Sunday, January 23, 2011

ഒരു പ്രതികരണം

ശ്രീ എം.എസ്.മോഹനന്‍റെ സി ഐ റ്റി യു അക്രമം എന്ന പോസ്റ്റ്‌ വായിച്ചു.... (സി ഐ റ്റി യു അക്രമം)

ഈ ഭൂമിയില്‍ വളരെ കാലം ജീവിച്ചു കൊതി മാറിയ ഒരു കിളവന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്‌. അങ്ങിനെ ഒരു കിളവനു ഇങ്ങനെ ഒക്കെ ധൈര്യമായി എഴുതാം . കാരണം ഇവിടെ ഭാവിയില്‍ എന്ത് സംഭവിച്ചാലും അദ്ദേഹത്തിന് പ്രശ്നമില്ല .

അത് വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് ഇത്തരം രാഷ്ട്രീയ വാദികളുടെ മണ്ടത്തരങ്ങളോട്  എന്ത് പ്രതികരിക്കാനാണ് എന്നാണ്. ഉറങ്ങുന്നവരെ അല്ലാതെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ നമുക്കാവില്ലല്ലോ... പക്ഷെ ജീവിതത്തിന്‍റെ   പകുതി പോലും ജീവിച്ചു തീര്‍ന്നിട്ടില്ലാത്ത എന്നെപ്പോലെ ഒരു ശരാശരി മലയാളിക്ക് ഇതിനു എതിരേ പ്രതികരിക്കാതിരിക്കാനും ആവില്ല .

അറുപതുകളിലേയും  എഴുപതുകളിലേയും കഥകള്‍ അവിടെ നില്‍ക്കട്ടെ... അന്നത്തെ അതേ വീക്ഷണ കോണിലൂടെ ഈ 2011 ലും പ്രശ്നങ്ങളെ സമീപിക്കുന്ന ഇത്തരം പുരാവസ്തുക്കളാണ് നമ്മുടെ കേരളത്തിന്‍റെ ശാപം .......

ഇപ്പോളത്തെ പ്രശ്നം  സി ഐ റ്റി യു നു തൊഴില്‍ നിഷേധം എന്നതാണല്ലോ !!! ജോലി ചെയ്യാന്‍ മടിയില്ലാത്ത ഒരു കൂലി പണിയ്ക്കാരന്  കേരളത്തില്‍ തൊഴില്‍ കിട്ടുന്നില്ല  എന്ന് പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാന്‍  ബുദ്ധിമുട്ടുണ്ട്.   കാരണം, സമയത്ത് പണിക്കാരെ കിട്ടാത്തത് കൊണ്ട് മാത്രം വെറും 1500sq.ft. വീട് പണിയാന്‍ മൂന്നു  വര്‍ഷം എടുത്ത അനുഭവമുള്ള നമ്മുടെ നാട്ടില്‍ തൊഴിലാളികളെ മാത്രം വച്ച് ഒരു മെഷിനറിയുംഉപയോഗിക്കാതെ 10ഉം 20ഉം നിലകളുള്ള കെട്ടിടങ്ങള്‍ പണിയുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് ഊഹിക്കാവുന്നതെ ഉള്ളൂ .....

ഒരു സാധാരണ ക്കാരന്‍ തന്‍റെ ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും, തികയാത്തത് ലോണും ഒക്കെ എടുത്തു സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുമ്പോള്‍ വിലങ്ങു തടി ആയി വരുന്നത് ഈ പറയുന്ന ആഗോള വല്‍ക്കരണം ഒന്നും അല്ല. തൊഴില്‍ ഇല്ല എന്ന് മുറവിളി കൂട്ടുന്ന ഒരു വിഭാഗം ആളുകള്‍ ആണ്. സ്വന്തം പറമ്പില്‍ ഒരു ലോഡ് കല്ലോ മണലോ ഇറക്കണം എങ്കില്‍ ഇവരുടെ ഒക്കെ അനുവാദം വേണം . നമ്മള്‍ കോണ്ട്രാക്റ്റ് കൊടുത്ത തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കിക്കാന്‍ ഇവര്‍ സമ്മതിക്കില്ല. ഇനി ഇവരെ  എതിര്‍ത്തു ഇറക്കിയാലോ ? ഈ മഹാന്മാര്‍ക്ക് നോക്ക്  കൂലി കൊടുക്കണം . ഇവിടെ യഥാര്‍ത്ഥത്തില്‍ ആരാണ് തൊഴില്‍ നിഷേധം നടത്തുന്നത്? കാര്‍ഡ്‌ ഇല്ലാത്ത തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കാം എന്ന് ഭരണ ഘടന യില്‍ ഇവിടെയാണ് പറഞ്ഞിട്ടുള്ളത് ?

ഇത്തരം ചുമട്ടു തൊഴിലാളി സംഘടനകള്‍ മൂലം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളേ പറ്റി ഈ മോഹനന്മാര്‍ അറിയാതെപോകുന്നതെന്തുകൊണ്ട്?  മുതലാളി  മാരെ മാത്രമേ ഇവര്‍ കഴുത്തിന്‌ കുത്തി പിടിച്ചു കൂലി വാങ്ങുന്നുള്ളൂ എന്നാണോ ഈ ലേഖകന്‍റെ  വിശ്വാസം ? ആശുപത്രിയില്‍ കിടക്കുന്ന അമ്മയെയും ഫീസ് കൊടുക്കാനാകാത്ത കുഞ്ഞിനേയും പറ്റി വേവലാതി ഉള്ള ഒരു തൊഴിലാളി ചെയ്യേണ്ടത് കിട്ടുന്ന ജോലിആത്മാര്‍ഥമായി ചെയ്യുക എന്നതല്ലേ? അല്ലാതെ മറ്റുള്ളവരുടെ കഴുത്തിന്‌ കുത്തി പ്പിടിച്ചു പൈസ വാങ്ങലാണോ? എങ്കില്‍ അതിനെ  ഗുണ്ടായിസം  എന്നല്ലേ  വിളിക്കേണ്ടത്? തൊഴില്‍ ഇല്ല എന്നും തൊഴില്‍ നിഷേധം നടത്തുന്നു എന്നും ഒക്കെ പരാതി പറയുന്ന ഇവര്‍ മനസ്സിലാക്കുന്നില്ലേതമിഴന്‍ന്‍റെ യും തെലുഗന്‍ ന്‍റെ യും ഒക്കെ  ഗള്‍ഫ്‌ ആയി കേരളം മാറിയത് .

ഇത്തരം ലേഖകര്‍ മുതലാളിമാര്‍ക്ക് എതിരെയും തൊഴിലാളികള്‍ക്ക് തന്നെ അപമാനം ആയ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് അനുകൂലമായും സാഹിത്യത്തിന്‍റെ അകമ്പടിയോടെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ ഇതിനിടയില്‍ ഇടത്തരക്കാരന്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാണാന്‍ അവര്‍ക്ക് സമയം എവിടെ ?

ശ്രീ കൊച്ചൌസേപ്പിന് റ്റി വി യിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയാകാന്‍ പറ്റി എന്നതല്ലാതെ ഭാവിയിലും ഇന്നത്തേ പോലെലോഡിറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും തൊഴിലാളികളുമായി ഒരൊത്തുതീര്‍പ്പിനുള്ള അവസരം ഇനിയും നഷ്ടമായിട്ടില്ല എന്നും ഉള്ള ലേഖകന്‍റെ വാക്കുകളിലെ ഭീഷണി എന്താണ് വ്യക്തമാക്കുന്നത്? "കേരളം ഒരിക്കലും നേരെയാവില്ല, നിങ്ങള്‍  വേണമെങ്കില്‍ അന്ന്യ സംസ്ഥാനത്ത് പോയി സ്ഥാപനങ്ങളും ഗോഡൌണുകളും തുടങ്ങിക്കോളൂ" എന്നല്ലേ? നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ജോലിക്ക്  വേണ്ടി  അന്യനാട്ടില്‍ പോകുന്നതിനു ഉത്തരവാദികള്‍ ഇവരൊക്കെ അല്ല? ഇവിടെ ഒരു പുരോഗതിയും വരരുതെന്ന് വാശി പിടിക്കുന്ന ഇത്തരക്കാരോട് ഒരു ചോദ്യം... കേരളത്തിന്‍റെ ഭാവി കുറേ സി ഐ റ്റി യു കാരും അവരെ താങ്ങുന്ന അധികാരമോഹികളും നിശ്ചയിക്കുംപോലെ ആണോ ???

6 comments:

  1. Vella thuni dharicha gundakalum avante bharyede ammayi 'achanmarum' keralathe kuttichoraakki jeevichotte...

    njangal pothujanam enna kazhuthakal vottu cheythu ningade jayippichu kollaam...

    samadhanamayi anya nattil poyi jeevichu kollam...

    Orukalathum budhikku nirakkunna karyangal alla keralathil sambhavichu kondirikkunnathu...

    Ithellam munkootti kandathu kondavanam arivullavar 'branthalayam' ennu viseshippichathu..

    aa viseshanam polum oru angeekaram pole eduthu katti nadakkunna 'sandanmarude' ee samooham - oru kalathum gathi pidikkilla.

    kochauseppe, enthinu keralathil factory thudangi?

    ReplyDelete
  2. നോക്കുകൂലിയുടെ പേരു തന്നെ അവര്‍ മാറ്റി എഴുതു തുടങ്ങി...ലെവി എന്നോ മറ്റോ ആണിപ്പോള്‍!.. ഒരു സിറ്റിയില്‍ ലോഡിറക്കാന്‍ അവിടെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളിക്കേ പാടുള്ളൂ എങ്കില്‍, നമ്മുടെ നാട്ടില്‍ നിന്നും പുറത്ത് ജോലിക്ക് പോയിട്ടുള്ള എല്ലാവരേയും അന്യനാട്ടുകാര്‍ പറഞ്ഞുവിട്ടാ‍ാലുള്ള സ്ഥിതിയൊന്നാലോചിച്ചാ‍ാ‍ാലോ? നാട് നന്നാവേ... അതുണ്ടാവില്ല :)

    ReplyDelete
  3. ലിപിക്ക് ആദ്യം തന്നെ തെറ്റിപ്പോയി. പ്രൊഫൈലിലെ ആ മുഖം കണ്ട് എം.എസ് മോഹനന്‍ വൃദ്ധന്‍ എന്ന് കരുതിയോ? അവരുടെ വര്‍ഗ അടയാളമായ കാപട്യമാണാ മുഖം. യഥാര്‍ത്ഥ വ്യക്തി അതിനു പിന്നിലുണ്ട്. അഹങ്കാരത്തിന്റെയും പുശ്ഛത്തിന്റെയും ആള്‍ രൂപങ്ങളുടെ, അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും മൊത്താവകാശികളുടെ മുഖം. അനില്‍ പനച്ചൂരാന്റെ വരികളാണോര്‍മ്മ വരുന്നത് “ നിങ്ങള്‍ കാലിടറിയോ”

    ReplyDelete
  4. എന്‍റെ ആദ്യത്തെ ബ്ലോഗിന് ഇത്രയും പ്രതികരണങ്ങള്‍ കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നതല്ല . . . . .
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ അധികം നന്ദി സുഹൃത്തുക്കളെ .....

    ReplyDelete
  5. Innanu ee post vayikkan pattiyathu... ivide joliyilla ennu parayunna itharam shumbhanmar ac caril keri nadakkunna nanam ketta vargam mathramanu... ivide jolikku aaline kittanilla... kittiyalo... avante kaalu nakkiyalum sharikku joli edukkathilla..

    pinne oru joliyum edukkathe vellamadikkanum mattum panam undakkunna ee nayam mattanam. ivanonnum kooli medichu ammayem pengalem nokkanalla... 450 roopa oru divasam kooli kittunnavante bharyayodu chodikkanam ethra roopa veetil koduthennu... verum 50 allengil 100 ... athil kooduthal onnumilla....

    pinne ottakkaryam mathram daivathil vishwasichalum illengilum... pani cheyyathe medikkunna kooliyonnum orikkalum nila nilkathilla.. karanam kodukkunnavan ulluruki prakiyitte kodukkoo... ithu ee mudinja nethakkan maar manassilakkathe anikale vittu... gundayisam kaanikkunnu... chakunnathu anikal mathram ... ee pannante onnum dehathu oru eecha polum irikkathilla... eechakkum pedi kaanum ee kushta rogikalude dehathu irikkan...

    ReplyDelete