Tuesday, September 20, 2011

ചാവേറുകള്‍


സമയം മൂന്നര കഴിഞ്ഞിരിക്കുന്നു....  ഹരിനാരായണന്‍ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു,  മറ്റുള്ളവരെ ഉണര്‍ത്താതെ റെഡിയായി, പുറത്തിറങ്ങാന്‍ വാതില്‍ തുറന്നതും, ആ ദ്രവിച്ച വാതിലിന്‍റെ  'കര കര' ശബ്ദം...
"നേരം വെളുക്കും മുന്‍പേ നീ ഇതെങ്ങടാ ന്‍റെ കുട്ട്യേ "
അമ്മയുടെ ചോദ്യം കേട്ടതായി ഭാവിക്കാതെ അവന്‍ പുറത്തേക്കിറങ്ങി വാതില്‍ വലിച്ചടച്ചു. പിന്നൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ വേഗത്തില്‍ നടന്നു.

ഹരി നടക്കുകയായിരുന്നുവെങ്കിലും മനസ് ഓടുകയായിരുന്നു.. പിറകിലേക്ക്... 
പൂര്‍വികര്‍ ചെയ്തുകൂട്ടിയ പാപത്തിന്റെയെല്ലാം  ഫലം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ ക്ഷയിച്ച  ഇല്ലത്ത് ജനിക്കേണ്ടി വന്നതില്‍  ശപിച്ചു ജീവിച്ച നാളുകള്‍ , കഷ്ടപ്പാടുകള്‍ക്കിടയിലും നല്ല മാര്‍ക്കോടെ MSc പാസ്സായിട്ടും,  ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് മാത്രം അര്‍ഹതയുള്ള ജോലി മറ്റൊരാളുടേതായത് നോക്കി നിന്ന് നെടുവീര്‍പ്പിട്ട ആ നശിച്ച ദിവസം...  ലക്ഷങ്ങള്‍ കാണിക്ക വയ്ക്കാന്‍ ഇല്ലാത്തവന് ജോലി എന്നതൊരു സ്വപ്നം മാത്രമെന്ന തിരിച്ചറിവില്‍ , സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ തോന്നിയ  മറ്റൊരു ശപിക്കപ്പെട്ട നിമിഷം... അതിനു വേണ്ടി ബാങ്കുകളും ഓഫീസുകളും  കയറിയിറങ്ങി കൈയ്യില്‍ ഉണ്ടായിരുന്നത് കൂടി നഷ്ടപ്പെടുത്തിയ നാളുകള്‍ ‌...  ഓര്‍മ്മകള്‍  മനസ്സിലേക്ക് എല്ലാ വൈരാഗ്യവും കൊണ്ടുവന്നു നിറയ്ക്കുന്നത്  ഒരു സുഖത്തോടെ അവനറിഞ്ഞു. വേണം... മനസിനെ കല്ലാക്കണം. ഇന്ന് തന്നെ ഏല്‍പ്പിച്ച ദൌത്യത്തിനു വേണ്ടത് മനുഷ്യത്വം ഇല്ലാത്ത ഒരു ഹരിയെയാണ് .

ആരോടെല്ലാം ആണ് തന്റെ ദേഷ്യം !ഇല്ലായ്മകള്‍ക്കിടയിലും മക്കളെ ഉണ്ടാക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാതിരുന്ന മാതാപിതാക്കളോടോ? പെങ്ങന്മാര്‍ക്ക് വയസ്സറിയിച്ച നാള്‍ മുതല്‍ അവരുടെ വിവാഹം നടത്താത്തതെന്തേ എന്ന് ചോദിച്ചു സ്വൈര്യം കെടുത്തുന്ന ബന്ധുജനങ്ങളോടോ? കൂലിപ്പണി എടുത്തെങ്കിലും കുടുംബം നോക്കാമെന്ന് കരുതിയപ്പോഴും ഉന്നത ജാതിയുടെയും കൈയ്യിലെ സര്‍ട്ടിഫിക്കറ്റുകളുടെയും പേരില്‍ തന്നെ പകച്ചു നോക്കിയ  സമൂഹത്തോടോ? എല്ലാവരോടും ഒരുപോലെ തനിക്കു വെറുപ്പാണെന്നു ഹരിയോര്‍ത്തു. അന്യ നാട്ടില്‍ പോയി രക്ഷപ്പെടാമെന്നു വച്ചാല്‍ അമ്മയെയും പെങ്ങന്മാരെയും ഇതുപോലൊരു നാട്ടില്‍ ഒറ്റയ്ക്കാക്കി പോവാനും വയ്യ ! അച്ഛന്‍  മരിക്കുമ്പോള്‍ തന്‍റെ ചുമലില്‍ വച്ച് തന്നത് കുറെയേറെ ബാധ്യതകള്‍  മാത്രം !

നാട്ടില്‍ ഇപ്പൊ അഴിമതി വിരുദ്ധ സമരം ഒക്കെ വിജയിക്കുന്നു ! എല്ലാം നേരെ ആയേക്കുമോ ! ഹരിക്കെന്തോ വിശ്വസിക്കാന്‍ പ്രയാസം... ഈ നാട് നന്നായിട്ട് തനിക്കു നല്ലവനായി ജീവിക്കാന്‍ കഴിയുമോ ! എന്തോ... ആ പ്രതീക്ഷയൊക്കെ എന്നേ അസ്തമിച്ചിരിക്കുന്നു ! പക്ഷെ  സുഗതന്‍ സാറിന്റെ തലേ ദിവസത്തെ ക്ലാസ്സ്‌ പകര്‍ന്നു കൊടുത്ത ആവേശം ഹരിയുടെ മനസ്സില്‍ ഒട്ടും കുറയാതെയുണ്ട്... അതെ, 'പാര്‍ട്ടിക്ക്' മാത്രമേ തന്നെ പോലുള്ളവരെ രക്ഷിക്കാന്‍ ആവൂ... സാര്‍ പറഞ്ഞതാണ് ശരി. മറ്റെന്തിനെക്കാളും ശക്തി അധികാരത്തിനു തന്നെ... അതിനു മുന്നില്‍  പണമുള്ളവര്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് താനും കണ്ടിട്ടുള്ളതല്ലേ ! കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി സുഗതന്‍ സാറും അനുയായികളും  തനിക്കു തന്ന ശക്തി ചെറുതല്ലെന്നും ഹരിയോര്‍ത്തു...

ആലോചനകള്‍ തന്‍റെ നടത്തത്തെ പതുക്കെയാക്കിയത് അവനറിഞ്ഞു...  പാടില്ല, വൈകരുത്...  ഇന്നത്തെ ദിവസം തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. നടത്തത്തിനു വേഗത കൂട്ടുമ്പോള്‍ മനസ്സില്‍ എല്ലാവരോടും ഉള്ള ദേഷ്യം ഒന്ന് കൂടി ശക്തമാക്കി....

ഇല്ല, താന്‍ വൈകിയിട്ടില്ല,  സുധി മാത്രമേ എത്തിയിട്ടുള്ളൂ... തലേന്ന്  പറഞ്ഞുറപ്പിച്ച 'സ്പോട്ടില്‍' സുധി മാത്രം നില്‍ക്കുന്നത് ദൂരെനിന്നും കണ്ടതോടെ ഹരിക്കാശ്വാസമായി. ഹരിയെക്കാള്‍ മുന്‍പേ ഈ ഗ്രൂപ്പില്‍ വന്നുപെട്ടതാണ് സുധി, അവന്റെ ആത്മാര്‍ഥത ഹരിക്ക് ശരിക്കും പ്രചോദനം ആവുന്നുണ്ട്‌. "പെട്ടെന്നാവട്ടെ ആദ്യത്തെ വണ്ടിക്കു തന്നെ പണി കൊടുക്കണം" ഹരി അടുത്തെത്തിയതും സുധി പറഞ്ഞു.  കൈയ്യില്‍ കിട്ടിയതെല്ലാം റോഡില്‍ കൊണ്ട് വയ്ക്കുമ്പോഴേക്കും  മറ്റു കൂട്ടാളികളും എത്തിക്കഴിഞ്ഞിരുന്നു.

നേരം വെളുക്കുന്നതെ ഉള്ളൂ.. ദൂരെനിന്നും വരുന്ന ഏതോ ഒരു ടൂറിസ്റ്റ് ബസ്സിന്റെ ഹെഡ് ലൈറ്റ്....   "ഡാ...., ദേ  വരുന്നുണ്ട് റെഡി ആയിക്കോ" സുധിയുടെ ശബ്ദം ....  തന്നെ മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കാത്തവരുടെ ഒക്കെ മുഖങ്ങള്‍ ഒരു നിമിഷം ഹരി മനസ്സില്‍ ഓര്‍ത്തു.... റോഡിന്റെ നടുവിലേക്ക് കയറി നിന്ന്  തന്‍റെ നേരെ പാഞ്ഞു വരുന്ന ബസ്സിനു നേരെ സര്‍വ്വ ശക്തിയും എടുത്തു ആദ്യത്തെ കല്ലെറിയുമ്പോള്‍ ഹരിയുടെ കൈകള്‍ ഒട്ടും വിറച്ചിരുന്നില്ലാ... പാര്‍ട്ടിയില്‍ തനിക്കുമൊരു സ്ഥാനം... ആ ചിന്ത മാത്രമേ അവന്‍റെ മനസ്സില്‍ അപ്പോഴുണ്ടായിരുന്നുള്ളൂ !!![പിറ്റേന്നത്തെ വാര്‍ത്ത - ഹര്‍ത്താലില്‍ അക്രമവും വഴിതടയലും... പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയം - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ മാത്രമല്ല പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ദേശീയ പാത ഉള്‍പ്പെടെ പല റോഡുകളിലും വഴി തടഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു, അതില്‍ രണ്ടുപേരുടെ നില ഗുരുതരം . ] 

  167 comments:

  1. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞു വന്ന കഥ.കുഴപ്പമില്ല.കഥ വായിച്ചപ്പോള്‍ സിന്ധുജോയിമാരെ ഓര്‍ത്തുപോയി....ആശംസകള്‍ !

   ReplyDelete
  2. നിവര്‍ത്തികേടിന്‍റെ പേരില്‍ ചൂഷണത്തിനു വിധേയരായ് ബാലിയാടാക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്‍റെ നേര്‍കാഴ്ചയായ് ഈ കഥ ....ആശംസകള്‍

   ReplyDelete
  3. അര്‍ഹിക്കുന്നതും നിഷേധിക്കപ്പെടുമ്പോഴാണ് ഇത്തരം ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഉള്ളില്‍ തട്ടിയ കൊച്ചു കഥ ലിപി....

   ReplyDelete
  4. വളരെ ചിന്തിപ്പിച്ച പോസ്റ്റ്‌... സമൂഹത്തിലെ രണ്ടു വലിയ പ്രശ്നങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച കഥ (കാര്യവും) ചുര്ങ്ങിയത്തില്‍ വിഷമം.. ആരുടെ പറയാന്‍ ധൈര്യം കാണിക്കാത്ത ഹരിമാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതിന് അഭിനന്ദനങള്‍

   ReplyDelete
  5. ഇതൊക്കെയാണ് സത്യം...നന്നായി എഴുതി ...

   ReplyDelete
  6. തിരശ്ശീലയ്ക്കു പിന്നിലെ കാണാത്ത കാഴ്ച്ചകള്‍..!
   നന്നായെഴുതി..ആശംസകള്‍ ..!

   ReplyDelete
  7. സാഹചര്യവും സന്ദര്‍ഭവും കാലികം എങ്കിലും ദൂര വ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന ഒരു സമസ്യ കൂടി ഈ കൊച്ചു കഥയില്‍ പ്രതിഫലിക്കുന്നു...

   ജാതി തിരിവുകള്‍ ചങ്ങലക്ക് ഇട്ട വഴിയില്‍ ആല്‍മഹത്യക്കും കടമകള്‍ക്കും ഇടയില്‍ വീര്‍പ്പുമുട്ടിയ കുറെ മനുഷ്യരെ നേരിട്ട് അറിയാം...

   നാട്ടില്‍ ചെന്നപ്പോള്‍ ശാന്തിയും സമാധാനവും കളിയാടുന്ന എന്റെ ഗ്രാമത്തില്‍ സമരം ഉണ്ടാക്കാനും കട അടപ്പിക്കാനും നാല് മണിക്കൂറിനു 400 രൂപ വാടകക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും വന്ന "കൂലിക്കാരെയും"കണ്ടു.

   ഇന്നലെ വാര്‍ത്ത കണ്ടപ്പോള്‍(അല്ല എന്നും വാര്‍ത്ത കേള്കുമ്പോള്‍)സ്വയം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..സ്വന്തം നാട്ടില്‍ സ്വൈര്യം ആയി നടക്കാന്‍ പോലും വയ്യാത്ത അവസ്ഥ ആണോ നമ്മുടെ ജനാധിപത്യം?

   അഭിനന്ദനങ്ങള്‍ ലിപി..കഥ അല്ല ചില സത്യങ്ങള്‍ എഴുതിയതിനു.

   ReplyDelete
  8. പക്ഷെ, ചാവേറുകള്‍ എന്ന പേര് എന്തോ ചേരാത്തത് പോലെ.

   ReplyDelete
  9. തീവ്രവാദികള്‍ എങ്ങനെ സൃഷ്ട്ടിക്കപ്പെടുന്നു എന്നതിന് വേറെ ഉദാഹരണം എന്തിന്???ഹൃദയസ്പര്‍ശിയായി പറഞ്ഞു മോളെ..ഇങ്ങനെയുള്ള പാവങ്ങള്‍ ആണ് പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്കുള്ള ചവിട്ടു പടികള്‍ ആവുന്നത്..

   ReplyDelete
  10. സങ്കടമുണര്‍ത്തുന്നുണ്ട് "ഹരിമാരുടെ" അവസ്ഥ. ഹര്‍ത്താല്‍ ദിനത്തില്‍ പോസ്റ്റ്‌ ചെയ്തത് നന്നായി.

   ReplyDelete
  11. നമ്മുടെ നാട്ടിലെ സാമൂഹികജീര്‍ണ്ണത വരച്ചുകാട്ടുന്നുണ്ട് ഈ കഥയില്‍. രാഷ്ട്രീയ മത മേലാളന്മാരുടെ വലയില്‍ കുടുങ്ങിയാല്‍ പിന്നെ അതില്നിന്നൊരു മോചനം ക്ഷിപ്രസാധ്യമല്ല.

   എന്നാലും ലിപിയുടെ മറ്റുള്ള രചനകള്‍ക്കൊപ്പം വന്നില്ല എന്ന് തോന്നുന്നു.

   ReplyDelete
  12. പതിവു പോലെ നന്നായി..
   എല്ലാ സാമൂഹികവിപത്തുകൾക്കും അടിസ്ഥാനകാരണം ഇല്ലായ്മ തന്നെ..ഇല്ലാത്തവരെ ലക്ഷ്യമെന്തെന്ന് മറുചോദ്യം ചോദിപ്പിക്കാതെ സമരമാർഗ്ഗത്തിലേക്ക് തള്ളി വിടാൻ എളുപ്പമാണ്.

   ReplyDelete
  13. ഇവിടെ ആരും വിപ്ലവ കാരികള്‍ ആയി ജനിക്കുന്നില്ല ഈ സമൂഹമാണ് അവരെ വിപ്ലവകാരി ആക്കുന്നത് കൊള്ളാം നല്ലകഥ ആശംസകള്‍

   ReplyDelete
  14. ഇവിടെ കുട്ടിക്കൊരങ്ങന്മാരാണല്ലോ ചുടു ചോറു വാരുന്നത്. പാവം കുട്ടികള്‍ . അടികൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും. നല്ല കഥ ലിപി. അല്ല..യാഥാര്‍ത്ഥ്യം.

   ReplyDelete
  15. ബലി മൃഗങ്ങൾ...നല്ല കഥ ചേച്ചി...

   ReplyDelete
  16. ഇത് കഥയല്ലല്ലോ , ഒന്നാം തരം പ്രതികരണം അല്ലെ?ഒരു ഹര്‍ത്താല്‍ ദിനത്തിലെ ചാനല്‍ റിപ്പോര്‍ട്ടറുടെ വാക്കുകള്‍ ഓര്‍ക്കുന്നു. " കള്ളും കപ്പയും പോത്തും പന്നിമലത്തുമായി വീണ്ടുമൊരു ഹര്‍ത്താല്‍ ആളുകള്‍ ആഘോഷിക്കുന്നു "

   ReplyDelete
  17. ഒരു സാധാരണ മലയാളിയുടെ അവസ്ഥ..

   ചുടു ചോറ് വാരുന്ന ചില കുരങ്ങന്മാര്‍ എങ്കിലും ഇതേപോലെ ഉള്ള അവസ്ഥയില്‍ നിന്നും വരുന്നവര്‍ തന്നെ..

   ReplyDelete
  18. കുഞ്ഞൂസ് ചേച്ചി പറഞ്ഞ അഭിപ്രായം തന്നെ ആണ് എനിക്കും.ഇന്നലെ ഇവിടെയും ഉണ്ടായി ചെറിയ അക്രമങ്ങള്‍ ഒക്കെ. റോഡില്‍ ടയറുകള്‍ കതിചിടുക തുടങ്ങിയ കലാപരുപാടികളും..
   gud one lipi chechi
   : drishya

   ReplyDelete
  19. " കഥയല്ല ഇത് ജീവിതം "
   ഒരു ആവേശത്തില്‍ നഷപ്പെടുന്നവരാണ് കൂടുതല്‍ നേടുന്നവര്‍ ചുരുക്കവും...
   ചാവേറുകള്‍ സ്വയം തിരിച്ചറിഞ്ഞിരുന്നെങ്കില്‍.!!
   പ്രസക്തമായ ഒരു പോസ്റ്റ്‌... നന്ദി .

   ReplyDelete
  20. ആക്രമിയും ആക്രമിക്കപ്പെട്ടവനും ഇരകളാകുന്നുവെന്ന പുതിയ ആലോചനയെ നിര്‍ബന്ധിപ്പിക്കുന്ന ആഖ്യാനമാണ് 'ചാവേറുകളില്‍' അറിയാനാകുന്നത്.
   പലരും സൂചിപ്പിച്ചതുപോലെ വര്‍ത്തമാന പത്ര-വാര്‍ത്താ പാരായണങ്ങളിലെ വിശേഷങ്ങളും തെല്ലും ആശ്വാസകരമല്ല എന്ന അഭിപ്രായവും കൂടെ വായനയില്‍ ചേര്‍ത്തു വെച്ചാല്‍ എഴുത്തിലെ സാമൂഹ്യ പ്രസക്തി വേഗത്തില്‍ ബോദ്ധ്യപ്പെടും.
   ലിപിക്ക് അഭിനന്ദനങ്ങള്‍.. ഇങ്ങനെയൊരു വായനക്ക് കൂട്ട് വിളിച്ചതിന്.

   ReplyDelete
  21. വേണ്ടായിരുന്നു. ഇത് പലരും എഴുതിയ കഥയല്ലേ. ഇടക്ക് ഒരു ഹർത്താൽ കയറിവന്നതു കൊണ്ടു മാത്രം വ്യത്യാസം അനുഭവപ്പെടുന്നുണ്ടോ?
   “[പിറ്റേന്നത്തെ വാര്‍ത്ത - ഹര്‍ത്താലില്‍ അക്രമവും വഴിതടയലും... പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയം - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ മാത്രമല്ല പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ദേശീയ പാത ഉള്‍പ്പെടെ പല റോഡുകളിലും വഴി തടഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു, അതില്‍ രണ്ടുപേരുടെ നില ഗുരുതരം“
   ഇത് തികച്ചും അധികപറ്റായി തോന്നി.
   “സര്‍വ്വ ശക്തിയും എടുത്തു ആദ്യത്തെ കല്ലെറിയുമ്പോള്‍ ഹരിയുടെ കൈകള്‍ ഒട്ടും വിറച്ചിരുന്നില്ലാ... പാര്‍ട്ടിയില്‍ തനിക്കുമൊരു സ്ഥാനം... ആ ചിന്ത മാത്രമേ അവന്‍റെ മനസ്സില്‍ അപ്പോഴുണ്ടായിരുന്നുള്ളൂ !!!“
   ഇതായിരുന്നില്ലേ ശരിയായ അവസാനിപ്പിക്കൽ?
   കുറച്ചു ഡറ്റ കൂട്ടിച്ചേർത്ത് നല്ലൊരു ലേഖനം ആക്കാമായിരുന്നു.

   വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക.

   ReplyDelete
  22. നല്ല കഥ....ഹര്‍ത്താലിനെ കുറിച്ച് തികച്ചും വ്യത്യസ്തമായ രീതിയില്‍ ഉള്ള ഒരു പ്രതികരണം.....

   ReplyDelete
  23. നല്ല കഥ. സമൂഹ്യപ്രശ്നങ്ങളോടുള്ള ചൂടുള്ള പ്രതികരണം നന്നായി അവതരിപ്പിച്ചു. വായനയോടൊപ്പം ചിന്തിപ്പിച്ച പോസ്റ്റ്.

   ReplyDelete
  24. പ്രസക്തമായ വരികള്‍ തന്നെ, പക്ഷെ രാഷ്ട്രീയത്തിലും ഉണ്ടല്ലോ സീറ്റ് റിസര്‍വേഷന്‍, ഹരി “നല്ല” രാഷ്ട്രീയക്കാരനായ് ഉയര്‍ന്ന് വന്നാല്‍ മറ്റൊരു മുഖ്യനാവാന്‍ കഴിയില്ല ഇന്നത്തെ സാഹചര്യത്തില്‍ :))

   @കഥ(?) ലേബല്‍.
   രചയിതാവിന്റെ കണ്‍ഫ്യൂഷന് ഒരടിവര, കാരണം ഇത് എന്റെ നോട്ടത്തില്‍ കഥയുടെ ‘നിലവാര’ത്തിലെത്തിയില്ല എന്നത് തന്നെ. (നിലവാരമില്ലെന്നര്‍ത്ഥമില്ല).

   ആനുകാലികസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുടെ ചട്ടക്കൂട് കഥയ്ക്കനുസൃതമാക്കാന്‍ താങ്കള്‍ക്ക് കഴിയും, ആശംസകളോടെ..

   ReplyDelete
  25. നന്നായി എഴുതി.

   'ആ ദ്രവിച്ച വാതിലിന്‍റെ 'കര കര' ശബ്ദം...' - സൂക്ഷ്മമായ അംശങ്ങളെപ്പോലും പരിഗണിച്ചുകൊണ്ടുള്ള കഥാപരിസരനിര്‍മിതി അഭിനന്ദനീയം.

   വ്യവസ്ഥിതിയോട് രോഷാകുലനായി മാറുന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരന്‍ - പറഞ്ഞു പഴകിയ വിഷയമാണ്.ആ ആശയത്തിന്റെ സംവേദനത്തിന് ഉപയോഗിച്ച ബിംബകല്‍പ്പനകളിലും ഒട്ടും പുതുമയില്ല. എങ്കിലും എഴുത്തുകാരി ആ വിഷയത്തെ തന്റേതായൊരു വീക്ഷണകോണില്‍ നിന്ന് നോക്കിക്കണ്ട് സര്‍ഗസൃഷ്ടി നടത്താന്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

   അവസാനഭാഗത്ത് എത്തുമ്പോഴേക്കും കല എന്നോ സര്‍ഗസൃഷ്ടി എന്നോ ഉള്ള തലം വിട്ട് പ്രചരണാംശത്തിന് പ്രാധാന്യം കൊടുത്തപോലെ തോന്നി.അങ്ങിനെ വേണ്ടായിരുന്നു എന്ന് തുറന്നു പറയുന്ന എന്റെ അവിവേകം പൊറുക്കുക.

   ഭാവുകങ്ങള്‍...

   ReplyDelete
  26. പെട്രോള്‍ വില നിന്ന നില്പില്‍ തനിയേ അങ്ങു കൂടിയതാണ്. അതുകൊണ്ട് അതിനെപ്പറ്റി ആരും ചര്‍ച്ച ചെയ്യേണ്ടതില്ല. പ്രതിഷേധ പ്രകടനങ്ങളിലെ അക്രമങ്ങളെപ്പറ്റിയും ഹര്‍ത്താലിന്റെ ബുദ്ധിമുട്ടുകളെപ്പറ്റിയും മാത്രം ചര്‍ച്ച ചെയ്യുക.

   ReplyDelete
  27. കഥക്കുപയോഗിച്ച തീം ക്ലീഷേ ആയി പോയി. ഉന്നതകുലജാതനും വിദ്യാസമ്പന്നനും സമൂഹത്തോട് കലഹിക്കുന്നവനുമായ നായകന്‍ കുറേ വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരുന്ന അതേ നായകന്‍. പക്ഷെ ഈ വിഷയം ചിന്തിക്കപ്പെടേണ്ടത് തന്നെ. എന്തിന് എന്നൊരു ചോദ്യത്തിനും പ്രസക്തിയുണ്ട്. ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നവരാണ് ഏറ്റവും അധികം ചിന്താശക്തിയുള്ളവര്‍ എന്നതും ഒരു കാര്യം. കഥയുടെ ഒഴുക്ക് നിലനിര്‍ത്താനായി. മുകളിലാരോ പറഞ്ഞപോലെ അവസാനത്തെ പത്ര വാര്‍ത്ത ഒരു പക്ഷെ അധികപറ്റാണ്. പക്ഷെ വേറെ ഒരു രീതിയില്‍ അതിനെ ഇന്റര്‍പ്രെറ്റ് ചെയ്യുകയുമാവാം. അതായത്, ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രണ്ടുപേര്‍ ആര് എന്ന ഒരു ചോദ്യം വായനക്കാരനില്‍ ഉണ്ടാക്കുന്നുണ്ട് അത്. ഹരിയും സുധിയുമാണോ അവര്‍? അതോ ബസ്സിലെ യാത്രക്കാരാണൊ..? എന്നൊക്കെ. അത് പ്രസക്തമാണോ എന്ന് ചോദിച്ചാല്‍ കഥയല്ലേ എന്ന് ഉത്തരം പറയേണ്ടി വരും. ഇനി ഇതൊന്നുമല്ല ലിപി ഉദ്ദേശിച്ചതെങ്കില്‍ എന്നെ വെറുതെ വിട്ടേക്ക് :) അറ്റെം‌പ്റ്റിന് എന്റെ അഭിനന്ദനം

   ReplyDelete
  28. ഇഷ്ടപ്പെട്ടു ലിപീ. നല്ല അവതരണം തന്നെ .
   പക്ഷെ അവസാനം എഴുതിയ ആ പാര മാത്രം ഞാന്‍ മാറ്റി നിര്‍ത്തുന്നു. സാമൂഹിക പാക്ചാതലത്തില്‍ എഴുതപ്പെട്ട ഈ കഥയ്ക്ക് ആ വരികള്‍ ആവിശ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നത് ഒരു വായനക്കാരന്‍റെ അഭിപ്രായം മാത്രമായി കാണുമല്ലോ .

   ReplyDelete
  29. രാഷ്ട്രീയത്തിൽ മുതലെടുക്കാൻ ഇത്തരം യുവജനങ്ങളെ തീ കൊണ്ടുള്ള കളിക്ക് വിടുന്നത് എത്രയോ സിനിമകളിൽ നാം കണ്ടിട്ടുള്ളതാണ്. അതിൽ പുതുമ തോന്നുന്നില്ല. പിന്നെ, അതിനു പറ്റിയ ഒരു ഉന്നതകുലജാതനെ തിരഞ്ഞെടുത്തത് എന്തിനെന്നു മനസ്സിലായില്ല. എന്തിനും പോന്ന നക്സലൈറ്റാകുന്നവർ ഉന്നതകുലജാതരൊന്നുമല്ല. തിളക്കുന്ന യൌവ്വനം താഴേക്കിടയിലുള്ളവരിലാണ് അധികവും. അവഗണനയും, ചൂഷണവും അടിമപ്പണിയുമൊക്കെ അതിന്റെ കാരണങ്ങളും.

   അവസാനത്തെ പത്രവാർത്ത കഥയിൽ വേണ്ടായിരുന്നുവെന്നു തോന്നി.

   ReplyDelete
  30. "ആദ്യത്തെ കല്ലെറിയുമ്പോള്‍ ഹരിയുടെ കൈകള്‍ ഒട്ടും വിറച്ചിരുന്നില്ലാ... പാര്‍ട്ടിയില്‍ തനിക്കുമൊരു സ്ഥാനം... ആ ചിന്ത മാത്രമേ അവന്‍റെ മനസ്സില്‍ അപ്പോഴുണ്ടായിരുന്നുള്ളൂ" !!!

   വളരെ ശരിയാണ്... ഇങ്ങനെയുള്ള ഹരിമാർ ശ്രിഷ്ടിക്കപ്പെടുകയാണ്.... നല്ല എഴുത്ത്....

   ReplyDelete
  31. എല്ലാത്തിനും കാരണം ഹർത്താലും കല്ലെറിയലും നേതാവാകാനുള്ള ആഗ്രഹവുമാണെന്ന ഒരു ധ്വനി ഉണ്ടല്ലോ കഥയിൽ, യോജിക്കാനാവുന്നില്ല ലിപീ. പ്രശ്നം അത്ര ലഘൂകരിച്ചു കാണരുത്.

   ReplyDelete
  32. ഒരു നിര്‍ദ്ദോഷ ചിന്തയുടെ പ്രതിഫലനം മാത്രമേ ആകുന്നുള്ളൂ ഈ . എഴുത്ത്‌ കുട്ടികള്‍ ബഹളം വെച്ചത് കൊണ്ടും തല്ലുകൊണ്ടതും ആ ണല്ലോ പെട്രോള്‍ വര്‍ധനയുടെ സംസ്ഥാന നികുതിയെന്കിലും വേ ണ്ടെന്ന് വെച്ചത്.ഓരോ ചെറുതും വലുതുമായ മാറ്റങ്ങളുമുണ്ടായത് ഇങ്ങനെ കുറേപ്പേരുടെ ത്യാഗങ്ങളുടെ ഫലമായിട്ടാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

   ReplyDelete
  33. 'Modem Problem' കാരണമാണ് മറുപടികള്‍ വൈകിയത്, ക്ഷമിക്കണേ...

   @ mohammedkutty irimbiliyam - ആദ്യ വായനയ്ക്കും അഭിപ്രായത്തിനും നന്ദിട്ടോ...

   @ അനീഷ്‌ പുതുവലില്‍ - നന്ദി അനീഷ്‌ , തൊഴിലില്ലായ്മയും ദാരിദ്രവും എല്ലാം നമ്മുടെ നാട്ടിലെ
   രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യമാണ്‌... എന്നാലല്ലേ
   അവര്‍ക്ക് അണികളെ കിട്ടൂ !

   @ കുഞ്ഞൂസ് (Kunjuss) - നന്ദി കുഞ്ഞേച്ചി , ഉന്നത ജാതിയുടെ മാത്രം പേരില്‍ അര്‍ഹിക്കുന്നത് നിഷേധിക്കപ്പെട്ട ഒന്നിലേറെ പേരെ എനിക്ക് നേരിട്ടറിയാം...

   @ കലി (veejyots) - നന്ദി കലി.

   @ പഞ്ചാരകുട്ടന്‍ -malarvadiclub - നന്ദി, ആ പ്രസക്തമായ വരികള്‍ വായിച്ചു :)

   @ Satheesan - നന്ദിട്ടോ

   @ പ്രഭന്‍ ക്യഷ്ണന്‍ - നന്ദി മാഷേ ..

   @ ente lokam - നന്ദിട്ടോ, നമ്മുടെ നാട്ടില്‍ തൊഴിലില്ലായ്മ പൂര്‍ണ്ണമായും ഇല്ലാതായാല്‍ പിന്നെ പാര്‍ട്ടിക്കാര്‍ക്ക് അണികളെ കിട്ടാന്‍ ഇതിലും ചെലവ് കൂടും !

   @ ആളവന്‍താന്‍ - ഹ്മം ശരിയാ, ഈ സംഭവത്തില്‍ അവരെ ചാവേറുകള്‍ എന്ന് വിളിക്കാന്‍ ആവില്ല, പക്ഷെ ചാവറുകള്‍ സൃഷ്ട്ടിക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണല്ലോ എന്ന തോന്നലില്‍ ആ പേരിട്ടതാ :) നന്ദിട്ടോ.

   @ SHANAVAS - നന്ദി ഇക്കാ, ശരിയാ ഇങ്ങനെയുള്ള പാവങ്ങള്‍ ആണ് പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്കുള്ള ചവിട്ടു പടികള്‍ .

   @ Sukanya - നന്ദിയുണ്ട്ട്ടോ

   @ ഇസ്മായില്‍ കുറുമ്പടി (തണല്‍)- നന്ദിട്ടോ , കഥ എഴുതി ശീലം ഇല്ലാത്തതുകൊണ്ടാവും :)

   @ പഥികൻ - നന്ദിയുണ്ടേ , അണികള്‍ കാരണം പോലും ചോദിക്കാതെ എടുത്തു ചാടുന്നത് നിവൃത്തികേട് കൊണ്ട് തന്നെയാവും ...

   @ കൊമ്പന്‍ - സത്യം , നന്ദിട്ടോ

   @ കുസുമം ആര്‍ പുന്നപ്ര - ഒരു വ്യത്യാസം ഉണ്ട് ഇവിടെ ചെണ്ടയ്ക്ക് എന്നെങ്കിലും മാരാരാവാം, പണം വാരാം എന്നൊക്കെയുള്ള പ്രതീക്ഷ ഉണ്ട് : ) നന്ദി ചേച്ചി .

   @ സീത*- നന്ദി സീതേ ...

   @ ഹാഷിക്ക് - നന്ദി ഹാഷിക് ,
   പ്രതികരണങ്ങള്‍ മടുത്തതുകൊണ്ട് ഒരു കഥ എഴുതാന്‍ നോക്കിയതാ :))

   @ Villagemaan/വില്ലേജ്മാന്‍ - നന്ദിട്ടോ...

   @ INTIMATE STRANGER - നന്ദി ദൃശ്യേ, ആ ന്യൂസും ഫോട്ടോസും കണ്ട ആവേശത്തിലാ എഴുതിയെ :)

   @ ജിജോസ് - നന്ദിട്ടോ , ചാവേറുകള്‍ തിരിച്ചറിഞ്ഞിരുന്നു എങ്കില്‍ രാഷ്രീയ പാര്‍ട്ടികളുടെ ഈ കോപ്രായങ്ങള്‍ക്ക്‌ ഒരവസാനം ഉണ്ടായേനെ !

   @ നാമൂസ് - നന്ദി നാമൂസ് ..

   ReplyDelete
  34. @ ഷാജി- തുറന്ന അഭിപ്രായത്തിനു നന്ദിട്ടോ , അന്ന് രാവിലെ മനോരമ ഓണ്‍ലൈന്‍ പത്രം വായിച്ചപ്പോള്‍ കണ്ട വാര്‍ത്തയാണ് ഇതെഴുതാന്‍ കാരണം. അതാ ആ വാര്‍ത്ത ചെറിയ മാറ്റം വരുത്തി അവസാനം കൊടുത്തത്. പിന്നീട് കമന്റ്സ് കണ്ടപ്പോ അത് വേണ്ടായിരുന്നു എന്ന് എനിക്കും തോന്നി :)
   (വേദനിപ്പിച്ചില്ലാട്ടോ, മനസ്സില്‍ തോന്നിയ അഭിപ്രായം തുറന്നു പറയുന്നത് കാണുമ്പോള്‍ സന്തോഷമേ ഉള്ളൂ... ഇനിയുള്ള എഴുത്തുകളില്‍ തീര്‍ച്ചയായും ശ്രദ്ധിച്ചോളാം:) )

   @ വിബിച്ചായന്‍ - സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിട്ടോ.

   @ അനശ്വര - നന്ദിയുണ്ട്ട്ടോ

   @ നിശാസുരഭി - ശരിയാ ഇപ്പൊ രാഷ്രീയത്തിലും റിസര്‍വേഷന്‍ ആയി ! പ്രതികരണങ്ങള്‍ മടുത്തതുകൊണ്ട് ഒരു കഥ എഴുതാന്‍ നോക്കിയതാ, പക്ഷെ എഴുതിക്കഴിഞ്ഞപ്പോ ഇതിനെ കഥയെന്നു പറയാനോ എന്ന സംശയം ബാക്കിയായി , എന്‍റെ ആ സംശയം അംഗീകരിച്ചുല്ലേ... നന്ദിട്ടോ :))

   @ Pradeep Kumar - ഇത്ര വിശദമായ വിലയിരുത്തലിനു നന്ദി മാഷേ ...

   ഇതിനെ കലയെന്നോ സര്‍ഗസൃഷ്ടി എന്നോ ഒക്കെ വിളിക്കാമോ !! കഥയെഴുതി പരിചയം ഇല്ലാത്തതിന്റെ പോരായ്മകള്‍ ആണ്, ഇനിയുള്ള എഴുത്തുകളില്‍ ശ്രദ്ധിക്കാമെന്നു ഉറപ്പു തരുന്നു.
   ( എന്‍റെ കാഴ്ചപ്പാടില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് വിവേകം ആണ് , അവിവേകം അല്ലാട്ടോ :))

   @ ഷാ - നന്ദി ഷാ , പെട്രോള്‍ വില വര്‍ധനയുടെ ബുദ്ധിമുട്ട് അനുഭവിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങളെ അതിന്റെ പേരില്‍ വീണ്ടും ഹര്‍ത്താലും അക്രമങ്ങളും നടത്തി ബുദ്ധിമുട്ടിക്കുമ്പോള്‍ ചര്‍ച്ച ചെയ്തു പോകുന്നത് ഒരു തെറ്റാണോ !!‍

   @ Manoraj - നന്ദി മനുവേട്ടാ,
   ക്ലീഷേകള്‍ അല്ലെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ? അപ്പൊ പിന്നെ കഥയില്‍ പുതുമ കൊണ്ടുവരാന്‍ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് എങ്ങനെ കഴിയും ! :)) (കഥാകാരന്മാരുടെ കാര്യം അല്ലാട്ടോ പറഞ്ഞത് , അവര്‍ക്ക് ഭാവനയുണ്ടല്ലോ അതുകൊണ്ട് ബോധപൂര്‍വ്വം അവര്‍ ക്ലീഷേകള്‍ ഒഴിവാക്കും :))

   പിന്നെ രണ്ടുപേരുടെ നില ഗുരുതരം എന്ന് പറഞ്ഞത് യാത്രക്കാരെ ഉദ്ദേശിച്ചാണ്. ചാവേറുകള്‍ എന്ന പേരിട്ടതുകൊണ്ടാവും ഹരിയും സുധിയും ആണ് ആ രണ്ടു പേര്‍ എന്ന് തെറ്റിദ്ധരിച്ചത് ! അത് എനിക്ക് അബദ്ധം പറ്റിയതാ :(

   @ ചെറുവാടി - നന്ദിട്ടോ , അവസാനത്തെ പാരയിലെ വരികള്‍ മിക്കതും 20th ലെ പത്രത്തിലെ വരികളാ , അതുകണ്ട ആവേശത്തില്‍ എഴുതിയത് കൊണ്ടാ അതും അവിടെ ഇട്ടതു. അത് കമന്റ്‌ ആയി കൊടുത്താല്‍ മതിയായിരുന്നു എന്ന് പിന്നീട് അഭിപ്രായങ്ങള്‍ വായിച്ചപ്പോഴാ തോന്നിയത് ! പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടൂല്ലല്ലോ ! :)

   @ വീ കെ - മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞതിന് നന്ദി മാഷേ.

   എന്‍റെ അയല്‍വാസി ഒരു വിദ്യാ സമ്പന്നന്‍ ആയ ഉന്നതകുല ജാതന്‍ ഉണ്ട്. പല ജോലികളും അര്‍ഹതയുണ്ടായിട്ടും കിട്ടാതിരുന്നത് ഈ പറഞ്ഞ ജാതി കൊണ്ട് മാത്രം ! ആ സാധു അവസാനം എത്തിപ്പെട്ടത് രാഷ്രീയത്തില്‍ ! നിഷ്കളങ്കമായിരുന്ന ആ മുഖവും ചിരിയും കുറച്ചു നാള്‍ കൊണ്ട് കാപട്യം നിറഞ്ഞത്‌ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്‌ . ഒരുപക്ഷെ ആ മുഖം മനസ്സില്‍ ഉള്ളതുകൊണ്ടാവാം ഇങ്ങനെ എഴുതിപ്പോയതു. അല്ലാതെ ഒന്നിനെയും ജനറലൈസ് ചെയ്തു പറഞ്ഞതല്ല.

   @ ഓർമ്മകൾ - നന്ദിട്ടോ ... ഹരിമാര്‍ സൃഷ്ടിക്കപ്പെട്ടാല്‍ അല്ലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പുള്ളൂ ... അതുകൊണ്ട് തന്നെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ അവരൊരിക്കലും ശ്രമിക്കില്ല .

   @ മുകിൽ - നന്ദി മുകിലേ.

   @ ശ്രീനാഥന്‍ - വായനയ്ക്കും അഭിപ്രായത്തിനും നന്ദിട്ടോ .
   ഞാന്‍ പ്രശ്നങ്ങള്‍ ലഘൂകരിച്ചു എന്നോ ! എനിക്ക് പിടികിട്ടീല്ലാട്ടോ ...

   @ khader patteppadam - വായനയ്ക്ക് നന്ദിയുണ്ട് മാഷേ ...

   ഹര്‍ത്താല്‍ നടത്തിയതുകൊണ്ടോ പൊതുമുതല്‍ നശിപ്പിച്ചതുകൊണ്ടോ ഒരു നേട്ടവും ഉണ്ടായിട്ടില്ലല്ലോ മാഷേ ! സംസ്ഥാന നികുതി കുറയ്ക്കും എന്ന് ഹര്‍ത്താലിനും മുന്‍പേ പറഞ്ഞതാണല്ലോ! കഴിഞ്ഞ തവണയും ഇതുപോലെ തന്നെ സംഭവിച്ചു. സംസ്ഥാന നികുതി കുറയ്ക്കാം എന്ന് പറഞ്ഞിട്ടും ഹര്‍ത്താല്‍ നടത്തും എന്ന് പ്രതിപക്ഷം വാശിപിടിച്ചു. ഹര്‍ത്താല്‍ നടത്തിയാലോ , അല്ലെങ്കില്‍ കുറെ കല്ലെറിഞ്ഞും തല്ലിത്തകര്‍ത്തും നാം കൊടുക്കുന്ന നികുതി നശിപ്പിച്ചാലെ പ്രട്രോള്‍ വിലയിലെ സര്‍ക്കാര്‍ നികുതി കുറയ്ക്കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞില്ലല്ലോ ! എന്നിട്ടും എന്തിനായിരുന്നു ഈ പ്രഹസനം ! ഇങ്ങനെ വിവരമുള്ള ആളുകള്‍ പോലും ഹര്‍ത്താലിനെ അനുകൂലിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട് .

   ReplyDelete
  35. വെറുതെ കുറയ്ക്കാനായിരുന്നെങ്കില്‍ കൂട്ടേണ്ടിയിരുന്നില്ലല്ലൊ. അപ്പോള്‍ കുറച്ചതിനു പിന്നില്‍ ജനസമ്മര്‍ദ്ദങ്ങളുണ്ട്‌. കഴിഞ്ഞ തവണയും അങ്ങിനെതന്നെയായിരുന്നു. ഭരണാധികാരികള്‍ക്ക്‌ ഒരു പൊതു സ്വഭാവമുണ്ട്‌. ജനങ്ങളെ കൊള്ളയടിക്കുക, എതിര്‍ക്കുമ്പോള്‍ മര്‍ദ്ദിച്ചൊതുക്കുക,നിവൃത്തിയില്ലാതാവുമ്പോള്‍ എന്തെങ്കിലും നക്കാപിച്ചകള്‍ നീട്ടുക. അത്‌ വലിയ കാര്യമാണെന്ന് ശുദ്ധമനസ്കരെക്കൊണ്ട്‌ പറയിക്കുക. അതൊക്കെ തന്നെയാണു ഇവിടേയും നടന്നത്‌. ചെറുത്ത്‌ നില്‍പ്‌ അനിവാര്യമാണു്. അത്‌ എന്നും ഉണ്ടായിട്ടുണ്ട്‌. ചരിത്രാതീത കാലം മുതല്‍ തന്നെ. അതില്ലെങ്കില്‍ സമൂഹം നിശ്ചലമായേനെ. വേണ്ട അതിലേക്കൊന്നും കടക്കുന്നില്ല, വീക്ഷണ വൈജാത്യങ്ങളുടെ പ്രശ്നങ്ങളുണ്ടാകാം.

   ReplyDelete
  36. ലിപി,കഥയുടെ സന്ദേശം നല്ലതാണെങ്കിലും എഴുത്തിന് ലിപിയുടെ എഴുത്തിന്റെ ആ തീവ്രത കണ്ടില്ല.

   ReplyDelete
  37. കൊതുകുണ്ടാകുന്നത് കെട്ടികിടക്കുന്ന അഴുക്കു വെള്ളത്തിലാണ് .
   കഥ യുടെ പശ്ചാത്തലം കൃത്രിമമായി തോന്നി എങ്കിലും ആശയം ഇഷ്ടായി .ആശംസകള്‍

   ReplyDelete
  38. തൊഴിലില്ലായ്മയുടെ vicious circle
   സൃഷ്ടിക്കുന്ന ഒരു ആരാജകത്വമുണ്ട്. അതിനെ
   നമ്മള്‍ വിപ്ലവം എന്ന് തെറ്റിദ്ധരിക്കുന്നു.
   വിപ്ലവം അതില്‍ നിന്ന് ഉണ്ടാവേണ്ടതാണ്.
   എന്നാല്‍ ഒരു ദിവസത്തെ പൊതുമുതല്‍ നശീകരണം
   ആണ് അതിന്റെ ആദ്യ പടി എന്ന സിദ്ധാന്തം
   മലയാളിയുടെ സ്വന്തം ആണെന്ന് തോന്നുന്നു.
   വായനക്കാരനോട് ലളിതമായി സംവദിക്കും വിധം
   എഴുതി ലിപി. ഇനിയും എഴുതുക.

   ReplyDelete
  39. സമകാലിക സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു നല്ല കഥ. ലിപിയുടെ അവതരണവും ഇഷ്ടമായി.അഭിനന്ദനങ്ങൾ.

   ReplyDelete
  40. theerchayayum itharam prathikarangal kalaghattathinte avashyam koodiyanu..... bhavukangal........

   ReplyDelete
  41. ലിപിമോളേ....കഥ ഇഷ്ടപ്പെട്ടൂ..കമന്റുകളിൽ നിന്നും കഥ രചനയിൽ തുടക്കക്കാരിയാണെന്ന് കണ്ട്..അത് കൊണ്ട് തന്നെ ഞാൻ പറയാൻ ഉദ്ദേശിച്ച ചിലകാര്യങ്ങൾ പറയാതെ വിടുന്നൂ...ലിപിമോളൂടെ ലേഖനങ്ങൾ തന്നെ വളരെ മൂർച്ചയുള്ളതാണ്...അതുപോലെ ആവണമായിരുന്നൂ കഥയും.."നേരം വെളുക്കും മുന്‍പേ നീ ഇതെങ്ങടാ ന്‍റെ കുട്ട്യേ "
   അമ്മയുടെ ചോദ്യം കേട്ടതായി ഭാവിക്കാതെ അവന്‍ പുറത്തേക്കിറങ്ങി വാതില്‍ വലിച്ചടച്ചു. പിന്നൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ വേഗത്തില്‍ നടന്നു.. തുടക്കത്തിലെ ഈ ഒഴുക്ക് പിന്നെ കുറവായി തോന്നി...ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് മാത്രം അര്‍ഹതയുള്ള ജോലി മറ്റൊരാളുടേതായത് നോക്കി നിന്ന് നെടുവീര്‍പ്പിട്ട....ഇത് തികച്ചും കാലികപ്രസക്തമാണ് ..സാമ്പത്തിക സംവരണം അല്ലാത്ത സംവരണം വേണ്ടാ എന്ന് തന്നെയാണ് എന്റെ അഭിപ്രായവും...എന്റെ അടുത്ത ഒരു ബന്ധു... ഒരു സർക്കാർ ഓഫീസിലെ സീനിയർമോസ്റ്റ് ഗസറ്റ് ഓഫീസർ ആയിരുന്നു...സർക്കാർ അവിടെ ഒരു പരീക്ഷ നടത്തി.ഒന്നാം റാങ്ക് കിട്ടുന്നയാൾ ആ സ്ഥാപനത്തിന്റെ ഡയറക്റ്റർ ആകും പ്രസ്തുത വ്യക്തിയും പറീക്ഷ എഴുതി....ഒന്നാം റാങ്കും കിട്ടി..പക്ഷേ ഡയറക്റ്റർ സ്ഥാനം കിട്ടിയില്ലാ... കാറണം 18ആമത്തെ റാങ്കിൽ ഒരു ഹരിജനുണ്ടായിരുന്നൂ..അയ്യാൾ ഡയറക്റ്ററായി....അന്ന് വരെ തന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ആ വ്യ്ക്തിയെ കണ്ട് ഒരു ഡിവസം എഴുന്നേൽക്കാത്തത് കണ്ട് ആ ‘പുത്തൻ’ഡയറക്റ്റർ വളരെ ചൂടായി...എന്റെ ബന്ധു ജോലി രാജി വച്ചു... ഇതുപോലെയുൾല അനുഭവങ്ങളും തൊഴിലില്ലായ്മയും ആണ് തീവ്രവാദികളെ നിർമ്മിച്ച് വിടുന്നത് എന്നുള്ളത് സത്യം തന്നെ... അതും ഹർത്താലും തമ്മിൽ ബന്ധിപ്പിച്ചിടത്താണ് ഒരു പോരായ്മ തോന്നിയത്....കുറേക്കുടെ തീവ്രമാക്കാമായിരുന്നൂ...എന്റെ മാതം അഭ്പ്രായമാണ് വിഷമം തോന്നരുത്...ലിപി മോൾക്ക് അതിനു കഴിയും ....പിന്നെ എല്ലാരും പറഞ്ഞപോളെ അവസാനത്തെ പാരഗ്രാഫ് “ഒരു പത്ര വാർത്ത“ എന്ന തലക്കെട്ടിലോ...കമന്റിലോ കൊടുക്കാമായിരുന്നൂ...എല്ലാ നന്മകളും നേരുന്നൂ.....

   ReplyDelete
  42. ഈ സാഹചര്യങ്ങള്‍ ഒരാളെ ശപിക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരന്‍ ആക്കി. പാര്‍ടിയില്‍ ഒരു സ്ഥാനത്തിനു വേണ്ടിയുള്ള ആദ്യപടി വഴിയെ പോകുന്ന ബസിനു കല്ലെറിഞ്ഞു ആളെ കൊല്ലുന്നതാണെന്ന തല തിരിഞ്ഞ ആദര്‍ശം... എല്ലാം കഥയില്‍ വ്യക്തം. കഥ നന്നായി പറഞ്ഞിട്ടുണ്ട്.
   പിന്നേ ഇതിലെ നായകന്‍ ഒരു പാട് നോവലുകളെയും(പ്രത്യേകിച്ച് എം ടി യുടെ) ചില സിനിമകളെയും അനുസ്മരിപ്പിക്കുന്നു.

   ReplyDelete
  43. അര്‍ഹിക്കുന്നത് തടഞ്ഞു വെക്കുമ്പോള്‍ പലരിലെയും രോഷം പല രൂപത്തില്‍ പുറത്ത്‌ വരുന്നു... അതിനെ ചാവെരെന്നും തീവ്രവാടിയെന്നും ക്രൂരന്‍ എന്നും സാമൂഹിക ദ്രോഹിയെന്നും പേര് ചൊല്ലി വിളിക്കുന്നു...... ഇന്നിന്റെ എഴുത്ത് ... ആശംസകള്‍..

   ReplyDelete
  44. എല്ലാ സാമൂഹികവിപത്തുകൾക്കും അടിസ്ഥാനകാരണം ഇല്ലായ്മ തന്നെ..ഇല്ലാത്തവരെ ലക്ഷ്യമെന്തെന്ന് മറുചോദ്യം ചോദിപ്പിക്കാതെ സമരമാർഗ്ഗത്തിലേക്ക് തള്ളി വിടാൻ എളുപ്പമാണ്. പാവങ്ങളെ ചൂഷണം ചെയ്യുകയാണ് ഇന്ന് മിക്ക രാഷ്ട്രീയക്കാരും ചെയ്യുന്നത് .. തൊഴിലില്ലായ്മ അതാണ്‌ ഇന്നത്തെ വലിയ പ്രശ്നം ....മനസ്സ് വേദനയില്‍ നീറിയാലും കല്ലെറിയാന്‍ പോകുന്നത് അതുകൊണ്ട് മാത്രം ആയിരിക്കും

   ReplyDelete
  45. സ്വയം ആളാവാനുള്ള ശ്രമത്തിനിടയില്‍ , പാര്‍ട്ടിയുടെ പ്രലോഭനത്തില്‍ , ..................ഇങ്ങനെ പോകുന്നു അക്രമികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ വഴികള്‍

   ReplyDelete
  46. ലിപി,rosappookkals@yahoo.com ഈ അഡ്രെസിലേക്ക് ഒരു മെയില്‍ അയക്കു.പുതിയ പോസ്റ്റ് വരുമ്പോള്‍ ഞാന്‍ അറിയിക്കാം.
   പിന്നെ ഡാഷ് ബോര്‍ഡില്‍ പുതിയ പോസ്റ്റുകള്‍ വരാത്തതെന്താണെന്ന് പിടി കിട്ടിയില്ല. ഫോളോ ചെയ്യല്‍ അണ്‍ ഫോളോ ആക്കിയിട്ട് ഒന്ന് കൂടെ ശ്രമിച്ചു നോക്കൂ.

   ReplyDelete
  47. ചൂഷണങ്ങൾ...
   കഥ നന്നായിടുണ്ട് എങ്കിലും കഥയുടെ അവസാനം കുറെ കൂടി തീവ്രമാക്കാമായിരുന്നു.

   ReplyDelete
  48. @ khader patteppadam - ചെറുത്ത്‌ നില്‍പ്‌ അനിവാര്യമാണു, അതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നുകരുതി ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുന്നതും, ബസ്സിനു കല്ലെറിയുന്നതും, വിവാഹത്തിനും മരണാവശ്യങ്ങള്‍ക്കും ഒക്കെ പോകുന്ന സ്വകാര്യ വാഹനങ്ങളുടെ പോലും ചില്ല് തകര്‍ക്കുന്നതും ഒക്കെ ന്യായീകരിക്കാന്‍ ആവില്ലല്ലോ! നന്ദി മാഷേ.

   @ റോസാപൂക്കള്‍ - നന്ദി റോസേ...

   @ the man to walk with - നന്ദിട്ടോ , കഥയുടെ പശ്ചാത്തലം കൃത്രിമമാണല്ലോ :)

   @ Salam - ശരിയായി പറഞ്ഞു... നന്ദി സലാമിക്ക, തൊഴിലില്ലായ്മയുടെ ആരാജകത്വത്തില്‍ നിന്നും ഉണ്ടാവേണ്ടത് വിപ്ലവം ആണ് അല്ലാതെ പൊതുമുതല്‍ നശീകരണം അല്ല.

   @ moideen angadimugar - നന്ദിട്ടോ

   @ jayarajmurukkumpuzha - നന്ദി ജയരാജ്‌...

   @ ചന്തു നായർ - നന്ദി ചന്തുവേട്ടാ , പോരായ്മകള്‍ ഇനിയുള്ള എഴുത്തുകളില്‍ പരിഹരിക്കാന്‍ ശ്രമിക്കും , ഉറപ്പു തരുന്നു...
   പിന്നെ ഈ സംവരണം മൂലം ഒരുപാട് നിരപരാധികള്‍ ദുരിതം അനുഭവിക്കുന്നതിനു ഞാനും സാക്ഷിയായിട്ടുണ്ട്...

   @ Shukoor - നന്ദി ഷുക്കൂറിക്ക... നായക കഥാപാത്രം മനോരാജ് പറഞ്ഞപോലെ ക്ലീഷേ ആയിപ്പോയി, അതാവും പരിചയം തോന്നുന്നത് :)

   @ ഉമ്മു അമ്മാര്‍ - നന്ദിട്ടോ, കുഞ്ഞൂസ് പറഞ്ഞപോലെ അര്‍ഹിക്കുന്നതും നിഷേധിക്കപ്പെടുമ്പോഴാണ് ഇത്തരം ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത്.

   @ kochumol(കുങ്കുമം) - അതെ, തൊഴിലില്ലായ്മ കൊണ്ട് മാത്രമാണ് പലരും ഈ അക്രമത്തിനൊക്കെ പോകുന്നത് ! വായനയ്ക്ക് നന്ദിട്ടോ.

   @ Vp Ahmed - നന്ദി മാഷെ.

   @ റോസാപൂക്കള്‍ - നന്ദിട്ടോ, മെയില്‍ അയച്ചിട്ടുണ്ട്.പുതിയ പോസ്റ്റ് വരുമ്പോള്‍ അറിയിക്കണേ

   @ Kalavallabhan - ആദ്യമായി കഥ എഴുതുന്നതിന്റെ പോരായ്മകള്‍ ആണുട്ടോ, ഇനിയുള്ള എഴുത്തുകളില്‍ നന്നാക്കാന്‍ ശ്രമിക്കാം. ഒത്തിരി നന്ദി.

   ReplyDelete
  49. @Lipi Ranju,
   "... പെട്രോള്‍ വില വര്‍ധനയുടെ ബുദ്ധിമുട്ട് അനുഭവിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങളെ..." എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്. പെട്രോള്‍ വിലവര്‍ദ്ധന, അധികാരികളുടെ തല തിരിഞ്ഞ നയത്തിന്റെ ഭാഗമായി ഉണ്ടായതാണ്. അല്ലാതെ തനിയേ ഉണ്ടായതല്ല. അതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. പല്ലും നഖവും ഉപയോഗിക്കേണ്ടി വരുന്നെങ്കില്‍ അങ്ങനെ തന്നെ. പെട്രോള്‍ വില കൂടിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി നാം കണ്ടു കൊണ്ടിരിക്കുന്നു. പ്രതിഷേധിച്ചില്ലെങ്കില്‍ ഇനിയും തുടര്‍ന്നു കൊണ്ടിരിക്കും.

   "ഹര്‍ത്താല്‍ നടത്തിയതുകൊണ്ടോ പൊതുമുതല്‍ നശിപ്പിച്ചതുകൊണ്ടോ ഒരു നേട്ടവും ഉണ്ടായിട്ടില്ലല്ലോ മാഷേ !"

   ഡീസല്‍ വിലയുടെ നിയന്ത്രണം എടുത്തു കളയാനുള്ള തീരുമാനം ചര്‍ച്ച ചെയ്യാനുള്ള മന്ത്രിസഭാ ഉപസമിതിയുടെ യോഗം മാറ്റി വെച്ചതായുള്ള ഒരു വാര്‍ത്ത, പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ പിറ്റേ ദിവസത്തെ പത്രത്തില്‍‍ ഉണ്ടായിരുന്നു. (വീട്ടിലെത്തി പത്രം തപ്പിയെടുത്തിട്ട് confirm ചെയ്യാം) മാത്രമല്ല, അടുത്ത തവണ വര്‍ദ്ധിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തവണത്തെ പ്രതിഷേധം അവര്‍ കണക്കിലെടുക്കാതിരിക്കില്ല.
   ഹര്‍ത്താലിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് ഒരു തെറ്റല്ല. പക്ഷേ, ഒപ്പം പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് പിന്നിലെ കെട്ടുകഥകള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടണ്ടേ ? പെട്രോള്‍ വില വര്‍ദ്ധന മൂലവും അനന്തരഫലമായുണ്ടാവുന്ന മറ്റു വിലവര്‍ദ്ധന മൂലവും ഇനിയങ്ങോട്ടു ജനങ്ങളനുഭവിക്കേണ്ട കഷ്ടപ്പാടുകളും ചര്‍ച്ച ചെയ്യപ്പേടേണ്ടേ ?

   ReplyDelete
  50. സാമൂഹിക പ്രസക്തമായ എഴുത്ത്...നന്നായിരിയ്ക്കുന്നൂ ലിപി.

   ReplyDelete
  51. നമ്മുടെ കുട്ടി സഖാക്കൾ ഇപ്പോ എന്നും റോട്ടിലാണു. സ്ഥിരം കലാപരിപാടി. കഴിഞ്ഞ അഞ്ചുകൊല്ലം ഇവർ എവിടെ ആയിരുന്നോ എന്തോ..? കാലത്ത് വിശ്വസിച്ച് ഒരു സ്ഥലത്തേക്ക് പോകാൻ പറ്റില്ല. തിരിച്ചു വരുമ്പോൾ ഒന്നുകിൽ റോഡ് മുഴുവൻ യുദ്ധക്കളമായിരിക്കും. അടി ഇടി കുത്ത്, കുളി.എന്തരോ എന്തോ...

   നല്ല പോസ്റ്റ് ലിപീ..

   ReplyDelete
  52. ഇന്ധന വില കൂട്ടിയതിനെ ന്യായീകരിക്കാൻ യാതൊരു വിധത്തിലും സാദ്ധ്യമല്ല തന്നെ... കുത്തകകളുടെ പാദസേവ ചെയ്യുന്ന ഒരു ഭരണകൂടത്തിൽ നിന്നും ഇതൊക്കെയല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ നമുക്ക്...?

   പക്ഷേ, അതിനെതിരെയുള്ള പ്രതിരോധസമരത്തിൽ അക്രമം അരങ്ങേറുന്നതിനോട് യോജിക്കാനാവുന്നില്ല... ആ അക്രമത്തിൽ പങ്കെടുക്കുന്നവർക്ക് എന്തൊക്കെ ന്യായങ്ങൾ പറയാനുണ്ടെങ്കിലും...

   എണ്ണക്കമ്പനികളുടെ ബാലൻസ് ഷീറ്റിൽ മുകളിലേക്ക് കുതിക്കുന്ന ലാഭങ്ങളുടെ കണക്കല്ലാതെ നഷ്ടങ്ങൾ ഒന്നുമില്ലെന്നാണ് കേൾക്കുന്നത്...

   ReplyDelete
  53. ഇന്നത്തെ ചിന്താ വിഷയം...... നല്ല എഴുത്ത്.... ആശംസകള്‍..

   ReplyDelete
  54. കല്യാണപാര്‍ട്ടിയെയും വെറുതെ വിട്ടില്ല രാഷ്ട്രീയകോമരങ്ങള്‍

   ReplyDelete
  55. എന്റെ അഭിപ്രായത്തിൽ ലിപിയുടെ പോസ്റ്റിലെ അവസാനത്തെ കൂട്ടിച്ചേർക്കൽ ആണ് ഈ കഥയുടെ ജിസ്റ്റ്.

   അതായത്, മീഡിയയുടെ ഗാഗ്വാവിളീകൾ യദ്ധാർഥത്തിൽ നിന്നു എത്രയോ കാതം അകലെ നിൽക്കുന്നു, എന്ന്.

   ഹരി ആനുകാലിക സാഹചര്യത്തെ നേരിടുന്നതിൽ പരാജയപ്പെട്ട ഒരുവ്യക്തിയാണ്. ധാരാളം വ്യാകുലതകൾ കൊണ്ടൂ നിർമ്മിച്ചെടുത്ത ഒരു വേലിക്കെട്ടിനുള്ളിൽ സ്വയം കൂടുതൽ കൂടുതൽ ചുരുണ്ടുകൂടിയ ഒരു വ്യക്തി. അതു വലിച്ചുപൊട്ടിക്കാൻ അയാൾക്കു കഴിയുന്നില്ല, ആഗ്രഹമുണ്ട്.

   ‘’ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് മാത്രം അര്‍ഹതയുള്ള ജോലി മറ്റൊരാളുടേതായത് നോക്കി നിന്ന് നെടുവീര്‍പ്പിട്ട ആ നശിച്ച ദിവസം..‘’ ഇതാണോ പൂർവീകർ ചെയ്തുകൂട്ടിയ പാപത്തിന്റെ ഫലം എന്നയാൾ ചിന്തിക്കുന്നത്?

   എങ്കിൽ അയാൾ ആരോടു കലഹിക്കാനാണ്?

   എന്നാലും അയാൾ കലഹിക്കുകയാണ്. കൂലിപ്പണിമാത്രം ചെയ്യാനറിയാവുന്നവർ പോലും ജോലി ചെയ്തു ജീവിതം പുലർത്തുന്ന ഈ കാലഘട്ടത്തിൽ അയാൾ രാഷ്ട്ര്രിയക്കരനാകാൻ തീരുമാനിക്കുന്നു. ഒരു പടികൂടി കടന്ന് ക്രിമിനലാകാൻ തീരുമാനിക്കുന്നു. രാഷ്ട്ര്രിയ പ്രബുദ്ധതയുടെയോ ആദർശങ്ങളുടെയോ പേരിലല്ല. ‘’മറ്റെന്തിനെക്കാളും ശക്തി അധികാരത്തിനു തന്നെ..’‘.അതിനു വേണ്ടിയാണ്. (മറ്റുള്ളവരെയെല്ലാം അടിച്ച്മർത്തി, ഉന്നതകുലജാതനെന്ന ജാഡചാർത്തി അവരുടേതെല്ലാം അപഹരിഞ്ഞ അതേ പൂർവ്വിക പാപത്തിലേക്കു തിരിച്ചു പോകനുള്ള വെൻപലാണിവിടെ ഞാൻ കാണൂന്നത്),

   ഹർത്താൽ അവനിലെ ക്രിമിനലിനെ ഉണർത്തുന്നു. ഇത്തരം രാജ്യദ്രോഹികൾ നടത്തുന്ന ക്രിനിനൽ അഴിഞ്ഞാട്ടത്തെ, രഷ്ട്ര്രിയ പ്രകടന്മായി മീഡിയകൾ അവതരിപ്പിക്കുന്നു.

   മനോരമയിലെ വാർത്തയാണ് തന്നെ ഈ കഥയെഴുതാൻ പ്രേരിപ്പിച്ചത് എന്നു കമന്റിൽ പറയുന്നെങ്കിലും ആ വാർത്തയെ നിഷേധിക്കുന്നവരോട് ലിപി അനുകൂലിക്കുന്നുമുണ്ട്. അതൊരു ചിന്താക്കുഴപ്പമുണ്ടാക്കുന്നു.:)

   എങ്കിലും എനിക്കു തോന്നുന്നത് ഞാൻ എഴുതുകയാണ്. :)

   ReplyDelete
  56. ഈ സമൂഹം തന്നെ ആണല്ലോ ഒരു കുറ്റവാളിയെ ശ്രിഷ്ടിക്കുന്നതും
   നല്ല വിഷയം , നല്ല എഴുത്ത്

   ReplyDelete
  57. കൊള്ളാം...
   പലപ്പോഴും ഇങ്ങനെ കാര്യസാധ്യത്തിനു വേണ്ടി പാർട്ടിക്കാരാവുന്നവരാണു കൂടുതൽ.. പിന്നെ അവരെ പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാക്കുന്നു... നമ്മൾ തന്നെയല്ലേ ഇവരെ സപ്പോർട്ട് ചെയ്യുന്നതും വിജയിപ്പിക്കുന്നതും...

   ആശംസകൾ

   ReplyDelete
  58. പലപ്പോഴും ജോലിയൊന്നുമില്ലാതെ കഴിയുന്നവരാണ് ഹര്‍ത്താല്‍ 
   സംഘടിപ്പിക്കുന്നതിന്ന് മുന്നില്‍ ഉണ്ടാവുക. ഒരു ബന്ദിന്ന് അറിയാതെ വന്നുപെട്ട തമിഴ് നാട് ലോറിയെ ചിലരൊക്കെ കൂടി തടുക്കുന്നത് കണ്ടു. ഡ്രൈവര്‍ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും ഒരുത്തന്‍ ലോറിയുടെ ചില്ല് കല്ലുകൊണ്ട് കുത്തി പൊട്ടിച്ചു. പിന്നീട് മറ്റൊരു പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്നും അവന്‍ തന്നെയാണ് മുമ്പില്‍ ഉണ്ടായിരുന്നത്. ഒരു തത്വത്തിന്‍റേയും പേരിലല്ല ഇക്കൂട്ടര്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത്.

   ReplyDelete
  59. എന്തായിപ്പോ പറയ്‌ ക ?
   ആദ്യ ശ്രമം അല്ലെ ..സാരല്ല്യ ..നന്നാകും ..രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാണിക്കുന്ന തൊന്തരുവുകള്‍ കാണുമ്പോള്‍ ഇങ്ങനെയൊക്കെ പ്രതികരിച്ചു പോവും .എന്നാലും ലിപി സ്റ്റൈല്‍ പ്രതികരണം തന്നെ മതിയായിരുന്നു :)
   നല്ലൊരു കഥ എഴുതി ഈ കേടു മാറ്റാന്‍ കഴിയട്ടെ ...
   മുല്ലയ്ക്ക് സഖാക്കളുടെ രണ്ടു ഞോട് കിട്ടാത്തതിന്റെ കുറവുണ്ടെന്ന് തോന്നുന്നു :)

   ReplyDelete
  60. @ഷാ - അഭിപ്രായത്തിനു നന്ദി ഷാ.
   വിലവര്‍ദ്ധനവിനെതിരെയുള്ള താങ്കളുടെ രോക്ഷം മനസിലാക്കുന്നു, പക്ഷെ അതിനെതിരെ ഒരു വരിയെങ്കിലും പോസ്റ്റ്‌ ചെയ്തിട്ടാണ് ഇവിടെ ഈ രോക്ഷം കാണിക്കുന്നതെങ്കില്‍ അതിനൊരു അര്‍ത്ഥമുണ്ടായിരുന്നു !അല്ലാതെ എല്ലാ ബ്ലോഗിലും പോയി പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ ചര്‍ച്ച ചെയ്യാത്തത് എന്താ എന്ന് ചോദിക്കുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ !(വേറെ ബ്ലോഗിലും ഷായുടെ ഇതേ കമന്റ്‌ കണ്ടതുകൊണ്ടാണ് ചോദിക്കുന്നത് )

   ഹര്‍ത്താല്‍ നടത്താനും കല്ലെറിയാനും ഒക്കെ നടക്കുന്നവരില്‍ മിക്കവരുടെയും ഉദ്ദേശം അതിലുള്ള പ്രതിക്ഷേധം കാണിക്കലല്ല, മറിച്ച് അവരുടെ ജീവിത സാഹചര്യങ്ങള്‍ മൂലം അവര്‍ക്ക് സമൂഹത്തോട് ഉണ്ടായ വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കുകയും, അതുവഴി പാര്‍ട്ടിയില്‍ ഒരു സ്ഥാനം നേടി രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തുകയും ഒക്കെയാണ്! അത്തരം ചിലരെ കണ്ടിട്ടും ഉണ്ട്. അതൊക്കെ ഒന്ന് പറയാന്‍ ശ്രമിച്ചുവെന്നെ ഉള്ളൂ , അല്ലാതെ പെട്രോള്‍ വില കൂട്ടിയത് വളരെ നല്ല കാര്യമാണെന്ന് ഞാന്‍ പറഞ്ഞോ !

   ഇനി ചെറുത്തു തോല്‍പ്പിക്കേണ്ടതും, പല്ലും നഖവും ഉപയോഗിക്കേണ്ടതും ഒക്കെ റോഡിലൂടെ പോകുന്ന ജനങ്ങളില്‍ ആണോ !! അതിനു എന്ത് ന്യായീകരണം ആണ് ഷായ്ക്കു പറയാനുള്ളത് ? >>അടുത്ത തവണ വര്‍ദ്ധിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തവണത്തെ പ്രതിഷേധം അവര്‍ കണക്കിലെടുക്കാതിരിക്കില്ല.<< ഈ പ്രതീക്ഷ കൊള്ളാം ! കഴിഞ്ഞ തവണ പെട്രോള്‍ വില വര്‍ദ്ധനയുടെ പേരില്‍ ഹര്‍ത്താല്‍ കൊണ്ടാടിയപ്പോഴും ഈ പ്രതീക്ഷ ഉണ്ടായിരുന്നോ !!

   @ വര്‍ഷിണി* വിനോദിനി - നന്ദിട്ടോ ,

   @ മുല്ല - നന്ദി മുല്ലേ... അഞ്ചുവര്‍ഷം വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നതിന്റെ കൈത്തരിപ്പു തീര്‍ക്കണ്ടേ ! കാണിക്കുന്ന കണ്ടാല്‍ ഇവരുടെയൊക്കെ ഭരണ കാലത്ത് ഇവിടെ ഒന്നിനും വിലവര്‍ദ്ധന ഉണ്ടായിട്ടില്ലെന്ന് തോന്നും !

   @ വിനുവേട്ടന്‍ - നന്ദി വിനുവേട്ടാ ... മറ്റുരാജ്യങ്ങളിലെ പെട്രോള്‍
   വില നോക്കിയാല്‍ നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ നികുതിയുടെ പേരില്‍ നമ്മളില്‍ നിന്നും പിഴിയുന്നത് എത്രയെന്നു വ്യക്തം ! അതിനെതിരെ പ്രതികരിക്കുക തന്നെ വേണം, പക്ഷെ പ്രതികരണം എന്നാല്‍ സാധാരണ ജനങ്ങളുടെ മെക്കിട്ടു കേറ്റം ആണെന്ന് ധരിച്ചു വച്ചിരിക്കുന്ന അണികളെയും അവരെ അങ്ങനെ പഠിപ്പിക്കുന്ന പാര്‍ട്ടി നേതാക്കളെയും എന്താണ് ചെയ്യേണ്ടത് !

   @ khaadu.. - നന്ദിട്ടോ..

   @ ajith - നന്ദി അജിത്തേട്ടാ ,
   നാട്ടില്‍ നിന്നും തിരിച്ചെത്തില്ലേ ...അപ്പൊ പറയാന്‍ വിശേഷങ്ങള്‍ കുറെ കാണുമല്ലോ... :)

   @ MKERALAM - ടീച്ചര്‍ ഉദ്ദേശിച്ച രീതിയില്‍ ഒന്നും ഞാന്‍ ചിന്തിച്ചില്ലാട്ടോ! പാര്‍ട്ടി പറയുന്നത് എന്തും അനുസരിക്കാന്‍ നടക്കുന്ന അണികളില്‍ കൂടുതല്‍ പേരും എന്തിനുവേണ്ടിയാണ് പ്രതിഷേധവും ജാഥയും കല്ലേറും എന്നൊന്നും ചിന്തിക്കുന്നു പോലും ഇല്ല ! സമൂഹത്തോടുള്ള അവരുടെ ദേഷ്യം തീര്‍ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു .നിലനില്‍പ്പിനു രാഷ്ട്രീയം എങ്കില്‍ രാഷ്ട്രീയം,അത്രയേ ഉള്ളൂ ... ടീച്ചര്‍ പറഞ്ഞപോലെ ഒരു ആദർശങ്ങളുടെയും പേരിലാവില്ല മിക്കവരും ഇതിലേക്ക് എത്തിപ്പെടുന്നതും .

   ആ പത്രവാര്‍ത്തയാണ് എഴുതാന്‍ പ്രേരിപ്പിച്ചത് എന്നത് ശരിയാണ് . പക്ഷെ ഒരു കഥയെന്ന രീതിയില്‍ നോക്കുമ്പോള്‍ ആ വാര്‍ത്ത അവസാനം കൊടുക്കേണ്ടായിരുന്നു എന്ന് അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ എനിക്കും തോന്നി. അതാണ്‌ അനുകൂലിച്ചത്.
   വിശദമായ അഭിപ്രായത്തിനു നന്ദി..

   @ ജിത്തു - നന്ദി ജിത്തു, അത് തന്നെയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത് .‍

   @ Naseef U Areacode - നന്ദിട്ടോ, ശരിയാണ് ഇവരെയൊക്കെ ജയിപ്പിച്ചു നാളെ അധികാരത്തില്‍ കയറ്റുന്നതും നമ്മള്‍ തന്നെ !

   @ keraladasanunni - നന്ദി മാഷെ... "ഒരു തത്വത്തിന്‍റേയും പേരിലല്ല ഇക്കൂട്ടര്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത്." ഇതാണ് സത്യം .

   @ രമേശ്‌ അരൂര്‍ - നന്ദി രമേശേട്ടാ , നല്ലൊരു കഥയെഴുതി ഈ കേടു മാറ്റാന്‍ ഞാന്‍ ശ്രമിക്കാംട്ടോ :)

   ReplyDelete
  61. വന്ന വഴിക്ക് ഞാന്‍ കരുതി ഏതാണ്ട് വലിയ കൊല നടത്താനുള്ള പുറപ്പാടില്‍ ആണെന്ന് പിന്നെയല്ലേ ഹര്‍ത്താല്‍ ,കല്ല്‌ , ഏറു കൊള്ളാം

   ഹര്‍ത്താല്‍ ദിവസം എന്നിക്കും കല്ല്‌ എടുത്തു എതു വാഹനത്തിനും നേരെ എറിയാം എന്നോടും ആരും ചോദിക്കില്ല ഇതാണ് ഇവിടത്തെ വ്യവസ്ഥ ......സ്നേഹാശംസകള്‍ ലിപി ചേച്ചി മണ്‍സൂണ്‍ മധു

   ReplyDelete
  62. പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ബൂലോകത്തല്ല ഭൂലോകത്തു തന്നെ സജീവമായി പ്രതിഷേധങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്ന ഒരാളാണ്.
   ".......സ്ഥാനം നേടി രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തുകയും ഒക്കെയാണ്!"
   എനിക്ക് ചിരിക്കാനേ തോന്നുന്നുള്ളൂ..! (ഇനിയിപ്പോ ഞാനും സ്ഥാനം കിട്ടാനായിരിക്കുമോ..?!)
   പെട്രോള്‍ വിലക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കേണ്ട രീതിയെക്കുറിച്ച് ഒരു പോസ്റ്റിട്ടാല്‍ നന്നായിരുന്നു. മാതൃകയാക്കാമല്ലോ..!!
   ഓരോ തവണ പെട്രോള്‍ വിലവര്‍ദ്ധനവു പോലുള്ള തല തിരിഞ്ഞ നയങ്ങള്‍ തീരുമാനിക്കുമ്പോഴും ജനങ്ങളില്‍ നിന്നുണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ തീര്‍ച്ചയായും അവര്‍ കണക്കിലെടുക്കും. അതിന് മുന്‍കാല ഉദാഹരണങ്ങള്‍ അവര്‍ പരിശോധിക്കും. രാജ്യത്ത് മുഴുവനായി ഉണ്ടായേക്കാവുന്ന പ്രതിഷേധം കണക്കിലെടുക്കുന്നതു കൊണ്ടു തന്നെയാണ് ഡീസലിന്റെയും സിലിണ്ടറിന്റെയും കാര്യത്തില്‍ തീരുമാനം നീണ്ടു പോവുന്നത്.

   ReplyDelete
  63. @ മണ്‍സൂണ്‍ മധു - >>ഹര്‍ത്താല്‍ ദിവസം എന്നിക്കും കല്ല്‌ എടുത്തു എതു വാഹനത്തിനും നേരെ എറിയാം എന്നോടും ആരും ചോദിക്കില്ല ഇതാണ് ഇവിടത്തെ വ്യവസ്ഥ << ശരിയാ മധു :)

   @ ഷാ - ചിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ചിരിച്ചോളൂ... ചിരി ആരോഗ്യത്തിനു വളരെ നല്ലതാണ്. :)

   ReplyDelete
  64. പെട്രോളിന്റെ വില അന്താരാഷ്ട്ര നിലവാരത്തില്‍ കൂടിയാലും ഇല്ലെങ്കിലും നമ്മുടെ നാട്ടില്‍ വില കൂടും. കുറയുന്ന പ്രശ്നം ഉദിക്കുന്നില്ല. പച്ചക്കറികള്‍ക്കും മറ്റും റെക്കോഡ് വിലവര്‍ദ്ധനവാണ്. സാധാരണക്കാരന്റെ ജീവിതം എരിപൊരി കൊള്ളുമ്പോള്‍ അവര്‍ എങ്ങനെ പ്രതിഷേധിക്കും.
   ലിപി എഴുതിയത് ഇവിടത്തെ ഭരണവര്‍ഗ്ഗ മാധ്യമങ്ങള്‍ നിരന്തരം കുരയ്ക്കുന്ന സ്ഥിരം പല്ലവിയാണ്. അതില്‍ പുതുമ ഒന്നും ഇല്ല.
   അധികാരം കൊതിക്കുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവരുടെ വളര്‍ച്ചയുടെ ആയുധമാക്കുന്നുണ്ട്. സത്യം തന്നെ. പക്ഷേ സമരങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുന്നില്ല. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ ഞാനും ന്യായീകരിക്കുന്നില്ല. പക്ഷേ ദരിദ്ര നിര്മാര്‍ജ്ജനത്തില്‍ ഊന്നിയ ഭരണകൂടത്തിനെതിരെ സമരം ഉയര്‍ന്നു വന്നേ മതിയാകൂ. ഭരണാധികാരികളെ വഴിയില്‍ തടഞ്ഞുകൊണ്ട്‌ സമരം കൂടുതല്‍ തീക്ഷണമാകേണ്ടിയിരിക്കുന്നു.

   ReplyDelete
  65. മനോരമയും മറ്റു മാദ്ധ്യമങ്ങളും പറയുംപോലൊരു പോസ്റ്റ് ലിപി എഴുതേണ്ടിയിരുന്നില്ല. ശ്രീമാഷ് പറഞ്ഞതുപോലെ വിഷയത്തെ വളരെ ലഘൂകരിച്ചു കാണുകയാണ് ലിപി.

   ReplyDelete
  66. ചര്‍ച്ചകള്‍ കൊഴുക്കട്ടെ ..ഞാന്‍ ഇത് കുറച്ചു കൂടി ഉച്ചത്തില്‍ കേള്‍പ്പിക്കാം ..ഹ ഹ

   ReplyDelete
  67. ഇവിടെ അഭിപ്രായങ്ങള്‍ കഥയില്‍ നിന്നും വേറിട്ട് രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് പോകുന്നുവോ എന്നൊരു ചെറിയ സംശയം. ഒരു പക്ഷെ ഞാന്‍ മുകളിലെ എന്റെ കമന്റില്‍ സൂചിപ്പിച്ച അവസാന പാരഗ്രാഫായി ലിപി എഴുതിയ ആ വരികളാവും എല്ലാവരെയും ഇതുപോലെ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുപോകുന്നതെന്ന് തോന്നുന്നു. ഇത് ഒരു ലേഖനമായിരുന്നെങ്കില്‍ മേല്പ്പറഞ്ഞ പല കമന്റുകള്‍ക്കും അര്‍ത്ഥമുണ്ട്. മറിച്ച് ഇതൊരു കഥയാവുമ്പോള്‍ അതില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തി കുറവല്ലേ എന്നൊരു തോന്നല്‍. ഉദാഹരണമായി വേശ്യവൃത്തിയില്‍ പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥയെഴുതി എന്ന് കരുതി ആ കഥാകൃത്ത് വേശ്യകളുടെ സംസ്ഥാന പ്രസിഡന്റാണെന്നോ അല്ലെങ്കില്‍ വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നു എന്നോ അര്‍ത്ഥമുണ്ടോ. ഇവിടെ ലിപി കഥയിലൂടെ പറയാന്‍ ശ്രമിച്ചത് ഹര്‍ത്താലില്‍ ഉണ്ടാകുന്ന നഷ്ടങ്ങളെ പറ്റിയാണ്. മറിച്ച് ഇവിടെയൊരു ലേഖനത്തില്‍ ആണ് ഈ വിഷയം പരാമര്‍ശിച്ചതെങ്കില്‍ ഒരു പക്ഷെ പല ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആകാവുന്നതാണ്. ഹര്‍ത്താലുകള്‍ അത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതിനോടും അനുകൂലിക്കുന്നില്ല. അതല്ലെങ്കില്‍ അല്പം കൂടെ വ്യക്തമായിയാല്‍ ഹര്‍ത്താലുകളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതോട് അനുകൂലിക്കുന്നില്ല എന്ന് പറയാം. അതൊക്കെ മറ്റൊരു വിഷയം. ഇവിടെ നമ്മള്‍ വായിക്കേണ്ടത് കഥയല്ലേ എന്നൊരു തോന്നലില്‍ നിന്നും ചോദിച്ചുപോയതാണ്. പെട്രോള്‍ വിലവര്‍ദ്ധനവിനെ പറ്റി ആധികാരികമായ ചര്‍ച്ചകളും ലേഖനങ്ങളും ആവാമല്ലോ. ഒരു കഥയാക്കി അത് എഴുതുവാന്‍ കഴിയുമോ ?

   ReplyDelete
  68. പശ്ചാത്തലം ഇത്തിരി പഴയതാണെങ്കിലും വിഷയം പൊതുകാര്യപ്രസക്തി ഉള്ളതും ആനുകാലികവുമാണ്. ലളിതമായ ആഖ്യാനരീതി!!!

   ReplyDelete
  69. കുടുംബത്തിന് നെടുംതൂണ്‍ ആകേണ്ട നമ്പൂതിരി യുവാവ് ജോലിയൊന്നും കിട്ടാതെ വിപ്ലവത്തില്‍ (അത് കപടമോ ആത്മാര്‍ത്ഥമുള്ളതോ ആയിക്കൊള്ളട്ടെ) ആകൃഷ്ടനായി ജീവിതം നശിപ്പിക്കുന്നത് നമ്മള്‍ ഒരുപാട് സിനിമകളിലും നോവലുകളിലും കണ്ട ക്ലീഷേകളാണ്. അതിനെ സമകാലികപ്രശ്നങ്ങളുമായി കൂട്ടിയിണക്കാന്‍ നോക്കിയ ഉദ്യമത്തെ അഭിനന്ദിക്കുന്നു. പക്ഷെ, ലിപിയുടെ മൂര്‍ച്ചയേറിയ ലേഖനങ്ങള്‍ വായിച്ചിട്ടുള്ള എനിക്ക് അത്രത്തോളം ഈ കഥ ഇഷ്ടപ്പെട്ടില്ല. കാരണം ക്ലീഷേ അല്ല, എന്തോ ഒരു അപൂര്‍ണ്ണത പോലെ!!

   ReplyDelete
  70. ഭാനു കളരിക്കല്‍ - വായനയ്ക്ക് നന്ദി മാഷേ... ഞാന്‍ എഴുതിയതില്‍ പുതുമ ഒന്നും ഇല്ല, ശരിയാണ്. ഉണ്ടെന്നു ഞാന്‍ അവകാശപ്പെട്ടില്ലല്ലോ!

   സമരങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുന്നില്ല, സമ്മതിക്കുന്നു. പക്ഷെ എങ്ങനെയുള്ള സമരങ്ങള്‍ ! "ഭരണാധികാരികളെ വഴിയില്‍ തടഞ്ഞുകൊണ്ട്‌ സമരം കൂടുതല്‍ തീക്ഷണമാകേണ്ടിയിരിക്കുന്നു" അതെ, അതാണ്‌ വേണ്ടത്. അല്ലാതെ നൂറു നൂറു പ്രശ്നങ്ങള്‍ കൊണ്ട് പൊരുതി മുട്ടിയിരിക്കുന്ന സാധാരണ ജനങ്ങളുടെ നേരെ ആവേശം കാണിക്കുന്ന, പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം സമരമുറ മാറ്റേണ്ട സമയം എന്നെ കഴിഞ്ഞു !

   ഞാന്‍ വിഷയത്തെ വളരെ ലഘൂകരിച്ചു കാണുന്നു എന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍ ആണ് !! എങ്ങനെയാണ് ഞാന്‍ ലഘൂകരിച്ചത് എന്നെനിക്കു മനസിലാവുന്നേ ഇല്ല! അത് ഞാന്‍ ശ്രീമാഷിനു കൊടുത്ത മറുപടിയില്‍ ചോദിച്ചതും ആണ് !! നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ ... അഴിമതി, ജനപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്യം, സ്ത്രീകളുടെ അരക്ഷിതാവസ്ഥ, അശാസ്ത്രീയമായ സംവരണം, സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതി, ഇത്തരം സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹരിമാരെ മുതലെടുക്കുന്ന രാഷ്രീയ പാര്‍ട്ടികള്‍ തുടങ്ങി ഒരുവിധം എല്ലാ പ്രശ്നങ്ങളും ഈ കൊച്ചു കഥയില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ എഴുത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു എങ്കില്‍ മനസിലാക്കാമായിരുന്നു... പക്ഷെ ഇത് ഞാന്‍ എഴുതിയ ആശയങ്ങളോടുള്ള എതിര്‍പ്പാണ് ! മനോരമയും മറ്റു മാദ്ധ്യമങ്ങളും പറയുംപോലൊരു പോസ്റ്റ് ഞാന്‍ എഴുതിയെന്നു തോന്നുന്നത് എന്റെ തെറ്റല്ല മാഷേ, ഇതില്‍ രാഷ്രീയം മാത്രം കാണാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെയൊക്കെയെ തോന്നൂ ! ഈ കഥ വായിച്ചിട്ട് ഹര്‍ത്താലും രാഷ്ട്രീയവും മാത്രം ആണ് ഇതിലെ ആശയം എന്ന് തോന്നിയെങ്കില്‍ എനിക്കൊന്നും പറയാനില്ല ! പറഞ്ഞിട്ട് കാര്യമില്ല ...
   (>>ദരിദ്ര നിര്മാര്‍ജ്ജനത്തില്‍ ഊന്നിയ ഭരണകൂടത്തിനെതിരെ സമരം ഉയര്‍ന്നു വന്നേ മതിയാകൂ.<< ദരിദ്ര നിര്മാര്‍ജ്ജനത്തില്‍ ഊന്നിയ ഭരണകൂടത്തിനു വേണ്ടി സമരം ഉയര്‍ന്നു വന്നേ മതിയാകൂ എന്നാണു ഉദ്ദേശിച്ചതെന്നു കരുതുന്നു . )

   @ ഉച്ചഭാഷിണി- നന്ദിയുണ്ടേ ...

   @ Manoraj - നന്ദി മനുവേട്ടാ ,
   ഞാന്‍ രാഷ്രീയം അല്ല ഉദ്ദേശിച്ചത്. പക്ഷെ ഇതെഴുതാന്‍ ഉണ്ടായ കാരണം തുറന്നു പറഞ്ഞതാവാം ചര്‍ച്ചകളില്‍ രാഷ്ട്രീയം വരാന്‍ കാരണം !! ഈ കഥയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചതു കുറേപ്പേരെങ്കിലും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു എന്നതില്‍ എനിക്ക് ആശ്വാസം ഉണ്ട്.

   @ febinjohn - വായനയ്ക്കും അഭിപ്രായത്തിനും നന്ദിട്ടോ ..

   @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു - നന്ദി ഷാബു. ക്ലീഷേകളല്ലേ ജീവിതം :) കുറവുകള്‍ ഇനിയുള്ള എഴുത്തുകളില്‍ നികത്താന്‍ ശ്രമിക്കുംട്ടോ ...

   ReplyDelete
  71. സത്യം സത്യമായിട്ടു എഴുതി,ആശംസകള്‍...
   പണ്ട് സമരത്തില്‍ പങ്കെടുത്തിട്ടുള്ള ആളാണ് ഞാനും, ഇപ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന് ഒരു തോന്നല്‍..എന്തോ അറിയില്ല
   ഇപ്പോള്‍ സമരമോ ബഹളമോ ഒന്നും ഇല്ലാത്ത ഒരിടത്ത് സുഖമായി പണിയെടുക്കുന്നു

   ReplyDelete
  72. കഥ ചര്‍ച്ച രാഷ്ട്രീയ ചര്‍ച്ചക്ക് വഴി മാറുന്നത് കണ്ടപ്പോള്‍
   വീണ്ടും വന്നത് ആണ്...പണ്ഡിതന്റെ കമന്റ്‌ നല്ലൊരു
   അടികുരുപ്പു പോലെ തോന്നുന്നു...എല്ലാത്തിനും ഒരു സമയം ഉണ്ട്..തിരച്ചു അറിയാന്‍ ഉള്ള സമയം...നമ്മുടെ നാടിന്റെ ശാപം അതാണ്‌..തിരിച്ചു അറിയാനുള്ള തലമുറ എന്ന് വൈകി തിരിച്ചു അറിയുന്നു..അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു....

   ReplyDelete
  73. കഥയും കവിതയും മനുഷ്യ ജീവിതം എഴുതുമ്പോള്‍ അതില്‍ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. അരാഷ്ട്രീയം പോലും ഒരു രാഷ്ട്രീയമാണ്. വ്യക്തമായ ഒരു പക്ഷമുണ്ട് അരാഷ്ട്രീയത്തിനു. ഈ കഥ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് പോയതില്‍ ലിപി സങ്കടപ്പെടേണ്ട വിഷയം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. കഥയിലും കവിതയിലും രാഷ്ട്രീയമില്ലെന്ന് കരുതുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് രാഷ്ട്രീയം എന്ന് വിശ്വസിക്കുന്നവര്‍ ആണ്. ലിപി ഉന്നയിച്ച മറ്റു വിഷയങ്ങളിലേക്ക് ഞാന്‍ പിന്നീട് വരാം.

   ReplyDelete
  74. പ്രശ്നത്തെ ലിപി ലഘൂകരിച്ചു കണ്ടു എന്ന വിഷയം.
   ആദ്യത്തെ പ്രശ്നം - സംവരണം സവര്‍ണ്ണ വിഭാഗങ്ങളെ ജോലി നേടുന്നതില്‍ നിന്നും അകറ്റി എന്ന വിഷയം. ഈ വിഷയത്തില്‍ ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ വിധ സംവരണങ്ങള്‍ നില നിന്നിട്ടും അവര്‍ണ്ണ വിഭാഗങ്ങളിലെ ചില സമ്പന്നര്‍ അല്ലാതെ ആ സമൂഹങ്ങളില്‍ നിന്നും കൂടുതല്‍ വിഭാഗങ്ങള്‍ സാമ്പത്തീകമായി ഉയരുന്നില്ലെന്നും ഇപ്പോഴും സര്‍ക്കാര്‍ വകുപ്പുകളിലെ വന്‍ തസ്തികകള്‍ കൈകാര്യം ചെയ്യുന്നത് സവര്‍ണ്ണ വിഭാഗങ്ങള്‍ തന്നെയാണ് എന്നതും ഈ വിഷയത്തില്‍ പഠനങ്ങള്‍ നടത്തിയവര്‍ കണക്കുകള്‍ നിരത്തി ചൂണ്ടികാട്ടിയതുമാണ്. ഇപ്പോഴാകട്ടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുകയും സ്വാശ്രയ കോളേജുകളുടെ കാലഘട്ടം ആരംഭിക്കുകയും ചെയ്തപ്പോള്‍ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും പുരോഗതിയുടെ വാതിലുകള്‍ അടഞ്ഞു കഴിഞ്ഞു.
   രണ്ടാമത്തെ വിഷയം- സമരങ്ങള്‍ അക്രമാസക്തമാകുന്നത്.
   ജനവിരുദ്ധമായ നയങ്ങള്‍ ഭരണകൂടം അടിച്ചേല്പിക്കുമ്പോള്‍ സമരങ്ങള്‍ അക്രമാസക്തമാകുന്നത് സ്വാഭാവികമാണ്. സമാധാനപരമായ സമരം ഭരണകൂടത്തിന്റെ സങ്കല്‍പ്പമാണ്. അത്തരം സമരങ്ങള്‍ ഭരണകൂടത്തില്‍ ഒരു സമ്മര്‍ദ്ദവും സൃഷ്ടിക്കുകയില്ല. അഹിംസ ഉയര്‍ത്തിക്കൊണ്ട് മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരം നയിക്കുമ്പോളും സ്വാതന്ത്ര്യ സമരം ഒട്ടും സമാധാന പൂര്‍ണ്ണമായിരുന്നില്ല എന്നു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സമരങ്ങളുടെ അവസ്ഥക്കനുസരിച്ച്‌ അതിന്റെ മാര്‍ഗ്ഗങ്ങള്‍ മാറും. ചരിത്രത്തില്‍ ഒരിടത്തും സമാധാനപരമായ സമരങ്ങള്‍ വിജയം വരിച്ചിട്ടില്ല. തീര്‍ച്ചയായും അസഹനീയമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന പൊതുജനം സ്വയം പീഡനങ്ങളില്‍ നിന്നുകൊണ്ടുതന്നെയാണ് സമരം ചെയ്യുന്നത്. പ്രശ്നം ജനങ്ങളുടെ സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ കോണ്ട്രാക്ട് വ്യവസ്ഥയില്‍ ഏറ്റെടുക്കുമ്പോള്‍ ആണ്. സമരം ചെയ്യേണ്ടത് പൊതു ജനമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല. ചോരയൊഴുകാതെ കഷ്ടപ്പെടാതെ ഒരു സമരവും വിജയിച്ചിട്ടില്ല.

   അവസാനം പറയാനുള്ളത്.
   ഏത് സമൂഹത്തിലും ഭരണവര്‍ഗ്ഗ ആശയങ്ങള്‍ ആണ് മേല്‍ക്കൈ നേടുക. ഭരണവര്‍ഗ്ഗ ആശയങ്ങള്‍ നമ്മളറിയാതെ നമ്മുടെ നാവില്‍ നിന്നും വരികയും നമ്മള്‍ അതിന്റെ പ്രചാരകരായി മാറുകയും ചെയ്യും. ആ ആശയങ്ങള്‍ ലഭ്യമായ എല്ലാ മാധ്യമങ്ങളും വഴി ഭരണകൂടം നമ്മില്‍ അടിച്ചേല്‍പ്പിക്കും. അപ്പോള്‍ ലിപിയെപ്പോലുള്ളവര്‍ ഇത്തരം കഥകള്‍ അറിയാതെ എഴുതിപ്പോകും.

   ReplyDelete
  75. (>>ദരിദ്ര നിര്മാര്‍ജ്ജനത്തില്‍ ഊന്നിയ ഭരണകൂടത്തിനെതിരെ സമരം ഉയര്‍ന്നു വന്നേ മതിയാകൂ.<< ദരിദ്ര നിര്മാര്‍ജ്ജനത്തില്‍ ഊന്നിയ ഭരണകൂടത്തിനു വേണ്ടി സമരം ഉയര്‍ന്നു വന്നേ മതിയാകൂ എന്നാണു ഉദ്ദേശിച്ചതെന്നു കരുതുന്നു . )

   ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമല്ല ദരിദ്ര നിര്‍മ്മാര്‍ജ്ജനമാണ് സര്‍ക്കാരിന്റെ അജണ്ട.

   ReplyDelete
  76. ചുരുക്കി പറഞ്ഞാല്‍ ഭരണവര്‍ഗ്ഗത്തിന്റെയും അതിന്റെ ദല്ലാളുകളുടെയും ആശയ ചാവേര്‍ ആയി ലിപിയെപോലുള്ളവര്‍ മാറുന്നു.

   എനിക്ക് ആശയത്തോട് തന്നെയാണ് വിയോജിപ്പ്.

   മറ്റു വിഷയങ്ങളില്‍ യാഥാര്‍ത്യ ബോധം പുലര്‍ത്തിയിരുന്ന ലിപി ഇത്തരം ഒരു പോസ്റ്റ് എഴുതിയപ്പോള്‍ വിയോജിച്ചു പോയി. ക്ഷമിക്കുക.

   ReplyDelete
  77. അവസാനം ഭാനു പറഞ്ഞ ഒരു പോയിന്റ് ശ്രദ്ധിക്കുക . അസമത്വം സൃഷ്ടിക്കുന്ന ഭരണ വര്‍ഗ്ഗ തീരുമാനങ്ങള്‍ക്കെതിരെ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തന്നെ സമരവുമായി വരണം ,അതൊരു പക്ഷെ അക്രമാസക്തമായെക്കാം .അല്ലാതെ "അക്രമ സമരങ്ങളെ രാഷ്ടീയപ്പാര്‍ട്ടി ക്കാര്‍ കൊണ്ട്രാക്റ്റ് എടുക്കരുത്" അദ്ദാണ് കാര്യം . സത്യത്തില്‍ ഒരു പക്ഷത്തിനെതിരെ മറുപക്ഷം എടുക്കുന്ന കൊണ്ട്രാക്റ്റ് കള്‍ ആയി മാറുകയല്ലേ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ .
   അല്ലെങ്കില്‍ പെട്രോള്‍ വില കൂടുന്ന എല്ലാക്കാലത്തും ഇതേ മട്ടില്‍ അക്രമ സമരങ്ങള്‍ ഉണ്ടാകേണ്ടതല്ലേ . ജനങ്ങള്‍ സമരം ചെയ്യുന്നില്ല എന്നാണു കാണുന്നത് . എല്ലാക്കാലത്തും സമരത്തിന്റെ കൊണ്ട്രാക്റ്റ് രാഷ്ട്രീയ പ്പാര്‍ട്ടികള്‍ക്ക് തന്നെ.. അഥവാ ന്യായ മായ കാര്യങ്ങളില്‍ ജനം സമരത്തിനിരങ്ങിയാല്‍ അവരെ സഹായിക്കാന്‍ ഒരു പാര്‍ട്ടിയും ഉണ്ടാവില്ല .ചെങ്ങറയില്‍ നടന്നത് ഓര്‍മിക്കുമല്ലോ...

   ReplyDelete
  78. രമേശ്‌ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് കൂടെ കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. ജനങ്ങളുടെ പൊതുമാനസീക അവസ്ഥ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ ക്കാര്‍ സമരം ചെയ്യട്ടെ എന്നാണ്. അവര്‍ എല്ലാ കാര്യങ്ങളും രാഷ്ട്രീയക്കാര്‍ക്ക് കോണ്‍ട്രാക്ട് കൊടുത്തിരിക്കുന്നു എന്ന അവസ്ഥയും ഉണ്ട്. കാലാ കാലങ്ങളില്‍ വോട്ടുചെയ്യുക മാത്രമാണ് നമ്മുടെ ചുമതല എന്നു കരുതുന്ന ജനങ്ങള്‍ തന്നെ ആണ് ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും കയറൂരി വിട്ടിരിക്കുന്നത്. അപ്പോള്‍ ഭരണകൂടങ്ങള്‍ തന്നിഷ്ട്ടം പോലെ ഭരിക്കുന്നു. പ്രതിപക്ഷം തന്നിഷ്ടം പോലെ സമരം ചെയ്യുന്നു. ഇതാണ് നമ്മുടെ രാജ്യത്തിലെ അവസ്ഥ. പഞ്ചായത്തില്‍ റോഡു കുണ്ടും കുഴിയും ആയാല്‍ പഞ്ചായത്ത് മെമ്പറെ ചീത്ത വിളിച്ച് വീടിലിരിക്കുന്ന ഒരു സമൂഹമുണ്ട്‌. ആ സമയം മെമ്പര്‍ക്കും പഞ്ചായത്തിനും മേലെ സമ്മര്‍ദ്ദം ചെലുത്താനും പ്രതിഷേധിക്കാനും ആരും തയ്യാറാകില്ല. ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടം അവര്‍ക്ക് ലഭിക്കുന്നു എന്ന ചൊല്ലാണ് ശരി.

   ReplyDelete
  79. Dear friend... As a story it is not up to the mark. Every person around us will have a story like this. But it is not a good work when a writer explains it directly. See the drama you brought in the first para. There must a different way to present the things which is not similar to a reporter. Some of the other stories you posted I have read. You have strong style. Also you can improve a lot. Best of luck.

   ReplyDelete
  80. അങ്ങിനെയെങ്കില്‍ ഇവിടെ കമന്റെഴുതിയ നമുക്കാര്‍ക്കും മറിച്ചൊരഭിപ്രായം വരില്ലല്ലോ ഭാനു. അതുകൊണ്ട് അതിനോട് യോജിക്കുന്നില്ല. മറിച്ച് ഭാനു പറഞ്ഞ മറ്റൊന്നിനോട് യോജിക്കുന്നു. അത് തന്നെയാണ് രമേശ് കോട്ട് ചെയ്തതും. അത് കറക്റ്റ് പോയിന്റാണ്. അതിനോട് ഭാനു കൂട്ടിചേര്‍ത്തതും ഒരു പരിധി വരെ ശരിതന്നെ.ഇവിടെ പക്ഷെ എല്ലാക്കാലത്തും ഇതുപോലുള്ള സമരങ്ങള്‍ ഉണ്ടാവുന്നില്ല ഭാനു. അവിടെയാണ് പ്രശ്നങ്ങള്‍ വരുന്നത്. ഭാനു പറഞ്ഞത് പോലെ രാഷ്ട്രീയക്കാര്‍ അത് ഏത് കക്ഷിയുടേതുമായിക്കൊള്ളട്ടെ ചില പ്രത്യേക കാലയളവുകളില്‍ മാത്രം ജനങ്ങളുടെ കാവലാളുകളാവുന്നതോടാണ് എതിര്‍പ്പ്. അതിപ്പോള്‍ ഭാനു പറഞ്ഞത് പോലെ ജനത്തിന്റെ കുഴപ്പം തന്നെയാണ്. പഞ്ചായത്ത് റോഡ് കുണ്ടും കുഴിയുമായാല്‍ പോസ്റ്റ് ഓഫീസ് പിക്കറ്റുചെയ്യുകയും പെട്രോളിന് വിലവര്‍ദ്ധിച്ചാല്‍ കെ.എസ്.ആര്‍.ടികള്‍ ഉപരോധിക്കുകയും വൈദ്യുതിക്ക് നികുതി കൂട്ടിയാല്‍ പഞ്ചായത്ത് റോഡുകള്‍ നാശമാക്കിയും സമരംചെയ്യുന്ന നാട്ടില്‍ ഇതൊക്കെയേ സംഭവിക്കൂ. എല്ലാം ജനത്തിന്റെ കുഴപ്പം തന്നെ.

   എനി വേ, ഞാന്‍ വഴിതെറ്റിക്കുന്നില്ല. കാര്യങ്ങള്‍ കഥയിലേക്ക് തന്നെ വരട്ടെ :)

   ReplyDelete
  81. എഴുതി എഴുതി കഥ കാര്യമായല്ലോ വക്കീലെ ..

   ReplyDelete
  82. @ e-Pandithan - ഒത്തിരി നന്ദി, ഈ തുറന്നു പറച്ചിലിന്....

   @ ente lokam - പലരും തിരിച്ചറിയുമ്പോഴേക്കും വല്ലാതെ വൈകിയിരിക്കും !

   @ ഭാനു കളരിക്കല്‍ - കഥ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് പോയതില്‍ അല്ല എനിക്ക് സങ്കടം , ഞാന്‍ എഴുതിയതില്‍ മാഷിനെപ്പോലെ ചിലര്‍ രാഷ്രീയം മാത്രമേ കണ്ടുള്ളൂ എന്നതിലാണ്...

   സംവരണം - പറഞ്ഞു പറഞ്ഞ് മാഷും ഞാന്‍ പറഞ്ഞതില്‍ തന്നെയല്ലേ വന്നു നില്‍ക്കുന്നത് !
   >> സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും പുരോഗതിയുടെ വാതിലുകള്‍ അടഞ്ഞു കഴിഞ്ഞു.<< ഇത് തന്നെയല്ലേ പ്രശ്നം ? സംവരണം വേണ്ടത് ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല , സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ എല്ലാ വിഭാഗത്തിലും ഉണ്ട്. ഇപ്പോഴുള്ള സംവരണം കൊണ്ട് ജാതി തിരിവ് ജനങ്ങളുടെ മനസ്സില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും എന്നല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് ഈ പറഞ്ഞ പഠനങ്ങള്‍ തന്നെ തെളിയിക്കുന്നു !

   രണ്ടാമത്തെ വിഷയം - ആശയപരമായി എന്നോട് യോജിക്കുന്നില്ല എന്ന് ഉറക്കെ പറയുമ്പോഴും വളഞ്ഞു തിരിഞ്ഞു ഞാന്‍ പറഞ്ഞ ആശയങ്ങളിലേക്ക് തന്നെ എത്തുന്നതെന്തേ !
   >> പ്രശ്നം ജനങ്ങളുടെ സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ 'കോണ്ട്രാക്ട്' വ്യവസ്ഥയില്‍ ഏറ്റെടുക്കുമ്പോള്‍ ആണ്. സമരം ചെയ്യേണ്ടത് പൊതു ജനമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല.<< ഇത് തന്നെയല്ലേ ഞാന്‍ പറഞ്ഞതിന്റെയും പൊരുള്‍ !!
   ഇനി പഞ്ചായത്തില്‍ റോഡു കുണ്ടും കുഴിയും ആയാല്‍ പഞ്ചായത്ത് മെമ്പര്‍ക്കും പഞ്ചായത്തിനും മേലെ സമ്മര്‍ദ്ദം ചെലുത്തി
   പ്രതിഷേധിക്കണം എന്നല്ലേ മാഷ്‌ പറഞ്ഞതിനര്‍ത്ഥം? കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ആശയങ്ങളോടുള്ള എതിര്‍പ്പ് തീര്‍ക്കാന്‍ കേരളത്തില്‍ മാത്രം , അതും കേരള ജനതയെ മാത്രം ബാധിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ട് ഒരു ഗുണവുമില്ല , പകരം ഫലപ്രദമായ പുതിയ സമരമുറകള്‍ ആലോചിക്കണം എന്ന് ഞാന്‍ പറയുന്നതും മുകളില്‍ മാഷ്‌ പറഞ്ഞതും തമ്മില്‍ വ്യത്യാസമുണ്ടോ!

   അവസാനമായി, ഞാന്‍ എഴുതിയ ആശയങ്ങളോട് യോജിക്കുന്നുവെന്ന് സമ്മതിക്കുന്നതും സമ്മതിക്കാതിരിക്കുന്നതും
   മാഷിന്റെ ഇഷ്ടം! ഞാന്‍ എഴുതിയതും പറയുന്നതുമെല്ലാം അറിയാതെ എഴുതിപ്പോകുന്നതോ
   ഞാനറിയാതെ എന്‍റെ നാവില്‍ നിന്നും വരുന്നതോ അല്ല. ഞാന്‍ പറയുന്നതിനെക്കുറിച്ചും എഴുതുന്നതിനെക്കുറിച്ചും ഒക്കെ വ്യക്തമായ ധാരണ എനിക്കുണ്ട്. പക്ഷെ "ഭരണവര്‍ഗ്ഗത്തിന്റെയും അതിന്റെ ദല്ലാളുകളുടെയും
   ആശയ ചാവേര്‍ ആയി ലിപിയെപോലുള്ളവര്‍ മാറുന്നു" എന്ന് പറയുന്നത് എന്നെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ്. എന്റെ രാഷ്ട്രീയ നിലപാട് ആദ്യ പോസ്റ്റിലെ കമന്റ്റുകള്‍ക്കുള്ള മറുപടിയില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ് . പക്ഷെ എനിക്ക് ആരുടേയും ആശയ ചാവേര്‍ ആവാന്‍ തീരെ താല്‍പ്പര്യമില്ല , എന്നെ അതിനു കിട്ടുകയും ഇല്ല . പിന്നെ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുണ്ടെന്ന് കരുതി അവര്‍ പറയുന്നതും ചെയ്യുന്നതും മുഴുവന്‍ ശരിയാണെന്ന് വിശ്വസിക്കാനും അത് മറ്റുള്ളവരെ സമ്മതിപ്പിക്കാന്‍ വേണ്ടി തര്‍ക്കിക്കാനും മാത്രം എനിക്ക് രാഷ്രീയ അന്ധത ബാധിച്ചിട്ടുമില്ല !

   @ രമേശ്‌ അരൂര്‍ - ഉത്തരം ഭാനു മാഷ്‌ തന്നെ തന്നുവല്ലോ രമേശേട്ടാ! "ഭരണകൂടങ്ങള്‍ തന്നിഷ്ട്ടം പോലെ ഭരിക്കുന്നു. പ്രതിപക്ഷം തന്നിഷ്ടം പോലെ സമരം ചെയ്യുന്നു. "

   @ kanakkoor - Thank you for your wish.
   The same story may be narrated by many people in different style, but the situation of downtrodden remains same, so I just tried to explain it in my own style. I don't think its a reporter style !
   anyway, I am truly sorry for wasting your valuable time by reading this. As I said in my earlier comments this is my first story and I will try to improve my presentation.

   @ Manoraj - ഭാനു മാഷ്‌ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു "ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടം അവര്‍ക്ക് ലഭിക്കുന്നു എന്ന ചൊല്ലാണ് ശരി." അത് അഞ്ചു കൊല്ലം കൂടുമ്പോള്‍ മാറി മാറി അനുഭവിക്കാന്‍ നമ്മള്‍ അര്‍ഹരാണ് !

   @ ഉച്ചഭാഷിണി - ഉം... എന്നെക്കൊണ്ട് ഇത്രയെങ്കിലും സാധിച്ചല്ലോ !! :)

   ReplyDelete
  83. സംവരണം ഉപേക്ഷിക്കാവുന്ന അവസ്ഥയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ വളര്‍ന്നിട്ടില്ല എന്നാണ് ഇപ്പോഴും പഠനങ്ങള്‍ പറയുന്നത്. സാമ്പത്തീകസംവരണം ജാതിയുടെ അടിസ്ഥാനത്തില്‍ എങ്കിലും ദരിദ്രര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കും. ഇപ്പോള്‍ തന്നെ ഏക്കര് കണക്കിന് ഭൂമിയുള്ളവര്‍ BTL കാര്‍ഡുമായി നടക്കുന്നുണ്ട്. പൊതുവേ അഴിമതി നിറഞ്ഞ ഇന്ത്യന്‍ അവസ്ഥയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ ജാതി സംവരണം നിലനിന്നേ മതിയാകൂ. ഏറ്റവും മര്‍മ്മപ്രധാനമായത് സാര്‍വ്വത്രിക ഭൂ പരിഷ്ക്കരണമാണ്. ഭൂ പരിഷ്ക്കരണം മാത്രമേ ഇന്ത്യന്‍ ഗ്രാമങ്ങളെ അതിന്റെ മൃതാവസ്ഥയില്‍ നിന്നും മോചിപ്പിക്കുകയുള്ളു. പക്ഷേ ഭൂ പരിഷക്കരണം ഇന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ നക്സലൈറ്റ്കള്‍ക്കോ പോലും അജണ്ട അല്ലാതായി തീര്‍ന്നു.
   ലിപി എന്തു ചിന്തിച്ചാലും ലിപിയുടെ പോസ്റ്റ്‌ ഉണ്ടാക്കിയ അല്ലെങ്കില്‍ ഇതുപോലുള്ള പോസ്റ്റുകള്‍ ഉണ്ടാക്കുന്ന ശേഷ ചിന്തകള്‍ സമരങ്ങളെ പാടെ തള്ളിക്കളയുക എന്നതാണ്. വന്‍ ആപത്ത് പോലെ ജനങ്ങള്‍ക്ക്‌ മേല്‍ വിലവര്‍ദ്ധനവുകള്‍ കെട്ടിയേല്പ്പിക്കപ്പെടുമ്പോള്‍ സമരങ്ങള്‍ ഇല്ലാതായാല്‍ ആണ് നാം വ്യാകുലപ്പെടെണ്ടത്. ഇന്ന് ആത്മാര്‍ഥമായി രാഷ്ട്രീയമായി പ്രതികരിക്കുന്ന ഒരു യുവത നമുക്ക് നഷ്ട്ടമായിരിക്കുന്നു എന്നതാണ് നമ്മുടെ ദുരന്തം. ഏത് രാഷ്ട്രീയപാര്ട്ടികളിലും ഇന്ന് 35 ല്‍ കൂടുതല്‍ പ്രായമായവരെ മാത്രമേ കാണാന്‍ ആകൂ. യുവത്വം ആദര്‍ശമില്ലാത്ത, രാഷ്ട്രീയമില്ലാത്ത ഒരു സമൂഹമായി മാറിക്കഴിഞ്ഞു. അവര്‍ക്കിന്നു മറ്റുപലതുകളിലും ആണ് താല്പര്യം. മദ്യം മാഫിയ മയക്കുമരുന്ന് അങ്ങിനെ പോകുന്നു അവരുടെ താല്പര്യങ്ങള്‍. എങ്ങിനെയും പണമുണ്ടാക്കുക എന്നതാണ് ഇന്നത്തെ ആദര്‍ശം. ദരിദ്ര ജനകോടികളെ സമരങ്ങള്‍ അസ്വസ്ഥമാക്കുന്നില്ല. ഏറ്റവും പുതിയ കാറിനും ആഡംബര വീടുകള്‍ക്കും മോഹിച്ചു ഓടിക്കൊണ്ടിരിക്കുന്ന ഇടത്തരക്കാരന് ആണ് സമരങ്ങളോട് പുച്ഛം. ലിപിയോ ഞാനോ ആഗ്രഹിച്ചാലും ഇല്ലെങ്കിലും സമരങ്ങള്‍ ഉയര്‍ന്നു വരും. ഗദ്ദര്‍ പറഞ്ഞതുപോലെ ദാരിദ്ര്യവും ചൂഷണവും നില നില്‍ക്കുന്ന കാലത്തോളം പോരാട്ടം തുടരുക തന്നെ ചെയ്യും. വരും കാലങ്ങള്‍ കൂടുതല്‍ രക്തപങ്കിലമാകും.

   ReplyDelete
  84. ഇനി ഒന്നും പറയാനിലാത്തത്ര എല്ലാവരും പറഞ്ഞു കഴിഞ്ഞു ...പക്ഷെ എത്ര ക്ലീഷയാലും ഇത് ഒക്കെ തന്നെ ആണ് സത്യങ്ങള്‍ . അത് ആവര്ത്തിക്കപെടുന്നു ..

   ReplyDelete
  85. ഇത് ഇന്നിന്‍റെ കഥയാണ്‌ കൊള്ളാം സൂപ്പര്‍ ...!!

   ReplyDelete
  86. @ ഭാനു കളരിക്കല്‍ - സാമ്പത്തീകസംവരണം ദരിദ്രര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതെങ്ങനെ !!! സാമ്പത്തീകസംവരണം നടപ്പിലായാല്‍ ദാരിദ്രം അനുഭവിക്കുന്നവര്‍ക്കു തന്നെയല്ലെ അതിന്റെ ഗുണം കിട്ടുന്നത് ! അതിനിടയില്‍ എന്തിനാണ് ജാതി ഉയര്‍ത്തിപ്പിടിക്കുന്നത് ! ആദിവാസികളുടെ കാര്യമല്ല പറയുന്നത്, അവര്‍ക്ക് ഇപ്പോഴുള്ള ആനുകൂല്യങ്ങള്‍ പോലും നേരെ ചൊവ്വേ കിട്ടുന്നില്ല! അതുകൊണ്ടു തന്നെ അവര്‍ക്ക് പ്രത്യേകം സംവരണം വേണമെന്ന കാര്യത്തില്‍ തര്‍ക്കവും ഇല്ല. സാമ്പത്തീകസംവരണം നടപ്പിലായാല്‍ BPL കാര്‍ഡുമായി നടക്കുന്ന ചില അര്‍ഹതയില്ലാത്തവര്‍ക്കും ആനുകൂല്യം കിട്ടും എന്നതാണോ പ്രശ്നം ? അതിപ്പോഴും ഇല്ലേ ! അച്ഛനും അമ്മയും നല്ല റാങ്കില്‍ ഉള്ള ഉദ്യോഗസ്തരായിട്ടും ദളിതന്‍ ആണെന്ന പേരില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം വാങ്ങുന്ന ഒരു സുഹൃത്തിനെ എനിക്കറിയാം. അതുപോലെ അര്‍ഹതയില്ലാത്ത എത്രയോ ആളുകള്‍ ഇപ്പോഴും സംവരണത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നു !
   പിന്നെ ഈ കാര്യം നാം തമ്മില്‍ തര്‍ക്കിച്ചു ഒരു തീരുമാനത്തില്‍ എത്തിയതുകൊണ്ടു മാത്രം ഇവിടെ ഒരു മാറ്റവും ഉണ്ടാവില്ലെന്ന ബോധ്യം ഉള്ളതുകൊണ്ട് ഞാനിതവസാനിപ്പിക്കാം ....

   ഇനി എന്റെ പോസ്റ്റ്‌ ഉണ്ടാക്കുന്ന ശേഷ ചിന്തകള്‍ സമരങ്ങളെ പാടെ തള്ളിക്കളയുക എന്നാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ ആവില്ല. ഈ കഥയില്‍ സമരം ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ ! ഹരിയെ പോലെ പലരും ഇത്തരം സമരങ്ങളിലേക്ക് എത്തപ്പെടുന്നത് ഒരു ആദര്‍ശത്തിന്റെയും പേരിലല്ല , മറിച്ച്‌ ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന, സമൂഹത്തോടുള്ള വൈരാഗ്യമാണ് അയാളെ അതിലേക്കു എത്തിക്കുന്നത്. മറ്റൊന്ന് അതില്‍ നിന്നും നേട്ടമുണ്ടാക്കുക എന്ന സ്വാര്‍ത്ഥ താല്‍പ്പര്യവും. ഇതല്ലേ ഈ കഥയില്‍ പറയുന്നത് ! ഇതുപോലുള്ള ആളുകള്‍ നടത്തുന്ന, ലക്ഷ്യബോധം ഇല്ലാത്ത, ഇത്തരം സമരങ്ങള്‍ വിജയിക്കുമോ ? എന്തുകൊണ്ട് അത്തരത്തില്‍ ചിന്തിക്കുന്നില്ല !! അതോ ലക്ഷ്യബോധമോ ആത്മാര്‍ഥതയോ ഒന്നും വേണ്ടാ, രാഷ്രീയ പാര്‍ട്ടികള്‍ക്ക് പേരിനു വെറും സമരങ്ങള്‍ മാത്രം മതിയെന്നാണോ !! എങ്കില്‍ മാഷ്‌ പറഞ്ഞത് ശരിയാണ്, അത്തരത്തിലുള്ള സമരങ്ങളെ പാടെ തള്ളിക്കളയുക എന്നു തന്നെയാണ് എന്റെ കഥയിലെ ശേഷ ചിന്ത.

   ഞാനടക്കമുള്ള തലമുറയെ ആദര്‍ശമില്ലാത്ത, രാഷ്ട്രീയമില്ലാത്ത, മദ്യം മാഫിയ മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമപ്പെട്ട ഒരു തലമുറയായി എഴുതിതള്ളുന്നത് കണ്ടു മിണ്ടാതിരിക്കാന്‍ ആവില്ല ...

   രാഷ്രീയത്തിലേക്കു 35 വയസ്സില്‍ താഴെയുള്ളവര്‍ വരുന്നില്ല എന്നതുകൊണ്ടു മാത്രം ആ പ്രായ പരിധിയില്‍ ഉള്ളവരെല്ലാം മദ്യം മാഫിയ മയക്കുമരുന്ന് തുടങ്ങിയവയില്‍ താല്‍പ്പര്യം ഉള്ളവരാണെന്ന് പറയാമോ ! മറ്റൊന്ന് എങ്ങിനെയും പണമുണ്ടാക്കുക എന്നത് ഇന്ന് എല്ലാ പ്രായത്തില്‍ ഉള്ളവരുടെയും ലക്ഷ്യമാണ്‌. പെട്ടെന്ന് പണമുണ്ടാക്കുന്ന ഏതു സംരംഭത്തിലും ഏറ്റവും കൂടുതല്‍ ഇന്‍വസ്റ്റ് ചെയ്യുന്നത് മദ്ധ്യവയസ്കര്‍ ആണെന്ന് കാണാം. പിന്നെന്തിനു യുവതലമുറയെ മാത്രം കുറ്റപ്പെടുത്തണം !

   പണ്ടത്തെപോലെ മാതൃകയാക്കാന്‍ ഒരു നേതാവെങ്കിലും നമുക്കുണ്ടോ ! യുവതലമുറ ആരെ കണ്ടു ആകൃഷ്ടരായാണ് രാഷ്രീയത്തിലേക്ക് ഇറങ്ങേണ്ടത് ? എത്ര ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്കും ഇന്ന് ആവശ്യത്തിനു വിദ്യാഭ്യാസം ഉണ്ട്, വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ട്. അവരുടെ കണ്ണില്‍ രാഷ്രീയം ഇന്ന് അഴിമതിയും ഗുണ്ടായിസവും നിറഞ്ഞ, ഇറങ്ങിവരാന്‍ താല്‍പ്പര്യം തോന്നാത്ത ഒരു ലോകമാണ്... അതുകൊണ്ടു തന്നെ ഒരു നിവര്‍ത്തിയും ഇല്ലെങ്കിലെ അവര്‍ രാഷ്രീയത്തിലേക്ക് ഇറങ്ങൂ... എന്നുകരുതി സമൂഹത്തിലെ ഒരു പ്രശ്നങ്ങളിലും അവര്‍ ഇടപെടില്ല എന്നു ധരിക്കരുത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ കുറച്ചെങ്കിലും സത്യസന്ധത തോന്നിയപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് യുവജനങ്ങള്‍ ആയിരുന്നില്ലേ ! (ആ സമരത്തിന്റെ പിന്നീടുള്ള രാഷ്ട്രീയ താല്പര്യങ്ങള്‍ അറിയുന്നിടം വരെ!) കൊച്ചിയിലും അദ്ദേഹത്തിനു പിന്തുണയുമായി ജാഥ നടത്തിയതു യുവജനങ്ങള്‍ തന്നെ .

   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള, സാധുക്കളെ ദ്രോഹിച്ചുകൊണ്ടുള്ള സമരങ്ങള്‍ അതെന്ത് ആദര്‍ശത്തിന്റെ പേരിലായാലും അനുകൂലിക്കാന്‍ എനിക്കാവില്ല.

   @ MyDreams @ parammal - വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി .

   ReplyDelete
  87. സ്വന്തമായ ഒരു ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമ (ചെറുതാണെങ്കിലും , ഒരു 5 കോടി ) എഞ്ചിനീയറിംഗ് സീറ്റില്‍ വെറുതെ (5000 രൂപ ഫീസ്‌)പഠിച്ചത് എനിക്കറിയാം.
   അതെ സമയം അതിനെക്കാള്‍ ഉന്നത റാങ്കുള്ള എന്റെ ഒരു സുഹൃത്ത്‌ (പകുതി സമയം പണിയെടുത്തു) ജാതി ഉന്നതമെന്നതിന്റെ പേരില്‍ 50000 ഫീസ്‌ കൊടുത്തു പഠിച്ചു. രണ്ടും എന്റെ സുഹൃത്തുകള്‍ ആണെങ്കിലും ഇപ്പോളത്തെ സംവരണ വ്യവസ്ഥ മാറണം എന്ന അഭിപ്രായക്കാരനാണ് ഞാനും.അവസാനം 5000 ഫീസ്‌ കൊടുത്തു പഠിച്ചവന്‍ 18 സുപ്പ്ലിയുമായി കറങ്ങിനടന്നു(ജോലി ഒരു പ്രശനം അല്ല അവനു എങ്കിലും), നല്ല റാങ്കു വാങ്ങിയവന്‍ ലോണ്‍ എടുത്തു ഫീസ്‌ കൊടുത്തെങ്കിലും ഇന്ന് നല്ല ജോലിയുമായി ജീവിക്കുന്നു. ഇവിടെ സംവരണത്തിന്റെ പേരില്‍ ആരുടെ കാശാണ് പോയത്? അതുകൊണ്ട് എന്തെങ്കിലും മെച്ചം സര്‍ക്കാരിനോ ജനങ്ങള്കോ ഉണ്ടായോ?

   ReplyDelete
  88. സഹസ്രാബ്ദങ്ങളായി അടിമത്തത്തിലും ഇല്ലായ്മയിലും കഴിയുന്ന ദളിതരുടേയും ആദിവാസികളുടേയും ഉന്നമനത്തിനു ഇപ്പോഴും ജാതി സംവരണം തന്നെ വേണമെന്നാണ് ആധികാരിക പഠനങ്ങള്‍ പറയുന്നത്. ചില ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ സത്യത്തെ ഒരിക്കലും വെളിവാക്കുകയില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ഈ സംവാദങ്ങള്‍ ഒരുപാട് നടക്കുകയുണ്ടായി. ഇന്നു നില നില്‍ക്കുന്ന സംവരണത്തിന്റെ അവസ്ഥയിലും പിന്നോക്ക ജാതികള്‍ വിദ്യാഭ്യാസത്തിലും ജോലിയിലും വരുമാനത്തിലും ബഹുദൂരം പുറകില്‍ ആണെന്നുള്ളത്‌ തര്‍ക്കമില്ലാത്ത വസ്തുതയാണ്. ജാതി ഇല്ലാതാകാന്‍ സംവരണം ഇല്ലാതായാല്‍ മതിയാകും എന്നാണോ പറയുന്നത്. ജാതിക്കെതിരെ സാമൂഹിക വിപ്ലവത്തില്‍ ഊന്നിയ നവോത്ഥാനം ആണ് ആവശ്യം. മതത്തെയും ജാതിയെയും കടപുഴക്കിയെറിയുന്ന സമൂല പരിവര്‍ത്തനത്തിന്റെ വിപ്ലവത്തിന് മാത്രമേ ജാതിയെ ഉന്മൂലനം ചെയ്യാന്‍ ആകൂ. (നാരായണ ഗുരുവും മറ്റും തുടക്കം കുറിച്ച ആ മാറ്റങ്ങള്‍ ഇന്നു വന്‍തകര്‍ച്ചയിലും തിരിച്ചു പോക്കിലും ആണ്.) സത്യത്തില്‍ ഭൂപരിഷ്ക്കരണമാണ് സംവരണത്തേക്കാള്‍ ഫലപ്രദമായി ദാരിദ്ര്യവും ജാതിയും ഇല്ലായ്മ ചെയ്യുക. പക്ഷേ അത്തരം ഒരു നീക്കം ഭരണവര്‍ഗ്ഗങ്ങള്‍ ചോരയില്‍ മുക്കി കൊല്ലും എന്നു മാത്രമല്ല, പുതിയ ഇന്ത്യന്‍ അവസ്ഥകളില്‍ ആരും തന്നെ അത്തരം വിപ്ളവ നിലപാടുകള്‍ എടുക്കാന്‍ തയ്യാറുമല്ല.

   പുതിയ തലമുറ പ്രതീക്ഷക്കു വക നല്‍കുന്നു എന്ന ലിപിയുടെ വാക്കുകള്‍ സന്തോഷം നല്‍കുന്നു. പക്ഷേ, ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലക്ക് എനിക്ക് ആശയുടെ കിരണം കാണാന്‍ ആകുന്നില്ല. അണ്ണാഹസാരെ മാദ്ധ്യമങ്ങളുടെ സൃഷ്ട്ടി കൂടെ ആണ്. അതൊരു ട്രെന്റ് ആണ്. അത്തരം ട്രെന്റുകള്‍ കൂണുകള്‍ പോലെ അസ്തമിക്കും. തീര്‍ച്ചയായും പുതു തലമുറ ഇങ്ങനെ ആയി തീര്‍ന്നതല്ല. ആക്കി തീര്‍ത്തതാണ്. പ്രകാശാത്മക ആശയങ്ങളുടെ അപചയം തന്നെയാണ് പ്രശ്നം. വസ്തുതകളെ ആഴത്തില്‍ പരിശോധിക്കാതെ ലിപിയെപ്പോലുള്ളവര്‍ എഴുതുമ്പോള്‍ അത് സന്തോഷിപ്പിക്കുന്നത് മദ്ധ്യവര്‍ഗ്ഗ താല്‍പര്യങ്ങളെ ആണെന്ന് മനസ്സിലായാല്‍ (ലിപിയെ പിന്തുണച്ചുകൊണ്ട് വന്ന കമെന്റുകള്‍ നോക്കുക ) പ്രശ്നം ലിപിക്കു മനസ്സിലാകും. പലപ്പോഴും നമുക്ക് വിപ്ലവകരമെന്നു തോന്നുന്ന ഒന്ന് വളരെ പ്രതിവിപ്ലവകരമാകുന്നത് കാണണമെങ്കില്‍ after effect എന്തെന്ന് തിരിച്ചറിയുമ്പോള്‍ ആണ്. പുതിയ തലമുറയില്‍ ചിന്തിക്കുന്നവരോ ആദര്‍ശമുള്ളവരോ ഇല്ല എന്ന് അടച്ചാക്ഷേപിക്കുന്നില്ല ഞാന്‍. അപകടം ചൂണ്ടിക്കാട്ടി എന്ന് മാത്രം. പുതിയ തലമുറയിലെ ആദര്‍ശമുള്ളവര്‍ ഫണ്ടിംഗ്- വളണ്ടിയര്‍ സംഘടനകളിലേക്ക് ഒഴുകുകയാണ്. അത് മറ്റൊരു അപകടമാണ്. നമുക്കൊരു enlightenment movement ഇല്ല എന്നത് തന്നെയാണ് പ്രശ്നം.
   സമരം ചെയ്യുന്ന ജനങ്ങള്‍ എന്തു ചെയ്യണമെന്നു നാം എത്റ എഴുതിയിട്ടും കാര്യമില്ല.
   സന്ദര്‍ഭം അനുസരിച്ച് കത്തുകയോ രക്തം ഒഴുകുകയോ ചെയ്യും. ഉത്തരവാദിത്തം ജനങ്ങളെ അതിലേക്കു നയിക്കുന്ന ഭരണകൂടമാല്ലാതെ മറ്റാരുമല്ല

   ReplyDelete
  89. @@ഭാനു ,ലിപീ :എന്നെ അങ്ങോട്ട്‌ കൊല്ല്...

   ReplyDelete
  90. അല്ല. ഭാനു.. ഒന്ന് ചോദിക്കട്ടെ.. നമുക്കെന്ത് ചെയ്യാന്‍ കഴിയും? അതൊന്ന് പറയൂ. ഈ ഭരണകൂടങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഓരോ മാറിവരുന്ന ഭരണകൂടങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിനിറം നോക്കാതെ വിമര്‍ശിക്കുവാന്‍ അതായത് മുന്‍പ് ഒരു കമന്റില്‍ ഭാനു സൂചിപ്പിച്ചത് പോലെ ഭരണവര്‍ഗ്ഗ ആശയങ്ങള്‍ക്ക് മേല്‍ക്കൈ നേടാതെ , ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഓരോ അഞ്ച് വര്‍ഷത്തെ ഇടവേളകള്‍ ഇല്ലാതെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഭാനു തയ്യാറുണ്ടോ? ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന് ഭാനു പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് അത് കഴിയുമായിരിക്കും. കാരണം ഭാനു ഒരു പൊതുപ്രവര്‍ത്തകന്‍ ആണ്. രാഷ്ട്രീയക്കാരനല്ലല്ലോ.. മറിച്ച് എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുള്ളത് കൊണ്ട് പലര്‍ക്കും മേല്പ്പറഞ്ഞ ഭരണവര്‍ഗ്ഗ ആശയങ്ങളോട് ഇടം തിരിയാന്‍ അഞ്ച് വര്‍ഷത്തെ ഇടവേളകള്‍ എന്നും ആവശ്യമായി വരുന്നു ഭാനു. അതു തന്നെയാണ് ഇവിടെ പ്രശ്നവും. പിന്നെ പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള പൊതുപ്രവര്‍ത്തനത്തെ ഭാനുവും പ്രോത്സാഹിപ്പിക്കില്ല എന്നെനിക്കറിയാം. സമരങ്ങള്‍ അധികാരികളുടെ അന്ത:പ്പുരങ്ങളിലേക്കാവട്ടെ.. പണ്ടേ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണിയും എന്ന നിലയില്‍ അവശരായി കഴിയുന്ന പാവം ജനത്തോട് വേണോ പരാക്രമം എന്നതാണ് നമ്മള്‍ ചിന്തിക്കേണ്ടത്. അപ്പോള്‍ ഭാനു മേല്പ്പറഞ്ഞ സമത്വം സാഹോദര്യം ഇവയൊക്കെ ഇവിടെ വരുവാന്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഭരണാധികാരികളെ - അതിപ്പോള്‍ ഏത് രാഷ്ട്രീയക്കുപ്പായക്കാരനായാലും- വഴിയില്‍ തടഞ്ഞുകൊണ്ടുള്ള സമരങ്ങള്‍ക്ക് തയ്യാറാണോ എന്നതാണ് പ്രസക്തമായ ചോദ്യം. അങ്ങിനെ തയ്യാറുള്ളവരെ അരാഷ്ട്രീയവാദികള്‍ എന്ന് കപട രാഷ്ട്രീയക്കാര്‍ വിളിക്കുമോ എന്ന ഭയം മാത്രം :):)

   ReplyDelete
  91. മനോരാജിന്റെ ചോദ്യം വളരെ പ്രസക്തമാണ്. എന്റെ അഭിപ്രായത്തില്‍ ഇവിടെ രണ്ട് രാഷ്ട്രീയമേ നിലവിലുള്ളൂ. ഒന്ന് ഭരണവര്‍ഗ്ഗ രാഷ്ട്രീയവും മറ്റൊന്ന് ജനകീയ രാഷ്ട്രീയവും. ഇന്ന് നിലവിലുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരും പ്രചാരകരും ആണ്. ഇടതുപക്ഷം പലപ്പോഴും ജനകീയ രാഷ്ട്രീയം പൊതു ചര്‍ച്ചയില്‍ ഉയര്‍ത്താരുന്ടെങ്കിലും അധികാരത്തിലേക്ക് തിരിച്ചു വരുന്നതോടെ അവര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തരായി ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുന്നു. നടത്തിപ്പുകാരാകുന്നു. സത്യത്തില്‍ അരാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് നാം രാഷ്ട്രീയക്കാര്‍ എന്നു വിളിക്കുന്നവര്‍ തന്നെയാണ്. അവര്‍ ഗ്രൂപ്പ് കളിച്ചുകൊണ്ട്, സ്ഥാനമാനങ്ങള്‍ക്ക്‌ നാടകങ്ങള്‍ നടത്തിക്കൊണ്ട് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും പൊതുജന ശ്രദ്ധ മാറ്റുന്നു. ജനങ്ങള്‍ വിലക്കയറ്റത്തിലും മറ്റും പൊറുതി മുട്ടുമ്പോള്‍ അരാഷ്ട്രീയ പ്രശങ്ങള്‍ ഉയര്‍ത്തി ജനശ്രദ്ധ വളരെ തന്ത്രപരമായി ഇരുമുന്നണികളും ചേര്‍ന്നു മാറ്റുന്നത് നമുക്ക് കാണാം. ഫലത്തില്‍ ഇരുമുന്നണികളും ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാര്‍ ആയിരിക്കെ വി എസ് ആണ് പ്രശ്നം, പിണറായി ആണ് പ്രശ്നം ഉമ്മന്ചാണ്ടിയാണ് പ്രശ്നം എന്നൊക്കെയുള്ള അരാഷ്ട്രീയത മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത് നമുക്ക് കാണാം. അതേ സമയം മൂലധന താല്പര്യങ്ങള്‍ അനുസരിച്ചുള്ള ഭരണകൂട രാഷ്ട്രീയം മുന്നേറിക്കൊണ്ടുമിരിക്കും.
   ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കേണ്ടതും ആ വിഷയങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തെണ്ടതും ജനങ്ങള്‍ തന്നെയാണ്. ജനങ്ങളെ അവര്‍ അവരെ സ്വയംഭരിക്കുകയും സ്വയം സമരങ്ങള്‍ ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക് പ്രാപ്തരാക്കുകയാണ് വേണ്ടത്. അതായിരിക്കും രാഷ്ട്രീയ പ്രബുദ്ധതയുള്ള വ്യക്തികള്‍ക്കും കൂട്ടങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ചെയ്യുവാനുള്ള കടമ.

   ReplyDelete
  92. @ e-Pandithan - താങ്കളുടെ രണ്ടു കമന്റ്റുകളും തരുന്നത് വലിയ ചിന്തകളാണ്. മനസിലുള്ളത്, വേണ്ട സമയത്ത്, ശരിയായ രീതിയില്‍ എഴുതാന്‍ കാണിച്ച സന്മനസിന് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്...

   @ ഭാനു കളരിക്കല്‍ - പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ്, ഇത് ജയിക്കാന്‍ വേണ്ടി മാത്രമുള്ള വെറും തര്‍ക്കം ആവുന്നല്ലോ മാഷേ ! ജാതി സംവരണം തന്നെ വേണമെന്ന് പഠനങ്ങളും റിപ്പോര്‍ട്ടുകളും നിരത്തി മാഷ്‌ തര്‍ക്കിച്ചാല്‍ , ചില ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ അല്ലാതെ കമന്റ്‌ ബോക്സില്‍ കൊള്ളാത്ത അത്രയും തെളിവുകളും സാക്ഷികളും നിരത്തി സത്യം തെളിയിക്കാന്‍ എനിക്കും കഴിയും... പക്ഷെ അതുകൊണ്ടെന്തു നേട്ടം ! ഞാനത് തെളിയിച്ചാല്‍ ഇവിടെ സാമ്പത്തികസംവരണം നടപ്പില്‍ വരുമോ ? ഇല്ലല്ലോ ! പിന്നെ എന്തിനു വേണ്ടി ? വായനക്കാരെ ബോധ്യപ്പെടുത്താനോ! ഇതൊന്നും വായിക്കാതെ തന്നെ ഭൂരിഭാഗം വായനക്കാര്‍ക്കും
   അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്... അല്ലാത്തവര്‍ക്ക് ഇതിനോടകം വ്യക്തമായിട്ടും ഉണ്ട്. പിന്നെ മാഷിനെപ്പോലെ ചിലര്‍ക്ക് മാത്രമേ ഇത് ബോധ്യമാകാതെയുള്ളൂ... അതിനി ഞാനെത്ര കഷ്ട്ടപ്പെട്ടാലും ബോധ്യമാവില്ല , ആയാലും സമ്മതിച്ചു തരില്ല ! പിന്നെന്തിനു വേണ്ടി ഞാന്‍ തര്‍ക്കിക്കണം !

   ഇപ്പോഴും ഞാന്‍ വസ്തുതകളെ ആഴത്തില്‍ പരിശോധിക്കാതെയാണ് ഇതൊക്കെ എഴുതുന്നതെന്ന് മാഷ്‌ പറയുന്നുവല്ലോ !!! കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന മാഷിനെപ്പോലുള്ളവര്‍ക്ക് എന്നെയും, അനുകൂലിച്ചു കമന്റ്‌ ചെയ്യുന്നവരെയും ഒക്കെ മദ്ധ്യവര്‍ഗ്ഗ താല്‍പര്യ സംരക്ഷകരായേ കാണാന്‍ കഴിയൂ !

   ഫണ്ടിംഗ്- വളണ്ടിയര്‍ സംഘടനകള്‍ അപകടകരമാണെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ് ? ഫണ്ടിംഗ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ ചെയ്‌താല്‍ മാത്രം അത് enlightenment movement ഉം, അതേ കാര്യം തന്നെ വളണ്ടിയര്‍ സംഘടനകള്‍ ചെയ്‌താല്‍ അപകടകരവും ആവുന്നതെങ്ങനെ !! നമ്മുടെ നാട്ടില്‍ നിലവിലുള്ള മുന്നണികള്‍ ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാര്‍ ആണെന്ന് മനോരാജിനു കൊടുത്ത മറുപടിയില്‍ മാഷ്‌ തന്നെ പറയുന്നു... അപ്പൊ പിന്നെ പുതിയ തലമുറയിലെ ആദര്‍ശമുള്ളവര്‍ വളണ്ടിയര്‍ സംഘടനകളിലേക്ക് ഒഴുകുന്നതില്‍ കുറ്റം പറയാനാവുമോ !

   ഇനിയും ഈ തര്‍ക്കം തുടരുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല .

   @ ഉച്ചഭാഷിണി - ഇല്ലാ... കൊല്ലുന്നില്ലാ... ഞാന്‍ നിര്‍ത്തി :)

   @ Manoraj - ഉത്തരം കിട്ടിയെന്നു കരുതുന്നു !

   ReplyDelete
  93. കഥ കാലങ്ങളായി കേള്‍ക്കുന്നത് . പക്ഷെ കമന്റുകള്‍ പുതിയ അറിവുകളായിരുന്നു

   ReplyDelete
  94. വരാന്‍ കൊറച്ചു വൈകിപ്പോയേ..

   സംഗതി രസായീണ്ട്..
   പക്ഷെ, വായനയില്‍ എന്തോ ഒരു സുഖം പോര..
   ഒന്നും കൊണ്ടല്ല. ലേഖനങ്ങളാണ് ചേച്ചിക്ക് ചേരുക എന്ന് തോന്നുന്നു..
   പ്രിയാഗ് പറഞ്ഞ പോലെ കമന്റുകള്‍ എന്തൊക്കെയോ പറഞ്ഞു തന്നു.. നന്ദി..

   ReplyDelete
  95. ലിപീ ആദ്യമായാണ് ഈ വഴി. കഥയില്‍ കഥയുണ്ട് .വീണ്ടും വരാം ഈ വഴി.

   ReplyDelete
  96. വൈറസ് കേറി എന്റെ കമ്പ്യൂട്ടര്‍ പണ്ടാറടങ്ങി പോയാലും വേണ്ടില്ല.. ഇതൊന്നു വായിച്ചിട്ടേ ഉള്ളൂ എന്ന് ഇന്ന് കാലത്തെ തീരുമാനിച്ചു ഉറച്ചതാണ്. വായിച്ചു കഴിഞ്ഞപ്പോള്‍...ഉള്ളില്‍ നിന്നും വന്ന പൊട്ടിച്ചിരി പിടിച്ചു നിര്‍ത്താനായില്ല കേട്ടോ.. നാന്നായി ലിപീ.. വളരെ നന്നായി. റിസര്‍വേഷന്റെ പേരില്‍ തഴയപ്പെടുന്ന മേല്‍ജാതിക്കാര്‍ക്ക് വേണ്ടിയും ചിന്തിക്കാന്‍ മനുഷ്യര്‍ക്കാവണം. ഇതിലൂടെ ലിപി എന്ത് പറയാന്‍ ശ്രമിച്ചുവോ.. അതത്രയും ഇന്നീ സമൂഹത്തിലെ പൊള്ളുന്ന സത്യങ്ങളാണ്. അതിന്റെ നേരെ കണ്ണടക്കുന്നതില്‍ ഇന്നത്തെ മനുഷ്യര്‍ പരസ്പരം മത്സരിക്കുമ്പോള്‍, ലിപിയെ പോലെ ചിലരെങ്കിലും മുന്നോട്ടു വരുന്നല്ലോ എന്ന് സന്തോഷിക്കുന്നു. എന്റെ ലോകവും നിശാ സുരഭിയുമൊക്കെ പറഞ്ഞ കമന്റ്സിന്റെ താഴെ എന്റെ ഒരൊപ്പ് കൂടിയിടുന്നു.. :)

   ReplyDelete
  97. നല്ല കഥ, ഈ കഥയും കമന്റുകളും എല്ലാം കൂടി ഒരു നല്ല ആരോഗ്യമുള്ള കഥാപരിസരം സൃഷ്ടിച്ചിരിക്കുന്നു,,,..എന്നിലേക്കും എന്റെ കൂട്ടുകാരിലെക്കും ഉള്ള ഈ ടോര്‍ച്ച് വെളിച്ചം അസഹ്യമാനെന്കില്‍ പോലും....ആവാതിരിക്കട്ടെ നമ്മുടെ തലമുറ ഇങ്ങനെ.....നന്ദി..

   ReplyDelete
  98. നന്നായിട്ടുണ്ട്... ആശംസകള്‍..

   ReplyDelete
  99. ഇത് ഞാന്‍ വായിച്ചിരുന്നതാണ്‌.. എന്റെ അഭിപ്രായവും എഴുതി.. പക്ഷെ കമന്റ് കാണുന്നില്ല.. ഇനി കമന്റ് എഴുതാന്‍ മറന്നതാണോ :( .. എന്തായാലും എല്ലാവരും വായിച്ചു അഭിപ്രായമറിയിച്ചു. കാലികമായ വിഷയം. നന്നായി

   വൈകിയാണേങ്കിലും ആശംസകള്‍

   ReplyDelete
  100. ലിപി ഒരു ക്ഷമാപണം !!ഇവിടെത്താന്‍ കുറച്ചു വൈകി ..കുറേക്കാലമായി പോസ്റ്റ്‌ ഒന്നും കാണാഞ്ഞതിനാലും,ലിപി "നാളത്തെ കേരളത്തില്‍" സജീവമായതിനാലുമാവാം കാരണം !!
   ------------------------------------------.
   ഒരു കുഞ്ഞു കഥയേക്കാള്‍ വലിയ കമന്റുകള്‍ കണ്ടു ,,പ്രതികരണം കഥയില്‍ കൂടിയും ,കവിതയില്‍ കൂടിയും ,,വരകളില്‍ കൂടിയുമൊക്കെ സാധാരണ നടക്കുമ്പോള്‍ ഇത് ഒരു കഥയായും വായിക്കാം ,പ്രതികരണമായും വായിക്കാം.അതിനു ഇത്ര വലിയ ചര്‍ച്ച വേണമായിരുന്നോ ? !!
   എന്ത് ലേബല്‍ കൊടുത്താലും ..പതിവ് ലിപി പോസ്റ്റുകളില്‍ നിന്നും ഒട്ടും പിറകിലല്ല ഈ പോസറ്റും!! അടുത്ത പോസ്റ്റിനു ആകാംക്ഷയോടെ...

   ReplyDelete
  101. ഇത് കഥയോ ജീവിതമോ?

   ReplyDelete
  102. ഹര്‍ത്താല്‍ അല്ലാതെ മറ്റൊരു സമരവും ഞങ്ങള്‍ പങ്കെടുക്കില്ല.....

   ReplyDelete
  103. ലിപിയുടെ രചനാവൈഭവത്തെ പുഷ്ട്ടിപ്പെടുത്തുവാൻ വേണ്ടി പല ബൂലോഗരുടെ ഉപദേശങ്ങളും,പിന്നീട് വന്ന രസച്ചരട് മുറുകിയ ചർച്ചകളും മറ്റും എല്ലാം തികഞ്ഞപ്പോൾ ഈ വായന വളരെ സന്തോഷം പകർന്നതായി മാറി കേട്ടൊ മോളെ.

   ReplyDelete
  104. പ്രിയപ്പെട്ട ലിപി,
   പതിവ് പോലെ ഞാന്‍ ഇവിടെ എത്താന്‍ വൈകി! പ്രസക്തമായ ആശയം;പക്ഷെ ലിപിയുടെ മുന്‍പത്തെ പോസ്റ്റുകളുടെ തീവ്രത അനുഭവപ്പെട്ടില്ല...!
   ആ ചെരുപ്പകാര്‍ക്ക് ഒരു പോസിറ്റീവ് ചിന്ത പകര്‍ന്നു കൊടുക്കാമായിരുന്നു! പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍,നമുക്ക് ഉത്തരവും കൊടുക്കാന്‍ കഴിയണം! ഇതല്ലെങ്കില്‍ പിന്നെ എന്ത്?
   സസ്നേഹം,
   അനു

   ReplyDelete
  105. ദേ, ഇന്നിതെഴുതുംപോഴും നാട്ടില്‍ പലരും തല്ലും കൊണ്ട് ആശുപത്രിയിലാണ്.. നാളെ ഇന്നത്തേക്കാള്‍ മഹത്തരമായ ഒരു സമരം ആസൂത്രണം ചെയ്തു കൊണ്ട്..... ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..!

   ReplyDelete
  106. എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്‌ ഇവിടെ സമരം ചെയ്യേണ്ടതിന് ഒരു വിഭാഗവും, യാത്രകള്‍ക്ക് യാതൊരു ഭംഗം വരാതെ സ്വന്തം കാര്യങ്ങള്‍ മാത്രം ഭംഗിയായി നടക്കണം എന്ന മറ്റൊരു വിഭാഗവും എന്നാണു. അക്രമസമരങ്ങളെ ആരെങ്കിലും ന്യായീകരിക്കും എന്നും തോന്നുന്നില്ല. അധികം സമരങ്ങളിലും കരുതിക്കൂട്ടിയുള്ള അക്രമം അല്ല നടക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഓരോ പാര്‍ട്ടിയിലും എല്ലാവരും ഒരു പോലെ ചിന്തിക്കുന്നവര്‍ ആയിരിക്കില്ലല്ലോ. വിവിധ സ്വഭാവക്കാരുണ്ടാകാം. സമരം എന്തിനു നടത്തുന്നു എന്ന ചര്‍ച്ച നടത്താന്‍ ആരും മെനക്കെടാതെ സമരത്തിനിടയിലെ അനിഷ്ടസംഭവങ്ങളെ പെരുപ്പിച്ച് അത് മാത്രം ചര്‍ച്ച നടത്തി കാതലായ വശം മറച്ചുവെക്കുന്നു. അതെന്തിനു വേണ്ടിയാണ്?

   ഹര്‍ത്താലും സമരവും നേതാവാകലും ആണ് കൂടുതല്‍ കുഴപ്പം എന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല.
   വായനയില്‍, എന്തോ ഒരു ചെറിയ കുറവ് പോലെ അനുഭവപ്പെട്ടു. അതെന്താണ് എന്ന് പറയാന്‍ എനിക്കറിയില്ല.
   ആശംസകള്‍.

   ReplyDelete
  107. @ priyag - വായനയ്ക്ക് നന്ദി പ്രിയാഗ് , കമന്റ്റുകള്‍ എങ്കിലും ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

   @ വാല്യക്കാരന്‍..- നന്ദിട്ടോ, ഞാന്‍ ലേഖനങ്ങള്‍ അല്ലാ, അനുഭവങ്ങള്‍ ആണ് കൂടുതലും എഴുതിയിട്ടുള്ളത് ! ഇതിലും കുറച്ചൊക്കെ അനുഭവം തന്നെ...

   @ അനാമിക പറയുന്നത് - നന്ദി അനാമിക, കഥയിലെ 'കഥ' കാണാന്‍ ആര്‍ക്കെങ്കിലും ഒക്കെ കഴിഞ്ഞു എന്ന് കേള്‍ക്കുമ്പോഴാണ് എഴുതിയത് പൂര്‍ണ്ണ പരാജയം അല്ലെന്ന ആശ്വാസം തോന്നുന്നത്.

   @ ആസാദ്‌ - ഈ ത്യാഗത്തിനു നന്ദി ആസാദ് :)

   @ രഞ്ജിത് - ഒരുപാട് നന്ദി, ഈ കഥയെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടതിനു..

   @ Absar Mohamed - നന്ദി അബ്സാര്‍

   @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ - ആദ്യം കമന്റ്‌ ചെയ്തത് ഞാന്‍ കണ്ടില്ലാട്ടോ ! വീണ്ടും വന്നതിനു നന്ദി.

   @ faisalbabu - നന്ദി ഫൈസല്‍ , ചര്‍ച്ച ചെയ്തത് നന്നായി എന്ന് തോന്നുന്നു, കാരണം ചിലര്‍ക്കെങ്കിലും കമന്റുകള്‍ പുതിയ അറിവുകളായിരുന്നു !!

   @ MINI.M.B - കണ്മുന്നില്‍ കണ്ട ഒരു ജീവിതത്തെ കഥയാക്കാന്‍ ശ്രമിച്ചതാ! പക്ഷെ അതിനു ഹര്‍ത്താലിന്റെ പശ്ചാത്തലം കൊടുത്തത് മൂലം ആ ജീവിതം പലരും കണ്ടില്ല !! വായനയ്ക്ക് നന്ദിട്ടോ..

   @ mottamanoj - നന്ദി മനോജ്‌ , വേറൊരു സമരത്തിലും പങ്കെടുത്തില്ലെങ്കിലും ഹര്‍ത്താലില്‍ പങ്കെടുത്തു വന്‍ വിജയമാക്കുന്ന കേരള ജനത ! വെറുതെയാണോ കേരളം മാത്രം പുരോഗമിക്കുന്നത് !!!

   @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. - നന്ദി മുരളിയേട്ടാ..

   @ anupama - വായനയ്ക്ക് നന്ദി അനൂ. പരിഹാരം ഞാന്‍ നിര്‍ദ്ദേശിച്ചാല്‍ നടപ്പില്‍ വരുമോ അനൂ ? ഉത്തരം ഞാന്‍ കമന്‍റുകളില്‍ കൊടുത്തിട്ടുണ്ടല്ലോ , പക്ഷെ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല !

   @ സ്വന്തം സുഹൃത്ത് - അതെ സുഹൃത്തേ, ആ വാര്‍ത്ത കണ്ടപ്പോള്‍ കഷ്ടം എന്ന് തന്നെയാണ് മനസ്സില്‍ പറഞ്ഞത് ! വായനയ്ക്ക് നന്ദിയുണ്ട്.

   @ പട്ടേപ്പാടം റാംജി - നന്ദി റാംജി. സമരങ്ങളെ ന്യായീകരിക്കുമ്പോഴും, കരുതിക്കൂട്ടിയുള്ള അക്രമം അല്ല നടക്കുന്നത് എന്നാശ്വസിക്കുമ്പോഴും, ഇവിടെ നിരപരാധികള്‍ ചോരയോഴുക്കി ആശുപത്രികളില്‍ നിറയുന്നുവല്ലോ! ഇവിടെ ഇനിയും അക്രമ സമരങ്ങള്‍ ഉണ്ടാവും എന്നൊരു വിഭാഗം ആക്രോശിക്കുന്നുവല്ലോ !

   >>ഇവിടെ സമരം ചെയ്യേണ്ടതിന് ഒരു വിഭാഗവും, യാത്രകള്‍ക്ക് യാതൊരു ഭംഗം വരാതെ സ്വന്തം കാര്യങ്ങള്‍ മാത്രം ഭംഗിയായി നടക്കണം എന്ന മറ്റൊരു വിഭാഗവും << ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ ആയിരുന്നു കൂടുതല്‍ എങ്കില്‍ ഒരു ഹര്‍ത്താലും വിജയിക്കില്ലായിരുന്നല്ലോ ! പക്ഷെ ഒഴിച്ചുകൂടാനാവാത്ത
   അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകേണ്ടവര്‍ മാത്രമല്ലേ ആ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നുള്ളൂ... അവരെയല്ലേ ഉപദ്രവിക്കുന്നത് !! ഇനി, 'യാത്രകള്‍ക്ക് ഭംഗം വരുന്നു' എന്നതുമാത്രമാണോ ഇത്തരം സമരങ്ങളുടെ ദോഷവശം ? പൊതുമുതല്‍ നശിപ്പിക്കുന്നതിനു എന്ത് ന്യായീകരണം ആണുള്ളത് !!

   ആരാണ് സമരത്തിനിടയിലെ അനിഷ്ടസംഭവങ്ങളെ പെരുപ്പിച്ചത് ? പെരുപ്പിക്കേണ്ട ഒരാവശ്യവും ഇല്ലല്ലോ, അല്ലാതെ തന്നെ ആവശ്യത്തില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഇവിടെ ഉണ്ടാവുന്നില്ലേ !

   പിന്നെ ഈ കഥയില്‍ ഹര്‍ത്താലും സമരവും നേതാവാകലും മാത്രമേ അങ്ങേക്ക് കാണാന്‍ കഴിഞ്ഞുള്ളു എങ്കില്‍ വിഷമമുണ്ട്... ഒരു കഥയെഴുതി പരാജയപ്പെട്ടല്ലോ എന്നോര്‍ത്തല്ല വിഷമം, ഇതിലെ ഹരിയെപ്പോലെ സമൂഹവും ഇവിടുത്തെ വ്യവസ്ഥകളും
   വഴിതെറ്റിക്കുന്ന ജീവിതങ്ങളെ അറിയാന്‍ ശ്രമിക്കുന്നില്ലല്ലോ എന്നോര്‍ത്ത്...

   ReplyDelete
  108. ഇന്നത്തെ അക്രമികള്‍ നാളത്തെ ധീരന്മാര്‍.
   എല്ലാ നിലക്കും പരാജയപ്പെട്ടാല്‍ അവസാനം പയറ്റാവുന്ന ഒന്നായി രാഷ്ട്രീയം മാറിയിട്ടുണ്ട്. സമൂഹത്തിനു വേണ്ടി ത്യാഗോജ്വല ജീവിതം നയിച്ച മുന്‍കാല നായകന്മാരെവിടെ. കണക്കുകൂട്ടലുകള്‍ നടത്തി ഇന്നിറങ്ങുന്ന രാഷ്ട്രീയക്കാര്‍ എവിടെ.
   ചിന്തകള്‍ പലവഴിക്കു നയിച്ച ഒന്നാന്തരം പ്രതികരണം.
   ആശംസകള്‍.

   ReplyDelete
  109. അതെ...ഇങ്ങനെയൊക്കെ തന്നെയായിരിയ്ക്കാം ചാവേറുകള്‍ ഉണ്ടാകുന്നത്. നല്ല കഥ(?)

   ReplyDelete
  110. കഥ നന്നായി ...ഹരി എന്നയാളുടെ ജോലി കിട്ടാത്തത്തിലുള്ള വിഷമം ശരിക്കം അറിയാന്‍ കഴിഞ്ഞു.ഞാനും ഇതെപോലുരു അവസ്ഥ കഴിഞ്ഞ വന്നത് ..അതിനാല്‍ തന്നെ ..ഈ കഥ നന്നായി ഇഷ്ട്ടപെട്ടു . ലിപി ചേച്ചിയുടെ കഥയ്ക്ക ഇത്തിരി കടുപ്പം പ്രതീഷിച്ചിരുന്നു..
   ആകെ ബഹളം ആണലോ? കഥയില്‍ ചോദ്യമില്ല എന്നൊരു ചൊല്ലുണ്ട് .(അതറിയാത്തവര്‍ ആയിരിക്കും ഇവര്‍ )
   എന്തായാലും ചേച്ചിടെ ബ്ലോഗ്‌ ഓപ്പണ്‍ ആകുന്നില്ല അതാ താമസിച്ചത് .എന്താ പ്രശ്നം എന്ന് നോക്കണേ ..
   പ്രദീപ്‌

   ReplyDelete
  111. നമ്മളെ പഠിപ്പിച്ച, പിന്തുടര്‍ന്ന് പോരുന്ന പ്രതികരണ രീതി പോലും മനുഷ്യ വിരുദ്ധമാണ്, ഒരു പക്ഷെ അത് തന്നെയാണ് നമ്മള്‍ അറിയാതെ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ അപചയവും ! ചില്ലുമേടകളില്‍ അവര്‍ സുരക്ഷിതരായി അപ്പോഴും കുലുങ്ങി ചിരിക്കുന്നുണ്ടാകും !
   ലിപി, എ ബെസ്റ്റ് ആര്ടിക്ള്‍ !

   ReplyDelete
  112. ചാവേറുകളെ സൃഷ്ടിക്കുന്നത് സമൂഹം തന്നെ.

   ReplyDelete
  113. പുതിയ കുപ്പിയിലെ വീഞ്ഞ് നന്നായി ഇഷ്ടായി..ഇതുപോലെ എത്ര പേര്‍? എഴുത്ത് ഇഷ്ടപ്പെട്ടു

   ReplyDelete
  114. ആശയം ഇഷ്ട്ടമായി ....


   ചില നേതാക്കളെ കുറിച്ച്
   --------------------
   നല്ലവണ്ണം പഠിച്ചു, റാങ്കു വാങ്ങി മുന്നെരുന്നവരില്‍ അധികം പേരും ഡോക്ടര്‍, എഞ്ചിനീയര്‍ അങ്ങനെ...
   അത്ര തന്നെ പഠിക്കാത്തവര്‍ PSC യിലൂടെ ഗവണ്മെന്റ് ജോലിയില്‍....
   തീരെ പഠിക്കാത്തവര്‍ രാഷ്ട്രീയത്തിലേക്ക്
   ഇനി...
   നല്ലവണ്ണം പഠിച്ചവര്‍ അത്ര തന്നെ പഠിക്കാത്തവരുടെ കീഴില്‍ ജോലി ചെയുന്നു... അവര്‍ തീരെ പഠിക്കാത്തവരുടെ കീഴിലും....
   (തീരെ പഠിക്കാത്തവര്‍, ഇവരെ എല്ലാവരെയും ഭരിക്കുന്നു....
   ഇപ്പോള്‍ ചില്ല മാറ്റങ്ങള്‍ ഉണ്ടെന്നു തോണുന്നു)

   ReplyDelete
  115. എടുത്ത ആശയം കൊള്ളാം പക്ഷെ തീവ്രത പോരാ എന്നു തോന്നി..കുറച്ചൂ കൂടെ നന്നാക്കണം...കഴിവുണ്ടെന്ന് തോന്നിയതിനാൽ പറഞ്ഞതാണ്‌...

   വിമർശനം തെറ്റായി എടുക്കരുത്‌..

   ഭാവുകങ്ങൾ

   ReplyDelete
  116. ഇങ്ങനെയാണ് പ്രതിലോമകാരികള്‍ സൃഷ്ടിക്കപ്പെടുന്നത്..അഭിനന്ദനങ്ങള്‍.

   ReplyDelete
  117. പെണ്ണ് പിടിച്ചവനെയും ആയുധം കടത്തിയവനെയും കഞ്ചാവ് വിറ്റവനെയും സല്യൂട്ട് ചെയ്യുന്ന പോലീസ് ഏമാന്മാര്‍ കല്ലെറിഞ്ഞവനെ കൊലപാതകശ്രമ കേസ് ചുമത്താന്‍ കാക്കിയിട്ട് കാത്തിരിപ്പുണ്ടാവും. . .
   അങ്ങനെ വക്കീലിനൊരു കേസായി !!!!!!!
   ഫീസ്‌ പോയിട്ട് സ്റ്റാമ്പ്‌ന്റെ ചെലവ് പോലും കിട്ടാത്ത മറ്റൊരു രാഷ്ട്രീയ കേസ്...
   നാട് നന്നാവുന്നുണ്ട് . . .

   ReplyDelete
  118. ഞാനെന്തേ ഇത് കണ്ടില്ല??
   പറയാനുള്ളത് മുഴുവന്‍ എല്ലാരും പറഞ്ഞും കഴിഞ്ഞു.
   കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്ന രാഷ്ട്രീയക്കാരെ യുവതലമുറയെങ്കിലും മനസ്സിലാക്കിയെങ്കില്‍ എന്നാശിച്ച് പോകുന്നു.
   നന്നായി ലിപീ.

   ReplyDelete
  119. ലിപി ചേച്ചി എനികിഷ്ടായി ഈ കഥ ഞാന്‍ വഴക്ക് കൂടാന്‍ ഒന്നും ഇല്ല എല്ലാ മംഗളങ്ങളും ............

   ReplyDelete
  120. @ എം.അഷ്റഫ്.- നന്ദി മാഷേ... "സമൂഹത്തിനു വേണ്ടി ത്യാഗോജ്വല ജീവിതം നയിച്ച മുന്‍കാല നായകന്മാരെവിടെ. കണക്കുകൂട്ടലുകള്‍ നടത്തി ഇന്നിറങ്ങുന്ന രാഷ്ട്രീയക്കാര്‍ എവിടെ." അതെ, ഇത് തന്നെയാണ് ഒരു പ്രധാന പ്രശ്നം.

   @ (പേര് പിന്നെ പറയാം) - നന്ദി സുഹൃത്തേ, (പേര് ഇതുവരെ പറഞ്ഞില്ലാലോ ! :))

   @ Pradeep paima - നന്ദി പ്രദീപ്‌, കടുപ്പം കുറവായിട്ട് ഇത്രയും ബഹളം! അപ്പൊ കടുപ്പം കൂടിയിരുന്നെങ്കിലോ !!

   @ ..naj - ശരിയാ... നാം പിന്തുടരുന്ന പ്രതികരണ രീതി മാറ്റേണ്ട സമയം എന്നെ കഴിഞ്ഞു വായനയ്ക്കും പിന്തുണയ്ക്കും നന്ദിയുണ്ട്...

   @ ~ex-pravasini* - നന്ദിട്ടോ..

   @ smitha adharsh - എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്...

   @ Shikandi - ശരിയാ... ഏതു ജോലിക്കും മിനിമം യോഗ്യത വേണം, പക്ഷെ ഏറ്റവും വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്ന, നമ്മെ ഭരിക്കുന്നവര്‍ക്ക് മാത്രം ഒരു യോഗ്യതയും വേണ്ട !
   സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദി....

   @ മാനവധ്വനി -നന്ദി... വിമര്‍ശനം ശരിയായ അര്‍ത്ഥത്തിലാണുട്ടോ എടുത്തത്‌ :)

   @ മനോജ് കെ.ഭാസ്കര്‍ - നന്ദി മനോജ്‌.

   @ ഇനാം(Inam)- നന്ദി മാഷെ...

   @ പത്രക്കാരന്‍ - അയ്യോ വേണ്ട അനിയാ, ഇത്തരം രാഷ്ട്രീയ കേസുകളെടുത്താല്‍ ഫീസു പോയിട്ട് പുണ്യം പോലും കിട്ടൂല്ല !! പിന്നെ അഞ്ചു കൊല്ലം കൂടുമ്പോള്‍ മാറി മാറി കേസെടുത്തവരെ സല്യൂട്ട് ചെയ്യാനും, സല്യൂട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും ഈ പോലീസ് ഏമാന്മാര്‍ എന്നേ ശീലിച്ചു കഴിഞ്ഞു ! ചുരുക്കത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരെ സല്യൂട്ട് ചെയ്യാനുള്ള യോഗം ഈ പറയുന്ന ഏമാന്മാര്‍ക്ക് ഒരു കാലത്തും ഇല്ല !! വായനയ്ക്ക് നന്ദി പത്രക്കാരാ..

   @ ശങ്കരനാരായണന്‍ മലപ്പുറം - നന്ദിയുണ്ട് മാഷേ...

   @ mayflowers - നന്ദിട്ടോ... യുവ തലമുറ കുറച്ചൊക്കെ മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു, അതല്ലേ 35 വയസ്സില്‍ താഴെയുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് കുറവാണെന്ന് ഭാനു മാഷ്‌ പറഞ്ഞത്.

   @ Vinayan Idea - നന്ദി വിനു. :)

   ReplyDelete
  121. ഹരിയെ പോലെ എത്രയെത്ര ചെറുപ്പക്കാര്‍ ... സമൂഹം അവരുടെ യുവത്വം സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി വിനിയോഗിച്ചു അവസാനം ജീവിത പുറം പോക്കിലേക്ക് ചവിട്ടി തെറിപ്പിക്കുന്നു . അഭ്യസ്ത വിദ്യരായ ഇന്നത്തെ അഭിനവ ഹരിമാര്‍ ഈ കുതന്ത്രം മനസ്സിലാക്കാത്തത്‌ സങ്കടകരം ....ആശംസകള്‍

   ReplyDelete
  122. വഴി പിഴക്കുന്ന യുവത്വങ്ങള്‍ കുറെ ഒക്കെ തിരിച്ചറിവിന്റെ പാതയിലാണ്. എങ്കിലും ഇത്തരത്തിലുള്ള ഉദ്ബോധനങ്ങള്‍ വളരെ ആവശ്യമാണ്. അത് ഭംഗിയായി പറഞ്ഞു. താങ്കളുടെ രചനകള്‍ ഓരോന്നായി വായിക്കുവാന്‍ തുടങ്ങി. ഓരോന്നായി അഭിപ്രായം രേഖപ്പെടുത്താം.
   മറ്റൊന്നുകൂടി. എന്‍റെ " ഞാന്‍ സ്വാര്‍ത്ഥന്‍" എന്നാ കവിതയ്ക്ക് നല്ല അഭിപ്രായം "ഇരിപ്പിടത്തില്‍" രേഖപ്പെടുത്തിയതിനു നന്ദി. ഞാന്‍ സെറ്റിങ്ങില്‍ വരുത്തിയ പിഴവാണ് കമ്മന്റ് ഇടാന്‍ സാധിക്കാത്തതിനു കാരണം. ഇപ്പോള്‍ ആ പിഴവ് തിരുത്തി. ഒരിക്കല്‍ കൂടി നന്ദി.

   ReplyDelete
  123. ഏതു തെറ്റ് ചെയ്യുന്നവര്‍ക്കും അവരുടെതായ ഒരു ന്യായീകരണം കാണും. സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനാവില്ലെങ്കിലും ആ ന്യായീകരണം അവര്‍ക്ക് മുന്നോട്ടു ചലിക്കാനുള്ള ഇന്ധനമാണ്. ഇവിടെയും അതു തന്നെ സംഭവിച്ചു.

   കഥയിലെ വാല്‍ക്കഷ്ണം വേണ്ടിയിരുന്നില്ല. അതു ഊഹിക്കാവുന്നതാണല്ലോ. ആ ഭാഗം വായനക്കാര്‍ക്ക് വിട്ടു കൊടുത്തിരുന്നെങ്കില്‍ കഥക്കു ഒന്നൂടെ ഭംഗി കൂടുമായിരുന്നു എന്നു തോന്നി.

   ReplyDelete
  124. ഇതല്ലാ ഇതിനപ്പുറവും ചെയ്യേണ്ടി വരും പലർക്കും ഈ ലോകത്തിൽ ജീവിച്ചു പോകുവാൻ വേണ്ടി..

   ReplyDelete
  125. പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍. Man is made of circumstance എന്നാ പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. എന്തിനും ഏതിനും മുതലെടുക്കുന്ന ഒരു ലോകവും. ഈ കൊച്ചു കഥ ഒരുപാട് ചിന്തിപ്പിക്കുന്നു. ഭാവുകങ്ങള്‍, ലിപി.

   ReplyDelete
  126. ലിപി ചേച്ചി..

   ആദ്യ കഥാ സംരംഭം ആണ് ലേ... അത് വിജയമായി എന്ന് ഇവിടത്തെ തലനാരു കീറിയുള്ള കഥാചര്‍ച്ചകള്‍ കണ്ടപ്പോള്‍ മനസ്സിലായി.. ഒരു കഥ ചര്‍ച്ച ചെയ്യപെടുന്നത് അതിലെ ചിന്തിക്കാന്‍ ഉതകുന്ന എന്തെങ്കിലും ഉണ്ട് എന്നത് കൊണ്ടാണ്... നല്ലത്.. ഈ കഥയിലെ മറ്റു സാങ്കേതികമായ പോരായ്മകളെ മറന്നു കളയാമെന്നു തോന്നുന്നു...

   വിഷയം ഏറെ പ്രസക്തമായ ഒന്നാണ്.. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഇതുപോലുള്ള ഒരുപാട് ക്ഷുപിതയൗവനങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്... കുരങ്ങിനെ കൊണ്ട് ചുടു ചോറ് വാരിക്കും പോലെ അവരെ കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നു.. ഒടുവില്‍ അവര്‍ സ്വപ്നം കാണുന്ന അധിക്കാരസ്ഥാനങ്ങളില്‍ ഈ വിഭാഗക്കാര്‍ എത്താറുണ്ടോ..?? എല്ലാ കക്ഷികളും വെള്ളം കോരികളും വിറകു വെട്ടികളുമായി കുറെ അണികളെ ഏതു കാലത്തും ഒപ്പം കൂട്ടാറുണ്ട്... അധികാരത്തിന്റെ മൃഷ്ടാന്നഭോജനങ്ങള്‍ കഴിഞ്ഞു മിച്ചം വരുന്ന എച്ചില്‍ കഷ്ണങ്ങള്‍ ആവും ഈ പാവങ്ങള്‍ക്ക് കിട്ടുക.. ഇവരില്‍ ചിലരെ പാര്‍ട്ടിയുടെ അടിപിടി ആവശ്യങ്ങള്‍ക്കായി പരിശീലിപ്പിച്ചെടുക്കാറുണ്ട്,,ഒടുവില്‍ അവര്‍ ഏതെങ്കിലും എതിര്‍ പക്ഷത്തിന്റെ കത്തി മുനയില്‍ ഒടുങ്ങുന്നു.. പാര്‍ട്ടിയ്ക്ക് ഒരു രക്തസാക്ഷിയെ കൂടി കിട്ടിയ സന്തോഷത്തില്‍ ബലിദാനദിനവും ബക്കറ്റ് പിരിവും.. ഇതൊന്നും ബാധകമല്ലാത്ത ഒരു ഉപരി വര്‍ഗ്ഗം പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളില്‍ സകലമാന സുഖലോലുപതയും അനുഭവിച്ചു വിരാജിക്കുന്നു... ഇത് നമ്മുടെ നാടിന്റെ ഒരു നിത്യ കാഴ്ച..

   ക്ഷമിക്കണം ലിപി ചേച്ചി.. കഥ വായിച്ചു ഞാന്‍ അല്‍പ്പം രോഷാകുലനായി.. ഇരച്ചു കയറിയ ധാര്‍മികമൂല്യങ്ങളും സമൂഹത്തോടുള്ള പ്രതിഷേധവും വാക്കുകളായി പുറത്തു വന്നതാണ്.. കഥയെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.. വീണ്ടും വീണ്ടും നല്ല ഒരുപാട് കഥകള്‍ എഴുതാന്‍ ലിപി ചേച്ചിയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

   സ്നേഹപൂര്‍വ്വം
   അനിയന്‍

   ReplyDelete
  127. നീതിനിഷേധം കൊണ്ടെത്തിക്കുന്നത് മുതലെടുപ്പ് സേവനത്തിലേക്കാണ്. ജനങ്ങൾ അവർക്ക് പിന്നാലെയാ... പ്രത്യയശാസ്ത്രങ്ങളൊക്കെ മുതലെടുപ്പിന്റെതായി

   ReplyDelete
  128. എനിയ്ക്ക് ബൂലോകത്തിലേയ്ക്ക് സ്വാഗതം പറഞ്ഞ പ്രിയ സുഹൃത്തെ, നിങ്ങളുടെയെല്ലാം അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും ഉപദേശങ്ങളും പ്രതീക്ഷിച്ച്കൊണ്ട് ഞാനിതാ ആദ്യ പോസ്റ്റ്‌ ഇടുകയാണ്. ഈയവസരത്തിലെയ്ക്ക് ഞാനിതാ ഔദ്യോദികമായി താങ്കളെ ക്ഷണിയ്ക്കുന്നു. താങ്കളുടെയും താങ്കളുടെ നല്ലവരായ പ്രിയ വായനക്കാരുടെയും സാന്നിദ്ധ്യം ആഗ്രഹിച്ചുകൊണ്ട്‌-
   -ഉപ്പിലിട്ടവന്‍*അരുണേഷ്.

   ReplyDelete
  129. ഇത്തരം ഹരിമാര്‍ നമ്മുടെ നാട്ടില്‍ കുറെയേറെ ഉണ്ട്, വിദ്യക്ക് മൂന്നാമത്തെ സ്ഥാനമാ ചേച്ചീ. പണവും രാഷ്ട്രീയവും കഴിഞ്ഞാല്‍. പിന്നെ ഹര്‍ത്താലും സമരവും അതില്ലാതെ എന്ത് കേരളം പരസ്യ വാചകം പോലെ അതില്ലാതെ നമുക്കെന്താഘോഷം. നന്നായിരിക്കുന്നു.
   ആദ്യമാ ഈ വഴി ഇനിയും വരാം കേട്ടോ ചായയോ കാപ്പിയോ വേണ്ടിവരും.

   ReplyDelete
  130. മറ്റെന്തിനെക്കാളും ശക്തി അധികാരത്തിനു തന്നെ...

   ithu sathyam, parikketta randuper ,,avare polullavar kalagattathinte avashyamanu,pratyekichum samaram vijayikkanamenkil.....

   ReplyDelete
  131. ലിപി,

   കുറച്ചു വരികളില്‍ ഭംഗിയായി എഴുതിയ സത്യം.
   ജനങ്ങള്‍ ഇനിയും പഠിക്കുന്നില്ലല്ലോയെന്ന് മാത്രം വിഷമിക്കുന്നു.

   നന്നായെഴുതി. ആശംസകള്‍.

   ReplyDelete
  132. ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ കുടുംബം മക്കൾ ഇവയെ പരിപാലിക്കേണ്ടി വരുമ്പോൾ ഇവിടെ കമന്റാൻ സമയം ഇല്ലാതെ വരുന്നു അല്ലെ നല്ല തമാശ

   ReplyDelete
  133. Innathe Keralam...!!!

   Manoharam, Ashamsakal...!!!

   ReplyDelete
  134. MSc പാസ്സായിട്ടും, ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് മാത്രം അര്‍ഹതയുള്ള ജോലി മറ്റൊരാളുടേതായത് നോക്കി നിന്ന് നെടുവീര്‍പ്പിട്ട ആ നശിച്ച ദിവസം... ivide padikkunna ellavarkum joli undu.. jathi alla vishayam ... itharathil cinema kadha ezhuthathe irukku........

   ReplyDelete
  135. പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍. എന്തിനും ഏതിനും മുതലെടുക്കുന്ന ഈ ലോകത്തില്‍ നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു . ആശംസകള്‍

   ReplyDelete
  136. ചാവേറുകള്‍ക്ക്‌ കാലിക പ്രസക്തിയുണ്ട്‌.

   ReplyDelete
  137. ചുമട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ, കഥ മധ്യവർഗ്ഗ സ്വപ്നങ്ങളെ നന്നായി താലോലിക്കുന്നതായി തോന്നി, വർഗ്ഗബോധം കൊണ്ടാവാം എന്നു വിചാരിക്കുന്നു! ചുമട്ടുകാർക്ക് നാട്ടില് പണീണ്ട്, തരക്കേടില്ലാത്ത് കൂലീം! തൊഴിലു തേടലും നാടു നന്നാക്കലും രണ്ടും വേറേ വേറേ പണികളാ, ഒന്നിനു കൂലീണ്ട്; മറ്റതിന്?.... ജാതി കാരണം ജോലി കിട്ടാത്തതിൽ സങ്കടപ്പെടേണ്ടാ... ചുമട്ടുപണിക്ക് സംവരണ തത്വം ബാധകമല്ലെടോ.സ്വാഗതം! (warm welcome) ആരും ഒരാളെയും ഒന്നിനു നേരെയും കല്ലെറിയാത്ത കാലത്തിനായി കാത്തിരിക്കാം,ടൂറിസ്റ്റ് വണ്ടികൾ നാടുകാണാനിറങ്ങുന്നവരുമായി ചീറീപ്പായട്ടെ! ദേശീയ വരുമാനം വർദ്ധിച്ച് കുറേ പണി കിട്ടുമല്ലോ? നമുക്ക് പണിക്കായും കാത്തിരിക്കാം!(കഥ തന്നെ ഒരു കല്ലേറായി തോന്നിയത് ചുമട്ടുകാരന്റെ വിവരക്കേടു കൊണ്ടാകാം!) നോക്കു കൂലിയെപറ്റി ഒരു കഥയെഴുതുമെന്നു പ്രത്യാശിക്കുന്നു, തൽക്കാലം ചുമടുമായിപ്പോകട്ടെ, അതുവരെ ആശംസകൾ.......

   ReplyDelete
  138. അന്യ നാട്ടില്‍ പോയി രക്ഷപ്പെടാമെന്നു വച്ചാല്‍ അമ്മയെയും പെങ്ങന്മാരെയും ഇതുപോലൊരു നാട്ടില്‍ ഒറ്റയ്ക്കാക്കി പോവാനും വയ്യ ! അച്ഛന്‍ മരിക്കുമ്പോള്‍ തന്‍റെ ചുമലില്‍ വച്ച് തന്നത് കുറെയേറെ ബാധ്യതകള്‍ മാത്രം !

   ഈ പ്രായത്തിലെ ചുമലിലെ ഭാരം.. എല്ലാം ശരിയാകുമെടോ ....

   ReplyDelete
  139. ജീവിതമല്ലേ! എല്ലാം സ്വാഭാവികം

   ReplyDelete
  140. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...

   http://ienjoylifeingod.blogspot.com/2011/12/blog-post.html

   നോക്കുമല്ലോ..

   ReplyDelete
  141. കാലികപ്രസക്തം.. നന്നായിരിക്കുന്നു..!!

   ReplyDelete
  142. തുടക്കം പഴച്ചോറും.........................അവസാനം കഥ മാറിയപ്പോള്‍ ............നന്നായി ,....ആശംസകള്‍

   ReplyDelete
  143. ആഹാ, പുത്യ പോസ്റ്റൊന്നും ഇല്ലേ?

   ReplyDelete
  144. ഈ ഹരിനാരായണന്മാ൪ ന്യൂസിലാന്‍റിലെത്തിയാല്‍ വാള്‍ മാ൪ട്ടില്‍ ചുമടെടുക്കുന്നതിനോ ടിം ഹോട്ടനില്‍ ചായയടിക്കുന്നതിനോ ഒരു കുഴപ്പവുമില്ല .നാട്ടിലതു പറ്റില്ല.കുറെ വെച്ചുകെട്ടിയ വാല്യൂസുമായി ജീവിക്കുന്നവരാണവ൪. വലിയവരാണെന്ന് വിചാരിക്കുന്ന ഇവ൪ നാട്ടില്‍ പണികള്‍ വീതം വച്ചുകൊടുത്തിട്ടുണ്ട്: താറുപണി ഇന്നവ‍ക്ക്, കൊയ്യാന്‍ ഇന്ന സ്ത്രീകള്‍ തെങ്ങുകയറാന്‍ ഇന്ന കൂട്ടര്‍, കിളക്കാന്‍, വേലികെട്ടാന്‍....
   കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നി൪വ്വഹിച്ച ചരിത്ര ദൌത്യങ്ങള്‍ പാടെ വിസ്മരിച്ചുകൊണ്ട്, 54 കൊല്ലമായി മാമ്മന്‍ മാപ്പിളയുടെ ന്യൂസ് ട്രാഷ് ബിന്നിലെ ചില കഷണങ്ങള്‍ പെറുക്കിയെടുത്ത് കഥയാക്കുകയാണ് ഇവിടെ ഒരാള്‍.
   സാമൂഹ്യപ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് ഈ ഫെമിനിസ്റ്റ് അതിനെത്തന്നെ തള്ളിപ്പറയുകയാണ്.

   ReplyDelete
  145. ഈ കഥ പ്രതിനിധാനം ചെയ്യുന്ന ആശയ പരിസരത്തോടു യാതൊരു യോജിപ്പുമില്ല ,പ്രതിഷേധങ്ങളും പോരാട്ടങ്ങളും ഇല്ലാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ചില അധമാശക്തികളുടെ ഒരു പിണിയാള്‍ ദുര്‍ബ്ബലമായ ഭാഷയില്‍ പിറുപിറുക്കുന്നു എന്നെ തോന്നിയുള്ളൂ ,ഇത് ഇപ്പോഴത്തെ ഫാഷന്‍ എന്ന് കരുതിയാവണം എഴുത്തുകാരി പോസ്റ്റ്‌ ചെയ്തത് ,അത് ഏറെക്കുറെ ശരിയാണെന്ന് കമന്റുകളുടെ ബാഹുല്യം തെളിയില്‍ക്കുന്നു ,,ആശംസകള്‍

   ReplyDelete
  146. പൊതുജനം കഴുത......രാഷ്ട്രീയ മേലാളന്മാരക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല.

   ഓ:ടോ: പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറീക്കണം. ബൂലോകം മുഴുവനും തപ്പി നടക്കുമ്പോൾ പലപ്പോഴും വളരെ വൈകുന്നു എത്താൻ. വൈകിഎത്തുമ്പോൾ ഒരു വിഷമം. ഇത്ര നല്ല പോസ്റ്റുകൾ വായിക്കാൻ കാണാൻ ഒക്കെ വൈകിയല്ലോ എന്നു. അപ്പോൾ അറിയിക്കുക വിഷമിപ്പിക്കതിരിക്ക.. കേട്ടോ ...

   ReplyDelete
  147. പുതിയ രചനകള്‍ ഒന്നും കാണുന്നില്ലല്ലോ ?തിരക്കിലായിരിക്കുമെന്നു കരുതുന്നു .

   ReplyDelete
  148. ബ്ലോഗില്‍ പുതിയ ആളാണ്‌. ചന്തുവങ്കിള്‍ വഴി എത്തിയതാട്ടോ.
   .... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള, സാധുക്കളെ ദ്രോഹിച്ചുകൊണ്ടുള്ള സമരങ്ങള്‍ അതെന്ത് ആദര്‍ശത്തിന്റെ പേരിലായാലും അനുകൂലിക്കാന്‍ എനിക്കാവില്ല....
   എന്ന് ലിപി പറഞ്ഞതിനോടൊപ്പം ഞാനും കൂടുന്നു...
   രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന മക്കള്‍ ഒന്ന് തിരിച്ചേതത്തുവാന്‍ നേര്ച്ചനെര്‍ന്നു ഇരിക്കുന്നവരെത്ര..! അക്രമ സമരങ്ങലും കക്ഷിരാഷ്ട്രീയ ചെരിപ്പോരുകളും മാത്രമല്ല പ്രശ്നമെങ്കിലും അവയും കാരണങ്ങള്‍ തന്നെ.
   തീക്ഷ്ണമായ എഴുത്തിന്‍റെ വായനക്ക് ഞാനുമുണ്ട് കൂടെ..

   ReplyDelete
  149. nice work.
   welcometo my blog

   blosomdreams.blogspot.com
   comment, follow and support me.

   ReplyDelete
  150. പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍,....ആശംസകള്‍

   ReplyDelete
  151. @ അരുണകിരണങ്ങള്‍ @ വേണുഗോപാല്‍ @ പൊട്ടന്‍ @ Akbar @ ഹരീഷ് തൊടുപുഴ @ Dr P Malankot @ Sandeep.A.K @ ബെഞ്ചാലി @ റിഷ് സിമെന്തി @ (പേര് പിന്നെ പറയാം) @ സന്യാസി @ പ്രേം I prem @ Mohiyudheen MP @ ഒറ്റയാന്‍ @ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage @ Sureshkumar Punjhayil @ boban @ പ്രദീപ്‌ കുറ്റിയാട്ടൂര്‍ @ എരമല്ലുര്‍ സനില്‍ കുമാര്‍ @ ചുമട്ടുകാരൻ @ thirayil @ Valsan anchampeedika Anchampeedika @ ~~MeRmAiD~~ @ കുമാരന്‍ | kumaran @ Shaheer Kunhappa.K.U @ മഹറൂഫ് പാട്ടില്ലത്ത് @ നിശാസുരഭി @ azeez @ സിയാഫ് അബ്ദുള്‍ഖാദര്‍ @ ഉഷശ്രീ (കിലുക്കാംപെട്ടി) @ sidheek Thozhiyoor @ കാടോടിക്കാറ്റ്‌
   ഇവിടെ അഭിപ്രായം അറിയിച്ച, കാണാതായപ്പോള്‍ അന്വേഷിച്ചു വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

   @ boban - " ivide padikkunna ellavarkum joli undu.." ബോബന്‍ ഏതു നാട്ടിലെ കാര്യമാ പറയുന്നത്!! പഠിക്കുന്ന എല്ലാവര്‍ക്കും ജോലി എന്നൊക്കെ പറഞ്ഞത് കണ്ടു ചോദിച്ചതാ !

   @ azeez - ഒരു പെണ്ണ് എന്തെങ്കിലും ഉറക്കെ ചിന്തിച്ചാല്‍ ഉടനെ അവള്‍ ഫെമിനിസ്റ്റ് ആയി!! :)
   സാമൂഹ്യപ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങള്‍ മറന്നു കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല മാഷെ.. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ താങ്കളുടെ കമന്റ്റില്‍ പറഞ്ഞതു തന്നെയാണ് താങ്കള്‍ക്കു സത്യത്തില്‍ തോന്നിയതെങ്കില്‍ സന്തോഷം.. പോസ്റ്റിലൂടെയും കമന്റ്റ്സിലൂടെയും ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കിക്കളഞ്ഞല്ലോ.. !!!

   @ സിയാഫ് അബ്ദുള്‍ഖാദര്‍ - യോജിക്കുന്നതും വിയോജിക്കുന്നതും ഒക്കെ അവരവരുടെ ഇഷ്ടം.. പക്ഷെ പ്രതിഷേധങ്ങളും പോരാട്ടങ്ങളും ഇല്ലാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമം ആയാണ് ഇതിനെ കണ്ടതെങ്കില്‍ കഷ്ടം എന്നെ പറയാനുള്ളൂ..
   (ഇത് ഫാഷന്‍ ആണല്ലേ.. അറിഞ്ഞില്ല, ഇപ്പൊ അറിഞ്ഞ സ്ഥിതിക്ക് ഇത്തരം ഒന്നുരണ്ടെണ്ണം കൂടി പോസ്റ്റിയാലോ എന്നാ ചിന്ത. അത് വെറുതെയാവില്ല എന്ന് കമന്റുകളുടെ ബാഹുല്യം ധൈര്യം തരുന്നുമുണ്ട് ! :)

   ReplyDelete
  152. ഒരു തരത്തില്‍ ഇതൊക്കെ മടുത്തു നിര്‍ത്തി പോയതാണ്.. പക്ഷെ എന്റെ പോസ്റ്റില്‍ വരുന്ന അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത ഉണ്ടല്ലോ എന്ന് കരുതി മാത്രമാണ് വൈകിയാണെങ്കിലും വീണ്ടും വന്നത്. ഒരു പോസ്റ്റുകൊണ്ടോ കുറെ കമന്റ്സ് കൊണ്ടോ കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ കണ്ണ് തുറപ്പിക്കാമെന്ന തെറ്റിദ്ധാരണയൊന്നും ഇല്ല. എന്റെ മനസ്സില്‍ തോന്നിയത് എഴുതിയെന്നു മാത്രം.

   എന്നെ പുച്ഛിക്കുന്ന ബുദ്ധി ജീവികളോട് ചില സംശയങ്ങള്‍ ചോദിച്ചോട്ടെ... പല വികസിത രാഷ്ട്രങ്ങളുടെയും ഒപ്പം നില്‍ക്കാന്‍ പോന്ന വിഭവ ശേഷി ഉണ്ടായിരുന്നിട്ടും, അതിനേക്കാള്‍ അഭ്യസ്ത വിദ്യര്‍ ഉണ്ടായിരുന്നിട്ടും എന്തെ നമ്മുടെ നാട് എന്നും പുറകിലാവുന്നു? സംവരണം ശരിയായ രീതിയില്‍ ആണ് നടക്കുന്നത് എങ്കില്‍ എന്തെ നമ്മുടെ നാട്ടില്‍ ദരിദ്രര്‍ കൂടുന്നു? സാമ്പത്തിക സംവരണം നിലവില്‍ വന്നാല്‍ ദരിദ്രര്‍ക്കല്ലേ പ്രയോജനം ? പിന്നെന്തിനാണ് അത് കേള്‍ക്കുമ്പോഴേ പലരുടെയും ചോര തിളക്കുന്നത്‌?

   ReplyDelete
  153. നന്നായിരിക്കുന്നു

   ReplyDelete
  154. ലിപിയെപ്പോലുള്ളവരുടെ എഴുത്തിന്റെ കുറവ് ബൂലോകത്ത് ശെരിക്കും അനുഭവപ്പെടുന്നുണ്ട് -ഇടക്കൊക്കെ ഒന്നാവാമെല്ലോ !

   ReplyDelete
  155. ഈ പ്രോത്സാഹനത്തിനു നന്ദി സിദ്ധിക്കാ..

   ജോലി തിരക്കുകളുടെ കൂടെ വ്യക്തിപരമായ ചില തിരക്കുകള്‍ കൂടെ ആയപ്പോ മെയില്‍ പോലും ദിവസവും ചെക്ക്‌ ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി.. എന്നെക്കാള്‍ തിരക്കുള്ളവര്‍ ബൂലോകത്ത് സജീവമായി ഉണ്ടെന്നു അറിയാതെ അല്ലാട്ടോ ഈ പറയുന്നത്.. താല്‍പ്പര്യം ഉണ്ടെങ്കില്‍ ഏതു തിരക്കിനിടയിലും സമയം കണ്ടെത്താം എന്ന് അറിയാം... പക്ഷെ മറ്റു പലരെയുംപോലെ കഥയും കവിതയും മനസ്സില്‍ നിറഞ്ഞു കവിഞ്ഞതു കൊണ്ടോ ഒരു എഴുത്തുകാരി ആയതു കൊണ്ടോ ഒന്നും അല്ലാ സിദ്ധിക്കാ ഞാന്‍ ഈ ബൂലോകത്ത് വന്നത്. നമ്മുടെ നാട്ടില്‍ നടക്കുന്ന ചിലതൊക്കെ കണ്ടപ്പോഴും വായിച്ചറിഞ്ഞപ്പോഴും ഏതൊരു സാധാരണക്കാരനും തോന്നിപ്പോകുന്ന ദേഷ്യം, പ്രതികരിക്കാന്‍ ഉള്ള തോന്നല്‍ ഒക്കെ സഹിക്കാന്‍ ആവാതെ വന്നപ്പോള്‍ ആണ് ഈ ബ്ലോഗ്‌ തുടങ്ങിയത്. പിന്നീട് നല്ല ചില സുഹൃത്തുക്കള്‍ ധൈര്യം തന്നപ്പോള്‍ ചില അനുഭവങ്ങളും കൂടി എഴുതി എന്നെ ഉള്ളൂ... അത് വായിക്കുന്ന ആര്‍ക്കെങ്കിലും ഒന്നു മാറി ചിന്തിക്കാന്‍ തോന്നിയാല്‍ അത്രയും ആയല്ലോ എന്നൊരു തോന്നലും ഉണ്ടായിരുന്നു... പക്ഷെ കുറച്ചു പോസ്റ്റുകള്‍ ഇട്ടതുകൊണ്ടോ കമ്മന്റ്റുകളില്‍ കൂടി കുറെ തര്‍ക്കിച്ചതുകൊണ്ടോ എന്റെ മനസ്സമാധാനം പോയികിട്ടും എന്നല്ലാതെ വേറൊരു കാര്യവും ഇല്ലെന്നത് വൈകിയാണ് മനസിലായത്.. അല്പം സമയം കിട്ടുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ കൂടെ ഇരിക്കാതെ ഇതിനു മുന്നില്‍ ഇരുന്നതുകൊണ്ടു കുറച്ചു ശത്രുക്കളെ ഉണ്ടാക്കാം എന്നലാതെ വേറൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവില്‍ തോന്നുന്ന ഒരുതരം മടുപ്പില്ലേ... അതാണ്‌ ഇപ്പൊ എനിക്ക് തോന്നുന്നത്.. അതിന്റെ കൂടെ തിരക്കുകള്‍ കൂടി ആയപ്പോ തീരെ എഴുതാന്‍ ശ്രമിക്കാതെ ആയിന്നു മാത്രം..

   ഈ അവസ്ഥ മനസിലാക്കും എന്ന് വിശ്വസിക്കുന്നു...

   ReplyDelete

  156. ​ഒരു വീട്ടമ്മ നേരിടുന്ന വിവിധ പ്രശങ്ങൾ ബ്ലോഗു വിട്ടു നില്ക്കാൻ പ്രേരിതമാക്കുന്നു
   ശ്രീ സിദ്ധിക്കിനു കൊടുത്ത മറുപടിയിൽ നിന്നും മനസ്സിലാക്കിയത്, എങ്കിലും
   വല്ലപ്പോഴും വല്ലതും കുറിച്ചിടുക സമയം കിട്ടുമ്പോൾ ബ്ലോഗിൽ കയറ്റുക. അനായാസം
   രചനകൾ നടത്താൻ കഴിവുള്ള ആളാണ്‌ എന്ന് എഴുത്തുകൾ വ്യക്തമാക്കുന്നു
   ഇപ്പോൾ ഇവിടെ വരികൾക്കിടയിൽ നിന്നും വന്നു ആശംസകൾ ​

   ReplyDelete
   Replies
   1. ഈ പ്രോത്സാഹനത്തിനു നന്ദി സുഹൃത്തേ..
    വരികൾക്കിടയിലെ പോസ്റ്റ്‌ കണ്ടിരുന്നു.. അവിടെ പറഞ്ഞത് തന്നെ ആവര്ത്തിക്കുന്നു...
    ബൂലോകത്തിൽ നില്ക്കുക എന്നാൽ എഴുത്ത് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. അല്പം സമയം കിട്ടുമ്പോൾ മനസ്സിൽ ഉള്ളത് എഴുതി പോസ്റ്റിയാൽ മാത്രം പോരല്ലോ.. ഇവിടെ ഉള്ളവരുടെ എഴുത്തുകൾ വായിക്കുകയും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയും കൂടി ചെയ്യുമ്പോഴല്ലേ ഈ ലോകത്ത് സജീവമാകുവാൻ സാധിക്കൂ...
    സമയം കിട്ടുമ്പോൾ വീണ്ടും ഈ ലോകത്ത് സജീവമാവാൻ വരികൾക്കിടയിലെ ആ ഒരു പോസ്റ്റ്‌ തന്ന പ്രജോദനം ചെറുതല്ല..
    ഇവിടെ വരാനും അന്വേഷിക്കാനും കാണിച്ച ഈ സന്മനസിനു നന്ദിയുണ്ട്..

    Delete