Tuesday, January 25, 2011

ഒരു ക്ഷമാപണം

ശ്രീ എം എസിന്റെ "ലിപി രെഞ്ചുവിനൊരു മറുപടി" കിട്ടി.

യന്ത്രവല്‍ക്കരണത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ മുദ്രാവാക്യത്തോട് (ലേഖകന്‍ അടിവര ഇട്ടതു) പൂര്‍ണമായും അനുകൂലിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ.... പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കനുസരിച്ച് മാത്രമാണോ ഇന്ന് പാര്‍ട്ടി നേതാക്കളും അണികളും പ്രവര്‍ത്തിക്കുന്നത്? ചെറിയ ചെറിയ ഭ്രംശങ്ങള്‍ മാത്രമാണോ ഇന്ന് പാര്‍ട്ടിയില്‍ നടന്നു കൊണ്ടിരിക്കുന്നത്? നമ്മുടെ നേതാക്കള്‍ക്ക് എന്ത് വൃത്തികേടും കാണിക്കാം... അത് അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണോ മാധ്യമങ്ങള്‍ ചെയ്യുന്ന കുറ്റം? എന്തിനും ഏതിനും മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടുന്നത് ഇനിയും നിര്‍ത്താറായില്ലേ???

കമ്യൂണിസത്തിന്‍റെ  എല്ലാ നന്മയും അറിഞ്ഞു വളരാന്‍ സാഹചര്യം കിട്ടിയ ഒരു കുട്ടിക്കാലമായിരുന്നു എന്‍റെത് , അതുകൊണ്ട് തന്നെ ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ തൊഴുത്തില്‍ കുത്ത് കാണുമ്പോള്‍  ലേഖകന്‍റെ ഭാഷയില്‍ "ഓക്കാനം" വരുന്നു എങ്കില്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ? അത് പൈത്രുകം മറന്നതുകൊണ്ടല്ല , ഓര്‍മയുളളതുകൊണ്ട്‌  തന്നെ .....

1500sq.ft. വീട് പണിയാന്‍ 3 വര്‍ഷം എടുത്ത എന്‍റെ അനുഭവം  ഒരു ഒറ്റപ്പെട്ട സംഭവം അല്ല . ഒന്ന് അന്വേഷിച്ചാല്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഒക്കെ ഇതേ   അനുഭവം പറയാനുണ്ടാവും .പണവും സ്വാധീനവും ഉണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ ആറു മാസം കൊണ്ടും വീട് പണി പൂര്‍ത്തി അക്കാം എന്ന സത്യം മനസ്സിലാക്കിയതുകൊണ്ട് തന്നെ 3000 sq ft വീട് ഒരു വര്‍ഷം കൊണ്ട് പണി തീര്‍ത്ത ലേഖകന്‍ എന്നെ ഒട്ടും അത്ഭുത പെടുത്തുന്നില്ല . 3000 sq ft വീട് പണിയുന്ന ഒരാള്‍ക്ക് പണം  ഇല്ല എന്ന് പറയാന്‍ കഴിയുമോ? (പണവും സ്വാധീനവും അടയും ചക്കരയും ആണെന്ന് ഓര്‍ക്കുക) പിന്നെ സെക്കന്റുകള്‍കൊണ്ട് ഫ്ലാറ്റുകള്‍ കെട്ടി പൊക്കേണ്ടത് ഒരു അത്യാവശ്യമല്ലായിരിക്കാം. അതുപോലെയാണോ റോഡുകളുടെയും, പാലങ്ങളുടെയും മറ്റു പല വന്‍കിട പദ്ധതികളുടെയും കാര്യം ?

ശ്രീ കൊച്ചൌസേപ്പിന്‍റെ പ്രശ്നം രണ്ടു ദിവസത്തില്‍ കൂടുതല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തില്ല എന്നത് അതിനെ അപ്രസക്തമാക്കുന്നുണ്ടോ? വാര്‍ത്തകള്‍ക്കും പ്രശ്നങ്ങള്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ഏതു  പ്രശ്നമാണ് രണ്ടു ദിവസത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് ?

കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നിഷേധിക്കാം എന്ന് ഭരണഘടനയില്‍ എവിടെ യാണ് പറഞ്ഞിട്ടുള്ളത് എന്ന എന്‍റെ ചോദ്യത്തിന് "ലിപി ഭരണഘടനാ പഠിച്ചിട്ടുണ്ടോ ?" എന്ന മറു ചോദ്യമാണ് ലേഖകന്‍  ചോദിച്ചിട്ടുള്ളത്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായതും 24 ഭാഗങ്ങളിലും  450ല്‍ ഏറെ അനുഛേദങ്ങളിലും , 12 പട്ടികകളിലും ആയി എഴുതപ്പെട്ടിട്ടുള്ളതുമായ ഇന്ത്യന്‍ ഭരണഘടന, ഒരു നിയമ ബിരുദ്ധധാരിണി ആയ  ഞാന്‍ പഠിച്ചിട്ടുണ്ട്  എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. Kerala Headload Workers Act ല്‍ കാലക്രമേണ വന്നിട്ടുള്ള ഭേതഗതികളില്‍ ഏറ്റവും അവസാനത്തെതില്‍ പോലും കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നിഷേധിക്കാം എന്ന് പറയുന്നില്ല. നാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും പഠിച്ചു മെനക്കെടാതെ അന്നന്നത്തെ ആഹാരത്തെ പറ്റി മാത്രം ചിന്തിക്കുന്ന  ഒരുവിഭാഗം ആളുകളും നമ്മുടെ നാട്ടില്‍ ഉണ്ട്. അവരെപ്പോലെ ഉള്ളവരെ ഒരുപക്ഷെ നിങ്ങള്‍ രാഷ്ട്രീയ വാദികള്‍ക്ക് സ്വന്തം ഭാഷാ ശക്തി  കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കും .

"കോണ്ട്രാക്ടര്‍ക്ക് ലാഭമാകണമെന്ന് ലിപിക്ക് എന്താണ് ഇത്ര വാശി? വൈകുന്നേരം ഷെയറ് തരുമോ???? ഫ്ലാറ്റുകാര്‍ വലതുപക്ഷക്കാരും മാന്യരും ആണല്ലോ... ലിപി കളിക്കുന്നവനെ  കാണുകയും കളിപ്പിക്കുന്നവനെ കാണാതെ പോവുകയും ചെയ്യുന്നു... "ഇത്തരം അര്‍ത്ഥ ശൂന്യമായ നിരവധി പരാമര്‍ശങ്ങള്‍ക്ക് മറുപടി ഇനിയും ബാക്കിയാണ്........

അതൊക്കെ പറഞ്ഞു മനസ്സിലാക്കി  ഇവരെയൊക്കെ  കണ്ണ് തുറപ്പിക്കാം  എന്ന വിശ്വാസം നഷ്ടപെട്ടിരിക്കുന്നു ..........

ലേഖകന്‍റെ അറിവിനോടും അനുഭവങ്ങളോടും മത്സരിക്കുക എന്നത് എന്‍റെ ലക്ഷ്യമല്ലാത്തതിനാല്‍ ഇനിയും ഇത്തരം രാഷ്ട്രീയ ന്യയീകരണങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ഒന്ന് പറഞ്ഞുകൊള്ളട്ടെ. നിങ്ങള്‍ കുറച്ചു ബുദ്ധിജീവികള്‍ ഒഴികെ ബാക്കി പൊതുജനം  മുഴുവന്‍ കഴുതകളാണെന്നും അവര്‍ക്ക് നാടിന്‍റെ ചരിത്രം അറിയില്ലെന്നും കരുതുന്നത് കുറച്ചു കഷ്ട്ടം തന്നെയാണ്......

താന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്നു എന്ന് സമര്‍ത്ഥിക്കുന്ന മിടുക്കന്മാരോട് പ്രതികരിക്കാന്‍ ശ്രമിച്ച എന്‍റെ മണ്ടത്തരത്തിന് എന്നോട് ക്ഷമിക്കൂ..........

11 comments:

  1. ഇന്നലത്തെ പോസ്റ്റെന്ത്യേ? പേടിച്ചു അല്ലേ.. നല്ലതാ.. കോടതി വരെ ഞമ്മന്റെ പാര്‍ട്ടിക്ക് പുല്ലാണെന്നാണു നേതാക്കളു മുതല്‍ കുട്ടി സഖാക്കള്‍ വരെ പാടി നടക്കുന്നത്!

    ലേഖകന്‍റെ അറിവിനോടും അനുഭവങ്ങളോടും മത്സരിക്കുക എന്നത് എന്‍റെ ലക്ഷ്യമല്ലാത്തതിനാല്‍ ഇനിയും ഇത്തരം രാഷ്ട്രീയ ന്യയീകരണങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .


    എഴുതൂന്നേ....

    ReplyDelete
  2. നന്ദി കിടങ്ങൂരാന്‍ ......

    ReplyDelete
  3. ലിപിയുടെ ബ്ലോഗിലെ പ്രതികരണം വായിച്ചു. നമ്മുടെ നാട്ടില്‍ ഇന്ന് സത്യത്തില്‍ തൊഴില്‍ നിഷേധമല്ല നടക്കുന്നത്. മറിച്ച് തൊഴില്‍ എടുക്കാതെ കാഷ് കിട്ടണമെന്ന അവസ്ഥയാണ്. ഇന്ന് നാട്ടില്‍ തെങ്ങുകയറ്റക്കാരനെ കിട്ടാനില്ല. അവന്‍ നാട്ടിലുണ്ട്. ഇല്ല്ലാതല്ല. പക്ഷെ തെങ്ങുകയറാന്‍ വരില്ല. മറിച്ച് മറ്റൊരാളെ വെച്ച് കയറിക്കാമെന്ന് കരുതിയാല്‍ അവര്‍ക്ക് ഒരു വീട്ടിലെ തെങ്ങുകയറ്റം തലമുറകളായി കിട്ടിയതാണെന്നും അത് മറ്റൊരാള്‍ക്ക് കൈമാറണമെങ്കില്‍ അവര്‍ പറയുന്ന തുക കൈമാറ്റത്തിനായി നല്‍ക്കണമെന്നതുമാണ് അലിഖിത ചട്ടം. എന്നാല്‍ അത് വേണ്ട താങ്കള്‍ തന്നെ കയറി തരൂ എന്ന് പറഞ്ഞാല്‍ അത് സാദ്ധ്യമല്ല. എനിക്ക് ശരീരം വേദനയാണ്. അടുത്ത മാസം കയറാം ഇങ്ങിനെയുള്ള വാദഗതികള്‍. ഇത് ഞാന്‍ പറയുന്നത് വെറും രണ്ട് തെങ്ങുള്ള എന്റെ വീട്ടിലെ അവസ്ഥ. അപ്പോള്‍ ഒട്ടേറെ തെങ്ങുകള്‍ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും? ഇങ്ങിനെയുള്ള ഗതികെട്ട അവസ്ഥവരുമ്പൊള്‍ നാളെ ഒരു പക്ഷെ എല്ലാ വീട്ടിലും തെങ്ങ് കയറാനുള്ള യന്ത്രം വാങ്ങി വെക്കേണ്ടി വരും. പ്രതികരണം അവസരോചിതമായി. പൊതുവെ രാഷ്ട്രീയ വിഴുപ്പലക്കലുകളോട് പ്രതികരിക്കാതെ ഒഴിഞ്ഞുപോകാറാണ് പതിവ്. ഇത് കണ്ടപ്പോള്‍ മനസ്സിലുള്ളത് പറഞ്ഞു പോയി.

    ReplyDelete
  4. നന്ദി മനോരാജ്, താങ്കള്‍ പറഞ്ഞത് ഒരുപാടുപേരുടെ അനുഭവമാണ്‌. എന്‍റെ ഒരു പ്രതികരണം കൊണ്ട് ഇതിനൊന്നും ഒരു മാറ്റവും സംഭവിക്കില്ല എന്ന് അറിയാം. എന്നാലും പ്രതികരിക്കുമ്പോള്‍ ഒരു മനസമാധാനം... അത്രതന്നെ ......

    ReplyDelete
  5. ചെറിയലിപിയിലെ വലിയ കാര്യങ്ങൾ.
    ഞാനും, ഒരു ഇടതുപക്ഷ അനുഭാവിയായിരുന്നു; പക്ഷെ, ഇന്ന്

    ReplyDelete
  6. നന്നായി ലിപി, ഈ പോസ്റ്റ്‌... ചെറുപ്പം തൊട്ടേ ഒരു ഇടത്‌ സഹയാത്രികനായിരുന്നു ഞാന്‍. എന്നാല്‍ ഇന്നത്തെ കമ്യൂണിസ്റ്റ്‌കാരുടെ അപചയം കാണുമ്പോല്‍ കുറച്ചൊന്നുമല്ല വേദന തോന്നുന്നത്‌... ആദര്‍ശവും സഹാനുഭൂതിയും ഒക്കെ അന്യമായിരിക്കുന്നു ഇന്ന് കമ്യൂണിസ്റ്റുകള്‍ക്ക്‌...

    ReplyDelete
  7. sm sadique, vinuvettaa...
    നമ്മെ പോലെ ഇടതുപക്ഷ അനുഭാവികള്‍ ആയിരുന്ന,
    ഇപ്പോള്‍ അത് പറയാന്‍ പോലും ലജ്ജിക്കുന്ന ഒരുപാടുപേര്‍ നമുക്കിടയിലുണ്ട് .

    ReplyDelete
  8. Dear,Lipi,
    What you have said is a balanced truth.A small section is making all these problems.Any way one thing is clear .our visual media is not doing a good job.this you can see in the interactive live sessions of some channels.Some trivial matters are discussed by them,which is of no interest for common man or elite.
    your post,anyway , is good.
    regards.
    shanavas.

    ReplyDelete
  9. സമൂഹത്തിനു പൊതുവേ ഉണ്ടായ അപചയം മറ്റാരെയും പോലെ കമ്മ്യൂണിസ്റ്റ്‌കാരെയും ബാധിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. ആ അപചയത്തില്‍ നിന്നും കര കയറാന്‍, യഥാര്‍ത്ഥ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കമ്മ്യൂണിസ്റ്റ്‌കാര്‍ക്കാന്. പുരോഗമന മൂല്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ മനസ്സിലാക്കേണ്ടതും അതാണ്‌. അല്ലാതെ "പണ്ട് ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു" "ഇതല്ല കമ്മ്യൂണിസം", "ഇപ്പോളത്തെ കമ്മ്യൂണിസ്റ്റ്‌കാരെ എനിക്ക് പുച്ഛമാണ്", "എനിക്കറിയാം കമ്മ്യൂണിസം" എന്നൊക്കെ വീമ്പിളക്കുന്നത് അരോചകമാണ്.

    ReplyDelete
  10. SHANAVAS - Thank you so much for your visit and comment. I too agree that some channels are giving more importance to trivial matters which is of no interest for common man.

    പത്രക്കാരന്‍ - തുറന്ന അഭിപ്രായത്തിനു വളരെ നന്ദി . എല്ലാ കമ്മ്യൂണിസ്റ്റ്‌കാരെയും പുച്ഛമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല
    സഖാവേ, ഇനി പറയുകയുമില്ല. കാരണം പാര്‍ട്ടിയില്‍ ഇറങ്ങി
    പ്രവര്‍ത്തിക്കാന്‍ വേണ്ടി, 'താലൂക് പഞ്ചായത്ത്‌ ഓഫീസര്‍'
    തസ്തിക പോലും രാജിവച്ച ഒരു കമ്മ്യൂണിസ്റ്റു കാരന്‍ അച്ഛന്‍റെ
    മകള്‍ ആണു ഞാന്‍. അച്ഛന്‍റെ കൂടെ മീറ്റിങ്ങുകള്‍ക്കും,
    പാര്‍ട്ടിയുടെ ശക്തി പ്രകടനങ്ങള്‍ക്കും ഒക്കെ പോകാറുണ്ടായിരുന്ന
    പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന മകള്‍.
    1996-2001 ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഭരണ കാലത്ത്
    സഖാവ് വി.കെ.രാജന്‍റെയും, അദ്ദേഹത്തിന്‍റെ മരണ
    ശേഷം ശ്രീ കൃഷ്ണന്‍ കണിയാംപറമ്പിലിന്‍റെയും,
    Asst.Private Secretary ആയിരുന്നു അച്ഛന്‍.
    അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എഴുതിയത് അദ്ദേഹം എഴുതുമായിരുന്നു എന്ന വിശ്വാസം
    എനിക്കുണ്ട്, കാരണം ചില കമ്മ്യൂണിസ്റ്റ്കാരുടെ
    (അവരെ അങ്ങിനെ വിളിക്കാമോ ?)പ്രവൃത്തികളും എഴുത്തും
    കാണുമ്പോള്‍ യഥാര്‍ഥ കമ്മ്യൂണിസം മനസ്സില്‍ സൂക്ഷിക്കുന്ന
    ആരും പ്രതികരിച്ചു പോവും. ഞാന്‍ എഴുതിയതൊക്കെ 'വീമ്പു'
    പറച്ചിലായി തോന്നിയെങ്കില്‍ അതെന്‍റെ പാരമ്പര്യത്തില്‍ ഞാന്‍
    അഭിമാനിക്കുന്നതുകൊണ്ടുമാത്രമാണെന്നു പറഞ്ഞുകൊള്ളട്ടെ.
    എന്‍റെ ഈ വികാരം അങ്ങേക്കു മനസ്സിലാവും എന്നു
    ഞാന്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete