം വന്നതു മുതലാണ്‌ ഈ പ്രവണത കൂടിക്കാണുന്നത്. ദമ്പതിമാർ ഇത്രയും കടന്ന കൈ ആഗ്രഹിക്കാതെ തന്നെ വീട്ടുകാറോടൊപ്പം ഈ കർമ്മത്തിന്‌ കൂട്ടു നില്ക്കുന്നു അല്ലേ ?

  ReplyDelete
 35. ആസാദ് - ഒരു കൈ നോക്കിക്കൂടെ?

  അതിരുകള്‍/മുസ്തഫ പുളിക്കൽ - പ്രാക്ടീസ് നിറുത്തി ട്ടോ
  ഇപ്പോള്‍ ന്യൂ സീലണ്ട് ലാണ്, ഇവിടെ വേറെ ലോ
  ആയതുകൊണ്ട് പ്രാക്ടീസ് ഒന്നും നടക്കില്ലല്ലോ.

  ജോയ്‌ പാലക്കല്‍ - Joy Palakkal - നന്ദി, വരവിനും അഭിപ്രായത്തിനും.

  Kalavallabhan - നന്ദി, വരവിനും അഭിപ്രായത്തിനും.

  kalavallabhan ന്‍റെ ചോദ്യത്തിനുള്ള മറുപടി , ഇതില്‍ എഴുതാതെ പോയ ഒരു ബാക്കി കഥയാണു .

  നോട്ടീസ് അയക്കുന്നതിനു മുമ്പ് വായിച്ചു കേള്‍പ്പിച്ചപ്പോള്‍
  പെണ്‍കുട്ടി പറഞ്ഞു "ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല "എന്ന് .
  "എങ്കില്‍ കുട്ടി പറഞ്ഞത് മാത്രം എഴുതാം പക്ഷെ കേസ് ജയിക്കും
  എന്ന് എനിക്ക് ഉറപ്പുതരാന്‍ പറ്റില്ല ." എന്ന് വക്കീലും പറഞ്ഞു .
  "എങ്കില്‍ പിന്നെ ഇങ്ങിനെ തന്നെ അയച്ചാല്‍ മതി " പറഞ്ഞത്
  അച്ഛനല്ല, പെണ്‍കുട്ടിയായിരുന്നു.
  ഇത് ഒരു കേസില്‍ ‍മാത്രം അല്ല സുഹൃത്തേ,മിക്കപ്പോഴും
  സംഭവിക്കുന്ന കാര്യം ആണ് . ജയിക്കാനായി
  മാതാപിതാക്കളെയോ, ഭാര്യയെയോ,ഭര്‍ത്താവിനെയോ
  ഒക്കെ തള്ളിപറയുന്ന ലോകം. ഇവിടെ വക്കീലന്മാരെ
  മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? അവര്‍ ചെയ്യുന്നതിനെ
  പൂര്‍ണമായും ന്യായീകരിക്കാന്‍ എനിക്ക് ഉദ്ദേശമില്ല.എങ്കില്‍ ഇതും കൂടെ അവിടെ എഴുതാമായിരുന്നല്ലോ. ദൈവം കൂട്ടി
  ചേര്‍ത്തതിനെ വക്കീലിനെന്നല്ല ആരാലും പിരിക്കാനാവില്ല. ഇതൊക്കെ ദൈവം കൂട്ടിച്ചേര്‍ത്തതാണെന്ന് ആര് പറഞ്ഞു ? സ്വത്തോ, കുടുംബ മഹിമയോ ബാഹ്യസൌന്ദര്യമോ
  മാത്രം നോക്കി മനുഷ്യര്‍ കൂട്ടിചേര്‍ക്കുന്നതല്ലേ ഇതൊക്കെ ?

  ReplyDelete
 36. ഞാന്‍ ഋതുവിലെ കമന്റ് കണ്ടാ ഇവിടെ എത്തിയത്...ഇത്തിരി നേരത്തെ വരാമായിരുന്നു...നല്ല അനുഭവം...പിന്നെ ഈ പറഞ്ഞതല്ലേ സത്യം???

  "ഇതൊക്കെ ദൈവം കൂട്ടിച്ചേര്‍ത്തതാണെന്ന് ആര് പറഞ്ഞു ? സ്വത്തോ, കുടുംബ മഹിമയോ ബാഹ്യസൌന്ദര്യമോ
  മാത്രം നോക്കി മനുഷ്യര്‍ കൂട്ടിചേര്‍ക്കുന്നതല്ലേ ഇതൊക്കെ ? "

  ഇനിയും ഒരുപാട് എഴുതണേ..

  ReplyDelete
 37. മറ്റൊരു ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്.
  ആര്ടിക്ള്‍ നന്നായിരിക്കുന്നു .
  ഇനിയും എഴുതുക

  ReplyDelete
 38. "സ്വത്തോ, കുടുംബ മഹിമയോ ബാഹ്യസൌന്ദര്യമോ
  മാത്രം നോക്കി മനുഷ്യര്‍ കൂട്ടിചേര്‍ക്കുന്നതല്ലേ ഇതൊക്കെ ? "

  വളരെ ശരി.

  ReplyDelete
 39. abith francis - ആദ്യമായുള്ള വരവിനും
  സപ്പോര്‍ട്ട് നും നന്ദി ട്ടോ.

  ഉമ്മുഫിദ - നന്ദി ആദ്യമായുള്ള ഈ
  വരവിനും അഭിപ്രായത്തിനും.

  Kalavallabhan - സത്യം ഉള്‍ക്കൊള്ളാനും
  അംഗികരിക്കാനും ഉള്ള ഈ മനസിന്‌
  ഒരുപാടു നന്ദി.

  മുല്ല - നന്ദി മുല്ലേ... വരവിനും
  അഭിപ്രായത്തിനും.

  ReplyDelete
 40. അപ്പോള്‍, കാര്യം ബോധ്യമായില്ലേ. ഒക്കെ ഇപ്പെണ്‍കുട്ടികളുടെ കുഴപ്പം. അമ്മായി അമ്മയോട് അനുസരണമില്ല. ഭക്ഷണം ഉണ്ടാക്കാന്‍ അറിയില്ല. അനങ്ങിയാല്‍ മുറിയില്‍ ചെന്ന് അടയിരിക്കും. രണ്ടെണ്ണം കിട്ടാന്‍ എന്തു കൊണ്ടും യോഗ്യര്‍.
  20 കൊല്ലം കുടുംബ കോടതിയില്‍ പണിയെടുത്താലും ഇത്തരം വക്കീലമ്മമാര്‍ക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. അതിന്റെ പേര്
  മനുഷ്യപ്പറ്റെന്നാണ്. അതറിയണമെങ്കില്‍ കുടുംബ കോടതിയില്‍ ഇടക്കാന്ന് പോയാല്‍ മതി. സൂര്യനെല്ലി പെണ്‍കുട്ടിയോട് എന്തു കൊണ്ട് നിലവിളിച്ചില്ല എന്നു ചോദിച്ച കോടതിയുടെ അതേ മേല്‍മീശ വെച്ച വക്കീല്‍ തമ്പുരാട്ടിമാരെ കണ്‍നിറയെ കേള്‍ക്കാം. ഇത്തരം കെട്ടിലമ്മമാര്‍ക്ക് മനുഷ്യരെ മനസ്സിലാവണമെങ്കില്‍ ചുരുങ്ങിയത് ഇര സ്വന്തക്കാരെങ്കിലും ആവണം.

  ReplyDelete
 41. ഒരില വെറുതെ - നന്ദി, ആദ്യമായുള്ള
  വരവിനും അഭിപ്രായത്തിനും.

  പിന്നെ എല്ലാം പെണ്‍കുട്ടികളുടെ മാത്രം കുഴപ്പമാണെന്ന്
  ആരും പറഞ്ഞില്ലട്ടോ. കല്യാണമാണ് ജീവിതത്തിന്‍റെ
  പ്രധാന ലക്‌ഷ്യം എന്ന് കരുതുന്ന നമ്മുടെ സമൂഹത്തില്‍ ,
  എത്ര കഴിവുള്ള പെണ്‍കുട്ടിയായാലും കരിയരിനെക്കാളും ,
  നല്ല വിവാഹാലോചനകള്‍ക്കാണ്, മാതാപിതാക്കള്‍
  മുന്‍‌തൂക്കം നല്‍കുന്നത്. വിവാഹജീവിതത്തിനു തൊട്ടു
  മുന്‍പുവരെ ഒരു ടെന്‍ഷനും അറിയിക്കാതെ മക്കളെ
  വളര്‍ത്തുന്ന ഈ മാതാപിതാക്കളില്‍ പലരും മകള്‍ക്കു
  ഒരു നല്ല വിവാഹ ജീവിതത്തിനു വേണ്ട 'മിനിമം ടിപ്സ്'
  പറഞ്ഞുകൊടുക്കാനുള്ള ഉത്തരവാദിത്തംപോലും
  കാണിക്കാറില്ല. പണ്ടുള്ള സ്ത്രീകള്‍ എന്തും സഹിച്ചു
  ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞിരുന്ന സാഹചര്യമല്ലല്ലോ ഇന്നുള്ളത്.
  നിസ്സാര കാര്യങ്ങള്‍ക്കു പോലും പിണങ്ങി വീട്ടില്‍ വരുന്ന
  മകളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തിരിച്ചയക്കാന്‍
  തയ്യാറാകാതെ, വാശിയുടെ പുറത്തു ഭാവി കളയുന്നവരും
  ഉണ്ടെന്നു കൂടി ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
  മനുഷ്യപ്പറ്റു കാണിച്ചതുകൊണ്ട് ഒരു കേസ് നഷ്ടമാകുമെന്നല്ലാതെ
  മറ്റു പ്രയോജനം ഒന്നും ഇല്ല എന്നും കൂടി ഞാന്‍ പോസ്റ്റിന്‍റെ
  തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു . പക്ഷെ അതൊക്കെ
  വേണ്ടവിധത്തില്‍ എഴുതി ഫലിപ്പിക്കാന്‍ എനിക്ക് കഴിയാതെ
  പോയതുകൊണ്ടായിരിക്കും താങ്കള്‍ ഇങ്ങനെ ഒരു
  കമന്റ്‌ ചെയ്തത് എന്ന് കരുതുന്നു.

  ReplyDelete
 42. നന്നായി എഴുതി :)
  ഇനീം വരാം.

  ReplyDelete
 43. പിടിച്ചു നില്ക്കാന്‍ , ഒരുപാട് പഠിക്കണം !!
  നന്നായി എഴുതി.

  ReplyDelete
 44. വ്യത്യസ്ഥയുള്ള കുറിപ്പ്!
  നിയമലോകത്തെ വ്യത്യസ്ഥമാർന്ന അനുഭവക്കുറിപ്പുകൾ
  ഇനിയും പ്രതീക്ഷിക്കുന്നു!

  ReplyDelete
 45. വക്കീല്മാരുടെ ഒരു കാര്യം..
  ആകര്‍ഷകമായി എഴുതി.

  ReplyDelete
 46. "ഇതൊക്കെ ദൈവം കൂട്ടിച്ചേര്‍ത്തതാണെന്ന് ആര് പറഞ്ഞു ? സ്വത്തോ, കുടുംബ മഹിമയോ ബാഹ്യസൌന്ദര്യമോ
  മാത്രം നോക്കി മനുഷ്യര്‍ കൂട്ടിചേര്‍ക്കുന്നതല്ലേ ഇതൊക്കെ ?"

  ലതാണ് പോയിന്റ്..

  ReplyDelete
 47. നല്ല അവതരണം...
  ആശംസകള്‍.

  ReplyDelete
 48. @നിശാസുരഭി
  @ബെഞ്ചാലി
  @Ranjith Chemmad / ചെമ്മാടന്‍
  @വാഴക്കോടന്‍ ‍// vazhakodan
  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  @jayarajmurukkumpuzha
  @ഷാ
  @ഷമീര്‍ തളിക്കുളം
  എല്ലാ സുഹൃത്തുക്കളുടേയും ആദ്യമായുള്ള
  വരവിനും അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി.

  ReplyDelete
 49. "ഈശ്വരാ എന്‍റെ പ്രാക്ടീസ് തുടരണമെങ്കില്‍ ഞാനിനിയും എന്തൊക്കെ പഠിക്കണം ?????"  അങ്ങനെ പഠിക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് പകർന്ന് നൽകൂ .
  കോടതി കര്യങ്ങൾ ഒരു വക്കിലിന്റെ കൈയിൽ നിന്നും പുറം വാതിലിനപ്പുറത്തേക്ക്…….

  ReplyDelete
 50. manoharamaaya blog. new zialandile jeevithathinidayilum, malayalathil ezhuthunna nanmaykku oraayiram abhinandhanangal...

  ReplyDelete
 51. അപ്പോള്‍ ശരിക്കും 'ബക്കീല്‍' ആണല്ലെ.
  അത് ശരി എന്നാല്‍ പിന്നെ "പട്ടാളം കഥകള്‍" എന്ന പോലെ പോരാട്ടെ "വക്കീല്‍ കഥകള്‍"
  മനസില്‍ തോന്നിയത് അങ്ങിനെ തന്നെ പകര്‍ത്തിയത് നന്നായി
  ചിലപ്പോള്‍ ചില കേസുകള്‍ പത്രങ്ങളിലൂടെ ഒക്കെ വായിക്കുമ്പോള്‍ തോന്നാറുണ്ട് രണ്ടെണ്ണം പൊട്ടിച്ചു ഓടിച്ചു വിടുകയാണ് വേണ്ടതെന്ന്
  കൊള്ളാം തുടര്‍ വായനയില്‍ ഉണ്ടാവും

  ReplyDelete
 52. ഈ തുറന്നെഴുതുന്ന ശൈലിതന്നെയാണ് ഈ ബ്ലോഗിന്റെ മഹിമ കേട്ടൊ ലിപി

  ReplyDelete
 53. കമന്റുകളൂടേ കൂംബാരമായി വീഴുന്നതിന്റെ അർത്ഥം കഴിവിനെ തേടിയെത്തുക എന്നാണു നന്നായി എഴുതി, അഭിനന്ദനം, ഇനിയും എഴുതുക

  ReplyDelete
 54. @ sm sadique
  @ പടാര്‍ബ്ലോഗ്‌, റിജോ

  @ Sulfi Manalvayal

  @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. s

  @ shamsudheen perumbatta

  എല്ലാ പ്രിയ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്കും
  പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...

  ReplyDelete
 55. വക്കീല്‍ കഥകള്‍....കൊള്ളാം

  ReplyDelete
 56. @ ajith - ഒത്തിരി നന്ദി അജിത്‌ ഭായ്.

  ReplyDelete
 57. കണ്ണിൽ ചോരയില്ലാത്ത ജോലിയാണല്ലേ?
  ഈ പോസ്റ്റ്‌ ഇപ്പോഴാ വായിക്കുന്നത്‌..

  ReplyDelete
 58. മുന്‍പത്തെ പോസ്റ്റിനു കമന്റിട്ടു കഴിഞ്ഞായി പോയി ഇതു വായിച്ചത്‌

  ലിപി പറഞ്ഞതു ശരിയാ
  ജീവിക്കാനാണ്‌ മക്കളെ പഠിപ്പിക്കേണ്ടത്‌, അല്ലാതെ ജയിക്കാനല്ല.
  അച്ഛന്‍ പറഞ്ഞ വാചകം " ഒരു ഈര്‍ക്കില്‍ കൊണ്ടു പോലും തല്ലിയിട്ടില്ല "
  അതാണ്‌ ആദ്യത്തെ കുഴപ്പം. അഞ്ചു വയസു കഴിഞ്ഞാല്‍ പിള്ളേരെ അടിമയെ പോലെ വളര്‍ത്തണം 16 വരെ എന്നാ പഴംചൊല്ല്.

  പിന്നെ അവസാനമായി
  പ്രാക്റ്റീസ്‌ രണ്ടു കൊല്ലം മുന്‍പു നിര്‍ത്തിയതിന്റെ ധൈര്യം

  പ്രാക്റ്റീസ്‌ നിര്‍ത്തിയ വക്കീലന്മാരും , പ്രാക്റ്റീസ്‌ നിര്‍ത്തിയ ഭിഷഗ്വരന്മാരും ഇതുപോലെ എഴുതാന്‍ തുടങ്ങിയാല്‍ നാടു നന്നാകും ഉറപ്പ്‌

  ReplyDelete
 59. നല്ല പോസ്റ്റ്‌... അഭിനന്ദനങ്ങള്‍ !!

  ReplyDelete