Wednesday, August 10, 2011

നാളത്തെ കേരളം

പ്രായഭേദമന്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങള്‍ , ഭ്രൂണഹത്യകള്‍ ,  ശിഥിലമായിക്കൊണ്ടിരിക്കുന്ന  കുടുംബ ബന്ധങ്ങള്‍ , എന്നിങ്ങനെ  ഇന്നത്തെ നമ്മുടെ കേരളത്തിന്‍റെ ശോചനീയ അവസ്ഥ കാണുമ്പോള്‍ ,   ' ഇങ്ങനെ പോയാല്‍ നാളത്തെ കേരളത്തിന്‍റെ അവസ്ഥ എന്താവും '  എന്ന ചോദ്യം നമ്മുടെയെല്ലാം ഉള്ളില്‍ ഉയരുന്നില്ലേ? നമ്മില്‍ പലരും പോസ്റ്റുകളിലൂടെയും, പലയിടത്തും കമന്റ്സിലൂടെയും നമ്മുടെ ആവലാതി ഉറക്കെ പറയാന്‍ ശ്രമിച്ചിട്ടും ഇല്ലേ? പക്ഷെ ഒറ്റയ്ക്കുള്ള  ശ്രമങ്ങള്‍ക്ക് പരിധിയുണ്ട്. കുറെ ചര്‍ച്ചകളും കമന്റ്സും ഒക്കെയായി പല ശ്രമങ്ങളും അവസാനിക്കുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടാവുന്നില്ല ! ഇനി നമുക്കൊരുമിച്ചൊന്ന് ശ്രമിച്ചാലോ?   'പലതുള്ളി പെരുവെള്ളം '   എന്നല്ലേ ...

സാമൂഹ്യമായി മെച്ചപ്പെട്ട നാളത്തെ കേരളത്തെ കുറച്ചു , കുറെപ്പേര്‍ ഒരുപോലെ ചിന്തിച്ചതില്‍ നിന്നും ഉണ്ടായ ഒരു പുതിയ സംരംഭത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്...  ഒരു ബോധവല്‍ക്കരണ സംരംഭം... അതിനായി  പ്രസന്ന ടീച്ചര്‍  (മാവേലികേരളം)  മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ‘നാളത്തെ കേരളം‘ എന്ന പേരില്‍ കൂട്ടായ ഒരു ബ്ലോഗ് തുടങ്ങാനും, അതിന്‍റെ  ഇ-ലോഞ്ചിങ്ങ്, ആഗസ്റ്റ് 15ന് നടത്താനും തീരുമാനമായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ...  ഇതു നമുക്കു വേണ്ടി നാം തന്നെ രൂപീകരിക്കുന്ന ഒരു സംരംഭം ആണ്. കുറച്ചു പേര്‍ അതിന്റെ സംഘാടകത്വം നടത്തുന്നു എന്നു മാത്രം. ഈ ചെറിയ സംരംഭത്തിന് എല്ലാ ബ്ലോഗേര്‍സിന്റെയും ആത്മാര്‍ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു...       ‘നാളത്തെ കേരളത്തിനു‘  വേണ്ടി ഓരോരുത്തരും അവരവര്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു... കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗിനോടനുബന്ധിച്ച് പോസ്റ്റ്‌ ചെയ്യാം ... ഇതിനു കാരണമായ   ചര്‍ച്ചകളുടേയും  പോസ്റ്റുകളും ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു... 1. An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം) 

[ നാളത്തെ കേരളം എന്ന ബ്ലോഗിനെക്കുറിച്ചും, അതു മെച്ചപ്പെടുത്തുന്നതിലേക്കും, നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ അഭിപ്രായങ്ങള്‍ക്കായി കൊടുത്തിട്ടുള്ള പേജില്‍ രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.]

69 comments:

 1. നല്ല സംരംഭങ്ങള്‍ക്ക് എല്ലാ വിധ പ്രോത്സാഹനങ്ങളും നേരുന്നു.

  ReplyDelete
 2. ella vidha nanmakalum nerunnu...

  prashnangal stree peedanathil matram othukkaruthu..

  ReplyDelete
 3. കൊള്ളാം ലിപി, നല്ല സംരംഭം

  ReplyDelete
 4. നല്ല സംരംഭം...എന്റെ എല്ലാവിധ പിന്തുണയും...

  ReplyDelete
 5. കൊള്ളാം... നല്ല കാര്യം....

  ReplyDelete
 6. ലിപി ചേച്ചി ഭാവുകങ്ങള്‍ ..ബ്ലോഗ്‌ വെറും എഴുത്തില്‍ മാത്രം തീരുന്നില്ല ഇങ്ങനെയും സാദ്ധ്യതകള്‍ ഉണ്ടല്ലേ ?
  എന്റെ കേരളം സുന്ദരകേരളം എന്നാകട്ടെ...നമ്മുടെ ലക്‌ഷ്യം

  ReplyDelete
 7. തീര്‍ച്ചയായും നല്ലൊരു സംരംഭം.
  വിജയകരമാവട്ടെ.
  ആശംസകള്‍

  ReplyDelete
 8. എല്ലാം ഭംഗിയായി നടക്കട്ടെ മോളെ..മോള്‍ തന്ന ലിങ്കില്‍ ഒക്കെ ഒന്ന് പോയി നോക്കട്ടെ...എല്ലാ ആശംസകളും..

  ReplyDelete
 9. പലതുള്ളികള്‍ പെരുവെള്ളമൊരുക്കട്ടെ. നന്ദി ലിപി ഈ അറിയിപ്പിന്.

  ReplyDelete
 10. നന്നായി ചേച്ചീ...നല്ല സരംഭം..ആശംസകൾ

  ReplyDelete
 11. എന്നാല്‍ കഴിയുന്നത് ഞാനും ഈ സൌദിയില്‍ നിന്നും തീര്‍ച്ചയായും ....!
  (കുറെ ക്കാലമായി ഒരു പോസ്റ്റും പ്രതീക്ഷിച്ചു ഇവിടെ കയറി ഇറങ്ങുന്നു ! വീണ്ടും കണ്ടതില്‍ സന്തോഷം )

  ReplyDelete
 12. നല്ല തന്നെ , തുടര്‍ന്നു എഴുതുക ആശംസകള്‍

  ReplyDelete
 13. നല്ല ആശയം ....
  എന്നും നില നില്ല്കട്ടെ ...
  ഒരു പടവാള്‍ ആവാട്ടെ ..

  ReplyDelete
 14. ഈ സംരംഭത്തിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാവും 

  ReplyDelete
 15. നല്ല കാര്യം..ആശംസകള്‍

  ReplyDelete
 16. കൂട്ടായ്മക്ക് എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 17. ഈ സംരംഭം വിജയം കാണുമാറാകട്ടെ..
  ഭാവുകങ്ങള്‍.

  ReplyDelete
 18. പുതിയ സംരംഭം നന്നായി വായിച്ചു മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല...എന്‍റെ എല്ലാവിധ ഭാവുകങ്ങളും -കൂടെ സഹകരണവും.

  ReplyDelete
 19. നല്ലത് . നോക്കാം . .എളിയ സഹായങ്ങള്‍ക്ക് എപ്പോഴും തയ്യാര്‍

  ReplyDelete
 20. നല്ല സംരംഭം. ഉഷാറാവട്ടെ.. മാവേലീ കേരളം, കുഞ്ഞൂസ്, ലിപി, വെറുതെ ഒരില ഇത് വരെയുള്ള കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ഒട്ടേറെ ചെയ്യാന്‍ കഴിയും. കഴിവുള്ളവര്‍ ഇനിയും രംഗത്തേക്ക് വരികയും ചെയ്യും. ആശംസകള്‍. ഒപ്പം പിന്തുണയും

  ReplyDelete
 21. നാളത്തെ കേരളം, സുന്ദരകേരളം...വിജയാശംസകള്‍

  ReplyDelete
 22. ഓ കെ.
  കാര്യപരിപാടികള്‍ അവിടെ അല്ലേ. അപ്പൊ അവ്ടെ കാണാം
  പരിചയപെടുത്തലിന് നന്ദി. ആശംസകള്‍!

  നേരംവെളുത്ത് വരുന്നുണ്ട്.......!!

  ReplyDelete
 23. ആഹാ, അങ്ങനേം :)

  നന്ദി, പരിചയപ്പെടുത്തലിന്.


  അപ്രത്ത് നോക്കട്ടെ, ചില വിഷയങ്ങളില്‍ കഥാകവിതാപ്രസംഗദികള്‍ നടത്തിയവരില്‍ ആരെങ്കിലുമുണ്ടോന്ന് ;)

  ReplyDelete
 24. ഭാവുകങ്ങൾ...യഥാർത്ഥപ്രശ്നങ്ങളെ തുറന്ന മനസ്സോടെ സമീപിക്കാൻ കഴിയട്ടെ എന്ന ആശംസകളും .

  ഒപ്പം ചില ഫെമിനിസ്റ്റ് വികാരപ്രകടനക്കാർ ഇതിന്റെ മൂല ആശയങ്ങളെ ഹൈജാക്ക് ചെയ്യുമോ എന്ന വേവലാതിയും !

  ReplyDelete
 25. പുതു സംരംഭത്തിന് എല്ലാ പിന്തുണയും...
  ആശംസകൾ...

  ReplyDelete
 26. നല്ല സംരഭം..
  ആശംസകള്‍ നേരുന്നു..

  ReplyDelete
 27. @ ഇസ്മായില്‍ കുറുമ്പടി(തണല്‍) @ കലി (veejyots)
  @ രമേശ്‌ അരൂര്‍ @ കുസുമം ആര്‍ പുന്നപ്ര
  @ ചന്തു നായർ @ പടാര്‍ബ്ലോഗ്‌, റിജോ
  @ Pradeep paima @ ചെറുവാടി @ SHANAVAS
  @ Sukanya @ സീത* @ faisalbabu
  @ ജീ . ആര്‍ . കവിയൂര്‍ @ MyDreams
  @ keraladasanunni @ lekshmi. lachu
  @ ഒരു ദുബായിക്കാരന്‍ @ mayflowers
  @ mohammedkutty irimbiliyam @ ചെറുത്*
  @ Manoraj @ khader patteppadam
  @ നിശാസുരഭി @ പഥികൻ @ ajith
  @ വീ കെ @ വാല്യക്കാരന്‍..

  എല്ലാ കൂട്ടുകാരുടെയും ആശംസകള്‍ക്കും പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി. ഈ കൂട്ടായ്മയില്‍ കൂടെ സഹകരിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ പ്രസന്ന. ടീച്ചറെ അറിയിക്കുമല്ലോ....

  @ പഥികൻ - >>ചില ഫെമിനിസ്റ്റ് വികാരപ്രകടനക്കാർ ഇതിന്റെ മൂല ആശയങ്ങളെ ഹൈജാക്ക് ചെയ്യുമോ എന്ന വേവലാതിയും ! <<

  ഈ വേവലാതി മനസിലാവുന്നു സുഹൃത്തേ, ഫെമിനിസം അല്ല പരിഹാരം എന്ന തിരിച്ചറിവ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. "സ്ത്രീയും പുരുഷനും പരസ്പരം മത്സരിച്ച് ഊര്‍ജം ദുര്‍വ്യയം ചെയ്യേണ്ടവരല്ല, ഒരുമിച്ചു നിന്ന് ആ ഉര്‍ജത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടവരാണ് . അതിലേക്കുള്ള ബോധവല്‍ക്കരണവും ഈ ബ്ലോഗിന്റെ നയത്തില്‍ ഉദ്ദേശിക്കുന്നു. " എന്നു നാളത്തെ കേരളത്തിലെ നയങ്ങളില്‍. വ്യക്തമാക്കിയിട്ടുണ്ട്. അതിലെ നയങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നതും.

  ReplyDelete
 28. എല്ലാ ഭാവുകങ്ങളും.. അതോടൊപ്പം തന്നെ, എന്നാല്‍ കഴിയുന്ന സഹായങ്ങളും ഞാന്‍ ഉറപ്പ് തരുന്നു...

  ReplyDelete
 29. ഇപ്പോഴാണു,ട്ടോ ഇവിടെ വരുന്നത്.
  അപ്രത്തു പോയി വായിച്ചു നോക്കട്ടെ.

  ReplyDelete
 30. നാളത്തെ കേരളം കണ്ടു. നന്മകൾ നേരുന്നു.

  ReplyDelete
 31. ആശംസകള്‍ക്കെല്ലാം ലിപിയോടൊപ്പം നന്ദി പറയുന്നു. ആശംസകളേക്കാള്‍ നിങ്ങള്‍ ഏവരുടെയും വിലയേറിയ നിര്‍ദേശങ്ങളും സഹകരണവും ആണ് ആവശ്യം. സമാധാനപൂര്‍ണമായ നാളത്തെ കേരളത്തിനായി നമുക്കൊന്നിച്ച്‌ പ്രവര്‍ത്തിക്കാം എന്ന പ്രതീക്ഷയോടെ....

  ReplyDelete
 32. പൂച്ചയ്ക്ക് ആര് മണി കെട്ടും എന്നതാണല്ലോ എല്ലായിടത്തും പ്രശ്നം... എന്തായാലും അണ്ണാരക്കണ്ണനും തന്നാലായത് എന്ന മട്ടിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ തന്നെ വലിയൊരു കാര്യമാണ്... എല്ലാവിധ ആശംസകളും...

  ReplyDelete
 33. ഇവിടെ തുടക്കമിട്ടത് വലിയ ചിന്തകള്‍ക്കാണ്.
  മുന്‍ വിധികളില്ലാതെ പ്രവര്‍ത്തിക്കാം.
  എല്ലാ പിന്തുണയും.

  ReplyDelete
 34. എല്ലാ വിജയാശംസകളും നേരുന്നു. നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് തക്ക ഫലം തീര്‍ച്ചയായും ഉണ്ടാവും

  ReplyDelete
 35. Appreciate. Bhaavukangal.

  ReplyDelete
 36. Came late. Always felt sad hearing whats happening around . Alone can nt do anything . Be a group if something to give back to society it will be worth to each ones life .Clearly does nt understood whats going to do, will go through prasanna teachers links. Pl go forwad. all the best , if any thing can be contribute fm my side always will do .

  ReplyDelete
 37. നല്ല കാര്യം തന്നെയാണ്.. മനുഷ്യനില്‍ നിന്നും നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നത് അവന്റെ നന്മയാണ്.. ഇതൊരു നന്മയുടെ ദീപശിഖയാവട്ടെ.. അതാളിക്കത്തട്ടെ.. ഉന്നതിയില്‍... ഉയരങ്ങളില്‍.. ഒരായിരം പേര്‍ക്ക് പ്രകാശം നല്‍കിക്കൊണ്ട്..

  ReplyDelete
 38. Theerchayayum entem pinthunayundakum eppozhum nalathe keralathinayi.......

  ReplyDelete
 39. Theerchayayum entem pinthunayundakum eppozhum nalathe keralathinayi.......

  ReplyDelete
 40. ഇന്നത്തെ കേരളത്തോടുള്ള ഉല്‍ക്കണ്ഠയും,നിരാശയും ചേര്‍ന്നപ്പോള്‍ ”നാളത്തെ കേരള“ ത്തേക്കുറിച്ചു ചിന്തിച്ചു പോയിഅല്ലേ..!
  നന്നായി.ഈ ചിന്ത പോലും അഭിനന്ദനാര്‍ഹം.
  ആത്മാര്‍ഥമായി ആശംസകള്‍ നേരുന്നു..!
  ഒപ്പം,ആവുന്ന പിന്തുണയും..!!
  “മംഗളം ഭവന്തു...!!!”

  ReplyDelete
 41. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും.

  ReplyDelete
 42. @ Phayas AbdulRahman @ INTIMATE STRANGER
  @ മുകിൽ @ ശ്രീനാഥന്‍ @ കുഞ്ഞൂസ് (Kunjuss)
  @ വിനുവേട്ടന്‍ @ Akbar @ Salam
  @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു @ Dr P Malankot
  @ s menon @ ആസാദ്‌ @ ഓർമ്മകൾ
  @ പ്രഭന്‍ ക്യഷ്ണന്‍ @ MINI.M.B

  എല്ലാ സുഹൃത്തുക്കളുടെയും ആശംസകള്‍ക്കും
  പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി.

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. Late comer !

  Good effort ! Hope this will contribute something in bringing virtue we all dream !


  naj

  ReplyDelete
 45. നമുക്ക് ഒന്ന് പിടിച്ചു നോക്കാം അല്ലെ ഒരുമിച്ചു

  ReplyDelete
 46. Lipi,
  Right now, I am at Bangaluru. no way to express in malayalam; pardon me.
  Why don't you think about 'purusha peedanam"?
  Very much people are suffering out of this case.

  ReplyDelete
 47. ലിപി ചേച്ചി എല്ലാവിധ ആശംസകളും!
  ഒപ്പം,പിന്തുണയും..!!

  ReplyDelete
 48. ഇപ്പോൾത്തന്നെ നല്ല ഒരു മാന്യസദസ്സ് ആയിട്ടുണ്ട്, ഇനി നാടകം ആരംഭിക്കുന്നതിനുള്ള ബെല്ല് കൊടുക്കാം അല്ലേ? ബഹുമാന്യരെ, അടുത്ത രണ്ടാമത്തെ മണിയടി കേൾക്കുമ്പോൾ കഥാപാത്രങ്ങൾ ചലിക്കുന്നതായിരിക്കും.....

  ReplyDelete
 49. എല്ലാ ഭാവുകങ്ങളും,
  കൂടെയുണ്ടാകും.
  ഉറപ്പ്.
  നന്മകള്‍.

  ReplyDelete
 50. @ ..naj @ കൊമ്പന്‍ @ appachanozhakkal
  @ നിതിന്‍‌ @ വി.എ || V.A @ മനോജ്‌ വെങ്ങോല

  എല്ലാ സുഹൃത്തുക്കളുടെയും ആശംസകള്‍ക്കും
  പിന്തുണയ്ക്കും ഒരുപാട് നന്ദി.

  @ appachanozhakkal - പുരിഷ പീഡനങ്ങളെക്കാള്‍ എത്രയോ മടങ്ങ്‌ കൂടുതലാണ് സ്ത്രീ പീഡനങ്ങള്‍ ! നമ്മുടെ നാട് ഈ കാര്യത്തില്‍ വളരെ വളരെ മോശമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആ സ്ഥിതിക്ക് ആദ്യം ഇതിനെ കുറിച്ച് ചിന്തിക്കാം...

  @ വി.എ || V.A - നാടകം തുടങ്ങി, കഥാപാത്രങ്ങൾ ചലിക്കുകയും ചെയ്തുട്ടോ... :) നാളത്തെ കേരളത്തിന്‍റെ ലിങ്ക് ഞാന്‍ പുതിയ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്‌. സമയം അനുവദിക്കുമ്പോള്‍ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 51. ലിപി..
  എനിക്കു തോന്നുന്നു ഇത് എല്ലാവരും ആഗ്രഹിച്ചിരുന്ന പ്രതീക്ഷിച്ചിരുന്ന ഒരു സംരംഭം ആണെന്ന്...എല്ലാ ഭാവുകങ്ങളും..
  എന്നെ കൊണ്ട് എന്തു ചെയ്യാൻ കഴിയുമോ അതിന്റെ അങ്ങേയറ്റം ഞാനിതിൽ സഹകരിക്കും...

  ലിപി എനിക്കു ലിപിയുടെ ഫോളൊവർ ആകാൻ പറ്റിയിട്ടില്ല.,എന്റെ കമ്പ്യൂട്ടരിൽ ലിപിയുടെ ഫോളോഴ്സ് ലിസ്റ്റ് കാണാൻ പറ്റുന്നില്ല. അതു കൊണ്ട് തന്നെ ലിപിയുടെ പുതിയ പോസ്റ്റുകൾ എനിക്കറിയാനും കഴിയുന്നില്ല..ഇപ്പോൾ വെറുതെയൊന്നു വന്നു നോക്കിയതാണ്
  veshpa@gmail.com എന്ന ഐഡിയിൽ ഇനിയുള്ള പുതിയ പോസ്റ്റിനെ കുറിച്ചുള്ള അറിയിപ്പു കഴിയുമെങ്കിൽ തരണേ ലിപി

  ReplyDelete
 52. KANDU NANAAYI , ETHU VENAM AAYIRUNU ELLAPERUM VAAYIKKATE NANAAVATTE BHAVUKANGAL SNEHATHODE MANSOON MADHU

  ReplyDelete
 53. ഇതുപോലെയൊക്കെ ..
  നാളെത്തെ നമ്മുടെ നാടിനെ കുറിച്ച് ചിന്തിക്കാനും,പ്രവർത്തിക്കാനും നിങ്ങളേപ്പൊലെയുള്ളവർ മുന്നിട്ടിറങ്ങുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് കേട്ടൊ ലിപി

  ReplyDelete
 54. lipi chechi nammude ee jeevitham kond paladhum sadhikkumenn kanikkunnu ee varikal

  daivam theerchayayum anugrahikkum

  plzzz search for me
  raihan7.blogspot.com

  ReplyDelete
 55. ഹായ് ലിപി...
  വരാന്‍ വൈകി. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍...

  ReplyDelete
 56. വരാന്‍ വൈകി........എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 57. ഇവിടെ വരാൻ വൈകി..എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 58. ദൂരെയാണെങ്കിലും സ്ത്രീകളുടെ പ്രശങ്ങളെപ്പറ്റിച്ചിന്തിക്കാനും പറ്റുന്ന രീതിയില്‍ പ്രവര്ത്തിക്കാനുമുള്ള ആ മനസ്സിന് എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 59. എല്ലാ ആശംസകളും...

  ReplyDelete
 60. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 61. Valare nalla aashayam. Best wishes, Lipi.

  ReplyDelete
 62. ബഹുദൂരം മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു... ബ്ലോഗ്‌ രംഗത്തെ ശക്തരായ എഴുത്തുകാരുടെ ഒരു നിര തന്നെ ഇതിനു പിന്നില്‍ ഉണ്ട് എന്നത് ഇതിന്റെ വിജയത്തിനു ഗുണം ചെയ്യുമെന്ന് നിസ്സംശയം പറയാം... എല്ലാ ആശംസകളും നേരുന്നു..

  ReplyDelete
 63. എല്ലാ ആശംസകളും...

  ReplyDelete